കിരീടത്തിലെ കീരിക്കാടന്‍ ജോസ് എന്ന വില്ലന്‍ കഥാപാത്രത്തിന്‍റെ ഓര്‍മയില്‍ വൈകാരിക കുറിപ്പ് പങ്കുവച്ച് മോഹന്‍ലാല്‍. തന്‍റെ സോഷ്യല്‍ മീഡീയ പേജിലൂടെയാണ് മോഹന്‍ലാല്‍ കുറിപ്പ് പങ്കുവച്ചത്.
മോഹന്‍ലാല്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:
‘കഥാപാത്രത്തിൻ്റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണ് . കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയപ്പെട്ട മോഹൻരാജ് നമ്മെ വിട്ടുപിരിഞ്ഞു. സേതുവിൻ്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിൻ്റെ ഗാംഭീര്യം, ഇന്നലത്തെപ്പോലെ ഞാൻ ഓർക്കുന്നു. വ്യക്തിജീവിതത്തിൽ നന്മയും സൗമ്യതയും കാത്തുസൂക്ഷിച്ച എൻ്റെ പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിട’ എന്നാണ് മോഹല്‍ലാല്‍ കുറിച്ചത്.
ശാസ്താംകോട്ട:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിൽപ്പെട്ട 5376- നമ്പർ പള്ളിശ്ശേരിക്കൽ കിഴക്ക് ശ്രീഭദ്ര എൻഎസ്എസ് കരയോഗം വാർഷികത്തിനോടനുബന്ധിച്ച് കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു.കൊച്ചു കളീയ്ക്കൽ ക്ഷേത്ര ആഡിറ്റോറിയത്തിൽ കലാ. കായിക മത്സരങ്ങളയും ഓണസദ്യയും വനിതാ സമാജം പ്രവർത്തകരുടെ തിരുവാതിരയും നടന്നു.പൊതുസമ്മേളനം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ ബാബു ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് ഗോകുലം തുളസി അധ്യക്ഷത വഹിച്ചു.എൻഡോവ്മെന്റ് വിതരണം യൂണിയൻ സെക്രട്ടറി റ്റി.അരവിന്ദാക്ഷൻപിള്ള നിർവഹിച്ചു.യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റ്റി.രവീന്ദ്ര കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ ഭരണസമിതി അംഗം കെ.രാജൻ പിള്ള,ആർ.പി.ശൈലജ,പി.വിജയലക്ഷ്മി, വനിതാ യൂണിയൻ പ്രസിഡന്റ് എസ്.എസ്.ഗീതാഭായി,സെക്രട്ടറി എൽ.പ്രീത,കമ്മറ്റി അംഗം അമ്മിണി ജയൻ,വനിതാ സമാജം പ്രസിഡന്റ് സുവർണ്ണകുമാരി, സെക്രട്ടറി ബീന സുനിൽ,സി.കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. അനുശോചന പ്രമേയം കരയോഗം വൈസ് പ്രസിഡന്റ് എ.സന്തോഷ് കുമാർ, റിപ്പോർട്ട് എസ്.ശിവപ്രസാദൻപിള്ളയും അവതരിപ്പിച്ചു.വിവിധ പരീക്ഷകളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും മികവുറ്റ വിജയം കരസ്ഥമാക്കിയവർക്ക് എൻഡോവ്മെന്റ് ഉപഹാരം നൽകി അനുമോദിച്ചു.തുടർന്ന് ക്ലാസിക്കൽ ഡാൻസ് സിനിമാറ്റിക് ഡാൻസ് തുടങ്ങിയവ നടന്നു.
ശാസ്താംകോട്ട :-കുട്ടികളുടെ കേളികൊട്ട് ന്റെ നേതൃ ത്വത്തിൽ വർഷം തോറും നടത്തിവരാറുള്ള കവി എ അയ്യപ്പന്റെ ഈ വർഷത്തെ അനുസ്മരണം ശാസ്താം കോട്ടയിൽ നടക്കും.
