Home Blog Page 1885

മുനമ്പം വഖഫ് വിഷയത്തിൽ കേരളാ കോൺഗ്രസ്സ് (എം) എൽഡിഎഫിന്റെ പ്രഖ്യാപിത നയത്തോടൊപ്പം : വഴുതാനത്ത് ബാലചന്ദ്രൻ

ശാസ്താംകോട്ട. ഭരണ കക്ഷിയിലെ പ്രധാന ഘടക കക്ഷിയെന്ന നിലയിൽ, വഖഫ് വിഷയമെന്നല്ല, ഏത് സാമൂഹിക വിഷയങ്ങിളിലും, എൽ ഡി എഫിൻ്റെ പ്രെഖ്യാപിത നയത്തിനോ തീരുമാനങ്ങൾക്കൊ വിരുദ്ധമായി കേരളാ കോൺഗ്രസ്സ് (എം)ൻ്റെ ഭാഗത്ത് നിന്നും നാളിതുവരെ ഒരു പ്രസ്‌താവനകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ലെന്ന് കേരളാ കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡൻ്റ് വഴുതാനത്ത് ബാലചന്ദ്രൻ. പാര്‍ട്ടി നിയോജക മണ്ഡലം പ്രിസിഡന്റ് അഡ്വ.എ ഷാനവാസിന്‍റെ രാജിയോട് പ്രതികരിക്കുകയായിരുന്നു ജില്ലാ പ്രസിഡന്റ്.

കേരളത്തിന്റെ മത സൗഹാർദ്ദം തകർക്കാൻ ലക്ഷ്യമിട്ട് മുതലെടുപ്പ് രാഷ്ട്രീയം കളിക്കുന്ന ബി ജെ പി സംഘപരിവാർ നീക്കങ്ങളെ പ്രതിരോധിക്കാൻ ഇടതുപക്ഷ മുന്നണിക്ക് കരുത്തുണ്ട്.

മുനമ്പത്തെ വഖഫ് വിഷയത്തിൽ റിട്ടയർഡ് ജെസ്‌റ്റിസ് രാമചന്ദ്രന്റെ നേതൃത്ത്വത്തിൽ ജുഡീഷ്യൽ കമ്മീഷന് രൂപം നൽകി ഉത്തരവ് ഇറങ്ങി കഴിഞ്ഞു. വസ്‌തുതകൾ ഇതായിരിക്കെ കേരളാ കോൺഗ്രസ്സ് (എം) നെയും ആദരണീയനായ പാലാ ബിഷപ്പിനെയും അധിക്ഷേപിച്ചുകൊണ്ട് കുന്നത്തൂരിൽ ഒരു വ്യക്തി നടത്തിയ രാജി നാടകം എന്തിന് വേണ്ടിയുള്ളതാണെന്ന് എല്ലാവർക്കും അറിയാം.

മാണിസാറിന്റെ ആത്മാവ് കുടികൊള്ളുന്ന ഈ പാർട്ടിയെ തകർക്കാൻ ഇവിടെ ഒരു വിഘടന ശക്തികൾക്കും സാധ്യമാകത്തില്ലായ ന്നതിൻ്റെ തെളിവാണ് ചെയർമാൻ ശ്രീ ജോസ് കെ മാണി പിൻതുടർന്നുവരുന്ന മത സൗഹാർദ്ദതയും മതേതരത്വവും ഇടതുപക്ഷനയവും എന്നും ബാലചന്ദ്രന്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകും

