- ടെഹ്റാന്‍.വിമാനങ്ങളിൽ പേജറുകളും , വാക്കി ടോക്കികളും നിരോധിച്ച് ഇറാൻ
- മൊബൈൽ ഫോണുകൾ മാത്രം ഉപയോഗിക്കാൻ അനുമതി.-മൂന്നാഴ്ച മുൻപ് ലെബനിലുണ്ടായ പേജർ സ്ഫോടനങ്ങൾക്ക് പിന്നാലെ ആണ് നടപടി. പേജർ സ്ഫോടനത്തിൽ 3,000 പേർക്കാണ് പരുക്കേറ്റത്
വിമാനങ്ങളിൽ പേജറുകളും വാക്കി ടോക്കികളും നിരോധിച്ച് ഇറാൻ
പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്തിന്റെ മാതാവ് ചന്ദ്രികപിള്ള തങ്കച്ചി നിര്യാതയായി
പോരുവഴി:പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്തിന്റെ മാതാവ് അമ്പലത്തുംഭാഗം മംഗലത്ത് പുത്തൻ വീട്ടിൽ ചന്ദ്രികപിള്ള തങ്കച്ചി നിര്യാതയായി.സംസ്കാര ചടങ്ങുകൾ ഞായര്‍ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
റോയിസുമായുള്ള വിവാഹം, ഡിവോഴ്സിന്റെ കാരണം; കോടികളുടെ ആസ്തി ഉണ്ടായിട്ടും ഒറ്റയ്ക്കുള്ള ജീവിതം റിമിയെ മറ്റൊരാളാക്കി
പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഗായിക അതിലുപരി മികച്ച അവതാരക അഭിനേത്രി എന്നിങ്ങനെ നാനാ തലത്തിലും തന്റെ കഴിവ് തെളിഴ്ച ആളാണ് റിമി ടോമി. വർഷങ്ങളായി ഇൻഡസ്ട്രിയിലുള്ള റിമി ടോമി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ പല വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ജീവിതം അതിസുന്ദരമാക്കുകയാണ് താരം. നാല്പതുകാരിയായ റിമി പഴയതിലും സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകരുടെ സംസാരം.
റിമിയുടെ തുടക്കം
നിറഞ്ഞചിരിയുമായി പ്രേക്ഷകർക്ക് മുൻപിലേക്ക് റിമി എത്തിയിട്ട് വർഷങ്ങൾ ആണ് പിന്നിടുന്നത്. ടിവി അവതാരക ആയി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയ റിമിയുടെ പാട്ട് കേൾക്കാൻ മാത്രമായി എത്തിയ നിരവധി ആരാധകർ അന്ന് മുതൽ തന്നെ ഉണ്ടായിരുന്നു. തനി പാലാ സ്റ്റൈലിൽ ഉള്ള വർത്തമാനത്തിൽ കൂടിയാണ് റിമി പ്രേക്ഷകരെ കൈയിലെടുത്തത്. അന്ന് മുതൽ ഇന്ന് വരെ റിമി മലയാളികളുടെ സ്വന്തം താരമാണ്.
റിമിയുടെ കരിയർ
ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണി ഗാന രംഗത്തേക്ക് കടന്നുവന്നത്. “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു റിമി ആദ്യമായി മലയാള സിനിമക്ക് വേണ്ടി പാടിയത്. നിറയെ അനുമോദനങ്ങൾ പിടിച്ചുപറ്റിയ ആദ്യ ഗാനത്തിനുശേഷം നിരവധി സിനിമകളിലും റിമി പാടിയിട്ടുണ്ട്.
കരിയറിൽ കൂടുതൽ സജീവം
അവതരണത്തിലും ആലാപനത്തിലും മികവ് തെളിയിച്ച റിമി, അഭിനയത്തിലും തിളങ്ങി. ജയറാം നായകനായി എത്തിയ തിങ്കള്‍ മുതല്‍ വെള്ളിവരെയാണ് അഭിനയിച്ച ആദ്യ ചിത്രം. ചിത്രത്തില്‍ ജയറാമിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പിന്നീട് അഭിനയത്തിലേക്ക് അധികം എത്തിയില്ലെങ്കിലും റിയാലിറ്റി ഷോ ജഡ്ജായി റിമി സജീവമാണ്.
