23.5 C
Kollam
Saturday 27th December, 2025 | 06:18:41 AM
Home Blog Page 1972

മൈനർ ഇറിഗേഷൻ എച്ഛ് ആർ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം

കൊല്ലം. മൈനർ ഇറിഗേഷൻ എച്ഛ് ആർ വർക്കേഴ്സ് യൂണിയൻ യൂണിയൻ (കെ റ്റി യൂ സി എം)ജില്ലാ സമ്മേളനം കേരളാ കോൺഗ്രസ്സ്(എം)ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ കൊല്ലം മർച്ചന്റ് ചേമ്പർ ഹാളിൽ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ഇഞ്ചക്കാട് രാജൻ ആദ്യക്ഷനായിരുന്നു.ജനവാസമില്ലാത്ത ഉൾപ്രേദേശങ്ങളിൽ ജോലി ചെയ്യുന്ന എച്ഛ് ആർ ജീവനക്കാരുടെ ജോലി സുരക്ഷിതത്വം സർക്കാർ ഉറപ്പുവരുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.ട്രാക്കോ കേബിൾസ് ലിമിറ്റഡ് കമ്പനി ചെയർമാനായ സർക്കാർ നിയമിച്ച വഴുതാനത്ത് ബാലചന്ദ്രനെ പൊന്നാട അണിയിച്ഛ് ഉപഹാരം നൽകി യോഗം ആദരിച്ചു.സമ്മേളനത്തിൽ കേരളാ കോൺഗ്രസ്സ് (എം)സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ഏ ഇക്ബാൽ കുട്ടി ,യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ജി ചന്ദ്രശേഖരൻ, കെ ദിലീപ് കുമാർ,എം മോഹനൻ പിള്ള , ജെ അനസ് , ആർ രാജേന്ദ്രൻ , പി കെ മുരളി , പി വി ശിവദാസൻ , കെ രാധാകൃഷ്ണ കുറുപ്പ് , സി ജയേഷ് കുമാർ , എന്നിവർ പ്രസംഗിച്ചു.

ശാസ്താംകോട്ട ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് മറയത്തക്ക രീതിയിൽ സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡ് നീക്കം ചെയ്യും

