Home Blog Page 2062

കായംകുളത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കായംകുളം.കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.കായംകുളം പള്ളിക്കൽ- മഞ്ഞാടിത്തറ റോഡിലാണ് സംഭവം.കൊച്ചമ്പലത്തിന് സമീപം റോഡരികിൽ ആണ് കാർ നിർത്തിയിട്ടിരുന്നത്.വാത്തികുളം സ്വദേശി 52കാരൻ അരുണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കുറത്തികാട് പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണകാരണം വ്യക്തമല്ല

വൈദ്യുതിനിലച്ചു പണി കിട്ടി,വൈദ്യുതി ഓഫിസിനുമുന്നില്‍ മാവിൽ കുളിച്ച് മില്ല് ഉടമയുടെ പ്രതിഷേധം

കൊല്ലം. മുന്നറിയിപ്പ് നൽകാതെ വൈദ്യുതി മുടങ്ങിയതിനെതുടർന്ന് വിൽകാൻ കഴിയാതെ കേടായ മാവിൽ കുളിച്ച് മില്ല് ഉടമയുടെ പ്രതിഷേധം.കൊല്ലം ഇളമ്പള്ളൂർ വേലുത്തമ്പി നഗറിൽ ആട്ട് മില്ല് നടത്തുന്ന കുളങ്ങരക്കൽ രാജേഷാണ് കെഎസ്ഇബി ഓഫീസിനു മുന്നിൽ പുളിച്ച മാവിൽ കുളിച്ച് പ്രതിഷേധിച്ചത്.വൈദ്യുതി ലഭിക്കാത്തതിനെ തുടർന്ന് ആട്ടിയ മാവ് പാക്ക് ചെയ്യാൻ കഴിയാതെ പുളിച്ചു.

തുടർന്നാണ് രാജേഷ് കെഎസ്ഇബി ഓഫീസിൽ വന്ന് പ്രതിഷേധിച്ചത്.ഉച്ചയ്ക്ക് മുമ്പ് വിതരണം ചെയ്യുന്നതിനായി രാജേഷ് രാവിലെ 6 മുതൽ മാവ് ആട്ടാൻ തുടങ്ങിയിരുന്നു.വൈദ്യുതി നിലച്ചതോടെ ആട്ടിയ മാവ് പാക്ക് ചെയ്യാൻ കഴിയാതെയായി.കെഎസ്ഇബിയിൽ ബന്ധപ്പെട്ടപ്പോൾ മുന്നറിയിപ്പ് പ്രകാരമാണ് ലൈൻ ഓഫ് ചെയ്തത് എന്ന മറുപടിയാണ് ലഭിച്ചത്.പ്രതിഷേധവുമായി കെഎസ്ഇബിയിൽ എത്തിയപ്പോൾ മാത്രമാണ് 11 മണിയുടെ വൈദ്യുതി മുടക്കത്തിൻ്റെ മെസ്സേജ് തനിക്ക് ലഭിച്ചതെന്ന് രാജേഷ് ആരോപിച്ചു. 10000 രൂപയുടെ നഷ്ടം ഉണ്ടായതായി രാജേഷ് പറഞ്ഞു.

ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തി നശിച്ചു

തിരുവനന്തപുരം.ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തി നശിച്ചു.വിളപ്പിൽശാലയിൽ വാഴവിളാകത്തിന് സമീപമാണ് സംഭവം നടന്നത്.കോളേജിലേക്ക് പോവുകയായിരുന്ന രണ്ടു വിദ്യാർത്ഥികൾ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ ആണ് കത്തി നശിച്ചത്.പുക ഉയരുന്നത് കണ്ട് കുട്ടികൾ വണ്ടിയിൽ നിന്നും ഇറങ്ങി പൊടുന്നനെ സ്കൂട്ടർ ആളിക്കത്തുകയായിരുന്നു.ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്

ജമ്മുകാശ്മീരില്‍ കുതിപ്പ് തുടര്‍ന്ന് നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം, പ്രതീക്ഷ നഷ്ടപ്പെട്ട് ബിജെപി