ഒറ്റയ്ക്കുള്ള ജീവിതം
ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമി ടോമി മുൻപൊരിക്കൽ പറഞ്ഞിരുന്നു. റോയിസുമായുള്ള വിവാഹവും വിവാഹമോചനവും നടന്നിട്ട് വർഷങ്ങൾ ആയെങ്കിലും ഇന്നും ഒറ്റക്കുള്ള ജീവിതം നയിക്കുകയാണ് താരം.
ഡിവോഴ്സിനുള്ള കാരണം
ഒറ്റയ്ക്കുള്ള ജീവിതത്തിൽ എങ്ങനെ സന്തോഷം കണ്ടെത്താം എന്ന് ചിന്തിക്കുന്ന ആളാണ് റിമി ടോമി. റോയിസുമായുള്ള വിവാഹമോചനത്തിന്റെ കാരണം ഇതുവരെയും എവിടെയും റിമി ടോമി തുറന്നു പറഞ്ഞിട്ടില്ല. മുൻപൊരിക്കൽ റോയിസ് ചില വെളിപ്പെടുത്തലുകൾ നടത്തിയെങ്കിലും ഒരിക്കലും റിമി ടോമി അതിനോട് പ്രതികരിച്ചിരുന്നില്ല. റിമിയുളള ഡിവോഴ്സിന് ശേഷം റോയിസ് മറ്റൊരു വിവാഹം കഴിച്ചിരുന്നു,
പോരുവഴി സർക്കാർ സ്കൂളിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടി;കുടിവെള്ള ടാപ്പുകളും നിരീക്ഷണ ക്യാമറകളും തകർത്തു
ചക്കുവള്ളി:പോരുവഴി സർക്കാർ ഹയർ സെക്കൻ്ററി സ്കൂളിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടി.കുടിവെള്ള ടാപ്പുകളും പൈപ്പുകളും നിരീക്ഷണ ക്യാമറകളും തകർത്തു.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.ആയുധം ഉപയോഗിച്ച് അറുത്തു മാറ്റുകയായിരുന്നു.ശൂരനാട് പൊലീസ് സ്‌റ്റേഷൻ്റെ മൂക്കിൻ തുമ്പത്ത് ചക്കുവള്ളി ടൗണിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ നടന്ന അതിക്രമം പൊലീസും അറിഞ്ഞില്ല.പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തീരദേശ ജല ഗുണനിലവാര സൂചിക; കേരളത്തെ വെല്ലാൻ ആളില്ല, ഇന്ത്യയിലെ ഏറ്റവും മികച്ചതെന്ന് കണക്കുകൾ
തിരുവനന്തപുരം: കേന്ദ്ര തീരദേശ ജല ഗുണനിലവാര സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്. കേന്ദ്ര സ്ഥിതി വിവര കണക്ക് മന്ത്രാലയം പുറത്തിറക്കിയ എൻവിസ്റ്റാറ്റ്സ് 2024 റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. തീരങ്ങളുടെ ശുചിത്വം അടക്കമുള്ള കാര്യങ്ങളിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളമെന്ന് ഇതിൽ പറയുന്നു. ശുചിത്വത്തിന്റെ കാര്യത്തിൽ കേരളം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മെച്ചപ്പെട്ടിരിക്കുന്നു എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
CWQI അഥവാ കനേഡിയൻ വാട്ടർ ക്വാളിറ്റി ഇൻഡക്സിനെ അടിസ്ഥാനമാക്കിയാണ് തീരമേഖലയിലെ ശുചിത്വം കണക്കാക്കുന്നത്. മൂന്ന് വ്യത്യസ്ത തീരപ്രദേശങ്ങളിൽ നിന്നെടുത്ത ജലസാംപിളുകൾ ശേഖരിച്ച് നടത്തിയ പഠനത്തിൽ ശുചിത്വത്തിൽ കേരളം ഏറെ മുന്നിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തീരമേഖലയിൽ നിന്ന് ഒരു കിലോ മീറ്റർ അകലെ വരെയുള്ള മേഖലയിലെ ജലത്തിന്റെ ശുദ്ധി കണക്കാക്കിയതിലും കേരളം തന്നെയാണ് ഒന്നാമത്.
