Home Blog Page 2068

സിനിമാ ലോകത്തെ ആട്ടി ഉലച്ച് പീഡനക്കേസുകള്‍

കൊച്ചി. യുവനടി നല്‍കിയ ബലാത്സംഗ കേസില്‍ നടന്‍ സിദ്ധിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ സിനിമാ ലോകത്തെ ആട്ടി ഉലച്ച് പീഡനക്കേസുകള്‍. നിലവിലെ സാഹചര്യത്തില്‍ സിദ്ധിഖിന് ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. അതിനിടെ മുന്‍കൂര്‍ ജാമ്യമുണ്ടായിട്ടും മുകേഷിന്‍റെ അറസ്റ്റ് രാഷ്ട്രീയമായിക്കൂടി വന്‍ ഓളമായിരിക്കയാണ്.


ജസ്റ്റിസ് ഡി.എസ്.ഡയസാണ് നടൻ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി നടപടി. നിലവിലെ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പരാതിക്കാരിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ല. സാഹചര്യ തെളിവുകൾ നടന് എതിരാണ്. ഇര പരാതി നൽകിയതിലെ കാലതാമസം വീഴ്ചയായി കാണാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് നടപടി ഉള്‍പ്പെടെ സിദ്ദിഖ് നേരിടേണ്ടി വരും. അന്വേഷണ സംഘം ഇതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വിധി പകർപ്പ് വന്ന ശേഷം സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിദ്ദിഖിന്‍റെ അഭിഭാഷകൻ അറിയിച്ചു. ഇന്നലെ രാത്രി വരെ സിദിഖ് കൊച്ചിയിലെ വീട്ടിലുണ്ടായിരുന്നുവെന്നും ഇന്ന് അവിടെ നിന്ന് മാറി നില്‍ക്കുകയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. സിദ്ദിഖിന്‍റെ ഫോണും സ്വിച്ച് ഓഫ് ആണ്. സിദ്ധിഖിന്‍റെ മകന്‍അടക്കം ചിലര്‍ അഭിഭാഷകരെ ബന്ധപ്പെടുന്നുണ്ട്. സുപ്രിംകോടതിയിലേക്ക് നീങ്ങുകയാണ് ലക്ഷ്യം. സിദ്ധിഖിന് വേണ്ടി വിമാനത്താവളത്തിലടക്കം നോട്ടീസ് നല്‍കിയിരിക്കയാണ് പൊലീസ്.

അഭിനയ സാമ്രാട്ട് തിലകന്‍ ഓര്‍മ്മയായിട്ട് 12 വര്‍ഷം

അഭിനയ സാമ്രാട്ട് തിലകന്‍ ഓര്‍മ്മയായിട്ട് 12 വര്‍ഷം. 2012 സെപ്റ്റംബര്‍ 24 നായിരുന്നു, ശബ്ദഗാഭീര്യം കൊണ്ടും വികാര തരളിതമായ ഭാവാഭിനയം കൊണ്ടും മലയാളിയുടെ മനസു കീഴടക്കിയ അതുല്യ നടന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞത്. 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരില്‍ ആയിരുന്നു തിലകന്‍ എന്ന സുരേന്ദ്രനാഥ തിലകന്റെ ജനനം.
കാലം പോയ് മറയുമ്പോഴും മലയാള സിനിമയുടെ ആ ‘തിലക’ക്കുറി ഓര്‍മ്മകളുടെ തിരശീലയില്‍ ഒളിമങ്ങാതെ ഇന്നുമുണ്ട്. പെരുന്തച്ചനിലെ തച്ചനും മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനും കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശന്‍ മുതലാളിയും യവനികയിലെ വക്കച്ചനും കീരിടത്തിലെ അച്യുതന്‍ നായരും സ്ഫടികത്തിലെ ചാക്കോ മാഷും കാട്ടു കുതിരയിലെ കൊച്ചുവാവയുമൊക്കെ മലയാളികളുടെ ഇടനെഞ്ചില്‍ ഇന്നും തുടിക്കുന്നു.


