ചണ്ഡീഗഡ്.ഹരിയാന ഇന്ന് വിധി എഴുതും രാവിലെ 7 മണി മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 90 മണ്ഡലങ്ങൾ ആണ് ജനവിധി തേടുന്നത്.
1031 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉള്ളത്. ഇതിൽ 101 പേർ വനിതകളാണ്.
മുഖ്യമന്ത്രി നയാബ് സിംഗ് സൈനി മത്സരിക്കുന്ന ലദ്വ, ഗുസ്തി താരം വിനേഷ് ഫോഗട്ട് ജനവിധി തേടുന്ന ജൂലാന,
സ്വതന്ത്ര സ്ഥാനാർത്ഥികൾ ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ വെല്ലുവിളി ഉയർത്തുന്ന സോഹ്ന, ബിജെപിയുടെ ദേവേന്ദർ ചതുർഭുജ് അത്ത്രി, വീണ്ടും ജനവിധി തേടുന്ന ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല എന്നിവർ മത്സരിക്കുന്ന
ജാട്ട് ഭൂരിപക്ഷമുള്ള ഉച്ചന കലൻ എന്നിവിടങ്ങളിൽ ആണ് രാജ്യം ഉറ്റുനോക്കുന്ന മത്സരം.മൂന്നാമൂഴത്തിന് തയ്യാറെടുക്കുന്ന ബിജെപിയും പത്തുവർഷത്തിനുശേഷം ഭരണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം.
ഒറ്റയ്ക്ക് മത്സരിക്കുന്ന ജെജെപി, ആം ആദ്മി പാർട്ടിയും നേടുന്ന വേട്ടുകൾ
ബി ജെ പിക്കും കോൺഗ്രസിനും നിർണായകമാകും
മൂന്നാമൂഴത്തിന് ബിജെപി,പത്തുവർഷത്തിനുശേഷം ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസ്,ഹരിയാന ഇന്ന് വിധിയെഴുതും
എഡിജിപി എംആർ അജിത് കുമാറിനെതിരെ ഡിജിപി നടത്തുന്ന അന്വേഷണം പൂർത്തിയായി
തിരുവനന്തപുരം. എഡിജിപി എംആർ അജിത് കുമാറിനെതിരെ പി വി അൻവർ എംഎൽഎ നൽകിയ പരാതിയിൽ ഡിജിപി നടത്തുന്ന അന്വേഷണം പൂർത്തിയായി. റിപ്പോർട്ട് നാളെ മുഖ്യമന്ത്രിക്ക് സമർപ്പിച്ചേക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഗം എഡിജിപി അജിത് കുമാറിനെ മാറ്റണോ വേണ്ടയോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുക. ഒരുമാസം സാവകാശമാണ് എഡിജി അന്വേഷണത്തിന് മുഖ്യമന്ത്രി നൽകിയത്. അത് ഇന്നലെ പൂർത്തിയായിരുന്നു. റിപ്പോർട്ടിൽ എഡിജിപി ക്കെതിരായ പരാമർശങ്ങൾ ഉണ്ടെങ്കിൽ നടപടി ഉറപ്പ് മുഖ്യമന്ത്രിയും സിപിഎമ്മും ഉറപ്പു നൽകിയിരുന്നു. സിപിഐയും സമ്മർദ്ദവമായി മുഖ്യമന്ത്രിക്ക് പിന്നാലെ തന്നെയുണ്ട്.
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS എം ടിയുടെ വീട്ടിൽ കവർച്ച
2024 ഒക്ടോബർ 05 ശനി 8.30 am
?എം ടി വാസുദേവൻ നായരുടെ കോഴികോട് നടക്കാവിലെ വീട്ടിൽ കവർച്ച.26 പവൻ കവർന്നു.പോലീസിൽ പരാതി നൽകി.
?ഹരിയാനയിലെ 90 നിയമസഭാ സീറ്റ് കളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു.