74 ആയിരുന്നു കേരളത്തിന് ലഭിച്ച CWQI സ്‌കോർ. രണ്ടാം സ്ഥാനത്തുള്ള കർണാടകയുടെ സ്‌കോർ 65 ഉം മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തിന്റെ സ്കോർ 60 ഉം ആണ്. തീരമേഖലയിൽനിന്ന് 5 കിലോ മീറ്റർ വരെ അകലെയുള്ള പ്രദേശത്തെ വെള്ളത്തിന്റെ ഗുണനിലവാരത്തിലും കേരളം ബഹുദൂരം മുന്നിലാണ്. 79 പോയിന്റാണ് ഇതിൽ കേരളത്തിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള കർണാടകത്തിന് 73 പോയിന്റാണ്. 67 പോയിന്റുകളുമായി തമിഴ്നാടും ഗോവയുമാണ് മൂന്നാമത്.
കേരളത്തിന്റെ തീരദേശ ജലം ഇന്ത്യയിലെ മറ്റേതൊരു തീരത്തിലെ ജലത്തേക്കാളും മികച്ചതാണെന്ന് റിപ്പോർട്ട് പറയുന്നു. മൺസൂൺ കാലത്ത് ശുദ്ധജല ലഭ്യത കൂടുന്നതുകൊണ്ടാണ് തീരദേശ ജലത്തിന്റെയും ഗുണനിലവാരം വർധിക്കുന്നത് എന്നാണ് കരുതുന്നത്. ശുദ്ധജലലഭ്യത വർധിക്കുന്നത് കടൽ തീരമേഖലയിലെ മലിന പദാർത്ഥങ്ങളെ കൂടുതൽ നേർപ്പിക്കുന്നുണ്ട്.
ഭൗതികഘടകങ്ങൾ, ജൈവവസ്തുക്കൾ, രാസവസ്തുക്കൾ സൂക്ഷ്മജീവികൾ എന്നിവയുടെ അളവുകൾ കണക്കാക്കിയാണ് ജലശുചിത്വ പട്ടിക തയാറാക്കുക. 2020 – 21 കാലഘട്ടം മുതൽ കേരളം തീരമേഖലയുടെ ശുചിത്വത്തിന്റെ കാര്യത്തിൽ മികച്ച നിലവാരം പുലർത്തുന്ന സംസ്ഥാനമാണ്. അതേസമയം തീരശോഷണമാണ് നമ്മുടെ തീരമേഖല നേരിടുന്ന പ്രധാന വെല്ലുവിളി.
കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് തൊഴിലുറുപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം മലയിന്‍കീഴില്‍ കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് തൊഴിലുറുപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം. അഞ്ചറവിള സ്വദേശി വത്സമ്മയാണ് മരിച്ചത്. കോഴിഫാമിനോട് ചേര്‍ന്ന് ബന്ധിപ്പിച്ച കമ്പിവേലിയില്‍ നിന്നാണ് ഷോക്കേറ്റത്
തൊഴിലുറപ്പ് ജോലികള്‍ക്കായാണ് മലയീന്‍കീഴ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമില്‍ വത്സലയും മറ്റ് തൊഴിലാളികളും എത്തിയത്. വൈദ്യുതി ബന്ധിപ്പിച്ചത് അറിയാതെ സമീപത്തെ കമ്പിവേലിയില്‍ പിടിച്ചതോടെ ഷോക്കേല്‍ക്കുകയായിരുന്നു
ഷോക്കേറ്റ ഉടന്‍ നെയ്യാറ്റിന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും
സഹാറാ മരുഭൂമിയില്‍ വെള്ളപ്പൊക്കം..
ഭൂമിയിലെ ഏറ്റവും വരണ്ട ഭൂപ്രദേശമായ സഹാറ മരുഭൂമിയില്‍ മഴ പെയ്തതിനെത്തുടര്‍ന്ന് വെള്ളപ്പൊക്കം. കഴിഞ്ഞ രണ്ട് ദിവസമായി തെക്കു കിഴക്കന്‍ മൊറോക്കോയില്‍ കനത്ത മഴയാണ്. ഇതേത്തുടര്‍ന്നാണ് സഹാറ മരുഭൂമിയിലും വെള്ളം ഉയര്‍ന്നത്.
