Home Blog Page 2021

പാർക്കിൽ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ അപകടം; ഖത്തറിൽ ശൂരനാട്ടുകാരനായ മലയാളി ബാലന് ദാരുണാന്ത്യം

ദോഹ: കളി കഴിഞ്ഞു തിരിച്ചു വരുമ്പോൾ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് അഞ്ചു വയസ്സുകാരൻ ഖത്തറിൽ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണൻ രാധാകൃഷ്ണ പിള്ളയുടെയും അനൂജ പരിമളത്തിന്റെയും മകൻ അദിത് രഞ്ജു കൃഷ്ണൻ പിള്ളയാണ് മരിച്ചത്. കുടുംബം താമസിക്കുന്ന ബർവാ മദീനത്തിലെ ഹൗസിങ് കോമ്പൗണ്ടിൽ നിന്നും കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. പോഡാർ പേൾ സ്കൂളിലെ കെജി വിദ്യാർഥിയാണ്.

അച്ഛൻ രഞ്ജു കൃഷ്ണൻ ഐടി മേഖലയിൽ ജോലി ചെയ്യുകയാണ്. സഹോദരൻ: ആര്യൻ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു. അദിത് രഞ്ജു കൃഷ്ണൻ പിള്ളയുടെ ദാരുണാന്ത്യത്തിൽ പോഡാർ പേൾ സ്കൂൾ മാനേജ്മെന്റും വിദ്യാർഥികളും അനുശോചനം രേഖപ്പെടുത്തി.

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS  പ്രതിപക്ഷ നേതാവ് പൊട്ടനും, അഹങ്കാരിയുമെന്ന് അൻവർ

2024 ഒക്ടോബർ 2 1 തിങ്കൾ 4.30 pm

?വി ഡി സതീശന് മറുപടിയുമായി പി വി അൻവർ, പാലക്കാട് കോൺഗ്രസ് നേതൃത്വം നിർദ്ദേശിച്ചിരുന്നത് ഡോ.പി സരിനെ ആയിരുന്നു.

?കോൺഗ്രസ് വോട്ട് ബി ജെ പി ക്ക് പോകും, ഇന്ന് പെട്ടന്ന് പ്രകോപനപരമായി നിലപാടെടുക്കാൻ

?വി ഡി സതീശൻ്റെ ഇന്നത്തെ പ്രസ്ഥാവന ബിജെപി ജയിച്ചു എന്ന് ഡിക്ലയർ ചെയ്യുകയായിരുന്നു

?പ്രതിപക്ഷ നേതാവിന് ഇത്ര അഹങ്കാരം പാടില്ല. ഇതിൻ്റെ വില പാലക്കാട്ടും, ചേലക്കരയിലും സതീശൻ കൊടുക്കേണ്ടി വരുമെന്നും പി വി.അൻവർ

? ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പ്രതിപക്ഷ നിലപാടുകൾ എന്താണെന്ന് അൻവർ, ആർ എസ് എസ് ഉം പിണറായിസവും ഒരുപോലെ എതിർക്കപ്പെടണം.

?പാലക്കാട്ടെ നിലപാട് ബുധനാഴ്ച കൺവൻഷനിൽ പ്രഖ്യാപിക്കും.പ്രതിപക്ഷ നേതാവിൻ്റെ അത്ര ബുദ്ധി എനിക്കില്ലെങ്കിലും സതീശൻ്റെ അത്ര
പൊട്ടനല്ല താനെന്നും അൻവർ.

