Home Blog Page 1976

നാനോ ഇതാ പുനരവതാരത്തിന് തയ്യാറാകുന്നു,ഞെട്ടിക്കും ഫീച്ചറുകള്‍

ന്യൂഡല്‍ഹി. വാഹന മേഖലയില്‍ ആഘാതമായാണ് നാനോ വന്നത്, ടാറ്റാ മോട്ടേഴ്സിന്റെ നാനോ എന്ന കുഞ്ഞന്‍ കാര്‍ ഇതാ പുനരവതാരത്തിന് തയ്യാറാകുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വില കുറവുള്ള കാര്‍ എന്ന നിലയില്‍ എല്ലാവരും കൗതുകത്തോടെയാണ് നാനോയെ കണ്ടത്. എന്നാല്‍ പ്രതീക്ഷിച്ച തരംഗം സൃഷ്ടിക്കാന്‍ കഴിയാതെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് നാനോ കാറിനെ ടാറ്റ മോട്ടേഴ്സിന് പിന്‍വലിക്കേണ്ടി വന്നു. ആളുകളുടെ മനസില്‍ തങ്ങിനില്‍ക്കുന്ന ആ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കാന്‍ നാനോയുടെ പേരില്‍ പുതിയ എസ്യുവി ഇറക്കാനുള്ള നീക്കത്തിലാണ് ടാറ്റ.

അടുത്തകാലത്ത് തന്നെ പുതിയ എസ്യുവി ഇറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി മൈലേജിന് കൂടുതല്‍ പ്രാധാന്യം നല്‍കി കാര്‍ ഇറക്കാനാണ് കമ്ബനിയുടെ ആലോചന. സിഎന്‍ജി, പെട്രോള്‍ വേരിയന്റുകളില്‍ നിരവധി ഫീച്ചറുകളോടെയായിരിക്കും പുതിയ കാര്‍ വിപണിയില്‍ എത്തുക. കാര്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്ന തീയതി സംബന്ധിച്ച് കമ്ബനി പ്രഖ്യാപനം നടത്തിയിട്ടില്ല.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മൊബൈല്‍ കണക്റ്റിവിറ്റി സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സിസ്റ്റം, യുഎസ്ബി ചാര്‍ജിംഗ് സപ്പോര്‍ട്ട്, 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ തുടങ്ങി നിരവധി മികച്ച ഫീച്ചറുകള്‍ ഇതില്‍ കാണാം. ആന്റിലോഗ് ബ്രേക്കിംഗ് സിസ്റ്റം, എയര്‍ബാഗുകള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ടാറ്റയുടെ ഈ പുതിയ വാഹനത്തിനുള്ളില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൈലേജ് ആയിരിക്കും ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുക. നാനോ എസ്യുവി കാറില്‍ കമ്ബനി 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 1.2 ലിറ്റര്‍ സിഎന്‍ജി എഞ്ചിനും ഉപയോഗിക്കുമെന്നാണ് വിവരം. സിഎന്‍ജി വേരിയന്റില്‍ 50 കിലോമീറ്റര്‍ മൈലേജ് ഉറപ്പുനല്‍കാന്‍ കഴിഞ്ഞേക്കും. പെട്രോള്‍ വേരിയന്റില്‍ ലിറ്ററിന് 40 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാന്‍ കഴിയുന്ന തരത്തില്‍ വാഹനം ഇറക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2.50 ലക്ഷം രൂപ മുതല്‍ നാലുലക്ഷം രൂപ വരെ വിലയില്‍ വാഹനം ലഭിക്കാന്‍ സാധ്യതയുണ്ട്. തുടക്കത്തില്‍ നിരവധി ഓഫറുകളോടെ വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് സാധ്യത.

