Home Blog Page 188

കാറുകൾ കൂട്ടിയിടിപ്പിച്ച് പരീക്ഷണം: സിയറ എസ് യുവിയുടെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ല

വിപണി കീഴടക്കാൻ ടാറ്റാ മോട്ടോഴ്‌സിൻറെ പുതിയ വാഹനം ടാറ്റാ സിയറ, പ്രീമിയം മിഡ് എസ്‌യുവി. സുരക്ഷയുടെ കാര്യത്തിൽ സിയറ ഒരു വിട്ടു വീഴ്ചയും ഇല്ലെന്ന് കമ്പനി ഉദാഹരണ സഹിതം കാണിക്കുന്നു . അതിനായി പുതിയ രണ്ടു സിയറ എസ്‌യുവികൾ തമ്മിൽ കൂട്ടിയിടിപ്പിച്ച് (ക്രാഷ് ടെസ്റ്റ്) പരീക്ഷണം നടത്തിയതിൻറെ വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് ടാറ്റ. 11.49 ലക്ഷം രൂപയാണ് പ്രാംരംഭ എക്‌സ് ഷോറൂം വില. ഡിസംബർ 16ന് ബുക്കിംഗ് ആരംഭിക്കും.


ഡിസൈനിലും പ്രവർത്തനക്ഷമതയിലും മികവും പുതുമയും ഉറപ്പാക്കിയാണ് ടാറ്റാ സിയറയുടെ രണ്ടാം വരവ്. 1.5 ഹൈപീരിയൻ ടിജിഡിഐ പവർഫുൾ 4-സിലിണ്ടർ, 160 പിഎസ് പവർ, 255 എൻഎം ടോർക്ക്, ഹൈപ്പർക്വയറ്റ് റൈഡ്, വേരിയബിൾ ജിയോമെട്രി ടർബോ ചാർജർ പോലുള്ള അഡ്വാൻസ്ഡ് ഹൈപ്പർടെക് സാങ്കേതിക വിദ്യകൾ എന്നിവ പുതിയ മോഡലിൻറെ സവിശേഷതയാണ്.


മറ്റു വസ്തുക്കളിൽ ഇടിപ്പിച്ചു പരീക്ഷണങ്ങൾ നടത്താറുണ്ടെങ്കിലും രണ്ടു വാഹനങ്ങൾ തമ്മിൽ ഇടിപ്പിച്ചു സുരക്ഷാപരിശോധന ആദ്യമാണെന്നു ടാറ്റ പറയുന്നു.

ലൈംഗിക പീഡന പരാതി ചാർജ്ജിലേക്ക്, രാഹുൽ എവിടെ ?

തിരുവനന്തപുരം . രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി  യുവതി നേരിട്ട് മുഖ്യമന്ത്രിക്ക് നൽകിയതോടെ   രാഹുൽ മാങ്കൂട്ടത്തിൽ തിരഞ്ഞെടുപ്പു കാലകത്ത മുഖ്യവിഷയമായി ഉയർന്നു. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടാണ് അതിജീവിത പരാതി നല്‍കിയത്. പിന്നാലെ പൊലിസ് നീക്കവും തുടങ്ങി. ഇതോടെ രാഹുൽ അജ്ഞാത കേന്ദ്രത്തിലേക്ക് മാറി. മുൻകൂർ ജാമ്യത്തിന് ശ്രമം നടക്കുന്നതായാണ് സൂചന.

യുവതി വാട്‌സാപ്പ് ചാറ്റ്, ശബ്ദരേഖ അടക്കമുള്ള തെളിവുകളും കൈമാറിയിട്ടുണ്ട്.

ക്രൈം ബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി

കേസിന്റെ വിവരങ്ങൾ ധരിപ്പിച്ചതായാണ് വിവരം . അതിജീവിത നൽകിയ പരാതി നേരിട്ട് കൈമാറിയെന്ന് സൂചന

പരാതി ഡിജിപിക്കും കൈമാറി.

