സീരിയൽ റോസ്റ്റിങ് വിഡിയോയിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ വ്ലോഗർ അര്‍ജുൻ സുന്ദരേശൻ വിവാഹിതനായി.
അവതാരകയും മോഡലുമായ അപർണ പ്രേംരാജ് ആണ് വധു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ആണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പിന്നാലെ നിരവധി പേരാണ് ഇരുവർക്കും വിവാഹ ആശംസകൾ നേരുന്നത്. അപർണയുമായി അർജുൻ പ്രണയത്തിലാണെന്ന വിവരം ഈയടുത്താണ് വെളിപ്പെടുത്തിയത്. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും അര്‍ജുന് ഒരു മില്യണ്‍ ഫോളോവേഴ്‌സുണ്ട്. അൺഫിൽറ്റേർഡ് ബൈ അപർണ എന്ന യൂട്യൂബ് ചാനലിലൂടെ പോഡ്കാസ്റ്റ് ഷോ അവതരിപ്പിക്കുന്ന അപർണ അറിയപ്പെടുന്ന അവതാരക കൂടിയാണ്.
വ്ലോഗർ അര്‍ജുൻ സുന്ദരേശൻ വിവാഹിതനായി
അസാമിൽ എത്തി സാഹസികമായി പോലീസ് പിടികൂടിയ പോക്‌സോ കേസ് പ്രതി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ രക്ഷപെട്ടു
പോക്‌സോ കേസ് പ്രതിയായ അസം സ്വദേശി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു. കേരള പൊലീസ് പിടികൂടി അസമില്‍ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ് നസീബി ഷെയ്ഖ് എന്ന പ്രതി ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടത്. ഇതര സംസ്ഥാനക്കാരിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് ഇയാള്‍.
നാലു മാസം മുന്‍പാണ് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പോക്‌സോ കേസ് റിപ്പോര്‍ട്ട് ചെയ്തത്. തിരച്ചില്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതി അസമിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇവിടെ എത്തിയ നല്ലളം പൊലീസ്, അസം പൊലീസിന്റെ സഹായത്തോടെ വളരെ സാഹസികമായിട്ടായിരുന്നു പ്രതിയെ പിടികൂടിയത്. ബിഹാര്‍ അതിര്‍ത്തിയില്‍ വച്ചാണ് പ്രതി രക്ഷപ്പെട്ടത്.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ അക്രമം, ഒരാള്‍ പിടിയില്‍
ശാസ്താംകോട്ട .താലൂക്കാശുപത്രിയില്‍ .ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നേരെയാണ് അക്രമം നടന്നത്. മദ്യപിച്ചെത്തിയ അജ്ഞാതനാണ് അക്രമം നടത്തിയത്. ബഹളമുണ്ടാക്കിയ ഇയാള്‍ ക്യാബിന്‍റെ ചില്ലുതകര്‍ത്തു. ഇതുവഴി ഇയാളുടെ കൈക്ക് മുറിവുപറ്റി. പൊലീസ് എത്തി ഏറെ പണിപ്പെട്ട് ഇയാളെ നിയന്ത്രണത്തിലാക്കി. മുറിവു വച്ചുകെട്ടി ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പേരോ വിലാസമോ നല്‍കാന്‍ തയ്യാറായിട്ടില്ല.
പത്രപ്രവര്‍ത്തകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
മംഗലപുരം. പത്രപ്രവര്‍ത്തകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ദേശാഭിമാനി ലേഖകനും, സിപിഐഎം മംഗലാപുരം ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയും ആയ അവീഷാണ് മരിച്ചത്. വൈകുന്നേരം കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
വിതുര ഹൈസ്കൂളിൽ വിദ്യാർത്ഥികളുടെ തല്ലുമാല
തിരുവനന്തപുരം. വിതുര ഹൈസ്കൂളിൽ വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടി.പാലോട് സബ് ജില്ലാ കലോത്സവം നടക്കുന്ന പ്രധാന വേദിയുടെ സമീപത്താണ് സംഘർഷം നടന്നത്. തലേന്ന് രാത്രി വിതുര – കൊപ്പം ജംഗ്ഷനിലുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൻ്റെ തുടർച്ചയെന്ന് വിലയിരുത്തൽ.അധ്യാപകർ ഇടപെട്ടതിനാൽ കൂടുതൽ സംഘർഷം ഒഴിവായി. സംഘർഷത്തിന്റെ ദൃശ്യങ്ങൾ 24ന് .