അതിശക്തമായ മഴ: കോഴിക്കോട് മെഡിക്കൽ കോളേജ് വാർഡിൽ വെള്ളം കയറി;കൊച്ചിയിൽ മണ്ണിടിഞ്ഞു, വ്യാപക കൃഷിനാശം, മൂന്ന് വിമാനങ്ങൾ മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ ‘ ന6 മഴ തുടരുന്നു. പലയിടങ്ങളിലും ‘ രൂപപ്പെട്ടു. കൊച്ചിയുടെ പല ഭാഗങ്ങളിലും അതിരൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡുകളിൽ വരെ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. കോഴിക്കോട് ജില്ലയിൽ നാല് കൺട്രോൾ റൂമുകൾ തുറന്നു.
തൃശ്ശൂരിലും അതിശക്തമായ മഴയാണ് ലഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി. അശ്വിനി ആശുപത്രിയിലും പരിസരത്തെ വീടുകളിലും വെള്ളം കയറി. അശ്വിനി ആശുപത്രിയുടെ ഐസിയുവിൽ വരെയാണ് വെള്ളം എത്തിയത്. തൃശ്ശൂർ കിഴക്കേക്കോട്ടയിൽ ബിഷപ് ഹൗസിന് സമീപം മതിൽ തകർന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടപ്പുരയിലും വെള്ളം കയറി.

എറണാകുളം മുതൽ വയനാട് വരെയുള്ള ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിന് മുകളിലായി നിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത തുടരുന്നത്.

വ്യാപകമായ കൃഷി നാശമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.കൊച്ചിയിൽ പലേടത്തും മണ്ണിടിഞ്ഞു. ചാലിയാറിൽ ജലനിരപ്പുയർന്നു.കാലാവസ്ഥ പ്രതികൂലമായതിനാൽ കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസിൻ്റെ റിയാദ്, മസ്ക്കത്ത്, അബുദാബി വിമാനങ്ങൾ മുടങ്ങി. മലങ്കര ഡാമിൻ്റെ 4 ഷട്ടറുകൾ ഉയർത്തി. തീരത്തുള്ളവർ ജാഗ്രത പാലിക്കണം. കൊല്ലം കിഴക്കേക്കല്ലടയിൽ തെങ്ങ് വീണ് വീട് തകർന്നു.മലയോര മേഖലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കിഴക്കേ കല്ലടയിൽ തെങ്ങ് വീണ് വീട് തകർന്നു

കൊല്ലം. കിഴക്കേ കല്ലടയിൽ തെങ്ങ് വീണ് വീട് തകർന്നു. കൊച്ചുപ്ലാമൂട് സ്വദേശി ഷാജിയുടെ വീടാണ് തകർന്നത്.ഓടിട്ട വീടിൻ്റെ കിടപ്പ് മുറിയും അടുക്കളയും പൂർണമായും തകർന്നു. തെങ്ങ് വീഴുന്ന ശബ്ദം കേട്ട് ഷാജിയും കുടുംബവും ഓടി മാറിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.

മൂന്നാറിലെ തോട്ടം മേഖലയെ വിറപ്പിച്ച് വീണ്ടും കടുവകൾ

ഇടുക്കി.മൂന്നാറിലെ തോട്ടം മേഖലയെ വിറപ്പിച്ച് വീണ്ടും കടുവകൾ. പെരിയവരേ ലോവർ ഡിവിഷനിൽ ഇറങ്ങിയ കടുവക്കൂട്ടം പശുക്കളെ ആക്രമിച്ചു കൊന്നു. ആഴ്ചകൾക്ക് മുമ്പ് കന്നിമല എസ്റ്റേറ്റിലും കടുവക്കൂട്ടം ഇറങ്ങിയിരുന്നു.

ഇന്നലെ വൈകിട്ട് പെരിയവരേ എസ്റ്റേറ്റിൽ കടുവകളെ തോട്ടം തൊഴിലാളികൾ കണ്ടിരുന്നു. ഇതേ സ്ഥലത്തിനടുത്താണ് കഴിഞ്ഞദിവസം പെരിയവര സ്വദേശി മേശമ്മാളിന്റെ രണ്ട് പശുക്കളെ കടുവ കൊന്നത്. എസ്റ്റേറ്റിൽ മേയാൻ വിട്ട പശുക്കൾക്ക് നേരെയായിരുന്നു കടുവക്കൂട്ടത്തിൻ്റെ ആക്രമണം.

