Home Blog Page 2027

സംസ്ഥാനത്ത് വ്യത്യസ്ഥ വാഹന അപകടങ്ങളിൽ ഒരു വിദ്യാർത്ഥിയടക്കം 5 പേർ മരിച്ചു

സംസ്ഥാനത്ത് വ്യത്യസ്ഥ വാഹന അപകടങ്ങളിൽ ഒരു വിദ്യാർത്ഥിയടക്കം 5 പേർ മരിച്ചു . കോട്ടയത്ത് കുരുത്തോടും കൊല്ലം ഇരവിപുരത്തും ബൈക്ക് യാത്രികരായ 4 യുവാക്കളാണ് മരിച്ചത് . ആലപ്പുഴയിൽ ഉണ്ടായ ബൈക്ക് അപകടത്തിലാണ് വിദ്യാർത്ഥിയും മരിച്ചത്. ഇടുക്കിയിലും മലപ്പുറത്തും കെഎസ്ആർടിസി ബസ്സുകൾ അപകടത്തിൽപ്പെട്ടു.
vo

രാവിലെ 9.30 കൂടിയാണ് കോട്ടയം കോരുത്തോട് അപകടം ഉണ്ടായത്. കോരുത്തോട് സ്വദേശികളായ രാജേഷ്, കിഷോർ എന്നിവരാണ് മരിച്ചത് . യുവാക്കൾ സഞ്ചരിച്ച ബൈക്ക് അമ്പലകുന്ന് ഭാഗത്ത് വെച്ച് എതിരെ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഓട്ടോറിക്ഷ ഡ്രൈവർ ശശിധരനും പരിക്കേറ്റിട്ടുണ്ട് . കൊല്ലം ഇരവിപുരത്ത് ഉണ്ടായ ബൈക്കപകടത്തിലും രണ്ട് യുവാക്കൾ മരിച്ചു . പള്ളിത്തോട്ടം സ്വദേശികളായ മനീഷ്, പ്രവീൺ എന്നിവരാണ് മരിച്ചത് . തീരദേശ റോഡിൽ കാക്കത്തോപ്പിൽ ക്ലാവർ മുക്കിലാണ് അപകടം നടന്നത് . റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വാഹനം വെട്ടിച്ച് മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത് . രണ്ടുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു . ഓട്ടോറിക്ഷയും സ്കൂട്ടറുമായിടിച്ചാണ് ആലപ്പുഴയിൽ സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചത്. ഹരിപ്പാട് സ്വദേശ സഞ്ജു വാണ് മരിച്ചത് .
രാവിലെ വളഞ്ഞവഴി ജംഗ്ഷനിലായിരുന്നു അപകടം . പുന്നപ്ര കാർമൽ കോളേജിലെ വിദ്യാർത്ഥിയായ സഞ്ജു കോളേജിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
ഇടുക്കി പാംബ്ലയിൽ KSRTC ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടമുണ്ടായി
പാംബ്ല KSEB സബ് സ്റ്റേഷന് സമീപം ഉണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു . മലപ്പുറം വട്ടപ്പാറ വളവിൽ ബസുകൾ കൂട്ടിയിടിച്ചു അപകടം ഉണ്ടായി . സ്വകാര്യ ബസും കെഎസ്ആർടിസി ബസും ആണ് അപകടത്തിൽ പെട്ടത്. അഞ്ചു പേർക്ക് പരുക്കേറ്റു,.തിരുവനന്തപുരം ആറ്റിങ്ങലിൽ കാറുകൾ കൂട്ടിയിടിച്ച് അപകടുണ്ടായി . അപകടത്തിൽ ഇരു കാറുകളിലെ യാത്രക്കാർക്കും പരിക്കേറ്റു.

ഇരിങ്ങാലക്കുട പൊറുത്തിശ്ശേരിയിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ. ഇരിങ്ങാലക്കുട പൊറുത്തിശ്ശേരിയിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊറുത്തിശ്ശേരി വി വൺ നഗർ സ്വദേശികളായ 73 വയസ്സുള്ള മാലതി, മകൻ 45 വയസ്സുള്ള സുജീഷ് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഇരിങ്ങാലക്കുട പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ അർദ്ധ രാത്രിയോടെയാണ് വീടിനുള്ളിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവരെ വീടിന് പുറത്ത് കാണാനില്ലായിരുന്നു. ഒടുവിൽ വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ ഇരുവരും മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ഇരിങ്ങാലക്കുട പോലിസിൽ വിവരം അറിയിക്കുകയായിരുന്നു. സുജീഷിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പറയുന്നു.