ഇന്ന് രാവിലെയായിരുന്നു വിതുര ഹൈസ്ക്കൂളിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പാലോട് സബ് ജില്ലാ കലോത്സവം നടക്കുന്ന പ്രധാന വേദിയുടെ സമീപത്താണ് സംഘർഷം നടന്നത്. വിദ്യാർത്ഥികൾ നിർത്താതെ ഏറ്റുമുട്ടന്നത് പുറത്ത് വന്ന ദൃശ്യങ്ങളിൽ വ്യക്തം.
അധ്യാപകർ ഓടിയെത്തി ഇടപെട്ടതിനാൽ വൻ സംഘർഷം ഒഴിവായി. സംഘർഷത്തിലേക്ക് നയിച്ച കൃത്യം കാരണം വ്യക്തമല്ല. ഇന്നലെ രാത്രി 10 മണിയോടെ വിതുര – കൊപ്പം ജംഗ്ഷനിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.
അതിൽ വിതുര പോലീസ് കേസ് എടുത്തിരുന്നു . അതിന്റെ തുടർച്ചയാകാം ഇന്നത്തെ സംഘർഷമെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടില്ല. തിരുവനന്തപുരത്തെ ഗ്രാമീണ മേഖലയിലെ ഗവ: സ്കൂളുകൾക്ക് മുന്നിലും ബസ് സ്റ്റാൻഡന്റിലും ഒക്കെ കഴിഞ്ഞ കുറച്ചു നാളുകളായി
സംഘർഷം പതിവാണ്.
തിരുവനന്തപുരത്ത് പോലീസ് പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്ന് MDMA യുമായി നാല് പേർ പിടിയിൽ
തിരുവനന്തപുരം. പോലീസ് പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്ന് MDMA യുമായി നാല് പേർ പിടിയിൽ.ശ്രീകാര്യത്ത് മൂന്നു പേരും മംഗലപുരത്ത് ഒരാളുമാണ് പിടിയിലായത്.ശ്രീകാര്യത്ത് വാടക വീട് വളഞ്ഞാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ തുടർന്ന് സിറ്റി – റൂറൽ ഡാൻസാഫ് സംഘവും പോലീസും നടത്തിയ പരിശോധനയിലാണ് ലഹരി വില്പന സംഘം
വലയിലായത്. വെള്ളനാട് സ്വദേശിയായ രമേഷ് ശ്രീകാര്യം ഇളംകുളത്ത് വീട് വാടകയ്ക്കെടുത്ത് മയക്കു മരുന്ന് കച്ചവടം നടത്തിവരുന്ന വിവരം ലഭിച്ച പോലീസ് ഇന്ന് വെളുപ്പിന് വീട് വളഞ്ഞാണ് മൂന്നുപേരെ പിടികൂടിയത്. രമേഷിനെ കൂടാതെ വലിയ വേളി സ്വദേശി ബൈജു പെരേര, വള്ളക്കടവ് സ്വദേശി റോയ് ബഞ്ചമിനുമാണ് പിടിയിലായത്. ഇവരിൽ നിന്നും 50 ഗ്രാം MDMA കണ്ടെത്തി. മംഗലപുരത്ത് വെയിലൂർ മുണ്ടയ്ക്കൽ കോളനിയിൽ വില്പനയ്ക്കായി എത്തിച്ച MDMA യുമായി പിടികൂടിയത് അവിടുത്തെ തന്നെ താമസക്കാരനായ
ദീപുവിനെ. ദീപുവിൻ്റെ കൈയിൽ നിന്നും MDMA യ്ക്ക് പുറമേ കഞ്ചാവും പിടികൂടിയിട്ടുണ്ട്. സ്ഥിരമായി ലഹരി വില്പന നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്.
സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് ഇവർ ലഹരി വില്പന നടത്തിയിരുന്നത്. ഇവർക്ക് ലഹരി എത്തിക്കുന്ന സംഘത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പ്രണവാനന്ദ തീർത്ഥപാദർ :പന്മന ആശ്രമത്തെ നയിച്ച ധർമസാരഥി
വിദ്യാധിരാജ പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായി നില കൊണ്ട സ്വാമി പ്രണവാനന്ദ തീർത്ഥ പാദർ (93)പന്മനയിൽ സമാധി പ്രാപിച്ചതോടെ നാടിന് നഷ്ടമാകുന്നത് വൈഷമ്യങ്ങളുടെ ഇരുളില്‍ ആശ്രമത്തെ നയിച്ച ആത്മീയ തേജസ് .
