28.2 C
Kollam
Wednesday 14th January, 2026 | 03:56:43 PM
Home Blog Page 1846

ഭീകര പ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്ക് CMRL പണം നൽകി?ഗുരുതര വെളിപ്പെടുത്തലുമായി SFIO

ന്യൂഡെല്‍ഹി. CMRL കരിമണൽ കമ്പനിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി SFIO.ഭീകര പ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്ക് CMRL പണം നൽകിയതായി സംശയമുണ്ടെന്ന് SFIO. എക്സാലോജിക് CMRL മാസപ്പടി കേസിൽ SFIO അന്വേഷണം റദ്ദാക്കണമെന്ന CMRL ന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതിയിൽ നടന്ന വാദത്തിനിടെയാണ് വെളിപെടുത്തൽ.ഇടപാടിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഷോൺ ജോർജ്.SFIO അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നു എന്ന മാത്യു കുഴൽനാടൻ എംഎൽഎ.

മുഖ്യമന്ത്രി പിണറായി വിജയന്റെ പകൽ വീണ വിജയന്റെ എക്‌സാലോജിക്ക് കമ്പനിയുമായുള്ള മാസപ്പടി കേസിലെ അന്വേഷണം റദ്ദാക്കണമെന്ന സിഎംആർഎലിന്റെ ഹർജിയിൽ വാദം തുടരവെയാണ് ഡൽഹി ഹൈക്കോടതിയിൽ എസ്എഫ്ഐഒ ഗുരുതര വെളിപ്പെടുത്തൽ നടത്തിയത്.CMRL പടം നൽകിയത് ഭീകര പ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കാണോ എന്ന് സംശയം ഉണ്ടെന്ന് SFIO ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും SFIO പറഞ്ഞു.184കോടിയുടെ അനധികൃത പണം ഇടപാട് CMRL നടത്തിയിട്ടുണ്ടെന്നും എസ്എഫ്ഐഒ കോടതിയെ അറിയിച്ചു.CMRL ഉം എക്സാലോജിക്കും നടത്തിയ ദുരൂഹപണമിടപാടിൽ അന്വേഷണം പൂർത്തിയായെന്ന് SFIO ഡൽഹി ഹൈക്കോടതിയിൽ പറഞ്ഞു.പണം നൽകിയത് എക്സാലോജികുമായി ബന്ധമുള്ള പ്രമുഖ വ്യക്തിക്കാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായാണ് എസ്എഫ്ഐഒ വ്യക്തമാക്കുന്നത്.കേസിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പരാതിക്കാരൻ ഷോൺ ജോർജ് പറഞ്ഞു.

കാര്യങ്ങൾ മനസ്സിലാക്കിയിട്ടും കേസിൽ നടപടിയില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു. ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയ വിഷയത്തിൽ മറ്റൊരു അന്വേഷണം നടത്തുന്നത് ചട്ടവിരുദ്ധമാണെന്നാണ് CMRL ന്റെ വാദം.കേസിൽ ഈ മാസം 23ന് ഡൽഹി ഹൈക്കോടതിയിൽ വീണ്ടും വാദം കേൾക്കും

കഴുത്തിൽ കയർ കുരുങ്ങിയ പോത്ത് ചിറയിലേക്ക് വീണുചത്തു,മനോവിഷമത്തില്‍ കര്‍ഷകന്‍കുഴഞ്ഞുവീണുമരിച്ചു

പത്തനംതിട്ട.കഴുത്തിൽ കയർ കുരുങ്ങി പോത്ത് ചിറയിലേക്ക് വീണു ചത്തതിലുളള
മനോവിഷമത്തിൽ പോത്തിന്റെ ഉടമയായ കർഷകൻ കുഴഞ്ഞുവീണു മരിച്ചു. ഏനാദിമംഗലം മങ്ങാട് സ്വദേശി രാജനാണ് മരിച്ചത്.
മങ്ങാട് ഗണപതിച്ചിറയിലേക്കാണ് പോത്ത് കഴുത്തിൽ കയർ കുരുങ്ങി വീണത് …
ഫയർഫോഴ്സ് എത്തി പോത്തിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും
ചത്തു.ഇതിനിടയിലാണ് ഉടമ രാമകൃഷ്ണൻ നായർ കുഴഞ്ഞുവീണത് …..രാമകൃഷ്ണൻ നായരെ
ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കമാൻഡോ വിനീതിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ മോലുദ്യോഗസ്ഥന്‍,കാരണം ഞെട്ടിക്കുന്നത്

