Home Blog Page 2022

ടൂറിസ്റ്റ് ബസ്സിനടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് .-കക്കട്ടിൽ ടൂറിസ്റ്റ് ബസ്സിനടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ.മലപ്പുറം തച്ചുംപൊയിൽ സ്വദേശി അർഷദ് ആണ് പിടിയിലായത്.ബസ്സിനടിയിൽ പെട്ട നരിപ്പറ്റ സ്വദേശി രാജേഷിൻ്റെ തലയിലൂടെ ടയർ കയറി ഇറങ്ങുകയായിരുന്നു.അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു

ഉള്ള്യേരിയിൽ തെരുവുനായ ആക്രമണം,12 പേർക്ക് കടിയേറ്റു

കോഴിക്കോട് .ഉള്ള്യേരിയിൽ തെരുവുനായ ആക്രമണം.12 പേർക്ക് കടിയേറ്റു.ഗുരുതരമായി പരുക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.മറ്റുള്ളവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

കണ്ണൂരിലെ വിവാദ പെട്രോൾ പമ്പ്, കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണ സാധ്യത പരിശോധിച്ച് ഇഡി

കണ്ണൂര്‍. കണ്ണൂരിലെ വിവാദ പെട്രോൾ പമ്പ്. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണ സാധ്യത പരിശോധിച്ച് ഇഡി. പെട്രോൾ പമ്പിനായുള്ള രണ്ട് കോടി രൂപ എങ്ങനെ കണ്ടെത്തിയെന്ന് പരിശോധിക്കുന്നു. കള്ളപ്പണത്തിന്റെ വെളിപ്പിക്കൽ നടന്നോ എന്നും പരിശോധന. പരിയാരം മെഡിക്കൽ കോളേജിലെ സാധാരണ ജീവനക്കാരനായ പ്രശാന്തിന് പണം എങ്ങനെ സമാഹരിക്കാൻ കഴിഞ്ഞു എന്നതിലും അന്വേഷണം കള്ളപ്പണം വെളുപ്പിക്കുന്നതിൽ പി പി ദിവ്യ കൂട്ടുനിന്നോ എന്നും പരിശോധന പ്രാഥമിക പരിശോധന ആരംഭിച്ച് ഇഡി

ഉറിയിൽ കൊല്ലപ്പെട്ട ഭീകരന്‍റെ പക്കല്‍ വൻ ആയുധ ശേഖരം

ശ്രീനഗര്‍.ഉറി യിൽ കൊല്ലപ്പെട്ട ഭീകരനിൽ നിന്നും വൻ ആയുധ ശേഖരം കണ്ടെത്തി. ഒരു എ കെ 47 തോക്ക്, 2AK മാഗസിനുകൾ, 57 AK തിരകൾ, 2 പിസ്റ്റലുകൾ, 3 പിസ്റ്റൽ മാഗസിനുകൾ എന്നിവയാണ് കണ്ടെത്തിയത്. ഇന്നലെ പുലർച്ചെയാണ് നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരനെ സൈന്യം ഏറ്റു മുട്ടലിൽ വധിച്ചത്

എ ടി എം നിറപ്പുകാരെ കവർച്ചചെയ്ത സംഭവത്തില്‍ വാദിപ്രതി

കോഴിക്കോട്. കൊയിലാണ്ടിയില്‍ എ ടി എം നിറപ്പുകാരെ കവർച്ചചെയ്ത സംഭവത്തില്‍ വാദിപ്രതിയായി. പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ. കണ്ണിൽ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്നു എന്ന സംഭവം പ്രതികൾ നടത്തിയ നാടകം. പയ്യോളി സ്വദേശി സുഹൈൽ , സുഹൃത്ത് താഹ എന്നിവരാണ് അറസ്റ്റിൽ ആയത്. താഹയിൽ നിന്നും 37 ലക്ഷം രൂപ കണ്ടെത്തി