ന്യൂഡെല്‍ഹി.മഹാരാഷ്ട്രയിൽ അടുത്ത മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപനം ഇനിയും വൈകും. ദില്ലിയിൽ അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന മുന്നണി നേതാക്കളുടെ യോഗത്തിലും തീരുമാനമായില്ല. അജിത്ത് പവാർ , ദേവേന്ദ്ര ഫഡ്നാവിസ് , ഏകനാഥ് ശിൻഡെ എന്നിവർ പുലർച്ചയോടെ മുംബൈയിൽ തിരിച്ചെത്തി. ദില്ലി ചർച്ച പോസിറ്റീവ് ആണെന്നും മുംബൈയിൽ വെച്ച് ഒരു വട്ടം കൂടി ചർച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നും ശിൻഡെ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും രാത്രി ചേർന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി പദത്തിലേക്ക് ദേവേന്ദ്ര ഫഡ്നാവിസിൻ്റെ പേര് ധാരണയായിട്ടുണ്ടെങ്കിലും മന്ത്രിസഭയിലെ വകുപ്പുകളുടെ വിഭജന കാര്യത്തിലാണ് തർക്കം തുടരുന്നത്. മുഖ്യമന്ത്രി സ്ഥാനം വിട്ടു നൽകുന്നതിന് പകരമായി പ്രധാന വകുപ്പുകൾ വേണമെന്നതാണ് ശിൻഡെ വിഭാഗത്തിന്റെ ആവശ്യം.

വാർത്താനോട്ടം

2024 നവംബർ 29 വെള്ളി

പ്രധാന വാർത്തകൾ

? കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് പശുക്കളെ തെരയാന്‍ വനത്തിലേക്ക് കയറിപ്പോയി കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി.

?സുരക്ഷിതരായി ഇവരെ വനത്തിന് പുറത്ത് എത്തിച്ചു.

? പാറുക്കുട്ടി, മായ ജയന്‍, ഡാര്‍ലി സ്റ്റീഫന്‍ എന്നിവരെയാണ് കണ്ടെത്തിയത്.

?കാട്ടാനക്കൂട്ടത്തെ കണ്ട് ഓടി രക്ഷപ്പെട്ട് പാറ കൂട്ടത്തിൻ്റെ മുകളിൽ കയറി രാത്രി കഴിയുകയായിരുന്നു ഇവർ.

?ചേർത്തലയിൽ കെഎസ്ആർറ്റിസി ബസിടിച്ച് ബൈക്ക് യാത്രികരായ നവീൻ, ശ്രീഹരി എന്നി യുവാക്കൾ മരിച്ചു

? കേന്ദ്ര കുടിശിഖ തിരിച്ചുപിടിക്കാൻ നിയമ പോരാട്ടത്തിനൊരുങ്ങിത്സാർഖണ്ഡ് സർക്കാർ

?കേരളീയം?

?ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ആനയില്ലെങ്കില്‍ ആചാരങ്ങള്‍ മുടങ്ങുന്നത് എങ്ങനെയാണെന്നും ഏതു മതാചാരത്തിന്റെ ഭാഗമാണെന്നും ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു.

?ഡോ. കെ ശിവപ്രസാദിനെ എപിജെ സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലറായി നിയമിച്ച ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഡോ.കെ ശിവപ്രസാദിന് നോട്ടീസ് അയച്ചു.

?പമ്പ – നിലയ്ക്കല്‍ സര്‍വീസ് നടത്തുന്ന ലോ ഫ്ലോര്‍ ബസ് കത്തിയ സംഭവത്തില്‍ നാല് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതായി കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ അറിയിച്ചു.

?വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി കരാറില്‍ ഒപ്പിട്ടു.

?വയനാട് ദുരന്തത്തില്‍ വീടും ഉറ്റവരും പിന്നീടുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി പ്രഖ്യാപിച്ചു. റവന്യു വകുപ്പില്‍ ക്ലര്‍ക് തസ്തികയില്‍ ജോലി നല്‍കും. നിയമനം നടത്താന്‍ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.

?സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് നല്‍കിയ ഉത്തരവില്‍ ഡിജിപി ആവശ്യപ്പെട്ടു.

