Home Blog Page 2014

വാഗമണിൽ പതിനാലുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പിതാവിന് 72 വർഷം കഠിന തടവ്

ഇടുക്കി. വാഗമണിൽ പതിനാലുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പിതാവിന് 72 വർഷം കഠിന തടവും 180000 രൂപ പിഴയും ശിക്ഷ. പ്രതി പെൺകുട്ടിയെ
പത്തു വയസു മുതൽ നിരന്തരം പീഡനത്തിനിരയാക്കിരുന്നു.

പതിനാലു വയസുള്ള മകളെ പീഡിപ്പിച്ച കേസിൽ വാഗമൺ അറപ്പുകാട് സ്വദേശിയായ 66 കാരനായ പിതാവിനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി 72 വർഷം കഠിന തടവിന് ശിക്ഷിച്ചത്.പെൺകുട്ടിയും സഹോദരങ്ങളും ചെറുപ്പം മുതൽ അഗതി മന്ദിരങ്ങളിൽ നിന്നാണ് പഠിച്ചിരുന്നത്. പെൺകുട്ടി നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം മുതൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലം വരെ അവധിക്ക് വീട്ടിൽ വരുന്ന സമയങ്ങളിൽ പിതാവ് ലൈഗിക പീഡനം നടത്തി എന്നാണ് കേസ്.

2020 ലാണ് കുട്ടി വിവരം പുറത്ത് പറയുന്നത്. പിതാവിൽ നിന്നും ഉണ്ടായ ദുരനുഭവങ്ങൾ പേപ്പർ തുണ്ടുകളിൽ എഴുതി ബെഡിനടിയിൽ സൂക്ഷിക്കുന്ന സ്വഭാവം കുട്ടിക്കുണ്ടായിരുന്നു. പോലീസ് കണ്ടെത്തിയ ആ നോട്ടുകളും പ്രൊസീക്യൂഷന് സഹായകരമായി. സംരക്ഷണം നൽകേണ്ട പിതാവ് സ്വന്തം മകളോട് ചെയ്തത് ഹീനമായ പ്രവർത്തി എന്നും കോടതി വിലയിരുത്തി. കേസിൽ പ്രൊസീക്യൂഷൻ 12 സാക്ഷികളെയും 14 പ്രമാണങ്ങളും കോടതിയിൽ ഹാജരാക്കി. പിഴ തുക അതിജീവിതക്ക് നൽകണം.കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവിസ് അതൊരിറ്റിയോടും കോടതി ശിപാർശ ചെയ്തു

ആറ് പള്ളികള്‍ ഏറ്റെടുക്കുന്നതില്‍ സാവകാശം തേടി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍, സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ

കോട്ടയം. സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ. ആറ് പള്ളികള്‍ ഏറ്റെടുക്കുന്നതില്‍ സാവകാശം തേടി സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയില്‍ പോയതിനെ തുടര്‍ന്നാണ് വിമര്‍ശനവുമായി സഭയിലെ മെത്രാപോലീത്തമാര്‍ രംഗത്തെത്തിയത്.

. സുപ്രീംകോടതിയിൽ അപ്പീൽ നല്കാനുള്ള തീരുമാനം വഞ്ചനാപരമാണെന്നും നയം തിരുത്തിയില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നും സഭാ നേതൃത്വം അറിയിച്ചു . സർക്കാരിന്റെ ഒരു ഔദാര്യവും സഭയ്ക്ക് വേണ്ടെന്നും ആത്മാഭിമാനം ചോദ്യം ചെയ്താൽ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നും ഓർത്തഡോക്സ് സഭ മുന്നറിയിപ്പ് നൽകി .

