Home Blog Page 2012

104 കിലോ അനധികൃത സ്വർണം പിടിച്ചെടുത്തു

തൃശ്ശൂര്‍. സ്വർണാഭരണ നിർമ്മാണ സ്ഥാപനങ്ങളിലും ഹോൾസെയിൽ വ്യാപാര സ്ഥാപനങ്ങളിലും സംസ്ഥാന ജി എസ് ടി വകുപ്പിൻ്റെ റെയ്ഡ്. 104 കിലോ അനധികൃത സ്വർണം പിടിച്ചെടുത്തു. 560 ഓളം ഉദ്യോഗസ്ഥർ പങ്കെടുത്താണ് പരിശോധന

ഓപ്പറേഷൻ ടൊറേ ഡെൽ ഒറോ എന്ന പേരിലുള്ള റെയ്ഡ് സംസ്ഥാനം കണ്ടതിൽ വച്ച് ഏറ്റവും വലുതാണ്

ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS തമിഴ്നാട്ടിൽ സർക്കാർ ബസിന് തീപിടിച്ചു

2024 ഒക്ടോബർ 24 വ്യാഴം, 10.20 AM

?പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് 11 ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻ കോടതി പരിഗണിക്കും. ജാമ്യം അനുവദിക്കരുതെന്ന് പോലീസ്

?തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ സർക്കാർ ബസിന് തീപിടിച്ചു. ഡ്രൈവർ തക്ക സമയത്ത് ബസ് നിർത്തിയത് കൊണ്ട് വൻ അപകടം ഒഴിവായി.

?കോയമ്പത്തൂരിൽ നിന്ന് പൊള്ളാച്ചിയിലേക്ക് വന്ന ബസിൽ 50 യാത്രാക്കാരുണ്ടായിരു

?സ്ത്രീധന പീഢനത്തെ തുടർന്ന് തമിഴ്നാട്ടിൽ മലയാളി യുവതി ആത്മഹത്യ ചെയ്തു. കൊല്ലം പത്തനാപുരം പിറവന്തൂർ സ്വദേശി ശ്രുതിയാണ് മരിച്ചത്.

? എഡിഎം നവീൻ ബാബുവിൻ്റെ മരണം; എ ഗീത ഐഎഎസ് ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപിക്കും

? വയനാട്ടിലെ ഇടത് മുന്നണി സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

? പി വി അൻവർ ആളുകളെ വാടകയ്ക്ക് എടുത്തു. ഇടത് പക്ഷ മണോ ബിജെപിയാണോ മുഖ്യ ശത്രുവെന്ന് പ്രിയങ്ക വെളിപ്പെടുത്തണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വിനോയ് വിശ്വം

?പാലക്കാട്ടെ ഇടത് മുന്നണി സ്ഥാനാർത്ഥി ഡോ.പി. സരിൻ കെ.കരുണാകരൻ്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.

പൊതുവേദിയിൽ മന്ത്രിയുടെ നൃത്തം കൗതുകമായി

തിരുവനന്തപുരം.പൊതുവേദിയിൽ മന്ത്രിയുടെ നൃത്തം കൗതുകമായി. മന്ത്രി ആർ. ബിന്ദു ആണ് സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കലാപ്രതിഭകളുടെ സംസ്ഥാന കലാസംഘം ഉദ്ഘാടന ചടങ്ങിൽ ആയിരുന്നു മന്ത്രിയുടെ നൃത്തച്ചുവടുകൾ. അനുയാത്ര റിഥം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ മറ്റ് നർത്തകർക്കൊപ്പമാണ് മന്ത്രി ചുവട് വച്ചത് . ടാലൻറ് സെർച്ച് വഴി മികച്ച പ്രകടനം കാഴ്ചവച്ച 28 പ്രതിഭകളെ ഉൾപ്പെടുത്തിയാണ് അനുയാത്ര റിഥം രൂപീകരിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ കലാപ്രകടനങ്ങൾ നടത്തും.

എഡിഎമ്മിന്‍റെ ആത്മഹത്യ: ജോയിൻറ് ലാൻഡ് റവന്യൂ കമ്മീഷണറുടെ റിപ്പോർട്ട് ഇന്ന്,ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് ദിവ്യയെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം.എഡിഎമ്മിന്റെ മരണം: ജോയിൻറ് ലാൻഡ് റവന്യൂ കമ്മീഷണറുടെ റിപ്പോർട്ട് ഇന്ന്,ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് ദിവ്യയെന്ന് കണ്ടെത്തല്‍. റവന്യൂ മന്ത്രി കെ. രാജന് , ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണർ എ ഗീത റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
തുടരന്വേഷണം വേണോയെന്ന് സർക്കാർ തീരുമാനിക്കും. കളക്ടർക്കെതിരെ നടപടി വേണോയെന്നതിലും തീരുമാനം വരും. നവീൻ ബാബുവിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന കണ്ടെത്തലാണ് റിപ്പോർട്ടിൽ ഉള്ളതെന്ന് സൂചന ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് ദിവ്യ. എഡിഎം നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്നതിന്റെ
ദൃശ്യങ്ങൾ ചിത്രീകരിച്ചത് പി.പി. ദിവ്യ. പ്രാദേശിക കേബിൾ ടിവി ക്യാമറാമാനാണ് ചിത്രീകരണം നടത്തിയത്

