27.8 C
Kollam
Saturday 27th December, 2025 | 02:13:32 PM
Home Blog Page 1968

റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം… തെളിമ പദ്ധതി 15 ന് ആരംഭിക്കും

റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കാനും അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും നടപടിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ തെളിമ പദ്ധതി 15 ന് ആരംഭിക്കും. ഡിസംബര്‍ 15 വരെ പദ്ധതി നീണ്ടു നില്‍ക്കും.

തെറ്റു തിരുത്താനും മാറ്റം വരുത്താനും കാര്‍ഡ് ഉടമകള്‍ ഇനി റേഷന്‍ കടകളില്‍ പോയാല്‍ മതി. റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും പുതുതായി ആധാര്‍ നമ്പര്‍ ചേര്‍ക്കാനും അവസരമുണ്ട്. കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ടു റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം (ആര്‍സിഎംഎസ്) നടപ്പാക്കിയപ്പോഴുണ്ടായ തെറ്റു തിരുത്താനും വിവരങ്ങള്‍ പുതുക്കാനും അവസരമുണ്ടാകും. ഓരോ റേഷന്‍ കടകളില്‍ ഇതിനായി പ്രത്യേക പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്.

റേഷന്‍ കടകള്‍ക്ക് മുന്നില്‍ താഴിട്ടുപൂട്ടി സ്ഥാപിക്കുന്ന ഡ്രോപ് ബോക്‌സില്‍ പരാതികളും അപേക്ഷകളും ഇടാം. അംഗങ്ങളുടെയും ഉടമയുടെയും പേര്, വയസ്സ്, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴില്‍ തുടങ്ങിയ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്തി നല്‍കും. പാചക വാതക കണക്ഷന്‍, വൈദ്യുതി കണക്ഷന്‍ വിവരങ്ങളും ചേര്‍ക്കാം. മതിയായ രേഖകള്‍ക്കൊപ്പം വെള്ളപ്പേപ്പറില്‍ തയാറാക്കിയ അപേക്ഷകള്‍ റേഷന്‍ കടകളില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടികളില്‍ നിക്ഷേപിച്ചാല്‍ മതി.

അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന മുന്‍ഗണനാ, അന്ത്യോദയ അന്നയോജന കാര്‍ഡുകളെക്കുറിച്ചുള്ള വിവരങ്ങളും അറിയിക്കാം. ഡിസംബര്‍ 15നു ശേഷം അപേക്ഷകളും അനുബന്ധ രേഖകളും പരിശോധിച്ചു തെറ്റുകള്‍ തിരുത്തും. ബുക്ക് രൂപത്തിലെ കാര്‍ഡുകള്‍ മാറ്റി സ്മാര്‍ട്ട് കാര്‍ഡുകളാക്കുന്നതിനു മുന്‍പു വിവരങ്ങള്‍ എല്ലാം ശരിയാണെന്ന് ഉറപ്പാക്കുകയാണു തെളിമയുടെ ലക്ഷ്യം.
മുന്‍ഗണനാവിഭാഗത്തിലെ മഞ്ഞ്, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ കാര്‍ഡിലെ തെറ്റുകള്‍ കാരണം മസ്റ്ററിങ്ങ് നിരസിക്കപ്പെട്ടവര്‍ക്ക് ഈ അവസരം വിനിയോഗിക്കാം. കാര്‍ഡിലെ തെറ്റുകള്‍ തിരുത്തിയാല്‍ ഇവര്‍ക്ക് വീണ്ടും മസ്റ്ററിങ്ങ് നടത്താനാകും. അതേസമയം, റേഷന്‍ കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള വരുമാനം, വീടിന്റെ വിസ്തീര്‍ണ്ണം, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റം വരുത്താനുള്ള അപേക്ഷകള്‍ ഈ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല. അത്തരം അപേക്ഷകള്‍ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍, സിറ്റിസണ്‍ ലോഗിന്‍ മുഖേന വകുപ്പിന്റെ പോര്‍ട്ടലില്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.

