Home Blog Page 1955

സർക്കാരിനെ വെട്ടിലാക്കി ഐഎഎസ് തലപ്പത്ത് പോര്

തിരുവനന്തപുരം. സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി ഐഎഎസ് തലപ്പത്ത് പോര് മുറുകുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകും കൃഷി സ്പെഷ്യൽ ഓഫീസർ എൻ പ്രശാന്തും തമ്മിലുള്ള പോരിൽ പരസ്യ വിമർശനവുമായി ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്. എൻ പ്രശാന്ത് സമൂഹ മാധ്യമത്തിലൂടെയാണ് ജയതിലകിനെതിരെ വിമർശനം കടുപ്പിച്ചത്. അവധി അപേക്ഷയുമായി ബന്ധപ്പെട്ട ജയതിലകിന്റെ റിപ്പോർട്ടാണ് പ്രശാന്തിനെ ചൊടിപ്പിച്ചത്. അതേസമയം അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യ വിമർശനമുന്നയിച്ച പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറിതലത്തിൽ നടപടി ഉണ്ടാകുമെന്നാണ് സൂചന. മതഗ്രൂപ്പുവിവാദം ഉണ്ടാക്കിയ ആക്ഷേപം ചെറുതല്ല.

ഭരണം കുത്തഴിഞ്ഞ തരത്തിലാണ് എന്നും ഉദ്യോഗസ്ഥർ മന്ത്രിമാർ പറഞ്ഞാൽ കേൾക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. ഒരു ഗവൺമെന്റിന്റെ കാലത്തും കാണാത്ത കാര്യങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥരെ നിയന്ത്രിച്ച് ജനകീയ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനാകണം.. അത് നഷ്ടപ്പെട്ടു. മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥലത്തിൽ സ്വാധീനമില്ല
അതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

മന്ത്രിമാർക്ക് ജനകീയ പ്രശ്നങ്ങളെ ഇടപെടാൻ കഴിയുന്നില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു.

ഐഎഎസ് തലപ്പത്തെ അവധി വിവാദം,എൻ പ്രശാന്തിന് പിന്തുണയുമായി ജോയിന്റ് കൗൺസിൽ

തിരുവനന്തപുരം.ഐഎഎസ് തലപ്പത്തെ അവധി വിവാത്തില്‍ എൻ.പ്രശാന്തിന് പിന്തുണയുമായി ജോയിന്റ് കൗൺസിൽ

‘അവധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഗൗരവമല്ല”എന്നും ‘IAS ഉദ്യോഗസ്ഥർ എല്ലാ ദിവസവും രാവിലെ വന്നു ഒപ്പിടണം എന്ന് പറയുന്നത് ശരിയായ രീതിയല്ല”എന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ പറയുന്നു. “എല്ലാ ദിവസവും ഒരിടത്തു ഇരുന്നു ഒപ്പിട്ടാൽ വിമർശിക്കാം””നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണമെന്നും ജോയിന്റ് കൗൺസിൽ” പറഞ്ഞു. IAS ഉദ്യോഗസ്ഥർ തമ്മിൽ നടക്കുന്നത് എപ്പോൾ വേണമെങ്കിലും സെറ്റിൽ ചെയ്യാൻ കഴിയുന്ന പോര്. ഒരുപാടു വൈകാതെ ഇപ്പോഴത്തെ പോര് സെറ്റിൽ ചെയ്യും. ബ്യൂറോക്രസി ജനാധിപത്യ സംവിധാനത്തെ
കവച്ചു വെയ്ക്കുക്കയാണ്. പൊതു വേദിയിലെ വിഴുപ്പലക്കൽ ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല. ജയചന്ദ്രൻ കല്ലിംഗൽ സർക്കാർ അടിയന്തിരമായി നിയന്ത്രിക്കണം. ജനങ്ങൾക്കുള്ള വിശ്വാസം തകരുന്ന സാഹചര്യം ഉണ്ടാക്കരുത്. ചില IAS ഉദ്യോഗസ്ഥർ ഇല്ലെങ്കിൽ സംവിധാനം തകരുമെന്നു കരുതുന്നത് തെറ്റായ ധാരണയാണ്. ഉദ്യോഗസ്ഥ ഭരണത്തിലേക്ക് പോകാൻ സർക്കാർ അനുവദിക്കില്ലെന്നും ജോയിന്റ് കൗൺസിൽ സെക്രട്ടറി പ്രത്യാശിച്ചു.

