26.9 C
Kollam
Saturday 27th December, 2025 | 03:56:41 PM
Home Blog Page 1967

ഇരുമുടികെട്ടിൽ എന്തൊക്കെ വേണം? അനാവശ്യ സാധനങ്ങൾ ഒഴിവാക്കണമെന്ന് തന്ത്രിയും ദേവസ്വം ബോർഡും, നിർദേശങ്ങൾ

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർ ഇരുമുടികെട്ടിൽ ആവശ്യമില്ലാത്ത പൂജാ സാധനങ്ങൾ നിറച്ചുകൊണ്ടുവരരുതെന്ന് തന്ത്രി. ഇരുമുടികെട്ടിൽ പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കണമെന്നും തന്ത്രി. ഇരുമുടികെട്ടിൽ കൊണ്ടുവരേണ്ട സാധനങ്ങൾ ഏതൊക്കെയാണെന്നും ഒഴിവാക്കേണ്ടവ ഏതൊക്കെയാണെന്നും വിശദമാക്കി തന്ത്രി കണ്ഠരര് രാജീവരര് തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറിന് കത്തയച്ചു.

പിൻകെട്ടിൽ അരി മാത്രം കരുതിയാൽ മതിയെന്നും മുൻകെട്ടിൽ ചന്ദനത്തിരി, കർപ്പൂരം, പനിനീർ തുടങ്ങിയ ആവശ്യമില്ലാത്ത സാധനങ്ങൾ ഒഴിവാക്കണമെന്നും തന്ത്രി കത്തിൽ അറിയിച്ചു. മുൻകെട്ടിൽ ഉണക്കലരി, നെയ്യ് തേങ്ങ, ശർക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപൊന്ന് ഇവ മാത്രം കരുതിയാൽ മതിയെന്നും തന്ത്രി അറിയിച്ചു. തന്ത്രിയുടെ നിർദേശ പ്രകാരം ദേവസ്വം ബോർഡ് എല്ലാ സബ് ഗ്രൂപ്പ് ഓഫീസർമാരെയും ഇക്കാര്യം അറിയിച്ചു. ക്ഷേത്രങ്ങളിൽ കെട്ടുനിറയ്ക്കുന്നവർ അനാവശ്യമായ സാധനങ്ങൾ ഉപേക്ഷിക്കണമെന്ന് ദേവസ്വം ബോർഡും അറിയിച്ചു.

തന്ത്രി ദേവസ്വം ബോർഡിന് അയച്ച കത്തിൻറെ പൂർണ രൂപം

വിഷയം: ഇരുമുടികെട്ടിലെ പ്ലാസ്റ്റിക് സംബന്ധിച്ച്

ഇപ്പോൾ ശബരിമലയിൽ വരുന്ന അയ്യപ്പ ഭക്ത ജനങ്ങൾ കൊണ്ടുവരുന്ന ഇരുമുടികെട്ടിൽ ധാരാളം പ്ലാസ്റ്റിക് കടന്നുവരുന്നുണ്ട്. ഇത് ശബരിമലയിൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഇപ്പോൾ ഇരുമുടികെട്ടിൽ ആവശ്യമില്ലാത്ത പല സാധനങ്ങളും നിറച്ചാണ് വരുന്നത്. ഇത് ഒഴിവാക്കേണ്ടതാണ്.

ഇരുമുടികെട്ടിൽ രണ്ട് ഭാഗങ്ങളാണ് ഉള്ളത്. മുൻ കെട്ട്- ശബരിമലയിൽ സമർപ്പിക്കാൻ പിൻകെട്ട്- ഭക്ഷണ പദാർത്ഥങ്ങൾ
പഴയകാലത്ത് അയ്യപ്പ ഭക്തന്മാർ നടന്നാണ് ശബരിമലയിലെത്തിയിരുന്നത്. അവർക്ക് ഇടയ്ക്ക് താവളമടിച്ച് ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള നാളികേരം, അരി തുടങ്ങിയവ പിൻകെട്ടിൽ കൊണ്ടുവരുകയാണ് രീതി.

