ശാസ്താംകോട്ട.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള കുട്ടി പ്രതിഭകൾക്ക് ഡോക്ടർ എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ നൽകുന്ന ദേശീയ ബാലപ്രതിഭ പുരസ്കാരം നാലാം ക്ലാസുകാരിയായ ഭവിക ലക്ഷ്മിക്ക് ലഭിച്ചു. ദേശീയ വിദ്യാർത്ഥി ദിനമായ ഒക്ടോബർ 15ന് തിരുവനന്തപുരത്ത് വച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങും. ശൂരനാട് വടക്ക് നടുവിലെമുറി എൽപിഎസിലെ നാലാം ക്ലാസുകാരിയായ ഭവിക പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഒരുപോലെ മികവ് പുലർത്തി വരുന്ന കുട്ടി പ്രതിഭയാണ്. നാളിതുവരെയുള്ള തന്റെ പിറന്നാൾ ആഘോഷങ്ങൾ സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരോടും സഹജീവികളോടൊപ്പവുമാണ് ആഘോഷിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ പിറന്നാളാഘോഷത്തിന്റെ ചിലവ് വയനാട് ദുരിതമനുഭവിച്ച സഹോദരങ്ങൾക്ക് വേണ്ടി ജില്ലാ കളക്ടർക്ക് സമർപ്പിച്ചിരുന്നു. കഴിഞ്ഞവർഷം കൊല്ലം ജില്ല ശിശുക്ഷേമ സമിതി നടത്തിയ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ
വിവിധ മത്സരങ്ങൾക്ക് എ ഗ്രേഡ് കൂടി മികച്ച വിജയം കൈവരിച്ചിരുന്നു. മൂന്നാം ക്ലാസിലെ പഠനയാത്ര റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വീ ശിവൻ കുട്ടി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിരുന്നു. വ്യത്യസ്തമാർന്നതും തനിമയാർന്നതുമായ അഭിനയത്തിലൂടെ സോഷ്യൽ മീഡിയയിലെ മിന്നും താരം കൂടിയാണ് ഗൗരിക്കുട്ടി എന്ന ഭവികാ ലക്ഷ്മി.
അധ്യാപകനായ എൽ സുഗതൻ അച്ഛനും റവന്യൂ ജീവനക്കാരി വിഎസ് അനൂപ മാതാവുമാണ്. പ്ലസ് ടു വിദ്യാർത്ഥിയായ ഭവിൻ സുഗതൻ ഏക സഹോദരനാണ്.
ഭവികാ ലക്ഷ്മിക്ക്ബാലപ്രതിഭ പുരസ്കാരം
കല്ലട ജലോത്സവം ശനിയാഴ്ച
ശസ്താംകോട്ട:കല്ലടയാറ്റിലെ ഓളപ്പരപ്പുകളിൽ വർണ വിസ്മയം സൃഷ്ടിച്ച് വള്ളംകളി പ്രേമികളിൽ ആവേശം വിതയ്ക്കാൻ കല്ലട ജലോത്സവം ശനിയാഴ്ച പകൽ 2മുതൽ നടക്കും.കല്ലടയാറ്റിലെ മുതിരപ്പറമ്പ്- കാരൂത്രക്കടവ് നെട്ടായത്തിലാണ് ജലോത്സവം നടക്കുന്നത്.മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിക്കും.ജലോത്സവ കമ്മിറ്റി ചെയർപേഴ്സണും മൺറോതുരുത്ത് പഞ്ചായത്ത് പ്രസിഡൻ്റുമായ മിനി സൂര്യകുമാർ പതാക ഉയർത്തും.ജലഘോഷയാത്രയുടെ ഉദ്ഘാടനം പി.സി വിഷ്ണുനാഥ് എംഎൽഎയും ശിക്കാരവള്ളങ്ങളുടെ ഘോഷയാത്ര ഉദ്ഘാടനം സി.ആർ മഹേഷ് എംഎൽഎയും നിർവഹിക്കും.മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ, മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവർ വിശിഷ്ടാതിഥികളാകും.വൈകിട്ട് 4 മുതൽ ഫൈനൽ നടക്കും.5.30ന് സമ്മാനദാനവും ബോണസ് വിതരണവും കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിക്കും.