ജമ്മുകാശ്മീരില്‍ കുതിപ്പ് തുടര്‍ന്ന് നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ച് കൂറ്റന്‍ മുന്നേറ്റമാണ് ഇന്ത്യ സഖ്യം കാഴ്ചവെയ്ക്കുന്നത്. നിലവില്‍ 52 ഓളം സീറ്റുകളിലാണ് സഖ്യം ലീഡ് ചെയ്യുന്നത്. 28 ഇടത്താണ് ബി ജെ പി മുന്നേറ്റം. പി ഡി പി 2 സീറ്റുകളിലും മറ്റുള്ളവര്‍ 8 സീറ്റുകളിലും ലീഡ് ചെയ്യുന്നത്.

90 അംഗ നിയമസഭയില്‍ 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. മാന്ത്രിക സംഖ്യ തൊട്ടെങ്കിലും സംസ്ഥാനത്ത് പല അട്ടിമറികളും പ്രവചിക്കപ്പെടുന്നുണ്ട്. എന്ത് വിധേനയും അധികാരം പിടിക്കാന്‍ 2014 നേതിന് സമാനമായ കളികള്‍ ബി ജെ പി പുറത്തെടുക്കുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പി ഡി പിയുടേയും സ്വതന്ത്രരുടേയും പിന്തുണ നേടാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ആരംഭിച്ചു.

തിരഞ്ഞെടുപ്പിന് മുന്‍പ് പി ഡി പിയുമായി സഖ്യത്തിനില്ലെന്ന നിലപാട് വ്യക്തമാക്കിയ നാഷണല്‍ കോണ്‍ഫറന്‍സ് ഇപ്പോള്‍ നിലപാട് മാറ്റിയത് ശ്രദ്ധേയമായി. സഖ്യം ആവശ്യമില്ലെങ്കിലും പി ഡി പി പിന്തുണയ്ക്കാന്‍ തയ്യാറായാല്‍ സ്വീകരിക്കും എന്നായിരുന്നു ഫാറൂഖ് അബ്ദുള്ള കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ഇതിനെ തള്ളുന്നതായിരുന്നു ഒമര്‍ അബ്ദുള്ളയുടെ നിലപാട്. ഇപ്പോള്‍ ഇത്തരത്തിലൊരു ചര്‍ച്ചയ്ക്ക് പ്രാധാന്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഇന്ന് വോട്ടെണ്ണല്‍ പുരോഗമിക്കവെ സഖ്യം സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഞങ്ങള്‍ക്ക് ആരുമായും അകല്‍ച്ച ഇല്ലെന്ന നിലപാടാണ് ഒമര്‍ പങ്കുവെച്ചത്. അതേസമയം സഖ്യം സംബന്ധിച്ച് പി ഡി പിയും മനസ് തുറന്നിട്ടില്ല. ഫലം വരട്ടെ എന്ന നിലപാടിലാണ് നേതൃത്വം. അതിനിടെ സംസ്ഥാനത്ത് 5 പേരെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരത്തിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തുണ്ട്. ജനവിധിക്ക് തുരങ്കം വെയ്ക്കുന്നതാണ് ഗവര്‍ണര്‍ക്കുള്ള അധികാരമെന്നും നിയമപരമായി തന്നെ ഇതിനെ നേരിടുമെന്നുമാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്. രണ്ട് സ്ത്രീകള്‍, രണ്ട് കശ്മീരി പണ്ഡിറ്റുകള്‍, പാക് അധീന കശ്മീരില്‍ നിന്ന് നാടുകടത്തപ്പെട്ട ഒരാള്‍ എന്നിങ്ങനെ അഞ്ച് പേരെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരമാണ് ഗവര്‍ണര്‍ക്കുള്ളത്.

