28.6 C
Kollam
Wednesday 14th January, 2026 | 02:02:04 PM
Home Blog Page 1847

നാൽപ്പതിൽ 32 മാർക്കും എം എസ് സൊലൂഷൻസിന്റെ ക്ലാസ്സിൽ നിന്നുള്ളത്,ഇന്നത്തെ ചോദ്യപേപ്പറും ചോർന്നെന്ന് സംശയം

കോഴിക്കോട്. ക്രിസ്മസ് പരീക്ഷയുടെ ഇന്നത്തെ ചോദ്യപേപ്പറും ചോർന്നെന്ന് സംശയം. നാൽപ്പതിൽ 32 മാർക്കും എം എസ് സൊലൂഷൻസിന്റെ ക്ലാസ്സിൽ നിന്നുള്ളതെന്ന് അധ്യാപകർ. ചോദ്യപേപ്പർ ചോർച്ചയിൽ കോഴിക്കോട് ഡിഡിഇയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി.

ഇന്ന് നടന്ന പത്താം ക്ലാസ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്നാണ് സംശയം. നാൽപ്പതിൽ 32 മാർക്കിന്റെ ചോദ്യങ്ങളും എംഎസ് സൊല്യൂഷൻസ് പ്രെഡിക്റ്റ് ചെയ്തതാണെന്ന് അധ്യാപകർ പറയുന്നു. ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം നേരിടുന്ന സ്ഥാപനമാണ് കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എം എസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനൽ. ഈ സ്ഥാപനത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് ചോദ്യങ്ങൾ വന്നത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകുമെന്ന് കെഎസ്‌യു ജില്ലാ പ്രസിഡണ്ട് വി.ടി സൂരജ്.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന യൂട്യൂബ് ചാനൽ ഇന്നലെ രാത്രിയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. സിഇ ശുഹൈബ് ആണ് കെമിസ്ട്രി ക്ലാസ് എടുത്തിരുന്നത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഉപ വിദ്യാഭ്യാസ ഡയറക്ടർ സി മനോജ് കുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. എം എസ് സൊല്യൂഷൻസിന് ചോദ്യപേപ്പർ ചോർച്ചയിൽ പങ്കുണ്ടോ എന്നറിയില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും DDE മൊഴി നൽകിയിട്ടുണ്ട്. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണവും നടക്കുന്നുണ്ട്.

വേങ്ങ ഭാസ്ക്കര ഭവനത്തിൽ (മൂന്ന് തുണ്ടിൽ)റിട്ട. അധ്യാപകൻ എൻ ആർ ഭാസ്ക്കരൻപിള്ള നിര്യാതനായി


ശാസ്താംകോട്ട : വേങ്ങ ഭാസ്ക്കര ഭവനത്തിൽ (മൂന്ന് തുണ്ടിൽ)റിട്ട. അധ്യാപകൻ എൻ.ആർ ഭാസ്ക്കരൻപിള്ള ( 81) നിര്യാതനായി.
വേങ്ങ ദേവി വിലാസം എൻ. എസ്. എസ് കരയോഗം സെക്രട്ടറി, ചിറക്കര മുത്തോട്ടിൽ ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: കമലാ ഭായി.
മക്കൾ: ബേബി ഉഷ (ജെ.പി.എച്ച്.എൻ, താനൂർ)
രതീഷ് കുമാർ (ഡെപ്പ്യൂട്ടി . പ്രിസൺ ഓഫീസർ, ജില്ലാ ജയിൽ, മാവേലിക്കര )
മരുമക്കൾ: ജയ് കുമാർ
ലക്ഷ്മി (റെയിൽവേ )
സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്

ബംഗ്ലാദേശ് പൗരൻ ഭീകരവാദ കേസിൽ അറസ്റ്റിൽ

കാസറഗോഡ്. കാഞ്ഞങ്ങാട് ബംഗ്ലാദേശ് പൗരൻ ഭീകരവാദ കേസിൽ അറസ്റ്റിൽ.
എം ബി ഷാബ് ഷെയ്ഖിനെയാണ് പടന്നക്കാട് നിന്ന് അസം പോലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് സംഘം പിടികൂടിയത്. ബംഗ്ലാദേശിയായ പ്രതി വ്യാജ ആധാർ കാർഡ് നിർമ്മിച്ച് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുകയായിരുന്നു. ബംഗ്ലാദേശ് അനുകൂല തീവ്രവാദ സംഘടന നേതാവാണ്. ഇയാൾ രാജ്യ ദ്രോഹമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. പശ്ചിമ ബംഗാൾ സ്വദേശിയെന്ന രീതിയിൽ വ്യാജ ഐ ഡി കാർഡ് നിർമ്മിച്ചിരുന്നു. ആയുധ പരിശീലനം, സ്ഫോടക വസ്തു നിർമ്മാണം എന്നിവയിൽ വിദഗ്ധനായ പ്രതി നാല് മാസമായി കേരളത്തിലുണ്ട്. മൂന്ന് ദിവസമായി പടന്നക്കാട് ഒളിവിൽ കഴിയുകയായിരുന്നു

ഒരു മുട്ടയ്ക്ക് വില 21000 രൂപ..