?ഓട്ടോറിക്ഷ കത്തിച്ചതിന് സി പി എം ന് എതിരെ പോരാടിയ കണ്ണൂർ എടാട്ടെ ചിത്രലേഖ അന്തരിച്ചു.
?നവകേരളയാത്രയ് ക്കിടെ മുഖ്യമന്ത്രിയുടെ ഗൺമാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന കേസ് ഒത്തുതീർപ്പാക്കാൻ അജയ് ജ്യൂവൽ കുര്യാക്കോസ് ശ്രമിച്ചതായി എ എ ഷുക്കൂർ
?കോതമംഗലത്ത് സിനിമ ചിത്രീകരണത്തിനിടെ മറ്റ് ആനകളുടെ കുത്തേറ്റ് കാട്കയറിയ പുതുപ്പള്ളി സാധു എന്ന ആനയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ വീണ്ടും പുന:രാരംഭിച്ചു.
?എഡിജിപിക്ക് എതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് ഡിജിപി മുഖ്യമന്ത്രിക്ക് സമർപ്പിക്കും.
? 15-ാംനിയമസഭയുടെ 12-ാം സമ്മേളനം മൂന്ന് ദിവസം വെട്ടിച്ചുരുക്കാൻ കാര്യോപദേശക സമിതി തീരുമാനം.
?തിരുവനന്തപുരം വെമ്പായം പഞ്ചായത്തിൽ ഇടത് മുന്നണി കൊണ്ട് വന്ന അവിശ്വാസ പ്രമേയം ബി ജെ പി പിന്തുണയോടെ പാസ്സായി.പ്രസിഡൻ്റും, വൈസ് പ്രസിഡൻ്റും പുറത്ത്.
?വനിതാ ട്വൻറി20 ലോകകപ്പിൽ ന്യൂസിലാൻറിനെതിരെ ഇന്ത്യയ്ക്ക് 58 റൺസിൻ്റെ തോൽവി.
?രഞ്ജി ട്രോഫ്രിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബി കേരള ടീമിനെ നയിക്കും
?കോതമംഗലം ഊന്ന് കല്ലിൽ അമിത വേഗത്തിൽ ഓടിയ കാറിന് പുറത്തിരുന്ന് യുവാവിൻ്റെ സാഹസിക യാത്ര.
പെയിൻറ് ഡീലേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം കുണ്ടറയില്‍
കൊല്ലം . ആൾ കേരള പെയിൻറ് ഡീലേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം 2024 ഒക്ടോബർ 6 ഞായറാഴ്ച 3 മണിക്ക് കുണ്ടറ റോട്ടറി ക്ലബ്ബിൽ വച്ച് കൂടുന്നു.ജില്ലയിലെ 400 ഓളം പെയിൻറ് ഡീലർ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു. നിലവിൽ വ്യാപാര മേഖലയിലുള്ള പ്രതിസന്ധി തരണം ചെയ്യുന്നതിനും ഭാവി പരിപാടികൾ
ചിട്ടപ്പെടുത്തുന്നതിനും ആവശ്യമായ തീരുമാനങ്ങൾ എടുക്കുമെന്നും ജില്ലാ ഭാരവാഹികൾ അറിയിച്ചു.അടുത്ത മൂന്നു വർഷത്തേക്കുള്ള ജില്ലാ കമ്മറ്റി തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നും പ്രസിഡണ്ട് ജയപ്രകാശ് കാർത്തിക ,സെക്രട്ടറി ജോൺസൺ ദൈവുള്ളതിൽ എന്നിവര്‍ അറിയിച്ചു.
