ശബരിമല.പമ്പയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. പമ്പ നീലിമല അടിവാരത്ത് കരിക്ക് വിൽക്കുന്ന സ്ഥാപനത്തിന് സമീപത്ത് നിന്നുമാണ് പാമ്പിനെ പിടി കൂടിയത്. കരിക്ക് വിൽക്കുന്ന തൊഴിലാളികളാണ് പാമ്പിനെ കണ്ടത്. വിവരമറിഞ്ഞെത്തിയ ഫോറസ്റ്റുകാർ പാമ്പിനെ പിടികൂടുകയായിരുന്നു
കാറിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു, ഒരു നിമിഷത്തെ അശ്രദ്ധ, വിഡിയോ ദൃശ്യം
കൊടുവള്ളി. വാവാട് കാറിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു
പുൽകുഴിയിൽ പി.കെ.ഇ.
മുഹമ്മദ് ഹാജി മരിച്ചത്
വീടിന് സമീപമുള്ള ജുമാ മസ്ജിദിൽ നിന്നും നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം
റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു
ഗുരുതരമായി പരുക്കേറ്റ
മുഹമ്മദ് ഹാജിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു
കാട്ടുപന്നിയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്
അഞ്ചല്‍: നടന്നുപോവുകയായിരുന്ന വയോധികനെ എതിരെ വന്ന കാട്ടുപന്നി ആക്രമിച്ചു. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ ആര്‍ച്ചലിലാണ് സംഭവം. ആര്‍ച്ചല്‍ ചരുവിള വീട്ടില്‍ ശശിധരന്‍ (72) ആണ് പരിക്കേറ്റത്. പന്നിയുടെ ആക്രമണം കൈ കൊണ്ട് തടയാന്‍ ശ്രമിച്ചതോടെ ശശിധരന്റെ കൈക്ക് ഗുരുതരമായി മുറിവേല്‍ക്കുകയും അസ്ഥി ഒടിയുകയും ചെയ്തു.
ഒരുതവണ ആക്രമിച്ചിട്ട് പോയ പന്നി തിരികെയെത്തി വീണ്ടും ആക്രമിച്ചപ്പോള്‍ ശശിധരന്റെ ബഹളം കേട്ട് പരിസരവാസികള്‍ എത്തിയാണ് പന്നിയെ വിരട്ടി ഓടിച്ചത്. പരിക്കേറ്റ ശശിധരനെ നാട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സക്ക് ശേഷം പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലത്ത് ഭാര്യയെ വെട്ടിപരിക്കേല്പിച്ച് ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
പരവൂര്‍: ഭാര്യയെ വെട്ടിപരിക്കേല്പിച്ച് ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുത്തന്‍കുളം അമ്മാരത്ത് മുക്ക് ഷാജി നിവാസില്‍ ബിന്ദു (45)വിനെയാണ് ഭര്‍ത്താവ് ഷാജി (50)വെട്ടി പരിക്കേല്പിച്ചത്. തുടര്‍ന്ന് ഇയാള്‍ കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…. കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന ഷാജി ഇന്ന് രാവിലെ 8 ഓടെ തുണിയെടുക്കാന്‍ വീട്ടില്‍ എത്തുകയും ഭാര്യയുമായി ഉണ്ടായ വാക്ക് തര്‍ക്കത്തിനിടയില്‍ വീട്ടിലെ കട്ടിലിനടിയില്‍ ഉണ്ടായിരുന്ന കൊടുവാള്‍ എടുത്ത് ഭാര്യയെ ആക്രമിക്കുകയുമായിരുന്നു.
ബിന്ദുവിന്റെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാരെ കണ്ട് ഷാജി മുറിക്കുള്ളില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇരുവരെയും നാട്ടുകാര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ഭാര്യ ബിന്ദുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ഷാജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പരവൂര്‍ പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഷാജിയുടെ പേരില്‍ കേസെടുത്തു.