ഹൈക്കോടതിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് ഓർത്തഡോക്സ് സഭ പ്രതീക്ഷിച്ചിരുന്നില്ല . എന്നാൽ വിധി വന്നു മണിക്കൂറുകൾക്കകം തന്നെ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത് ഓർത്തഡോക്സ് സഭയ്ക്ക് വലിയ തിരിച്ചടിയായി .ഇതോടെയാണ് സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ നേതൃത്വം രംഗത്ത് വന്നത്. സർക്കാർ നിലപാട് വഞ്ചനാപരമാണെന്ന് പറഞ്ഞ ഓർത്തഡോക്സ് സഭ . നയം തിരുത്തിയില്ലെങ്കിൽ കടുത്ത നിലപാടുകൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

സർക്കാരിന്റെ ഒരു ഔദാര്യവും ഇനി ആവശ്യമില്ല എന്നാണ് ഓർത്തഡോക്സ് വിഭാഗം പറയുന്നത് . സഭയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്താൽ തെരഞ്ഞെടുപ്പിൽ അടക്കം പ്രതികരണങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ്. സർക്കാരിനെ നീക്കത്തിന് പിന്നിൽ രാഷ്ട്രീയമാണെ സംശയവും ഓർത്തഡോക്സ് സഭ മുന്നോട്ടുവച്ചു .സർക്കാരിനെ ബഹിഷ്കരിക്കുന്നത് അടക്കമുള്ള നടപടികളെ കുറിച്ചും ഓർത്തഡോക്സ് സഭ ആലോചിക്കുന്നുണ്ട്. കാതോലിക ബവവുമായി കൂടിയാലോചിച്ച ശേഷം ആയിരിക്കും തുടർനടപടികൾ.

സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു

സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. സര്‍വീസ് പെന്‍ഷനകാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കല്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആര്‍ വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും. ഇതുവഴി സര്‍ക്കാരിന്റെ വാര്‍ഷിക ചെലവില്‍ ഏകദേശം 2000 കോടി രൂപയുടെ വര്‍ധനവുണ്ടാകും. അനുവദിച്ച ഡിഎ, ഡിആര്‍ അടുത്ത മാസത്തെ ശമ്പളത്തിനും പെന്‍ഷനുമൊപ്പം കിട്ടിതുടങ്ങും.
ഒരു ഗഡു ഡിഎ, ഡിആര്‍ ഈ വര്‍ഷം ഏപ്രിലില്‍ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷം മുതല്‍ പ്രതിവര്‍ഷം രണ്ടു ഗഡു ഡിഎ, ഡിആര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കും അനുവദിക്കാനാണ് സര്‍ക്കാര്‍ ഉദ്ദ്യേശിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

ഡോ. വന്ദനാദാസിന്‍റെ രക്തസാക്ഷിത്വത്തിന് ഒരു പാഠവും സമൂഹത്തിന് നല്‍കാനായില്ലേ, അതോ ആതുരസേവകരുടെ അനാസ്ഥ അതിരുവിട്ടതോ, കൊല്ലത്ത് ഇതു കണ്ടോ

കൊല്ലം.ഡോ. വന്ദനാദാസിന്‍റെ രക്തസാക്ഷിത്വത്തിന് ഒരു പാഠവും സമൂഹത്തിന് നല്‍കാനായില്ലേ അതോ ആതുരസേവകരുടെ അനാസ്ഥ അതിരുവിട്ടതോ, പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ആശുപത്രി ജീവനക്കാർക്കും പോലീസുകാർക്കും നേരെ അക്രമം.
അപകടത്തിൽ പരിക്കേറ്റയാളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയവരാണ് ജീവനക്കാരെ അക്രമിച്ചത്.സംഭവത്തിൽ 3 പേർ പോലീസ് പിടിയിൽ.അക്രമത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തായി

തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റയാളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയവര്‍ ചികിത്സ വൈകുന്നതായി ആരോപിച്ച് ഡ്യൂട്ടി ഡോക്ടറുമായി വാക്കുതർക്കമുണ്ടാകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.ഇത് തടയാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരെയും ഔട്ട് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെയുമാണ് പ്രതികൾ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.