ഷൂട്ടിങ്ങിന് എത്തിച്ച ആന കാട്ടിലേക്ക് ഓടിയ സംഭവം, തെരച്ചില്‍ നിര്‍ത്തി
കോതമംഗലം. ഷൂട്ടിങ്ങിന് എത്തിച്ച ആന കാട്ടിലേക്ക് ഓടിയ സംഭവം. ആനയുള്ള സ്ഥലം കണ്ടെത്തിയാതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ. ആന തനിയെ തിരികെ വരാനുള്ള സാധ്യതകൾ കൂടുതൽ. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം കാടിനുള്ളിലേക്ക് കയറി. എന്നാല്‍ കാട്ടാനകള്‍ ഏറെയുള്ള ഇവിടെ തിരച്ചില്‍ അപകടമെന്ന് വിലയിരുത്തല്‍
ഉൾക്കാട്ടിലേക്കുള്ള പ്രവേശനം അസാധ്യമായതോടെ പിന്മാറി. പുതുപ്പള്ളി സാധുവിന് വേണ്ടിയുള്ള തെരച്ചിൽ നിർത്തി
നാളെ പുലർച്ചെ 6.30ന് വീണ്ടും ആരംഭിക്കും. ഉൾകാട്ടിലേക്കുള്ള പ്രവേശനം ദുഷ്കരം. നാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടി മുറിവേറ്റതിലാണ് പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിയത്.
ശബ്ദമില്ലാത്തവരുടെ നാവായി മാധ്യമങ്ങൾ മാറണം, ജസ്റ്റിസ്. ദേവൻ രാമചന്ദ്രൻ
കൊച്ചി.ശബ്ദമില്ലാത്തവരുടെ നാവായി മാധ്യമങ്ങൾ മാറണമെന്ന് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ. സമൂഹത്തിൽ എത്ര ശബ്ദങ്ങൾ ഉയർന്ന വരുന്നുണ്ടെന്നും എത്ര ശബ്ദങ്ങൾ ഉയർന്നു വരാൻ അനുവദിക്കുന്നുണ്ടെന്നും ചിന്തിക്കേണ്ട സമയമാണിത്. എല്ലാവരുടെയും ശബ്ദമായി മാറാൻ മാധ്യമപ്രവർത്തകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
കേരള പത്രപ്രവർത്തക യൂണിയൻ അറുപതാം സംസ്‌ഥാന സമ്മേളനത്തിന് മുന്നോടിയായി ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച വിളംബര സന്ധ്യ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി മാറുന്ന കാലഘട്ടത്തിൽ കാര്യഗൗരവത്തോടെയുള്ള സമീപനമാണ് മാധ്യമപ്രവർത്തകർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. സത്യത്തിനൊപ്പം നിൽക്കാൻ മാധ്യമങ്ങൾക്ക് ഇനിയും കഴിയട്ടെയെന്ന് ജസ്റ്റിസ്. ദേവൻ രാമചന്ദ്രൻ പറഞ്ഞു.
മലയാള സിനിമയുടെ കീരിക്കാടന് വിട
കാഞ്ഞിരംകുളം. നടൻ മോഹൻരാജിന്‍റെ സംസ്കാരം തിരുവനന്തപുരം കാഞ്ഞിരംകുളത്തെ കുടുംബ വീട്ടിൽ നടന്നു. സിനിമ മേഖലയിലെ സുഹൃത്തുക്കൾ അടക്കം ആയിരങ്ങൾ കാഞ്ഞിരംകുളത്തെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
മലയാള സിനിമയുടെ കീരിക്കാടന് വിട. വൈകിട്ട് അഞ്ച് മണിക്ക് കാഞ്ഞിരംകുളത്തെ കുടുംബ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. ആയിരങ്ങൾ അവസാനമായി ഒരു നോക്ക് കാണാൻ കാഞ്ഞിരംകുളത്തേക്ക് എത്തി. ഇളയ മകൾ കാവ്യ ചിതക്ക് തീകൊളുത്തി.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മോഹൻരാജിന്റെ മരണം. പാർക്കിൻസൺസ് അസുഖ ബാധിതനായതിനെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ഹോസ്പിറ്റൽ നിന്ന് ഏതാനും മാസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്ത് ചികിത്സയ്ക്കായി എത്തിയത്.