ജമ്മു കാശ്മൂരില്‍ 2014 ലായിരുന്നു അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദ് ചെയ്തതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമായിരുന്നു ബി ജെ പി പ്രതീക്ഷിച്ചത്. ജമ്മുവില്‍ കൂറ്റന്‍ വിജയം നേടി കാശ്മീരില്‍ സ്വതന്ത്രരുടേയും ചെറുപാര്‍ട്ടികളുടേയും പിന്തുണ ഉറപ്പാക്കി ഭരണം പിടിക്കാമെന്നായിരുന്നു പാര്‍ട്ടി കണക്ക് കൂട്ടല്‍. എന്നാല്‍ ബി ജെ പിയുടെ കണക്കുകൂട്ടലുകള്‍ പാടെ തകര്‍ക്കുന്നതാണ് ഇപ്പോഴത്തെ ഫലം.

ഹരിയാന, ബിജെപിക്ക് കോണ്‍ഗ്രസിനെ നിലംപരിശാക്കിയ മുന്നേറ്റം

ചണ്ഡീഗഡ്. ഹരിയാനയില്‍ ബി ജെ പിയുണ്ടാക്കിയത് കോണ്‍ഗ്രസിനെ നിലംപരിശാക്കിയ മുന്നേറ്റം. ഭരണം പിടിച്ചുവെന്ന പ്രതീക്ഷയില്‍ പാര്‍ട്ടി ആസ്ഥാനത്ത് ആഘോഷങ്ങള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് കണക്കില്‍ വന്‍ ട്വിസ്റ്റ് സംഭവിച്ചത്. കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി വമ്പന്‍ കുതിപ്പാണ് ഇപ്പോള്‍ ബി ജെ പി നടത്തുന്നത്. നിലവില്‍ 49 സീറ്റിലാണ് ബി ജെ പി മുന്നേറ്റം. കോണ്‍ഗ്രസ് ആകട്ടെ 36 ലേക്ക് ചുരുങ്ങി. 6 സ്വതന്ത്രരും മുന്നേറുന്നുണ്ട്. ഇതോടെ സംസ്ഥാനത്ത് ബി ജെ പി മൂന്നാമതും അധികാരത്തിലേറുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

പോസ്റ്റല്‍ വോട്ടുകളും ബാലറ്റുകളും എണ്ണി തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് ലഭിച്ചത് കോണ്‍ഗ്രസിനായിരുന്നു. എന്നാല്‍ ആദ്യ നാല് റൗണ്ട് കഴിഞ്ഞതോടെയാണ് ബിജെപിയുടെ സീറ്റുകള്‍ കുതിക്കാന്‍ തുടങ്ങിയത്. നിലവില്‍ പല സീറ്റുകളിലും കോണ്‍ഗ്രസിന്റെ ലീഡ് ആയിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് എന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ ഹരിയാന ഉള്‍പ്പെടെയുള്ള മേഘലകള്‍ ബി ജെ പി തൂത്തുവാരുന്നതാണ് കാഴ്ച. മാത്രമല്ല ജാട്ട് വോട്ടുകളും ബി ജെ പിയിലേക്ക് ഒഴുകിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം കോണ്‍ഗ്രസിന് വിമതരാണോ പണികൊടുത്തത് എന്ന നിരീക്ഷണവും ഉയരുന്നുണ്ട്. സീറ്റ് ലഭിക്കാത്തതിനെ ചൊല്ലി നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. ഇതില്‍ പലരും സ്വതന്ത്രരായി മത്സരിക്കുകയും ചെയ്തു. ഇവരെല്ലാം തന്നെ വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. കോണ്‍ഗ്രസ് വിമതര്‍ക്കെതിരെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയായിരുന്നു ബി ജെ പി ഇറക്കിയത്. ഇതുവഴി വോട്ട് ഭിന്നിപ്പിക്കുകയാണ് ബി ജെ പി ലക്ഷ്യം. ഇതും വിജയം കണ്ടെന്ന് വേണം കരുതാന്‍.