ഇപ്പോൾ അതിൻറെ ആവശ്യമില്ല. അതിനാൽ പിൻകെട്ടിൽ കുറച്ച് അരി മാത്രം കരുതിയാൽ മതി. അത് ശബരിമലയിൽ സമർപ്പിച്ച് നിവേദ്യം വാങ്ങാൻ സാധിക്കും. മുൻകെട്ടിൽ ആവശ്യമില്ലാത്ത ചന്ദനത്തിരി, കർപ്പൂരം, പനിനീർ ഇവയെല്ലാം ഒഴിവാക്കേണ്ടതാണ്. ഇതും അവിടെ ഉപയോഗിക്കുന്നില്ല. മുൻകെട്ടിൽ ഉണക്കലരി, നെയ്യ് തേങ്ങ, ശർക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപൊന്ന് ഇവ മാത്രം മതിയാകും.ഈ വിവരങ്ങൾ ദേവസ്വം ബോർഡ് പ്രസിഡൻറിൻറെ മുമ്പിൽ സമർപ്പിക്കുന്നു.

കടന്നല്‍ കുത്തേറ്റ് അമ്മയും മകളും മരിച്ചു

കോട്ടയം: മുണ്ടക്കയം പാക്കാനത്ത് കടന്നല്‍ കുത്തേറ്റ് അമ്മയും മകളും മരിച്ചു. പാക്കാനം കാവനാല്‍ കുഞ്ഞിപ്പെണ്ണ് (110) മകള്‍ തങ്കമ്മ (66) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. മറ്റ് രണ്ടുപേര്‍ക്കുകൂടി പരിക്കേറ്റിരുന്നു. ഇവര്‍ ഗുരുതരാവസ്ഥയില്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഇരുവരെയും ഇളകിവന്ന കടന്നല്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് രാവിലെ കുഞ്ഞിപ്പെണ്ണും ഉച്ചയോടെ തങ്കമ്മയും മരിച്ചു. ഇരുവരുടയും സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കും. നാട്ടുകാരായ മറ്റ് രണ്ട് പേര്‍ക്കും കടന്നലിന്റെ കുത്തേറ്റിരുന്നു. ജോയി (75), അയല്‍വാസിയായ ശിവദര്‍ശന്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും ചികിത്സയില്‍ തുടരുകയാണ്.

ട്രംപിന് അഭിനന്ദനമറിയിച്ച് നരേന്ദ്ര മോദി; ഇന്ത്യ – യുഎസ് സഹകരണം കൂടുതൽ ശക്തമാവുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തിൽ തന്റെ സുഹൃത്ത് ട്രംപിനെ അഭിനന്ദിക്കുന്നുവെന്നാണ് മോദി എക്സിൽ കുറിച്ചത്. ഇന്ത്യ – അമേരിക്ക ബന്ധം കൂടുതൽ ദൃഢമാവുമെന്ന പ്രതീക്ഷയും നരേന്ദ്ര മോദി പങ്കുവെച്ചു.

ഇരു രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് പ്രധാനമന്ത്രിയുടെ ആശംസ. തന്ത്രപരമായ മേഖലകളിലെ സഹകരണവും പുതുക്കണമെന്നും ട്രംപിനൊപ്പമുള്ള വിവിധ നിമിഷങ്ങളുടെ ചിത്രങ്ങളോട് കൂടിയ കുറിപ്പിൽ പ്രധാനമന്ത്രി വിശദമാക്കുന്നത്. ഇരു രാജ്യത്തേയും ജനങ്ങളുടെ പുരോഗതി, സമാധാനം, സ്ഥിരതയും ലക്ഷ്യമിട്ട് പ്രവർത്തിക്കാമെന്നും പ്രധാനമന്ത്രി കുറിപ്പിൽ വിശദമാക്കുന്നുണ്ട്.

