പുനലൂര്‍: സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ചാലിയക്കര ആറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹം കണ്ടെടുത്തു. കൊല്ലം മുണ്ടക്കല്‍ കോട്ടമല ജങ്ഷനില്‍ കൈലാസ് വീട്ടില്‍ സജീവ് (54)ന്റെ മൃതദേഹമാണ് ഫയര്‍ഫോഴ്‌സ് തിങ്കളാഴ്ച കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സുഹൃത്തുക്കളായ മറ്റു മൂന്നുപേര്‍ക്കൊപ്പം ചാലിയക്കര മുടവന്‍ചിറ ബംഗ്ലാകടവില്‍ ഇവര്‍ കുളിക്കാന്‍ ഇറങ്ങിയത്. കുടിക്കുന്നതിനിടെ സജീവ് ഒഴുക്കില്‍പ്പെടുകയായിരുന്നു. പുനലൂര്‍ പോലീസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.
തിങ്കളാഴ്ച രാവിലെ കൊല്ലത്തുനിന്നും സ്‌കൂബ ടീം എത്തി നടത്തിയ തെരച്ചിലിലാണ് ഉച്ചക്ക് ശേഷം മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൊല്ലം റെയില്‍വേ സ്റ്റേഷന് മുമ്പില്‍ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ് സജീവ്.
ചാലിയക്കര ആറ്റില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെടുത്തു
ശാസ്താംകോട്ടയില്‍ കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ചതുവഴി വിവാദത്തിലായ അസി എന്‍ജിനീയര്‍ നടത്തിയ മുഴുവന്‍ കേസുകളും വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി
ശാസ്താംകോട്ട. പഞ്ചായത്തിലെ കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ചതുവഴി വിവാദത്തിലായ അസി എന്‍ജിനീയര്‍ നടത്തിയ മുഴുവന്‍ കേസുകളും വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. വനിതയായ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ ഗ്രാമപഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരവധി ബഹുനില കെട്ടിടങ്ങൾക്ക് ചട്ടലംഘനമുള്ള പ്ലാനുകൾക്ക് അനുമതി നൽകുകയും തുടർന്ന് ബിൽഡിംഗ് പണിപൂർത്തീകരിച്ച് കംപ്ലീഷൻ സമർപ്പിക്കുമ്പോൾ,അന്ന് എനിക്ക് പെർമിറ്റ് നൽകുമ്പോൾ കൂടുതൽ ശ്രദ്ധിക്കാൻ പറ്റിയില്ല ചട്ട ലംഘനമുള്ള പ്ലാനിലാണ് ഞാൻ ഒപ്പിട്ടു നൽകിയത് എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയും ചെയ്യുന്ന ത് വിവാദമായിരുന്നു. ഇവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. ഇതുമൂലം ഉടമകൾക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടവും പഞ്ചായത്തിന് ടാക്സ് ഇനത്തിൽ കിട്ടുന്ന ലക്ഷക്കണക്കിന് രൂപയും നഷ്ടമായിരിക്കുകയാണ്.. ഈ ഉദ്യോഗസ്ഥ കേരളത്തിലുടനീളം ഇത്തരം അനധികൃത പ്ലാനുകൾക്ക് ആണ് പെർമിറ്റ് നൽകുന്നത് .ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ ഇത്തരത്തിലുള്ള നാലോളം കേസുകൾ ഉണ്ട്. 15000 sqfit ന് മുകളിൽ വരുന്ന 2 ബിൽഡിങ് കളുടെ തെളിവുകൾ തന്‍റെ പക്കൽ ഉണ്ട് ആ യതിനാൽ ഈ ഉദ്യോഗസ്ഥയുടെ ഔദ്യോഗിക ജീവിതത്തിനിടയിൽ നടന്ന മുഴുവൻ പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് വിവാദത്തിലായ കെട്ടിത്തിന്‍റെ ഉടമയായ പോരുവഴി കമ്പലടി ചരുവിളയിൽ ഹൗസ് അൻസാർ സലിം വിജിലന്‍സിന് നല്‍കിയ പരാതിയില്‍ പറയുന്നു.