അതേസമയം  പീഡനത്തിന് ഇരയായ യുവതി പരാതി നൽകിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ല

MLA ഓഫീസ് പൂട്ടിയ നിലയിലാണ്. പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമാകുന്നതിനിടെയാണ് അതിജീവിത പരാതി നല്‍കിയിരിക്കുന്നത്. രാഹുലിന്റെ ശബ്ദരേഖ പുറത്തുവന്ന സമയത്ത് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ആരും മൊഴി നല്‍കാതായതോടെ അന്വേഷണം വഴിമുട്ടിയിരുന്നു.

അതേസമയം ഇന്ന് രാവിലെ രാഹുലിനെതിരെ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സജൻ പരാതി നല്‍കിയിരുന്നു. വനിതാനേതാക്കളെ ഉള്‍പ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച്‌ ഇരയാക്കപ്പെട്ട പെണ്‍കുട്ടികളെ നേരില്‍ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.

ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് കഴി‌ഞ്ഞ ദിവസവും ശബ്ദരേഖ പുറത്തുവന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റേതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദരേഖയിലും വാട്സാ‌പ്പ് ചാറ്റുകളിലും ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും നിർബന്ധിക്കുന്ന സംഭാഷണമാണുള്ളത്.

ഗർഭനിരോധന ഗുളിക കഴിക്കരുതെന്നും, ഗർഭിണിയാകാൻ റെഡിയാകൂയെന്നും ചാറ്റില്‍ യുവതിയോട് അവശ്യപ്പെടുണ്ട്. നമ്മുടെ കുഞ്ഞ് വേണമെന്ന് പറയുമ്ബോള്‍ കൊല്ലാക്കൊല ചെയ്യരുതെന്ന് യുവതി അപേക്ഷിക്കുന്നു. ശബ്ദരേഖയില്‍ യുവതിക്കെതിരെ ഭീഷണി സ്വരത്തിലും രാഹുല്‍ സംസാരിക്കുന്നുണ്ട്. ഡ്രാമ കളിക്കരുതെന്നും അങ്ങനെയുള്ളവരെ തനിക്കിഷ്ടമല്ലെന്നുമാണ് യുവതിയോട് പറയുന്നത്.

കുഞ്ഞ് വേണമെന്ന് പറഞ്ഞുകൊണ്ടിരുന്നത് നിങ്ങളല്ലേയെന്നും, അവസാന നിമിഷം എന്തിനാണ് ഇങ്ങനെ മാറുന്നതെന്നും യുവതി ചോദിക്കുന്നു. എന്റെ പ്ലാനിങ് അല്ലായിരുന്നല്ലോ, നിങ്ങളുടെ പ്ലാനിങ് ആയിരുന്നല്ലോ ഇതെന്നും യുവതി ചോദിക്കുമ്ബോള്‍, കുഞ്ഞിനെ ഇല്ലാതാക്കണമെന്ന മറുപടിയാണ് നല്‍കുന്നത്. ലൈംഗികാരോപണത്തില്‍ പാർട്ടിയുടെ സസ്‌പെൻഷൻ നേരിട്ട രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി. നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി കിട്ടിയ ഉടൻ തന്നെ മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിന് കൈമാറി. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം ഡിജിറ്റൽ തെളിവുകള്‍ കൈമാറിയതാണ് വിവരം പുറത്തുവരുന്നത്. ഉച്ചയോടെ ആണ് യുവതി പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും. ഇന്ന് തന്നെ കേസെടുത്തേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസിൽ മുൻകൂട്ടി അനുവാദം വാങ്ങിയാണ് യുവതി എത്തിയത്. എത്രയും വേഗത്തിൽ നടപടിയെടുക്കണമെന്ന നിര്‍‌ദേശവും മുഖ്യമന്ത്രി നൽകിയെന്നാണ് വിവരം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും  യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ ഇന്ന് പരാതി നൽകിയിരുന്നു. വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നാണ് സജ്നയുടെ പരാതിയിലെ ആവശ്യം. സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്‌ എന്ന സംശയം ജനങ്ങളിൽ നിന്നും മാറ്റണമെന്നും സജന പറയുന്നുണ്ട്.