കഴിഞ്ഞ ഒരു വർഷത്തിനിടെ നൂറിലധികം പശുക്കൾ കടുവയുടെ ആക്രമണത്തിൽ ചത്തു എന്നാണ് നാട്ടുകാർ പറയുന്നത്. കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് അറിയിച്ചിട്ടും വനം വകുപ്പ് കാര്യക്ഷമമായി ഇടപെടൽ നടത്തുന്നില്ല എന്നും പരാതിയുണ്ട്. കടുവയുടെ ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ തോട്ടം തൊഴിലാളികളുടെ പ്രതിഷേധവും ശക്തമാണ്.

ദി മിസ്റ്റേക്കർ ഹൂ” മെയ് 31 ന് തീയേറ്ററുകളിലെത്തും

സംവിധായക ദമ്പതികളായ മായ ശിവയും ശിവ നായരും സംവിധാനം ചെയ്യുന്ന സസ്പെൻസ് ഹൊറർ ത്രില്ലർ ചിത്രം ” ദി മിസ്റ്റേക്കർ ഹൂ” മെയ് 31 ന് തീയേറ്ററുകളിലെത്തുന്നു.
തന്റെ കുടുംബത്തിന്റെ തകർച്ചയ്ക്ക് കാരണക്കാരായവരോടു പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന നായകന് നേരിടേണ്ടി വരുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളും മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.


സംവിധായകരായ മായയുടെയും ശിവയുടെയും മകനായ ആദിത്യദേവാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഥൻ, മെയ്ഡ് ഇൻ ട്രിവാൻഡ്രം തുടങ്ങിയ ചിത്രങ്ങളിലെ നായകനായിരുന്നു ആദിത്യദേവ്.
ആദിത്യദേവിനൊപ്പം ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, ശ്രീലത, രമണി, രേശ്മ, ക്രിസ്റ്റീന, ജയ, രാമവർമ്മ, ബിപിൻ, ബിജു, വിനീഷ്, മണിയൻ ശ്രീവരാഹം, സുബ്രമണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.


ബാനർ – ആദിത്യദേവ് ഫിലിംസ്, നിർമ്മാണം -മായ ശിവ, സംവിധാനം – മായ ശിവ, ശിവ നായർ, കഥ, തിരക്കഥ, ഗാനരചന, സംഗീതം, കല, വസ്ത്രാലങ്കാരം – മായ ശിവ, ഛായാഗ്രഹണം – മായ ശിവ, ആദിത്യദേവ്, ആലാപനം – രവിശങ്കർ, വിതരണം – ഫിയോക്, ചമയം – മായ ശിവ, ശിവനായർ, എഡിറ്റിംഗ് – ആദിത്യദേവ്, ത്രിൽസ് – ശിവ നായർ, പ്രൊഡക്ഷൻ കൺട്രോളർ – അനിൽ പെരുന്താന്നി, പിആർഓ- അജയ് തുണ്ടത്തിൽ .

ബാലരാമപുരത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ സ്വർണമാല കവർന്നു

തിരുവനന്തപുരം: ബാലരാമപുരത്ത് ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ രണ്ടര പവന്റെ മാല പൊട്ടിച്ച് കടന്നു. ബാലരാമപുരം സിസിലിപുരത്താണ് സംഭവം. രാമപുരം കോഴോട് ശക്തിവിലാസം ബംഗ്ലാവിൽ സജിലകുമാരിയുടെ(57) മാലയാണ് ബൈക്കിലെത്തിയ സംഘം കവർന്നത്.
ഇന്നലെ രാവിലെയാണ് സംഭവം. സജിലകുമാരി സിസിലിപുരത്തെ ജോലിസ്ഥലതാതൈകാകാ പോകുമ്പോഴാണ് എതിർ ദിശയിൽ നിന്ന് ബൈക്കിലെത്തിയ രണ്ട് പേർ തടഞ്ഞ് നിർത്തി കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുത്തത്

ഇവർ ഉച്ചക്കട ഭാഗത്തേക്കാണ് കടന്നത്. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

ചുവന്ന ഇടനാഴികൾ കാവിയാകും; ദക്ഷിണേന്ത്യയും കാവി അണിയുമെന്ന് നരേന്ദ്രമോദി

ന്യൂഡെൽഹി : ദക്ഷിണേന്ത്യയും കാവി അണിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണേന്ത്യയിൽ ബിജെപി മികച്ച നേട്ടമുണ്ടാക്കും. കേരളം പ്രതീക്ഷയുടെ പട്ടികയിലാണ്. തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും മികച്ച മുന്നേറ്റമുണ്ടാക്കും

