Home Blog Page 1958

മണിപ്പൂരിൽ അധ്യാപികയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം തീ കൊളുത്തിയ സംഭവം, പ്രതിഷേധം

ഇംഫാല്‍. മണിപ്പൂരിൽ അധ്യാപികയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം തീ കൊളുത്തിയ സംഭവം.യുവതിയെ ബലാത്സംഗം ചെയ്തതിനുശേഷം ആണ് കൊലപ്പെടുത്തിയത് എന്ന് കുക്കി സംഘടനകൾ.സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ കുക്കി വിഭാഗം

യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അസമിലേക്ക് കൊണ്ട് പോകും. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ സംഭവത്തിൽ പ്രതികരിക്കാനാകുവെന്ന് പോലീസ്

പി പി ദിവ്യയെ വീണ്ടും ചർച്ചയാക്കാൻ യുഡിഎഫ്

പാലക്കാട്. പി പി യ്ക്ക് ജാമ്യം കിട്ടിയ സാഹചര്യം പാലക്കാട് ചർച്ചയാക്കും. കുടുംബയോഗങ്ങളിലാവും ദിവ്യയുടെ ജാമ്യം ചർച്ചയാക്കുക. പാതിരാ റെയ്ഡിന് പിന്നാലെയാണ് പി പി ദിവ്യയും ചർച്ചയാവുക.ദിവ്യക്ക് ജാമ്യം കിട്ടാന്‍ സര്‍ക്കാര്‍ തലത്തില്‍ നാടകം നടത്തി എന്നതും പാര്‍ട്ടികുടുംബത്തിനുപോലും മാഫിയ ഭരണത്തില്‍ രക്ഷയില്ല എന്നതുമായിരിക്കും പരാമര്‍ശം, സ്ത്രീ വോട്ടർമാരെ പി പി ദിവ്യ വിഷയം സ്വാധീനിക്കും എന്ന് വിലയിരുത്തൽ. വനിതാ നേതാക്കൾ തന്നെയാവും ക്യാംപെയിന് നേതൃത്വം നൽകുക

കണ്ണങ്കാട്ട് കടവ് പാലം യാഥാര്‍ഥ്യമാകുന്നു..ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരത്തുക കൈമാറി

കണ്ണങ്കാട്ട് കടവ് പാലം നിര്‍മാണത്തിനായി ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള പുനരധിവാസ പുനഃസ്ഥാപന പാക്കേജ് ഉള്‍പ്പെടെയുള്ള നഷ്ടപരിഹാരത്തുക വിതരണം തുടങ്ങി. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അവാര്‍ഡ് തുക അനുവദിച്ച രേഖ ഗുണഭോക്താക്കള്‍ക്ക് കൈമാറി. മണ്‍ട്രോതുരുത്ത്, പടിഞ്ഞാറേ കല്ലട പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും കല്ലടയാറിനു കുറുകെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന പാലത്തിന്റെയും അനുബന്ധറോഡുകളുടേയും ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി ഭൂമിയും കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും തൊഴിലും നഷ്ടപ്പെടുന്നവര്‍ക്കുള്ള തുകയാണ് നല്‍കിയത്. മണ്‍ട്രോതുരുത്ത് വില്ലേജില്‍ നിന്നും 42.68 ആര്‍സും പടിഞ്ഞാറേ കല്ലട വില്ലേജില്‍ നിന്നും 11.87 ആര്‍സും ഉള്‍പ്പെടെ 54.55 ആര്‍സ് (01 ഏക്കര്‍ 34.739 സെന്റ്) ഭൂമിയാണ് ഏറ്റെടുത്തത്. 4,41,68,598 രൂപയ്ക്കുള്ള 84 അവാര്‍ഡുകളാണ് വിതരണം ചെയ്തത്.
കൊല്ലം, കുന്നത്തൂര്‍ താലൂക്കുകളെ ബന്ധിപ്പിക്കുന്ന പാലം യാഥാര്‍ഥ്യമാകുന്നതോടെ മണ്‍റോത്തുരുത്തിലേക്കുള്ള ഗതാഗത സൗകര്യം വര്‍ധിക്കുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ പറഞ്ഞു. കൊന്നേല്‍ക്കടവ് പാലം നിര്‍മാണത്തിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുന്നതിനായി എം.എല്‍.എ അറിയിച്ചു. പരിപാടിയില്‍ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍, മണ്‍ട്രോത്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാര്‍, പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങള്‍, എ.ഡി.എം ജി നിര്‍മല്‍കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) എഫ്. റോയ്കുമാര്‍, കിഫ്ബി ലാന്‍ഡ് അക്വിസിഷന്‍ ഓഫീസര്‍ ബി. ദ്വിതീപ് കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജി. അരുണ്‍കുമാര്‍, കെ.ആര്‍.എഫ്.ബി എക്സി. എന്‍ജിനീയര്‍ ദീപാ ഓമനകുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ് അറിയിച്ചു. ശക്തമായ കാറ്റിനും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും സാധ്യതയുളളതിനാല്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയും അപകടസാധ്യത ലഘൂകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുമുള്ള ഉത്തരവ് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ചു. 
ഉത്തരവിലെ പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍: പ്രതികൂല സാഹചര്യത്തില്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ മേഖലകളില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് അധികൃതരുടെ നിര്‍ദ്ദേശാനുസരണം മാറി താമസിക്കാന്‍ തയ്യാറാകണം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ വൈകിട്ട് ഏഴ് മണി മുതല്‍ രാവിലെ ഏഴ് വരെയുള്ള മലയോരമേഖലയിലേക്കുള്ള യാത്രകള്‍ പരിമിതപ്പെടുത്തണം. ബീച്ചുകളില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും തോടുകളിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങരുത്. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്. ചാലുകള്‍, ചപ്പാത്തുകള്‍ എന്നിവയുടെ മുകളിലൂടെ ശക്തമായ നീരൊഴുക്ക് ഉണ്ടെങ്കില്‍ മുറിച്ച് കടക്കരുത്. ഇടിമിന്നല്‍ കൊണ്ടുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഈ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണം. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യരുത്. മലയോര മേഖലയിലുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാറി താമസിക്കാന്‍ വിമുഖത കാട്ടരുത്. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ ഒഴികെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കണം. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങി കളിക്കുന്നില്ലെന്ന് രക്ഷകര്‍ത്താക്കള്‍ ഉറപ്പാക്കണം. പുഴകളുടേയും തോടുകളുടേയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കൈവശമുള്ള പ്രധാനപ്പെട്ട രേഖകള്‍ അടക്കമുള്ള വിലപ്പെട്ട വസ്തുക്കള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം.