അരനൂറ്റാണ്ടിന് മുകളിലായി വരണ്ടുണങ്ങി കിടന്നിരുന്ന ഇറിക്വി തടാകം ഇത്തവണ പെയ്ത മഴയില്‍ നിറഞ്ഞുകവിഞ്ഞതായി നാസ പകര്‍ത്തിയ ഉപഗ്രഹ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടിയില്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഈ പ്രദേശങ്ങളില്‍ ഇത്രയും വലിയ അളവില്‍ മഴ ലഭിച്ചതെന്നാണ് മൊറോക്കോയിലെ കാലാവസ്ഥാ ഉദ്യോഗസ്ഥര്‍ പറയുന്നത്.
എക്‌സ്ട്രാ ട്രോപ്പിക്കല്‍ കൊടുങ്കാറ്റെന്നാണ് മരുഭൂമിയിലുണ്ടാകുന്ന ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. തെക്കു കിഴക്കന്‍ മൊറോക്കോയില്‍ സാധാരണയായി വേനല്‍ക്കാലത്തിന്റെ അവസാനത്തില്‍ മഴ കുറവാണ്. സെപ്തംബറില്‍ പ്രതിവര്‍ഷം 250 മില്ലീലിറ്ററില്‍ താഴെ മഴ ലഭിക്കുന്ന പലപ്രദേശങ്ങളിലും രണ്ട് ദിവസത്തെ വാര്‍ഷിക ശരാശരിയേക്കാള്‍ കൂടുതലായിരുന്നു.
വടക്കന്‍-മധ്യ-പറിഞ്ഞാറന്‍ ആഫ്രിക്കയിലായി ഒമ്പത് ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്നതാണ് സഹാറ മരുഭൂമി പ്രദേശം. ആഗോള താപനത്തിന്റെ പരിണിത ഫലമായി വലിയ കാലാവസ്ഥാ വ്യതിയാന ഭീഷണിയിലാണ് ഈ മേഖല.
കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ പ്രതിഭാസംഗമവും- അവാർഡ് വിതരണവും
ശാസ്താംകോട്ട:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ്റെ നേതൃത്വത്തിൽ പ്രതിഭാസംഗമവും- അവാർഡ് വിതരണവും സംഘടിപ്പിച്ചു.ശാസ്താംകോട്ട ജെമിനി ആഡിറ്റോറിയത്തിൽ എൻഎസ്എസ് വൈസ് പ്രസിഡന്റും,തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ എം.സംഗീത് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.സംഘടനാ അവാർഡുകൾ,പ്രതിഭകളെ ആദരിക്കൽ,എസ്എസ്എൽസി/പ്ലസ് ടു
മെറിറ്റ് സ്കോളർഷിപ്പ്,യൂണിയൻ സ്കോളർഷിപ്പ്,പ്രത്യേക വിദ്യാഭ്യാസ ധനസഹായം,എൻഡോവ് മെന്റുകൾ, മറ്റ് അവാർഡുകൾ,ചികിത്സ- വിവാഹ സാമ്പത്തിക ധനസഹായം, എന്നിവയുടെ വിതരണവും അദ്ദേഹം നിർവഹിച്ചു.കുന്നത്തൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ ബാബു അധ്യക്ഷത വഹിച്ചു.യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റ്റി.രവീന്ദ്രകുറുപ്പ്,വനിതാ യൂണിയൻ പ്രസിഡന്റ് ഗീതാഭായി,യൂണിയൻ സെക്രട്ടറി റ്റി.അരവിന്ദാക്ഷൻപിള്ള,ഭരണസമിതി അംഗം സി.സുരേന്ദ്രൻ പിള്ള,യൂണിയൻ – പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ,എൻഎസ്എസ് പ്രതിനിധി സഭാംഗങ്ങൾ,വനിതാ യൂണിയൻ കമ്മിറ്റി അംഗങ്ങൾ,എംഎസ്എസ് മേഖലാ കോർഡിനേറ്റേഴ്സ്,താലൂക്കിലെ 124 കരയോഗങ്ങളിൽ നിന്നുള്ള മുഴുവൻ കരയോഗ-വനിതാസമാജ- ബാലസമാജ- വനിതാ സ്വയം സഹായ സംഘം ഭാരവാഹികളും അവാർഡുകൾക്ക് അർഹരായവരും രക്ഷകർത്താക്കളും ചടങ്ങിൽ പങ്കെടുത്തു.