എൻഡിഎ കേവല ഭൂരിപക്ഷം പിന്നിട്ട് കഴിഞ്ഞു. വോട്ടർമാരുടെ ഊർജം പ്രഖ്യാപിത ലക്ഷ്യത്തേക്കാൾ മികച്ച വിജയം നൽകുമെന്നതിന്റെ സൂചനയാണിത്. ചുവന്ന ഇടനാഴികൾ കാവിയാകും. ജൂൺ 4ന് ചരിത്ര വിചം നേടുമെന്നും മോദി പറഞ്ഞു

്അതേസമയം ആറാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ശനിയാഴ്ചയാണ് വോട്ടെടുപ്പ്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

മഞ്ഞുമ്മല്‍ ബോയ്‌സിൽ നിറഞ്ഞു നിൽക്കുന്ന ഗാനം ‘കണ്‍മണി അന്‍പോട് കാതലന്‍’…. വക്കീൽ നോട്ടീസ് അയച്ച് ഇളയരാജ

മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ച് സം​ഗീത സംവിധായകൻ ഇളയരാജ. ചിത്രത്തിൽ ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന ഗാനം ഉപയോ​ഗിച്ചതിനാണ് നിർമാതാക്കൾക്ക് നോട്ടീസ് അയച്ചത്. ​ഗാനം തന്റെ സൃഷ്ടിയാണെന്നും തന്റെ അനുമതി വാങ്ങാതെയാണ് സിനിമയുടെ അണിയറപ്രവർത്തകർ ആ ഗാനം ഉപയോഗിച്ചതെന്നുമാണ് ഇളയരാജ പറയുന്നത്.
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുമെന്നും നോട്ടീസില്‍ പറയുന്നു. ഒന്നുകിൽ അനുമതി തേടണമെന്നും അല്ലെങ്കിൽ ​ഗാനം മഞ്ഞുമ്മൽ ബോയ്സിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് പറയുന്നത്.
കമൽഹാസനെ നായകനാക്കി സന്താന ഭാരതി സംവിധാനം ചെയ്ത ‘ഗുണ’ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കിയ ഗാനമാണ് ‘കണ്‍മണി അന്‍പോട് കാതലന്‍’. മഞ്ഞുമ്മല്‍ ബോയ്‌സിൽ നിറഞ്ഞു നിൽക്കുന്നതും ഈ ​ഗാനമാണ്. മലയാളത്തിൽ ചിത്രം സൂപ്പർഹിറ്റായി മാറിയിരുന്നു.

സ്വർണ്ണവിലയിൽ പവന് ഇന്ന് 800 രൂപ കുറഞ്ഞു

കൊച്ചി:സംസ്ഥാനത്ത് സ്വർണ്ണവിലയില്‍ കുറവ്. സ്വർണ്ണവില ഗ്രാമിന് 100 രൂപ കുറഞ്ഞ് 6730 രൂപയായി. പവന് 800 രൂപയുടെ കുറവാണുണ്ടായത്.

പവന്റെ വില 53840 രൂപയായാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 90 രൂപ കുറഞ്ഞ് 5600 രൂപയില്‍ എത്തി.

24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വർണ്ണവില 2370 ഡോളറു൦ രൂപയുടെ വിനിമയ നിരക്ക് 83.26 ആണ്. വെള്ളി വില 97 രൂപയായി. 32 ഡോളറിന് അടുത്ത് വരെ പോയ വെള്ളി വില ഇപ്പോള്‍ 30.50 ഡോളറിലാണ് ആണ്.

പ്രതീക്ഷിച്ച പോലെ പണപ്പെരുപ്പം കുറയാത്തതിനാലും, ഏപ്രില്‍ മാസത്തെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലും തല്‍ക്കാലത്തേക്ക് പലിശനിരക്ക് കുറക്കില്ലെന്ന സൂചനകള്‍ യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസർവ് നല്‍കിയിരുന്നു. നിരക്ക് വീണ്ടും വർധിപ്പിക്കണമെന്നായിരുന്നു ചില അംഗങ്ങളുടെ അഭിപ്രായം. തിരഞ്ഞെടുപ്പ് വർഷമായതിനാല്‍ ഡോളർ ദുർബലമാകുന്നതിനോട് യു.എസ് സർക്കാർ താല്‍പര്യപ്പെടുന്നില്ലെന്നാണ് റിപ്പോർട്ടുകള്‍. ഇത് സ്വർണ്ണവില കുറയുന്നതിന് ഇടയാക്കി.