വാർത്ത സ്ഥിരീകരിച്ച് കോഴിക്കോട് റൂറൽ എസ്പി നിഥിൻ രാജ്

ആര്‍എസ്എസ് നേതാവിനെ എന്‍ഡിഎഫുകര്‍ കൊലപ്പെടുത്തിയ കേസ് ,വിധി ഇന്ന്

കണ്ണൂർ. ആര്‍എസ്എസ് നേതാവും, ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറും, പ്രഗതി കോളേജ് അധ്യാപകനുമായിരുന്ന ഇരിട്ടി പുന്നാട് സ്വദേശി അശ്വനികുമാറിനെ  വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഫിലിപ്പ് തോമസാണ് കേസിൽ വിധി പറയുക.  എൻ.ഡി.എഫ്. പ്രവർത്തകരായ 14 പേരാണ് പ്രതികൾ. കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അശ്വിനി കുമാറിനെ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ബസിനുള്ളിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. 2005 മാർച്ച്‌ പത്തിനായിരുന്നു കൊലപാതകം. 2020ലാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്.

ഇടത്തരം മഴ തുടരും,ദന വരുന്നു,ന്യൂനമര്‍ദ്ദവും

സംസ്ഥാനത്ത് ഇടത്തരം മഴ തുടരും.മലയോരമേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത എന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ല. ബംഗാൾ ഉൾകടലിൽ ആൻഡമാൻ കടലിനു മുകളിലെ ചക്രവാതചുഴി 24 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദമായും ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തുലാവർഷ സീസണിലെ ആദ്യ ചുഴലിക്കാറ്റാണ്. ഖത്തർ നിർദ്ദേശിച്ച ദന എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപെടുക.

ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ്, സീറ്റ് വിഭജനത്തിൽ ഇന്ത്യാ മുന്നണിയിൽ ഭിന്നത

റാഞ്ചി.ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തിൽ ഇന്ത്യാ മുന്നണിയിൽ ഭിന്നത. 12 മുതൽ 13 സീറ്റ് വരെ വേണമെന്ന് ആർ ജെ ഡി ആവശ്യപ്പെട്ടു. 18 ഓളം മണ്ഡലങ്ങളിൽ ആർജെഡിക്ക് സ്വാധീനം ഉണ്ടെന്നാണ് അവകാശവാദം. ജെ എം എമ്മിൽ നിന്നും ആർജെഡിക്ക് സീറ്റുകൾ വിട്ടു നൽകണമെന്ന് കോൺഗ്രസ്.സംസ്ഥാനത്ത് 29 സീറ്റുകളിലായിരിക്കും കോൺഗ്രസ് മത്സരിക്കുക. ആർജെഡിയുടെ അതൃപ്‌തിയിൽ ജാർഖണ്ഡിലെ കോൺഗ്രസ് സംസ്ഥാന ഘടകം ന്യൂഡൽഹിയിലെത്തി ഹൈക്കമാന്റിനെ കാര്യങ്ങൾ ധരിപ്പിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത്തിലെ എതിർപ്പും അറിയിച്ചതയാണ് വിവരം.

ജമ്മു കശ്മീർ ഭീകരാക്രമണത്തിൽ ഡോക്ടറടക്കം ഏഴുപേർ കൊല്ലപ്പെട്ടു

ശ്രീനഗര്‍.ജമ്മു കശ്മീർ ഭീകരാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ഭീകരരുടെ വെടിയേറ്റ് മരിച്ചവരിൽ ഒരു ഡോക്ടറും ആറ് അതിഥി തൊഴിലാളികളും.ഗന്ദർബാൽ ജില്ലയിലെ സോനാമാർഗ് മേഖലയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിന് സമീപമാണ് ആക്രമണം ഉണ്ടായത്. തൊഴിലാളികൾ ജോലിപൂർത്തിയാക്കി താമസസ്ഥലത്തേക്ക് മടങ്ങവേയാണ് ഇന്നലെ വൈകിട്ടോടെ യുള്ള ഭീകരരുടെ അപ്രതീക്ഷിത ആക്രമണം.ഗഗനീറിനെ സോനാമാർഗുമായി ബന്ധിപ്പിക്കുന്ന ഇസഡ്-മോർ തുരങ്ക നിർമാണമാണ് നടക്കുന്നത്. ഭീകരാക്രമണത്തെ അപലപിച്ച് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും.ആക്രമണത്തിന് പിന്നെ സുരക്ഷാസേന മേഖലയിൽ തിരച്ചിൽ ആരംഭിച്ചു.ഈ മാസം 18ന് ഷോപിയാൻ ജില്ലയിൽ ബീഹാറിൽ നിന്നുള്ള തൊഴിലാളിയെ ഭീകരർ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ആക്രമണം.