മുഖത്തെ ചുളിവുകൾ അകറ്റാം ; ഇതാ ചില ഈസി ടിപ്സ്
പ്രായമാകുമ്പോൾ ചർമ്മത്തിൽ ചുളിവുകൾ പ്രത്യക്ഷപ്പെടുന്നത് സ്വാഭാവികമാണ്. വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങൾ കൂടിയാണ് ഈ ചുളിവുകൾ. മുഖത്തെ ചുളിവുകൾ കുറയ്ക്കാനും ചർമ്മത്തിൻ്റെ ആരോഗ്യവും നിലനിർത്താനും നിങ്ങളെ സഹായിക്കുന്ന ചില ടിപ്പുകൾ ഇതാ…
ചർമ്മത്തെ എപ്പോഴും ഈർപ്പമുള്ളതാക്കുക
ചർമ്മത്തെ പോഷിപ്പിക്കാൻ കറ്റാ വാഴ ജെൽ അല്ലെങ്കിൽ വെളിച്ചെണ്ണ പോലുള്ള പ്രകൃതിദത്ത മോയ്സ്ചറൈസർ ഉപയോഗിക്കുക. ഇത് ഈർപ്പം നിലനിർത്താനും നേർത്ത വരകൾ കുറയ്ക്കാനും സഹായിക്കും. നന്നായി ജലാംശം ഉള്ള ചർമ്മം ആരോഗ്യമുള്ളതായി കാണപ്പെടുകയും ചുളിവുകൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഗ്ലിസറിൻ അടങ്ങിയ മോയ്സ്ചറൈസറുകൾ അല്ലെങ്കിൽ പ്രകൃതിദത്ത ചേരുവകളുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക.
സൺസ്ക്രീൻ ഉപയോഗിക്കുക
ചർമ്മത്തെ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കാൻ കുറഞ്ഞത് SPF 40 ഉള്ള സ്പെക്‌ട്രം സൺസ്‌ക്രീൻ പുരട്ടുക. SPF 40+ ഉള്ള ബ്രോഡ്-സ്പെക്‌ട്രം സൺസ്‌ക്രീനിൻ്റെ ദൈനംദിന ഉപയോഗം പ്രായമാകൽ ലക്ഷണങ്ങളെ മന്ദഗതിയിലാക്കാനും സൂര്യാഘാതം തടയാനും സഹായിക്കുന്നു.
മുഖത്ത് മസാജുകൾ ചെയ്യുക
മുഖം ഇടയ്ക്കിടെ മസാജ് ചെയ്യുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെറുപ്പമായി നിലനിർത്തുകയും ചെയ്യും. ഇത് ചുളിവുകളും വീക്കവും കുറയ്ക്കുന്നു.
ധാരാളം വെള്ളം കുടിക്കുക
ദിവസം മുഴുവൻ ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നതിന് വെള്ളം പ്രധാനമാണ്. ചർമ്മത്തെ എല്ലായ്‌പ്പോഴും ഉറപ്പുള്ളതും ഈർപ്പമുള്ളതുമായി നിലനിർത്താൻ സഹായിക്കുന്നു.
പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിക്കുക
പല പ്രകൃതിദത്ത ഘടകങ്ങളും യുവത്വം നിലനിർത്തുന്നതിന് സഹായിക്കുന്നു. തേൻ, അവോക്കാഡോ പാക്ക്, തക്കാളി പാക്ക്, മഞ്ഞൾ, വെളിച്ചെണ്ണ എന്നിവ ഉപയോഗിക്കുക.




