?സി.പി.എം.കരുനാഗ
പ്പള്ളി കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ വാക്കേറ്റവും സംഘര്‍ഷവും. സംസ്ഥാനസമിതി അംഗങ്ങളായ കെ.രാജഗോപാല്‍, കെ.സോമപ്രസാദ് എന്നിവരെ സമ്മേളനവേദിയില്‍ പൂട്ടിയിട്ടെന്നും സമ്മേളനത്തില്‍ ഔദ്യോഗികപക്ഷം അവതരിപ്പിച്ച പാനല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന പ്രതിഷേധക്കാരുടെ നിലപാടാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

? പത്തനംതിട്ടയിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ നിര്‍ണായക കണ്ടെത്തല്‍. പതിനേഴുകാരിയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. പെണ്‍കുട്ടിയെഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.

?വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത സംഗീതജ്ഞന്‍ ബാല ഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ പെരിന്തല്‍മണ്ണ സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ അറസ്റ്റിലായി. പെരിന്തല്‍മണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വര്‍ണം തട്ടിയ കേസിലാണ് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായത്.

? തൃശൂര്‍ വടക്കാഞ്ചേരി വ്യാസ കോളേജിന്റെ ഉടമസ്ഥാവകാശം എന്‍.എസ്.എസിന് ആണെന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. കേരള ഹൈക്കോടതി വിധിക്കെതിരേ ജ്ഞാനാശ്രമം മാനേജിങ് ട്രസ്റ്റി സ്വാമി ദയാനന്ദതീര്‍ഥ ഫയല്‍ ചെയ്ത ഹര്‍ജി സുപ്രീം കോടതി തള്ളി.

? മത്സ്യത്തൊഴിലാളി
കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ അതിതീവ്രന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തെക്കന്‍ കേരള തീരത്ത് ഇന്ന് മുതല്‍ നവംബര്‍ 30 വരെയും കേരള തീരത്ത് ഡിസംബര്‍ 1, 2 തീയതികളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

?? ദേശീയം ??

? ജാര്‍ഖണ്ഡില്‍ പുതിയ മന്ത്രിസഭ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തിന്റെ പതിനാലാമത്തെ മുഖ്യമന്ത്രിയായി മുഖ്യ ഭരണ കക്ഷിയായ ജെഎംഎമ്മിന്റെ ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു.

?പഞ്ചാബിലെ ഗുരുദാസ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 10 റോക്കറ്റ് ലോഞ്ചറുകള്‍ കണ്ടെത്തി. റെയില്‍വെ സ്റ്റേഷന്‍ നവീകരണത്തിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടയാണ് റോക്കറ്റ് ലോഞ്ചറുകള്‍ ലഭിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

? ലഷ്‌കര്‍ ഭീകരന്‍ സല്‍മാന്‍ റഹ്‌മാന്‍ഖാനെ റുവാണ്ടയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചു. ബെംഗളൂരു ജയില്‍ കേന്ദ്രീകരിച്ചുള്ള ഭീകര പ്രവര്‍ത്തന ഗൂഢാലോചന കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി തിരയുന്ന പ്രതിയാണ് സല്‍മാന്‍.

? ഡല്‍ഹിയില്‍ വായുമലിനീകരണ നിയന്ത്രണത്തിനായി ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍- നാല് അനുസരിച്ചുള്ള നടപടികള്‍ ഡിസംബര്‍ രണ്ടുവരെ തുടരാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി. സ്‌കൂളുകളെയും കോളേജുകളെയും ഈ നടപടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

? അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യന്‍ ഗവേഷകര്‍. യുദ്ധവിമാനങ്ങളെയും ടാങ്കുകളെയും ശത്രുവിന്റെ റഡാര്‍ കണ്ണുകളില്‍ പെടാതെ മറയ്ക്കുന്ന മെറ്റാ മെറ്റീരിയല്‍ സര്‍ഫസ് ക്ലോക്കിങ് സിസ്റ്റം ആണ് ഇന്ത്യന്‍ ഗവേഷകര്‍ വികസിപ്പിച്ചത്.

?ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ കരുത്തായിമാറിയ ആണവ അന്തര്‍വാഹിനി ഐ.എന്‍.എസ് അരിഘാതില്‍ നിന്ന് ആദ്യ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് നാവികസേന.

? തന്റെ സര്‍ക്കാരിന്റെ കാലത്ത് അദാനി ഗ്രൂപ്പ് ആന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോടികള്‍ കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി.

?മണിപ്പുരില്‍ സായുധസേനയ്ക്കുള്ള പ്രത്യേക അധികാരനിയമമായ അഫ്സ്പ പിന്‍വലിക്കണമെന്നും ജിരിബാമില്‍ മൂന്ന് സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയവരെ കണ്ടത്തെണമെന്നുമാവശ്യപ്പെട്ട് ഇഫാംല്‍ ഈസ്റ്റ് ജില്ലയില്‍ ആയിരങ്ങള്‍ റാലിനടത്തി.

?? അന്തർദേശീയം ??

?കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുമായി ഓസ്ട്രേലിയ. പതിനാറ് വയസിന് താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ട് എടുക്കുന്നതിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തി. കുട്ടികള്‍ക്ക് അക്കൗണ്ട് എടുക്കാന്‍ പറ്റാത്ത തരത്തില്‍ സമൂഹമാധ്യമങ്ങള്‍ മാറ്റം കൊണ്ടുവരണമെന്നാണ് നിര്‍ദ്ദേശം.

? ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ അറസ്റ്റുചെയ്ത ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിനെ ഉടന്‍ വിട്ടയക്കണമെന്ന് മുന്‍ ബംഗ്ലാദേശ് പ്രസിഡന്റും അവാമി ലീഗ് നേതാവുമായ ഷെയ്ഖ് ഹസീന.

??കായികം ? ⚽

? ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടും തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്. എഫ്.സി. ഗോവയ്ക്ക് തുടര്‍ച്ചയായ മൂന്നാം ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴിസിനെ ഗോവ പരാജയപ്പെടുത്തിയത്.

? അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ്, പാകിസ്താനുപുറമേ മറ്റൊരു വേദിയിലും നടത്താനുള്ള ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നീക്കത്തോട് എതിര്‍പ്പ് അറിയിച്ച് പാകിസ്താന്‍. വെള്ളിയാഴ്ച ഐ.സി.സിയുടെ നിര്‍ണായക യോഗം നടക്കാനിരിക്കെയാണ് പാകിസ്താന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.

? ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പോളണ്ടിന്റെ വനിതാ ടെന്നീസ് താരവും ലോക രണ്ടാം നമ്പര്‍ താരവുമായ ഇഗ സ്വിയാടെക്കിന് ഒരുമാസം വിലക്ക്. നിരോധിത മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക്.

വിസി,തിരഞ്ഞെടുപ്പ് ഫലം,നവീന്‍ബാബു കത്തുന്ന വിഷയം പലത്; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.ഉപതിരഞ്ഞെടുപ്പ് ഫലങ്ങളുടെ അവലോകനമാണ് പ്രധാന അജണ്ട. ജില്ല കമ്മിറ്റി കൈമാറിയ ചേലക്കരയിലെയും പാലക്കാട്ടെയും ഫലങ്ങൾ കണക്കുകൾ സഹിതം സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.വി.സി നിയമനങ്ങളുടെ പേരിൽ ഗവർണർ-സർക്കാർ പോര് രൂക്ഷമാകുന്നതിനിടെയാണ് പാർട്ടി
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. ഗവർണർക്കെതിരെ സ്വീകരിക്കേണ്ട
രാഷ്ട്രീയ സമീപനവും നിയമപരമായി നേരിടേണ്ട കാര്യങ്ങളും പാർട്ടി ചർച്ച ചെയ്യും. കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം സി.പി.ഐ.എം തള്ളിയെങ്കിലും ഇക്കാര്യവും സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയ്ക്ക് വന്നേക്കും.