പരിശോധന തിരക്കഥയുടെ ഭാഗം,ഷാഫി പറമ്പിൽ

പാലക്കാട്. നടന്നത് സ്വാഭാവിക പരിശോധനയല്ലെന്നും പരിശോധന തിരക്കഥയുടെ ഭാഗമെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. സ്ത്രീകളുള്ള ഒരു മുറിയിലേക്ക് മുന്നറിയിപ്പ് ഇല്ലാതെ കയറി. അവർ എന്ത് ധൈര്യത്തിലാണ് മുറി തുറക്കേണ്ടത്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെ മുറികളിലും പരിശോധന നടന്നു

എന്ത് കൊണ്ട് ഇത് വാർത്തയായില്ല. മാധ്യമപ്രവർത്തകരെയും സംശയം ഉണ്ടെന്ന് പറഞ്ഞു. ഇതിനെതിരെ പ്രതികരിച്ചില്ല

മാധ്യമപ്രവർത്തകരുടെ വിശ്വാസ്യ തയെയാണ് ചോദ്യം ചെയ്തത്. പോലീസ് ആദ്യം മാധ്യമങ്ങളെ അറിയിച്ചു. ഇതൊക്കെ എങ്ങനെ പുറത്ത് വരുന്നു. ഒന്നും പറയാൻ ഇല്ലാത്തവരുടെ അവസാനത്തെ കച്ചിത്തുരുമ്പ്. എ എസ് പി തന്നെ ഒന്നും കണ്ടെത്തിയില്ലെന്ന് പറഞ്ഞു. പരിശോധനയുടെ റിപ്പോർട്ട് വേണമെന്ന് മാത്രം പറഞ്ഞു. ഈ റിപ്പോർട്ടിൽ പോലും അപാകതയുണ്ടായിരുന്നു

പോലീസിനെ ഉപയോഗിച്ച് വൃത്തികെട്ട ഗൂഢാലോചന നടന്നു. സുരേന്ദ്രൻ്റെ ആരോപണങ്ങൾ ഉണ്ടയില്ലാത്ത വെടി. BJP – CPM പരസ്പരം അപരന്മാരെ പോലും വെച്ചിട്ടില്ല. സ്ത്രീകളുടെ മുറിയിൽ കയറിയതിനെതിരെ രാഷ്ട്രീയം മാറ്റി വെച്ച് നേരിടും നിയമപരമായി നീങ്ങും. തൃശൂർ പൂരം പോലൊരു സമയത്ത് ഗൂഢാലോചന നടത്തിയവർ , ഇവിടെയും നടത്തും ഹോട്ടലിൽ ട്രോളി കൊണ്ടുവന്നവരെ എല്ലാം പരിശോധിക്കട്ടെ. എത്ര പേർ വാഹനത്തിൽ വരുന്നു. കോൺഗ്രസിൻ്റെ പരാതിയിൽ പോലീസ് സ്വീകരിക്കുന്ന നടപടിക്ക് അനുസരിച്ച് മറ്റ് കാര്യങ്ങൾ പാർട്ടി തീരുമാനിക്കും. ഇലക്ഷൻ കമ്മീഷൻ എല്ലാം കഴിഞ്ഞാണ് എത്തിയത്

വിവരം ലഭിച്ചിരുന്നില്ല എന്നായിരുന്നു മറുപടി. ഇതാണ് ഏറ്റവും വലിയ ദുരൂഹത DYSP ഏരിയ സെക്രട്ടറിയെ പോലെ പെരുമാറി. ബന്ധപ്പെട്ടവർ മറുപടി തരണം , അതുവരെ പോരാട്ടം നടത്തും. ഷാഫി പ്രതികരിച്ചു.