ശാസ്താംകോട്ട സാംസ്‌കാരിക സൗഹൃദങ്ങളും കുട്ടികളുടെ കേളികൊട്ടും കൂടി സംയുക്തമായാണ് പരിപാടികൾ വിപുലമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. യുണൈറ്റഡ് ഹാളിൽ കൂടിയ യോഗത്തിൽ ക്ലബ് പ്രസിഡന്റ് ചന്ദ്രൻ കിഴക്കേടം അദ്ധ്യക്ഷത വഹിച്ചു.ടൗൺ വാർഡ് മെമ്പർ ശ്രീമതി രജനി ഉദ്ഘാടനം ചെയ്തു.കവി അയ്യപ്പൻ അനുസ്മരണത്തിന്റെ മുഖ്യ സംഘാടകനായ കുട്ടികളുടെ കവി വിശ്വൻ കുടിക്കോട് പരിപാടിയുടെ രൂപരേഖ അവതരിപ്പിച്ചു എ ഷാനവാസ് സ്വാഗതം പറഞ്ഞു ശാസ്താം കോട്ട ഭാസ്,ഡോ പി.ആർ.ബിജു,എം സങ്,രശ്‍മീ ദേവീ,മിഥുനം രാധാ കൃഷ്ണൻ, ആസാദ് ആശിർവാദ്, പ്രഭ പഴങ്ങാലം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് നടന്ന കവിത ചൊല്ലലിൽ കവികളായ എം.സങ്,ശാസ്താം കോട്ട ഭാസ്, രേശ്‍മീ ദേവീ,ആസാദ് ആശി ർ വാദ്,മിഥുനം രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.പ്രദീപ് എ പഴ ങ്ങാലം നന്ദി പ്രകാശിപ്പിച്ചു.
ഭാരവാഹികളായി രജനി രക്ഷാധികാരിയായും
എ ഷാനവാസ് ജനറൽ കൺവീന റായും
മിഥുനം രാധാകൃഷ്ണൻ, രേശ്‍മീ ദേവി
കൺവീനർമാരായും ഡോ.പി.ആർ.ബിജു വിനെ ട്രെഷറ റായും യോഗം തെരെഞ്ഞെടുത്തു.
അനുസ്മരണ പരിപാടികൾ 2024 ഒക്ടോബർ 20 ന് രണ്ട് മണിക്ക്.ദേവസ്വം ബോർഡ് കോളേജിൽ വച്ച് നടക്കും. നാടൻ പാട്ട് കലാ കാരൻ പ്രകാശ് കുട്ടനെ പൊന്നാട അണിയിക്കും.
?കാഞ്ഞങ്ങാട് പോലീസ് പിടികൂടിയ കള്ളപ്പണങ്ങളിൽ പോലീസ് കൃത്രിമം കാണിച്ചതായി എൻഎ നെല്ലിക്കുന്ന് എം എൽ എ, നാളെ മുഖ്യമന്ത്രിയെ കാണും.
?എഡിജിപി എം ആർ അജിത്ത് കുമാറിനെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സി പി എ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
?സമൂഹമാധ്യമങ്ങളി ലൂടെ അപകീർത്തിപ്പെടുത്തിയെന്ന് കാട്ടി ആലുവ സ്വദേശിയായ നടിക്കെതിരെ നടൻ ബാലചന്ദ്രമേനോൻ കൊച്ചി പോലീസിന് പരാതി നൽകി.
?പി വി അൻവറിൻ്റെ 16 ആരോപണങ്ങളിൽ വക്കീൽ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി
?വിവാദ പ്രസ്താവനകൾ പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടിയെന്നും പി ശശി
? അന്വേഷണം പൂർത്തിയായ സിനിമാ മേഖലയിലെ ലൈംഗിക കുറ്റകൃത്യ കേസ്സുകളിൽ ഉടൻ കുറ്റപത്രം നൽകും
?ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ വാർത്തായാക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കി ഹൈക്കോടതി
?പ്രത്യേക അന്വേഷണ സംഘത്തെ വിളിച്ച് വിവരങ്ങൾ തേടരുതെന്ന് മാധ്യമങ്ങളോട് ഹൈക്കോടതി
?വെഞ്ഞാറുമ്മൂട് സ്വദേശിയായ സീരിയൽ നടി രജിത ഓടിച്ചകാർ കുളനട ജംഗ്ഷനിൽ രണ്ട് കാറുകളിൽ ഇടിച്ച് അപകടമുണ്ടാക്കി. പരിശോധനയിൽ നടി മദ്യപിച്ചിരുന്നതായി കണ്ടെത്തി. ഒരു മണിക്കൂർ പന്തളം – ചെങ്ങന്നൂർ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു.
നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ കേസ് അവസാനിപ്പിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച്, മർദ്ദിക്കുന്ന രംഗങ്ങൾ ലഭിച്ചില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി.