മലപ്പുറം.എസ് ഒ ജി കമാൻഡോ വിനീതിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ അരീക്കോട് ക്യാമ്പിലെ അസിസ്റ്റൻറ് കമാൻഡൻ്റ് അജിത്താണെന്ന ആരോപണവുമായി കുടുംബം. അജിത്തിനെ മാറ്റി നിർത്തി വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. അജിത്തിന്റെ വ്യക്തിവിരോധമാണ് വിനീതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കമാൻഡോ സംഘം പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി.

കടുത്ത മാനസിക പീഡനം എസ് ഒ ജി ക്യാമ്പിലെ കമാൻഡോ ആയിരുന്ന വിനീത് അനുഭവിച്ചിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന മൊഴികളാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. 2021ൽ വിനീതിന്റെ സുഹൃത്ത് സുനീഷ് എസ്. ഒ. ജി ക്യാമ്പ് ട്രെയിനിങ്ങിനിടെ കുഴഞ്ഞു വീഴിരുന്നു. കൃത്യസമയത്ത് എസി അജിത്ത് ഉൾപ്പെടെയുള്ളവർ ചികിത്സ സൗകര്യം ഒരുക്കാത്തത് കൊണ്ട് സുനീഷ് മരണപ്പെട്ടു. ഇത് പിന്നീട് നടന്ന യോഗത്തിൽ വിനീത് ചോദ്യം ചെയ്തു. ഇതോടെ അജിത്തിന്റെ കണ്ണിലെ കരടായി വിനീത് മാറിയെന്നും പലപ്പോഴായി വ്യക്തിവിരോധം തീർത്തുവെന്നും 9 സഹപ്രവർത്തകർ കേസ് അന്വേഷിക്കുന്ന കൊണ്ടോട്ടി ഡിവൈഎസ്പിക്ക് മുൻപാകെ മൊഴി നൽകിയതായാണ് വിവരം. വിനീതിന്റെ കുടുംബവും എ സി അജിത്തിനെതിരെ രംഗത്തുവന്നു. അവധി പോലും കൊടുക്കാതെ പീഡിപ്പിച്ചുവെന്ന് ബന്ധുക്കൾ.

ക്യാമ്പുകളിൽ കഠിനമായ പരിശീലനത്തിന് ഇരയാകേണ്ടിവന്നു, നവംബറിലെ റീഫ്രഷ്മെന്റ് കോഴ്സിൽ പരാജയപ്പെട്ടപ്പോൾ എസ് ഒ ജി ക്യാമ്പ് വൃത്തിയാക്കുന്ന ജോലിയാണ് ഏൽപ്പിച്ചത്. ഇതെല്ലാം ചെയ്തിട്ടും ലീവ് നൽകിയില്ല. ഇതോടെ കടുത്ത മാനസിക വിഷമത്തിൽ ആയെന്നും സഹപ്രവർത്തകരുടെ മൊഴിയിൽ പറയുന്നുണ്ട്. ആരോപണ വിധേയനായ എസി അജിത്തിനെ മാറ്റിനിർത്തി കേസ് അന്വേഷിക്കണമെന്ന ആവശ്യമാണ് ഉയരുന്നത് .

‘കാര്യവട്ടം കാമ്പസിലെ വേദാന്ത സ്റ്റഡീസെൻറർ അടിച്ചുതകർത്ത ക്രിമിനലുകൾക്കെതിരെ നടപടി സ്വീകരിക്കണം’,സിൻഡിക്കേറ്റംഗങ്ങൾ

