Home Blog Page 2031

വരുന്നു, ഹരിവരാസനം റേഡിയോ ഇത് അയ്യപ്പഭക്തരുടെ റേഡിയോ

തിരുവനന്തപുരം. അയ്യപ്പ വിശ്വാസികൾക്കായി റേഡിയോ പ്രക്ഷേപണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിനായി താൽപര്യ പത്രം ഉടൻ ക്ഷണിക്കും. ആദ്യഘട്ടത്തിൽ പ്രക്ഷേപണം തുടങ്ങുക ഇൻറർനെറ്റ് റേഡിയോ മാതൃകയിൽ. ഭാവിയിൽ കമ്മ്യൂണിറ്റി റേഡിയോ ആയി മാറും.

ലോകത്ത് എവിടെയിരുന്നും റേഡിയോ പ്രക്ഷേപണം കേൾക്കാം. ഈ സീസൺ പൂർത്തിയാകും മുമ്പ് പ്രക്ഷേപണം തുടങ്ങാൻ ആലോചന.

ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർക്കായാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്  റേഡിയോ  പ്രക്ഷേപണം തുടങ്ങുന്നത്. ഹരിവരാസനം റേഡിയോ എന്ന പേരിലാണ് പുതിയ ചുവടുവയ്പ്പ്. ഇതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉടൻ താല്പര്യ പത്രം ക്ഷണിക്കും.

ശബരിമല തീർത്ഥാടകർക്കും വിശ്വാസികൾക്കുമായാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്. പ്രക്ഷേപണം പൂർണ്ണമായും ബോർഡിൻറെ നിയന്ത്രണത്തിൽ ആയിരിക്കും . ഹരിവരാസനം എന്ന പേരിലായിരിക്കും ഇൻറർനെറ്റ് റേഡിയോ. ലോകത്ത് എവിടെയിരുന്നും റേഡിയോ  കേൾക്കാം എന്നതാണ് പ്രത്യേകത. ഭാവിയിൽ
കമ്മ്യൂണിറ്റി റേഡിയോ ആയി   മാറ്റാനാണ് തീരുമാനം. ഇതിന് സന്നദ്ധരായ കമ്പനികളിൽനിന്ന് താൽപര്യപത്രം ഉടൻ ക്ഷണിക്കും. റേഡിയോ മേഖലയിൽ 15 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്കാണ് പരിഗണന.

24 മണിക്കൂറും  റേഡിയോ പ്രക്ഷേപണം ഉണ്ടാകും. ശബരിമലയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, പ്രത്യേക സെഗ്മെന്റുകൾ, റേഡിയോ അവതാരകരുമായി സംവദിക്കാനുള്ള  അവസരം എന്നിവയും ഹരിവരാസനം  റേഡിയോയിൽ ഉണ്ടാകും

റിട്ടയേഡ് എ എസ് ഐ യെയും ഭാര്യയും വെട്ടേറ്റ് മരിച്ച നിലയില്‍, മകന്‍ തൂങ്ങി മരിച്ച നിലയിൽ

കോട്ടയം. കാഞ്ഞിരപ്പള്ളി റിട്ടയേഡ് എ എസ് ഐ യെയും ഭാര്യയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. എസ്ഐയെയും ഭാര്യയെയും വെട്ടേറ്റ നിലയിലും മകനെ തൂങ്ങിമരിച്ച നിലയിലും ആണ് കണ്ടെത്തിയത്. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിൻ് പ്രാഥമിക നിഗമനം. രണ്ട് ദിവസമായി ഇവരെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

നാടിനെ നടുക്കിയ സംഭവം പുറത്തറിഞ്ഞത് ഇന്ന് ഉച്ചയോടെയായിരുന്നു .
റിട്ടയേഡ് എ എസ് ഐ സോമനാഥൻ നായർ,ഭാര്യ സരസമ്മ മകൻ ശ്യാം എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മുന്ന് ദിവസമായി ഇവരെ കാണാതെ വന്നുതോടെ നാട്ടുകാർ അന്വേഷിക്കുകയായിരുന്നു. വീട് അടഞ്ഞു കിടക്കുന്നത് കണ്ടതിനെ തുടർന്നു നാട്ടുകാരിൽ വിവരമറിയിക്കുകയായിരുന്നു . പോലീസെത്തി വീട് തുറന്നു നോക്കുകയായിരുന്നു.

സോമശേഖരൻ നായരുടേയും യും ഭാര്യയുടേയും മൃതദേഹം ഡൈനിങ് റൂമിൽ ടേബിളിനോട് ചേർന്നാണ് കിടന്നിരുന്നത് . ഇരുവർക്കും തലക്ക് വെട്ടേറ്റു നിലയിലായിരുന്നു . മകൻ ശ്യാംനാഥ് തൂങ്ങിമരിച്ച നിലയിൽ അടുത്ത മുറിയിലായിരുന്നു .