തലയിണക്കാവ് ശിവപാർവതി ക്ഷേത്രത്തിൽ ശിവപുരാണയജ്‌ഞം തുടങ്ങി

പടിഞ്ഞാറേകല്ലട . പടിഞ്ഞാറേകല്ലട കോതപുരം തലയിണക്കാവ് ശിവപാർവതി ക്ഷേത്രത്തിൽ ശിവപുരാണയജ്‌ഞം തുടങ്ങി. പുന്നപ്ര കൃഷ‌്ണ റാം ആണ് ആചാര്യൻ.എല്ലാ ദിവസവും രാവിലെ 7നു ശിവപുരാണ പാരായണം, 7.30നു സാമൂഹിക അഭിഷേകം, 11.30നു

പ്രഭാഷണം, 12.45നു അന്നദാനം, വൈകിട്ട് 6.45നു പ്രഭാഷണം. നാളെ രാവിലെ 11നു ശിവപാർവതിപരിണയം. 8നു വൈകിട്ട് 4നു കാവടി ഘോഷയാത്ര. 9നു വൈകിട്ട് 7നു പൂമൂടൽ. 14നു വൈകിട്ട് 4നു അവഭൃഥസ്നാന ഘോഷയാത്ര.

വേങ്ങ പാരി പ്പള്ളിൽ ദുർഗാ-ഭ്രദാ ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയ ജ്ഞം ഇന്ന് തുടങ്ങും

ശാസ്താംകോട്ട വേങ്ങ പാരി പ്പള്ളിൽ ദുർഗാ-ഭ്രദാ ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയ ജ്ഞം ഇന്ന് തുടങ്ങും. 12നു സമാ പിക്കും. ആചാര്യൻ താഴൂർ ജയൻ കാർമികത്വം വഹിക്കും. എല്ലാ ദിവസവും രാവിലെ 7നു ഭാഗവതപാരായണം, 12നു പ്രഭാ ഷണം, 1നു അന്നദാനം, വൈകി ട്ട് 7നു പ്രഭാഷണം. ഇന്നു രാവി ലെ 6നു ഭദ്രദീപ പ്രതിഷ്ഠ, 10നു രാവിലെ 11.30നു രുക്മിണീസ്വ യംവരം, 12നു വൈകിട്ട് 4നു അവ ഭൃഥസ്നാനഘോഷയാത്ര.

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പോലീസിന്റെ പരിശോധന

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പോലീസിന്റെ പരിശോധന.

ഹോട്ടലില്‍ ഇലക്ഷന്‍ സ്‌ക്വാഡിന്റെ റെയ്ഡ്. പണം സൂക്ഷിച്ചിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പൊലീസ് എത്തുമ്പോള്‍ ഷാഫി പറമ്പില്‍, വി.കെ ശ്രീകണ്ഠന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, ജ്യോതി കുമാര്‍ ചാമക്കാല എന്നിവര്‍ ഉണ്ടായിരുന്നു. അവര്‍ രക്ഷപ്പെടുകയായിരുന്നു എന്ന് ഇടത് നേതാക്കളുടെ ആക്ഷേപം.

ഹോട്ടലിന് പിറകില്‍ കോണി ചാരിയ നിലയിലാണ്. 12 മണിയോടെയാണ് പൊലീസ് പരിശോധനയ്ക്കായി എത്തിയത്. ബിന്ദു കൃഷ്ണ, ഷാനി മോള്‍ ഉസ്മാന്‍ എന്നിവ?രുടെ മുറികളിലാണ് ആദ്യം പരിശോധന നടത്തിയത്. ഇതിനിടെ സിപിഎം, ബിജെപി നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.

ഞങ്ങള്‍ക്ക് ജീവിക്കണ്ടേയെന്ന് ഷാനിമോള്‍ ചോദിച്ചു. ആരോപണവിധേയരായ ഷാഫിയും ജ്യോതി കുമാറും എത്തി സംഭവസ്ഥലത്ത് എത്തി. വികാരാതീനനായാണ് വികെ ശ്രീകണ്ഠന്‍ പ്രതികരിച്ചത്. ആ പോലീസുകാരെ ഞങ്ങള്‍ വെറുതെ വിടില്ലെന്ന് ശ്രീകണ്ഠന്‍ പറഞ്ഞു. എല്ലാ റൂമും പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പൊലീസുകാരോട് കോണ്‍ഗ്രസ് നേതാക്കള്‍ കയര്‍ത്തു.