കരുനാഗപ്പള്ളിയിലെ അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിനെതിരെ മർച്ചൻ്റ്സ് അസ്സോസിയേഷൻ

കരുനാഗപ്പള്ളി: ദേശീയപാതാ വികസനത്തിൻ്റെ പേരിൽ അശാസ്ത്രീയവും കരാറുകൾ ലംഘിച്ചും നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ കരുനാഗപ്പള്ളി താലൂക്ക് മർച്ചൻ്റ്സ് അസ്സോസിയേഷൻ പ്രതിഷേധ ബൈക്ക് റാലിയും പ്രചാരണ സംഗമങ്ങളും സംഘടിപ്പിച്ചു. ലാലാജി ജംഗ്ഷനിൽ നിന്നുമാരംഭിച്ച് വിവിധ ഭാഗങ്ങൾ ചുറ്റി ടൗണിൽ സമാപിച്ചു. അസ്സോസിയേഷൻ വൈസ് പ്രസിഡൻ്റ് കാട്ടൂർ ബഷീർ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം സുധീർ ചോയ്സ് ഉൽഘാടനം ചെയ്തു. കന്നേറ്റി മുതൽ ഓച്ചിറ ഭാഗത്ത് വരെ റോഡുകൾ സഞ്ചാരയോഗ്യമല്ലാതായി മാറിക്കഴിഞ്ഞു. കുഴിച്ചെടുക്കുന്ന മണ്ണും വെള്ളവും ജെ.സി.ബി. ഉപയോഗിച്ച് കോരി റോഡിലേക്ക് തന്നെ ഇടുന്നത് നിരന്തരമായ അപകടമാണുണ്ടാക്കുന്നത്. കന്നേറ്റി മുതൽ ഓച്ചിറ വരെയുള്ള യാത്ര ദുരിത പൂർണ്ണമാണ്. ഈ ഭാഗം കടന്നുപോകാൻ മണിക്കൂറുകൾ വേണ്ടി വരുന്നു. കൃത്യമായ മുൻകരുതലുകളില്ലാതെ നടത്തുന്ന പണികൾ വ്യാപാരികളെയും യാത്രക്കാരെയും പ്രയാസപ്പെടുത്തുകയാണ്. പൊടിപടലങ്ങൾ സ്കൂൾ കുട്ടികളുൾപ്പടെയുള്ള യാത്രക്കാരെ രോഗികളാക്കി മാറ്റുന്നു. ഹൈവേ നിർമ്മാണ പ്രവൃത്തികൾ നടക്കുമ്പോഴും അനധികൃത തെരുവ് കച്ചവടം അനിയന്ത്രിതമായി തുടരുന്നു. ഇത് ലൈസൻസ് എടുത്ത് കടവാടക, വൈദ്യുതി ചാർജ്ജ്, തൊഴിൽ നികുതി, ജി.എസ്.ടി.തുടങ്ങിയവ നൽകി കച്ചവടം നടത്തുന്നവർക്കെതിരെയുള്ള വെല്ലുവിളിയാണ്. തെരുവ് കച്ചവടക്കാർക്ക് സർക്കാരും നഗരസഭയും മൗനാനുവാദം നൽകുകയും നികുതി അടയ്ക്കുന്ന വ്യാപാരികളെ പീഢിപ്പിക്കുകയുമാണ്. അസ്സോസിയേഷൻ ജനറൽ സെക്രട്ടറി രഞ്ജു ശേഖർ, ട്രഷറർ അനീസ് ചക്കാലയിൽ, ബാബു പുളിമൂട്ടിൽ, മുനീർ വേലിയിൽ, എം.കെ. ഷംനാദ്, ശ്രീജിത്ത് ദേവ്, ഹരികൃഷ്ണൻ, ഫൈസൽ, അനസ് സൈദ്, സിദ്ദീക്ക്, അമ്പുവിള ലത്തീഫ്, രാജീവ് ഈസ്റ്റ് ഇന്ത്യ, ഷിഹാബ്, ഹിജാസ്, പ്രശാന്ത്, സൈബു സാബു, മുഹമ്മദ് ഫൈസി, വനിതാ വിംഗ് പ്രസിഡൻ്റ് ഷീജ, സെക്രട്ടറി രാജി, ട്രഷറർ ഹന ഫാതിമ, ജവാദ് ഷാ, ഇജാസ്, ജലീൽ തുടങ്ങിയവർ സംബന്ധിച്ചു.

മൈനാഗപ്പള്ളി കളിയ്ക്കൽ പുത്തൻ വീട്ടിൽ  എൻ പൊന്നപ്പൻ പിള്ള  നിര്യാതനായി

മൈനാഗപ്പള്ളി. കളിയ്ക്കൽ പുത്തൻ വീട്ടിൽ  എൻ. പൊന്നപ്പൻ പിള്ള (98) നിര്യാതനായി.