കാഞ്ഞിരപ്പള്ളി സപ്ലൈ ഓഫീസിലെ ജീവനക്കാരൻ ആയിരുന്നു ശ്യാം നാഥ് . കഴിഞ്ഞ നാല് ദിവസമായി ഇയാൾ ഓഫീസിൽ എത്തിയിരുന്നില്ല. ഇവർക്കിടയിൽ മറ്റ് പ്രശ്നങ്ങൾ ഉള്ളതായി നിലവിൽ വ്യക്തമായിട്ടുമില്ല
കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന ആരംഭിച്ചു. മാതാപിതാക്കളെ കൊന്നശേഷം മകൻ ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. വീട് ഉള്ളിൽ നിന്നും കുറ്റിയിട്ട് അടച്ച നിലയിൽ ആയിരുന്നു.

പോലീസ് ആളുമാറി അറസ്റ്റ് ചെയ്ത യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കാസർഗോഡ്. പോലീസ് ആളുമാറി അറസ്റ്റ് ചെയ്തു. യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെക്രാജെ സ്വദേശി മുസമ്മിൽ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബേക്കറി ഉടമയിൽ നിന്ന് 9 ലക്ഷം രൂപ കവർന്നെന്ന് ആരോപിച്ച് പോലീസ് മുസമ്മിലിനെ കസ്റ്റഡിയിലെടുത്തത് ഈ മാസം അഞ്ചിന്.

സ്റ്റേഷനിൽ എത്തിച്ചശേഷം മർദ്ദിച്ചെന്ന് മുസമ്മിൽ പറഞ്ഞു. 24 മണിക്കൂർ ആയിട്ടും കോടതിയിൽ ഹാജരാക്കിയില്ല. പ്രതിയെന്ന് കാണിച്ച് മാധ്യമങ്ങളിൽ വാർത്ത നൽകി. കണ്ണൂർ ചക്കരക്കൽ പോലീസാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. നെക്രാജെ സ്വദേശി യു എൻ മുസമ്മിൽ, പെരുമ്പള സ്വദേശി അഷറഫ് എന്നിവരെ സംശയം തോന്നിയത് കൊണ്ടാണ് കസ്റ്റഡിയിലെടുത്തത് എന്നും ഇവർ പ്രതികൾ അല്ലെന്നും പോലീസ്. തന്നെയും കുടുംബത്തെയും പോലീസ് അപമാനിച്ചെന്നും മുസമ്മിൽ പറയുന്നു.

മാനഹാനി ഭയന്ന് മുസമ്മിൽ രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചു. യുവാവ് പോലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി

ഐത്തോട്ടുവ കാർത്തികയിൽ ബിജു സുഗത നിര്യാതനായി

പടിഞ്ഞാറെ കല്ലട:കല്ലട സൗഹൃദം കൂട്ടായ്മ ജോയിന്റ് സെക്രട്ടറി ഐത്തോട്ടുവ കാർത്തികയിൽ ശാന്തയുടെ മകൻ ബിജു സുഗത (50) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ.ഭാര്യ:സുഗത (ടീച്ചർ,ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂൾ, ശാസ്താംകോട്ട).മക്കൾ:മീനാക്ഷി ബിജു,പാർവതി ബിജു(നഴ്സിംഗ് വിദ്യാർത്ഥിനി,ബാംഗ്ലൂർ).

എം അനില്‍ അനുസ്മരണം വെള്ളിയാഴ്ച

ശാസ്താംകോട്ട. സഖാവ് എം അനില്‍ അനുസ്മരണം വെള്ളിയാഴ്ച വേങ്ങ പൊട്ടക്കണ്ണന്‍ മുക്കില്‍ നടക്കും. ഉച്ചക്ക് രണ്ടുമുതല്‍ അഖില കേരള കവിതാലാപന മല്‍സരം വൈകിട്ട് ഏഴിന് അനുസ്മരണ സമ്മേളനം പ്രതിഭാ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് ഡോ.പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്യും. ഡോ സജിത് ഏവൂരേത്ത് അനുസ്മരണ പ്രഭാഷണം നടത്തും. സിപിഎം ഏരിയാ സെക്രട്ടരി ടി ആര്‍ ശങ്കരപ്പിള്ള പ്രതിഭകളെ അനുമോദിക്കും

രാഹുലിന് പിന്നില്‍ സരിനെതിരെ മുറിവേറ്റ മനസോടെ കോണ്‍ഗ്രസ്, ശോഭയാകുമോ ബിജെപിയുടെ സര്‍പ്രൈസ്