പി.എസ്.കേശവന്‍-ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരില്‍ തിലകന്‍ ജനിച്ചു. മുണ്ടക്കയം സി.എം.എസ്. സ്‌കൂള്‍, കോട്ടയം എം.ഡി.സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നേടി. സ്‌കൂള്‍ നാടകങ്ങളിലൂടെ കലാപ്രവര്‍ത്തനം ആരംഭിച്ചു. 18 ഓളം പ്രൊഫഷണല്‍ നാടക സംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10,000 ത്തോളം വേദികളില്‍ വിവിധ നാടകങ്ങളില്‍ അഭിനയിച്ചു. 43 നാടകങ്ങള്‍ സംവിധാനം ചെയ്തു. 1973-ലാണ് തിലകന്‍ സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്.
നാടകങ്ങളിലൂടെ തന്റെ കലാജീവിതം തുടങ്ങിയ തിലകന്‍, 1956-ല്‍ പഠനം ഉപേക്ഷിച്ച് പൂര്‍ണ്ണസമയ നാടക നടന്‍ ആയി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരില്‍ ഒരു നാടക സമിതി നടത്തിയിരുന്നു. മുണ്ടക്കയം കലാസമിതിയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മിക്ക രാഷ്ട്രീയ യോഗങ്ങളിലും മുണ്ടക്കയം തിലകന്റെ വിപ്ലവ ഗാനാലാപനം പതിവായിരുന്നു. അവ നോട്ടീസില്‍ പ്രത്യേകം അച്ചടിക്കുകയും ചെയ്യും.
മറ്റൊരു അഭിനയ പ്രതിഭയായിരുന്ന പി.ജെ.ആന്റണിയുടെ ഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകന്‍ നാടക സംവിധായനത്തിലേക്ക് കടക്കുന്നത്. 1966 വരെ കെ.പി.എ.സിയിലും തുടര്‍ന്ന് കാളിദാസ കലാകേന്ദ്രം, ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പി.ജെ. ആന്റണിയുടെ സമിതിയിലും പ്രവര്‍ത്തിച്ചു. അഭിനയരംഗത്ത് അദ്ദേഹം 50-ലേറെ വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞിരുന്നു.


1979 ല്‍ ഉള്‍ക്കടല്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് തിലകന്‍ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. 1981-ല്‍ കോലങ്ങള്‍ എന്ന ചിത്രത്തില്‍ മുഴുക്കുടിയനായ കള്ളുവര്‍ക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടല്‍, ഇന്ത്യന്‍ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്. ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം ‘സീന്‍ ഒന്ന് – നമ്മുടെ വീട്’. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരിക്കുന്നതിനു മുന്‍പ്, അദ്ദേഹം അഭിനയിച്ച് പ്രദര്‍ശനത്തിനെത്തിയ അവസാന ചിത്രം സിംഹാസനമായിരുന്നു.


മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചു. ഇതേത്തുടര്‍ന്നു 2010-ല്‍ അദ്ദേഹത്തെ അമ്മയില്‍ നിന്നു പുറത്താക്കി. സുകുമാര്‍ അഴീക്കോട് തുടങ്ങി പ്രമുഖര്‍ തിലകനെ പിന്തുണച്ചും അമ്മയുടെ നടപടിയെ വിമര്‍ശിച്ചും രംഗത്തു വന്നിരുന്നു.
2006ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേക ജൂറിപുരസ്‌കാരം തിലകനു ലഭിച്ചു. ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് ഈ പുരസ്‌കാരം നേടിക്കൊടുത്തത്. മുന്‍പ് ഇരകള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986-ലും പെരുന്തച്ചന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 1990-ലും തിലകന്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു. 1988-ല്‍ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം തിലകനു ലഭിച്ചു. 2009-ലെ പത്മശ്രീ പുരസ്‌കാരവും തിലകനെ തേടി എത്തിയിരുന്നു.
ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തിലകന്‍ 2012 സെപ്റ്റംബര്‍ 24-ാം തീയതി പുലര്‍ച്ചയ്ക്ക് 3:35 നു ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 77 -ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രത്തിലേയ്ക്കും തന്നിലെ നടനവൈഭവത്തെ സന്നിവേശിപ്പിച്ച് സ്വയം ആ കഥാപാത്രമായി ജീവിച്ചു കാണിക്കുകയാണ് തിലകന്‍ ചെയ്തത്. അതെല്ലാം എക്കാലത്തും ഓര്‍മിക്കപെടുന്ന രീതിയില്‍ അടയാളപ്പെടുത്താന്‍ തിലകന് കഴിഞ്ഞു.

സിദ്ധിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചു; വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി:
ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. സിദ്ധിഖിനായി വിമാനത്താവളങ്ങളിൽ അടക്കം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സിദ്ധിഖ് വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം. സിദ്ധിഖിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസ്സമൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു.

പോലീസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പോകും. സിദ്ധിഖിന്റെ എല്ലാ മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇന്ന് സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്

എം മുകേഷ് എംഎൽഎ അറസ്റ്റിൽ, സിദ്ദിഖ് ഒളിവിൽ

?ലൈംഗികാതിക്രമ കേസ്: എം മുകേഷ് എംഎൽഎ അറസ്റ്റിൽ

?എം മുകേഷ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി മൂന്നര മണിക്കൂർ ചോദ്യം ചെയ്യൽ കഴിത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

?കേസിൽ നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും

? എം മുകേഷിനെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി.

