23.2 C
Kollam
Saturday 20th December, 2025 | 10:03:57 AM
Home Blog Page 2052

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര പണയ സ്വർണ തട്ടിപ്പ്,9 കിലോ സ്വര്‍ണം കണ്ടെത്തി

വടകര. ബാങ്ക് ഓഫ് മഹാരാഷ്ട്ര പണയ സ്വർണ തട്ടിപ്പ്.തമിഴ്‌നാട്ടിലെ ബാങ്കുകളിൽ നിന്നും വീണ്ടും പണയപ്പെടുത്തിയ സ്വർണാഭരണം കണ്ടെത്തി.എട്ട് കിലോ 800 ഗ്രാം സ്വർണമാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്

തിരിപ്പൂരിലെ ഡിബിഎസ്, സി എസ് ബി ബാങ്കുകളിലെ അഞ്ചു ശാഖകളിൽ നിന്നാണ് ഇവ കസ്റ്റഡിയിലെടുത്തത്.നഷ്ടമായ 26 കിലോ സ്വർണത്തിൽ 10 കിലോ കൂടി ഇനിയും കണ്ടെത്താനുണ്ട്.പ്രതിയായ ശാഖ മുൻ മാനേജർ മധുജയകുമാറിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു

കടയ്ക്കൽ ഇന്ത്യൻ ബാങ്കിൽ തീപിടുത്തം

കടക്കല്‍.കൊല്ലം,കടയ്ക്കൽ ഇന്ത്യൻ ബാങ്കിൽ തീപിടുത്തം.

രാത്രിയാണ് തീപിടുത്തം നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്.ബാങ്കിൽനിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ
ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.കടയ്ക്കൽ ഫയർഫോഴ്സ് എത്തി തീ കെടുത്തി. ഷോർട്ട് സെക്യൂട്ട് എന്ന് പ്രാഥമിക നിഗമനം. നാശനഷ്ടം വിലയിരുത്തി വരികയാണ്.

ഡൽഹിയിൽ നടന്നത് ഞെട്ടിക്കുന്ന മയക്കുമരുന്ന് വേട്ട

ന്യൂഡെല്‍ഹി. ഡൽഹിയിൽ നടന്നത് ഞെട്ടിക്കുന്ന മയക്കുമരുന്ന് വേട്ട. 2000 കോടി രൂപ വില വരുന്ന 200 കിലോഗ്രാം കൊക്കെയ്നാണ് ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ പിടികൂടിയത്. രമേഷ് നഗറിലെ അടച്ചിട്ട കടയിൽ നിന്നായിരുന്നു മയക്കുമരുന്ന് പിടികൂടിയത്.കൊക്കെയ്ൻ കടത്താനുപയോ​ഗിച്ച കാറിലെ ജി.പി.എസ് സി​ഗ്നൽ ട്രാക്ക് ചെയ്താണ് പോലീസ് മയക്കുമരുന്ന് സൂക്ഷിച്ച ഗോഡൗണിൽ എത്തിയത് .

പ്രതി വിദേശത്തേക്ക് കടന്നതായി സംശയം.അന്താരാഷ്ട്ര സംഘത്തിന് കേസിൽ ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.കഴിഞ്ഞാഴ്ച സൗത്ത് ഡൽഹിയിൽ നിന്ന് 5620 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പിടികൂടിയിരുന്നു. അതിനുപിന്നാലെ നടന്ന ഈ വലിയ വേട്ട അധികൃതരെപ്പോലും ഞെട്ടിച്ചിരിക്കയാണ്

തൃശൂർ പൂരം കലക്കൽ അടക്കമുള്ള വിവാദങ്ങൾ സിപിഐ സംസ്ഥാന കൗൺസിൽ ഇന്ന് ചർച്ച ചെയ്തേക്കും