പാലക്കാട് . കോൺഗ്രസ്സ് സ്ഥാനാർത്ഥി നിർണയ പ്രഖ്യാപനത്തിന് പിന്നാലെ പ്രചരണത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പാലക്കാട് എത്തും. പി. സരിൻ്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുലിന് വൻ സ്വീകരണം ഒരുക്കാനാണ് പാലക്കാട് ഡി.സി.സി തയ്യാറെടുക്കുന്നത്. അതെ സമയം സർപ്രൈസ് സ്ഥാനാർത്ഥിയെ കളത്തിൽ ഇറക്കി പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രവചനാതീതമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ .പി

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിനായുള്ള പ്രചാരണം ജില്ലയിൽ ആരംഭിച്ചു കഴിഞ്ഞു.ചുമരെഴുത്തും പോസ്റ്റ് ഒട്ടിക്കലുമായി പ്രവർത്തകർ മണ്ഡലത്തിൽ സജീവമാണ്.രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിന് നേരെ കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ ഡോ പി സരിൻ രംഗത്തെത്തിയതോടെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് കൂടുതൽ ചൂട് പിടിച്ചു.ഈ പശ്ചാത്തലത്തിൽ ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിലേക്ക് എത്തുമ്പോൾ കോൺഗ്രസിന്റെ ശക്തി പ്രകടനം പാലക്കാട് കാണാനാവുക. രാവിലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെയും കെ സി ജോസഫിനൊപ്പം പുതുപ്പള്ളിയിൽ
ഉമ്മൻചാണ്ടിയുടെ കല്ലറയിൽ സന്ദർശിച്ച ശേഷമാണ് രാഹുൽ പാലക്കാട്ടെക്ക് എത്തുന്നത്. തെരഞ്ഞെടുപ്പിൽ രാഹുൽ വിജയിക്കുമെന്നും രാഹുൽ ഷാഫിയുടെ സ്ഥാനാർഥിയല്ല കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ പ്രവർത്തകർ അംഗീകരിക്കണമെന്ന്
പാലക്കാട് DCC പ്രസിഡണ്ട് എ തങ്കപ്പൻ വ്യക്തമാക്കി. സരിൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാൽ അത് മുന്നണിയെ ഒരുതരത്തിലും ബാധിക്കില്ലന്നും തങ്കപ്പൻ.

അതെ സമയം സർപ്രൈസ് സ്ഥാനാർത്ഥിയെ കളത്തിൽ ഇറക്കി പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രവചനാതീതമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി ശോഭാ സുരേന്ദ്രനെ കളത്തിൽ ഇറക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്.

കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി അടക്കം അഞ്ച്‌പേര്‍ പിടിയില്‍

കൊല്ലം: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവതി അടക്കം അഞ്ച് പേര്‍ കൊട്ടിയം പോലീസിന്റെ പിടിയിലായി. കിഴവൂര്‍, ഫൈസല്‍ വില്ലയില്‍ ഫൈസല്‍ (29), കരീപ്ര, കുഴിമതിക്കാട്, മാവിള വീട്ടില്‍ വിപിന്‍ (32), കണ്ണൂര്‍, ചെമ്പിലോട്, ആരതിയില്‍ മകള്‍ ആരതി (30), കിളികൊല്ലൂര്‍, പ്രഗതി നഗര്‍-51, മുന്നാസില്‍ ബിലാല്‍ (35), കല്ലുവാതുക്കല്‍, പാമ്പുറം,
എസ്.എസ് ഭവനില്‍ സുമേഷ് (26) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
കൊല്ലം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വിലപ്പനയ്ക്കായി എത്തിച്ച 4.37 ഗ്രാം എംഡിഎംഎയാണ് പോലീസ് സംഘം നടത്തിയ പരിശോധനയില്‍ ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. ബിലാലും സുമേഷും ചേര്‍ന്നാണ് മയക്ക് മരുന്ന് എത്തിച്ചത്. 2 ഗ്രാം കഞ്ചാവും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
മയക്ക് മരുന്ന് മാഫിയാ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് മയക്ക്മരുന്ന് പിടികൂടിയത്. കൊട്ടിയം ഇന്‍സ്‌പെക്ടര്‍ സുനിലിന്റെ നേതൃത്തില്‍ എസ്‌ഐ ഷിഹാസ്, എഎസ്‌ഐ ഫിറോസ്ഖാന്‍, എസ്‌സിപിഓമാരായ സജു, സീനു, മനു, സിപിഒ മാരായ പ്രവീണ്‍ചന്ദ്, സന്തോഷ്‌ലാല്‍, ഷമീര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.