ശാസ്താംകോട്ട:കുന്നത്തൂർ സബ് ആർടി ഓഫീസിന് സ്ഥലം കൈമാറുന്ന വിഷയത്തിൽ റവന്യൂ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ആഭ്യന്തരവകുപ്പു സെക്രട്ടറിയുമായി ചർച്ച നടത്തുന്നതിന് താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനമായി.ആഞ്ഞിലിമൂട്ടിൽ പള്ളിക്ക് സമീപത്തെ മരം രണ്ട് ആഴ്ച്ചക്കുള്ളിൽ മുറിച്ചുമാറ്റുന്നതിന് ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.ശാസ്താംകോട്ട ജംഗ്ഷൻ മുതൽ ക്ഷേത്രം വരെയുളള റോഡ്,വെട്ടിക്കാട്ട്-തേവലക്കര റോഡിലെ കലുങ്ക് നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കുന്നതിന് പൊതുമരാമത്ത്
നിരത്തുവിഭാഗം അസി.എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.ശാസ്താംകോട്ട ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് മറയത്തക്ക രീതിയിൽ സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡ് നീക്കം ചെയ്യും.ചക്കുവള്ളി-പുതിയകാവ് റോഡിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് റോഡ് സുരക്ഷാ മീറ്റിംഗിൽ അവതരിപ്പിക്കുന്നതിനും ടോറസ് പോലെയുളള വലിയ വാഹനങ്ങളുടെ വേഗ നിയന്ത്രണത്തിന് പോലീസും മോട്ടർ വാഹന വകുപ്പും നടപടി സ്വീകരിക്കുന്നതിനും നിർദ്ദേശിച്ചു.പടിഞ്ഞാറെ കല്ലട,മൈനാഗപ്പള്ളി, ശാസ്താംകോട്ട പഞ്ചായത്തുകളിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി പടിഞ്ഞാറെ കല്ലടയിൽ 2 പുതിയ ട്രാൻസ്ഫോമർ സ്ഥലം കണ്ടത്തി അടിയന്തിരമായി പ്രവർത്തനക്ഷമമാക്കുന്നതിന് ശാസ്താംകോട്ട അസി.എക്സി.എഞ്ചിനീയറെ ചുമതലപ്പെടുത്തി.കാരാളിമുക്കിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനക്ഷമമാക്കുന്നതിനും കാരാളിമുക്ക് -കടപുഴ റോഡിലെ കാട് സന്നദ്ധപ്രവർത്തകരെ ഉപയോഗിച്ച് വെട്ടുന്നതിന് പടിഞ്ഞാറെ കല്ലട പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.കരുനാഗപ്പള്ളിയിൽ നിന്നും ശാസ്താംകോട്ടയിലേക്ക് രാത്രി 7 കഴിഞ്ഞ് ബസ് അനുവദിക്കുന്നതിനും റെയിൽവെ സ്റ്റേഷൻ വഴിയും മൈനാഗപ്പള്ളി സിഎച്ച്സി വഴിയും ഉൾപ്പെടെ കെഎസ്ആർടിസി സർവ്വീസ് ആരംഭിക്കുന്നതിന് മന്ത്രി തലത്തിൽ ചർച്ച നടത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിനും,ശൂരനാട് സിഎച്ച്സി യിൽ അനുവദിച്ച ഐസൊലേഷൻ വാർഡിൻ്റെ കെട്ടിടം പണി പൂർത്തീകരിച്ച് പ്രവർത്തനക്ഷമാക്കുന്നതിലേക്ക് ആരോഗ്യമന്ത്രിയെ കണ്ട് തുടർ നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.അമ്മച്ചിമുക്ക്-കണ്ണമം-ഗിരിപുരം റോഡിൽ പൈപ്പ് ഇടുന്നതിലേക്ക് റോഡ് മുറിക്കുന്നതിന് നാഷണൽ ഹൈവേ അനുമതി നല്കിയിട്ടില്ലെന്നും എന്നാൽ വാട്ടർ അതോറിറ്റി പൈപ്പ് ഇടുന്നതിന് ബാക്കിയുളള നാഷണൽ ഹൈവേയുടെ ഭാഗമല്ലാത്ത റോഡുകളിലെ പ്രവർത്തി പൂർത്തിയാക്കുന്നതിനും തോപ്പിൽ മുക്ക്-കല്ലുകടവ് റോഡിൽ പൈപ്പ് സ്ഥാപിച്ച ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്യുന്നതിന് വാട്ടർ അതോറിറ്റി അസി
എഞ്ചിനീയറെ ചുമതലപ്പെടുത്തി,മൈനാഗപ്പള്ളി സിഎച്ച്സിയിലെ സിവിൽ സർജൻ്റെ നിലവിലുള്ള ഒഴിവും ശാസ്താംകോട്ട പിഡബ്ല്യുഡി നിരത്തുവിഭാഗത്തിലെ ഓവർസിയർമാരുടെ ഒഴിവു നികത്തുന്നതിന് ബന്ധപ്പെട്ട വകുപ്പ് മേലധികാരികൾക്ക് നിർദ്ദേശം നൽകുന്നതിനും,
താലൂക്ക് ആശുപത്രി കെട്ടിടം നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കി എൻഎച്ച്എം വഴി അനുവദിച്ച തുക ലാപ്സാകാതിരിക്കുന്നതിലേക്ക് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന്
പൊതു മരാമത്ത് അസി.എഞ്ചിനീയറെ ചുമതലപ്പെടുത്തുന്നതിനും,ഭരണിക്കാവ് ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് 16 ന് പ്രവർത്തന ക്ഷമാക്കുന്നതിനും
യോഗത്തിൽ തീരുമാനമായി.കുന്നത്തൂർ വില്ലേജിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നടക്കുന്ന കല്ലുവെട്ട് സംബന്ധിച്ച വിഷയത്തിൽ നിയമാനുസൃതമല്ലാതെ കല്ല് വെട്ടിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുന്നതിന് തഹസീൽദാരെ ചുമതലപ്പെടുത്തി.കോവൂർ കുഞ്ഞുമോൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുന്ദരേശൻ,മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വർഗ്ഗീസ് തരകൻ,ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജ.എസ്.കെ,ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.ശ്രീകുമാർ ,ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്ഗീത.ആർ,വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ തുണ്ടിൽ നഷാദ്,കാരാളി വൈ സമദ്,സാബു ചക്കുവള്ളി,പുത്തൂർ സനിൽ,ഗ്രിഗറി.വൈ,കുറ്റിയിൽ നിസ്സാം,അഡ്വ.കുറ്റിയിൽ ഷാനവാസ്, വിവിധ വകുപ്പു മേലധികാരികൾ,കൊല്ലം ഡെപ്യൂട്ടി കളക്ടർ(എൽ.ആർ),തഹസിൽദാർ, ഭൂരേഖ തഹസിൽദാർ എന്നിവർ പങ്കെടുത്തു