ഹരിയാനയിൽ കോണ്‍ഗ്രസ് മുന്നേറ്റം…

ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം. ജമ്മു കശ്മീരിലും ആദ്യ ഫലസൂചനകള്‍ പ്രകാരം നാഷണല്‍ കോണ്‍ഫറന്‍സ്‌-കോണ്‍ഗ്രസ് സഖ്യമാണ് മുന്നില്‍. ഹരിയാനയില്‍ ബിജെപി ഹാട്രിക് മോഹിക്കുമ്പോള്‍ ഭരണം തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഒറ്റഘട്ടമായി നടന്ന ഹരിയാന തിരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിങ്ങും മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പില്‍ 63.45 ശതമാനവും പോളിങ്ങുമാണ് രേഖപ്പെടുത്തിയത്. ഹരിയാനയിൽ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്. കര്‍ഷക പ്രക്ഷോഭം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഏറ്റവുമൊടുവിവല്‍ അമിത് ഷായുടെ യോഗത്തില്‍ നിന്നിറങ്ങി കോണ്‍ഗ്രസില്‍ വന്ന് കയറിയ അശോക് തന്‍വറിന്‍റെ നീക്കമടക്കം തിരിച്ചടിയാകാന്‍ സാധ്യതയുള്ള പല ഘടകങ്ങളും ബിജെപിക്ക് മുന്നിലുണ്ടെന്നാണ് വിലയിരുത്തൽ.
നരേന്ദ്ര മോദിയുടെ പ്രഭാവത്തില്‍ മൂന്നാംവട്ടവും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയ ബിജെപിക്ക്  മാസങ്ങള്‍ കഴിഞ്ഞ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് കടുപ്പമേറിയതായിരുന്നു. ആദ്യ രണ്ട് മോദി സര്‍ക്കാരുകളും അഭിമുഖീകരിക്കാത്ത പ്രതിപക്ഷ വെല്ലുവിളി ഇത്തവണ മോദി നേരിടുന്നുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കടുത്ത ഭാഷയിലാണ് മോദിയേയും ബിജെപിയേയും വിമര്‍ശിച്ചത്.

ന്യൂസ് അറ്റ് നെറ്റ്                     BlG BREAKING                     ലീഡ് മാറി ഹരിയാന, ജമ്മു കാശ്മീരിൽ ഇന്ത്യാ സഖ്യം

2024 ഒക്ടോബർ 08 ചൊവ്വ,9.50am

?ഹരിയാനയിൽ ബിജെപി 47 സീറ്റിലും കോൺഗ്രസ് 40 സീറ്റിലും മുന്നിട്ട് നിൽക്കുന്നു.

ജമ്മു കാശ്മീരിൽ ഇന്ത്യാ മുന്നണി 52 ഇടത്തും ബി ജെ പി 24 സീറ്റിലും പി ഡി പി ഇടത്തും, മറ്റുള്ളവർ 10 സീറ്റ് കളിലും ലീഡ് ചെയ്യുന്നു.

?മൂന്ന് ഘട്ടമായി നടന്ന ജമ്മു കാശ്മീരിൽ 63 ശതമാനമായിന്നു പോളിംഗ്. ഹരിയാനയിൽ 65 ശതമാനം പോളിംഗും രേഖപ്പെടുത്തി.

? ഹരിയാനയിൽ കോൺഗ്രസ് തരംഗമുണ്ടാകുമെന്നായിരുന്നു എക്‌സിറ്റ് പോൾ ഫലം.

ഓച്ചിറ ഇരുപത്തെട്ടാം ഓണ മഹോത്സവവുമായി ബന്ധപ്പെട്ട് കൊല്ലം ആലപ്പുഴ ജില്ലയിൽ നടത്തുന്ന ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ

ഓച്ചിറ. ഇരുപത്തെട്ടാം ഓണ മഹോത്സവവുമായി ബന്ധപ്പെട്ട് കൊല്ലം ആലപ്പുഴ ജില്ലയിൽ നടത്തുന്ന ഗതാഗത ക്രമീകരണങ്ങൾ. 12.10.2024 രാവിലെ 09.00 മണിക്ക് ആരംഭിക്കുന്നതാണ് ഗതാഗത നിയന്ത്രണം

ആലപ്പുഴ ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ നങ്ങ്യാർകുളങ്ങര കവലയിൽ നിന്നും കിഴക്കോട്ട് തിരിച്ച് വിട്ട് തട്ടാരമ്പലം – മാവേലിക്കര – രണ്ടാം കുറ്റി – കറ്റാനം വഴി ചാരുംമൂട് എത്തി തെക്കോട്ട് തിരിഞ്ഞ് ചക്കുവള്ളി വഴി കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകേണ്ടതാണ്.