മാർപാപ്പയെ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി
ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് പിതാവിന്റെ അഭിഷേകവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകൾ വീക്ഷിക്കുന്നതിനായി ഇന്ത്യ ഗവൺമെന്റിന്റെ ഔദ്യോഗിക പ്രതിനിധി സംഘാംഗം ആയിട്ടാണ് കൊടിക്കുന്നിൽ സുരേഷ് എംപി വത്തിക്കാനിൽ എത്തിയത്.
മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹത്തെ ഇന്ത്യയിലേക്ക് സന്ദർശിക്കുവാനുള്ള ക്ഷണം അറിയിച്ച കൊടിക്കുന്നിൽ കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ ആശംസയും അറിയിച്ചു. മാർപാപ്പയുമായുള്ള കൂടിക്കാഴ്ച അങ്ങേയറ്റം ഹൃദ്യവും അവിസ്മരണീയവും ആയിരുന്നു എന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് പിതാവും കൊടിക്കുന്നിലിനൊപ്പം ഉണ്ടായിരുന്നു.
ജമ്മുകാശ്മീരിൽ സൈനികന് മൈന്‍പൊട്ടിത്തെറിച്ച് വീരമൃത്യു
ജമ്മു. ജമ്മുകാശ്മീർ പൂഞ്ചിൽ സൈനികന് വീരമൃത്യു. പട്രോളിങ്ങിനിടെ മൈൻ പൊട്ടിത്തെറിച്ചാണ് സൈനികന് വീരമൃത്യു.ഹവിൽദാർ വി സുബ്ബയ്യ വാരികുണ്ടയ്ക്കാണ് ജീവൻ നഷ്ടമായത്. താനേദാർ ടെക്രിയിലാണ് ആക്രമണം ഉണ്ടായത്. 25 രാഷ്ട്രീയ റൈഫിൾസിലെ ജവാനാണ്.
വാഹനാപകടത്തിൽ അഞ്ചു വിദ്യാർത്ഥികൾ അടക്കം ഏഴു പേർ മരിച്ചു
ജുനഗഡ്.ഗുജറാത്തിലെ ജുനഗഡിലുണ്ടായ വാഹനാപകടത്തിൽ അഞ്ചു വിദ്യാർത്ഥികൾ അടക്കം ഏഴു പേർ മരിച്ചു. പരീക്ഷയ്ക്കായി രാവിലെ കോളേജിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ വാഹനമാണ് അപകടം ഉണ്ടാക്കിയത് . അമിതവേഗത്തിൽ എത്തിയ കാർ ഡിവൈഡറിൽ ഇടിച്ചു മറിയുകയും എതിർവശത്തു നിന്ന് വന്ന മറ്റൊരു കാറിൽ ഇടിച്ചു കയറുകയും ആയിരുന്നു. വിദ്യാർഥികളുടെ വാഹനം ഇടിച്ചുകയറിയ കാറിലെ രണ്ടുപേരും മരിച്ചു. ജുനഗഡ്- വേരാവൽ ഹൈവേയിലാണ് രാവിലെ എട്ടുമണിയോടെ അപകടം ഉണ്ടായത്.
സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് പിന്മാറുന്നതിന് ടീകോമിന് നഷ്ടപരിഹാരം നൽകുന്നുവെന്നത് തെറ്റായ ചിത്രീകരണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം. സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് പിന്മാറുന്നതിന് ടീകോമിന് നഷ്ടപരിഹാരം നൽകുന്നുവെന്നത്
തെറ്റായ ചിത്രീകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഭൂമിയ്ക്കും മറ്റുമായി ചെലവാക്കിയ
ഓഹരി മൂല്യമാണ് സ്വതന്ത്ര വിലയിരുത്തലിലൂടെ മടക്കി നൽകുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
കാലതാമസം വരുമെന്നത് കൊണ്ടാണ് ആർബിട്രേഷന് പോകാത്തത്.പദ്ധതിയുടെ ഭൂമി ആർക്കും പതിച്ചുകൊടുക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്മാർട്ട് സിറ്റി പദ്ധതി ഉപേക്ഷിക്കാനുളള മന്ത്രിസഭാ തീരുമാനത്തിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം
വരുന്നത്.പദ്ധതിയിൽ നിന്ന് പിന്മാറുന്ന ടീകോമിന് നഷ്ടപരിഹാരം നൽകുന്നുവെന്ന വിമർശനം മുഖ്യമന്ത്രി നിഷേധിച്ചു
പദ്ധതിയുടെ ഭൂമി സ്വകാര്യകമ്പനികൾക്ക് കൈമാറാനുളള നീക്കമാണെന്ന പ്രതിപക്ഷ വിമർശനവും മുഖ്യമന്ത്രി തളളിക്കളഞ്ഞു
പദ്ധതിയിൽ നിന്ന് ടീകോം പിന്മാറുന്നതിനുളള കാരണമെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയില്ല.ടീകോം മുൻ സി.ഇ.ഒ ബാജു ജോർജിനെ നഷ്ട പരിഹാരം വിലയിരുത്തുന്നതിനുളള സമിതിയിൽ അംഗമാക്കിയതിനെപ്പറ്റിയും മുഖ്യമന്ത്രി പ്രതികരിച്ചില്ല
സമസ്ത ലീഗ് നേതൃത്വങ്ങൾ വിളിച്ച സമവായ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു
മലപ്പുറം.വിഭാഗീയ പ്രശ്നങ്ങൾ പരിഹരിക്കാൻ സമസ്ത ലീഗ് നേതൃത്വങ്ങൾ വിളിച്ച സമവായ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. സമസ്തയിലെ ലീഗ് വിരുദ്ധ പക്ഷം യോഗത്തിൽ നിന്ന് വിട്ടുനിന്നു. ചിലർ അസൗകര്യം അറിയിച്ചിട്ടുണ്ടെന്നും മുശാവറക്ക് ശേഷം വീണ്ടും ചർച്ച നടക്കുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു.
നേതൃത്വം വിളിച്ചാൽ ചർച്ചയ്ക്ക് വരാതിരിക്കുന്നത് ധിക്കാരമാണെന്ന സാദിഖലി ശിഹാബ് തങ്ങളുടെ സമ്മർദ്ദവാക്കുകളും ഫലം കണ്ടില്ല. സമസ്തയിലെ ലീഗ് വിരുദ്ധ പക്ഷം സമവായ ചർച്ചയിൽ നിന്ന് വിട്ടു നിന്നു. ഇതോടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിളിച്ചു ചേർത്ത ആദ്യ ചർച്ച തന്നെ പാളി. ജിഫ്രി മുത്തുകോയ തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, എം ടി അബ്ദുള്ള മുസ്ലിയാർ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രശ്നപരിഹാരചർച്ച. സമസ്തയിലെ ലീഗ് അനുകൂല പക്ഷമായ അബ്ദുസമദ് പൂക്കോട്ടൂർ നാസർ ഫൈസി കൂടത്തായി തുടങ്ങിയവർ ചർച്ചയ്ക്ക് എത്തി.
യോഗത്തിനുശേഷം സംയുക്ത വാർത്താ സമ്മേളനം. ചില ആളുകൾ വരാനുള്ള അസൗകര്യം അറിയിച്ചിരുന്നു ചർച്ച മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ജിഫ്രി തങ്ങൾ. സമസ്തയിൽ രണ്ടു പക്ഷമില്ല. വിട്ടുവീഴ്ച മനോഭാവമാണ് പ്രധാനം.
അഭിപ്രായവ്യത്യാസം കൂടിയിരുന്ന് പറഞ്ഞു തീർക്കുക എന്നതാണ് ഉദ്ദേശിച്ചിരുന്നതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ചുരുക്കത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ വിളിച്ചുചേർത്ത ചർച്ചയിലെ കല്ലുകടി എത്ര വലിയ വിള്ളലാണ് നിലനിൽക്കുന്നതെന്ന് കൂടുതൽ തെളിയിക്കുന്നതായി മാറി.







































