മോഹന്‍ലാലിന്റെ 64-ാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് നാളെ ഒമ്പത് ചിത്രങ്ങള്‍ റീ റിലീസ് ചെയ്യുന്നു. മോഹന്‍ലാല്‍ നായകനായി ഹിറ്റ് പട്ടികയില്‍ ഇടംനേടിയ സിനിമകളാണ് റീ റിലീസിനൊരുങ്ങുന്നത്.
ഒരു കാലത്ത് പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറിയ ചിത്രങ്ങളാണ് വീണ്ടും എത്തുന്നത്. ഏയ് ഓട്ടോ, ഇരുവര്‍, ചന്ദ്രലേഖ, ആറാം തമ്പുരാന്‍, ഹിസ് ഹൈനസ് അബ്ദുല്ല, നരസിംഹം, ഭ്രമരം, തേന്മാവിന്‍ കൊമ്പത്ത്, തൂവാനത്തുമ്പികള്‍ എന്നീ ചിത്രങ്ങളാണ് റീ റിലീസ് ചെയ്യുന്നത്. തിരുവനന്തപുരം ഏരീസ് പ്ലസ് സിനിമാസിലൂടെയാണ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നത്.
20, 21, 22 എന്നീ തീയതികളിലാണ് പ്രദര്‍ശനം നടക്കുക. ഏയ് ഓട്ടോ, ഇരുവര്‍, ചന്ദ്രലേഖ എന്നീ ചിത്രങ്ങളാണ് നാളെ പ്രദര്‍ശനത്തിനെത്തുന്നത്. തൂവാനത്തുമ്പികള്‍, നരസിംഹം, ആറാം തമ്പുരാന്‍ എന്നീ സിനിമകള്‍ 21-ന് എത്തും. ഹിസ് ഹൈനസ് അബ്ദുല്ല, ഭ്രമരം, തേന്മാവിന്‍ കൊമ്പത്ത് എന്നീ സിനിമകള്‍ 22-നായിരിക്കും റീ റിലീസ് ചെയ്യുക.
‘ലാലേട്ടന്‍ മൂവീ ഫെസ്റ്റിവല്‍’ എന്ന പേരിലാണ് ചിത്രങ്ങള്‍ റീ റിലീസിനെത്തുന്നത്. രാവിലെ 11.30, ഉച്ചയ്ക്ക് 2.30, വൈകിട്ട് 6.30 എന്നിങ്ങനെയാണ് പ്രദര്‍ശനം സമയം.
മോഹന്‍ലാലിന്റെ ഒമ്പത് ചിത്രങ്ങള്‍ നാളെ റീ റിലീസ് ചെയ്യുന്നു
ചങ്ങൻകുളങ്ങര ശ്രീനിലയത്തിൽ പി രവീന്ദ്രവാരിയർ നിര്യാതനായി
ഓച്ചിറ: ചങ്ങൻകുളങ്ങര ശ്രീനിലയത്തിൽ പി.രവീന്ദ്രവാരിയർ (69) നിര്യാതനായി. സംസ്കാരം 21 ന് 11നു വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലത. മക്കൾ: ഡോ. ശ്രീജിത്ത്, ഡോ. രഞ്ജിത്ത്. മരുമക്കൾ: പാർവതി, ഡോ. അനുഷ.
പൂട്ടിക്കിടക്കുന്ന വീടുകളില്‍ നിന്നും 45പവന്‍ കവര്‍ന്നു
കാസറഗോഡ്. രണ്ടിടങ്ങളിലായി വൻ കവർച്ച. മൊഗ്രാൽ പുത്തൂരിലും മഞ്ചേശ്വരത്തും മോഷ്ടാക്കൾ 45 പവൻ സ്വർണ്ണവും ഒമ്പത് ലക്ഷം രൂപയും കവർന്നു. പൂട്ടികിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണം പെരുകുന്നതിനാൽ ജില്ലയിൽ പോലീസ് ജാഗ്രതയിലാണ്….
കാസറഗോഡ് മൊഗ്രാൽ പുത്തൂരിൽ മുഹമ്മദ് ഇല്യാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ പതിനേഴിന് കുടുംബം ബന്ധു വീട്ടിലേക്ക് പോയതിനാൽ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. വാതിൽ തകർത്തു അകത്ത് കയറിയ മോഷ്ടാക്കൾ വീട്ടിൽ സൂക്ഷിച്ചിരുന്ന മുപ്പത്തി അഞ്ചു പവൻ സ്വർണ്ണം കവർന്നു…..