KSRTC ബസുകൾ കായംകുളത്തു നിന്നും കിഴക്കോട്ട് പോയി പോലീസ് സ്റ്റേഷന് കിഴക്ക് വശം വെച്ച് വടക്കോട്ട് കാക്കനാട് – ഭഗവതിപ്പടി – ചെട്ടികുളങ്ങര – തട്ടാരമ്പലം – മാവേലിക്കര – രണ്ടാം കുറ്റി ചാരുംമൂട് എത്തി അവിടെ നിന്നും തെക്കോട്ട് പോയി ചക്കുവള്ളി വഴി കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകേണ്ടതാണ്.

കാറ് ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ കായംകുളത്തു നിന്നും കിഴക്കോട്ട് KP റോഡ് വഴി ചാരുമൂട്, തഴവ മുക്ക്, ചൂനാട് മണ പ്പള്ളി, അരമത്ത‌മഠം പുതിയകാവ് വഴി കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകേണ്ടതാണ്.

കൊല്ലം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കരുനാഗപ്പള്ളിയിൽ ലാലാജി ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് പണിക്കർ കടവ് പാലം വഴി തീരദേശ റോഡിൽ കൂടി അഴിക്കൽ എത്തി അഴിക്കൽ പാലം വഴി കായംകുളം ആലപ്പുഴ ഭാഗത്തേക്ക് പോകാവുന്നതാണ്.

തിരുവനന്തപുരത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന ഹെവി ലോങ് ചെയ്‌സ്, കണ്ടെയ്‌നർ വാഹനങ്ങൾ കൊട്ടിയത്തുനിന്ന് തിരിഞ്ഞ് കണ്ണനല്ലൂർ-കുണ്ടറ-കൊട്ടാരക്കര വഴി എംസി റോഡിൽ എത്തി എറണാകുളത്തിന് പോവുകയോ കെ.എം.എം.എൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്യുകയോ കൊല്ലം മുതൽ കരുനാഗപ്പള്ളി വരെയുള്ള ഹൈവേ വികസിപ്പിച്ച സ്ഥലങ്ങളിൽ പാർക്ക് ചെയ്‌തശേഷം ഗതാഗത നിയന്ത്രണം തീരുന്ന മുറയ്ക്ക് യാത്ര തുടരുകയോ ചെയ്യാവുന്നതാണ് എന്ന് അധികൃതര്‍ അറിയിച്ചു.

ന്യൂസ് അറ്റ് നെറ്റ്                  BlG BREAKING   ഹരിയാനയിൽ ഇഞ്ചോടിഞ്ച്, ജമ്മു കാശ്മീരിൽ ഇന്ത്യാ സഖ്യം

2024 ഒക്ടോബർ 08 ചൊവ്വ,9.40 am

?ഹരിയാനയിൽ കോൺഗ്രസ് 43 സീറ്റിലും ബി ജെ പി 40 സീറ്റിലും മുന്നിട്ട് നിൽക്കുന്നു.

ജമ്മു കാശ്മീരിൽ ഇന്ത്യാ മുന്നണി 52 ഇടത്തും ബി ജെ പി 24 സീറ്റിലും പി ഡി പി ഇടത്തും, മറ്റുള്ളവർ 10 സീറ്റ് കളിലും ലീഡ് ചെയ്യുന്നു.

?മൂന്ന് ഘട്ടമായി നടന്ന ജമ്മു കാശ്മീരിൽ 63 ശതമാനമാണ് പോളിംഗ്. ഹരിയാനയിൽ 65 ശതമാനം പോളിംഗും രേഖപ്പെടുത്തി.