മുന്‍കൂര്‍ ജാമ്യം തേടി യൂട്യൂബര്‍ ‘തൊപ്പി’

കൊച്ചി.മുന്‍കൂര്‍ ജാമ്യം തേടി യൂട്യൂബര്‍ ‘തൊപ്പി’ എന്ന നിഹാദ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂര്‍ ജാമ്യം തേടി. രാസലഹരി കേസിലാണ് നിഹാദും സുഹൃത്തുക്കളും മുന്‍കൂര്‍ ജാമ്യം തേടിയത്. നിഹാദിന്റെ വീട്ടില്‍ നിന്ന് പാലാരിവട്ടം പൊലീസ് രാസലഹരി പിടികൂടിയിരുന്നു. നിഹാദിന്റെ മൂന്ന് സുഹൃത്തുക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തു

പൊലീസ് കേസെടുത്തതിന് പിന്നാലെ നിഹാദും വനിതാ സുഹൃത്തുക്കളും ഒളിവില്‍. തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി നാളെ പരിഗണിക്കും

കരുനാഗപ്പള്ളി സിപിഎം സമ്മേളനം ജഗപൊഗ, കുലശേഖരപുരത്ത് സി പി എം സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടു

കരുനാഗപ്പള്ളി. കുലശേഖരപുരത്ത് സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടു. ലോക്കൽ സമ്മേളനത്തിന് എത്തിയ നേതാക്കളെയാണ് പ്രവർത്തകർ പൂട്ടിയിട്ടത്. ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് നേതാക്കളെ പൂട്ടിയിട്ടത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദ്, കെ രാജഗോപാൽ എന്നിവരെയാണ് ഒരു വിഭാഗം പ്രവർത്തകർ പൂട്ടിയിട്ടത്. തിരഞ്ഞെടുത്തഭാരവാഹികള്‍ക്കെതിരെ സ്ത്രീപീഡനം വരെ ആരോപിച്ചാണ് ഇന്നലെ ബഹളം നടന്നത്. പീഡിപ്പിക്കുന്നതിന് തെളിവുതരാം എന്നുവരെ പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ചു.

കുലശേഖരപുരം ലോക്കൽ സമ്മേളനങ്ങളിലെ തെരുവിൽ തല്ലിൽ സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പ്രശ്നം പരിഹരിക്കുന്നതിൽ ചുമതലക്കാരായ
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് കഴിയാതെ പോയെന്നാണ് വിലയിരുത്തൽ.സംസ്ഥാന നേതാക്കളെ അടക്കം പൂട്ടിയിട്ടതിൽ സംഘടനപരമായ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം . അതേ സമയം ആലപ്പാട് ലോക്കൽ സമ്മേളനത്തിലും നേതൃത്വത്തിന് നേരെ പ്രവർത്തകർ രംഗത്ത് വന്നു. പ്രശ്ന പരിഹാരത്തിന് സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടാനാണ് സാധ്യത.

അതേസമയം കരുനാഗപ്പള്ളിയിൽ സി പി ഐ എo നേതൃത്വത്തിന് എതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ലോക്കൽ കമ്മിറ്റിയിലെ ബാർ മുതലാളി അനിയൻ ബാവ, ചേട്ടൻ വാവ തുലയട്ടെയെന്ന് പോസ്റ്റർ

സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ രാജഗോപൽ, സോമപ്രസാദ്, ജില്ലാകമ്മറ്റിയംഗങ്ങളായ പി ആർ വസന്തൻ, പി ആർ ബാലചന്ദ്രൻ എന്നി കുറവാ സംഘത്തെ സൂക്ഷിക്കുകയെന്നും പോസ്റ്റർ. സേവ് സി പി ഐ എമ്മിൻ്റെ പേരിലാണ് പോസ്റ്റർ.