1988-ൽ കെ.മധുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മൂന്നാംമുറ’ എന്ന ചിത്രത്തിലൂടെയായിരുന്നു മോഹൻരാജ് വെള്ളിത്തിരയിലെത്തിയത്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘കിരീട’ത്തിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠനേടിയ അദ്ദേഹം. ഈ കഥാപാത്രത്തിന്റെ പേരിലായിരുന്നു പിന്നീട് അറിയപ്പെട്ടത്. രോഗബാധിതനായതോടെ 2008-നു ശേഷം അഭിനയരംഗത്തുനിന്നു പിൻവാങ്ങാൻ തുടങ്ങി. 2022-ൽ മമ്മൂട്ടി നായകനായെത്തിയ ‘റോഷാക്ക്’ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
മുംബൈ നഗരത്തിലെ ആദ്യത്തെ ഭൂഗർഭ മെട്രോ ലൈൻ ഞായറാഴ്ച ഉദ്ഘാടനം
മുംബൈ. നഗരത്തിലെ ആദ്യത്തെ ഭൂഗർഭ മെട്രോ ലൈൻ ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മെട്രോ ലൈൻ രാജ്യത്തിന് സമർപ്പിക്കുക. ഭൂഗർഭ മെട്രോ ലൈനിൻ്റെ ആദ്യ ഘട്ടമായ പന്ത്രണ്ടര കിലോമീറ്ററാണ് ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നത്.
മുംബൈയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ അടിസ്ഥാന വികസന രംഗത്തെ മെഗാ നിർമ്മിതികളിൽ അടുത്തത് തയ്യാർ.മുംബൈയുടെ സ്വന്തം ഭൂഗർഭ മെട്രോ. പേര് അക്വാലൈൻ.
ആരേ കോളനി മുതൽ കൊളാബ വരെയാണ് മുപ്പത്തി മൂന്നര കിലോമീറ്ററാണ് ദൂരം മെട്രോ ലൈൻ 3. അതിന്ർറെ ആദ്യഘട്ടമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ആരേ കോളനി മുതൽ ബികെസി വരെ പന്ത്രണ്ടര കിലോമീറ്റർ
ആകെ പത്ത് സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിലുള്ളത്. റോഡ് മാർഗം ഒരു മണിക്കൂറോളം സമയമെടുക്കുമെങ്കിൽ മെട്രോയിൽ ഈ സമയം വെറും 22 മിനിറ്റായി ചുരുങ്ങും. മണിക്കൂറിൽ 85 കിമോമീറ്റർ വരെയാണ് ട്രെയിനുകളുടെ പരമാവധി വേഗം
ഒൻപത് മെട്രോ ട്രെയിനുകളാണ് അക്വാലൈനിൽ സർവീസ് നടത്തുക. ദിവസം 96 ട്രിപ്പുകൾ. ആറരലക്ഷം യാത്രക്കാരെ വരെയാണ് ഒരു ദിനം പ്രതീക്ഷിക്കുന്നത്.
മെട്രോ ഓടിക്കുന്നവതിനായി 48 ക്യാപ്റ്റൻമാർ തയ്യാറാണ്. ഇതിൽ പത്ത് പേർ വനിതകളും. രാവിലെ ആറര മുതൽ രാത്രി പത്തരവരെയാണ് സർവീസ്
. ഇനി അക്വാലൈനിന് ചെലവിടുന്ന തുകയക്കുറിച്ച് കൂടി പറയാം. ഇരുപത്തി മൂവായിരം കോടി ചെലവ് പ്രതീക്ഷിച്ചാണ് നിർമ്മാണം തുടങ്ങിയത്. എന്നാൽ ഇന്ന് ചെലവ് മുപ്പത്തി ഏഴായിരവും കടന്നു. അക്വാലൈന്ർറെ രണ്ടാം ഘട്ടം അടുത്ത മാർച്ചോടെ പ്രവർത്തനം തുടങ്ങും.
നിലവിലുള്ള മെട്രോ ലൈനുകൾക്കൊപ്പം അക്വാലൈൻ കൂടി തയ്യാറാവുന്നതോടെ നിരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കാം .യാത്രക്കാരുടെ എണ്ണം കൊണ്ട് സബർബൻ സർവീസിന് മുന്നിൽ മെട്രോ സർവീസ് തീരതമ്യം അർഹിക്കുന്നില്ലെങ്കിലും സജീവമായ മെട്രോ ലൈനുകൾ മുംബൈക്കാരുടെ സ്വപ്നമാണ്.
അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു
Cലപ്പുറം.അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒറീസ സ്വദേശി അലി ഹുസനെന്ന റോബിനെയാണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചിപ്സ് വാങ്ങിത്തരാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുഞ്ഞിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെയാണ് ഞെട്ടിപ്പിക്കുന്ന പീഡനം നിലമ്പൂരിൽ നടന്നത്. അതിഥി തൊഴിലാളിയായ ഒറീസാ സ്വദേശി അലി ഹുസൻ അഞ്ചുവയസ്സു മാത്രം പ്രായമുള്ള കുഞ്ഞിനെ ചിപ്സ് വാങ്ങിത്തരാം എന്ന് പ്രലോഭിപ്പിച്ച് കോട്ടേഴ്സിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി സ്വന്തം ക്വാർട്ടേഴ്സിൽ വച്ച് പീഡനത്തിനിരയാക്കി. അതിഥി തൊഴിലാളികളുടെ മകളായ കുഞ്ഞ് പീഡനത്തിനിരയായി എന്ന വിവരം മാതാവ് തിരിച്ചറിയുകയും അയൽവാസികളെ അറിയിക്കുകയുമായിരുന്നു. പോലീസിൽ വിവരം ലഭിച്ചതോടെ പ്രതിക്കായി തിരച്ചിൽ. രാത്രിയോടെ കോട്ടേഴ്സിന് സമീപമുള്ള ആക്രിക്കടയിൽ ഇരുമ്പ് ഷീറ്റ് മറയ്ക്കുള്ളിൽ ഒളിച്ചിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയെ പരുക്കുകളോടെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതി അലി ഹുസനെ പോക്സോ വകുപ്പുകൾ ചുമത്തി മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
ബസ്തറില്‍ വൻ മാവോയിസ്റ്റ് വേട്ട 30 മാവോയിസ്റ്റുകളെ വധിച്ചു
റായ്പൂർ: ഛത്തീസ്ഗഡിലെ ബസ്തറില്‍ വൻ മാവോയിസ്റ്റ് വേട്ട. നാരായണ്‍പൂർ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു.
മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ജില്ലാ റിസർവ് ഗാർഡും (DRG) പ്രത്യേക ടാസ്ക് ഫോഴ്സും ചേർന്നാണ് (STF) ഓപ്പറേഷനില്‍ പങ്കെടുത്തത്.
അഭുജ്മാദ് വനമേഖലയില്‍ ഉച്ചയ്‌ക്ക് 12.30ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. നാരായണ്‍പൂർ ദന്തേവാട ജില്ലാതിർത്തിയിലാണ് സംഭവം. ആന്റി-നക്സല്‍ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം വനമേഖലയില്‍ പ്രവേശിക്കുകയായിരുന്നു. ഒരു മണിക്കൂറോളം വെടിവയ്പ്പ് തുടർന്നതിന് പിന്നാലെ നടത്തിയ തെരച്ചിലില്‍ 30 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂടാതെ മാവോയിസ്റ്റ് സംഘം ഉപയോഗിച്ചിരുന്ന ആയുധശേഖരവും കണ്ടെത്തി. എകെ-47 റൈഫിളുകളും സെല്‍ഫ് ലോഡിംഗ് റൈഫിളും ഇതില്‍ ഉള്‍പ്പെടും. സ്ഥലത്ത് ഇപ്പോഴും പരിശോധന തുടരുകയാണ്.
2024ല്‍ ബസ്തറില്‍ നടന്ന വിവിധ ഏറ്റുമുട്ടലുകളിലായി 170ഓളം മാവോയിസ്റ്റുകളെയാണ് ഇതുവരെ വധിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.





































