Home Blog Page 1936

സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനിയ്ക്ക് പരിക്ക്

പുത്തൂര്‍. സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനിയ്ക്ക് പരിക്ക്. പുത്തൂർ പാണ്ടറയിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണു വിദ്യാർത്ഥിനിയ്ക്ക് പരിക്ക്. മാർത്തോമ ഗേൾസ് സ്കൂളിലെ 10 – ക്ലാസ് വിദ്യാർത്ഥിനി പാർവ്വതിയ്ക്കാണ് പരിക്ക്

കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ജീവനക്കാർ പോലീസ് കസ്റ്റഡിയിൽ. കിങ്ങിണിയെന്ന സ്വകാര്യ ബസിൽ നിന്നാണ് കുട്ടി വീണത്. ഡോർ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. തിരക്ക് മൂലം ഫുഡ് ബോർഡിൽ നിന്നായിരുന്നു വിദ്യാർത്ഥിനി ഉൾപ്പെടെയുള്ള യാത്രക്കാർ സഞ്ചരിച്ചത്.

റൂമിൽ എലിവിഷം വച്ച് എസി ഓണാക്കി ഉറങ്ങി, രണ്ട് കുട്ടികൾക്ക് ദാരുണ അന്ത്യം

ചെന്നൈ.റൂമിൽ എലിവിഷം വച്ച് എസി ഓണാക്കി ഉറങ്ങി, രണ്ട് കുട്ടികൾക്ക് ദാരുണ അന്ത്യം, മാതാപിതാക്കള്‍ ഗുരുതരനിലയില്‍. കുണ്ട്രത്തൂർ സ്വദേശി ഗിരിദറിന്റെ മക്കളാണ് മരിച്ചത്. മരിച്ചത് ആറ് വയസ്സുകാരി പവിത്രയും ഒരു വയസ്സുകാരൻ സായി സുദർശനും. വീട്ടിൽ എലി ശല്യം കാരണം സ്വകാര്യ കീടനിയന്ത്രണകമ്പനിയോട് എലി വിഷം വയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇവർ വീര്യം കൂടിയ കുഴമ്പ് രൂപത്തിലുള്ളതും ഗുളികരൂപത്തിലുള്ളതുമായ വിഷം വച്ചു, പൗഡര്‍ രൂപത്തിലും വിഷം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.

രാത്രി എസി ഓണാക്കി ഉറങ്ങിയതിന് പിന്നാലെയാണ് സംഭവം.കുട്ടികള്‍ മരിച്ചിരുന്നു ,മാതാപിതാക്കള്‍ ഗുരുതരനിലയിലാണ് കീടനിയന്ത്രണകമ്പനിക്കെതിരെ പൊലീസ് കേസെടുത്തു

പാലക്കാട് മണ്ഡലത്തിലെ ഇരട്ട വോട്ടുകൾ; ബിഎൽഒമാരോട് വിശദീകരണം തേടി കലക്ടർ

പാലക്കാട് :മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ രണ്ടായിരത്തിലേറെ ഇരട്ട വോട്ടുകളുണ്ടെന്ന പരാതിയിൽ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ബൂത്ത് ലെവൽ ഓഫീസർമാരോട് ജില്ലാ കലക്ടർ ഡോ. എസ് ചിത്ര വിശദീകരണം തേടി. ഉച്ചയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗം ചേരും.
വ്യാജമായി വോട്ടുകൾ ചേർത്തെന്ന് കണ്ടെത്തിയ മേഖലയിൽ അന്വേഷണം നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും തഹസിൽദാർക്കും റിട്ടേണിംഗ് ഓഫീസർമാർക്കും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ നിർദേശം നൽകി. ജില്ലാ കലക്ടറുടെ നിർദേശപ്രകാരമാണ് നടപടി.

പാലക്കാട് മണ്ഡലത്തിൽ പുതുതായി വോട്ട് ചേർത്തിരിക്കുന്നവരിൽ പലരും മറ്റിടങ്ങളിൽ വോട്ടുള്ളവരാണ്. വോട്ട് മാറിയ കാര്യം പലരും അറിഞ്ഞിട്ടുമില്ല. തങ്ങളുടെ വോട്ട് എങ്ങനെ പാലക്കാടേക്ക് മാറിയെന്ന് അറിയില്ലെന്ന് നിരവധി പേർ പരാതി ഉന്നയിച്ചിട്ടുണ്ട്.