അൽപസമയം മുമ്പ് ജനങ്ങളെ അഭിസംബോധന ചെയ്ത ഡോണാൾഡ് ട്രംപ് , അമേരിക്കയിലെ ജനങ്ങൾക്കും തന്നോടൊപ്പം നിന്ന പാർട്ടി പ്രവർത്തകർക്കും കുടുംബത്തിനുമെല്ലാം നന്ദി പറഞ്ഞു. അമേരിക്കയുടെ സുവർണ കാലം വന്നെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിനുണ്ടായ മുറിവ് ഉണക്കുമെന്നും ട്രംപ് പ്രതിജ്ഞയെടുത്തു. അമേരിക്കയുടെ 47-ാം പ്രസിഡന്റായി താൻ തെരഞ്ഞെടുക്കപ്പെട്ടു എന്നും അദ്ദേഹം ഫ്ലോറിഡയിൽ പറഞ്ഞു.

തിങ്ങി നിറഞ്ഞ വേദിയിൽ ഹർഷാരവത്തോടെയാണ് അണികൾ ട്രംപിനെ സ്വാഗതം ചെയ്തത്. ഒദ്യോഗികമായി വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയിച്ചതായി സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. അനുയായികളെ അഭിസംബോധന ചെയ്യുമ്പോൾ ട്രംപിന്റെ ഭാര്യയും മക്കളും വേദിയിൽ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ പിന്തുണച്ചതിന് ഭാര്യ മെലാനിയയെ ആലിംഗനം ചെയ്തും ചുംബനം നൽകിയുമാണ് ട്രംപ് നന്ദി പറഞ്ഞത്.

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്

മലപ്പുറം: മലപ്പുറം പോത്ത് കല്ലിൽ പ്രഷർ കുക്കർ പൊട്ടിതെറിച്ച് അപകടം. പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു. പോത്ത്കല്ല് ഉപ്പട ചാത്തമുണ്ടയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ അമ്മയുടെ ദേഹത്തിരുന്ന കുഞ്ഞിനാണ് പരിക്കേറ്റത്.

പരിക്കേറ്റ ഒമ്പത് മാസം പ്രായമുള്ള മാസിൻ എന്ന കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. അപകടം ഉണ്ടായ ഉടനെ കുഞ്ഞിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടര്‍ന്ന് ഇവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയശേഷം കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വീണ്ടും ട്രംപ് കമലയ്ക്ക് നിരാശ

വാഷിംഗ്ടണ്‍. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. കേവലഭൂരിപക്ഷമായ 270 ഇലക്ട്രറല്‍ കോളേജ് എന്ന മാന്ത്രിക സംഖ്യ ട്രംപ് തൊട്ടു. ഡെണാള്‍ഡ് ട്രംപ് 23 സംസ്ഥാനങ്ങളിലും കമല ഹാരിസ് 11 ലും വിജയിച്ചു. വിജയിയെ നിര്‍ണ്ണയിക്കുന്ന ഇലക്ടറല്‍ കോളജ് നമ്പറുകളില്‍ ട്രംപ് 270 എണ്ണത്തില്‍ മുന്നിട്ട് നില്‍ക്കുന്നു

കമല ഹാരിസ് 214 ഇലക്ടറല്‍ കോളജിലും മുന്നിലാണ്. ഏഴ് സ്വിംഗ് സ്റ്റേറ്റുകളിലെ അന്തിമഫലമായിരിക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക എന്ന് ഉറപ്പിച്ചിരുന്നു. ഇതില്‍ ട്രംപ് എല്ലാ സ്റ്റേറ്റിലും വിജയിച്ചിരിക്കുകയാണ്. ഇതോടെയാണ് കേവല ഭൂരിപക്ഷത്തിലേക്ക് ട്രംപിന് എത്താന്‍ സാധിച്ചതും. ഫ്ളോറിഡയില്‍ റിപ്പബ്ലിക്കന്‍മാര്‍ ട്രംപിന്റെ വിജയാഘോഷം തുടങ്ങി കഴിഞ്ഞു.

തന്റെ അനുയായികളെ അഭിസംബോധന ചെയ്യാന്‍ ഡൊണാള്‍ഡ് ട്രംപ് പാം ബീച്ചിലെ ഫ്ലോറിഡ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് എത്തും എന്നാണ് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ട്രംപ് വിജയമുറപ്പിച്ചതോടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസ് തന്റെ രാത്രി പ്രസംഗം റദ്ദാക്കി. എന്നാല്‍ നാളെ രാവിലെ കമല ഹാരിസ് ജനങ്ങളെ അഭിസംബോധന ചെയ്യും എന്ന് സെഡ്രിക് റിച്ച്മണ്ട് വാഷിംഗ്ടണില്‍ പറഞ്ഞു.