പ്രതിബദ്ധതയുള്ള ജനപ്രതിനിധികൾക്കും മെമുവിനും സ്വീകരണം ഒരുക്കി പാസഞ്ചേഴ്സ് അസോസിയേഷൻ
കൊല്ലം. നാഷണൽ ഹൈവേയുടെ പണി അനന്തമായി നീളുകയും റോഡുകൾ സഞ്ചാരയോഗ്യമല്ലാതെ യാത്രക്കാർ വെല്ലുവിളി നേരിടുകയും ചെയ്യുന്നത് തുടരുന്നതിനാൽ കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ സമീപകാലത്ത് എങ്ങും ഇല്ലാത്ത നിലയിലുള്ള ജനത്തിരക്ക് ഏറി വരുന്നത് സ്ഥിരം യാത്രക്കാർക്ക് ഏറെ യാതനകൾ സഹിക്കേണ്ടിവരുന്നത് കണക്കിലെടുത്ത് പുതുതായി അനുവദിച്ച കൊല്ലം എറണാകുളം ട്രെയിനിനും ഇതിനായി നിരന്തരസമ്മർദ്ദശക്തിയായി നിലകൊണ്ട ജനപ്രതിനിധികളായ കൊടിക്കുന്നിൽ സുരേഷ് എൻ കെ പ്രേമചന്ദ്രൻ എന്നിവർക്കും കൊല്ലം മുതൽ ചങ്ങനാശ്ശേരി വരെയുള്ള സ്റ്റേഷനുകളിൽ സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെയും ബഹുജനങ്ങളുടെയും നേതൃത്വത്തിൽ വമ്പിച്ച സ്വീകരണവും വരവേൽപ്പും ഒരുക്കി.
പെരിനാട് മൺട്രോത്തുരുത്ത് ശാസ്താംകോട്ട എന്നീ സ്റ്റേഷനുകളിൽ എത്തുന്ന യാത്രക്കാർക്ക് ഏറെ സൗകര്യപ്രദവും നാളിതുവരെയുള്ള ദുരിത യാത്രയ്ക്ക് താൽക്കാലിക ശമനവുമായാണ് പുതിയ ട്രെയിനിന്റെ സമയക്രമം എന്നത് ഏറെ ആശ്വാസകരമാണ്. രാവിലെ കളിലെ യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് കൂടുതൽ യാത്രാസൗകര്യം ഏർപ്പെടുത്തണമെന്നും നിർവചിക്കാൻ ആകാത്ത ജനത്തിരക്ക് മൂലം യാത്രക്കാര അനുവദിക്കുന്ന ദുരിത യാത്രയ്ക്ക് അറുതി വരുത്തിക്കൊണ്ട് കാലോചിതമായ യാത്രസൗകര്യം ഒരുക്കുന്നതിനുള്ള സാങ്കേതിക മാറ്റം സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സജീവ് പരിശവിളയും ജനറൽ സെക്രട്ടറി കണ്ണനല്ലൂർ നിസാമും ആവശ്യപ്പെട്ടു. വിവിധ സ്റ്റേഷനുകളിലെ സ്വീകരണങ്ങൾക്ക് കണ്ണനല്ലൂർ നിസാം, സജീവ് പരിശവിള, ഷിബു ഇബ്രാഹിം, പ്രസാദ് ജെ രാധാകൃഷ്ണൻ, മുഹമ്മദ് ഷാ, വേണു മാവിനേഴും, കല്ലട ജോൺസൺ, എന്നിവർ നേതൃത്വം നൽകി..
തയ്യൽ തൊഴിലാളി കോൺഗ്രസ് ജില്ലാ നേതൃത്വ ക്യാമ്പ്;സ്വാഗതസംഘം രൂപീകരിച്ചു
ശാസ്താംകോട്ട:അസംഘടിത തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന തയ്യൽ -നിർമ്മാണ തൊഴിലാളികളുടെ ക്ഷേമനിധി ബോർഡുകൾ പൂർണമായും തകർച്ചയുടെ വക്കിലാണെന്ന് ഐഎൻടിയുസി സംസ്ഥാന സെക്രട്ടറിയും തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ബാബു അമ്മവീട് പറഞ്ഞു.തയ്യൽ തൊഴിലാളി കോൺഗ്രസ് ജില്ലാ നേതൃത്വ ക്യാമ്പിനോടനുബന്ധിച്ച് നടന്ന സ്വാഗതസംഘ രൂപീകരണം ഭരണിക്കാവ് കോൺഗ്രസ് ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംജില്ലാ പ്രസിഡന്റ് സബീർ വവ്വാക്കാവ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന -ജില്ലാ ഭാരവാഹികളായ ശുഭകുമാരി ദ്വാരക,വിനോദ് വാവ,ശൂരനാട് വടക്ക് പഞ്ചായത്ത് അംഗം ദിലീപ്,ശകുന്തള അമ്മവീട്,രാജു.ജി,ജലജാ ശിവശങ്കരൻ,ഗീതാ കുമാരി,ആനുക്കാവ് നിഷ,സുബൈദ റസാക്ക്,മൈതാനത് വിജയൻ,ടി.കെ സുരേന്ദ്രൻ,ബീന,സാലിക എന്നിവർ സംസാരിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ശൂരനാട് സരസചന്ദ്രൻപിള്ള ചെയർമാനായി 51 അംഗഎക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.