വക്കീൽ നോട്ടീസിന് മറുപടിയില്ല; പിവി അൻവറിനെതിരെ ക്രിമിനൽ അപകീർത്തി കേസ് നൽകി പി ശശി

കണ്ണൂർ: പിവി അൻവർ എംഎൽഎക്കെതിരെ ക്രിമിനൽ അപകീർത്തി കേസ് നൽകി പി ശശി. തലശ്ശേരി, കണ്ണൂർ കോടതികളിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് ശശി വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടി നൽകാത്തതിനെ തുടർന്നാണ് കേസ് നൽകിയത്

ഒക്ടോബർ മൂന്നിനാണ് അൻവർ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ പി ശശി വക്കീൽ നോട്ടീസ് അയച്ചത്. നോട്ടീസിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ക്രിമിനൽ അപകീർത്തി കേസുമായി പി ശശി മുന്നോട്ടു പോകുന്നത്. നേരത്തെ വാർത്താ സമ്മേളനങ്ങളിലും പരിപാടികളിലും പി ശശിക്കെതിരെ വലിയ ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരുന്നത്

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ കത്ത് അടക്കം അൻവർ പുറത്തുവിട്ടിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച കത്ത് പിൻവലിക്കണമെന്നും പി ശശി വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.

കണ്ണൂരിൽ കായംകുളം ‘ദേവാ’ കമ്മ്യൂണിക്കേഷൻ നാടകസംഘത്തിൻ്റെ വാൻ മറിഞ്ഞു; രണ്ട് നടിമാർക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂർ മലയാംപടിയിൽ കായംകുളം ദേവ കമ്മ്യൂണിക്കേഷൻ നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ചിരുന്ന വഴി അടച്ചത് കൊണ്ട് മറ്റൊരു ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിച്ചപ്പോൾ കുത്തനെ ഉള്ള ഇറക്കത്തിൽ ബസിൻ്റ നിയന്ത്രണം വിടുകയായിരുന്നു.

വാക്‌സിൻ വിരുദ്ധവാദി കെന്നഡി ജൂനിയറിനെ ആരോഗ്യ സെക്രട്ടറിയായി നിയമിച്ച് ട്രംപ്

അമേരിക്ക: വാക്‌സിൻ വിരുദ്ധ പ്രവർത്തകനായ റോബർട്ട് എഫ് കെന്നഡി ജൂനിയറിനെ ആരോഗ്യ സെക്രട്ടറിയായി നിയമിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കെന്നഡി ജൂനിയറിനോട് തത്കാലം ആക്ടിവിസത്തിൽ നിന്ന് മാറി നിൽക്കാനുംനല്ല ദിവസങ്ങൾ ആസ്വദിക്കാനും വിജയത്തിന് ശേഷം ട്രംപ് ആവശ്യപ്പെട്ടിരുന്നു

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിൻ വിരുദ്ധവാദിയാണ് റോബർട്ട് എഫ് കെന്നഡി ജൂനിയർ. വാക്‌സിനുകൾ ഓട്ടിസത്തിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. വാക്‌സിൻ വിരുദ്ധ സംഘടനയായ ചിൽഡ്രൻസ് ഹെൽത്ത് ഡിഫൻസിന്റെ ചെയർമാനുമാണ്.

ഇത്തരം അശാസ്ത്രീയ വാദങ്ങളെ പിന്തുണക്കുന്നയാളെ ആരോഗ്യസെക്രട്ടറിയായി നിയമിച്ചതിനെതിരെ ആരോഗ്യ പ്രവർത്തകർ രംഗത്തുവന്നിട്ടുണ്ട്. എന്നാൽ മരുന്ന് കമ്പനികൾ അമേരിക്കയുടെ പൊതുജനാരോഗ്യത്തെ തകർക്കുകയാണെന്നാണ് ട്രംപിന്റെ പ്രതികരണം.