പാടത്ത് മീൻ പിടിക്കാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം – പ്രതി അറസ്റ്റിൽ
ആലപ്പുഴ. പാലമേൽ ഉളവക്കാട് പാടത്ത് രാത്രി മീൻ പിടിക്കാൻ പോയ രാഹുൽരാജ് (32)എന്ന യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പാടത്തെ കൃഷിവിളകൾ സംരക്ഷിക്കാൻ ഗോപകുമാർ എന്ന ആൾ സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ നിന്നാണ് രാഹുൽ രാജിന് ഷോക്കേറ്റത്. കൂട്ടുകാരോടൊപ്പം രാത്രിയിൽ മീൻ പിടിക്കാൻ പോകുന്ന വഴിയിൽ ഷോക്കേറ്റ് വീണ രാഹുൽ രാജിനെ രക്ഷിക്കുവാൻ സുഹൃത്തുക്കൾ ശ്രമിച്ചുവെങ്കിലും രാഹുൽ സ്ഥലത്ത് വച്ച് മരണപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് വയലിലെ കൃഷി കാട്ടുപന്നിയുടെ ശല്യത്തിൽ നിന്നും സംരക്ഷിക്കുന്നതിന് പ്രദേശവാസിയായ ഗോപകുമാർ തന്റെ വീട്ടിലെ വൈദ്യുതി കണക്ഷനിൽ നിന്നും അനധികൃതമായി വയർ വലിച്ച് കൃഷിയിടത്തിലെ കമ്പിവേലിയിൽ വൈദ്യുതി പ്രസരിപ്പിച്ചിരുന്നതാണ് എന്ന് ബോധ്യമായിരുന്നു.
ഈ സംഭവത്തിന് നൂറനാട് പോലീസ് സ്റ്റേഷനിൽ കൃഷി ഉടമക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്തു. സംഭവം നടന്ന ഉടൻ തന്നെ ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനായി ചെങ്ങന്നൂർ DySP എം.കെ ബിനുകുമാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. പ്രതിയായ ഗോപകുമാർ (45), ഗോപ ഭവനം ഉളവുക്കാട്, പാലമേൽ എന്നയാളെ ഇന്നലെ ചെങ്ങന്നൂർ മുളക്കുഴ ഭാഗത്തെ ഒളിയിടത്തിൽ നിന്നും കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന് മാവേലിക്കര JFMC II കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നൂറനാട് പോലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ SI സുഭാഷ് ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിജു എച്ച്, രജീഷ്.ആർ, അനീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നോണ്‍സ്റ്റിക് പാത്രത്തിന്റെ കോട്ടിങ് പോയാല്‍ വാഴയിലകൊണ്ട് ഒരു വിദ്യയുണ്ട്….
അധികം എണ്ണ ഉപയോഗിക്കാതെ തന്നെ വെറുക്കാനും പൊരിക്കാനും എല്ലാം നോണ്‍സ്റ്റിക് പാത്രങ്ങള്‍ നമ്മളെ സഹായിക്കും എന്നത് സംശയമൊന്നുമില്ല. പക്ഷേ പാത്രങ്ങളുടെ കോട്ടിങ് ഇളകിയാല്‍ പിന്നെ പണി പാളും. ഇങ്ങനെ സംഭവിക്കുമ്പോള്‍ നമ്മള്‍ സാധാരണയായി ആ പാത്രങ്ങള്‍ മാറ്റിവയ്ക്കാറാണ് പതിവ്. എങ്കില്‍ ഇനി അങ്ങനെ ചെയ്യണ്ട വേറെ വഴിയുണ്ട്.