കാൽനൂറ്റാണ്ടുകാലം പന്മന ആശ്രമത്തെ മുന്നോട്ടുനയിച്ച വേദാന്തപണ്ഡിതനായിരുന്നു അദ്ദേഹം.1932ഡിസംബർ 18ന് കൊല്ലം ജില്ലയിൽ കുന്നത്തൂർ ഐവർകാല യിൽ പാർവതി അമ്മയുടെയും ഗോവിന്ദൻ നായരുടെയും പ്രിയ പുത്രനായി വളർന്ന കേശവൻ നായരാണ് പിൽക്കാലത്ത് പ്രണവാനന്ദ തീർത്ഥ പാദരായി മാറിയത്.കുട്ടിക്കാലത്തു തന്നെ സേവനകാര്യങ്ങളിൽ തത് പരനായിരുന്ന കേശവൻ പഠനത്തിലും മികവ് പുലർത്തിയിരുന്നു. വിദ്യാഭ്യാസബിരുദത്തിനു ശേഷം അധ്യാപകജോലിയിൽ പ്രവേശിച്ച അദ്ദേഹം കൊട്ടാരക്കര വി എച്ച് എസ് ഇ സ്കൂളിൽ പ്രിൻസിപ്പൽ ആയി. 1988ൽ ഉദ്യോഗത്തിൽ നിന്ന് വിരമിച്ചശേഷം ആത്മീയസേവനത്തിനായി ജീവിതം നീക്കി വെച്ചു. സഹധർമ്മിണിയായ ശാരദാമ്മയും അദ്ധ്യാപനജോലി യിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹത്തിന്റെ നിഴലായി മാറി.
കുന്നത്തൂരിലെ ഞാങ്കടവ് പാലത്തിന്റെ നിർമാണത്തിന് സ്വാമിയുടെ ഇടപെടലുകൾ പ്രധാനമായിരുന്നു. വേദാന്തപഠനത്തിൽ ശ്രദ്ധ ചെലുത്തിയ സ്വാമികൾ കൊട്ടാരക്കര അവധൂതാശ്രമം, പന്മന ആശ്രമം തുടങ്ങിയ ആത്മീയകേന്ദ്രങ്ങളിൽ നിത്യ സന്ദർശകനായി. മഹാജ്ഞാനിയായ കൈവല്യാനന്ദ സ്വാമികളുമായുള്ള പരിചയമാണ് സമർപ്പിതമായ സന്യാസജീവിതത്തിനു നിമിത്തമായത്. 2000ൽ പ്രജ്ഞാനാനന്ദ തീർഥപാദരിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ച സ്വാമികൾ പിന്നീട് പന്മന ആശ്രമത്തിന്റെ മഠാ ധിപതിയായി.
പന്മന ആശ്രമത്തിന്റെ വികസനത്തിൽ പ്രണവാനന്ദ തീർത്ഥപാദരുടെ നേതൃത്വം വലിയ സഹായകമായിരുന്നു. ആശ്രമത്തിൽ സ്വാമികൾ സംഘടിപ്പിച്ചിരുന്ന വേദാന്തക്ലാസുകൾ പൊതുജനങ്ങളെ ആകർഷിച്ചു. ആശ്രമവികസനത്തിൽ ബഹുജന പിന്തുണ ഉറപ്പാക്കാൻ പ്രണവാനന്ദ സ്വാമിയുടെ ലളിതവും സൗഹാർദപരവുമായ പെരുമാറ്റം വലിയ തുണയായി. നാടിന്റെ പൊതുവേദികളിൽ സജീവസാനിദ്ധ്യമായിരുന്ന സ്വാമികൾ, രോഗാതുരനായതോടെയാണ് പൊതുരംഗത്ത് നിന്ന് പിൻവാങ്ങിയത്. 92 വർഷത്തെ ദീർഘജീവിതത്തിൽ നിന്ന് സ്വാമികൾ മറയുമ്പോൾ, ബാക്കിയാകുന്നത് നാടിന് അദ്ദേഹം നൽകിയ സാന്ത്വനങ്ങളാണ്. നവംബർ 9 ശനിയാഴ്ച വൈകിട്ട് 3മണിയ്ക്ക് പന്മന ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള പന്മന താമരപുരയിടത്തിൽ ഭൗതികശരീരം സമാധിയിരുത്തും.