ശാസ്താംകോട്ട:നാഷണൽ ആയുഷ്മിഷൻ്റെ സഹകരണത്തോടെ സർക്കാർ ഹോമിയോ ഡിസ്പെൻസറിയെ എൻഎബിഎച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ്) നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്.ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നടത്തിയ പരിശോധനയിൽ മികവ് ലഭിച്ചിട്ടുണ്ട്.തുടർച്ച എന്നോണം ദേശീയ തലത്തിൽ നിന്നുള്ള വിദഗ്ധർ ഡിസ്പെൻസറിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തി.ശാസ്താംകോട്ട ഹോമിയോ ഡിസ്പെൻസറി ഉൾപ്പടെ ജില്ലയിലെ ഏഴ് ഡിസ്പെൻസറികളെയാണ് എൻഎബിഎച്ച് നിലവാരത്തിലേക്ക് പരിഗണിക്കുന്നത്.ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഹോമിയോ ഡിസ്പെൻസറി ചികിത്സയ്ക്കായി ദൂരദേശത്തു നിന്നു പോലും ഒട്ടേറെ പേരാണ് എത്തുന്നത്.യോഗക്ലാസ്സ് എല്ലാ ദിവസവും ഉണ്ട്.എൻഎബിഎച്ച് ക്വാളിറ്റി അസ്സസർ ഡോ.നിഖില ബാബു,നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ പി.പൂജ,ഡോ ദിലീപ് ചന്ദ്രൻ,ഡോ.സുബി,ഡോ.ഹരിലാൽ സ്റ്റേറ്റ് ക്വാളിറ്റി ഓഫീസർ മഞ്ജു കൃഷ്ണ,പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഗീത,ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമിറ്റി ചെയർമാൻ അനിൽ തുമ്പോടൻ എന്നിവർ പ്രവർത്തനങ്ങൾ വിലയിരുത്തി.വിവിധ പദ്ധതികളുടെ സെമിനാർ മെഡിക്കൽ ഓഫീസർ ഡോ.അശ്വതി:കെ അവതരിപ്പിച്ചു.
ശാസ്താംകോട്ട:ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളായ ശാസ്താംകോട്ടയും കൊട്ടാരക്കരയും 2024-2025 സാമ്പത്തിക വർഷത്തിൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു.നിലവിലുള്ള റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനും പ്രാദേശിക വികസനം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന പദ്ധതിയിൽ ഈ സ്റ്റേഷനുകൾ ഉൾപ്പെടുത്തുന്നതിൻ്റെ പ്രയോജനങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.ശാസ്താംകോട്ടയും കൊട്ടാരക്കരയും അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യങ്ങൾ പരിഹരിക്കാനും മേഖലയുടെ സമഗ്രവികസനത്തിനും കാരണമാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.റെയിൽവേ മന്ത്രാലയത്തിൽ നിന്ന് അനുകൂലമായ പ്രതികരണം ലഭിക്കുന്നതോടെ സംരംഭം സമയബന്ധിതമായി നടപ്പിലാക്കുമെന്നും എം.പി പറഞ്ഞു.
മണ്‍റോത്തുരുത്ത്. ഒക്ടോബർ ഏഴ് മുതൽ ഓടുന്ന പുതിയ കൊല്ലം എറണാകുളം മെമു ട്രെയിന് മൺറോതുരുത്തിൽ സ്റ്റോപ്പ് അനുവദിക്കാത്ത റെയിൽവേ അധികൃതരുടെ തീരുമാനം അടിയന്തരമായി പുന:പരിശോധിക്കണമെന്ന് കല്ലട മേഖലയിലെ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ദ് കോസ് യോഗം ആവശ്യപ്പെട്ടു. 40 വർഷം മുമ്പ് ചെങ്ങന്നൂർ,കൊല്ലം സ്റ്റേഷനുകൾക്കിടയിൽ മലബാർ എക്സ്പ്രസിന് ആദ്യം സ്റ്റോപ്പ് ലഭിച്ച സ്റ്റേഷൻ ആയിരുന്നു മൺറോതുരുത്ത്. കുറച്ചു വർഷങ്ങൾക്കു മുമ്പ് പ്ലാറ്റ് ഫോമിന് നീളം കുറവ് എന്ന കാരണം പറഞ്ഞു സ്റ്റോപ്പ് നിർത്തലാക്കി.ഗുരുവായൂർ മധുര എക്സ്പ്രസ് വണ്ടിക്ക് കോവിഡിന് മുമ്പ് വരെ ഉണ്ടായിരുന്ന സ്റ്റോപ്പും റദ്ദാക്കി.ഈ അവഗണന അംഗീകരിക്കാൻ കഴിയില്ല.സമീപ വർഷങ്ങളിൽ മൺറോ തുരുത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായെങ്കിലും ഈ സ്റ്റേഷനിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ അധികൃതർ അവഗണന തുടരുകയാണ്.പ്ലാറ്റ് ഫോം നീളം കൂട്ടുന്നതിനുള്ള നടപടികൾ എങ്ങുമെത്തിയില്ല.