കോട്ടിങ് ഇളകിപ്പോയ നോണ്‍സ്റ്റിക് പാത്രങ്ങളില്‍ വാഴയില ഒരു കോട്ടിങ്ങായി പ്രവര്‍ത്തിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ. വറ പൊരി ഐറ്റംസ് ഉണ്ടാക്കുന്ന സമയത്ത് വാഴയില നോണ്‍സ്റ്റിക് പാത്രത്തില്‍ വയ്ക്കാം. അതിനായി വാഴയില പാത്രത്തിന്റെ ആകൃതിയില്‍ വെട്ടിയെടുക്കണം. ശേഷം ഈ ഇല ഒന്ന് വാട്ടിയെടുത്ത് തണുക്കാന്‍ വയ്ക്കാം. വാട്ടിയ വാഴയില പാനില്‍ വച്ച് എണ്ണയൊഴിച്ചതിനുശേഷം നിങ്ങള്‍ക്ക് ആവശ്യമുള്ളത് വറുത്തെടുക്കാം.
നോണ്‍സ്റ്റിക് പാനുകളില്‍ വറക്കാന്‍ വളരെ കുറച്ച് എണ്ണ മതി എന്നതു പോലെ തന്നെയാണ് വാഴയിലയിലും കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മാത്രവുമല്ല വാഴയിലയില്‍ പാകം ചെയ്യുമ്പോള്‍ അതിന് രുചി കൂടുമെന്നതും ഉറപ്പ്. ഈ വിദ്യ ഒന്ന് പ്രയോഗിച്ചു നോക്കൂ.
കരുനാഗപ്പള്ളി കെ എസ് ആർ ടി സി സൗകര്യം മെച്ചപ്പെടുത്താൻ തീരുമാനം
കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഗതാഗത വകുപ്പ് മന്ത്രികെ ബി ഗണേഷ്‌കുമാർ ന്റെ അധ്യക്ഷതയിൽ സി ആർ മഹേഷ് എം എൽ എ യുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു.
കരുനാഗപ്പള്ളി-മാവേലിക്കര -കോട്ടയം -വഴി തൃശൂർ ഫാസ്റ്റ് പാസഞ്ചർ ബസ് സർവ്വീസ് ആരംഭിക്കാൻ തീരുമാനമായി.
എസ് വ്വി എച്ച് എസ് ക്ലാപ്പന -കരുനാഗപ്പള്ളി,
തഴവ ഗവആർട്സ് ആൻഡ് സയൻസ് കോളേജ് കരുനാഗപ്പള്ളി ഐ എച് ആർ ഡി എഞ്ചിനിയറിങ് കോളേജ് , മഠത്തിൽബി ജെ എസ് എം സ്‌കൂൾ എന്നിവടങ്ങളിലേക്കു ബസ് സർവീസ് ഒരു മാസത്തേക്ക് ട്രയൽ റൺ നടത്താൻ തീരുമാനിച്ചു. ലാഭകരമായാൽ സർവീസ് തുടരും .
കരുനാഗപ്പള്ളി കെ എസ് ആർ ടി സി വക സ്ഥലത്തു അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഷോപ്പിങ് മന്ദിരം നിർമിക്കാൻ തീരുമാനമായി .ആയതിന്റെ പരിശോധനക്കായി കെ എസ് ആർ ടി സി മാനേജിങ് ഡയറക്ടർ ഒക്ടോബർ 17നു കരുനാഗപ്പള്ളി ഡിപ്പോയിൽ സന്ദർശനം നടത്തും.
KSRTC കരുനാഗപ്പള്ളി ഡിപ്പോ സ്മാർട്ട് ആക്കുന്നതിനു 7.25 ലക്ഷം രൂപ എം.എൽ.എ.ഫണ്ട് അനുവദിച്ച വിവരം എം.എൽ.എഗതാഗത വകുപ്പ് മന്ത്രിയെ അറിയിച്ചു .