ആതുര സേവനത്തിനായി ആശുപത്രിയിലെത്തുന്നവരുടെ വ്യക്തിഹത്യ നടത്തുകയും ക്ഷമ പരീക്ഷിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ക്ക് പക്ഷേ ഒരു കുറവുമുണ്ടായിട്ടില്ല. പരസ്പരം പരിഹരിക്കേണ്ടതായ പ്രശ്നങ്ങള്‍ ആരാണ് പരിഹരിക്കുന്നതെന്ന ആശങ്ക ബാക്കിയാണ്.

ഡോക്‌ടർ നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.പോരേടം സ്വദേശികളായ നൈസ മൻസിലിൽ നൗഫൽ ,വാലിപ്പറയിൽ പുത്തൻവീട്ടിൽ മുഹമ്മദ് ,ഇമിയോട് നൗഷാദ് മൻസിലിൽ നൗഷാദ് എന്നിവരാണ് പിടിയിലായത്.പാരിപ്പള്ളി ഇൻസ്പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ.മാരായ ബൈജു, അനീഷ്, എസ്.സി.പി.ഒ. രഞ്ജിത്ത്, മനോജ്നാഥ് എന്നിവരാണ് ഇവരെ പിടികൂടിയത്.

കടുത്തുരുത്തിയിൽ വയോധികന്‍ പൊള്ളലേറ്റ് മരിച്ചു

കോട്ടകം. കടുത്തുരുത്തിയിൽ വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി .അരുണശേരി സ്വദേശി വർക്കി തൊമ്മ(84 ) നാണ് മരിച്ചത്. ഇയാൾ താമസിച്ചിരുന്ന ഷെഡിന് തീ പാടിച്ചാണ് മരണം ഉണ്ടായത് .

.

കടുത്തുരുത്തിയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു മരിച്ച വർക്കി ഇയാൾ പ്ലാസ്റ്റിക്ക് കൊണ്ട് നിർമ്മിച്ച ഷെഡിലായിരുന്നു താമസം . ഈ ഷെഡിനാണ് ഇന്നലെ അർദ്ധരാത്രിയിൽ തീ പിടിച്ചത് . ഉറങ്ങി കിടന്ന വർക്കിയുടെ ശരീരത്തിലേക്കും തീ പടർന്നിരിക്കാം എന്നാണ് പൊലീസ് നിഗമനം. ശരീരം പൂർണ്ണമായും കത്തി കരിഞ്ഞ നിലയിലായിരുന്നു . ആൾ താമസം കുറവുള്ള പ്രദേശമായതിനാൽ രാത്രിയിൽ സംഭവം ആരുടേയും ശ്രദ്ധയിൽ പെട്ടില്ല .ഇന്ന് രാവിലെയാണ് വിവരം നാട്ടുകാർ അറിയുന്നത് .വൈദ്യുതി ഇല്ലാത്തതിനാൽ മെഴുകുതിരിയാണ് പതിവായി ഇയാൾ ഉപയോഗിച്ചിരുന്നത് . ഇതിൽ നിന്നും തീ പടർന്നതാകാം എന്നാണ് പൊലീസിൻ്റെ സംശയം..സംഭവത്തിൽ കടുത്തുരുത്തി പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു .

വിമാനങ്ങൾക്ക് ബോംബ് ഭീഷണി, എക്‌സി നെതിരെ കേന്ദ്ര സർക്കാർ

ന്യൂഡെല്‍ഹി. വിമാനങ്ങൾക്ക് ബോംബ് ഭീഷണിതുടരുന്ന പശ്ചാത്തലത്തിൽ സമൂഹ മാധ്യമം എക്‌സി നെതിരെ കേന്ദ്ര സർക്കാർ. എക്‌സിന്റേത് പ്രേരണകുറ്റത്തിന് തുല്യമായ നടപടികൾ എന്ന് കേന്ദ്ര ഐ ടി. മന്ത്രാലയം.കഴിഞ്ഞ 24 മണിക്കൂറിനിടെ 79 വിമാനങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചു. വിമാനത്താവളങ്ങളിലെ സുരക്ഷ പരിശോധനകൾ കർക്കശമാക്കാൻ നടപടികൾ ആരംഭിച്ചു.