കുട്ടമ്പുഴ വനത്തിൽ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി, പശുവിനെയും കിട്ടി

കോതമംഗലം: കുട്ടമ്പുഴ അട്ടിക്കളത്ത് കാണാതായ പശുവിനെ തിരഞ്ഞ് വനത്തിലേക്ക് പോയ മൂന്ന് സ്ത്രീകളെ സുരക്ഷിതരായി കണ്ടെത്തി. പുത്തൻപുര ഡാർളി സ്റ്റീഫൻ, മാളികേക്കുടി മായ ജയൻ, കാവും കുടി പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരെയാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ ഇവർ തിരക്കിപ്പോയ പശു തിരിച്ച് വീട്ടിലെത്തി. ഇന്നലെ രാവിലെയാണ് ഇവർ കാട്ടിനുള്ളിലേക്ക് പോയത്. വൈകിട്ട് 5 വരെ ഇവരെ ഫോണിൽ കിട്ടിയിരുന്നു. കാട്ടാനയെ കണ്ട് വഴിമാറി പോയതാണ് കാട്ടിൽ കുടുങ്ങിപ്പോകാൻ കാരണം.14 മണിക്കുറിന് ശേഷമാണ് ഇവരെ അറക്കമുത്തിയിൽ നിന്ന് കണ്ടെത്തിയത്.
വന്യമൃഗശല്യം ഉള്ള മേഖലയാണിത്. വനപാലകരും, പോലീസും നാട്ടുകാരും അടങ്ങിയ നിരവധി സംഘങ്ങൾ ഇപ്പോൾ വനത്തിനുള്ളിൽ തിരച്ചിൽ തുടരുന്നതിനിടെയാണ് ഇവരെ കണ്ടെത്തിയത്. വനത്തിൽ ആറ് കിലോമീറ്റർ ദൂരത്തിലാണ് ഇവരെ കണ്ടെത്തിയത്. ഒരു മണിക്കൂറിനുള്ളിൽ ഇവരെ സ്ഥലത്തെത്തിക്കാൻ കഴിയുമെന്ന് ഡി എഫ് ഒ. പറഞ്ഞു.

കോതമംഗലം കുട്ടമ്പുഴയിൽ പശുവിനെ തിരഞ്ഞ് വനത്തിൽ പോയ മൂന്ന് സ്ത്രീകളെ കാണാതായി;തിരച്ചിൽ തുടരുന്നു

കോതമംഗലം: കുട്ടമ്പുഴ അട്ടിക്കളത്ത് കാണാതായ പശുവിനെ തിരഞ്ഞ് വനത്തിലേക്ക് പോയ മൂന്ന് സ്ത്രീകളെ കാണാതായി. പുത്തൻപുര ഡാർളി സ്റ്റീഫൻ, മാളികേക്കുടി മായ ജയൻ, കാവും കുടി പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്.ഇന്നലെ രാവിലെയാണ് ഇവർ കാട്ടിനുള്ളിലേക്ക് പോയത്. വൈകിട്ട് 5 വരെ ഇവരെ ഫോണിൽ കിട്ടിയിരുന്നു. വന്യമൃഗശല്യം ഉള്ള മേഖലയാണിത്. വനപാലകരും, പോലീസും നാട്ടുകാരും അടങ്ങിയ നിരവധി സംഘങ്ങൾ ഇപ്പോൾ വനത്തിനുള്ളിൽ തിരച്ചിൽ തുടരുകയാണ്. തെർമൽ ക്യാമറ, ഡ്രോൺ എന്നി ഉപയോഗിച്ച് പരിശോധന നടത്തി ഇവരെ കണ്ടെത്താൻ വനം മന്ത്രി എ കെ ശശീന്ദ്രൻ നിർദ്ദേശം നൽകി.