തിരുവനന്തപുരം. തൃശൂർ പൂരം കലക്കൽ അടക്കുമുള്ള വിവാദങ്ങൾ സി.പി.ഐ സംസ്ഥാന കൗൺസിൽ ഇന്ന് ചർച്ച ചെയ്തേക്കും.
സംഘടന കാര്യങ്ങളാണ് ഇന്നലെ സംസ്ഥാന കൗൺസിലും എക്സിക്യൂട്ടീവിലും ചർച്ച ചെയ്തത്.മുതിർന്ന നേതാവ് കെ.ഇ ഇസ്മയിലിനെതിരെ രൂക്ഷമായ വിമർശനങ്ങൾ സംസ്ഥാന കൗൺസിലിൽ ഉയർന്നു വന്നിരുന്നു.ഇസ്മയിൽ വിഭാഗീയ പ്രവർത്തനം നടത്തുന്നു എന്നാണ് പാലക്കാട് ജില്ലാ സെക്രട്ടറി അടക്കമുള്ളവർ ഇന്നലെ കൗൺസിലിൽ പറഞ്ഞത്.പാർട്ടി അച്ചടക്കം നടപടി വേണമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ ആനി രാജ അടക്കമുള്ളവർ സംസ്ഥാന വിഷയങ്ങളിൽ നിലപാട് പറയുന്നതിലുള്ള അതൃപ്തിയും യോഗത്തിൽ ഉയർന്നുവന്നിരുന്നു.സംസ്ഥാന കൗൺസിൽ ഉയർന്ന ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് മറുപടി നൽകും.

സർക്കാർ-ഗവർണർ പോരിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം.സർക്കാർ-ഗവർണർ പോരിനിടെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.ഗവർണർ തുടർച്ചയായി പരസ്യമായി വിമർശനങ്ങൾ ഉന്നയിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് സി.പി.ഐ.എം വിലയിരുത്തൽ.ഗവർണർ സ്ഥാനത്ത് തുടരാൻ വേണ്ടി ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന വിഷയങ്ങൾ ഉയർത്തുവെന്ന് സി.പി.ഐ.എം കരുതുന്നുണ്ട്.ഇതിനെ രാഷ്ട്രീയമായി നേരിടാനാണ് പാർട്ടി തീരുമാനം.പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലെ
സ്ഥാനാർത്ഥികളെ സംബന്ധിച്ച ചർച്ചകളും യോഗത്തിൽ ഉണ്ടായേക്കും. ചേലക്കരയിൽ മുൻ എം.എൽ.എ യു.ആർ പ്രദീപിനെ സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടിയുടെ ആലോചന.പാലക്കാട് മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ബിനു മോളെ സി.പി.ഐ.എം പരിഗണിക്കുന്നുണ്ട്.
ഡി.വൈ.എ.ഫ് നേതാവ് അഡ്വക്കേറ്റ് സഫ്ദർ ഷെരീഫും പരിഗണനയിൽ ഉണ്ടെന്നാണ് വിവരം.ജില്ലാ കമ്മിറ്റികളുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും സംസ്ഥാന നേതൃത്വം അന്തിമ തീരുമാനം എടുക്കുക

റേഷൻ കടകൾക്കും ഇന്ന് അവധി

റേഷൻ കടകൾക്കും ഇന്ന് അവധി. കഴിഞ്ഞ ഒരു മാസക്കാലം മുൻഗണനാകാർഡുകളുടെ മസ്റ്ററിങ്l നടപടികളുമായി റേഷൻകട ലൈസൻസികൾ സഹകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പൊതു അവധി റേഷൻകടകൾക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. റേഷകടകളുടെ അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. സജിത് ബാബു ഇതുസംബന്ധിച്ച ഉത്തരവിറക്കി. സഹകരണ രജിസ്ട്രാറുടെ കീഴിലുള്ള സഹകരണ ബാങ്കുകള്‍ക്ക് ഉള്‍പ്പെടെ നാളെ അവധിയായിരിക്കും. മഹാനവമിയോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയ സാഹചര്യത്തിലാണ് സഹകരണ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്.
മഹാനവമിയുമായി ബന്ധപ്പെട്ട് ഇന്ന് സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

ന്യൂസ് അറ്റ് നെറ്റ്      BREAKING NEWS          ഹേമാ കമ്മിറ്റി ഇന്ന് സഭയിൽ

2024 ഒക്ടോബർ 11 വെള്ളി, 6.30 am

?പൂജവെപ്പ്: സംസ്ഥാനത്ത് ഇന്ന് പൊതു അവധി, ബാങ്ക് കളും പ്രവർത്തിക്കല്ല.