മിനി ബസ് വരുന്നതോടു കൂടി കൂടുതൽ ഗ്രാമീണ സർവീസുകൾ അനുവദിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി സി ആർ മഹേഷ് എംഎൽഎ അറിയിച്ചു. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ പ്രമോദ് ശങ്കർ, എക്സിക്യൂട്ടീവ് ഡയറക്ടർ പ്രദീപ്, എ ടി ഒ അബ്ദുൽ നിഷാർ, ആനന്ദക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു
ബീറ്റ്റൂട്ടിനെക്കാള്‍ അയേണ്‍ അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍
അയേണ്‍ അഥവാ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട്. 100 ഗ്രാം ബീറ്റ്റൂട്ടില്‍ 0.8 മൈക്രോഗ്രാം ഇരുമ്പാണ് അടങ്ങിയിരിക്കുന്നത്. എന്നാല്‍ ബീറ്റ്റൂട്ടിനെക്കാള്‍ അയേണ്‍ അടങ്ങിയ മറ്റ് ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
- ചീര
ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ് ചീര. 100 ഗ്രാം വേവിച്ച ചീരയില്‍ 2.7 മൈക്രോഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ചീരയില്‍ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഒപ്പം പൊട്ടാസ്യം, വിറ്റാമിൻ എ, ബി, കെ എന്നിവയുടെ നല്ല ഉറവിടമാണ് ചീര.
- പയറുവര്‍ഗങ്ങള്‍
100 ഗ്രാം വേവിച്ച പയറുവര്‍ഗങ്ങളില്‍ നിന്നും 3.3 മൈക്രോഗ്രാം അയേണ്‍ അടങ്ങിയിരിക്കുന്നു. കൂടാതെ പ്രോട്ടീനും ഫൈബറും ഇവയിലുണ്ട്.
- റെഡ് മീറ്റ്
100 ഗ്രാം റെഡ് മീറ്റില്‍ നിന്നും 2.7 മൈക്രോഗ്രാം അയേണ്‍ അടങ്ങിയിരിക്കുന്നു.
- മത്തങ്ങാ വിത്ത്
100 ഗ്രാം മത്തങ്ങാ വിത്തില്‍ നിന്നും 2.8 മൈക്രോഗ്രാം അയേണ്‍ ലഭിക്കും. കൂടാതെ ഇവ ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ്.
- ഡാര്‍ക്ക് ചോക്ലേറ്റ്
100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ നിന്നും 2.9 മൈക്രോഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവ ആന്‍റി ഓക്സിഡന്‍റുകളുടെ കലവറ കൂടിയാണ്.
കൊല്ലം, കൊട്ടാരക്കര താലൂക്കുകളില്‍ ഉള്‍പ്പെടുന്ന മൂന്ന് വില്ലേജുകള്‍ കുന്നത്തൂര്‍ താലൂക്ക് പരിധിയിലേക്ക് മാറ്റും: റവന്യൂ മന്ത്രി
കുന്നത്തൂര്‍ നിയോജകമണ്ഡലം പരിധിയില്‍ വരുന്നതും നിലവില്‍ കൊല്ലം, കൊട്ടാരക്കര താലൂക്കുകളില്‍ ഉള്‍പ്പെടുന്നതുമായ മൂന്ന് വില്ലേജുകള്‍ കുന്നത്തൂര്‍ താലൂക്ക് പരിധിയിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. മണ്‍ട്രോതുരുത്ത്, കിഴക്കേ കല്ലട എന്നീ രണ്ടു വില്ലേജുകള്‍ കൊല്ലം താലൂക്കിലും പവിത്രേശ്വരം വില്ലേജ് കൊട്ടാരക്കര താലൂക്കിലും ആയിട്ടാണ് നിലനില്‍ക്കുന്നതെന്ന് കോവൂര്‍ കുഞ്ഞുമോന്റെ സബ്മിഷന് മറുപടിയായി അറിയിച്ചു.