സഹോദരങ്ങൾ.എൻ. പരമേശ്വരൻ ,എൻ. പൊന്നമ്മയമ്മ,എൻ. ലക്ഷ്മിക്കുട്ടിയമ്മ (Late),എൻ. ഗോപാലകൃഷ്ണ‌ പിള്ള

അഴീക്കലിൽ സ്ത്രീയും പുരുഷനും തീ കൊളുത്തി ആത്മഹത്യാശ്രമത്തിൽ പുരുഷൻ മരിച്ചു

കരുനാഗപ്പള്ളി. അഴീക്കലിൽ സ്ത്രീയും പുരുഷനും തീ കൊളുത്തി ആത്മഹത്യാശ്രമത്തിൽ ഒരാൾ മരണപ്പെട്ടു.കോട്ടയം സ്വദേശി ബിജു ചാക്കോ എന്ന ഷിബു (53)വാണ് മരണപ്പെട്ടത്. ആലപ്പാട് സ്വദേശി ഷൈജമോളെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയൊടെയാണ് സംഭവം
രണ്ട് മക്കളുള്ള ഷൈജമോൾ ഭർതൃബന്ധം ഉപേക്ഷിച്ച് സുഹൃത്തായഷിബുവുമൊത്ത് താമസിച്ചു വരികയായിരുന്നു. നിരവധി സാമ്പത്തിക തട്ടിപ്പുകളിൽ പ്രതിയായിരുന്നു ഷിബു ‘സുനാമി ബിൽഡിംഗിൽ വെച്ചായിരുന്നു സംഭവം. ബിജു ചാക്കോ പെട്രോളുമായി വന്ന് ഷൈജാമോളുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന്  അക്രമം കാട്ടുകയു മായിരുന്നു.
ബിജു ചാക്കോ വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് നിലനിൽക്കുന്ന വ്യക്തിയാണ്
ഈ കേസിൽ ഇരുവരും ജയിലിലായിരുന്നു.
ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ബിജു ചാക്കോ ഒളിവിലായിരുന്നു ഇന്ന് 7.30 ഓടെ വീട്ടിൽ എത്തിയ ബിജു ചാക്കോ ഷൈജാമോളുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു
ഇരുവർക്കും 80 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. ഷൈജാമോളെ വണ്ടാനം മെഡിക്കൽ കോളജിലേക്കു മാറ്റി.

ഓച്ചിറ പോലീസ് അന്വേഷണമാരംഭിച്ചു.

ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ അതിക്രമം കാട്ടിയ യുവാവ് റിമാൻ്റിൽ

ശാസ്താംകോട്ട:ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ അതിക്രമം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ
യുവാവിനെ കോടതി റിമാൻ്റ് ചെയ്തു.പടിഞ്ഞാറെ കല്ലട കാരാളിമുക്ക് കണത്താർകുന്നം കുന്നുത്തറ കിഴക്കതിൽ അനുമോനെയാണ് (34) റിമാൻ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാത്രി 9 ഓടെ ആയിരുന്നു സംഭവം.മദ്യലഹരിയിൽ എത്തിയ ഇയ്യാൾ അക്രമാസക്തനാകുകയും ആശുപത്രിയിലെ ഗ്ലാസ്ച്ചില്ലുകൾ അടിച്ചു തകർക്കുകയുമായിരുന്നു.ഇതിനിടയിൽ യുവാവിൻ്റെ കൈയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.പിന്നീട് ശാസ്താംകോട്ട പൊലീസ് എത്തി കൈയ്ക്ക് ചികിത്സ നൽകിയ ശേഷം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

അബ്റാർ.റ്റി.നാസിം കുട്ടികളുടെ പ്രധാനമന്ത്രി

കരുനാഗപ്പള്ളി:കുട്ടികളുടെ പ്രധാനമന്ത്രിയായി ചിറ്റുമൂല സ്വദേശിയായ അബ്റാർ.റ്റി.നാസിം തെരഞ്ഞെടുക്കപ്പെട്ടു.ജില്ലാ ശിശുക്ഷേമ സമിതി നവംബർ 14ന് കൊല്ലത്ത് നടത്തുന്ന ശിശുദിന റാലിയിലും പൊതുസമ്മേളനത്തിലും അബ്റാർ.റ്റി.നാസിം മത്രിമാരോടൊപ്പം വേദി പങ്കിടും.കൊല്ലം കേന്ദ്രീയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ അബ്റാർ.റ്റി.നാസിം  ശിശുദിനാഘോഷത്തിനു മുന്നോടിയായി ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചാണ് കുട്ടികളുടെ പ്രധാന മത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.കരുനാഗപ്പള്ളി ചിറ്റുമൂല തുറയിൽ വീട്ടിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസറായ നാസിമിന്റേയും അധ്യാപികയായ അഫ്സയുടേയും ഇളയ മകനാണ്.കരുനാഗപ്പള്ളി ബോയ്‌സ് ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയും കഴിഞ്ഞ വർഷത്തെ ജില്ലാ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനക്കാരനുമായിരുന്ന അഗസ്.റ്റി.നാസിം  സഹോദരനാണ്.