*കണ്‍ട്രോള്‍ റൂം നമ്പരുകള്‍*
പൊതുജനങ്ങള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി ജില്ലാ കളക്ടറേറ്റിലെയും താലൂക്കുകളിലേയും കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാം. കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം: ടോള്‍ ഫ്രീ നമ്പര്‍ 1077, ലാന്റ് ലൈന്‍ 0474 2794002, 2794004, മൊബൈല്‍ 9447677800.
താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍: കൊല്ലം- 0474-2742116, 9447194116, കരുനാഗപ്പള്ളി- 0476-2620223, 9497135022, കുന്നത്തൂര്‍- 0476-2830345, 9447170345, കൊട്ടാരക്കര- 0474-2454623, 9447184623, പത്തനാപുരം- 0475-2350090, 9447191605, പുനലൂര്‍- 0475-2222605, 8547618456.

*മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്*
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയുടെ തീരപ്രദേശത്തു നിന്നും മത്സ്യബന്ധനത്തിനായി മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. നിലവില്‍ പോയിട്ടുളളവരെ തിരികെയെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

വീട്ടുജോലിക്ക് എത്തിയ ഒ‍‍ഡീഷ സ്വദേശിനിയെ പീഡിപ്പിച്ച  ഹോര്‍ട്ടികോര്‍പ് മുന്‍ എംഡി കീഴടങ്ങി

വീട്ടുജോലിക്ക് എത്തിയ ഒ‍‍ഡീഷ സ്വദേശിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച  ഹോര്‍ട്ടികോര്‍പ് മുന്‍ എംഡി കീഴടങ്ങി. കെ.ശിവപ്രസാദ് ആണ് കീഴടങ്ങിയത്. ശിവപ്രസാദിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ശിവപ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.‌‌
23കാരിയായ ഒ‍‍ഡീഷ സ്വദേശിയായ ആദിവാസി യുവതിയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. വൈറ്റില സിൽവർ സാൻഡ് ദ്വീപിലെ താമസക്കാരനും പൊതുമേഖലാ സ്ഥാപനത്തിന്റെ മുൻ ഉന്നത ഉദ്യോഗസ്ഥനുമായ കെ.ശിവപ്രസാദിനെതിരെ (75) കേസെടുത്തിരുന്നു. കഴിഞ്ഞമാസം 15ന് ആയിരുന്നു സംഭവം. 17നു തന്നെ എഫ്ഐആർ റജിസ്റ്റർ ചെയ്തെങ്കിലും ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനായിരുന്നില്ല. 15ന് രാവിലെ ഭാര്യ പുറത്തു പോയ സമയത്തു പ്രതി ജ്യൂസിൽ ലഹരിപദാർഥം കലർത്തി നൽകിയ ശേഷം കടന്നു പിടിച്ചു എന്നായിരുന്നു യുവതിയുടെ മൊഴി.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് അ‌ഞ്ച് മണിക്കൂർ അടച്ചിടും

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാൽ ഇന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അ‌ഞ്ച് മണിക്കൂർ അടച്ചിടും. വൈകുന്നേരം നാല് മണി മുതൽ രാത്രി ഒൻപത് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ പുതുക്കിയ യാത്രാ സമയം ശ്രദ്ധിക്കണമെന്നും വിമാനത്താവള അധികൃതർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് 3.00 മണി മുതല്‍ തിരുവനന്തപുരം നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസും അറിയിച്ചിട്ടുണ്ട്.