വീടുകയറി ആക്രമണം; പ്രതി പിടിയില്‍

കൊല്ലം: വീടുകയറി ആക്രമണം നടത്തിയ പ്രതി പിടിയിലായി. തങ്കശ്ശേരി, ബോണോവിസ്റ്റയില്‍ ജെഫേഴ്‌സണ്‍ (49) ആണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഭാര്യ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി, ഭാര്യയെ അസഭ്യം പറയുകയും കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് തടയാന്‍ ശ്രമിച്ച യുവതിയുടെ മാതാവിനെയും മകനെയും ഇയാള്‍ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
യുവതി പോലീസിനെ വിവരം വിളിച്ചറിയച്ചതിനെ തുടര്‍ന്ന് പള്ളിത്തോട്ടം പോലീസ് സംഭവ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏറെനാളായി പ്രതിയും ഭാര്യയും പിണങ്ങി കഴിഞ്ഞു വരുകയായിരുന്നു.

മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ പ്രതി പിടിയില്‍

കൊല്ലം: മുക്കുപണ്ടം പണയംവെച്ച് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണം തട്ടിയെടുത്ത പ്രതി പിടിയിലായി. കായംകുളം, കൃഷ്ണപുരം, നന്ദാവനത്തില്‍ ഉണ്ണിക്കുട്ടന്‍ (33) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. ഒക്‌ടോബര്‍ 30ന് വവ്വാക്കാവ് പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തില്‍ വ്യാജ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കി ഒരു പവന്‍ വരുന്ന മുക്കുപണ്ടം പണയപ്പെടുത്തി ഇയാള്‍ പണം തട്ടിയെടുക്കുകയായിരുന്നു.
തട്ടിപ്പ് മനസ്സിലാക്കിയ ധനകാര്യ സ്ഥാപനത്തിലെ മാനേജര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ പേരില്‍ നിരവധി മോഷണ കേസുകളും മറ്റു കേസുകളും നിലവിലുണ്ട്. ഓച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ സുജാതന്‍ പിള്ള, എസ്‌ഐ നിയാസ്, എസ്‌സിപിഒമാരായ അനു, കനീഷ് എന്നിവിരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കുന്നത്തൂർ പാലം ചൊവ്വാഴ്ച കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കും

കുന്നത്തൂർ:കൊട്ടാരക്കര പ്രധാന പാതയിൽ കുന്നത്തൂർ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടിയുള്ള ആത്മഹത്യകളും ആത്മഹത്യാശ്രമങ്ങളും പതിവായിട്ടും ഇത് നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികൾ സർക്കാരിൻ്റെയും എംഎൽഎയുടെയും ഭാഗത്തു നിന്നും ഉണ്ടാകാത്തതിൽ പ്രതിേഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 10ന് പാലത്തിൽ പ്രതിഷേധ സമരം നടത്തുമെന്ന് ബ്ലോക്ക് പ്രസിഡൻ്റ് കാരയ്ക്കാട്ട് അനിൽ അറിയിച്ചു.

മൈനാഗപ്പള്ളി  ശ്രീരാഗിൽ(താഴത്തിടത്ത്)  മുരളീകൃഷ്ണൻ നായർ നിര്യാതനായി

മൈനാഗപ്പള്ളി:മൈനാഗപ്പള്ളി  ശ്രീരാഗിൽ(താഴത്തിടത്ത്) പരേതരായ  ശ്രീധരൻ നായരുടെയും ശാന്തമ്മ അമ്മയുടെയും മകൻ മുരളീകൃഷ്ണൻ നായർ (56) നിര്യാതനായി.സംസ്കാരം ചൊവ്വ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ:ബിനു.ബി.നായർ.
മകൻ:മൃണാൾ.എം.നായർ.