അന്തരാഷ്ട്ര സർവീസുകൾ അടക്കം 79 ലേറെ വിമാനങ്ങൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്.ഒരാഴ്ചയിൽ 180 ഓളം വിമാനങ്ങൾക്ക് നേരെ ഭീഷണി ഉണ്ടായി. വ്യാജ ഭീഷണി കളെ തുടർന്ന് 9 ദിവസത്തിനുള്ളിൽ വിമാനക്കമ്പനികൾക്ക് 600 കോടി രൂപയിലേറെ നഷ്ടം ഉണ്ടായതായാണ് കണക്ക്.

ഭീഷണി സന്ദേശം അയക്കുന്ന ശൈലി മാറ്റിയതായി അന്വേഷണ ഏജൻസി കണ്ടെത്തി.നേരത്തെ ഒരു എക്സ് ഹാൻഡിൽ ഒന്നിലേറെ എയർലൈനുകൾക്ക് ഭീഷണികൾ അയച്ചിരുന്നു എങ്കിൽ,
നിലവിൽ ഭീഷണികൾ ലഭിക്കുന്നത് വ്യത്യസ്ത ഹാൻഡിലുകളിൽ നിന്നാണ്.

ഈ സാഹചര്യത്തിൽ കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയജോയിൻ്റ് സെക്രട്ടറി സങ്കേത് എസ് ബോണ്ട്‌വെ എയർലൈനുകളുടെയും , സമൂഹമാധ്യമപ്രതിനിധികളുടെയും ഓൺലൈൻ യോഗം വിളിച്ചു.

യോഗത്തിൽ എക്‌സിനു നേരെ കടുത്ത വിമർശനം ഉണ്ടായി. ഭീഷണികളെ നേരിടാൻ സ്വീകരിച്ച നടപടികളെ സംബന്ധിച്ച് അറിയിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.

ഭീഷണികൾ ആസൂത്രിതമെന്ന അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം.
വിമാനത്താവളങ്ങളിലെ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കാനും,
അത്യാധുനിക ബോഡി സ്കാനറുകൾ ഉൾപ്പെടെ സ്ഥാപിക്കാനും നടപടികൾ ആരംഭിച്ചു.

നടൻ ബാലയുടെ നാലാം വിവാഹം; വധു ചെന്നൈ സ്വദേശി കോകില

എറണാകുളം:
നടൻ ബാല വീണ്ടും വിവാഹിതനായി. ബാലയുടെ ബന്ധു കൂടിയായ ചെന്നൈ സ്വദേശി കോകിലയാണ് വധു. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ ആയിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

ബാലയുടെ നാലാമത്തെ വിവാഹമാണിത്. വീണ്ടും വിവാഹിതനാകുമെന്ന് ബാല സോഷ്യൽ മീഡിയയിലൂടെ സൂചന നൽകിയിരുന്നു ഡിസംബറിനുള്ളിൽ വിവാഹമുണ്ടാവുമെന്നായിരുന്നു പറഞ്ഞിരുന്നത്. തന്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യം നിന്നുപോകാതെ ഇരിക്കാൻ വിവാഹം ഉടൻ ഉണ്ടാകുമെന്നും ബാല അറിയിച്ചിരുന്നത്.

ചന്ദന സദാശിവ എന്ന കർണാടക സ്വദേശിയായിരുന്നു ആദ്യ വധു. 2010ൽ മലയാളത്തിലെ ഒരു ഗായികയെ വിവാഹം ചെയ്തു. ഡോക്ടറായ എലിസബത്തായിരുന്നു മൂന്നാം ഭാര്യ.