മഞ്ചേശ്വരം പാവൂർ മച്ചംപടി സി എം നഗറിലെ ഇബ്രാഹിം ഖലീലിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാരെ അബുദാബിയിൽ ആയതിനാൽ മാസങ്ങളായി വീട് പൂട്ടികിടക്കുകയായിരുന്നു… മൊബൈൽ ഫോണിലെ സി സി ടി വി ദൃശ്യങ്ങളിൽ സംശയം തോന്നിയ ഇബ്രാഹിം നാട്ടിലുള്ള സഹോദരനെ വിവരമറിച്ചപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. വീട്ടിൽ നിന്ന് 9 ലക്ഷം രൂപയും 9 പവൻ സ്വർണവും റാഡോ വാച്ചും കവർന്നിട്ടുണ്ട്… സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ആയുധങ്ങളുമായി എത്തിയ സംഘം ആലുവയില്‍ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ അടിച്ചുതകർത്തു
ആലുവ. വീണ്ടും ഗുണ്ടാ ആക്രമണം, ഉളിയന്നൂരിൽ ആയുധങ്ങളുമായി എത്തിയ സംഘം റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ അടിച്ചുതകർത്തു
രണ്ടുപേർ പിടിയിൽ. പിടിയിലായത് ഹോട്ടൽ അടിച്ചു തകർത്ത് ഉടമയെ മർദ്ദിച്ച കേസിലെയും പ്രതികൾ
ആലുവ ഉളിയന്നൂരിൽ രാത്രി 11 മണിയോടെയാണ് സംഭവം. മദ്യപിച്ച് എത്തിയ ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം നടുറോഡിൽ. വാഹനങ്ങൾ അടിച്ചു തകർത്തു. കൊല്ലുമെന്ന് ഭീഷണി.
റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി. രണ്ടുപേരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. ഷാഹുൽ സുനീർ എന്നിവരാണ് അറസ്റ്റിലായത് . ആക്രമണത്തിൽ ഷാഹുലിനും പരിക്കേറ്റിട്ടുണ്ട്.
ആലുവയിലെ ഹോട്ടൽ അടിച്ചുതകർത്ത് ഉടമയെ മർദ്ദിച്ച കേസിലെയും പ്രതികളാണ് ഇവർ. കൊച്ചി നഗരങ്ങളിൽ രാത്രികാലങ്ങളിൽ പോലീസിന്റെ പെട്രോളിങ്ങും സുരക്ഷാക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട് എങ്കിലും ഗുണ്ടാ വിളയാട്ടം നഗരത്തിൽ തുടർക്കഥ ആവുകയാണ്.
റെയിൽവേ ട്രാക്കിൽ ഇട്ടുയുവാവിനെ ക്രൂരമായി മർദിച്ച മൂന്നാം പ്രതി രാഹുൽ പിടിയിലായി
ആലപ്പുഴ.കായംകുളത് യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ
മൂന്നാം പ്രതി രാഹുൽ പിടിയിലായി. വീടിന് സമീപത്തു നിന്ന് കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. ഓച്ചിറ സ്വദേശി അരുൺ പ്രസാദിനെയാണ് റെയിൽവേ ട്രാക്കിൽ ഇട്ടു ക്രൂരമായി മർദിച്ചത്. ഗുണ്ടാ നേതാവിന്റെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ പോലീസിന് കൈമാറിയതാണ് വൈരാഗ്യത്തിന് കാരണം.
പ്രതികൾ തന്നെ ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. കേസിൽ സഹോദരങ്ങൾ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
കായംകുളം ആക്കനാട് റെയിൽവേ ട്രാക്കിന് സമീപത്ത് എത്തിച്ച യുവാവിനെ ഗുണ്ടാ നേതാവും മറ്റു സംഘങ്ങളും ചേർന്ന് ക്രൂരമായി മർദ്ദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വടിവാൾ ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും കരിങ്കല്ലിന് ചെവിക്ക് അടിക്കുകയും കമ്പിവടി കൊണ്ട് കാൽമുട്ട് അടിച്ചു പൊട്ടിക്കുകയും ചെയ്തു. മറ്റൊരു കേസിൽ പിടിയിലായപ്പോഴാണ് ഒന്നാം പ്രതി അനൂപ് ശങ്കറിന്റെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. ഇതോടെ കേസിൽ ഗുണ്ടാ നേതാവ് അനൂപ് ശങ്കർ,
ഇയാളുടെ അനിയൻ അഭിമന്യു സാഗർ, നാലാം പ്രതി
അമൽ ചിന്തു എന്നിവർ അറസ്റ്റിലായി. മൂന്നാം പ്രതി രാഹുലിനെ ഇന്നലെ അർധരാത്രിയോടെയാണ് വീട്ടിനു സമീപത്തുനിന്ന് പോലീസ് പിടികൂടിയത്. അരുൺ പ്രസാദിന്റെ ചെവിയിൽ കരിങ്കല്ല് കൊണ്ട് അടിച്ചത് രാഹുലാണ്. അടിയിൽ വലത് ചെവിയുടെ ഡയഫ്രം പൊട്ടുകയും
കേൾവി ശക്തി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തിരുന്നു.