ഇനി സിഗരറ്റ് വലിയില്ല…. ഷാരൂഖ് ഖാന്‍

പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചതിന്റെ പേരില്‍ പലപ്പോഴും വിവാദത്തിലായിട്ടുള്ള ആളാണ് ഷാരുഖ് ഖാന്‍. എന്നാല്‍ ഇപ്പോള്‍ താന്‍ പുകവലി നിര്‍ത്തിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. പിറന്നാളിനോട് അനുബന്ധിച്ച് ആരാധകരുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പുകവലിയേക്കുറിച്ച് താരം തുറന്നു പറഞ്ഞത്.
ഒരു നല്ല കാര്യംകൂടി പറയാനുണ്ട്. ഞാന്‍ ഇനി പുകവലിക്കില്ല. പുകവലി ഉപേക്ഷിച്ചതിന് ശേഷം ശ്വാസതടസ്സം അനുഭവപ്പെടില്ല എന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ ചെറിയ ശ്വാസം മുട്ടുണ്ട്. ദൈവത്തിന്റെ അനുഗ്രഹത്താല്‍ അതും ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു- ആരാധകരോട് ഷാരൂഖ് പറഞ്ഞു. വലിയ ആവേശത്തോടെയാണ് താരത്തിന്റെ ആരാധകര്‍ ഇത് സ്വീകരിച്ചത്.
പുകവലി ശീലത്തെക്കുറിച്ച് നേരത്തെ താരം തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു ദിവസം 100 സിഗരറ്റുകള്‍ വരെ വലിക്കാറുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്.

പുന്നാട് അശ്വിനി കുമാറിന്റെ കൊലപാതകം; മൂന്നാം പ്രതി എം.വി. മര്‍ഷൂക്കിന് ജീവപര്യന്തം തടവ്

ആര്‍എസ്എസ് നേതാവായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി എം.വി. മര്‍ഷൂക്കിന് ജീവപര്യന്തം തടവ്. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. എന്‍ഡിഎഫ് പ്രവര്‍ത്തകരായ പതിനാല് പ്രതികളുള്ള കേസില്‍ മൂന്നാം പ്രതി ഒഴികെ മറ്റുള്ളവരെയെല്ലാം കോടതി വെറുതെവിട്ടിരുന്നു.
2005 മാര്‍ച്ച് 10നാണ് കേസിനാസ്പദമായ സംഭവം. പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കില്‍ വച്ചാണ് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്.സംഭവത്തിനു പിന്നാലെ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായ ആക്രമണങ്ങള്‍ അരങ്ങേറി. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. കേസിലെ ഒന്നാം പ്രതിയായ അസീസിനെ നാറാത്ത് ആയുധ പരിശീലന കേസില്‍ ശിക്ഷിച്ചിരുന്നു.

കെ എസ് ആർ ടി സി ബസിൽ യാത്രക്കിടയിൽ ഭക്ഷണം ഇനി ഇങ്ങനെ കഴിക്കണം

തിരുവനന്തപുരം.  കെ എസ് ആർ ടി സിബസ്സിൽ യാത്രക്കിടയിൽ ഭക്ഷണം
കഴിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പരിഷ്കരിച്ചു ഉത്തരവിറക്കി.
ബസ് സ്റ്റാൻഡുകൾക്ക് പുറമെ അംഗീകരിക്കപ്പെട്ട 24 ഹോട്ടലുകളുടെ
പട്ടിക ഉൾപ്പെടുത്തിയാണ് ഉത്തരവ്.
ഭക്ഷണം കഴിക്കാൻ വാഹനം നിർത്തുന്ന
സമയക്രമം ഉൾപ്പടെ ബസ്സുകളിൽ
പ്രദർശിപ്പിക്കണമെന്ന കർശന നിർദ്ദേശവും
നൽകിയിട്ടുണ്ട്.