സീരിയൽ കില്ലറെ പിടികൂടിയത് 2,000 സിസിടിവി ക്യാമറകൾ പരിശോധിച്ച ശേഷം

2,000 സിസിടിവി ക്യാമറകൾ പരിശോധിച്ച ശേഷം ആണ് ഗുജറാത്തിലെ സീരിയൽ കില്ലറെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പോലീസ് സംഘം പിടികൂടിയത്. ഗുജറാത്തിലെ വിവിധ ജില്ലകളിൽ പോലീസ് തിരച്ചിൽ നടത്തിയ ശേഷമാണ് പ്രതിയെ പിടികൂടിയത്. കുറഞ്ഞത് നാല് കൊലപാതകങ്ങളെങ്കിലും പ്രതിയായ ഇയാള്‍ സീരിയല്‍ കില്ലറാണെന്നാണ് പൊലീസ് പറയുന്നത്. റെയില്‍വേ സ്റ്റേഷനുകളും ട്രെയിനുകളുമായിരുന്നു ഇയാള്‍ ലക്ഷ്യം വച്ചിരുന്നത്.
നവംബർ 24നാണ് ഹരിയാനയിലെ റോഹ്തക് നിവാസിയായ രാഹുൽ കരംവീർ ജാട്ടിനെ ഗുജറാത്തിലെ വൽസാദിലെ വാപി റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുന്നത്. അഞ്ചാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ഇയാൾ അച്ഛന്‍റെ മരണത്തിന് ശേഷം കുടുംബവും ഉപേക്ഷിക്കുകയായിരുന്നു. ശേഷം നാടുവിട്ട ഇയാള്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരെ കൊള്ളയടിക്കുന്നതും കൊലപ്പെടുത്തുന്നതും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും പതിവാക്കി. സംസ്ഥാനത്തെ ട്രെയിനുകള്‍ ലക്ഷ്യമിട്ടായിരുന്നു കുറ്റകൃത്യങ്ങളില്‍‌ മിക്കവയും. പ്രത്യേകിച്ചും ഭിന്നശേഷി യാത്രക്കാർക്ക് വേണ്ടിയുള്ള കോച്ചുകളിൽ. ഒരിടത്തും സ്ഥിരമായി തങ്ങാത്ത പ്രതി റെയിൽവേ പ്ലാറ്റ്‌ഫോമുകളിലും ട്രെയിനുകളിലുമായാണ് രാത്രികാലങ്ങള്‍ തള്ളിനീക്കിയത്. ഇതും പ്രതിയിലേക്കെത്താന്‍ പൊലീസിന് തടസമായിരുന്നു.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അടുത്തിടെ പത്തൊന്‍പതുകാരിയെ പ്രതി ബലാല്‍സംഗത്തിനിരയാക്കുന്നത്. താന്‍ ജോലി ചെയ്തിരുന്ന ഹോട്ടലിൽ ശമ്പളം വാങ്ങിക്കാന്‍ എത്തിയതായിരുന്നു പ്രതി. കൊലപാതകത്തിന് ശേഷം അറസ്റ്റിന്‍റെ തലേന്ന് തെലങ്കാനയിലെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിൽ വെച്ച് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലും പശ്ചിമ ബംഗാളിലെ ഹൗറ റെയിൽവേ സ്‌റ്റേഷനു സമീപം കതിഹാർ എക്‌സ്പ്രസ് ട്രെയിനിൽ വയോധികനെ കുത്തിക്കൊന്ന കേസിലും പ്രതിയാണിയാള്‍. കർണാടകയിലെ മുൽക്കിയിൽ ട്രെയിൻ യാത്രക്കാരനെ കൊലപ്പെടുത്തിയതാണ് മറ്റൊരു കേസ്. കവർച്ചക്കേസുമായി ബന്ധപ്പെട്ട് ജോധ്പൂർ സെൻട്രൽ ജയിലിൽ നിന്ന് ഈ വർഷം ആദ്യമാണ് ഇയാള്‍ പുറത്തിറങ്ങിയത്.