വനിതാ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ഇന്ത്യൻ ടീം തിരുവനന്തപുരത്ത് കളിക്കാനെത്തുന്നു

തിരുവനന്തപുരം: വനിതാ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ഇന്ത്യൻ ടീം തിരുവനന്തപുരത്ത് കളിക്കാനെത്തുന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശ്രീലങ്കയ്ക്കെതിരായ വനിതാ ടി20 പോരാട്ടത്തിനായാണ് ഇന്ത്യൻ വനിതാ ടീം തലസ്ഥാനത്തെത്തുന്നത്.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ. പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളാണ് തിരുവനന്തപുരത്ത് അരങ്ങേറുന്നത്. ഡിസംബർ 26, 28, 30 തീയതികളിലാണ് പോരാട്ടം.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിശാഖപട്ടണത്താണ് കളിക്കുന്നത്. ഏകദിന ലോകകപ്പ് നേട്ടത്തിനു ശേഷം വനിതാ ടീം കളിക്കുന്ന ആദ്യ പരമ്പര കൂടിയാണിത്. പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.

ഈ വർഷം ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യൻ വനിതാ ടീം അവസാനമായി ടി20 പരമ്പര കളിച്ചത്. പരമ്പര ഇന്ത്യ 3-2നു സ്വന്തമാക്കുകയും ചെയ്തിരുന്നു.

ബാംഗളൂരിൽ നിന്നും ശാസ്താംകോട്ടക്ക് നേരിട്ടുള്ള ബസ് സർവീസ് വരുന്നു

ബാംഗളൂരിൽ നിന്നും ശാസ്താംകോട്ടക്ക് നേരിട്ടുള്ള ബസ് സർവീസ് ആരംഭിക്കുന്നു..ഡിസംബർ 1 മുതലാണ് സർവ്വീസ് തുടങ്ങുക

ബാംഗ്ലൂരിലേക്ക് പോകാൻ  കൊല്ലം, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വന്നിരുന്നു എന്നത് ഒഴിവാക്കാം എന്നതാണ് മെച്ചം.

പ്രമുഖ ബസ് ഓപ്പറേറ്ററായ Oneness Travels ആണ് ഡിസംബർ 1 മുതൽ ശാസ്താംകോട്ടയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നത്. ഭാരത് ബെൻസ് 2+1 AC Premium സ്ലീപ്പർ ബസ്സ് ആണ് ഉപയോഗിക്കുന്നതെന്ന് പരസ്യത്തിൽ പറയുന്നു.

യാത്രാ റൂട്ട്:
ശാസ്താംകോട്ട → ഭരണിക്കാവ് → സിനിമാപ്പറമ്പ് → കടമ്പനാട് → തുവയൂർ → അടൂർ → കോട്ടയം → അങ്കമാലി → പാലക്കാടു → കോയമ്പത്തൂർ → സേലം വഴി ബാംഗ്ലൂർ

ബാംഗ്ലൂരിൽ പഠിക്കാനും, ജോലി ചെയ്യാനും, ബിസിനസ്സ് ആവശ്യങ്ങൾക്കായും പ്രതിദിനം കുന്നത്തൂർ മേഖലയിൽ നിന്ന് നിരവധി പേർ യാത്ര ചെയ്യുന്നുണ്ട്. ഈ സർവീസ് അവർക്ക് ആശ്വാസമാകും എന്നാണ് പ്രതീക്ഷ.

