Home Blog Page 1952

പോലീസിനെതിരെ സിപിഐ മുഖപത്രം

തിരുവനന്തപുരം.പോലീസിനെതിരെ സി.പി.ഐ മുഖപത്രം. സുരേഷ് ഗോപിക്ക് എതിരെ കേസ് എടുക്കാത്തതിനെ വിമർശിച്ച് ജനയുഗം. വഖഫ് കിരാതം എന്ന പരാമർശത്തിൽ കേസ് എടുക്കാത്തത് എന്തെന്നു ചോദ്യം

ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ വാവർ പരാമർശത്തിലും കേസ് എടുക്കാത്തത് ചോദ്യം ചെയ്ത് ജനയുഗം. രണ്ടു മഹാന്മാർക്കെതിരെയും ഒരു പെറ്റിക്കോസ് പോലും എടുക്കാത്തത് കൗതുകമെന്നും ജനയുഗം

ടൂറിസത്തെ വാനോളം ഉയർത്താൻ പോകുന്നതാണ് സി പ്ലെയിൻ പദ്ധതി ,മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി. സി പ്ലെയിൻ ടൂറിസത്തെ വാനോളം ഉയർത്താൻ പോകുന്ന പദ്ധതി പദ്ധതിയുമായി മുന്നോട്ടു പോകുന്നതിൽ സർക്കാർ ആത്മവിശ്വാസത്തിലാണെന്നും . മത്സ്യത്തൊഴിലാളികൾക്ക് ആശങ്ക വേണ്ട.ഒരുതരത്തിലുള്ള പ്രയാസവും ഉണ്ടാകില്ല.ചർച്ചയിലൂടെ എല്ലാം പരിഹരിക്കും

എതിർത്തവർ നടപ്പാക്കുന്നുവെന്ന പ്രതിപക്ഷം വിമർശനം സംബന്ധിച്ച ചോദ്യത്തിന് വിവാദങ്ങൾക്ക് പ്രസക്തിയില്ല എന്നും ജനങ്ങൾക്ക് അവശ്യം വേണ്ട പദ്ധതി നടപ്പാക്കുകയാണെന്നും റിയാസ് പറഞ്ഞു. ആര് നടപ്പാക്കി എന്നതിലല്ല കാര്യം പദ്ധതി ജനകീയ സംവിധാനമാക്കി മാറ്റും. യാത്ര നിരക്ക് കുറയ്ക്കുന്നതിൽ സർക്കാർ ചർച്ച നടത്തും

പേരാമ്പ്രയിൽ കെഎസ്‌യു – എസ്എഫ്ഐ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

കോഴിക്കോട്. പേരാമ്പ്രയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ആറ് പേർക്ക് പരുക്ക് നൊച്ചാട് വെള്ളിയൂരിലാണ് കെഎസ്‌യു – എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടിയത്. പേരാമ്പ്ര സബ്ജില്ലാ കലോത്സവ വേദിയായ മച്ചാട് ഹയർസെക്കൻഡറി സ്കൂളിലെ ചുമരെഴുത്തുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രണ്ട് കോൺഗ്രസ് പ്രവർത്തകർക്കും പരുക്കേറ്റു

പിവി അൻവറിന്റെ പ്രതികാര റോഡ് ഷോ കേസായി

തൃശൂര്‍.പിവി അൻവറിന്റെ പ്രതികാര റോഡ് ഷോ. തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി പോലീസ്.മൂന്നിലധികം വാഹനങ്ങൾ നിരത്തിലിറക്കി പ്രശ്നമുണ്ടാക്കി എന്ന് റിപ്പോർട്ട്.ഒരേസമയം മൂന്നു പ്രചാരണ വാഹന വാഹനങ്ങൾക്ക് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചെന്നും പോലീസ്.

അതേസമയം ചേലക്കരയിൽ അട്ടിമറി വിജയമെന്ന് ഡിഎംകെ അവകാശപ്പെട്ടു. 10000 ത്തിലധികം വോട്ടുകൾക്ക് വിജയിക്കുമെന്ന് ഡിഎംകെ സ്ഥാനാർത്ഥി എൻ കെ സുധീർ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം കോട്ടയായ വള്ളത്തോൾ നഗറിൽ നിന്നായിരിക്കും കൂടുതൽ ഭൂരിപക്ഷം. ഇടതു വലതു മുന്നണികളെ ഡി എം കെ പിടിക്കുന്ന വോട്ടുകൾ ബാധിക്കും.