പത്തനാപുരം ചിതല്‍വെട്ടിക്കാരുടെ ഉറക്കം കെടുത്തിയ പുലി ഒടുവിൽ കൂട്ടിലായി

പത്തനാപുരം ചിതല്‍വെട്ടിയെ ഭീതിയിലാക്കിയ പുലി കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് പുലി കൂട്ടില്‍ അകപ്പെട്ടത്. ദിവസങ്ങള്‍ക്കു മുന്‍പാണ് പുലിയെ പിടിക്കാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചത്.
ഉള്‍വനത്തിലേക്ക് പുലിയെ തുറന്നുവിടാനാണ് ആലോചിക്കുന്നത്. പുലിയുടെ ആരോഗ്യ സ്ഥിതി ഡോക്ടർമാർ വിലയിരുത്തിയ ശേഷം ആയിരിക്കും നടപടി.
പ്രദേശം രണ്ട് മാസത്തോളമായി പുലി ഭീതിയിലായിരുന്നു. ചിതല്‍വെട്ടി എസ്റ്റേറ്റിലും സമീപ പ്രദേശത്തും പുലിയ കണ്ടതോടെ പ്രദേശവാസികള്‍ പുറത്തിറങ്ങാന്‍ പോലും ഭയന്നിരുന്നു. പുലിയ കണ്ടെത്താന്‍ വനംവകുപ്പ് ഡ്രോണ്‍ നിരീക്ഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാരുടെ വലിയ പ്രതിഷേധത്തിനു പിന്നാലെയാണ് കൂട് സ്ഥാപിച്ചത്.

ആലപ്പുഴ ഗവൺമെന്റ് ഡെന്റൽ കോളജിന്റെ അംഗീകാരം താൽക്കാലികമായി റദ്ദാക്കി

തിരുവനന്തപുരം: ആലപ്പുഴ ​ഗവൺമെന്റ് ഡെന്റൽ കോളജിന്റെ അം​ഗീകാരം ഇന്ത്യൻ ഡെന്റൽ കൗൺസിൽ താൽക്കാലികമായി റദ്ദാക്കി. അടുത്ത വർഷം പ്രവേശനം നടത്തരുതെന്നാണ് ആരോ​ഗ്യ സർവകലാശാലയേയും കോളജിനേയും അറിയിച്ചിരിക്കുന്നത്. സ്വന്തമായി കെട്ടിടം പോലും ഇല്ലാത്ത സാഹചര്യത്തിലാണ് അം​ഗീകാരം റദ്ദാക്കിയത്. പ്രവേശനം നേടിയ വിദ്യാർഥികളെ മറ്റു കോളജുകളിലേക്ക് മാറ്റാനും നിർദേശിച്ചതായാണ് വിവരം.
2015ൽ 50 സീറ്റുകളുമായാണ് ഡെന്റൽ കോളജ് ആരംഭിക്കുന്നത്. നിലവിൽ പാരാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് കോളജ് പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളജ് വളപ്പിൽ 2018ൽ കെട്ടിട നിർമാണം ആരംഭിച്ചെങ്കിലും പൂർത്തിയാക്കാനായില്ല. 2021ൽ നിർമാണം പൂർത്തിയാക്കാനായിരുന്നു കരാർ. എന്നാൽ പൂർത്തിയായ നിർമാണത്തിന് ചെലവായ തുകയുടെ പകുതിപോലും നൽകാത്തതിനാലാണ് നിർമാണം നിലച്ചത്. വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യവും ഒരുക്കിയിട്ടില്ല.
2018, 2021 വർഷങ്ങളിലും കോളജിന്റെ അം​ഗീകാരം ഡെന്റൽ കൗൺസിൽ റദ്ദാക്കിയിരുന്നു. വൈകാതെ കെട്ടിട നിർമാണം പൂർത്തിയാക്കി കോളജഡജിന്റെ പ്രവർത്തനം അവിടേക്ക് മാറ്റും എന്ന ഉറപ്പിലാണ് അം​ഗീകാരം പുനഃസ്ഥാപിച്ചത്.

31 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്


തിരുവനന്തപുരം.സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ പതിനൊന്ന് ജില്ലകളിലായി (എറണാകുളം, വയനാട്, കാസർകോട് ഒഴികെ) നാല് ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

വിജ്ഞാപനം ഇന്ന് (നവംബർ 15) പുറപ്പെടുവിക്കും. നാമനിർദേശ പത്രിക നവംബർ 22 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 23 ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. പത്രിക നവംബർ 25 വരെ പിൻവലിക്കാം. വോട്ടെണ്ണൽ ഡിസംബർ 11ന് രാവിലെ 10 മണിക്ക് നടത്തും. വോട്ടെടുപ്പിനായി 192 പോളിംഗ് ബൂത്തുകൾ സജ്ജമാക്കും.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. `അതാത് വാർഡുകളിലും ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ പ്രദേശത്തും പെരുമാറ്റചട്ടം ബാധകമാണ്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ഉപതിരഞ്ഞെടുപ്പുള്ള വാർഡുകളിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റച്ചട്ടമുള്ളത്.`

ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഒക്ടോബർ 19 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ ആകെ 151055 വോട്ടർമാരാണുള്ളത് 71967 പുരുഷന്മാരും 79087 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറുമുണ്ട്. കമ്മീഷന്റെ www.sec.kerala.gov.in സൈറ്റിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും വോട്ടർപട്ടിക ലഭ്യമാണ്.

നാമനിർദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക ജില്ലാ പഞ്ചായത്തിൽ 5000 രൂപയും, മുനിസിപ്പാലിറ്റിയിലും ബ്ളോക്ക് പഞ്ചായത്തിലും 4000 രൂപയും, ഗ്രാമപഞ്ചായത്തിൽ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് പകുതി തുക മതിയാകും. തിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാർഡുകൾ (ജില്ല, തദ്ദേശ സ്ഥാപനം, വാർഡ് നമ്പർ, വാർഡിന്റെ പേര് ക്രമത്തിൽ)



തിരുവനന്തപുരം   -ജി.07 വെള്ളറട ഗ്രാമപഞ്ചായത്ത് – 19.കരിക്കാമൻകോഡ്

കൊല്ലം        –       ജി.08 വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത് – 08.നടുവിലക്കര

– ജി.11 കുന്നത്തൂർഗ്രാമപഞ്ചായത്ത് – 05.തെറ്റിമുറി

–        ജി.27 ഏരൂർ ഗ്രാമപഞ്ചായത്ത് – 17.ആലഞ്ചേരി

–        ജി.50 തേവലക്കര ഗ്രാമപഞ്ചായത്ത് – 12.കോയിവിള തെക്ക്

–        ജി.50 തേവലക്കര ഗ്രാമപഞ്ചായത്ത് – 22.പാലക്കൽ വടക്ക്

–        ജി.60 ചടയമംഗലം ഗ്രാമപഞ്ചായത്ത് – 05.പൂങ്കോട്



പത്തനംതിട്ട         -ബി.28കോന്നി ബ്ലോക്ക്പഞ്ചായത്ത് – 13.ഇളകൊള്ളൂർ

–        ബി.29പന്തളം ബ്ലോക്ക്പഞ്ചായത്ത് – 12.വല്ലന

–        ജി.10 നിരണംഗ്രാമപഞ്ചായത്ത് – 07.കിഴക്കുംമുറി

–        ജി.17 എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് – 05.ഇരുമ്പുകുഴി

–        ജി.36 അരുവാപ്പുലം ഗ്രാമപഞ്ചായത്ത് – 12.പുളിഞ്ചാണി

ആലപ്പുഴ            – ബി.34 ആര്യാട് ബ്ലോക്ക്പഞ്ചായത്ത് – 01.വളവനാട്

–        ജി.66 പത്തിയൂർ ഗ്രാമപഞ്ചായത്ത് – 12.എരുവ

കോട്ടയം              –   എം.64 ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിൽ – 16.കുഴിവേലി

–        ജി.17 അതിരമ്പുഴ ഗ്രാമപഞ്ചായത്ത് – 03.ഐ.റ്റി.ഐ

ഇടുക്കി                       –   ബി.58 ഇടുക്കി ബ്ലോക്ക്പഞ്ചായത്ത് – 02.കഞ്ഞിക്കുഴി

–        ജി.27 കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് – 09.പന്നൂർ

തൃശ്ശൂർ                         –   എം.34 കൊടുങ്ങല്ലൂർ മുനിസിപ്പൽ കൗൺസിൽ – 41.ചേരമാൻ മസ്ജിദ്

–        ജി.07 ചൊവ്വന്നൂർഗ്രാമപഞ്ചായത്ത് – 03.പൂശപ്പിള്ളി

–        ജി.44 നാട്ടികഗ്രാമപഞ്ചായത്ത് – 09.ഗോഖലെ

പാലക്കാട്            –   ജി.02 ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് – 09. ചാലിശ്ശേരി മെയിൻ റോഡ്





–        ജി.38 തച്ചമ്പാറഗ്രാമപഞ്ചായത്ത് – 04.കോഴിയോട്

–        ജി.65 കൊടുവായൂർ ഗ്രാമപഞ്ചായത്ത് – 13.കോളോട്

മലപ്പുറം              –   ഡി.10 മലപ്പുറം ജില്ലാ പഞ്ചായത്ത് – 31.തൃക്കലങ്ങോട്

–        എം.46 മഞ്ചേരി മുനിസിപ്പൽ കൗൺസിൽ – 49.കരുവമ്പ്രം

–        ജി.21 തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് – 22.മരത്താണി