മലബാർ,ഗുരുവായൂർ ട്രെയിൻ സ്റ്റോപ്പ് പുന: സ്ഥാപിക്കാനും പുതിയ മെമു ട്രെയിന് സ്റ്റോപ്പ് അനുവദിക്കാനും അടിയന്തര തീരുമാനം ഉണ്ടാകണമെന്ന് കോസ് പ്രസിഡൻ്റ് പി.വിനോദ്,സെക്രട്ടറി കെ.മഹേന്ദ്രൻ എന്നിവർ ദക്ഷിണ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ മൺറോ തുരുത്തിലേയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങളെ ഏകോപിപ്പിച്ച് പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്ന് സംഘടന അറിയിച്ചു. ആർ.അശോകൻ,കെ.ഗോപാല കൃഷ്ണൻ, ഡി.ശിവപ്രസാദ്, എൻ.അംബു ജാക്ഷ പണിക്കർ, കെ. ടി.ശാന്തകുമാർ, വി എസ് പ്രസന്ന കുമാർ, എസ്.സോമരാജൻ, അലങ്ങാട്ട് സഹജൻ എന്നിവർ പങ്കെടുത്തു.
കൊച്ചി.മാധ്യമങ്ങൾക്ക് വിലക്ക്, ഹേമാ കമ്മിറ്റി റിപ്പോർട്ട് മൊഴികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് കോടതിയുടെ വിലക്ക് ഇത്തരം വിവരശേഖരണം നടത്തുന്നവരുടെ വിവരം പങ്കുവെക്കാൻ കോടതി നിർദേശം പ്രത്യേക അന്വേഷണ സംഘത്തെ വിളിച്ച് ഇക്കാര്യം തേടരുത് തുടർന്നാൽ നീതി നിർവഹണത്തെ തടസ്സപ്പെടുത്തുന്നതായി കണക്കാക്കും എന്ന് കോടതി ബാലചന്ദ്രമേനോന്റെ പരാതിയിൽ കേസെടുത്തു.കൊച്ചി സൈബർ സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.അതിജീവിതയ്ക്കും അഭിഭാഷകനും എതിരായിട്ടാണ് കേസ്
കൊച്ചി.ഗാന്ധിജയന്തി ദിനത്തിൽ എക്സൈസ് ഓഫീസിന് സമീപത്ത് ബാർ തുറന്ന് അനധികൃത മദ്യ കച്ചവടം നടത്തിയ സംഭവത്തിൽ നടപടി. എറണാകുളം കച്ചേരിപ്പടിക്ക് സമീപം പ്രവർത്തിക്കുന്ന കിംഗ്സ് എംപയർ ബാറിന് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി. സംഭവം വാര്‍ത്തയായതോടെ എക്സൈസ് ഇന്ന് ബാർ അടപ്പിച്ചിരുന്നു. ലൈസൻസി ഉൾപ്പെടെ നാലുപേർക്കാണ് അൻപതിനായിരം രൂപ വീതം പിഴ ചുമത്തിയത്