ഐഎഎസ് വിവരക്കേട്, ഇന്ന് നടപടി ഉണ്ടായേക്കും

തിരുവനന്തപുരം.മതാടിസ്ഥാനത്തിൽ ഉള്ള വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിലും IAS ഉദ്യോഗസ്ഥർ തമ്മിലുള്ള പരസ്യ പോരിലും ഇന്ന് നടപടി ഉണ്ടായേക്കും. മതത്തിൻ്റെ പേരിൽ IAS ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉടമക്കിയ സംഭവത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ K ഗോപാലകൃഷ്ണന് എതിരെ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഉചിതമായ നടപടി സര്ക്കാര് സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു റിപ്പോർട്ട്.

അതെ സമയം സമൂഹ മാധ്യമങ്ങളിലെ ചേരിപോരിൽ N പ്രശാന്തിനോട് വിശദീകരണം പോലും തേടാതെ നടപടി സ്വീകരിക്കാം എന്നാണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചത്. K ഗോപാലകൃഷ്ണന് എതിരെ കടുത്ത നടപടിക്കും, N പ്രശന്തിന് താക്കീതും ഉണ്ടാകാനാണ് സാധ്യത. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ നടപടികൾ വേഗത്തിൽ ആക്കണം എന്ന കാര്യത്തിൽ തിരക്കിട്ട ചർച്ചയും നടക്കുകയാണ്.

ഡോ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ന്യൂഡെല്‍ഹി. ഡോ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞതവണ ജാമ്യ അപേക്ഷ പരിഗണിച്ച കോടതി പ്രതിയുടെ മാനസിക നില പരിശോധിച്ച റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു. വിചാരണ നിർത്തിവെയ്ക്കണമെന്ന അഭിഭാഷകൻ ബി എ ആളൂരിൻ്റെ ആവശ്യവും കോടതി അംഗീകരിച്ചിരുന്നില്ല.ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്ദീപ് സുപ്രീംകോടതിയെ സമീപിച്ചത്.സന്ദീപിന്റെ വിടുതൽ ഹ‍‍‍ർജി സുപ്രീം കോടതി തള്ളിയിരുന്നു.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ വന്ദന ദാസിനെ സന്ദീപ് കുത്തിക്കൊലപ്പെടുത്തുക ആയിരുന്നു.

സ്വകാര്യ ബസ് പെർമിറ്റ് ; സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഗതാഗത വകുപ്പ് അപ്പീൽ പോയേക്കും

കോഴിക്കോട്. സ്വകാര്യ ബസ് പെർമിറ്റ് ; ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഗതാഗത വകുപ്പ് അപ്പീൽ പോയേക്കും. ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് നിർണായക യോഗം. രാവിലെ 11 ന് ചേരുന്ന യോഗത്തിൽ അപ്പീൽ സാധ്യത പരിശോധിക്കും

140 കിലോമീറ്റർ മുകളിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് ഹൈക്കോടതി പുനഃസ്ഥാപിച്ചിരുന്നു

സൈനിക കമാന്‍റോവിന് വീരമൃത്യു,ഭീകരർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതം

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതം. ജമ്മു കശ്മീർ പോലീസിന്റെ യും സൈന്യത്തിന്റെയും സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുന്നത്.രണ്ടു വില്ലേജ് ഡിഫൻസ് ഗാർഡുകളെ കൊലപ്പെടുത്തിയ ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൈന്യത്തിനു ലഭിച്ച രഹസ്യ വിവരം.കഴിഞ്ഞ ദിവസം ഭീകരരുമായി നടന്ന ഏറ്റുമുട്ടൽ ഒരു സൈനിക കമാന്റോ വീരമൃത്യു വരിച്ചു. നായിബ് സുബേദാർ രാകേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. മൂന്ന് സൈനികർക്ക് പരിക്കേറ്റു. പരിക്കേറ്റ സൈനികരുടെ നില തൃപ്തി കരമെന്ന് സൈന്യം അറിയിച്ചു.