ഞായറാഴ്ച രാത്രി റെയിൽവേ പോലീസും ലോക്കല്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇവരാണ് ഐ പി എല്‍ ലേലത്തില്‍ ആര്‍ക്കും വേണ്ടാത്ത ആ താരങ്ങള്‍;കോടി കെയ്ന്‍ വില്യംസണെയും ആരും വാങ്ങിയില്ല

സഊദി അറേബ്യ: ജിദ്ദയില്‍ നടന്ന അടുത്ത മൂന്ന് സീസണിലേക്കുള്ള ഐ പി എല്‍ ലേലത്തില്‍ റിഷഭ് പന്തിനെ 27 കോടി രൂപ കൊടുത്ത് ലഖ്‌നോ സ്വന്തമാക്കിയെങ്കിലും വെറും 13കാരന് വേണ്ടി രാജസ്ഥാന്‍ റോയല്‍ 1.10 കോടി രൂപ ചെലവാക്കിയെങ്കിലും നൂറോളം മികച്ച താരങ്ങള്‍ തഴയപ്പെട്ടുവെന്ന വാര്‍ത്ത ആരും ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഒരു ടീമും വാങ്ങതെ ഐ പി എല്ലില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്ന താരങ്ങളില്‍ പ്രധാനപ്പെട്ടവര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അവര്‍ ആരൊക്കെയെന്ന് നോക്കാം. പേര്, രാജ്യം അടിസ്ഥാന വില എന്ന ക്രമത്തില്‍:

ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ- 2 കോടി, ജോണി ബെയര്‍‌സ്റ്റോ- ഇംഗ്ലണ്ട് – 2 കോടി, കെയ്ന്‍ വില്യംസണ്‍- ന്യൂസിലാന്റ – 2 കോടി, ഡാരില്‍ മിച്ചല്‍ – ന്യൂസിലാന്റ – 2 കോടി, ശര്‍ദുല്‍ താക്കൂര്‍ – ഇന്ത്യ- 2 കോടി, മുജീബ് ഉര്‍ റഹ്‌മാന്‍ – അഫ്ഗാനിസ്ഥാന്‍- 2 കോടി, ആദില്‍ റഷീദ് – ഇംഗ്ലണ്ട് – 2 കോടി, അലനെ – ന്യൂസിലാന്റ് – 2 കോടി, ബെന്‍ ഡക്കറ്റ് – ഇംഗ്ലണ്ട് -2 കോടി, റിലീ റോസോവ്- ദക്ഷിണാഫ്രിക്ക 2 കോടി, ജെയിംസ് വിന്‍സ് – ഇംഗ്ലണ്ട്- 2 കോടി, ടോം ബാന്റണ്‍ – ഇംഗ്ലണ്ട് – 2 കോടി, മുസ്തഫിസുര്‍ റഹ്‌മാന്‍- ബംഗ്ലാദേശ-് 2 കോടി, നവീന്‍ ഉള്‍ ഹഖ്അഫ്ഗാനിസ്ഥാന്‍ – 2 കോടി, ഉമേഷ് യാദവ്- ഇന്ത്യ2 കോടി, തബ്രായിസ് ഷംസിദ – ദക്ഷിണാഫ്രിക്ക 2 കോടി, എവിന്‍ ലൂയിസ് – വെസ്റ്റ് ഇന്‍ഡീസ് – 2 കോടി, സ്റ്റീവ് സ്മിത്ത് – ഓസ്‌ട്രേലിയ 2 കോടി, ഗസ് അറ്റ്കിന്‍സണ്‍ – ഇംഗ്ലണ്ട്2 കോടി, ടോം കുറാന്‍- ഇംഗ്ലണ്ട് 2 കോടി, മാറ്റ് ഹെന്റി – ന്യൂസിലാന്റ്2 കോടി, അല്‍സാരി ജോസഫ്വെസ്റ്റ് ഇന്‍ഡീസ്2 കോടി തുടങ്ങി നൂറോളം താരങ്ങളാണ് ലേലത്തില്‍ വിറ്റുപോകാത്തവര്‍.