തിരുവനന്തപുരം. കേരള സർവകലാശാലായുടെ കാര്യവട്ടം ക്യാമ്പസിലെ വേദാന്ത പഠനകേന്ദ്രം അടിച്ചുതകർത്ത ക്രിമിനലുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിൻഡിക്കേറ്റംഗങ്ങളായ ഡോ. വിനോദ് കുമാർ ടി ജി നായർ,
,പി എസ് ഗോപകുമാർ എന്നിവര്‍ ആവശ്യപ്പെട്ടു. കേരള സർവകലാശാലാ സംസ്കൃത വിഭാഗം സെനറ്റ് ഹാളിൽ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര സെമിനാറിൻ്റെ ഉദ്ഘാടനത്തിന്, സംസ്ഥാന സർവകലാശാലകളുടെ ചാൻസലർ കൂടിയായ കേരള ഗവർണ്ണറെ ക്ഷണിച്ചതിലുള്ള വിരോധമാണ് പ്രധാനമായും അക്രമികളെ ഇതിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ചാൻസലറുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ പ്രവർത്തകർ ഉദ്ഘാടന വേദിയിലേക്ക് പാഞ്ഞടുക്കുകയും ഗവർണ്ണർക്കെതിരെ ആക്രോശം മുഴക്കുകയും ചെയ്തിരുന്നു. ഗവർണ്ണറുടെ പരിപാടിക്കിടയിൽ സംഭവിച്ച സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് നാമമാത്രമായ നടപടികളാണ് പോലീസ് സ്വീകരിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. ഇതിൻ്റെ തുടർച്ചയായാണ് വേദാന്ത സ്റ്റഡീ സെൻ്ററിന് നേർക്ക് ആക്രമണമുണ്ടായത് എന്ന് വേണം കരുതാൻ.

ഗവർണ്ണറുടെ സന്ദർശനത്തിന് ആധാരമായ സെമിനാറിൻ്റെ മുഖ്യ സംഘാടകയായ സംസ്കൃത വിഭാഗം മേധാവിയായ അധ്യാപിക തന്നെയാണ് വേദാന്ത പഠനകേന്ദ്രത്തിൻ്റെ ഡയറക്‌ടറും. മുമ്പ് പാലക്കാട്ട് വിക്ടോറിയാ കോളജിലും എറണാകുളത്ത് മഹാരാജാസ് കോളജിലും കാസർകോട്ടും കൊയിലാണ്ടി ഗുരുദേവാ കോളജിലും അധ്യാപകർക്ക് നേരേ നടന്ന അക്രമ പരമ്പരകളുടെ ഒടുവിലത്തേതാണ് വേദാന്ത പoന കേന്ദ്രത്തിന് നേരേയുണ്ടായത്. സർവകലാശാലയുടെ ജംഗമ വസ്തുക്കൾ നശിപ്പിച്ച ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതോടൊപ്പം സർവകലാശാലയ്ക്ക് ഉണ്ടായ നഷ്ടം അക്രമികളിൽ നിന്ന് ഈടാക്കാനുള്ള നടപടികൾ കൂടി അടിയന്തിരമായി സ്വീകരിക്കമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

    

കൊല്ലത്ത് ഭാര്യാപിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

കുളത്തൂപ്പുഴ.മുൻ ഭാര്യാ പിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. കുളത്തൂപ്പുഴയിൽ ആണ് സംഭവം. മടത്തറ സ്വദേശി സജീർ ആണ് പിടിയിൽ ആയത്. ഇയാളുടെ ഭാര്യ പിതാവും ഓട്ടോ ഡ്രൈവറും ആയ കുളത്തൂപ്പുഴ പച്ചയിൽ കട, സാംനഗർ റോഡിൽ, വലിയേല സജീന മൻസിൽ, അഷറഫിനെയാണ് സജീർ പെട്രോൾ ഒഴിച്ച് കത്തിച്ചത്. ബഹളം കേട്ട പ്രദേശവാസികൾ പൊള്ളലേറ്റ അഷറഫിനെ കുളത്തൂപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു. അക്രമം നടത്തിയതിനു ശേഷം സംഭവസ്ഥലത്ത് നിന്നും, രക്ഷപ്പെട്ട സജീർ ചിതറ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് പ്രതിയെ ചിതറ പോലീസ് കുളത്തൂപ്പുഴ പോലീസിന് കൈമാറി. കുടുംബ പ്രശ്നങ്ങൾ ആണ് അക്രമത്തിന് കാരണം എന്നാണ് നിഗമനം.