പകർത്തിയ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകിയതിലും പി പി ദിവ്യക്ക് പങ്ക്. ജോയിൻറ് ലാൻഡ് റവന്യൂ കമ്മിഷണറുടെ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ.

അഞ്ചല്‍ മൃഗവേട്ട,കേസെടുക്കാൻ വൈകിയത് തുടരന്വേഷണത്തിന് തടസം

അഞ്ചല്‍. മൃഗവേട്ട കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ പട്ടിക തയ്യാറാക്കി. കേസെടുക്കാൻ വൈകിയത് തുടരന്വേഷണത്തിനും ഇറച്ചി കണ്ടെടുക്കുന്നതിനും തടസ്സം. സ്ഥിരം കശാപ്പു നടത്തി ഇറച്ചി വിൽപ്പന നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും നിരീക്ഷണത്തിൽ. ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. മൃഗവേട്ട ബോധ്യപ്പെട്ടിട്ടും കേസെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേയ്ക്കും. കാട്ടുപോത്തിന്റെ അവശിഷ്ടം പശുവിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തൽ

വനം ഇൻ്റലിജൻസ് വിശദമായ റിപ്പോർട്ട് ഉടൻ കൈമാറും.

സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത. മധ്യ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.മലയോര മേഖലകളിൽ മഴ കനത്തേക്കും.മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ദാന ചുഴലിക്കാറ്റ് ഇന്ന് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യത. രാത്രിയോടെയൊ നാളെ അതിരാവിലെയോടെയൊ ദാന ചുഴലിക്കാറ്റ് ഒഡിഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ
സാഗർ ദ്വീപിനും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത. പരമാവധി 120 കിലോമീറ്റർ വരെ വേഗതയിലായിരിക്കും ദാന കര തൊടുകയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഡാന ഇന്ന് രാത്രിതീരം തൊടും

ഡാന അതിതീവ്രചുഴലിക്കാറ്റ് ഇന്ന് രാത്രിതീരം തൊടും. ഒഡിഷ യിലെ ബാലസോറിന് സമീപം ദമ്ര തുറമുഖത്തും, ബംഗാളിലെ സാഗർ ദ്വീപിലുമായാകും ചുഴലിക്കാറ്റ് തീരം തൊടുക. രണ്ട് സംസ്ഥാനങ്ങളിലുമായി ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളിൽ നിന്നും 20 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.മുൻകരുതലിന്റെ ഭാഗമായി കൊൽക്കത്ത വിമാനത്താവളം 15 മണിക്കൂർ നേരത്തേക്ക് അടച്ചിടും. മണിക്കൂറിൽ 100-110 കിലോമീറ്റർ വേഗതയിൽ ആകും ചുഴലിക്കാറ്റ് തീരം തൊടുക എന്നാണ് പ്രവചനം. ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും 11 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

കേരളീയം പരിപാടി ഒഴിവാക്കി

തിരുവനന്തപുരം.കേരളീയം പരിപാടി ഒഴിവാക്കി സർക്കാർ.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കുന്നു എന്ന് വിശദീകരണം.കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പരിപാടി നടത്തേണ്ട എന്ന് സർക്കാർ തീരുമാനം.കഴിഞ്ഞതവണ നവംബർ ഒന്നു മുതൽ ഏഴ് വരെയായിരുന്നു കേരളീയ പരിപാടി നടത്തിയത്.പരിപാടിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു

ഇക്കൊല്ലം ഡിസംബറിലും ജനുവരിയിലും ആയി പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നു

ഡോ. ഗോപകുമാറിനെ
ആദരിച്ചു

കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിൽ പ്രവർത്തിക്കുന്ന വിമുക്തി പഠന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ചവറ ബി. ജെ. എം ഗവ. കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസറും മുൻ ജില്ലാ കോ ഓർഡിനേറ്ററുമായ
ഡോ. ഗോപകുമാറിനെ
ആദരിച്ചു എക്സൈസ് വകുപ്പിൻ്റെ ലഹരി വിരുദ്ധ  ബോധവൽക്കരണ പ്രവർത്തനത്തിൽ
എൻ.എസ്എസ്സിലൂടെ നൽകിയ സംഭാവനകളെ മുൻ നിർത്തിയാണ് ആദരവ് നൽകിയത്.
കഴിഞ്ഞ മൂന്ന് വർഷമായി ജില്ലയിലെ വിവിധ കോളേജുകളിലെ വോളണ്ടിയറന്മാർക്ക് എക്സൈസ് വിമുക്തി പഠന കേന്ദ്രം വഴി നൽകിയ
ലഹരി വർജ്ജന  ശില്പശാലകൾ , ലഹരി വിരുദ്ധ ചുവർചിത്ര രചനയും ബോധവൽക്കരണവും, അതിഥി തൊഴിലാളികൾക്ക് ഹിന്ദിയിൽ നൽകിയ