–        ജി.96 ആലംകോട് ഗ്രാമപഞ്ചായത്ത് – 18.പെരുമുക്ക്

കോഴിക്കോട്         –  ജി.66 കാരശ്ശേരി ഗ്രാമപഞ്ചായത്ത് – 18.ആനയാംകുന്ന് വെസ്റ്റ്

കണ്ണൂർ                        –  ജി.02 മാടായി ഗ്രാമപഞ്ചായത്ത് – 06.മാടായി

–        ജി.75 കണിച്ചാർ ഗ്രാമപഞ്ചായത്ത് – 06.ചെങ്ങോം

ചവറ കോളേജില്‍ കരനെൽ കൃഷിയുടെ വിളവെടുപ്പ്

ചവറ. ബേബി ജോൺ സ്മാരക സർക്കാർ കോളേജിലെ നാഷണൽ സർവീസ് സ്കീം ചവറ കൃഷിഭവന്റെ സഹകരണത്തോടു കൂടി നടത്തിയ കരനെൽ കൃഷിയുടെ വിളവെടുപ്പ് (ഞാറ്റടി 2024) അത്യുൽസാഹപൂർവ്വം കോളേജിൽനടന്നു. കോളേജ് കാമ്പസിലെ തരിശ്പുരയിടത്തിലാണ് ഉമ എന്ന ഇനത്തിലെ നെല്ല് പാകിയത്. ഇക്കഴിഞ ജൂലൈ 18 നായിരുന്നു വിത്തിടീൽ. പിന്നീട് കള പറിക്കലും വളം ഇടലും എല്ലാം കുട്ടികൾ ചെയ്തും കണ്ണിലെണ്ണയൊഴിച്ച് പരിപാലിച്ചാണ് കൊയ്ത്തിന് പാകമാക്കിയത്. വിളവെടുപ്പിന് തൊട്ടു മുമ്പ് പെയ്ത മഴയും ശക്തമായ കാറ്റും നെല്ലിനെ സാരമായി ബാധിച്ചു അതൊക്കെ തരണം ചെയ്ത് കുട്ടികളും എൻ എസ് എസ് പ്രോഗ്രാം ഓഫീസറന്മാറായ ഡോ. ഗോപകുമാറും ഡോ. തുഷാദും നൂറു മേനി കൊയ്തെടുത്തത്.
കരനെൽകൃഷിക്ക് അദ്ധ്യാപകരും വിദ്യാർത്ഥികളും നൽകിയത് വളരെ വലിയ സഹായമാണ്.
കൃഷി വിളവെടുപ്പ് ഉൽസവം ഡോ. സുജിത്ത് വിജയൻ പിള്ള എം എൽ എ ഉദ്ഘാടനം ചെയ്തു

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി പി സുധീഷ് കുമാർ,ബ്ലോക്ക് മെമ്പർ രതീഷ്, പ്രിൻസിപ്പാൾ ഡോ. ജോളി ബോസ്, ആർ , പി ടി എ വൈ പ്രസിഡൻ്റ് പ്രസന്ന അലക്സാണ്ടർ, എ. ഇ. ഒ ഓഫീസ് സൂപ്രണ്ട് ഗോപകുമാർ, ഡോ. കെ റഹീം, ഇബ്രാഹീം കുഞ്, ഗിരിജാ പിള്ള, ഡോ. അനിത പി, കൃഷി അസിസ്റ്റൻ്റു മാറായ ഷിബു, സൗമ്യ പ്രൊഫ ലൈജു പി ,
ഗ്രാമ പഞ്ചായത്ത് അംഗം ശശിധരൻ പിള്ള,, ഡോ. ഗോപകുമാർ ജി, ഡോ തു ഷാദ് ടി,
ഡോ. ആശ, ജലീൽ ഖാൻ’ കോളേജ് യൂണിയൻ ചെയർമാൻ ആസിഫ് മുഹമ്മദ് എൻ എന്നിവർ സംസാരിച്ചു.
പരിപാടികൾക്ക്
ആദിത്യൻ എസ് കുമാർ, താരതുളസീധരൻ ശിവലക്ഷമി നയനാ ഇന്ദു,ആദിത്യൻ, നന്ദന , സൂരജ് എന്നിവർ നേതൃത്വം നൽകി.

കൊയ്തെടുത്ത നെല്ല് എൻ എസ് എസ് ക്യാമ്പിലെ ഭക്ഷണത്തിനും
ക്യാൻസർ രോഗികൾക്കും നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. തുടർന്ന് കൂവകൃഷി ചെയ്യുന്നതിന്
കൃഷിവകുപ്പ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.