തമിഴ്നാട്ടിൽ വൈദ്യുതി ബോർഡ് കരാർ ജീവനക്കാർ ഷോക്കേറ്റ് മരിച്ചു

തിരുച്ചിറപ്പള്ളി. തമിഴ്നാട്ടിൽ വൈദ്യുതി ബോർഡ് കരാർ ജീവനക്കാർ ഷോക്കേറ്റ് മരിച്ചു. വൈദ്യുതി പോസ്റ്റിൽ വച്ച് ഷോക്കേൽക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തായി. തിരുച്ചിറപ്പള്ളി കെ കെ നഗറിലാണ് സംഭവം

മരിച്ചത് കലൈമാമണി. മറ്റൊരാളും സമീപത്തെ പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. മണികണ്ഠം പൊലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. പരിയാരത്ത് ചികിത്സയിലുള്ള തലശേരി സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെയും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വയനാട് സ്വദേശിയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ദുബായില്‍ നിന്ന് രണ്ടുദിവസം മുന്‍പാണ് തലശേരി സ്വദേശി നാട്ടില്‍ എത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ യുവാവ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പനിയും ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടലും അടക്കമുള്ള ലക്ഷണങ്ങളെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്.
ഇന്ന് പരിശോധനാഫലം വന്നപ്പോഴാണ് യുവാവിന് എംപോക്‌സ് സ്ഥിരീകരിച്ചത്. പരിയാരത്ത് തന്നെ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിക്ക് കഴിഞ്ഞദിവസമാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ വയനാട് സ്വദേശിയെയും രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ നിരീക്ഷണത്തിലാണ്.

ഇലക്ടി സിറ്റി ആഫീസിലേക്ക് പ്രതിഷേധറാന്തൽമാർച്ച്

ശാസ്താംകോട്ട: വൈദ്യുതിചാർജ്ജ് വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപെട്ട് ഐ.എൻ.ടി.യു.സി കുന്നത്തൂർ റീജീയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈനാഗപ്പള്ളി ഇലക്ട്രിസിറ്റി ആഫീസിലേക്ക് പ്രതിഷേധ റന്തൽ മാർച്ച് നടത്തി. കത്തിച്ച റാന്തലുമായി ഐ.സി.എസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് മൈനാഗപ്പള്ളി ഇലക്ട്രിസിറ്റി ആഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റും കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റുമായ വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

റീജീയണൽ പ്രസിഡന്റ് തടത്തിൽ സലിം അദ്ധ്യക്ഷതവഹിച്ചു. കുന്നത്തൂർ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ, ഐ.എൻ.ടി.യു.സി സംസ്ഥാന നിർവ്വാഹ സമിതി അംഗം തുണ്ടിൽനൗഷാദ്, ജില്ലാ ജനറൽ സെക്രടറിമാരായ ടി.ആർ.ഗോപകുമാർ ,വൈ നജിം, ശാന്തകുമാരിയമ്മ, ജയശ്രീ രമണൻ , നേതാക്കളായ പി.എം. സെയ്ദ് , വർഗ്ഗീസ് തരകൻ, എം.വൈ.നിസാർ , സുരേഷ് ചന്ദ്രൻ , സ്റ്റാലിൻ ആഞ്ഞിലിമൂട് , സി.എസ്. രതീശൻ , എൻ.ശിവാനന്ദൻ, എസ്.രഘുകുമാർ , വിദ്യാരംഭം ജയകുമാർ , സിജു കോശി വൈദ്യൻ,കൊയ് വേലി മുരളി,ചിറക്കുമേൽ ഷാജി,പി. ചിത്രലേഖ, നൂർ ജഹാൻ ഇബ്രാഹാം, നാദിർ ഷകാരൂർക്കടവ്,റഹിം ആനവളഞ്ഞയ്യത്ത്, ടി.ജി. എസ് തരകൻ,
പി.ആർ. ഹരിമോഹനൻ ,മഠത്തിൽ.ഐ. സുബയർ കുട്ടി, എം.എ. സമീർ, സുരേഷ് പുത്തൻ മഠത്തിൽ, ചിറക്കു മേൽ ഷാജി, ജെ.സരോജാക്ഷൻ, ദുലാരി , ജലാൽ സിത്താര, വൈ.സലിം, ശ്രീശൈലംശിവൻപിള്ള ,സൂസമ്മതോമസ്, നിസാർ ക്വയിലോൺ, മീന, തുടങ്ങിയവർ പ്രസംഗിച്ചു

കരുനാഗപ്പള്ളി ഗവ:മോഡൽ സ്കൂളിൽ നിന്ന് ആക്രിസാധനങ്ങൾ കാണാതായസംഭവം,വിജിലൻസ്അന്വേഷിക്കും