ഹൈഡ്രോ കഞ്ചാവുമായി എംബിബിഎസ് വിദ്യാർഥി പിടിയിൽ

കൊച്ചി.നഗരത്തില്‍ രണ്ടര ലക്ഷത്തിന്റെ ഹൈഡ്രോ കഞ്ചാവുമായി എംബിബിഎസ് വിദ്യാർഥി പിടിയിൽ. കൈതപ്രം സ്വദേശി അനസ് ഫിലിപ്പാണ് ഡാൻസാഫിന്റെ പിടിയിലായത്. കളമശ്ശേരി മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർഥിയാണ്. ബോയ്സ് ഹോസ്റ്റലിലെ മുറിയിൽ നിന്നാണ് 200 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.

വിദേശത്ത് നിന്ന് എത്തിക്കുന്ന ഹൈഡ്രോ കഞ്ചാവിന് കിലോയ്ക്ക് ഒരു കോടി രൂപയാണ് വില.

പി പി ദിവ്യയുടെ പദവി തെറിക്കാന്‍ സാധ്യത

കണ്ണൂർ. മുൻ എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പിപി ദിവ്യയുടെ പദവി തെറിക്കാന്‍ സാധ്യത. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി പി ദിവ്യക്കെതിരെ കേസെടുത്ത് പോലീസ്.  ദിവ്യയെ പ്രതിചേർത്ത് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി. ദിവ്യയെ പദവിയിൽ നിന്ന് നീക്കുന്നതിനും സിപിഐഎമ്മിൽ സമ്മർദ്ദം ശക്തമാണ്.

അധിക്ഷേപത്തിൽ മനം നൊന്തുള്ള നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിഷേധം ശക്തമായതോടെ പി പി ദിവ്യക്കെതിരെ കേസ്. നിയമപദേശവും ഉന്നത നില നിർദ്ദേശവും  ലഭിച്ചതിന് പിന്നാലെയാണ്  കേസെടുക്കാൻ തീരുമാനിച്ചത്. ദിവ്യയെ പ്രതിചേർത്ത് കണ്ണൂർ ടൗൺ പോലീസ്  തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ  റിപ്പോർട്ട് നൽകി. ഭാരതീയ ന്യായസംയിലെ വകുപ്പ് 108 പ്രകാരം ആത്മഹത്യാ പ്രേരണാ കുറ്റമാണ് ചുമത്തിയത്. 10 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം. നവീൻ ബാബുവിന്റെ മരണത്തിൽ നേരത്തെ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പുതിയ എഫ് ഐ ആർ  രജിസ്റ്റർ ചെയ്യില്ല. പകരം നേരത്തെ എടുത്ത കേസിൽ ദിവ്യയെ പ്രതി  ചേർത്താണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ജാമ്യം ലഭിക്കാത്ത കുറ്റമായതിനാൽ ദിവ്യ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചേക്കും.   സിപിഐഎം നേതൃത്വം ദിവ്യയെ കൈവിട്ടേക്കുമെന്നാണ് സൂചന.  ദിവ്യയെ  സംരക്ഷിക്കുന്നുന്നുവെന്ന സന്ദേശം രാഷ്ട്രീയമായി അടുത്ത പരിക്കേൽപ്പിക്കുമെന്നാണ്  ഒരു വിഭാഗം നേതാക്കളുടെ നിലപാട്. നടപടി സാധ്യത തള്ളാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി  ഗോവിന്ദൻ.

കണ്ണൂർ നേതൃത്വം തുടർ തീരുമാനങ്ങൾ എടുക്കുമെന്ന്  എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. വിശദമായ അന്വേഷണം വേണമെന്ന് നവീൻ ബാബുവിന്റെ സഹോദരൻ.

ഉപതിരഞ്ഞെടുപ്പുകളുടെ പശ്‌ചാത്തലത്തിൽ ദിവ്യയെ പദവിയിൽ നിന്ന് നീക്കാനാണ് സാധ്യതയേറുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാകും  ഇക്കാര്യത്തിൽ നിർണായകമാവുക.

.

തൃശ്ശൂർ പൂരം കലക്കൽ ,പ്രത്യേക അന്വേഷണ സംഘത്തെ നയിക്കാൻ ഇവർ

തൃശ്ശൂർ. പൂരം കലക്കൽ ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേശിന്റെ കീഴിൽ  പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ് പി സാബു മാത്യു, കൊച്ചി എസിപി രാജകുമാർ,  വിജിലൻസ് ഡിവൈഎസ്പി ബിജു വി നായർ, ഇൻസ്പെക്ടർമാരായ ആർ ജയകുമാർ, ചിത്തരഞ്ജൻ എന്നിവർ പ്രത്യേക സംഘത്തിൽ

പൂരം കലക്കാനുള്ള ഗൂഢാലോചന, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വത്തിലെ ചില ഭാരവാഹികളുടെ പങ്ക്, സംഘ്പരിവാർ ഇടപെടൽ എന്നിവയൊക്കെയാണ് അന്വേഷണത്തിന്റെ ഭാഗമാകുക