ജോമോൻ ജോയിയിലൂടെ കേരളത്തിന് വീണ്ടും സ്വർണ്ണത്തിളക്കം
ശാസ്താംകോട്ട:പട്നയിൽ നടന്ന നാലാമത് അണ്ടർ 23 അത് ലറ്റിക്സിൽ ഹൈജംമ്പിൽ 2.17 മീറ്റർ ഉയരത്തിൽ ശൂരനാട് സ്വദേശിയായ ജോമോൻ ജോയ് സ്വർണമെഡൽ ജേതാവായി.ഈ വർഷം നടന്ന കേരള സർവ്വകലാശാല മീറ്റിൽ ജോമോൻ ട്രിപ്പിൾ സ്വർണം നേടിയിരുന്നു.കൂടാതെ ബാംഗ്ലൂരിൽ നടന്ന ദേശീയ ഓപ്പൺ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 2.14 മീറ്റർ ഉയരത്തിൽ സ്വർണ മെഡൽ ജേതാവുമായിരുന്നു.കൊല്ലം സായിയിലാണ് പരിശീലനം.ശൂരനാട് വടക്ക് പള്ളിച്ചന്ത ഫ്രണ്ട്സ് സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ജോമോൻ ജോയിയെ മുൻ ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസൺ പൊന്നാട അണിയിച്ച് ആദരിക്കുകയും ക്യാഷ് അവാർഡ് സമ്മാനിക്കുകയും ചെയ്തു.ഭാരവാഹികളായ രാജു.ജി,ജോർജ് കുട്ടി,ഷിബു.ഡി,ഷിബു ജോർജ്എന്നിവർ പങ്കെടുത്തു.
ശാസ്താംകോട്ട മെൻസ് ട്രൽ കപ്പ് പദ്ധതി നടപ്പിലാക്കി
ശാസ്താംകോട്ട. ഗ്രാമ പഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മെൻസ് ട്രൽ കപ്പ് പദ്ധതി നടപ്പിലാക്കി. ആദ്യ ഘട്ടമെന്ന നിലയിൽ ഒരു വാർഡിൽ 50 ഗുണഭോക്താക്കൾക്കാണ് നൽകുന്നത്. ആർത്തവ കാലം സ്ത്രീകൾക്ക് സുരക്ഷിതമായി ജോലിക്ക് പോകുന്നതിനും പല രോഗങ്ങളിൽ നിന്നും മുക്തി നേടുന്നതിനും ഇത് സഹായിക്കുന്നു.ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ്പ്രസി. ഗുരുകുലം രാകേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രസന്നകുമാരി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് R. ഗീത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ അനിൽ തുമ്പോടൻ .. നസീമ ബീവി / ഉഷാ കുമാരി. രജനി..പ്രദീപ്, ഷിബു എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ: ബുഷറ ക്ലാസ് നയിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. സീമ നന്ദി പറഞ്ഞു.
ഇന്ത്യയുടെ സുരക്ഷക്ക് വെല്ലുവിളി ഉയർത്തുന്ന തരത്തിൽ മാലദ്വീപ് ഒരിക്കലും ഒന്നും ചെയ്യില്ല ,മുഹമ്മദ് മുയ്സു
ന്യൂഡെല്‍ഹി.ഇന്ത്യയുടെ സുരക്ഷക്ക് വെല്ലുവിളി ഉയർത്തുന്നതരത്തിൽ മാലദ്വീപ് ഒരിക്കലും ഒന്നും ചെയ്യില്ല എന്ന് പ്രസിഡന്റ് മുഹമ്മദ് മുയ്സു. വിവിധ മേഖലകളിൽ മറ്റ് രാജ്യങ്ങളുമായുള്ള സഹകരണം വർദ്ധിപ്പിക്കുമ്പോഴും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കോട്ടംതട്ടുന്നില്ലെന്ന് ഉറപ്പാക്കാൻ മാലിദീവ്സ് പ്രതിജ്ഞാബദ്ധമാണെന്നും. പ്രസിഡന്റ് മുയ്സു വ്യക്തമാക്കി.രാഷ്ട്രപതി ഭവൻ്റെ അങ്കണത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും അദ്ദേഹം ആചാരപരമായ സ്വീകരണം ഏറ്റു വാങ്ങി. രാജ് ഘട്ടിൽ എത്തി മഹാത്മാഗാന്ധിക്ക് ആദരം അർപ്പിച്ച പ്രസിഡണ്ട് മുയ് സു, ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി.