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ ബാർ അടച്ചിടണം എന്ന ചട്ടം ലംഘിച്ചാണ് എറണാകുളം കച്ചേരിപ്പടിയിൽ ഉള്ള കിംഗ്സ് എംപയർ ബാറിൽ ഇന്നലെ മദ്യ കച്ചവടം നടന്നത്.ചട്ടം ലംഘിച്ചുള്ള മദ്യ കച്ചവടത്തിന്റെ ദൃശ്യങ്ങൾ സഹിതം വാർത്ത വന്നു.ഇതിന് പിന്നാലെയാണ് ബാറിനെതിരെ എക്സൈസ് നടപടി എടുത്തത്.കേരള അബ്കാരി ചട്ടങ്ങളുടെ ലംഘനത്തിന് ബാറിന്റെ ലൈസൻസികൾ ആയ ആളുകൾക്കെതിരെ കേസ് എടുത്തു. .ഇന്ന് ബാർ തുറന്നു പ്രവർത്തിക്കാനും അനുമതി നൽകിയില്ല.ഇതിന് പിന്നാലെയാണ് ലൈസൻസികളും ബാറിന്റെ ജനറൽ മാനേജരും ഉൾപ്പെടെ 50000 രൂപ വീതം പിഴ നൽകാനും ഉത്തരവിട്ടത്. 2 ലക്ഷം രൂപയാണ് ബാറിൽ നിന്ന് അനധികൃത മദ്യ കച്ചവടത്തിന് പിഴ ആയി ഈടാക്കിയത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് സമീപത്താണ് ബാർ പ്രവർത്തിക്കുന്നത്
സ്വന്തം പേരിലല്ലാതെ, കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെട്ട ഒരുപാട് നടന്മാരുണ്ട്. ആദ്യവേഷത്തിന്‍റെ കടുപ്പം ലഭിക്കാതെ പിന്നീടുള്ള പലവേഷങ്ങളും ചീറ്റിപ്പോയ കഥയാണ് മോഹൻരാജിന്‍റേത്. സിബി മലയിലിന്റെ കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രമായി വേഷമിട്ട മോഹൻരാജ് പിന്നീട് ആ പേരിലാണ് അറിയപ്പെട്ടത്. മുപ്പതു വർഷത്തിലേറെ, മൂന്നൂറിലേറെ സിനിമകളിൽ വേഷമിട്ടെങ്കിലും മലയാളിക്ക് കീരിക്കാടൻ ജോസ് തന്നെയായിരുന്നു എന്നും മോഹൻ രാജ്. ആ വേഷത്തെ മറി കടക്കാന്‍ ഈ നടന് പിന്നീട് കഴിഞ്ഞതുമില്ല.
ക്രൂരത നിറഞ്ഞ ചോരക്കണ്ണുകളും മുഖത്തെ മുറിപ്പാടുകളുമായി ആറടി മൂന്നര ഇഞ്ച് ഉയരത്തിൽ ഒരു വില്ലൻ. നായകകഥാപാത്രമായ മോഹൻ ലാലിനൊപ്പം തന്നെ കിരീടത്തിൽ കീരിക്കാടൻ ജോസും ശ്രദ്ധിക്കപ്പെട്ടു. തീർത്തും ആകസ്മികമായാണ് സിബി മലയിലിന്റെ കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന ശക്തനായ വില്ലൻ കഥാപാത്രമായി തിരുവനന്തപുരം സ്വദേശി മോഹൻരാജ് മാറ്റപ്പെട്ടത്. കിരീടത്തിലെ വില്ലൻ കഥാപാത്രത്തിനായി സംവിധായകൻ സിബി മലയിൽ പുതിയൊരു അഭിനേതാവിനായുള്ള അന്വേഷണം നടത്തവേ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ കലാധരനാണ് സിബി മലയിലിന് മോഹൻരാജ് എന്ന നടനെ പരിചയപ്പെടുത്തിയത്.