?ചേലക്കരയിൽ ഇതുവരെ കാണാത്ത പോരാട്ടം.ഡി എം കെ ജയിക്കുമെന്നും അൻവർ

? എഡിഎമ്മിൻ്റെ മരണം: ടി വി പ്രശാന്തനെ മെഡിക്കൽ കോളജിലെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ആരോഗ്യ മന്ത്രി. ഇതിനായി നിയമോപദേശം തേടിയെന്നും മന്ത്രി

?എഡിഎംകെ.നവീൻ ബാബുവിൻ്റെ കുടുംബത്തെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ രാവിലെ 10ന് സന്ദർശിക്കും

? എഡിഎമ്മിൻ്റെ മരണം: പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം വ്യാഴാഴ്ച, ജാമ്യഹർജിയുടെ വിധി വന്ന ശേഷമാകും പോലീസ് നടപടി

?ചിറയിൻകീഴ് ശാരദാ വിലാസം ഹയർ സെക്കൻഡറി സ്ക്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ വിദ്യാർത്ഥിനിയുടെ പരിക്ക് ഗുരുതരമല്ല. കുട്ടി മെഡിക്കൽ കോളജിൽ

?സി പി എമ്മിനെതിരെ മുൻപ് നടത്തിയ വിമർശനങ്ങളിൽ പശ്ചാത്തപിച്ച് പാലാക്കാട്ടെ ഇടത് മുന്നണി സ്ഥാനാർത്ഥി ഡോ.പി.സരിൻ

സഭാതർക്കം: സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഹൈക്കോടതി

കൊച്ചി: സഭാതർക്കം നിലനിൽക്കുന്ന പള്ളികളുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി. പള്ളികൾ ഏറ്റെടുക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജികളിൽ കുറ്റം ചുമത്തുന്ന നടപടികളുമായി മുന്നോട്ടു പോകാനാണു ഹൈക്കോടതി തീരുമാനം. നവംബർ എട്ടിനു ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകാൻ എതിർകക്ഷികളായ ചീഫ് സെക്രട്ടറി, പൊലീസ്, കലക്ടർ, യാക്കോബായ സഭാംഗങ്ങൾ തുടങ്ങിയവർക്കു ജസ്റ്റിസ് വി.ജി.അരുൺ നിർദേശം നൽകി.

എറണാകുളം, പാലക്കാട് ജില്ലകളിലായി ഓർത്തഡോക്സ്–യാക്കോബായ സഭാതർക്കം നിലനിൽക്കുന്ന ആറ് പള്ളികൾ സംബന്ധിച്ചാണു കേസ്. സുപ്രീം കോടതി ഉത്തരവനുസരിച്ച് ഈ പള്ളികൾ ഏറ്റെടുക്കാൻ ഹൈക്കോടതി നേരത്തേ പാലക്കാട്, എറണാകുളം കലക്ടർമാർക്കു നിർദേശം നൽകിയിരുന്നു. ഈ ഉത്തരവിനെതിരെ സർക്കാരും യാക്കോബായ സഭാംഗങ്ങളും നൽകിയ അപ്പീലുകൾ ഡിവിഷൻ ബെഞ്ച് തള്ളി. തുടർന്നാണ് കേസുകളിൽ കുറ്റം ചുമത്തുന്ന നടപടികൾക്കായി എതിർകക്ഷികളോടു നേരിട്ടു ഹാജരാകാൻ കോടതി നിർദേശിച്ചത്. നേരിട്ടു ഹാജരാകാനായില്ലെങ്കിൽ കോടതിയെ അറിയിക്കാമെന്നും വ്യക്തമാക്കി.

ഓർത്തഡോക്സ് സഭയിലെ ഫാ. സി.കെ.ഐസക് കോറെപ്പിസ്കോപ്പ ഉൾപ്പെടെയുള്ളവർ നൽകിയ കോടതിയലക്ഷ്യ ഹർജികളാണു ഹൈക്കോടതി പരിഗണിച്ചത്. എറണാകുളം ജില്ലയിലെ പുളിന്താനം സെന്റ് ജോൺസ് ബെസ്ഫാഗെ പള്ളി, ഓടക്കാലി സെന്റ് മേരീസ് പള്ളി, മഴുവന്നൂർ സെന്റ് തോമസ് പള്ളി, പാലക്കാട് ജില്ലയിലെ മംഗലംഡാം സെന്റ് മേരീസ് പള്ളി, എരിക്കിൻച്ചിറ സെന്റ് മേരീസ് പള്ളി, ചെറുകുന്നം സെന്റ് തോമസ് പള്ളി എന്നീ പള്ളികളുമായി ബന്ധപ്പെട്ട കേസുകളാണു ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