?മുകേഷിൻ്റെ സ്വകാര്യ വാഹനത്തിൽ പോലീസ് അകമ്പടിയോടെയാണ് ആശുപത്രിയിൽ എത്തിയത്.

?ആലുവ സ്വദേശിയായ യുവതിയാണ് 2009ൽ മുകേഷ്, മണിയൻപിള്ള രാജു, അഡ്വ. ചന്ദ്രശേഖർ അടക്കം ഏഴ് പേർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉയർത്തിയത്.

?നടന്‍ സിദ്ദിഖ് ഒളിവില്‍, സിദ്ദിഖ് ആലുവയിലെ വീട്ടിലും എത്തിയില്ല. കോടതി വിധി എതിരായ സാഹചര്യമായപ്പോേക്കും സിദ്ദിഖിന്‍റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആവുകയായിരുന്നു.

? സിദ്ദിഖ് എറണാകുളം വിട്ടിട്ടില്ലെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

? ഒളിത്താവളം ഒരു ഹോട്ടലാണെന്നും അവിടം പൊലീസ് തിരിച്ചറിഞ്ഞുവെന്നുമാണ് ആണ് വിവരം.

?കുട്ടുമ്മശേരിയിലെ വീടിന് സമീപത്ത് സ്പെഷ്യൽ ബ്രാഞ്ച് ടീം അംഗങ്ങളെയും എസ്പിയുടെ നിർദ്ദേശപ്രകാരം നിയോഗിച്ചിട്ടുണ്ട്

? അന്വേഷണത്തിന് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനിടെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ ഇടയുണ്ട് എന്നുള്ള വാർത്തയെത്തുടർന്നാണ് സിദ്ദീഖ് മാറി നിൽക്കുന്നത്.

മുകേഷ് അറസ്റ്റില്‍

കൊച്ചി. കൊല്ലം എംഎല്‍എയും നടനുമായ എം മുകേഷ് ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായി. ഇന്നുരാവിലെ പ്രത്യേക അന്വേ,ണ സംഘം ചോദ്യം ചെയ്യലിന് വിളിപ്പിച്ച മുകേഷ് മൂന്നുമണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനായിരുന്നു. അതിനുശേഷമാണ് അപ്രതീക്ഷിതമായ അറസ്റ്റ്. എന്നാല്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ജാമ്യത്തില്‍ വിട്ടയക്കും. എന്നാല്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാകണം. മരട് പൊലീസ് സ്റ്റേഷനിലെ കേസിലാണ് അറസ്റ്റ്. സിനിമായില്‍ അവസരം നല്‍കാമെന്നും അമ്മയില്‍ അംഗത്വം നല്‍കാമെന്നും പറഞ്ഞ് വശീകരിച്ച് ബലാല്‍സംഗം ചെയ്തുവെന്നുമാണ് ഒരു നടി നല്‍കിയ പരാതി.

സിദ്ദിഖ് ഒളിവില്‍, തിരഞ്ഞ് പോലീസ്

കൊച്ചി.നടന്‍ സിദ്ദിഖ് ഒളിവില്‍, സിദ്ദിഖ് ആലുവയിലെ വീട്ടിലും എത്തിയില്ല. കോടതി വിധി എതിരായ സാഹചര്യമായപ്പോേക്കും സിദ്ദിഖിന്‍റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആവുകയായിരുന്നു. എന്നാല്‍ സിദ്ദിഖ് എറണാകുളം വിട്ടിട്ടില്ലെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഒളിത്താവളം ഒരു ഹോട്ടലാണെന്നും അവിടം പൊലീസ് തിരിച്ചറിഞ്ഞുവെന്നുമാണ് ആണ് വിവരം.

ആലുവ കുട്ടുമശ്ശേരിയിലെ കുടുംബ വീട്ടിൽ പോലീസെത്തി. ഇദ്ദേഹത്തിൻ്റെ നീക്കങ്ങൾ അറിയാൻ കുട്ടുമ്മശേരിയിലെ വീടിന് സമീപത്ത് സ്പെഷ്യൽ ബ്രാഞ്ച് ടീം അംഗങ്ങളെയും എസ്പിയുടെ നിർദ്ദേശപ്രകാരം നിയോഗിച്ചിട്ടുണ്ട്

അന്വേഷണത്തിന് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനിടെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ ഇടയുണ്ട് എന്നുള്ള വാർത്തയെത്തുടർന്നാണ് സിദ്ദീഖ് മാറി നിൽക്കുന്നത്.