ലണ്ടന്‍: ഒരു മുട്ടയ്ക്ക് വില 21000 രൂപ… ഞെട്ടണ്ട… യുകെയില്‍ ഒരു മുട്ട ലേലത്തില്‍ പോയത് 200 പൗണ്ടിനാണ് അതായത് ഇന്ത്യന്‍ രൂപ ഏകദേശം 21,000ത്തിന്.
പൂര്‍ണ ഗോളാകൃതിയിലുള്ള മുട്ടയാണെന്നതാണ് ഇതിന്റെ പ്രത്യേകത. ലാംബോണില്‍ താമസിക്കുന്ന എഡ് പൗണല്‍ ആണ് ഈ മുട്ടയെ ഇത്രയും വലിയ തുകയ്ക്ക് ലേലത്തില്‍ വാങ്ങിയത്. മുട്ട വാങ്ങിയ തുക പൗണല്‍ യുവാക്കളുടെ മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്ന ഒരു ചാരിറ്റി സംഘടന യുവന്റസ് ഫൗണ്ടേഷന് സംഭാവനയായി നല്‍കുകയും ചെയ്തു.
ഫൗണ്ടേഷന് ആദ്യം സംശയം തോന്നിയെങ്കിലും മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്ന് തുക സ്വീകരിക്കുകയായിരുന്നു. മുട്ട ലേലം ചെയ്തതില്‍ ലഭിച്ച തുക മാനസിക പ്രശ്‌നങ്ങളുള്ളവരെ പിന്തുണയ്ക്കുന്നതിന് സഹായകമാകുമെന്ന് ഫൗണ്ടേഷന്റെ പ്രതിനിധിയായ റോസ് റാപ്പ് മാധ്യമങ്ങളോട് പറഞ്ഞു.
ഇത്രയും വലിയ തുക കൊടുത്ത് മുട്ട സ്വന്തമാക്കിയതില്‍ ഖേദമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ പൗണല്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, വളരെ രസകരമായിരുന്നു. പണം നന്നായി തന്നെയാണ് ചെവഴിച്ചതെന്ന് കരുതുന്നു. എന്തായാലും മുട്ട ലേലം വാര്‍ത്തകളിലൂടെ ലോകമെമ്പാടും ശ്രദ്ധ നേടി.

സെപ്റ്റിക് ടാങ്കിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം

സോനേഭദ്ര .സെപ്റ്റിക് ടാങ്കിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം.ഉത്തർപ്രദേശിലെ സോനേഭദ്ര കേവൽ ഗ്രാമത്തിലാണ് അപകടം.അഞ്ചു വയസ്സുള്ള അങ്കിത് ആറു വയസ്സുകാരനായ സൗരഭ് എന്നിവരാണ് മരിച്ചത്
കളിക്കുന്നതിനിടയിൽ കുട്ടികൾ സെപ്റ്റിക് ടാങ്കിൻ്റെ മൂടി തകർന്ന് അതിലേക്ക് വീഴുകയായിരുന്നു.
മാതാപിതാക്കൾ ഉടൻതന്നെ കുട്ടികളെ ഹെൽത്ത് സെന്ററിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആവില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി

സര്‍ക്കാരിന് തിരിച്ചടി,ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി. വാര്‍ഡ് പുനര്‍ വിഭജനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. എട്ട് നഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാര്‍ഡ് പുനര്‍ വിഭജന നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.
സര്‍ക്കാരിന്റെ വാര്‍ഡ് പുനര്‍ വിഭജന ഉത്തരവും ഡീലിമിറ്റേഷന്‍ കമ്മീഷന്റെ മാര്‍ഗ നിര്‍ദേശങ്ങളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.

പാനൂര്‍, മുക്കം, കൊടുവള്ളി, പയ്യോളി, ശ്രീകണ്ഠാപുരം, മട്ടന്നൂര്‍, ഫറോക്, പട്ടാമ്പി നഗരസഭകളിലെ വാര്‍ഡ് പുനര്‍ വിഭജനമാണ് ഹൈക്കോടതി റദ്ദാക്കിയത്. പടന്ന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് പുനര്‍ വിഭജന ഉത്തരവും മാര്‍ഗ നിര്‍ദേശങ്ങളും നിയമ വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നഗരസഭകളിലെ മുസ്‌ലിം ലീഗ് ജനപ്രതിനിധികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി.
2015 ല്‍ തന്നെ പഞ്ചായത്തുകളുടെ എണ്ണം കൂടുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നെങ്കിലും അത് എങ്ങുമെത്തിയിരുന്നില്ല. അതിനിടെയാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് അധികമാക്കുക എന്ന നിലയിലുള്ള വാര്‍ഡ് വിഭജനരീതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. ഇത് അന്തിമഘട്ടത്തില്‍ എത്താനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് കടയിലേക്ക് പാഞ്ഞു കയറി