പോരുവഴി ഗ്രാമപഞ്ചായത്തംഗം രാജേഷ് വരവിളയുടെ മാതാവ് ശാസ്താംനട വരവിള നാരായണവിലാസം വീട്ടിൽ ലതികാഭായി നിര്യാതയായി

ശാസ്താംകോട്ട:പോരുവഴി അമ്പലത്തുംഭാഗം വരവിള നാരായണവിലാസം പരേതനായ അച്ചുതൻ നായരുടെ ഭാര്യ ലതികാഭായി (70) നിര്യാതയായി.സംസ്ക്കാക്കാരം ഞായർ രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ: രാജേഷ് വരവിള (പോരുവഴി ഗ്രാമപഞ്ചായത്തംഗം), രജ്ഞിത്ത്.മരുമക്കൾ: പ്രീത വി.എസ്,ദീപ.സഞ്ചയനം:17 ന് രാവിലെ എട്ടിന്.

വെറും വയറ്റില്‍ ഏലക്ക വെള്ളം കുടിച്ചാല്‍

ദഹനം മെച്ചപ്പെടുത്തുക, വയര്‍ വീക്കവും ഗ്യാസും കുറയ്ക്കുക, ഓക്കാനം മാറ്റുക തുടങ്ങിയ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഏലയ്ക്ക നല്‍കുന്നുണ്ട്. ഏലയ്ക്ക ചേര്‍ത്ത വെള്ളം വെറും വയറ്റില്‍ കുടിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്.
ഏലക്കയുടെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ വീക്കം ചെറുക്കാനും ഹൃദയാരോഗ്യത്തെ സഹായിക്കാനും സഹായിക്കും. ഇവയിലെ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ വായുടെ ആരോഗ്യത്തിനും അണുബാധയ്ക്കെതിരെ പോരാടാനും സഹായിക്കും. വെറും വയറ്റില്‍ ഏലക്ക വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ അറിയാം.
ഏലയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കും. വെറും വയറ്റില്‍ ഏലയ്ക്കാ വെള്ളം കുടിക്കുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കുകയും ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ വര്‍ധനവ് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും. ദിവസവും രാവിലെ ഒരു ഗ്ലാസ് ഏലയ്ക്കാ ചേര്‍ത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഈ പാനീയം ആന്റി ഓക്‌സിഡന്റുകളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ്, ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
ദഹനത്തെ സഹായിക്കാനും അസ്വസ്ഥത, ഓക്കാനം, ഛര്‍ദ്ദി എന്നിവ ഒഴിവാക്കാനും ഏലം നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ വെറും വയറ്റില്‍ ഒരു ഗ്ലാസ് ഏലയ്ക്കാ വെള്ളം കുടിക്കുന്നത് സഹായിക്കും.

സിനിമാ തിയേറ്ററില്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണ് അപകടം…സിനിമ കാണാന്‍ എത്തിയവര്‍ക്ക് പരിക്ക്

കണ്ണൂര്‍ മട്ടന്നൂരില്‍ സിനിമാ തിയേറ്ററില്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണ് അപകടം. മട്ടന്നൂര്‍ സഹിന തീയേറ്ററിലാണ് സംഭവം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കുണ്ട്.
സിനിമാ പ്രദര്‍ശനം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപ്രതീക്ഷിതമായി തിയേറ്ററിന്റെ മേല്‍ക്കൂരയിലേക്ക് ടാങ്ക് തകര്‍ന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു താഴേയ്ക്ക് വീണു.
വാട്ടര്‍ ടാങ്കിനൊപ്പം കോണ്‍ക്രീറ്റ് സ്ലാബും താഴേക്ക് അടര്‍ന്നു വീണിരുന്നു. ഈ ഭാഗത്ത് ഇരുന്ന രണ്ട് പേര്‍ക്കാണ് പരുക്ക് പറ്റിയത്. ഇരുവരും സിനിമ കാണാന്‍ എത്തിയവരായിരുന്നു.