ഈ സർവീസ് വിജയകരമാകുന്നുവെങ്കിൽ, ഭാവിയിൽ ഇതേ റൂട്ടിൽ കൂടുതൽ സർവീസുകളും ആരംഭിക്കാനാണ് പദ്ധതി.


ടിക്കറ്റുകൾ ഈ സൈറ്റുകളിൽ നിന്നും ലഭ്യമാണ്   :

1. www.makemytrip.com

2. https://www.onenesstravels.in/

ലേബര്‍ കോഡ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാൻ തീരുമാനം

തിരുവനന്തപുരം . കേന്ദ്ര ലേബര്‍ കോഡ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാന്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി വിളിച്ച തൊഴിലാളി സംഘടന പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനം. ലോബര്‍ കോഡിനെതിരെ യോഗത്തില്‍ പ്രമേയം പാസാക്കി.. ലേബര്‍ കോഡ് കരട് വിജ്ഞാപനം പുറത്തിറക്കിയത് രഹസ്യമായിട്ടല്ലെന്നും, തൊഴിലാളി സംഘടനകളെ അറിയിച്ചിരുന്നെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.. എന്നാല്‍ കരട് പുറത്തിറക്കിയ നടപടിയെ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് യോഗത്തില്‍ വിമര്‍ശിച്ചു

ട്രേഡ് യൂണിയനുകളെ അറിയിക്കാതെ 2021 ല്‍ ലേബര്‍ കോഡ് കരട് വിജ്ഞാപനം ഇറക്കിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് തൊഴിലാളി സംഘടന പ്രതിനിധികളുടെ അടിയന്തര യോഗം തൊഴില്‍മന്ത്രി വിളിച്ചു ചേര്‍ത്തത്.. കേന്ദ്ര ലേബര്‍ കോഡ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യോഗത്തില്‍ പ്രമേയം പാസാക്കി.. ലേബര്‍ കോഡ് ഏകപക്ഷീയമാണെന്ന് യോഗം വിലയിരുത്തി.. തൊഴിലാളി സംഘടന നേതാക്കള്‍ക്കൊപ്പം മന്ത്രി വി ശിവന്‍കുട്ടിയും കേന്ദ്ര മന്ത്രിയെ കണ്ട് ലേബര്‍ കോഡ് പിന്‍വലിക്കണമെന്ന അഭിപ്രായം അറിയിക്കും


കേന്ദ്ര തൊഴില്‍ സെക്രട്ടറിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കരട് വിജ്ഞാപനം പുറത്തിറക്കിയത്.. നടപ്പാക്കാന്‍ വേണ്ടിയായിരുന്നില്ലെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.. 2021 ഡിസംബറില്‍ കരട് ഇറങ്ങിയ ശേഷം 2022 ജൂലൈയില്‍ നടന്ന ശില്‍പശാലയില്‍ എല്ലാ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ക്കും പകര്‍പ്പ് വിതരണം ചെയ്‌തെന്നും പറഞ്ഞു.. കരട് പ്രസിന്ധീകരിച്ചത് അറിഞ്ഞില്ലെന്ന എഐടിയുസിയുടെ വിമര്‍ശനം തള്ളി, ശില്‍പശാലയിലെ ഫോട്ടൊ ഉള്‍പ്പെടെയായിരുന്നു മന്ത്രി വിശദീകരിച്ചത്.. അതേസമയം ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടെന്ന് പറഞ്ഞ് കരട് വിജ്ഞാപനം ഇറക്കിയ നടപടി അംഗീകരിക്കാനാകില്ലെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു

സീബ്ര ക്രോസിങ്ങിൽ അപകടങ്ങൾ വർദ്ധിക്കുന്നു, നടപടി ആവശ്യപ്പെട്ട് ഹൈകോടതി

കൊച്ചി.സീബ്ര ക്രോസ്സിങ്ങിൽ അപകടങ്ങൾ വർദ്ധിക്കുന്നു എന്ന് ഹൈകോടതി.
കഴിഞ്ഞ ഒരു മാസം രജിസ്റ്റർ ചെയ്തത്
901 നിയമലംഘനം. ഓരോ ജീവനും
വിലപ്പെട്ടത് എന്ന് പറഞ്ഞ കോടതി
അപകടങ്ങൾ തടയാൻ നടപടി വേണമെന്ന്
മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി.