കുന്നത്തൂര്‍ വില്ലേജുമായി അതിര്‍ത്തി പങ്കിടുന്ന പവിത്രേശ്വരം വില്ലേജ് പരിധിയില്‍ നിന്നും ആസ്ഥാനമായ കൊട്ടാരക്കരയിലേക്ക് ഏകേദശം 27 കി.മീ ദൂരമാണുള്ളത്. മണ്‍ട്രോതുരുത്ത്, കിഴക്കേ കല്ലട വില്ലേജ് പരിധിയില്‍ നിന്നും ആസ്ഥാനമായ കൊല്ലത്തേക്ക് 25 കി.മീ അധികം ദൂരവും. ഈ വില്ലേജുകളും കുന്നത്തൂര്‍ താലൂക്ക് പരിധിയിലേക്ക് മാറ്റുന്നത് പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരവും സൗകര്യപ്രദവുമാണ്. കൂടാതെ ഇലക്ഷന്‍ സമയത്ത് ഈ മൂന്ന് വില്ലേജുകളിലെ ജീവനക്കാര്‍ക്ക് ഇലക്ഷന്‍ സംബന്ധമായ ആവശ്യങ്ങള്‍ക്ക് കുന്നത്തൂര്‍ താലൂക്ക് ആസ്ഥാനത്തേക്കും ഓഫീസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് യഥാക്രമം കൊട്ടാരക്കര, കൊല്ലം താലൂക്ക് ആസ്ഥാനത്തേക്കും പോകേണ്ടതായി വരുന്നു. അത് ഓഫീസ് സംവിധാനത്തെയും ബാധിക്കുന്നു. ചാര്‍ജ്ജ് ഓഫീസര്‍മാര്‍ക്ക് വില്ലേജുകളില്‍ പോകുന്നതിനും പരിശോധനകള്‍ നടത്തുന്നതിനും വില്ലേജ് ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മീറ്റിംഗുകള്‍ക്കും മറ്റുമായി താലൂക്ക് ഓഫീസില്‍ എത്തുന്നതിനും ദൂരക്കൂടുതല്‍ ബാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കൊല്ലം താലൂക്ക് പരിധിയില്‍ ആകെ 31 വില്ലേജുകളും, കൊട്ടാരക്കര താലൂക്ക് പരിധിയില്‍ ആകെ 27 വില്ലേജുകളുമാണുള്ളത്. ഈ സാഹചര്യത്തില്‍ ഏഴ് വില്ലേജുകള്‍ മാത്രമുള്ള കുന്നത്തൂര്‍ താലൂക്കിലേക്ക് ഈ മൂന്ന് വില്ലേജുകള്‍ കൂട്ടി ചേര്‍ക്കുന്നത് താലൂക്കുകള്‍ക്ക് ഭരണപരമായി സൗകര്യപ്രദമാണെന്നും മന്ത്രി പറഞ്ഞു.
താലൂക്ക് വികസന സമിതിയില്‍ ഇതേ ആവശ്യം പലതവണ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങള്‍ നിരന്തരം ആവശ്യപ്പെടുന്നതിനാലും ഭരണ സൗകര്യാര്‍ത്ഥവും സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് വേഗമെത്തിക്കാന്‍ കഴിയുമെന്നതിനാലും പവിത്രേശ്വരം, കിഴക്കേ കല്ലട, മണ്‍ട്രോതുരുത്ത് വില്ലേജുകള്‍ കുന്നത്തൂര്‍ താലൂക്ക് പരിധിയിലേക്ക് കൊണ്ടുവരുന്നത് ഉചിതമാണെന്ന് കൊല്ലം ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഈ വിഷയം സംബന്ധിച്ച് ലാന്‍ഡ് റവന്യു കമ്മിഷണറില്‍ നിന്നും പ്രൊപ്പോസല്‍ ലഭ്യമാക്കി ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കി.