നോര്‍ത്ത് കരോലിനയിലും ജോര്‍ജിയയിലും നേടിയ നിര്‍ണായക വിജയങ്ങളാണ് ട്രംപിന് കരുത്തായത്. രണ്ട് ഡെമോക്രാറ്റിക് സീറ്റുകള്‍ അട്ടിമറിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. ഇത് ട്രംപിന്റെ രാഷ്ട്രീയ ശക്തി കൂടി തെളിയിക്കുന്നതാണ്. ഡെമോക്രാറ്റുകള്‍ ശക്തമായ അടിത്തറ ഉറപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രധാന പ്രദേശങ്ങളില്‍ കമല ഹാരിസ് മോശം പ്രകടനമാണ് നടത്തുന്നത്.

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

പെരുമ്പാവൂര്‍. ആലുവ-മൂന്നാർ റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇരിങ്ങോൾ വൈദ്യശാലപ്പടി പെട്രോൾ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കുറുപ്പുംപടി സ്വദേശി ജോർജിന്റെ അംബാസിഡർ കാറിനാണ് തീപിടിച്ചത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ പുറത്തേക്കിറങ്ങി ഓടി. കാർ ഭാഗികമായി കത്തി നശിച്ചു. ഉടൻതന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തിയണയ്ക്കുകയായിരുന്നു. ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന സുപ്രധാന റോഡിലാണ് സംഭവം ഉണ്ടായത്. യാത്രക്കാർ യാതൊരു പരിക്കുകളും ഇല്ലാതെ രക്ഷപ്പെട്ടു.

സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവ്യസ്ഥ ഹൈക്കോടതി റദ്ദാക്കി

കൊച്ചി. സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവ്യസ്ഥ ഹൈക്കോടതി റദ്ദാക്കി. മോട്ടോർ വെഹിക്കിൾ സ്കീമിലെ വ്യവസ്ഥയാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ് റദ്ദാക്കിയത്. 140 കിലോമീറ്ററിലധികം ദൂരത്തേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സുടമകൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. സ്കീമിന് രൂപംനൽകിയാൽ ഒരു വർഷത്തിനകം ബന്ധപ്പെട്ട കക്ഷികളെ കേട്ട് അന്തിമമാക്കണമെന്നാണ് വ്യവസ്ഥ. അതുണ്ടായില്ല എന്നതിനാൽ സ്കീം നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. പുതിയ സ്കീമിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ബസ്സുകൾക്ക് പെർമിറ്റ് പുതുക്കി നൽകേണ്ടെന്ന തീരുമാനത്തെ തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്. 2020 സെപ്റ്റംബർ 14-നാണ് KSRTC ക്ക് ഏറെ ഗുണകരമായ സ്കീമിന്റെ കരട് പ്രസിദ്ധീകരിച്ചത്.

ശാസ്താംകോട്ട സബ് രജിസ്ട്രാർ ഓഫീസിൽ ഭരണഭാഷ മലയാളഭാഷ വാരാചരണം നടത്തി

ശാസ്താംകോട്ട: ഭരണഭാഷ മലയാള ഭാഷാവാരാചരണത്തിന്റെ ഭാഗമായി ശാസ്താംകോട്ട സബ്രജിസ്ട്രാർ ഓഫീസിൽ നടത്തിയ സമ്മേളനം മുൻ മലയാള അദ്ധ്യാപകനും കവിയുമായ ഗുരുകുലം ശശി ഉദ്ഘാടനം ചെയ്തു. സബ്രജിസ്ട്രാർ വി.സജിമോൻ അദ്ധ്യക്ഷത വഹിച്ചു.
ശൂരനാട് സബ് രജിസ്ട്രാർ പ്രതാപചന്ദ്രൻ, ഷൈജതോമസ്, അനു എസ് ഇന്ദു, ഷെറിൻ എന്നിവർ സംസാരിച്ചു
പറഞ്ഞു. ഗുരുകുലംശശി, ശിവ തുരുത്തിക്കര എന്നിവർ കവിതകളവതരിപ്പിച്ചു.