കല്ലടി.ആംബുലൻസ് കടയിലേക്ക് പാഞ്ഞു കയറി. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് കടയിലേക്ക് പാഞ്ഞു കയറി. കല്ലടി എംഇഎസ് കോളേജിന് സമീപമാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല

ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിൽ ഏത്തിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട സംഭവത്തിൽ കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി.ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട സംഭവത്തിൽ കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി. 2016, 2017 വര്‍ഷങ്ങളിലെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് ഹൈക്കോടതി ആരാഞ്ഞു. വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ ഇക്കാര്യം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെന്നും ഡിവിഷൻ ബെഞ്ച്. ഇതിനിടെ 181 കോടി എസ് ഡി ആർ എഫിൽ ഉണ്ടെങ്കിലും മാനദണ്ഡം മാറ്റാതെ വിനിയോഗം സാധ്യമല്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് 132.62 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെതിരെയാണ് ഹൈക്കോടതി ചോദ്യങ്ങൾ ഉയർത്തിയത്. 2016, 2017 വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. വയനാട് ദുരന്തത്തിന്റെ സഹായ ആവശ്യം മുന്നിലുള്ളപ്പോഴാണ് ഇത്.ഇത്രയും വര്‍ഷം കാത്തിരുന്നല്ലോ, അടുത്ത ആറ് മാസം എങ്കിലും കാത്തിരുന്നിട്ട് തുക ചോദിച്ചാല്‍ പോരേ. വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അതേസമയം പണം റീഇമ്പേഴ്സ് ചെയ്യുമെന്ന് കേന്ദ്രം മറുപടി നൽകി. പിന്നാലെ ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ 181 കോടി എസ് ഡി ആർ എഫിൽ ഉണ്ടെങ്കിലും മാനദണ്ഡങ്ങളിൽ മാറ്റം വരുത്താതെ വിനയോഗം സാധ്യമല്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ദുരന്ത നിവാരണ ചട്ടങ്ങളില്‍ അനിവാര്യമായ ഇളവുകള്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

എംഎം ലോറൻസിന്റെ മൃതദേഹം ,തീരുമാനമായി

കൊച്ചി.സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് തന്നെ വിട്ട് നൽകും. മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടുനൽകണമെന്ന പെൺമക്കളുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. വിഷയം മധ്യസ്ഥ ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് ഹൈക്കോടതി വിധി പറഞ്ഞത്.

ഒടുവിൽ എം എം ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് വൈദ്യ പഠനത്തിനായി വിട്ടു നൽകാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചും ഉത്തരവിട്ടു. മധ്യസ്ഥ ചർച്ചയിലും പ്രശ്നപരിഹാരം ആകാതിരുന്നതിനെത്തുടർന്നാണ് കോടതി നടപടി. വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്ന് ഉത്തരവിട്ടുകൊണ്ട് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. മൃതദേഹം കളമശേരി മെഡിക്കൽ കോളജിലെ വൈദ്യ പഠനത്തിന് വിട്ട് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മക്കളായ ആശാലോറൻസും സാജതയുമാണ് കോടതിയെ സമീപിച്ചത്. കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട വിവാഹ, ജനന, മരണ ചടങ്ങുകളെല്ലാം പള്ളികളിലാണ് നടന്നതെന്നും അസുഖ ബാധിതനായി കിടന്ന സമയത്ത് ലോറൻസ് പ്രാർഥന സ്വീകരിച്ചിട്ടുണ്ടെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് മുതിർന്ന അഭിഭാഷകനെ മധ്യസ്ഥനായി നിയമിച്ചെങ്കിലും ചർച്ച പരാജയപ്പെട്ടതായി അഭിഭാഷകൻ അറിയിക്കുകയായിരുന്നു. സെപ്തംബർ 21നാണ് എം എം ലോറൻസ് മരണപ്പെട്ടത്. സിംഗിൾബെഞ്ച് ഉത്തരവിനെ തുടർന്ന് മൃതദേഹം കൊച്ചി മെഡിക്കൽ കോളജിൽ എംബാം ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്.

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് പത്ത് പേർക്ക് പരുക്ക്

കോഴിക്കോട്. കൈതപ്പൊയിലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് പത്ത് പേർക്ക് പരുക്ക്. ദർശനം കഴിഞ്ഞ് ബംഗ്ലൂരുവിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന പിക്കപ്പ് ലോറിയുമായി ഇടിച്ചാണ് അപകടം. പരുക്കേവരെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്.