എട്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം .പള്ളിച്ചലിൽ എട്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.നേമം വിക്ടറി സ്കൂളിന് സമീപം അമ്പലത്തിൽ വിള വീട്ടിൽ റെജിനെയാണ് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് പിടികൂടിയത്.തിരുവനന്തപുരത്തുനിന്നും കഞ്ചാവുമായി പ്രതി പള്ളിച്ചൽ ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്നു.എക്സൈസിന് സംശയം തോന്നി നടത്തിയ പരിശോധനയിലാണ്
ബൈക്കിന്റെ മുൻവശത്ത് ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

തർക്കത്തിൽ സിപിഎം ലോക്കൽ സമ്മേളനം മുടങ്ങി

തിരുവനന്തപുരം. തർക്കത്തിൽ മുടങ്ങി സി.പി.ഐ.എം ലോക്കൽ സമ്മേളനം. വെള്ളായണി ലോക്കൽ കമ്മിറ്റി സമ്മേളനം നിർത്തിവച്ചു

സഹകരണ ബാങ്കിലെ സ്ഥിരം ജീവനക്കാരനായ വ്യക്തിയെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാക്കാൻ ഒരു വിഭാഗം ശ്രമിച്ചതാണ് തർക്കത്തിന് കാരണമായത്. നേമം ഏരിയ കമ്മിറ്റി സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ ഏകപക്ഷീയമായി ബാങ്ക് ജീവനക്കാരൻ ആയ വ്യക്തിയുടെ പേര് മൈക്കിലൂടെ വിളിച്ചു പറഞ്ഞതാണ് തർക്കത്തിന് തുടക്കം

സഹകരണ ബാങ്കിലെ സ്ഥിരം ജീവനക്കാർക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആകാൻ കഴിയില്ലെന്ന് പാർട്ടി ചട്ടം മറികടന്നു എന്ന് മറുഭാഗം വാദിച്ചു

പ്രാവച്ചമ്പലം ഇഎംഎസ് ഹാളിൽ ആയിരുന്നു ലോക്കൽ കമ്മിറ്റി സമ്മേളനം

കൊല്ലത്ത് മൃഗവേട്ട,കാട്ടുപോത്തിനെ വേട്ടയാടി കൊന്നു

കൊല്ലം. സംസ്ഥാനത്ത് വീണ്ടും മൃഗവേട്ട. കാട്ടുപോത്തിനെ വേട്ടയാടി കൊന്നു. കാട്ടുപോത്ത് വേട്ട നടത്തിയത് ഇറച്ചിക്ക് വേണ്ടി.സംഭവം കൊല്ലം അഞ്ചല്‍ കളംകുന്ന് ഫോറസ്റ്റ് സെക്ഷനില്‍.കാട്ടുപോത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടത് ഏരൂര്‍ ഓയില്‍ പാം എസ്റ്റേറ്റിലാണ്.

മൃഗവേട്ടയില്‍ കേസ് എടുത്തു. കേസ് ഒതുക്കി തീര്‍ക്കാന്‍ നീക്കം നടന്നതായി സംശയം. മൃഗവേട്ട രഹസ്യമാക്കി വനംവകുപ്പ്. കേസ് എടുക്കുന്നതിലും വീഴ്ച. കാട്ടുപോത്തിന്റെ അവശിഷ്ടം കണ്ടെത്തിയത് ഈമാസം 16 ന്. വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത് 21 ന്

അവശിഷ്ടങ്ങള്‍ കാട്ടുപോത്ത് തന്നെ എന്ന് ഉറപ്പിക്കാൻ ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചു. കൊല്ലം അഞ്ചലിലെ മൃഗവേട്ട

വനം ഇൻ്റലിജൻസ് അന്വേഷണം തുടങ്ങി. ഉദ്യോഗസ്ഥ വീഴ്ചയും പരിശോധിക്കുന്നു. ഉന്നത സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പരിശോധന. കേസെടുക്കാൻ വൈകിയത് തെളിവ് നശിപ്പിക്കാൻ ഇടയാക്കിയെന്ന് പ്രാഥമിക വിലയിരുത്തല്‍.