ശൂരനാട് തെക്ക്. ആയിക്കുന്നം മനുഭവനത്തിൽ ലക്ഷ്മണൻ (59) നിര്യാതനായി. ഭാര്യ സുമംഗല. മക്കൾ മഞ്ഞ്ജു , മനു. മരുമകൻ രത്ന കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്
ജയിലിലെ കൂലി വർദ്ധിപ്പിക്കണം എന്ന് ഹൈക്കോടതിയിൽ ഹർജി
കൊച്ചി . ജയിലിലെ കൂലി വർദ്ധിപ്പിക്കണം എന്ന് ഹൈക്കോടതിയിൽ ഹർജി. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ അനീഷ് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ ജയിലിൽ നൽകുന്ന കുറഞ്ഞകൂലി തടവുകാരുടെ അവകാശങ്ങളുടെ നിഷേധമെന്നും ഹർജിയിൽ. നിയന്ത്രിത ഫോൺകോൾ നയവും തടവുകാരുടെ അവകാശങ്ങളുടെ ലംഘനമൊന്നും ഹർജിയിൽ. കർണാടകത്തിലെ ജയിലിൽ തടവുകാരുടെ കൂലി വർദ്ധിപ്പിച്ചു എന്നും ഹർജിയിൽ
ADM നവീൻ ബാബുവിന്റെ മരണം,കളക്ടർക്ക് IAS അസോസിയേഷന്റെ പിന്തുണ
തിരുവനന്തപുരം.ADM നവീൻ ബാബുവിന്റെ മരണം, കളക്ടർക്ക് IAS അസോസിയേഷന്റെ പിന്തുണ. അരുൺ.കെ.വിജയന് പിന്തുണ പ്രഖ്യാപിച്ച് ഐ.എ.എസ് അസോസിയേഷൻ. നവീൻ ബാബുവിന്റെ മരണം ദുഃഖകരം
എന്നാൽ പൊതുസമൂഹത്തിനു മുന്നിൽ അനാവശ്യ വ്യക്തിഹത്യ നടക്കുന്നുവെന്നും അസോസിയേഷൻ നിലപാട്.
കളക്ടർക്കെതിരെ ഇന്ന് നവീൻ ബാബുവിന്റെ കുടുംബം നിലപാട് കടുപ്പിച്ചിരുന്നു.ഇതിനു പിന്നാലെയാണ് IAS അസോസിയേഷൻ കളക്ടർക്ക് പിന്തുണ അറിയിച്ചു രംഗത്തെത്തിയത്
പടനായർകുളങ്ങര വടക്ക്,പുത്തൻപുരയിൽ, ദേവിക ഗോപൻ നിര്യാതയായി
കരുനാഗപ്പള്ളി . പടനായർകുളങ്ങര വടക്ക്,പുത്തൻപുരയിൽ, ദേവിക ഗോപൻ (13) നിര്യാതയായി. സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റിയംഗം അഡ്വ ബി ഗോപൻ്റെയും കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ദീപ്തിയുടെയും മകളാണ്. സഹോദരൻ ഗൗതം വിഷ്ണു.