മലയാളി നേഴ്സിങ് വിദ്യാർഥിനിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

തേനി. മലയാളി നേഴ്സിങ് വിദ്യാർഥിനിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. തേനിയിലാണ് സംഭവം. പീഡനശേഷം വിദ്യാർഥിയെ ദിണ്ഡിഗൽ റെയിൽവേസ്റ്റേഷന് സമീപം ഉപേക്ഷിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം

ഉത്തമപാളയത്ത് നിന്ന് കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ തന്നെ പിന്തുടരുന്നതായി വിദ്യാർഥിനി പിതാവിനോട് പറഞ്ഞിരുന്നു. ശേഷം ഫോൺ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. വിദ്യാർഥിനിയാണ് പീഡനവിവരം പൊലീസിനെ അറിയിച്ചത്. വിദ്യാർഥിനി ദിണ്ഡിഗൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ. തേനി പൊലീസ് അന്വേഷണം ആരംഭിച്ചു

ലൈംഗികാതിക്രമ കേസ്: മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

ലൈംഗികാതിക്രമ കേസിൽ നടനും എംഎൽഎയുമായ എം മുകേഷ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ചൊവ്വാവ്ച രാവിലെ 10.15ഓടെയാണ് അഭിഭാഷകനൊപ്പം മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിനൊപ്പം ഹാജരായത്. വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റർ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരെയുള്ളത്

കേസിൽ നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതിനാൽ അറസ്റ്റ് നടപടികളുണ്ടാകില്ല. പരാതികളിൽ നേരത്തെ തന്നെ അന്വേഷണ സംഘം പരാതിക്കാരികളുടെ മൊഴിയടക്കം ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് കടക്കുന്നത്.

ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയൻപിള്ള രാജു, അഡ്വ. ചന്ദ്രശേഖർ അടക്കം ഏഴ് പേർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉയർത്തിയത്. 2009ലാണ് സംഭവം നടന്നതെന്നാണ് നടി ആരോപിക്കു്‌നനത്.

അമ്മയുടെ താത്കാലിക കമ്മിറ്റി വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നും ജഗദീഷ് ലെഫ്റ്റായി

കൊച്ചി:
താരസംഘടനയായ അമ്മയുടെ താത്കാലിക കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നും ജഗദീഷ് ലെഫ്റ്റ് ആയി. സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഗ്രൂപ്പിൽ നിന്നാണ് ജഗദീഷ് സ്വയം ഒഴിവായത്. താത്കാലിക കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ ജഗദീഷിന് അതൃപ്തിയുണ്ടെന്നാണ് വിവരം

അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട ശേഷം അഡ്ഹോക് കമ്മിറ്റിയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയായിരുന്നു സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. അമ്മയുടെ ജനറൽ ബോഡി മീറ്റിംഗ് വിളിക്കാത്തതിൽ ഉൾപ്പെടെയുള്ള അതൃപ്തി പരസ്യമാക്കിയാണ് ജഗദീഷ് ലെഫ്റ്റായതെന്നായിരുന്നു റിപ്പോർട്ടുകൾ.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം അമ്മയിലെ തിരുത്തൽശക്തിയായി ഉറച്ച നിലപാടുകളുമായി രംഗത്തെത്തിയ ജഗദീഷ് സംഘടനയുടെ തലപ്പത്തേക്ക് വരണമെന്ന് നിരവധി പേർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജഗദീഷ് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റായ സംഭവം സജീവ ചർച്ചയായിരിക്കുന്നത്.

ബലാത്സംഗ കേസ്: സിദ്ധിഖിൻ്റെ മുൻകൂർ ജാമ്യ ഹർജി ഹൈകോടതി തളളി

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി.

തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

തനിക്കെതിരായ ആരോപണങ്ങള്‍ ആടിസ്ഥാനരഹിതമാണെന്നാണ് സിദ്ദിഖ് ഹര്‍ജിയില്‍ ബോധിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് യുവനടി ഉന്നയിച്ച ആരോപണങ്ങളില്‍ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിലുള്ളതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ദിഖ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

നടനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരി വയ്ക്കുന്നതാണ് തെളിവുകളെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് സിദ്ദിഖിനെതിരെ ലൈംഗിക അതിക്രമ കേസ് രജിസ്റ്റര്‍ ചെയ്തത്. യുവ നടിയാണ് പരാതി നല്‍കിയത്. 2016 ജനുവരി 28നാണ് സംഭവമെന്നായിരുന്നു നടിയുടെ ആരോപണം. നിള തിയേറ്ററില്‍ സിനിമ പ്രിവ്യു കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.