?ഹേമ കമ്മിറ്റി റിപ്പോർട്ടും അനന്തര നടപടികളും ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിക്കും, കെ.കെ.രമ അടിയന്തിര പ്രമേയം അവതരിപ്പിക്കും.

?ഗവർണർ -സർക്കാർ പോര് തുടരുന്നതിനിടെ സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന്

?ചേലക്കര, പാലക്കാട് ഉപതെരഞ്ഞടുപ്പുകളും യോഗം ചർച്ച ചെയ്യും.

? തൃശൂർ പൂര വിവാദം ഇന്ന് സി പി ഐ സംസ്ഥാന കൗൺസിൽ ചർച്ച ചെയ്യും

?ഓംപ്രകാശ് പ്രതിയായ ലഹരിക്കേസ്, കൂടുതൽ പേരെ ചോദ്യം ചെയ്യും.

?ബലാത്സംഗ കേസിൽ ഒളിവിൽ പോയ ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷിനെ കോട്ടയത്ത് നിന്ന് പോലീസ് പിടികൂടി

?സമാധന നൊബേൽ പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് 2.30 ന്, ഫ്രാൻസിസ് മാർപ്പാപ്പ ഉൾപ്പെടെ 286 പേർ പട്ടികയിൽ

?പശ്ചിമബംഗാൾ ആർ ജി കർ ആശുപത്രിയിൽ ആറ് ജൂനിയർ ഡോക്ടർമാരുടെ സമരം തുടരുന്നു.

?ഉക്റെയ്നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു.

?രഞിട്രോഫി ക്രിക്കറ്റ് പുതിയ സീസണിൽ കേരളത്തിൻ്റെ ആദ്യ മത്സരം ഇന്ന്. പഞ്ചാബ് ആണ് എതിരാളികൾ.

ഡൽഹിയിൽ 2000 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട

ന്യൂഡെല്‍ഹി.ഡൽഹിയിൽ വീണ്ടും വൻ മയക്ക്മരുന്ന് വേട്ട. രമേശ് നഗറിൽ വച്ചാണ് 200 കിലോ കൊക്കെയിൻ പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ 2000 കോടി രൂപ വില വരുന്ന മയക്ക്മരുന്നാണ് പിടികൂടിയത്. കഴിഞ്ഞാഴ്ച ഡൽഹിയിൽ നിന്ന് 5600 കോടി രൂപ വില വരുന്ന മയക്കുമരുന്ന് പിടികൂടിയിരുന്നു

രത്തൻ ടാറ്റയ്ക്ക് വിടചൊല്ലി രാജ്യം

മുംബൈ. രത്തൻ ടാറ്റയ്ക്ക് രാജ്യം വിടചൊല്ലി. മുംബൈയിലെ വർളിയിലുള്ള ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ആയിരക്കണക്കിന് പേരാണ് രത്തൻ ടാറ്റയെ അവസാനമായി ഒരു നോക്കുകാണാനായി ഒഴുകി എത്തിയത്

രാജ്യത്തോട് കാണിച്ച കരുതലിന് രത്തൻ ടാറ്റയ്ക്ക് ഒരു ജനത അപ്പാടെ നന്ദി പറഞ്ഞു. വര്‍ളിയിലെ ശ്മശാനത്തിൽ പലവട്ടം വന്ദേമാതരം ഉയർന്നു കേട്ടു. ഔദ്യോഗിക ബഹുമതികളോടെ രത്തൻ ടാറ്റയ്ക്ക് ഒടുവിലെ യാത്ര. പുലർച്ചെ മൂന്നുമണിയോടെ കൊളാബയിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തിൽ അതിരാവിലെ തന്നെ സച്ചിൻ അടക്കം പ്രമുഖർ എത്തി അന്ത്യമോപചാരം അർപ്പിച്ചു. പത്തുമണിയോടെ നരിമാൻ പോയിന്റിലെ എൻ സി പി എ ഹോളിലേക്ക് പുതുദർശനത്തിനായി ഭൗതിക ദേഹം എത്തിച്ചു. ആറുമണിക്കൂറിനിടെ പതിനായിരക്കണക്കിന് പേരാണ് രത്തൻ ടാറ്റയെ ഒരു നോക്ക് കാണാനായി എത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആന്ധ്രാ ഗുജറാത്ത് മുഖ്യന്ത്രിമാർ, ഉദ്ധവ് താക്കറെ ശരദ് പവാർ , അജിത്ത് പവാർ , മുൻ ക്രിക്കറ്റ് താരം രവിശാസ്ത്രി, മുകേഷ് അംബാനി, നടൻ ആമിർ ഖാൻ അങ്ങനെ പ്രമുഖരുടെ നീണ്ടനിര .