തങ്ങൾക്കെതിരായ വിവാദപരാമർശം, ഉമർ ഫൈസി മുക്കത്തോട് സമസ്ത നേതൃത്വം വിശദീകരണം തേടി

മലപ്പുറം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ വിവാദപരാമർശത്തിൽ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തോട് സമസ്ത നേതൃത്വം വിശദീകരണം തേടി. ഒരാഴ്ചക്കകം വിശദീകരണം നൽകാനാണ് നിർദേശം. അതേസമയം, തന്നോട് ഇതുവരെ ആരും വിശദീകരണം തേടിയിട്ടില്ല എന്ന് ഉമർ ഫൈസി പ്രതികരിച്ചു.

മലപ്പുറം എടവണ്ണപ്പാറയിൽ നടത്തിയ വിവാദ പരാമർശത്തിലാണ് സമസ്ത നേതൃത്വം ഉമർ ഫൈസിയോട് വിശദീകരണം തേടിയത്. ഖാസിയാദാൻ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾക്ക് യോഗ്യതയില്ല എന്നായിരുന്നു പരാമർശം. എന്നാൽ വ്യക്തിപരമായി താൻ ആരെയും അധിക്ഷേപിച്ചിട്ടില്ല എന്നും ഖാസിയാകാനുള്ള പൊതു നിർദ്ദേശമാണ് മുന്നോട്ടുവച്ചത് എന്നും ഉമർ ഫൈസി വിശദീകരിച്ചിരുന്നു. പിന്തുണയുമായി എസ് വൈ എസ്, എസ് കെ എസ് എസ് എഫ് നേതാക്കൾ രംഗത്ത് എത്തുകയും ചെയ്തു. എന്നാൽ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ സമ്മർദ്ദം ശക്തമായതോടെയാണ് സമസ്ത നേതൃത്വം വിശദീകരണം തേടിയത്. ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് നിർദ്ദേശം. എന്നാൽ, തന്നോട് ഇതുവരെ ആരും വിശദീകരണം ചോദിച്ചിട്ടില്ല എന്നാണ് ഉമ്മർ ഫൈസിയുടെ പ്രതികരണം.

ടെലി ബൈറ്റ്..

സമസ്ത ലീഗ് തർക്കം പരിഹരിക്കാനുള്ള മാർഗമായാണ് സമസ്ത നേതൃത്വം ഉമർ ഫൈസിയോട് വിശദീകരണം തേടിയത്. ഒപ്പം, സി ഐ സി വിഷയത്തിൽ പാണക്കാട് സാദിഖലി തങ്ങൾ ഉടൻ പരിഹാരം കാണുമെന്നും സമസ്ത നേതൃത്വം പ്രതീക്ഷിക്കുന്നു.

മ്ലാവ് കുറുകെ ചാടി തണ്ണിത്തോട് പോലീസിന്റെ ജീപ്പ് അപകടത്തിൽപ്പെട്ടു

പത്തനംതിട്ട .കോന്നി തണ്ണിത്തോട് റോഡിൽ പേരുവാലി ഭാഗത്ത് മ്ലാവ് കുറുകെ ചാടി തണ്ണിത്തോട് പോലീസിന്റെ ജീപ്പ് അപകടത്തിൽപ്പെട്ടു. നീയന്ത്രണം വിട്ട ജീപ്പ് മരത്തിലേക്ക് ഇടിച്ചു കയറി 2 പോലീസുകാർക്ക് പരുക്കെറ്റു. Asi ശിവ പ്രസാദ്,cpo അരുൺ എന്നിവർക്കാണ് പരുക്കേറ്റത്.
നെറ്റ് പെട്രോളിംഗിനിടെ പന്ത്രണ്ടു മണിയോടെയാണ് അപകടം. പരിക്കേറ്റവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.