ഭീരുവായ പ്രതിപക്ഷ നേതാവിന് അവാർഡ് തീരുമാനിച്ചാൽ വി ഡി സതീശന് ലഭിക്കും, മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം. കേരളത്തിലെ പ്രതിപക്ഷ നേതാക്കളിൽ ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവിന് അവാർഡ് തീരുമാനിച്ചാൽ വി ഡി സതീശന് ലഭിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.കേരളം കണ്ട ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവായി വി ഡി സതീശൻ മാറി
അടിയന്തര പ്രമേയത്തിന് അനുമതി നൽകിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് ഓടിയതിന് പിന്നിൽ പുല്ല് മുളച്ചിട്ടില്ല.ചർച്ച നടന്നാൽ പ്രതിപക്ഷ നേതാവിനെ സ്ട്രച്ചറിൽ എടുത്തു കൊണ്ടു പോകേണ്ടി വന്നേനെ. ഭീരു പ്രതിപക്ഷ നേതാവിൻ്റെ പാർട്ടിയാണ് മലപ്പുറം ജില്ല വേണ്ട എന്നു പറഞ്ഞു പ്രക്ഷോഭം നടത്തിയത് എന്നും റിയാസ് പറഞ്ഞു.
അടുത്ത അഞ്ചുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത. അടുത്ത അഞ്ചുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന്
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്ന് പരക്കെ മഴ കനക്കാൻ സാധ്യതയെന്ന് പ്രവചനം. കാസർഗോഡ് ഒഴികെയുള്ള 13 ജില്ലകളിൽ ഇന്ന് മഴമുന്നറിയിപ്പ് നൽകി.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.തെക്കൻ കേരളത്തിനു മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു.തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ ലക്ഷദ്വീപ് വരെ തെക്കൻ കേരളം, തെക്കൻ തമിഴ്നാട് വഴി ന്യുന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. ചക്രവാതചുഴി ബുധനാഴ്ചയോടെ ലക്ഷദ്വീപ്ന് മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കന്യാകുമാരി തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
എയർഷോ കാണാനെത്തിയവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ സർക്കാരിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി
ചെന്നൈ. എയർഷോ കാണാനെത്തിയവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ സർക്കാരിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വ്യോമസേന ആവശ്യപ്പെട്ടതിലധികം ക്രമീകരണങ്ങൾ നടത്തിയിരുന്നു. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സർക്കാരിനെ വിർമിർശിച്ച് തമിഴക വെട്രിക്കഴകം പ്രസിഡന്റ് വിജയ്‍യും രംഗത്തെത്തി.
ചെന്നൈ മറീനാ ബീച്ചിൽ വ്യോമസേനയുടെ എയർഷോ കാണാനെത്തിയ അഞ്ച് പേരാണ് ഇന്നലെ മരിച്ചത്. കടുത്ത ചൂടിനെ തുടർന്നുണ്ടായ സുര്യാഘാതവും നിർജലനീകരണവുമാണ് മരണകാരണം. പതിമൂന്ന് ലക്ഷത്തിലധികം പേർ എയർഷോ കാണാനെത്തി. റോഡിലും റെയിൽവേ സ്റ്റേഷനിലും മെട്രോയിലും നിയന്ത്രണാതീതമായ തിരക്കാണുണ്ടായത്. പ്രതിപക്ഷ വിമർശനങ്ങൾക്കിടെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിശദീകരണവുമായെത്തി. സുരക്ഷാവീഴ്ചയുണ്ടായിട്ടില്ലെന്നും കൃത്യമായക്രമീകരണങ്ങൾ നടത്തിയിരുന്നുവെന്നുമാണ് സ്റ്റാലിൻ പറയുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 5 ലക്ഷം രൂപ നൽകും.
തമിഴക വെട്രി കഴകം പ്രസിഡന്റ് നടൻ വിജയ്‍യും സംസ്ഥാന സർക്കാരിനെ വിമർശിച്ചു. ജനങ്ങൾ കൂടുന്നയിടത്ത് സർക്കാർ കൂടുതൽ സുരക്ഷയൊരുക്കണമെന്ന് വിജയ്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരാണ് 5 പേരുടെ മരണത്തിന് കാരണമെന്ന് എഐഎഡിഎംകെയും ബിജെപിയും ആരോപിച്ചു. ഡിഎംകെ മുന്നണിയുടെ ഭാഗമായ വിസികെയുടെ നേതാവ് തോൾ തിരുമാവളവനും
സംഭവത്തിൽ സർക്കാരിനെ വിമർശിച്ചിട്ടുണ്ട്





