സ്കൂൾ കായികമേളയിൽ വേഗരാജാവായി അൻസ്വാഫ്, ആർ ശ്രേയ വേഗറാണി
കൊച്ചി. കേരള സ്കൂൾ കായികമേളയിൽ വേഗരാജാവായി എറണാകുളം ജില്ലയുടെ അൻസ്വാഫ് കെ. അഷ്റഫ്. ആലപ്പുഴ ജില്ലയുടെ ആർ. ശ്രേയയാണ് വേഗറാണി. ഇത്തവണയും നൂറ് മീറ്ററിൽ മീറ്റ് റെക്കോർഡുകൾ പിറന്നില്ല.
എറണാകുളം മീറ്റിൽ വേഗരാജ പട്ടം വിട്ടുകൊടുക്കാതെ എറണാകുളം സെൻ്റ്. സ്റ്റീഫൻസ് എച്ച്.എസ്.എസ് കീരംപാറയിലെ അൻസ്വാഫ് കെ. അഷ്റഫ്/ 10.81 സെക്കൻ്റിൽ ഫിനിഷ് ലൈൻ തൊട്ടാണ് അൻസ്വാഫിന്റെ സുവർണനേട്ടം. 13 വർഷം പഴക്കമുള്ള മീറ്റ് റെക്കോർഡ് നേരിയ വ്യത്യാസത്തിന് നഷ്ടമായതിൽ മാത്രം നിരാശ
ചേച്ചിമാരെക്കാൾ മികച്ച സമയത്തിൽ ഓടി വേഗറാണി പട്ടം സ്വന്തമാക്കി ആലപ്പുഴ സെന്റ് ജോസഫ് ghss ലെ ആർ ശ്രേയ/ 12.54 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ശ്രേയ സ്വർണ്ണമണിഞ്ഞത്
സീനിയർ ഗേൾസിൽ ഒന്നാംസ്ഥാനത്തെത്തിയത് തിരുവനന്തപുരം ജി വി രാജയിലെ രഹന രഘു.ജൂനിയർ ബോയ്സിൽ പാലക്കാടിന്റെ നിവേദ് കൃഷ്ണയും. സബ്ജൂനിയർ ബോയ്സിൽ കാസർകോടിന്റെ നിയാസ് അഹമ്മദും, ഗേൾസിൽ ഇടുക്കിയുടെ ദേവ പ്രിയയും സ്വർണ്ണം നേടി
കാശ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളെ ചെറുക്കും, നരേന്ദ്രമോദി
നാസിക്.കാശ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ നാസിക്കിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു മോദിയുടെ പ്രസ്താവന. വിവിധ ജാതി വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി
കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു മാറ്റിയത് അംബേദ്കറിന് ഉള്ള ശ്രദ്ധാഞ്ജലി എന്നാണ് നരേന്ദ്രമോദി വിശേഷിപ്പിക്കുന്നത്. ഭരണഘടനയെ കശ്മീരിന് പുറത്താക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെത് . താൻ അതൊരു കാരണവശാലും അനുവദിക്കില്ലെന്ന് മോദി വ്യക്തമാക്കി. കാലി പേജുകളുള്ള ഭരണഘടന പിടിച്ചാണ് കോൺഗ്രസ് നേതാക്കൾ ഭരണഘടന സംരക്ഷണത്തിന് ഇറങ്ങുന്നതെന്നും മോദി പരിഹസിച്ചു. ജാതി സെൻസസ് കോൺഗ്രസ് തിരഞ്ഞെടുപ്പ് വിഷയമാകുമ്പോൾ എസ് ഇ എസ് ടി ഓ ബി സി വിഭാഗങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കുന്നവരാണ് കോൺഗ്രസ് എന്ന് മോദി വിമർശിച്ചു . പാവപ്പെട്ടവരെ കുറിച്ച് ചിന്തിക്കുന്ന സർക്കാർ ആണ് മഹാരാഷ്ട്രയിലും കേന്ദ്രത്തിലും. ഭരണത്തുടർച്ച ഉണ്ടായില്ലെങ്കിൽ ക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളും കോൺഗ്രസ് നിർത്തലാക്കുമെന്നും മോദി മുന്നറിയിപ്പ് നൽകി




