ഓണവിപണി: കാഷ്യൂ കോർപ്പറേഷന് ആഭ്യന്തര വിപണിയിൽ എട്ടുകോടി രൂപയുടെ വില്പന നേട്ടം
കശുവണ്ടി പരിപ്പിൻ്റെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും വില്പനയിലൂടെ ഓണക്കാലത്ത് കാഷ്യൂ കോർപ്പറേഷന് ആഭ്യന്തര വിപണിയിൽ എട്ടുകോടി രൂപയുടെ വില്പന നടത്താൻ കഴിഞ്ഞു . ഓണക്കാലത്തെ വിൽപ്പന ലക്ഷ്യമാക്കി കേരളത്തിലെ 14 ജില്ലകളിലും വിപണന കേന്ദ്രങ്ങൾ നടത്താൻ താല്പര്യമുള്ളവരുടെ സംഗമങ്ങൾ ചേർന്നിരുന്നു. ഇതിലൂടെ കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി 126 പുതിയ ഏജൻസികൾ ഓണക്കാലത്ത് കാഷ്യൂ കോർപ്പറേഷന് ലഭിച്ചു. കൂടാതെ 26 സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലുള്ള ഔട്ട് ലൈറ്റുകൾ, കോർപ്പറേഷന്റെൻ്റെ 30 ഫാക്ടറി ഔട്ട് ലൈറ്റുകൾ, സഞ്ചരിക്കുന്ന വിപണന വാഹനം എന്നിവയിലൂടെയാണ് കോർപ്പറേഷന് 8 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞത്.
ഓണക്കാലത്ത് ആഭ്യന്തര വിപണിയിൽ ഇത്ര അധികം രൂപയുടെ വിപണനം നടക്കുന്നത് ആദ്യമായിട്ടാണ്. ഓണക്കാലത്ത് സ്പെഷ്യൽ ഐസ്ക്രീം കമ്പോളത്തിൽ ഇറക്കുന്ന വൻകിട സ്ഥാപനങ്ങളായ ബെനസ്ക്കാന്ത, സൂറത്ത് താവി, വിദ്യാ ഡയറി എന്നീ സ്ഥാപനങ്ങൾ ഈ ടെൻഡറിലൂടെ കാഷ്യൂ കോർപ്പറേഷൻ്റെ പരിപ്പാണ് വാങ്ങി ഉപയോഗിച്ചത്. കൂടാതെ കേരളത്തിനകത്തും പുറത്തുമുള്ള ലുലു മാളിൻ്റെ വിപണന കേന്ദ്രങ്ങളിലൂടെയും കോർപ്പറേഷൻ്റ കശുവണ്ടിപരിപ്പും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും വിറ്റഴിക്കപ്പെട്ടു.
ഓണക്കാലത്ത് ബന്ദിപ്പൂവ് കൃഷിയിലൂടെ കാഷ്യൂ കോർപ്പറേഷൻ ഒരു ടൺ പൂവ് ഇത്തവണ വിപണിയിൽ ഇറക്കി. ഓണക്കിറ്റിൽ നിറയ്ക്കുന്നതിനായി സംസ്ഥാനസർക്കാർ ചുമതലപ്പെടുത്തിയ നാല് ലക്ഷം കശുവണ്ടി പരിപ്പ് പാക്കറ്റുകൾ കൃത്യസമയത്ത് തന്നെ കോർപ്പറേഷൻ നൽകുകയുമുണ്ടായി.
ഓണക്കാലത്ത് ആരംഭിച്ച ഔട്ട്ലെറ്റുകളോടൊപ്പം കൂടുതൽ ഔട്ട്ലെറ്റുകൾ ആരംഭിച്ചുകൊണ്ട് ആഭ്യന്തര വിപണി ശക്തിപ്പെടുത്താനാണ് കാഷ്യൂ കോർപ്പറേഷൻ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ എസ് ജയമോഹനും മാനേജിംഗ് ഡയറക്ടർ സുനിൽ ജോൺ കെ യും അറിയിച്ചു.