ദീർഘദൂര സർവീസുകളിൽ ഭക്ഷണം കഴിക്കാൻ കെ എസ് ആർ ടി സി ബസ്സുകൾ നിർത്തുന്നത്
സംബന്ധിച്ച തർക്കം,വൃത്തിഹീനമായ
സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ നിർത്തുന്നത്.ഇത് രണ്ടും ശ്രദ്ധയിൽപ്പെട്ടതോടെയാണ് വകുപ്പ് മന്ത്രിയുടെ ഇടപെടൽ.വൃത്തിയുള്ള സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളെ കുറിച്ച് പഠനം ഉൾപ്പടെ
നടത്തിയാണ് പുതിയ ഉത്തരവിറക്കിയത്.
ബസ് സ്റ്റാൻഡുകൾക്ക് പുറമെ അംഗീകരിച്ച
24 ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ വാഹനം നിർത്തി നൽകണമെന്നാണ് നിർദ്ദേശം.ബസ്സുകൾ നിർത്തേണ്ട സമയക്രമവും ഉത്തരവിൽ പറയുന്നു.
പ്രഭാതഭക്ഷണത്തിനു രാവിലെ 7.30 മുതൽ 9.30 വരെ.ഉച്ചഭക്ഷണത്തിനു 12.30 മുതൽ 2.00
മണി വരെയുള്ള സമയത്തിൽ എപ്പോഴെങ്കിലും ബസ് നിർത്തണം.വൈകിട്ട് ലഘുഭക്ഷണത്തിനു 4.00 മുതൽ 6.00 വരെ.
രാത്രിഭക്ഷണത്തിനു 8.00 മുതൽ 11.00 വരെയുള്ള സമയത്തും ബസ്സ്‌ നിർത്തി ഭക്ഷണം കഴിക്കുന്നത് ഉറപ്പാക്കണമെന്നാണ്
നിർദ്ദേശം.സമയക്രമവും,ഹോട്ടലുകളുടെ പട്ടികയും നിർബന്ധമായും ഡ്രൈവർ ക്യാബിനു പിന്നിൽ പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.ഭക്ഷണ ശേഷം
ബസ് വീണ്ടും യാത്ര തുടരുമ്പോൾ എല്ലാ
യാത്രക്കാരും എത്തിയിട്ടുണ്ടെന്നു കണ്ടക്ടർ
ഉറപ്പാക്കണമെന്നും കർശന നിർദ്ദേശമുണ്ട്.

ബദിയടുക്കയിൽ അയ്യപ്പ ക്ഷേത്രത്തിൽ മോഷണം

കാസർഗോഡ് .ബദിയടുക്കയിൽ അയ്യപ്പ ക്ഷേത്രത്തിൽ മോഷണം. മാന്യ അയ്യപ്പ ഭജന മന്ദിരത്തിൽ നിന്ന് മോഷ്ടാക്കൾ ആറു ലക്ഷം രൂപയുടെ വെള്ളി ഛായാഫലകം കവർന്നു. സംഭവത്തിൽ ബദിയടുക്ക പോലീസ് അന്വേഷണം ആരംഭിച്ചു….


ഇന്ന് പുലർച്ചെ ക്ഷേത്രത്തിൽ എത്തിയ പൂജാരിയാണ് മോഷണ വിവരം അറിഞ്ഞത്. ശ്രീകോവിലിന്റെ പൂട്ട് തകർത്ത മോഷ്ടാക്കൾ അകത്ത് സൂക്ഷിച്ചിരുന്ന വെള്ളിയിൽ തീർത്ത അയ്യപ്പന്റെ ചിത്രം കവർന്നു. ഇതിന് ആറു ലക്ഷം രൂപ വിപണി വില വരുമെന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നു


ഗോപുരത്തിന്റെ പൂട്ടു പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നിരിക്കുന്നത്. ഭണ്ഡാരം തകർത്ത് പണം മോഷ്ടിച്ചിട്ടുണ്ട്.


നെല്ലിക്കട്ട ശ്രീ നാരായണ ഗുരുമന്ദിരത്തിലും സമാനരീതിയിൽ കവര്‍ച്ച നടന്നു . ശ്രീകോവിലിന്റെയും ഓഫീസിന്റെയും പൂട്ടു തകര്‍ത്ത്  കാണിക്കയില്‍ നിന്നു കാല്‍ലക്ഷത്തോളം രൂപ മോഷ്ടാക്കൾ കവർന്നിട്ടുണ്ട്…. സംഭവത്തിൽ ബദിയടുക്ക പോലീസ് അന്വേഷണം ആരംഭിച്ചു… സി സി ടി വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായാണ് വിവരം.