? ഹരിയാനയിൽ കോൺഗ്രസ് തരംഗമുണ്ടാകുമെന്നായിരുന്നു എക്‌സിറ്റ് പോൾ ഫലം.

?കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭൂപീന്ദർ സിംഗ് ഹൂഡയാണ് പരിഗണിക്കുന്നത്.

?ജമ്മു കാശ്മീരിൽ തൂക്കുമന്ത്രിസഭക്കുള്ള സാധ്യതയാണ് സർവേകൾ പ്രവചിച്ചത്.

?സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിന് പ്രതിസന്ധി വന്നാൽ പിന്തുണ പ്രഖ്യാപിക്കുമെന്നാണ് പിഡിപി കേന്ദ്രങ്ങളും അറിയിക്കുന്നത്.

? പിഡിപിയെ എൻസി അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഹരിയാനയിലും ജമ്മു കാശ്മീരിലും ഭരണം ആർക്ക്, ഇന്ന് അറിയാം

ന്യൂഡെല്‍ഹി. ഹരിയാനയിലും ജമ്മു കാശ്മീരിലും ഭരണം ആർക്കെന്ന് ഇന്ന് അറിയാം. രാവിലെ എട്ടുമണിയോടെ വോട്ട് എണ്ണൽ ആരംഭിക്കും. ഇരു സംസ്ഥാനങ്ങളിലും ഇത്തവണ മെച്ചപ്പെട്ട പോളിംഗ്
ആണ് രേഖപ്പെടുത്തിയത്. കോൺഗ്രസ് അനുകൂലതരംഗം ഉണ്ടാകുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. ഹരിയാനയിൽ ജനവിധി കോൺഗ്രസിന് അനുകൂലമായാൽ മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ഭുപീന്ദർ സിംഗ് ഹൂഡക്കാണ് പ്രഥമ പരിഗണന.കുമാരി ഷെൽജയുടെ പേരും ചർച്ചകളിൽ ഉയർന്നു വന്നിട്ടുണ്ട്.ജമ്മു കാശ്മീരിൽ തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതകളാണ് സർവ്വേകൾ പറയുന്നത്.സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസ് എൻ സി സഖ്യത്തിന് പ്രതിസന്ധി നേരിട്ടാൽ പിന്തുണ പ്രഖ്യാപിക്കാൻ മടിക്കില്ലെന്നാണ് പി.ഡി പി കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം

അതിനിടെ നിർണായക യോഗവുമായി കോൺഗ്രസ്. ഹരിയാനയിലെ അന്തിമ വിലയിരുത്തലുമായി കോൺഗ്രസ്. എഐസിസി ജന. സെക്രട്ടറി കെ സി വേണുഗോപാൽ വിളിച്ച യോഗത്തിൽ ഹരിയാനയിലെ കോൺഗ്രസ് നിരീക്ഷകരും വാർ റൂം അംഗങ്ങളും പങ്കെടുത്തു. കരുതലോടെ നീങ്ങാൻ ആണ് നിർദ്ദേശം.

ഹരിയാനയിൽ ബിജെപി മൂന്നാം തവണയും സർക്കാർ രൂപീകരിക്കും എന്ന്
ഹരിയാന മുഖ്യമന്ത്രിയും ലാഡ്‌വ നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ നയാബ് സിംഗ് സൈനി വ്യക്തമാക്കി.കഴിഞ്ഞ പത്ത് വർഷമായി ഹരിയാനയുടെ വികസനത്തിനായി ബിജെപി വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്. ഹരിയാനയുടെ വികസനത്തിനായി സർക്കാർ പ്രവർത്തിക്കുന്നത് തുടരും.

അതേസമയം ബിജെപി ആസ്ഥാനം ശോകമൂകം. ആളും ആരവവും ഇല്ല. ബിജെപി ആസ്ഥാനത്ത് മാധ്യമപ്രവർത്തകർ മാത്രം