കായംകുളം കൊറ്റംകുളങ്ങരയിൽ വാറണ്ട് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ദിവസം രാത്രി കായംകുളം പോലീസും യുവാക്കളുമായി സംഘർഷം ഉണ്ടായി. കടത്തിണ്ണയിൽ ഇരുന്ന് ഗുണ്ടാ നേതാവ് പുകവലിച്ചത് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണം. ഇതിനിടയിൽ ഗുണ്ടാ നേതാവിന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു.
ഗുണ്ടാ നേതാവ് അനൂപ് ശങ്കരന്റെ നഷ്ടപ്പെട്ട ഫോൺ
കായംകുളം കൃഷ്ണപുരം സ്വദേശിയായ അരുൺ പ്രസാദ് പിന്നീട് കായംകുളം പോലീസിന് കൈമാറി. ഈ വിരോധമാണ് അരുണിനെ തട്ടിക്കൊണ്ടുപോകാൻ കാരണം.
വെള്ള ഷൂസ് വൃത്തിയാക്കി എടുക്കാനുള്ള എളുപ്പ വഴി ഇതാ…..
ഏതു വസ്ത്രത്തിന്റെ കൂടെ ധരിച്ചാലും സ്‌റ്റൈലിഷ് ലുക്ക് നല്‍കുന്നവയാണ് വൈറ്റ് സീക്കേഴ്‌സ് (വെള്ള ഷൂ). മാത്രമല്ല വെള്ള നിറമായതു കൊണ്ട് ഏതു നിറത്തിലുള്ള വസ്ത്രത്തിന്റെ കൂടെയും അണിയാം.
പക്ഷെ വെള്ള ഷൂസ് വൃത്തിയാക്കി എടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പെട്ടെന്ന് അഴുക്കു പറ്റുന്നതിനാല്‍ ഓരോ പ്രാവശ്യവും ഉപയോഗിച്ചതിനു ശേഷം വൃത്തിയാക്കേണ്ടി വരുന്നു. ചില സമയങ്ങളില്‍ എത്ര തന്നെ വൃത്തിയാക്കിയാലും അതേ വെള്ള നിറം തിരിച്ചുകിട്ടണമെന്നുമില്ല. എന്നാല്‍ ഇതിനൊരു എളുപ്പ വഴിയുണ്ട്. സമയവും ലാഭിക്കാം, വെള്ള നിറം തിരിച്ചു ലഭിക്കുകയും ചെയ്യും.
വെള്ള നിറത്തിലുള്ള ടൂത്ത് പേസ്റ്റ്, ബേക്കിങ്ങ് സോഡ, ചെറു ചൂടുവെള്ളം എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഇതു ടൂത്ത്‌പോസ്റ്റ് ഉപയോഗിച്ച് ഷൂസില്‍ മുഴുവനായും തേച്ചു കൊടുക്കാം. അവസാനം തുണി ഉപയോഗിച്ച് തുടച്ചെടുത്താല്‍ ഷൂസ് നല്ല വൃത്തിയായി കിട്ടും.
ബൈക്കില്‍ യുവാവിന്റെ മടിയിലിരുന്ന് യുവതിയുടെ യാത്ര…. ദൃശ്യങ്ങള്‍ പങ്കുവച്ച് ബംഗളൂരു പൊലീസ്
അപകടകരമായ രീതിയില്‍ കാമുകിയെ മടിയിലിരുത്തി ബൈക്ക് ഓടിക്കുന്ന യുവാവിനെ പിടികൂടി ബംഗളൂരു പൊലീസ്. ദൃശ്യങ്ങളും പ്രണയലീലകളും സോഷ്യല്‍ മീഡിയ ഫ്‌ളാറ്റ് ഫോമായ എക്സില്‍ ബംഗളൂരു പൊലീസ് തന്നെ പങ്കുവച്ചിട്ടുണ്ട്. പൊലീസ് യുവാവിനെതിരെ നടപടി സ്വീകരിച്ചു. പ്രണയലീലയ്ക്ക് കമിതാക്കള്‍ ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡാണ് തെരഞ്ഞെടുത്തത്.