മൂന്നരയോടെ പൊതുദർശനം അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നാലുമണിവരെ നീണ്ടു. അപ്പോഴും മറൈൻഡ്രൈവിലെ ക്യൂവിൽ നൂറുകണക്കിന് പേർ കാത്തുനിൽപ്പ് ഉണ്ടായിരുന്നു. ആറുമണിയോടെ വര്‍ളിയിലെ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ.

സിപിഐ സംസ്ഥാന കൗൺസിലിൽ കെ ഇ ഇസ്മായിലിനെതിരെയും സംസ്ഥാന നേതൃത്വത്തിനെതിരെയും വിമര്‍ശനം

തിരുവനന്തപുരം . സിപിഐ സംസ്ഥാന കൗൺസിലിൽ കെ ഇ ഇസ്മായിലിനെതിരെയും സംസ്ഥാന നേതൃത്വത്തിനെതിരെയും ആഞ്ഞടിച്ച് പാലക്കാട് ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്. കെ ഇ ഇസ്മായിൽ പാർട്ടിക്ക് അനുസൃതമായി പ്രവർത്തിക്കണം. ജില്ല കമ്മിറ്റിക്ക് വിധേയമായി പ്രവർത്തിക്കണം. കെ ചന്ദ്രപ്പൻ സംസ്ഥാന സെക്രട്ടറിയായി വന്ന കാലം മുതലാണ് കെ ഇ ഇസ്മായിൽ വിമത ശബ്ദം ഉയർത്തി തുടങ്ങിയതെന്ന് സംസ്ഥാന കൗൺസിലിൽ വിമർശനം. അന്ന് ഇസ്മായിലിനെ നിയന്ത്രിക്കുന്നതിന് പകരം പ്രോത്സാഹിപ്പിച്ചു. അതിനാലാണ് സേവ് സിപിഐ ഫോറം പോലുള്ളവയ്ക്ക് പരസ്യ പിന്തുണ നൽകുന്ന തലത്തിലേക്ക് കെ ഇ ഇസ്മായിൽ എത്തിയത്. വിഭാഗീയ പ്രവർത്തനം “ഞങ്ങൾ വേരോടെ പിഴുത് മാറ്റിവെച്ചിരിക്കുകയാണെന്ന് ” പാലക്കാട് ജില്ലാ സെക്രട്ടറി. അതിനെ വീണ്ടും പ്രതിഷ്ഠിക്കാനാണ് പാർട്ടി നേതൃത്വം ശ്രമിക്കുന്നതെന്ന് വിമർശനം

സിപിഐ സംസ്ഥാന കൗൺസിൽ നിർത്തി വെച്ച് എക്സിക്യൂട്ടീവ് യോഗം ചേരുന്നു. കെ ഇ ഇസ്മായിൽ വിഷയം,
സി കെ ശശിധരനെതിരായ പീഡന പരാതി, പത്തനംതിട്ടയിൽ അസിസ്റ്റൻ്റ് സെക്രട്ടറി ഗോപിനാഥന് എതിരായ സാമ്പത്തിക ക്രമക്കേട് പരാതി എന്നിവ സംസ്ഥാന കൗൺസിൽ നിർത്തിവെച്ച് എക്സിക്യൂട്ടീവ് ചർച്ച ചെയ്യുന്നു. സംസ്ഥാന എക്സിക്യൂട്ടീവിൽ ദേശീയ സെക്രട്ടറി ഡി രാജ പങ്കെടുക്കുന്നു. ആനിരാജക്കെതിരെയും വിമര്‍ശനം. സംസ്ഥാനത്തെ വിഷയങ്ങള്‍ ഇവിടത്തെ നേതാക്കളോട് സംസാരിക്കാതെ അഭിപ്രായം പറയുന്നത് ശരിയല്ല.