‘നവംബർ 19 വരെ യാത്ര പാടില്ല, ആക്രമണമുണ്ടാകും’: എയർ ഇന്ത്യ വിമാനങ്ങൾക്ക് ഭീഷണിയുമായി പന്നു

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനങ്ങൾക്ക് ഭീഷണിയുമായി ഖലിസ്ഥാൻ വിഘടനവാദി ഗുർപട്‌വന്ത് സിങ് പന്നു. നവംബർ ഒന്നു മുതൽ 19 വരെ വിമാനങ്ങളിൽ യാത്ര ചെയ്യരുതെന്ന് പന്നു പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. സിഖ് വിരുദ്ധ കലാപത്തിന്റെ വാർഷികം ആയതിനാൽ ആക്രമണം ഉണ്ടാകുമെന്നാണ് പന്നുവിന്റെ ഭീഷണി. ഒരാഴ്ചയ്ക്കിടെ നൂറോളം വിമാനങ്ങൾക്ക് സുരക്ഷാ ഭീഷണി ഉണ്ടായ സാഹചര്യത്തിൽ പന്നുവിന്റെ ഭീഷണിയെ ജാഗ്രതയോടെ വിലയിരുത്തുകയാണ് സുരക്ഷാ ഏജൻസികൾ.

കഴിഞ്ഞ വർഷവും പന്നു സമാനമായ രീതിയിൽ ഭീഷണി സന്ദേശം പുറത്തിറക്കിയിരുന്നു. ഖാലിസ്ഥാൻ വാദം ഉന്നയിക്കുന്ന സിഖ് ഫോർ ജസ്റ്റിസ് സംഘടനയുടെ സ്ഥാപകനാണ്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതായി ആരോപിച്ച് 2020 ജൂലൈയിൽ പന്നുവിനെതിരെ യുഎപിഎ ചുമത്തിയിരുന്നു. അമേരിക്കയിലുള്ള പന്നുവിനെതിരെ കേന്ദ്രം അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

പഞ്ചാബിൽ വിഘടനവാദത്തെ വളരെയധികം പിന്തുണയ്ക്കുന്നതാണ് പന്നുവിന്റെ രാഷ്ട്രീയം. സ്വതന്ത്ര സിഖ് രാഷ്ട്രത്തിനായി വാദിച്ചു കൊണ്ട് ഖലിസ്ഥാൻ ആശയത്തിനു പ്രോത്സാഹനം നൽകി. തുടർന്ന് ഖലിസ്ഥാൻ വിഘടനവാദത്തിന്റെ വക്താവായി മാറി. സ്വതന്ത്ര സിഖ് രാഷ്ട്രമെന്ന ആശയം മുൻനിർത്തി യുഎസ്, കാനഡ, ബ്രിട്ടൻ എന്നിവിടങ്ങളിൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ മുൻപന്തിയിലുള്ള പന്നു ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ മനുഷ്യാവകാശ ലംഘനം ആരോപിച്ച് തുടർച്ചയായി കേസുകളും നടത്തുന്നുണ്ട്.

പലതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പങ്ക് തെളിഞ്ഞതിനെ തുടർന്ന് 2020ൽ ഇന്ത്യ പന്നുവിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. കൃഷിഭൂമിയും സർക്കാർ കണ്ടുകെട്ടി. പഞ്ചാബിൽ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലടക്കം 22 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 2022 ഒക്ടോബറിൽ പന്നുവിനെതിരെ റെഡ് കോർണർ നോട്ടിസ് അയക്കാൻ ഇന്ത്യ ഇന്റർപോളിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഇന്റർപോൾ ഈ ആവശ്യം നിരസിച്ചു.

ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS അൻവറിനെ തള്ളി കോൺഗ്രസ്

2024 ഒക്ടോബർ 2 1 തിങ്കൾ 4.00 pm

?പി വി ശ്രീനിജൻ എം എൽ എ യ്ക്ക് എതിരായ ജാതി അധിക്ഷേപത്തിൽ മറുനാടൻ ഷാജൻ സ്ക്കിയയുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

?ചിറയിൻകീഴ് ശാരദാ വിലാസം ഹയർ സെക്കൻഡറി സ്ക്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ വിദ്യാർത്ഥിനിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

?പള്ളിത്തർക്കത്തിൽ സർക്കാരിനെതിരെ കോടതിയലക്ഷ്യം. അടുത്ത മാസം 8 ന് ചീഫ് സെക്രട്ടറി ഉൾപ്പെടെ ഹാജരാകണമെന്ന് ഹൈക്കോടതി

?ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പിൻവലിക്കില്ലെന്ന് കോൺഗ്രസ്

?പി വി അൻവർ സ്ഥാനാർത്ഥിയെ നിർത്തിയാലും കുഴപ്പമില്ലെന്ന് വി ഡി സതീശൻ, ഉപാധികൾ തള്ളി കോൺഗ്രസ്

?ഉപാധികൾ അൻവർ കൈയ്യിൽ വച്ചാൽ മതിയെന്നും പ്രതിപക്ഷ നേതാവ്

കരുനാഗപ്പള്ളി ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു

കരുനാഗപ്പള്ളി .ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു. കരുനാഗപ്പള്ളി പറയകടവ് അരയശ്ശേരി ബിൻസിയ ( 34 ) ആണ് മരിച്ചത്. 11 മണിയോടെയായിരുന്നു അപകടം. ചങ്ങംകുളങ്ങര ജംഗ്ഷനിൽ വച്ച് ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം.സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു .

പഴകുളത്ത് എക്സൈസ് സംഘത്തിൻറെ മർദ്ദനത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

അടൂർ. പഴകുളത്ത് എക്സൈസ് സംഘത്തിൻറെ മർദ്ദനത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി പരാതി . പഴകുളം സ്വദേശിയായ വിഷ്ണുവിനെ വ്യാഴാഴ്ച എക്സൈസ് സംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി മർദ്ദിച്ചു എന്നാണ് ബന്ധുക്കളുടെ ആരോപണം -ഇന്നലെ രാത്രിയോടെ വിഷ്ണുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു –

തൊട്ടടുത്ത വീട്ടിലെ ഒരു യുവാവിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തുമായി ബന്ധപ്പെട്ടതാണ് എക്സിക് സംഘം പഴകുളത്തെ വിഷ്ണുവിന്റെ വീടിനു പരിസരത്തേക്കും എത്തുന്നത് .വീടിന് ഉള്ളിൽ നിന്ന് വിളിച്ചിറക്കിയശേഷംകേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് മർദ്ദിക്കുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതി ‘

ഇന്നലെ രാത്രിയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ വിഷ്ണുവിനെ കണ്ടെത്തുകയായിരുന്നു .സംഭവത്തിൽ വിഷ്ണുവിനെ മർദ്ദിച്ചിട്ടില്ല എന്നാണ് എക്സൈസിന്റെ വിശദീകരണം .എന്നാൽ ഗുരുതര ആരോപണം ഉയർന്നതോടെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് .വിഷ്ണുവിന്റെ മൃതദേഹം അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലേക്ക് കൊണ്ടുപോയി .വൈകിട്ടോടെ സംസ്കാരം നടക്കും

ശബരിമല റോപ് വേ പദ്ധതിക്കായി പകരം ഭൂമി കൊല്ലത്ത്

ശബരിമല റോപ് വേ പദ്ധതിക്കായി പകരം ഭൂമി കൊല്ലത്ത് . കുളത്തൂപുഴ താലൂക്കില്‍ കട്ടളപ്പാറയിലെ റവന്യൂ ഭൂമി വനംവകുപ്പിന് നല്‍കാന്‍ ധാരണയായി. ഈ മണ്ഡലകാലം പൂര്‍ത്തിയാകും മുമ്പ് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാണ് തീരുമാനം.