കൊല്ലം-എറണാകുളം മെമ്മു സർവീസ്: കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചതിനെതിരെ ശക്തമായ പ്രതിഷേധം;അടിയന്തര നടപടി ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി
ശാസ്താംകോട്ട:കൊല്ലം – എറണാകുളം 06443/44 മെമ്മു സർവീസിന്റെ കോച്ചുകളുടെ എണ്ണം 12ൽ നിന്ന് എട്ടായി കുറച്ച സംഭവത്തിൽ റെയിൽവേയെ ശക്തമായ പ്രതിഷേധം അറിയിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി.കോച്ചുകളുടെ എണ്ണം കുറിച്ചത്
ട്രെയിൻ യാത്രക്കാർക്ക് വലിയ ദുരിതമാണ് സൃഷ്ടിച്ചിരിക്കുന്നത്.വലിയ തിരക്കിൽ യാത്രക്കാർക്ക് എളുപ്പത്തിൽ കയറാനും ഇറങ്ങാനും കഴിയാത്ത സാഹചര്യമാണുള്ളത്.യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി 4 കോച്ചുകൾ അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി കഴിഞ്ഞദിവസം റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിരുന്നു.തുടർന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ പ്രശ്നം വിശദമായി പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും എം.പിക്ക് മറുപടി നൽകിയിരുന്നു.ജനങ്ങളുടെ ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന് യാത്രക്കാരുടെ ആവശ്യം അടിയന്തിര പരിഗണനയിൽ എടുക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥികൾക്ക് നരക യാതന, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
ആലുവ. വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥികൾക്ക് നരക യാതന, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ആലുവ എസ്എൻഡിപി സ്കൂളിലെ വിദ്യാർത്ഥികൾ പെരുവഴിയിൽ പ്രയാസം നേരിട്ടെന്ന് പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടത്. ഫലപ്രദമായ അന്വേഷണം നടത്താൻ ആർടിഒ യെ ട്രാൻസ്പോർട്ട് കമ്മീഷണർ ചുമതലപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മൂന്നാഴ്ചയ്ക്കുള്ളിൽ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണം. കൊടൈക്കനാലിലേക്ക് പുറപ്പെട്ട വിദ്യാർത്ഥികൾക്ക് താമസസൗകര്യം ഏർപ്പെടുത്താൻ തയ്യാറായില്ലെന്നതാണ് പരാതി.
വഖഫ് ബോര്‍ഡ് എരിതീയില്‍ എണ്ണ ഒഴിച്ച് ചെയര്‍മാന്‍
തിരുവനന്തപുരം. മുനമ്പം ഭൂമി പ്രശ്നത്തിൽ വില്ലൻ സംസ്ഥാന സർക്കാരും വഖഫ് ബോർഡുമെന്ന് യുഡിഎഫ്. പ്രശ്നം കോടതിയിൽ പരിഹരിക്കണമെന്ന വഖഫ് ബോർഡ് വാദം കള്ളക്കള്ളിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതേസമയം മുനമ്പത്ത് കാസ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന സിപിഐഎം സംസ്ഥാന എം വി ഗോവിന്ദൻ ആരോപിച്ചു. സംരക്ഷണ സമിതിയുടെ സമരം 25 ദിവസം പിന്നിട്ടു.
മുനമ്പത്തെ സമരം ശക്തമാകുന്നതിനിടയിലായിരുന്നു വഖഫ് ചെയർമാന്‍ അഡ്വ.എം കെ സക്കീറിന്‍റെ പ്രതികരണം . ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് പറഞ്ഞ വഖഫ് ബോർഡ് വിഷയം കോടതി പരിഹരിക്കട്ടെ എന്നും വ്യക്തമാക്കി.
പ്രതികരണത്തിനെതിരെ വീഡി സതീശൻ ആഞ്ഞടിച്ചു. മുസ്ലിം സംഘടനകൾക്കും മുസ്ലിം ലീഗിനും ഇല്ലാത്ത വാശിയാണ് വഖഫ് ബോർഡ് ചെയർമാന്റേതെന്നും വി ഡി സതീശൻ. മുനമ്പത്ത് സംഘർഷം ഉണ്ടാക്കാൻ നീക്കം നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. 16ന് നടക്കുന്ന യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നും എംവി ഗോവിന്ദൻ .
മുനമ്പത്തെത് വഖഫ് ഭൂമി അല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. കുടിയിറക്കൽ നിലപാടിൽ നിന്ന് വഖഫ് ബോർഡ് പിന്മാറണമെന്ന് കേരള കോൺഗ്രസ് അധ്യക്ഷൻ പി ജെ ജോസഫ് ആവശ്യപ്പെട്ടു. കോട്ടയം, എം പി ഫ്രാൻസിസ് ജോർജ്, എംഎൽഎ മോൻസ് ജോസഫ്, കേരള കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷിബു തെക്കുംപുറം എന്നിവരും ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തി.
പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മുപ്പത്തി ആറുകാരന് 70 വർഷം കഠിന തടവ് ശിക്ഷ
മലപ്പുറം.പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മുപ്പത്തി ആറുകാരന് 70 വർഷം കഠിന തടവ് ശിക്ഷ. നെയ്യാറ്റിൻകര സ്വദേശി അൽ അമീൻ (36) എതിരെ മലപ്പുറം പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.2020 ഇൽ വണ്ടൂർ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി പീഡിപ്പിച്ചു എന്നാണ് കേസ്
ഷോര്‍ട് സര്‍ക്യൂട്ട്, വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തി നശിച്ചു
ശാസ്താംകോട്ട.പള്ളിശ്ശേരിക്കല്‍ കിഴക്ക് വേലന്റ കുറ്റിയിൽ ജയചന്ദ്രന്റെ വീട്ടിലാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ഷോർട്ട് സർക്കൂട്ട് ഉണ്ടാവുകയും ടിവിയും ഫർണിച്ചർ മറ്റു സാമഗ്രികൾ കത്തി നശിക്കുകയും ചെയ്തിട്ടുണ്ട്
ഫയർഫോഴ്സ് എത്തി തീ കെടുത്തിയെങ്കിലും സാധനസാമഗ്രികള്‍മുഴുവന്‍ നശിച്ചു.
കാരാളിമുക്ക്-റെയില്‍വേ സ്റ്റേഷന്‍ കുറ്റിയില്‍മുക്ക് റോഡിന് ശാപമോക്ഷമാകുമോ
ശാസ്താംകോട്ട. കാരാളിമുക്ക്-റെയില്‍വേ സ്റ്റേഷന്‍ കുറ്റിയില്‍മുക്ക് റോഡിന് ശാപമോക്ഷമാകുമോ, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ അധികൃതരെത്തി റോഡിന്‍റെ എസ്റ്റിമേറ്റ് എടുത്തു. ദശാബ്ദങ്ങളായി ആരും കേള്‍ക്കാത്ത മുറവിളിയാണിത്. റെയില്‍വേ സ്റ്റേഷനിലേക്ക് റോഡ് സൗകര്യമില്ലെന്നത് വലിയ നാണക്കേടായിമാരി. നിരവധി ട്രയിനുകള്‍ക്ക് സ്റ്റോപ്പ് ലഭിച്ചെങ്കിലും സ്റ്റേഷനിലേക്ക് എത്താന്‍ മാര്‍ഗമില്ലാതെ ജനം വലയുകയാണ്. കാരാലിമുക്കില്‍ പ്രധാനപാതയില്‍നിന്നും സ്റ്റേഷനിലേക്കുള്ള റോഡ് കയറി വരുന്ന വാഹനങ്ങള്‍ക്ക് അപകടക്കെണിയാണ്. നിരവധിപേര്‍ക്ക് മാരകമായി പരുക്കേറ്റ ചരിത്രമുണ്ട്. വാഹനങ്ങള്‍ ചീറിപ്പായുന്ന പ്രധാനപാതയിലേക്ക് കയറുന്ന വാഹനങ്ങളാണ് അപകടത്തിലാവുന്നത്. ബസ് സര്‍വീസ് സ്റ്റേഷനിലേക്ക് നീട്ടാനാവാത്തതും റോഡ് പ്രശ്നം മൂലമാണ്.

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ സ്ഥലത്തെത്തി പൊതു്പ്രവര്‍ത്തകരോട് പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു. ഉദ്യോഗസ്ഥര്‍ എസ്റ്റിമേറ്റ് എടുത്ത് തുക അനുവദിപ്പിക്കാനുള്ള ശ്രമമാണ് ആരംഭിച്ചത്.






