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS കോടിപതി കൽപ്പറ്റയിൽ
2024 ഒക്ടോബർ 10 വ്യാഴം 5.30 pm
?ഓണം ബംബർ ഭാഗ്യവാൻ അൽത്താഫ് വയനാട്ടിലെത്തി. ടിക്കറ്റ് ബാങ്കിലേപ്പിക്കാനുള്ള നടപടികൾ തുടരുന്നു.
?മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട എസ് എഫ് ഐ നേതാവ് അഭിമന്യുവിൻ്റെ സ്മാരകം പൊളിക്കണമെന്ന
കെ എസ് യു വിൻ്റെ ഹർജി ഹൈക്കോടതി തള്ളി
?നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി
?വ്യവസായ രംഗത്തെ വിപ്ലവം, മനുഷ്യ സ്നേഹിയായ വ്യവസായിരത്തൻ റാറ്റാ ഓർമ്മയായി, ആയിരങ്ങളുടെ അന്ത്യാഞ്ജലിയോടെ സംസ്ക്കാര ചടങ്ങുകൾ വർളിയിൽ
?ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കിങ് ന് ഇക്കൊല്ലത്തെ സാഹിത്യ നൊബേൽ
?വിരമിക്കൽ പ്രഖ്യാപിച്ച് റാഫേൽ നദാൽ
?തിരുവനന്തപുരം മേയർ – കെ എസ് ആർ റ്റി.സി ബസ് ഡ്രൈവർ തർക്കം; പോലീസ് സുതാര്യമായ രീതിയിൽ അന്വേഷണം നടത്തണമെന്ന് കോടതി
ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍
ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കും. മലബന്ധത്തെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. നാരുകള്‍ അന്നജമാണെങ്കിലും മറ്റ് അന്നജങ്ങളെപ്പോലെ ഇത് ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നില്ല. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയെ അല്പംപോലും ഇവ ഉയര്‍ത്തുന്നില്ല. അതിനാല്‍ പ്രമേഹമുള്ളവര്‍ക്കും അത് വരാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂടാതെ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നാരുകള്‍ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനുമൊക്കെ നാരുകള്‍ സഹായിക്കും.
ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.
- പയറുവര്‍ഗങ്ങള്‍
ഫൈബര്‍ അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- മുഴുധാന്യങ്ങള്‍
ഓട്സ്, ബ്രൌണ്‍ റൈസ് തുടങ്ങിയ മുഴുധാന്യങ്ങളിലും ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
- പഴങ്ങള്‍
ആപ്പിള്‍, പിയര്‍, ബെറി പഴങ്ങള്‍ തുടങ്ങിയവയിലൊക്കെ നാരുകള്‍ ധാരാളം അടങ്ങയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
- മധുരക്കിഴങ്ങ്
നാരുകളാല്‍ സമ്പന്നമാണ് മധുരക്കിഴങ്ങ്. അതിനാല്‍ ഇവ കഴിക്കുന്നതും ദഹന പ്രശ്നമുള്ളവര്‍ക്ക് നല്ലതാണ്.
- ക്യാരറ്റ്
ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. അതിനാല്‍ ഇവ കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും അതുപോലെ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
- കാബേജ്
ഫൈബറിനാല്‍ സമ്പന്നമായ കാബേജും ദഹനം മെച്ചപ്പെടുത്താനായി കഴിക്കാം.
- നട്സും സീഡുകളും
ബദാം, ചിയാ വിത്ത്, ഫ്ലക്സ് സീഡ് തുടങ്ങിയവയില്‍ നാരുകളും ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും ധാതുക്കളുമൊക്കെ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.






