ഈ വർഷം മാത്രം 860 കാൽന്നട യാത്രക്കാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്
ഇതിൽ 216 റും സീബ്ര ക്രോസ്സിങ്ങിൽ
വെച്ചാണ്. മോശം ഡ്രൈവിംഗ്
സംസ്കാരമാണ് കാരണം. കാൽന്നടയാത്ര ക്കാരെ ഇനിയും മരണത്തിലേക്ക് തള്ളിവിടാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
സീബ്ര ക്രോസ്സിങ്ങിലെ അപകടങ്ങൾ തടയാൻ
നടപടികൾ സ്വീകരിക്കാൻ കോടതി നിർദേശവും നൽകി. ഗതാഗത വകുപ്പ് കമ്മിഷണർ, PWD പ്രിനിസിപ്പൽ സെക്രട്ടറി എന്നിവർ ഓൺലൈനായി ഹാജരായി.

റോഡുകളുടെ മോശം അവസ്ഥയിലും കോടതി അതൃപ്തി രേഖപ്പെടുത്തി. കൊച്ചിയിലെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ പേരില്ലുള്ള റോഡ് പരിതാപകരമാണ്. ആ വലിയ മനുഷ്യന്റെ പേരിനെ അവഹേളിക്കുന്നതിന് തുല്യമാണ് ഇതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

തിരഞ്ഞെടുപ്പ്, മദ്യ ലഭ്യത ഒഴിവാക്കി ഡ്രൈ ഡേ ഇങ്ങനെ

തിരുവനന്തപുരം. തദ്ദേശ തിരഞ്ഞെടുപ്പിൻെറ പരസ്യ പ്രചാരണം
സമാപിക്കുന്ന ദിവസം മുതൽ വോട്ടെടുപ്പ്
പൂർത്തിയാകുന്നത് വരെ സംസ്ഥാനത്ത് ഡ്രൈ
ഡേ .വോട്ടെണ്ണൽ നടക്കുന്ന ഡിസംബർ 13നും
ഡ്രൈഡേ ആയിരിക്കും.ആദ്യഘട്ടത്തിൽ
പോളിങ്ങ് നടക്കുന്ന തെക്കൻ ജില്ലകളിൽ
ഡിസംബർ 7 വൈകുന്നേരം 6 മുതൽ
ഡിസംബർ 9ന് വോട്ടെടുപ്പ് പൂർത്തിയാകുന്നത്
വരെ ഡ്രൈഡേ ആയിരിക്കും. രണ്ടാം
ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന വടക്കൻ
ജില്ലകളിൽ ഡിസംബർ 9 വൈകുന്നേരം 6
മുതൽ ഡിസംബർ 11ന് വോട്ടെടുപ്പ് പൂർത്തിയാകും
വരെയും ഡ്രൈ ഡേ ആയിരിക്കും.

തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴി

തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴി . മുഖ്യപ്രതി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ പരിചയപ്പെടുത്തിയത് തന്ത്രിയെന്ന് എ പത്മകുമാർ വെളിപ്പെടുത്തി.   ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. അതേ സമയം പത്മകുമാറിനെയും ഉണ്ണികൃഷ്ണൻ പോറ്റിയേയും, മുരാരി ബാബുവിനെയും  14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.


ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ പ്രതികൂട്ടിൽ നിർത്തുന്നതാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ  മൊഴി.ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിയ്ക്ക്  അടുത്ത ബന്ധ൦. ഉണ്ണികൃഷ്ണൻ  പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലെന്നും എ പത്മകുമാർ  മൊഴി നൽകി. എന്നാൽ ശബരിമലയിൽ സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തിൽ പത്മകുമാർ കൃത്യമായ ഉത്തരം നൽകിയില്ല. ഗോൾഡ് പ്ലേറ്റിംഗ് വർക്കുകൾ സന്നിധാനത്ത് ചെയ്യാൻ കഴിയാത്തത് ചട്ട വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയതെന്നും  എ പത്മകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും  കസ്റ്റഡിയിൽ വാങ്ങാൻ എസ് ഐ ടി നീക്കം ആരംഭിച്ചു. തന്ത്രിയുടെ മൊഴിയും സംഘം വീണ്ടും എടുത്തേക്കും.അതേസമയം  പത്മകുമാറിനെയും
ഉണ്ണികൃഷ്ണൻ പോറ്റിയേയും, മുരാരി ബാബുവിനെയും രണ്ടാഴ്ചത്തേക്ക് കൊല്ലം വിജിലൻസ് കോടതിയിൽ  റിമാൻ്റ് ചെയ്തു. കൊല്ലം വിജിലൻസ് കോടതി ജാമ്യം തള്ളിയതോടെ മുരാരി ബാബു ജാമ്യം തേടി ഹൈക്കോടതിയെ നാളെ  സമീപിക്കും

12 വർഷത്തെ ഒളിവ് ജീവിതത്തിന് വിരാമം; ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച പിടികിട്ടാപ്പുള്ളി ശൂരനാട് പോലീസിന്റെ പിടിയിൽ

പന്ത്രണ്ട് വർഷക്കാലം ഒളിവിൽ കഴിഞ്ഞിരുന്ന കൊലപാതകശ്രമക്കേസിലെ പിടികിട്ടാപ്പുള്ളിയെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തേനൂർ സ്വദേശിയായ സത്യജിയാണ് അറസ്റ്റിലായത്.
2013-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബവഴക്കിനെത്തുടർന്ന് വിരോധത്തിലായിരുന്ന പ്രതി, പോരുവഴി ഇടക്കാടിനടുത്തെ വാടകവീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ഭാര്യമാതാവിനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.
ശൂരനാട് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്‌തെങ്കിലും, ജാമ്യത്തിലിറങ്ങിയ പ്രതി തമിഴ്‌നാട്ടിലും പാലക്കാടുമായി ഒളിവിൽ പോവുകയായിരുന്നു. ശാസ്താംകോട്ട കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ കണ്ടെത്താൻ നടത്തിയ അന്വേഷണങ്ങൾ ഫലം കണ്ടിരുന്നില്ല.
കൊല്ലം റൂറൽ പോലീസിന്റെ കൃത്യമായ നീക്കം:
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി വിഷ്ണുപ്രദീപ് IPS-ന്റെ നിർദ്ദേശപ്രകാരം, പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്നതിനായി ശൂരനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ. രുമേഷ്‌സി, എസ്.ഐ. രാജേഷ് ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീകാന്ത് എൻ.എസ്, സിവിൽ പോലീസ് ഓഫീസർ അരുൺ ബാബു ബി എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
പ്രതിയുടെ തൊഴിലിനെ അടിസ്ഥാനമാക്കി നടത്തിയ വിശദമായ അന്വേഷണത്തിൽ, പാലക്കാട് മരുതറോഡ് പഞ്ചായത്തിലെ കല്ലേപ്പുള്ളി ചോഴിയംകുളങ്ങര എന്ന സ്ഥലത്താണ് ഇയാൾ കഴിഞ്ഞിരുന്നതെന്ന് വിവരം ലഭിച്ചു. ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.
ശൂരനാട് പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#Hashtags (In English)
#KeralaPolice
#KollamRuralPolice
#CrimeArrest
#FugitiveCaught
#sooranadu
#LawAndOrder   #kollamvartha #KollamPradeshikam