ബൈക്കില്‍ യുവാവിന്റെ മടിയില്‍ ഇടതുവശം ചരിഞ്ഞാണ് യുവതിയുടെ ഇരിപ്പ്. യുവാവിന്റെ കഴുത്തിന് ചുറ്റുമായിട്ടാണ് യുവതിയുടെ കൈ. ഇരുവരും ഹെല്‍മറ്റും ധരിച്ചിട്ടില്ല. റോഡ് അഭ്യാസപ്രകടനം നടത്താനുള്ള വേദിയല്ലെന്നും എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടി ഉത്തരവാദിത്തത്തോടെ വാഹനം ഓടിക്കണമെന്നും നിര്‍ദേശിച്ച് കൊണ്ടാണ് ബംഗളൂരു പൊലീസ് വീഡിയോ പങ്കുവെച്ചത്. വണ്ടിയുടെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
‘ആവേശകരവും സാഹസികവുമായ അനുഭവങ്ങള്‍ നിറഞ്ഞ കേരളത്തിലെ വര്‍ഷങ്ങള്‍ അവസാനിച്ചു… ബ്ലാസ്റ്റേഴ്സ് വിട്ട് ദിമിത്രിയോസ് ഡയമന്റകോസ്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ക്ലബ്ബ് വിട്ടു. താരം തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ക്ലബ്ബിലെ തന്റെ രണ്ട് വര്‍ഷത്തെ സേവനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ ദിമിത്രിയോസ് ആരാധകരോട് നന്ദിയും അറിയിച്ചു. വികാരപരമായ കുറിപ്പിന് ഒപ്പമായിരുന്നു ദിമിത്രിയോസിന്റെ പ്രഖ്യാപനം.
‘ആവേശകരവും സാഹസികവുമായ അനുഭവങ്ങള്‍ നിറഞ്ഞ കേരളത്തിലെ വര്‍ഷങ്ങള്‍ അവസാനിച്ചു… ഒരു ടീമെന്ന നിലയില്‍ ഒന്നിച്ച, സ്നേഹിച്ച നിമിഷങ്ങള്‍, അതു പങ്കുവയ്ക്കാന്‍ എനിക്ക് വാക്കുകളില്ല. നിങ്ങള്‍ എന്നെ ഏറ്റെടുത്തു, അതില്‍ എന്നും നന്ദിയുള്ളവനാകും. ആരാധകരില്‍ നിന്ന് ലഭിച്ച പിന്തുണയും സ്നേഹവും അവിശ്വസനീയമാണ്. മഞ്ഞപ്പടയ്ക്ക് നന്ദി, ഞാന്‍ നിങ്ങളെ എപ്പോഴും ഓര്‍ക്കും, നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു.’ എന്നായിരുന്നു ദിമിത്രിയോസിന്റെ കുറിപ്പ്.
ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിച്ചുകൂട്ടിയ താരമാണ് ദിമി. 2022ല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിലെത്തിയ താരം 44 ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി അടിച്ചുകൂട്ടിയത്. ഐഎസ്എല്ലില്‍ കഴിഞ്ഞ സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവുമായിരുന്നു.
കോവാക്സിന്‍ എടുത്തവരില്‍ പാര്‍ശ്വഫലങ്ങള്‍; റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍
കോവാക്സിന്‍ എടുത്തവരില്‍ മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന പഠനറിപ്പോര്‍ട്ട് തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ബനാറസ് ഹിന്ദു സര്‍വകലാശാല നടത്തിയ ഗവേഷണം കൃത്യതയോടെയുള്ളതല്ല. പാര്‍ശ്വഫലങ്ങളെപ്പറ്റി പറയുന്ന പഠനവുമായി സഹകരിച്ചിട്ടില്ല. റിപ്പോര്‍ട്ടില്‍ ഐസിഎംആറിനെ തെറ്റായാണ് ഉദ്ധരിച്ചിരിക്കുന്നതെന്നും ഡയറക്ടര്‍ ജനറല്‍ രാജീവ് ബഹല്‍ പറഞ്ഞു.
സ്പ്രിംഗര്‍ നേച്ചര്‍ എന്ന ജേര്‍ണലിലാണ് ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് നിര്‍മ്മിച്ച കോവാക്സിന്‍ എടുത്തവരില്‍ മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായാണ് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ശ്വാസകോശ അണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍, തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തെന്നും പഠനത്തിലുണ്ട്. ഇത് തള്ളി ജേര്‍ണലിന് ഐസിഎംആര്‍ കത്തയച്ചു.