ബോധവൽക്കരണം, ലഹരി വിരുദ്ധ കൈയ്യെഴുത്ത് മാസിക, കലാപ്രകടനങ്ങൾ
തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ
എക്സൈസുമായ് സഹകരിച്ച് നടപ്പിലാക്കി. കരുനാഗപ്പള്ളി എക്സൈസ് റേബ് ഓഫീസിൽ വച്ച് നടന്ന ദ്വിദിന ശില്പശാലയിൽ വച്ച്
പിന്നണി ഗായിക ചിത്രാ അയ്യർ സർട്ടിഫിക്കറ്റും മെമൻ്റോയും നൽകി ആദരിച്ചു ചടങ്ങിൽ എക്സൈസ് ഇൻസ്പെക്ടർ ലതീഷ് എസ്, പഠന കേന്ദ്രം ചെയർമാൻ പി എൽ വിജിലാൽ കൺവീനർ എസ് ആർഷെറിൻ രാജ് താലൂക്ക് ലൈബ്രറി  സെക്രട്ടറി വി വിജയകുമാർ കൗൺസിലർ സിന്ധു ആർഡോ. ഡി ദേവി പ്രിയ എന്നിവർ സംബന്ധിച്ചു

യാത്രക്കാരെ കിടത്താന്‍ വന്ദേ ഭാരത്

തിരുവനന്തപുരം. വന്ദേഭാരത് ട്രെയിനിൽ കിടന്നുപോകാൻ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം ഉടൻ സാധ്യമാകും. വന്ദേഭാരത് സ്‍ലീപ്പർ ട്രെയിനുകൾ ഉടൻ ട്രാക്കിൽ ഇറക്കാൻ ആണ് റെയില്‍വേ തീരുമാനം .


ഇത് നൂജെൻ വന്ദേഭാരത്.സുഖമായി കിടന്നുറങ്ങി യാത്ര ചെയ്യാനാകും. രാജ്യത്ത് ആദ്യമായി നിര്‍മിച്ച വന്ദേഭാരത് സ്ലീപ്പര്‍വണ്ടിയാണിത് . ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് ആണ് വന്ദേഭാരത് രൂപകൽപന ചെയ്തിരിക്കുന്നത്. കക്ഷി ഇപ്പോൾ പരീക്ഷണയോട്ടത്തിന്റെ ഭാഗമായി ചെന്നൈയിലെ ഐസിഎഫ് കോച്ച് ഫാക്ടറിയിലാണുള്ളത് യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുകയാണ് വന്ദേഭാരത് കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്

സ്റ്റെയിൻലസ് സ്റ്റീൽ കൊണ്ടാണ് കംപാർട്ട്മെന്റുകൾ നിർമിച്ചിരിക്കുന്നത്. ആകെ പതിനാറ് കോച്ചുകൾ അതിൽ 11 എണ്ണം എസി ത്രീടയർ, നാലെണ്ണം എസി ടൂ ടയറും ഒരു ഫസ്റ്റക്ലാസ് എസി കോച്ചു. പ്രത്യേക ലൈറ്റിങ് സംവിധാനവും കുലുക്കമൊഴിവാക്കാനും സുരക്ഷയ്ക്കുമായി ബഫറുകളും കപ്ലറുകളും ഘടിപ്പിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക്ക് വാതിലുകൾ, പബ്ലിക്ക് അനൗൺസ്മെന്റ് സിസ്റ്റം. ഫസ്റ്റ്ക്ലാസ് എസി കാറിൽ ചൂടുവെള്ളവും ശവറും തുടങ്ങി യൂറോപിലെ ട്രെയിനുകളോട് കിടപിടിക്കുന്നതാണ് നമ്മുടെ വന്ദേഭാരത്

ഒൻപത് മാസമെടുത്താണ് ബംഗലൂരുവിലെ ബെമലിന്റെ പ്ലാറ്റിൽ പ്ലാന്റിൽ പുതിയ വന്ദേഭാരത് നിർമിച്ചത്. ചെലവായത് 68 കോടി രൂപയും. എന്തായാലും പുതിയ വന്ദേഭാരത് ട്രെയിൻ ഉടൻ എത്തുമെന്നാണ് വിവരം.