ഇംഗ്ലീഷ് പൗണ്ടു യു.എസ് ഡോളർ സൂചികയും ഉയർന്നത് സ്വർണ്ണവില കുറയുന്നതിന് കാരണമായി. നോർവേ,അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങള്‍ ഫലസ്തീനെ അംഗീകരിച്ചത് സ്വർണ്ണവില കുറയുന്നതിന് മറ്റൊരു കാരണമായി.

ഡോ. വന്ദനയെ കൊലപ്പെടുത്തിയത് അതിക്രൂരമായി: പ്രോസിക്യൂഷന്‍

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് കൊലചെയ്യപ്പെട്ട ഡോ. വന്ദനാ ദാസ് കേസില്‍ കുറ്റപത്രത്തിന്മേലുള്ള വാദം കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി. എന്‍. വിനോദ് മുമ്പാകെ പൂര്‍ത്തിയായി.
പ്രതിയെ കുറ്റവിമുക്തനാക്കണമെന്നുള്ള പ്രതിഭാഗം ഹര്‍ജിയെ എതിര്‍ത്തു കൊണ്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ്. ജി. പടിക്കല്‍, കൃത്യമായ ഉദ്ദേശത്തോടെയും തയ്യാറെടുപ്പോടെയും പ്രതി നടത്തിയ നിഷ്ഠൂരമായ ആക്രമണമാണ് ഡോ. വന്ദനക്ക് നേരെയുണ്ടായതെന്ന് കോടതിയില്‍ വാദിച്ചു. അതുകൊണ്ടു തന്നെ പ്രതിക്കെതിരെ കൊലപാതകവും, കൊലപാതക ശ്രമവുമുള്‍പ്പെടെയുള്ള വകുപ്പുകള്‍ നിലനില്ക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
പ്രതിക്ക് മാനസിക രോഗമുള്ളതായ പ്രതിഭാഗം അഭിഭാഷകന്‍ ആളൂരിന്റെ വാദത്തെ ഖണ്ഡിച്ചു കൊണ്ട്, ഹോസ്പിറ്റലിലെ ഡ്രസിംഗ് റൂമില്‍ മനഃപൂര്‍വ്വമായി ബഹളമുണ്ടാക്കി, ആ ബഹളത്തിനിടയില്‍ കത്രിക കൈക്കലാക്കി പ്രതി കൈകളില്‍ ഒളിപ്പിച്ചുവെച്ചതും, ആക്രമിക്കപ്പെട്ടവരുടെയെല്ലാം ശരീരത്തിലെ പ്രധാന ഭാഗങ്ങളില്‍ പല തവണ മുറിവേല്‍പ്പിച്ചതും പ്രതിയുടെ ക്രൂരമായ ഉദ്ദേശത്തെ വെളിവാക്കുന്നതാണെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു.
വന്ദനയെ കൈകള്‍ പിടിച്ച് ബലമായി ഇരുത്തി ഇരുപത്തിയാറു തവണ നെഞ്ചത്തും മുഖത്തും മറ്റും കുത്തി പരിക്കേല്‍പ്പിച്ചു എന്നത് കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെ തന്നെയുള്ള ആക്രമണമായിരുന്നു എന്നത് തെളിയിക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
അന്വേഷണ വേളയില്‍ വിവരങ്ങള്‍ പോലീസ് പത്ര മാധ്യമങ്ങളില്‍ നല്കി എന്ന ആരോപണം പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തി. എന്നാല്‍ സത്യസന്ധമായ കേസ് അന്വേഷണ വിവരങ്ങള്‍ പത്ര മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് മാധ്യമ ധര്‍മ്മമാണെന്നും അതിനെ വിലക്കാന്‍ സാധിക്കുകയില്ലെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. ഹര്‍ജിയില്‍ കോടതി 29ന് വിധി പറയും.
കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ്. ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.