3.00 മണി മുതല്‍ രാത്രി 10.00 മണി വരെ വാഴപ്പള്ളി ജംഗ്ഷന്‍ മുതല്‍ മിത്രാനന്ദപുരം, ഫോര്‍ട്ട് സ്കൂള്‍ വരെയുള്ള റോഡിലും, പടിഞ്ഞാറേ നട മുതല്‍ ഈഞ്ചക്കല്‍, വള്ളക്കടവ്, ആറാട്ട് ഗേറ്റ് വരെയുള്ള റോഡിലും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ റോഡുകളില്‍ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കും.

ആറാട്ട് ഘോഷയാത്ര ശംഖുമുഖം ആറാട്ട് കടവിലേക്ക് പോകുന്ന സമയത്തും തിരിച്ചു വരുന്ന സമയത്തും കഴക്കൂട്ടം- കോവളം ബൈപ്പാസ് റോഡില്‍ ഈഞ്ചക്കല്‍ ജംഗ്ഷനില്‍ ഗതാഗതം തടസപ്പെടും. ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് വൈകിട്ട് 3.00 മണി മുതല്‍ വാഴപ്പള്ളി ജംഗ്ഷന്‍, പടിഞ്ഞാറേ കോട്ട, ശ്രീകണ്ഠേശ്വരം പാര്‍ക്ക്, പത്മവിലാസം റോഡ്, കൊത്തളം ജംഗ്ഷന്‍ എന്നീ ഭാഗങ്ങളില്‍ കൂടിയുള്ള വാഹന ഗതാഗതം വഴിതിരിച്ചു വിടും.

പി.പി. ദിവ്യയുടെ ജാമ്യഹർജിക്കെതിരെ നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയിലേക്ക്

പിപി ദിവ്യയുടെ ജാമ്യഹർജിക്കെതിരെ എഡിഎം നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയിലേക്ക്. പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയിലെത്തുന്നത്. എസ്ഐടി അന്വേഷണം കാര്യക്ഷമമല്ല. അക്കാര്യവും  കോടതിയെ ബോധ്യപ്പെടുത്തും. ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഇന്നലെ കൂടുതൽ പ്രതികരിക്കാനില്ലെന്നായിരുന്നു നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചത്.
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ടെന്നാണ് ജയിൽ മോചിതയായ ശേഷം പിപി ദിവ്യയുടെ പ്രതികരണം. എന്നാൽ പാർട്ടി നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് ദിവ്യ പ്രതികരിച്ചില്ല.

മതാടിസ്ഥാനത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് : കെ ഗോപാലകൃഷ്ണൻ ഐഎഎസ് നെതിരെ നടപടി ഉറപ്പായി

തിരുവനന്തപുരം. മതാടിസ്ഥാനത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് : കെ ഗോപാലകൃഷ്ണൻ ഐഎഎസ് നെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാൻ ധാരണ. ചാർജ് മെമ്മോ നൽകും. ഹാക്ക് ചെയ്തു എന്നതരത്തില്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചത് ഗുരുതരമായ കുറ്റം എന്ന വിലയിരുത്തൽ. പൊതു നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ പാടില്ല എന്നാണ് ഓൾ ഇന്ത്യ സിവിൽ സർവീസ് ചട്ടം
3 (1) പറയുന്നത്. എല്ലാ ഇടപെടലുകളിലും സിവിൽ സർവീസ് ഉദ്യോഗസ്ഥർ സത്യസന്ധമായി പെരുമാറണമെന്നും
ചട്ടം അനുശാസിക്കുന്നു

ഇതെല്ലാം ലംഘിച്ചതാണ് നടപടി ക്ഷണിച്ചു വരുത്തിയത്. മറ്റ് നടപടികൾ വേണോമോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കും
ഹിന്ദു ഗ്രൂപ്പ് ഉണ്ടാക്കി 4 ദിവസം കഴിഞ്ഞാണ് മുസ്ലിം ഗ്രൂപ്പ് ഉണ്ടാക്കിയത്

കഴക്കൂട്ടത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം

തിരുവനന്തപുരം. കഴക്കൂട്ടത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം. ആറ് പേർക്ക് പരിക്ക്.ഒരാളുടെ നില ഗുരുതരം.രാവിലെ ആറരയോടെയാണ് അപകടം. ചന്ത വിള കിൻഫ്രക്ക് മുന്നിലെ വളവിൽ നിയന്ത്രണം വിട്ട കാർ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും അടൂരിലേക്ക് പോയ കാറും എതിരെ വന്ന മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചത്.

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്കുശേഷം ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടുത്തത്തിന് വിലക്കേർപ്പെടുത്തി. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി . അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് തമിഴ്‌നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും
കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇവയുടെ സ്വാധീനമാണ് സംസ്ഥാനത്ത് തുലാവർഷം സജീവമാകാൻ കാരണം.