കരുനാഗപ്പള്ളി: ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് രണ്ട് വർഷം മുൻപ് 5 ലക്ഷത്തോളം രൂപയുടെ ആക്രി സാധനങ്ങൾകാണാതായ സംഭവത്തെക്കുറിച്ച് വിജിലൻസ് അന്വേഷണംനടത്താൻ കൊല്ലം ജില്ലാ കലക്ടർ ഡിഡിഇക്ക്നിർദേശം നൽകിയതിനെതുടർന്നാണ് പരാതി വിജിലൻസിന് കൈമാറിയത്‌.സ്ക്കൂളിൽ 12 വർഷക്കാലമായി സ്കൂളിന്റെ കെട്ടിടത്തിന്റെ മുകളിലും പരിസരത്തുമായി കിടന്നഉപയോഗ്യശൂന്യമായ ആക്രിസാധനങ്ങളും , തടി ഉരുപ്പടികളും 2022 ജൂൺ5 പരിസ്ഥിതി ദിനത്തില്‍ കടത്തികൊണ്ടു പോയി എന്നാണ് പരാതി. സ്കൂളിലെ ഉപയോഗ്യശൂന്യമായ സാധനങ്ങൾ നഗരസഭയിൽ അറിയിച്ച് ലേലം ചെയ്ത് കിട്ടുന്ന പണം ട്രഷറിയിൽ അടച്ച് രസിത് കൈപ്പറ്റണം
എന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടറർ നിർദ്ദേശം നൽകിയിരുന്നു.
സാധനങ്ങൾകടത്തികൊണ്ടുപോയതിനെ തുടർന്ന് രക്ഷകർത്താവും വിവരാവകാശ പ്രവർത്തകനുമായ അജി ലൗലാന്റ് പ്രഥമ അദ്ധ്യാപകന് വിവരാവകാശപ്രകാരംഅപേക്ഷനൽകി.അദ്ധ്യാപകനായ സ്‌റ്റാഫ് സെക്രട്ടറിയുടെനേതൃത്വത്തിൽ ആക്രിസാധനങ്ങൾവിറ്റുഎന്ന് പ്രഥമ അധ്യാപകൻ മറുപടി നൽകിയിരുന്നു.
ഇതെ തുടർന്ന് വിദ്യാഭ്യാസമന്ത്രി, വിദ്യാഭ്യാസ വകുപ്പ്ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുകയായിരുന്നു. പരാതി പിൻവലിക്കണം എന്നാവിശ്യപ്പെട്ട് അദ്ധ്യാപ സംഘടന പ്രതിനിധികൾ പരാതിക്കാരന്റെ വീട്ടിൽ എത്തി പരാതി പിൻവലിക്കണം എന്ന് ആവിശ്വപ്പെട്ടിരുന്നു. ഇതിന്റെഡിജിറ്റൽതെളിവ് വിദ്യാഭ്യാസ വകുപ്പിനും , ജില്ലാ കളക്ടർക്കും പരാതിക്കാരൻനൽകിയിരുന്നു. രണ്ട് വർഷം കഴിഞ്ഞിട്ടും സ്കൂളിൽ നിന്ന് കാണാതായ സാധനങ്ങളെക്കുറിച്ച് അന്വേഷണം നടത്താതെ ആരോപണ വിധേയരായ വരെ സംരക്ഷിക്കുന്ന നിലപാടാണ് വിദ്യാഭ്യാസ ഉപഡയറക്ടർ സ്വീകരിച്ചതെന്ന് പരാതിക്കാരൻ അരോപിക്കുന്നത്.
വിദ്യാഭ്യാസ ഉപഡയറക്ടറെ മാറ്റി നിർത്തി അന്വേഷണം നടത്തണംഎന്നാ വിശ്വപ്പെട്ട് കൊല്ലം ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്താൻ ഡിഡി ഇക്ക്കളക്ടർ നിർദ്ദേശം നൽകിയത്.

അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ തമിഴ്നാട് – തെക്കന്‍ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു നീങ്ങാന്‍ സാധ്യതയെന്നും ഇതിന്റെ ഫലമായാണ് മഴയ്ക്ക് സാധ്യത.
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദമാണ് കൂടുതല്‍ ശക്തമായത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ തമിഴ്നാട് – തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപത്തേക്കു നീങ്ങാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് വടക്കു ദിശയില്‍ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.