പാരിസ്ഥിതിക എതിര്‍പ്പുകളിലും സാങ്കേതി പ്രശനങ്ങളിലും തട്ടി മുടങ്ങിപ്പോയ പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകുന്നത്. പമ്പ ഹില്‍ടോപ്പില്‍ പദ്ധതിക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ താലൂക്കില്‍ കട്ടളപ്പാറയിലെ റവന്യു ഭൂമി നല്‍കാന്‍ ധാരണയായി. ഇതിനായി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലം ജില്ലാ കളക്ടറെ ചുമലതലപ്പെടുത്തി. നേരത്തെ കോട്ടയം ജില്ലയിലെ കഞ്ഞിക്കുഴി പരിഗണിച്ചെങ്കിലും റവന്യു-വനം വകുപ്പുകള്‍ തമ്മില്‍ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്നതോടെയാണ് പുതിയ സ്ഥലം കണ്ടെത്തിയത്

ബുധനാഴ്ച ദേവസ്വം, വനം, റവന്യു വകുപ്പ് മന്ത്രിമാര്‍ യോഗം ചേരും. ഇതിന് ശേഷമാകും ഹൈക്കോടതിയെ തീരുമാനം അറിയിക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ പകരം ഭൂമി കണ്ടെത്തി നല്‍കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. പമ്പ മുതല്‍ സന്നിധാനം വരെ 2.7 കിലോമീറ്ററാണ് റോപ് വേയുടെ നീളം. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ചരക്കുനീക്കത്തിന് പരിഹാരമാകും. റോപ് വേ വഴി അത്യാഹിത സേവനങ്ങളും ഉണ്ടാകും. 250 കോടിയിലേറെയാണ് പ്രതീക്ഷിക്കുന്ന ചെലവ്

എഡിഎമ്മിനു കൈക്കൂലി നല്‍കിയതായി പറയുന്ന പ്രശാന്തനെ പിരിച്ചുവിടും

തിരുവനന്തപുരം .എഡിഎം നവീന്‍ബാബുവിന്‍റെ ആത്മഹത്യുമായി ബന്ധപ്പെട്ട് കൈക്കൂലി നല്‍കിയതായി പറയുന്ന പ്രശാന്തനെതിരെ നടപടി വരുന്നു. ആദ്യം ലഭിച്ച റിപ്പോർട്ട് തൃപ്തികരമല്ല. അതിനാലാണ് വിശദ റിപ്പോർട്ട്
DME തേടിയതും നേരിട്ട് അന്വേഷണം നടത്താനും തീരുമാനിച്ചതെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.

പരിയാരം മെഡിക്കൽ കൊളേജ് ജീവനക്കാരൻ എന്ന് അറിഞ്ഞപ്പോൾ തന്നെ റിപ്പോർട്ട് തേടിയിരുന്നു. DME യോടും സുപ്രണ്ടിനോടും റിപ്പോർട്ട് തേടി. സർക്കാർ ജീവനക്കാരൻ ആയിട്ടില്ല. എന്നാൽ സർക്കാർ ജീവനക്കാരൻ ആകാനുള്ള റെഗുലറൈസ് പ്രക്രീയയുടെ പട്ടികയിൽ ഉള്ള ആളാണ്. എന്നാൽ പ്രശാന്തൻ്റെ മൊഴി കിട്ടിയിട്ടില്ല. ഇതുവരെ സംഭവ ശേഷം ഇയാള്‍ ആശുപത്രിയിൽ എത്തിയിട്ടില്ല