ലാൽ വർഗ്ഗീസ് കൽപകവാടിഅന്തരിച്ചു

ആലപ്പുഴ.കിസാൻ കോൺഗ്രസ് ദേശീയ വൈസ്പ്രസിഡൻ്റ് ലാൽ വർഗ്ഗീസ് കൽപകവാടി
അന്തരിച്ചു. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് വർഗ്ഗീസ് വൈദ്യൻ്റെ മകനാണ്. ഇന്നലെ രാത്രി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖം മൂലം ചികിത്സയിൽ കഴിയുമ്പോഴാണ് അന്ത്യം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹൃദയംസംബദ്ധമായ അസുഖം മൂലം ലാൽ വർഗീസ് കൽപകവാടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ടോടെ രോഗം മൂർച്ഛിച്ചു.

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ടി കെ വർഗീസ് വൈദ്യന്റെ മകനാണ്.
പിതാവിൻ്റെ രാഷ്ട്രീയത്തിൽ നിന്നും വ്യത്യസ്ഥമായി കോൺഗ്രസിന്റെ സംഘടനാ രീതി തിരഞ്ഞെടുക്കുകയായിരുന്നു ലാൽ വർഗീസ് കൽപ്പകവാടി.
ഇന്ദിരാഗാസിയോടും കെ. കരുണാകരനോടുമുള്ള ആരാധനയും ബന്ധവും ലാൽ വർഗ്ഗീസ്കൽ പകവാടിയെ ഒരു കറകളഞ്ഞ കോൺഗ്രസ്കാരനാക്കി മാറ്റുകയായിരുന്നു.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ കെഎസ്‌യു പ്രവർത്തകനായി. കെ എസ് യു യൂണിറ്റ് പ്രസിഡണ്ടായി.
1980-ൽ കോൺഗ്രസിൻ്റെ കർഷക സംഘടനയായ കർഷക കോൺഗ്രസിൻ്റെ സംസ്ഥാനട്രഷറർ ആയി. കർഷകരോടും കാർഷിക വൃത്തിയോടും ഉള്ള അമിതതാൽപ്പര്യത്താൽ പാർട്ടിയുടെമറ്റ് തലങ്ങളിലേക്ക് കടക്കാൻ തുനിയാതെ കർഷക കോൺഗ്രസിൽ തന്നെ കഴിഞ്ഞ 45 വർഷമായി ഉറച്ചുനിന്നു പ്രവർത്തിച്ചു. സംഘടനയുടെ സംസ്ഥാനജനറൽ സെക്രട്ടiറി, വൈസ് പ്രസിഡൻ്റ് നീണ്ട 17 വർഷം കർഷക കോൺഗ്രസ് സംസ്ഥാനപ്രസിഡൻ്റ് എന്ന നിലയിൽ കർഷകർക്കു വേണ്ടി പോരാട്ടം നടത്തി. ദേശീയതലത്തിൽ കോൺഗ്രസിൻ്റെ കർഷക സംഘടന രൂപികരിക്കുന്നതിനായി അദ്ദേഹത്തെ 2016-ൽ കിസാൻ കോൺഗ്രസ് ദേശീയ കോ- ഓഡിനേറ്റർ ആയി എ.ഐ സി സി നിയമിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ഹോൾട്ടികോർപ്പ് ചെയർമാനായി 5 വർഷം പ്രവർത്തിച്ചു. തിരക്കഥാകൃത്ത് ചെറിയാൻ കൽപ്പകവാടി സഹോദരനാണ്.

ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ആലപ്പുഴയിലെ കുടുംബവീട്ടിൽ മൃതദേഹം എത്തിക്കും. പൊതുദർശനത്തിനുശേഷം വൈകീട്ട് 4:30 യോടെ ആലപ്പുഴയിൽ തന്നെയാണ് ശവസംസ്കാര ശുശ്രൂഷകൾ.