മോഹൻ രാജിന്റെ ആകാരവും രൂപഭംഗിയും കണ്ട സിബി മലയിലും തിരക്കഥാകൃത്ത് ലോഹിതദാസും മോഹൻരാജിന്റെ അഭിനയശേഷി പോലും പരിശോധിക്കാതെ കിരീക്കാടൻ ജോസ് ആയി മോഹൻരാജിനെ നിശ്ചയിക്കുകയായിരുന്നു. കിരീടത്തില്‍ ആദ്യം രംഗത്തു കണ്ടത് കീരിക്കാടന്‍റെ കരുത്തുറ്റ കൈമാത്രമാണ്. വില്ലന്മാരെ വിരട്ടുന്ന വിറപ്പിക്കുന്ന ആ സാന്നിധ്യം പൂര്‍ണമാകുന്നത് നായകന്‍റെ(മോഹന്‍ലാലിന്‍റെ) പിതാവായ പൊലീസ് കോണ്‍സ്റ്റബിളിനെ(തിലകന്‍)ക്രൂരമായി മര്‍ദ്ദിക്കുന്ന രംഗത്താണ്. അവിടെവച്ചാണ് അതിലിടപെട്ട നായകന് തന്‍റെ ജീവിതം തന്നെ ബലിനല്‍കേണ്ടി വരുന്നത്. കീരിക്കാടന്‍റെ വില്ലത്തം പൂര്‍ത്തിയാകുന്നത് തന്നെ മര്‍ദ്ദിച്ചവനെ അറിയില്ലെന്ന് പൊലീസിന് മൊഴിനല്‍കിയിട്ട് അവനെ തനിക്കുവേണമെന്ന് കൂട്ടാളികളോട് പറയുന്നിടത്താണ്. ലോഹിതദാസിന്‍റെ പേനയില്‍ രൂപം കൊണ്ട ഈ വില്ലന്‍ മലയാളത്തിലെ എക്കാലത്തേയും വില്ലന്മാരുടെ മുന്‍ പന്തിയില്‍ ഇരിപ്പിടം നേടിയതും മോഹന്‍രാജിന്‍റെ അന്ന് അപരിചിതമായിരുന്ന ആ ഉഗ്രരൂപം അത്രമാത്രം അനുയോജ്യമായതോടെയാണ്.
തിരുവനന്തപുരം ഗവ. ആർട്ട് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടിയശേഷം സൈന്യത്തിലും കസ്റ്റംസിലും എൻഫോഴ്‌സ്‌മെന്റിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് മോഹൻരാജ്. പൊലീസ് എസ് ഐ സെലക്ഷൻ ലഭിച്ചെങ്കിലും ജോലിക്ക് പോയില്ല. സുഹൃത്തുക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സിനിമാഭിനയത്തിലേക്ക് മോഹൻരാജ് കടന്നത്. അനുവാദം വാങ്ങാതെ അഭിനയിച്ചതിനാൽ സസ്‌പെൻഷനിലായെങ്കിലും നിയമപോരാട്ടത്തിനൊടുവിൽ 2010-ൽ തിരികെ ജോലിയിൽ കയറിയെങ്കിലും 2015-ൽ വോളണ്ടറി റിട്ടയർമെന്റ് നേടി.
കിരീടത്തിൽ വേഷമിടുന്നതിനു മുമ്പായി ആൺകളെ നമ്പാതെ, കഴുഗുമലൈ കള്ളൻ എന്നിങ്ങനെ രണ്ട് തമിഴ് സിനിമകളിൽ വില്ലൻ വേഷത്തിൽ വേഷമിട്ടിരുന്നു. മലയാളത്തിൽ കെ മധുവിന്റെ മൂന്നാംമുറയിൽ കൊള്ളക്കാരിലൊരാളായും പ്രത്യക്ഷപ്പെട്ടിരുന്നു മോഹൻരാജ്. ബൽറാം വേഴ്‌സസ് താരാദാസിലെ അണലി ഭാസ്‌കരൻ, ഏയ് ഓട്ടോയിലെ പൊലീസ് ഇൻപെക്ടർ,ആറാംതമ്പുരാനിലെ ചെങ്കളഭാസ്കരന്‍, പുറപ്പാടിലെ സാമുവേൽ, കാസർകോഡ് കാദർഭായിൽ കാദർഭായിയുടെ വലംകൈ, ഹിറ്റ്‌ലറിലെ ദേവരാജൻ, വാഴുന്നോരിലെ സർക്കിൾ ഇൻസ്‌പെക്ടർ, നരനിലെ കുട്ടിച്ചിറ പാപ്പൻ, ഹൈവേ പൊലീസിലെ ഖാൻ ഭായ് തുടങ്ങി നിരവധി കഥാപാത്രങ്ങൾ മോഹൻരാജിന്റേതായുണ്ട്. തെലുങ്കിൽ ലോറി ഡ്രൈവറിലെ ഗുഡിവാഡ റൗണ്ടി റായിഡു എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളം,. തമിഴ്, തെലുങ്ക് സിനിമകളിലായി മുന്നൂറിലധികം വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2022-ൽ റിലീസ് ചെയ്ത റോഷാക്കായിരുന്നു അവസാനചിത്രം. വിശ്വനാഥൻ എന്ന കഥാപാത്രമായിരുന്നു അതിൽ. ഉഷയാണ് ഭാര്യ. ജയ്ഷമ, കാവ്യ എന്നിവരാണ് മക്കൾ.