ചേലക്കരയില്‍ ചേലോടെ പ്രചാരണം മുന്നേറുന്നു

തൃശൂര്‍.ചേലക്കരയിലെ പ്രചാരണരംഗം ചൂടുപിടിക്കുന്നതിനിടെ യുഡിഎഫിലെ യുവ നേതാക്കൾ ഇന്ന് മണ്ഡലത്തിൽ.
ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ഇന്ന് വമ്പൻ റോഡ് ഷോ നടക്കും. വൈകുന്നേരം ചെറുതുരുത്തിയിൽ ഡിജെ നൈറ്റും സംഘടിപ്പിച്ചിട്ടുണ്ട്. എൻഡിഎ സ്ഥാനാർത്ഥി കെ ബാലകൃഷ്ണന്റെ പ്രചാരണത്തിന് ആവേശം പകരാൻ മേജർ രവി മണ്ഡലത്തിലെത്തും. വിവിധ ഇടങ്ങളിലെ പൊതുപരിപാടികളിൽ മേജർ രവി സംസാരിക്കും. എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ പഞ്ചായത്ത് തല പര്യടനം പുരോഗമിക്കുകയാണ്.

തെലങ്കാനയിൽ ജാതി സെൻസസിന് ഇന്ന് തുടക്കം

ഹൈദരാബാദ്.തെലങ്കാനയിൽ ജാതി സെൻസസിന് ഇന്ന് തുടക്കമാകും. ഓരോ വീട്ടിലും കയറി വിവരങ്ങൾ ശേഖരിച്ചാകും സെൻസസ് ഡാറ്റ ഉണ്ടാക്കുക. അമ്പതിനായിരത്തിൽ അധികം ഉദ്യോഗസ്ഥരെയാണ് സെൻസസ് എടുക്കാനായി നിയോഗിച്ചിരിക്കുന്നത്. മൂന്ന് ആഴ്ച കൊണ്ട് സെൻസസ് പൂർത്തിയാക്കുകയാണ് ലക്ഷ്യം.

75 ചോദ്യങ്ങളാണ് വിവരശേഖരണത്തിനായി ഉപയോഗിക്കുക. ജാതി സെൻസസിന് മുൻപായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ സംസ്ഥാനത്ത് എത്തിയിരുന്നു . ഇന്ത്യയിലാകെ ജാതി സെൻസസ് നടത്തണമെന്നും പ്രധാനമന്ത്രി ഇതിനോട് അനുകൂലമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജാതി സെൻസസ് നടത്തി പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക പുനക്രമീകരിക്കും എന്നത് തെലങ്കാനയിലെ കോൺഗ്രസ് പ്രകടനപത്രികയിലെ പ്രധാന ഉറപ്പായിരുന്നു.

ജമ്മു കാശ്മീരിൽ ഭീകരർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി സൈന്യം,ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍.ജമ്മു കാശ്മീരിൽ ഭീകരർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി സൈന്യം. അനന്ത്നാഗിലും ബന്ദിപ്പോരയിലും സൈന്യവും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായി.ബന്ദിപ്പോരയിൽ
ഒരു ഭീകരനെ സൈന്യം വധിച്ചു. വനമേഖലയിൽ ഭീകരർ
ഒളിച്ചിരിക്കുന്നതായും സൈന്യത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ബന്ദിപ്പോരയിലെ കെത്‌സൻ വനമേഖലയിൽ സുരക്ഷാ സേനക്ക് നേരെ ഭീകരർ വെടിയുതിർത്തു. ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന്
രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

REP. IMAGE

സംസ്ഥാനത്ത് ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ ഒരു ജില്ലയിലും മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയേക്കും. തെക്കൻ അറബി കടലിന്റെ മധ്യഭാഗത്തായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മലയോര തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.

കൊടകര കുഴൽപ്പണക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

തൃശ്ശൂർ .കൊടകര കുഴൽപ്പണക്കേസിലെ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തൃശ്ശൂർ ജില്ലാ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആണ് അപേക്ഷ പരിഗണിക്കുന്നത്.24 ലൂടെ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തൽ വിശദമായി അന്വേഷിക്കണം എന്നാണ് ആവശ്യം. കൊടകരയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പണത്തിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ആവശ്യം. അന്വേഷണ സംഘത്തിന് ലഭിച്ച അനുകൂല നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ സമർപ്പിച്ചത്