നാലു വയസ്സുകാരനെ അമ്മ സ്പൂൺ ചൂടാക്കി പൊള്ളിച്ചു,കേസ്

കൊല്ലം .കല്ലുംതാഴം സ്വദേശിയായ 4 വയസ്സുകാരനെ അമ്മ സ്പൂൺ ചൂടാക്കി പൊള്ളിച്ചു. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം .പണം എടുത്തെന്ന് ആരോപിച്ചായിരുന്നു അമ്മയുടെ ക്രൂരത. സമീപത്തെ ഫാക്ടറിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് വിഷയം പുറം ലോകത്ത് എത്തിച്ചത്. ചൈൽഡ് ലൈനിൻ്റെ പരാതിയിൽ കേസെടുത്ത് അമ്മയ്ക്ക് എതിരെ കിളികൊല്ലൂർ പോലീസ്. ജുവനൈൽ ജസ്റ്റിസ് ആക്ട് ,ഭാരതീയ ന്യായസംഹിത 118 (1 ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
മിഠായി വാങ്ങാൻ നാണയത്തുട്ടുകൾ എടുത്തെന്ന് ആരോപിച്ചായിരുന്നു അമ്മയുടെ ശിക്ഷാ നടപടി.
സമീപത്തെ ഫാക്ടറിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് വിഷയം ചൈൽഡ് ലൈനെ അറിയിച്ചത്.കുട്ടിയെ ഇന്ന് പോലീസ്ചൈൽഡ് ലൈന് കൈമാറും. പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് താൻ ഇത് ചെയ്തതെന്നാണ് അമ്മയുടെ വിശദീകരണം.

.REPRESENTATIONAL IMAGE

മുന്നണികൾ ആവേശത്തിൽ… ഇന്ന് കൊട്ടിക്കലാശം

ആവേശം നിറഞ്ഞ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒടുവില്‍ രണ്ട് മണ്ഡലങ്ങളിലെ കൊട്ടിക്കലാശം ഇന്ന്. വയനാട് ലോക്‌സഭാ, ചേലക്കര നിമയസഭാ തിരഞ്ഞെടുപ്പുകളുടെ പ്രചാരണമാണ് ഇന്ന് അവസാനിക്കുക.
നാളെ നിശബ്ദ പ്രചാരണം. 13നാണ് വോട്ടെടുപ്പ്. മൂന്ന് മുന്നണികളും അവസാന ഘട്ട പ്രചാരണം ആവേശമാക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം മണ്ഡലങ്ങളില്‍ കണ്ടത്. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് തിരഞ്ഞെടുപ്പ് 20ാം തീയതിയിലേക്ക് മാറ്റിയതിനാല്‍ പാലക്കാട് കൊട്ടിക്കലാശം 18-നാണ് നടക്കുക.

യുഡിഎഫിന്റെ ആവേശം വാനോളം എത്തിക്കാന്‍ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് വയനാട്ടില്‍ ഉണ്ടാകും. ഇന്ന് രാവിലെ 10:15 ന് അസംപ്ഷന്‍ ജംഗ്ഷന് മുന്നില്‍ നിന്നും ചുങ്കം ജംഗ്ഷന്‍ വരെയും, വൈകുന്നേരം മൂന്നിന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിസരത്ത് നിന്ന് ബസ് സ്റ്റാന്‍ഡിലേക്കും പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും റോഡ് ഷോ നടത്തും. ആയിരക്കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി കൊട്ടിക്കലാശം ആവേശമാക്കാനാണ് മുന്നണികളുടെ ശ്രമം.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി രാവിലെ 10 മണിക്ക് സുല്‍ത്താന്‍ ബത്തേരി സെന്റ്‌മേരിസ് കോളേജില്‍ എത്തും. വൈകീട്ട് 3 മണിക്ക് കല്‍പ്പറ്റയില്‍ വെച്ചാണ് എല്‍ഡിഎഫ് കൊട്ടിക്കലാശം. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പങ്കെടുക്കും.

എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് ഇന്ന് റോഡ് ഷോയില്‍ പങ്കെടുക്കും. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങളിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ. ശേഷം ബത്തേരി ടൗണില്‍ നടക്കുന്ന കലാശക്കൊട്ടിലും നവ്യ ഹരിദാസ് പങ്കെടുക്കും.
ചേലക്കരയിലും മൂന്നു മുന്നണികളും ശക്തമായ പ്രചരണത്തിൽ ആണ്. ചേലക്കരയില്‍ എല്‍ഡിഎഫിനായി യു ആര്‍ പ്രദീപും യുഡിഎഫിനായി രമ്യ ഹരിദാസും എന്‍ഡിഎയ്ക്കായി കെ ബാലകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്.