വിദേശത്തായിരുന്ന സുജീഷ് ആറ് വർഷമായി നാട്ടിലുണ്ട്. പോലിസ് മേൽ നടപടികൾ സ്വീകരിച്ച് വരുന്നു. പോസ്റ്റ്മോർട്ടതിനുശേഷമേ മരണകാരണം സംബന്ധിച്ചു വ്യക്തത വരൂവെന്ന് പോലീസ് അറിയിച്ചു.

ഓട്ടോറിക്ഷയും സ്കൂട്ടറുമായിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ. ഓട്ടോറിക്ഷയും സ്കൂട്ടറുമായിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു.ഹരിപ്പാട് ചെറുതന ആനാരി മാമ്പലശേരിൽ ജയകുമാറിൻ്റെ മകൻ സഞ്ജു (21)വാണ് മരിച്ചത്.ശനിയാഴ്ച രാവിലെ വളഞ്ഞവഴി ജംഗ്ഷനിലായിരുന്നു അപകടം

പുന്നപ്ര കാർമൽ കോളേജിലെ വിദ്യാർത്ഥിയായ സഞ്ജു കോളേജിലേക്ക് പോകുമ്പോഴായിരുന്നു അപകടം.പുന്നപ്ര കാർമൽ പോളിടെക്നിക്ക് കോളേജിലെ മൂന്നാം വാർഷ ഓട്ടോമൊബൈൽ വിദ്യാർത്ഥിയാണ് സഞ്ജു

ഇരവിപുരത്ത് ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

കൊല്ലം ഇരവിപുരത്ത് ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.പള്ളിത്തോട്ടം സ്വദേശികളായ മനീഷ്, പ്രവീൺ എന്നിവരാണ് മരിച്ചത്.തീരദേശ റോഡിൽ ഇരവിപുരം കാക്കത്തോപ്പിൽ ക്ലാവർ മുക്കിലാണ് ഇന്നലെ രാത്രി 12 ഓടെയാണ് അപകടം ഉണ്ടായത്.റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വാഹനം മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്.

മറ്റൊരു വാഹനത്തിൽ ഇടിച്ച ശേഷം തൊട്ടടുത്ത മതിലിലും ഇടിക്കുകയായിരുന്നു.രണ്ടുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു

ഒടുവില്‍ യഹിയ സിൻവാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച്‌ ഹമാസ്

ടെല്‍ അവീവ്: ഹമാസ് നേതാവ് യഹിയ സിൻവാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച്‌ സംഘടന. ഹമാസ് ഡെപ്യൂട്ടി തലവൻ ഖാലിദ് അല്‍ ഹയ്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സിൻവാറിന്റെ മരണം ഹമാസിന് കടുത്ത തിരിച്ചടിയായി. അതേസമയം, ഇസ്രായേല്‍ ബന്ദികളുടെ കാര്യത്തിലും ഹമാസ് നിലപാട് പ്രഖ്യാപിച്ചു. ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ് അറിയിച്ചു.

പലസ്തീൻ മേഖലയില്‍ നിന്ന് പൂർണമായി പിൻവാങ്ങുകയും ജയിലിലുള്ള പലസ്തീനികളെ മോചിപ്പിക്കുകയും ചെയ്താലല്ലാതെ ബന്ദികളെ മോചിപ്പിക്കില്ലെന്നും ഹമാസ് വ്യക്തമാക്കി. വീഡിയോ സന്ദേശത്തിലൂടെയാണ് ഹയ്യ ഇക്കാര്യം പറഞ്ഞതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. ഗാസയില്‍ നടന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസമാണ് സിൻവാർ കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ ഏഴിന് ഇസ്രായേലില്‍ നടന്ന ആക്രമണത്തിന്റെ സൂത്രധാരൻ സിൻവാറെണെന്നാണ് ഇസ്രായേല്‍ പറയുന്നത്. സിൻവാറിന്റെ മരണം, അവസാനത്തേതിന്റെ തുടക്കമാണെന്നും ഹമാസിനെ പൂർണമായി ഇല്ലായ്മ ചെയ്യുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.
ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ മരണത്തെ തുടർന്നാണ് സിൻവാർ ചുമതല ഏറ്റെടുത്തത്. തുടർന്നാണ് ഇസ്രായേലിലേക്ക് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 1,206 പേർ കൊല്ലപ്പെട്ടു. തിരിച്ചടിയായി ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങളില്‍ പതിനായിരങ്ങളാണ് മരിച്ചത്.

കാറിടിച്ച്‌ പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികള്‍ മരിച്ചു

പാലക്കാട്: വടക്കാഞ്ചേരിയില്‍ കാറിടിച്ച്‌ പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികള്‍ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാല്‍ (15), മുഹമ്മദ് റോഷൻ (15) എന്നിവരാണ് മരിച്ചത്.
മേരി മാതാ എച്ച്‌ എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്തു നിന്നും പാലക്കാട്‌ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി. 24 ന്യൂസിലെ മാധ്യമപ്രവർത്തകർ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.