ചിന്തയിലും സമീപനത്തിലും വിശ്വാസത്തിലും ഇടതുപക്ഷം വ്യത്യസ്തമാകണം: ബിനോയ് വിശ്വം


കരുനാഗപ്പള്ളി . ഏതെങ്കിലും അക്കാദമിയുടെ പിൻബലം ഇല്ലാതെ സമൂഹത്തെ പാഠശാലയാക്കി അതിൽ നിന്നും ഉൾകൊണ്ട അറിവിനാൽ നാടകത്തിന്റെ മർമ്മമറിഞ്ഞ നാടകക്കാരനായി മാറിയ പ്രതിഭയായിരുന്നു തോപ്പിൽ ഭാസി എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമിയും പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറവും ചേർന്ന് കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച തോപ്പിൽ ഭാസി ജന്മശദാബ്ദി ആഘോഷ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോപ്പിൽ ഭാസിയെ സ്മരിക്കുക എന്നാൽ ഇന്നിന്റെ പ്രശ്നങ്ങളോട് പ്രതികരിച്ചുകൊണ്ട് നാളെയുടെ സ്വപ്നങ്ങളും പാട്ടുകളും നെയ്യുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നവരായി മാറുക എന്നതാണ് പ്രധാനം. ഇടതുപക്ഷത്തെ സംബന്ധിച്ച് യഥാർത്ഥ യജമാനന്മാർ ജനങ്ങൾ ആകണം. ചിന്തയിൽ, വിശ്വാസത്തിൽ, സമീപനത്തിൽ എല്ലാം ഇടതുപക്ഷം വ്യത്യസ്തമായിരിക്കണം. ഇടതുപക്ഷവും വലതുപക്ഷവും ഒന്നല്ല എന്നും രണ്ടാണ് എന്നും തിരിച്ചറിയണം. ഈ സമീപനങ്ങൾ മനസ്സിലാക്കാനുള്ള പാഠശാല ജനങ്ങൾ ആയിരിക്കണം. ജനങ്ങളെ ആദരിക്കാനും അംഗീകരിക്കാനും പഠിക്കുക എന്നത് പ്രധാനമാണ്. ആർത്തിയും, ലാഭവും, കമ്പോളവും ചേർന്ന തത്ത്വശാസ്ത്രത്താൽ രൂപംകൊണ്ട സമൂഹത്തിൻ്റെ പോക്കിനെ ചെറുതേ തീരൂ. ആ കർത്തവ്യം ഇടതുപക്ഷം ഏറ്റെടുത്തേ മതിയാകൂ. ഇല്ലെങ്കിൽ വാക്കുകൾ ചോർന്നുപോയ ഇടതുപക്ഷമായി അത് മാറു മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോ വള്ളിക്കാവ് മോഹൻദാസ് അധ്യക്ഷനായി.വി പി ജയപ്രകാശ് മേനോൻ, അഡ്വ പി ബി ശിവൻ,വി വിജയകുമാർ, ശാന്താ തുളസീധരൻ,എ പ്രദീപ്, എ സജീവ്,എം എസ് താര എന്നിവർ പങ്കെടുത്തു. ജന്മശതാബ്ദി ആഘോഷങ്ങളുടെ രണ്ടാം ദിവസമായ ഞായറാഴ്ച രാവിലെ മുൻ എംഎൽഎ എം സ്വരാജ് മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് “തോപ്പിൽ ഭാസി ദേശം വ്യക്തി വിചാര ലോകം” എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല, ഡോ സി ഉദയകല എന്നിവർ വിഷയാവതരണം നടത്തി. ഡോ സാബു കോട്ടുക്കൽ അധ്യക്ഷനായി. തോപ്പിൽ ഭാസിയും ചലച്ചിത്രലോകവും എന്ന വിഷയത്തിൽ പ്രൊഫ എ ജി ഒലീന, വി വിജയകുമാർ എന്നിവർ വിഷയാവതരണം നടത്തി. ഡോ ടി കെ സന്തോഷ് കുമാർ അധ്യക്ഷനായി. തുടർന്ന് തോപ്പിൽഭാസിയും കെപിഎസിയും എന്ന വിഷയത്തിൽ വി എസ് ബിന്ദു, ഇളവൂർ ശ്രീകുമാർ എന്നിവർ വിഷയാവതരണം നടത്തി. ഡോ രാജു വള്ളികുന്നം അധ്യക്ഷനായി.