സിപിഎമ്മിനെ വിമർശിച്ച് ജി സുധാകരന്റെ കവിത

തിരുവനന്തപുരം. സിപിഎമ്മിനെ വിമർശിച്ച് ജി സുധാകരന്റെ കവിത. ബംഗാളിൽ പാർട്ടി നശിച്ചത് ബുദ്ധദേവ ഭട്ടാചാര്യയുടെ തെറ്റായ നയങ്ങൾകൊണ്ട്. പാർട്ടിയെ തിരുത്താൻ ശ്രമിക്കാത്തവർ രക്തസാക്ഷികളുടെ വഴിമുടക്കി എന്ന ശാപമേൽക്കേണ്ടി വരും

സമൂഹത്തെ തിരുത്തുന്നവൻ ആണ് മഹാൻ.തിരുത്താൻ ശ്രമിക്കാത്തവൻ ജ്ഞാനം ഇല്ലാതെ മൃഗമായി മാറും. ബംഗാളിൽ കർഷകരെ മറന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായ പ്രധാന വീഴ്ച. വിജയൻ എന്ന പേരുണ്ടായിട്ടു കാര്യമില്ല പരാജയപ്പെടുമ്പോൾ തിരുത്തണം. കവിത പറയുന്നു.

പാലക്കാട് പിടിക്കാൻ പിണറായിയെത്തുന്നു


പാലക്കാട്. പാലക്കാട് തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രിയെത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ 25ന് പാലക്കാട്.
പാലക്കാട് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നു മണിക്കാണ് കൺവെൻഷൻ. രാവിലെ 10 മണിക്ക് ചേലക്കരയിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ആദ്യഘട്ട പ്രചാരണത്തിൽ തന്നെ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാൻ തീരുമാനം

സാഹിത്യനിരൂപകനും സാംസ്‌കാരികപ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യനിരൂപകനും സാംസ്‌കാരികപ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് (68) അന്തരിച്ചു

ഏറെ നാളായി അസുഖബാധിതനായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്കുള്ള ദീർഘദൂര യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ചികിത്സയിലിരിക്കുന്ന പുലർച്ചെ ആയിരുന്നു അന്ത്യം

കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പ്രഭാഷകൻ, രാഷ്ട്രീയ- സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിൽ അറിയിപ്പെട്ട വടക്കേടത്ത് നിരവധി നിരൂപണഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്

എഡിഎം മരണം: കണ്ണൂർ കളക്ടറെ മാറ്റും


തിരുവനന്തപുരം.കണ്ണൂർ കളക്ടർ അരുൺ. കെ. വിജയനെ മാറ്റാൻ ഉറച്ച് റവന്യു വകുപ്പ്. കളക്ടർക്ക് എതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് നീക്കം. മുഖ്യമന്ത്രിയുടെ അനുമതിയോടെ കളക്ടറെ മാറ്റും. കളക്ടറുടെ ഇടപെടലിൽ എ.ഡി.എമ്മിൻ്റെ കുടുംബവും പരാതി ഉന്നയിച്ചിരുന്നു. അതിനിടെ പെട്രോൾ പമ്പ് Noc: ഫയൽ പരിശോധനക്ക് ഉന്നത ഉദ്യോഗസ്ഥയെ നിയോഗിച്ചു.

ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ. ഗീതയാണ് പരിശോധിച്ച് റിപോർട്ട് നൽകുക. ഗീത രാവിലെ കണ്ണൂരിൽ എത്തും. പരാതി ഉയർന്ന പശ്ചാത്തലത്തിൽ കളക്ടറെ പരിശോധനയിൽ നിന്ന് മാറ്റിയിരുന്നു. കണ്ണൂർ കളക്ടറെ മാറ്റാൻ സമ്മർദ്ദവുമായി .സിപിഐ.  നേതാക്കൾ റവന്യൂ മന്ത്രിയെ നേരിട്ട് അതൃപ്തി അറിയിച്ചു

സംഭവത്തിലെ വിശദാന്വേഷണ ചുമതലയിൽ നിന്ന് കളക്ടറെ മാറ്റി. നവീന്റെ ആത്മഹത്യയും ഫയൽ നീക്കവും സംബന്ധിച്ച വിശദാന്വേഷണ ചുമതലയിൽ നിന്നാണ് മാറ്റിയത്. അരുൺ കെ വിജയന് എതിരെ നവീൻ ബാബുവിന്റെ കുടുംബവും രംഗത്ത് വന്നിരുന്നു