മൈനാഗപ്പള്ളി: ‘സിക’ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തിയ ‘ഒരു സാധാരണ മരണം’ മികച്ച ചിത്രമായും,ഈ ചിത്രത്തിൻെറ സംവിധായകൻ രാജേഷ് കർത്തിയെ മികച്ച സംവിധായകനായും ജൂറി തെരഞ്ഞെടുത്തു. മികച്ച പ്രവാസി ചിത്രം ‘ഡി പാർട്ടിങ്,’ മികച്ച ക്യാമ്പസ് ചിത്രം ‘ദി ഷോ’,മികച്ച നടൻ അഖിൽ പ്രഭാകരൻ, നടി അശ്വതി രാംദാസ്, തിരക്കഥാകൃത്ത് ആരോമൽ.ആർ.ലാൽ.
മാധ്യമപ്രവർത്തകനായ ശ്രീ പി കെ അനിൽകുമാറിന്റെ അധ്യക്ഷതയിൽ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വർഗീസ് തരകൻ ഉത്ഘാടനം ചെയ്തു. സിക ചിൽഡ്രൻസ് സൊസൈറ്റിക്കും തുടക്കമായി.
തുളസി ദേവി സ്വാഗതം പറഞ്ഞു.മാധ്യമ പ്രവർത്തകൻ പി.കെ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രതാരം അബിൻ ബിനോ മുഖ്യ അതിഥിയായിരുന്നു . സിക സെക്രട്ടറി അനിൽ കിഴക്കടത്ത്, സനിൽ പി, വിനു കെ.വി. രാമപ്രകാശ്,ലാൽ കൃഷ്ണൻ, വിഷ്ണുരാജ്, പി എസ് ജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു
‘സിക’ ഇൻർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സമാപിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. വെഞ്ഞാറമൂട്ടില്‍ എംസി റോഡില്‍ വച്ചാണ് അപകടമുണ്ടായത്. കമാന്‍ഡോ വാഹനത്തില്‍ പിന്നില്‍ ലോക്കല്‍ പൊലീസിന്റെ ജീപ്പ് ഇടിക്കുകയായിരുന്നു. ആര്‍ക്കും പരുക്കില്ല.
കൊല്ലം കടയ്ക്കലിലെ പൊതുപരിപാടിക്കുശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. പള്ളിക്കല്‍ പൊലീസിന്റെ ജീപ്പാണ് കമാന്‍ഡോ വാഹനത്തില്‍ ഇടിച്ചത്. പൊലീസ് ജീപ്പിന് ചെറിയ കേടുപാടുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നിലുള്ള കമാന്‍ഡോ വാഹനത്തിലാണ് ജീപ്പിടിച്ചത്.
കഴിഞ്ഞ ഒക്ടോബറിലും എംസി റോഡില്‍വച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് വാമനപുരത്തായിരുന്നു അപകടം. ബൈക്ക് യാത്രക്കാരിയെ രക്ഷിക്കാനായി പൈലറ്റ് പൊലീസ് വാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനമടക്കം 5 വാഹനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിച്ചു
പോയത് എൻ എസ് എസ് ക്യാംപിന്, പങ്കെടുത്തത് സി പി എം സമ്മേളനത്തിൽ
തിരുവനന്തപുരം. എൻ എസ് എസ് ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയ കുട്ടിയെ സിപിഐഎം ജില്ലാ സമ്മേളനത്തിനു കൊണ്ടു പോയെന്ന പരാതിയുമായി പിതാവ്
തിരുവനന്തപുരം പേരൂർക്കട PSNM സ്കൂളിൽ നിന്നുമാണ് കുട്ടിയെ പാർട്ടി പ്രവർത്തകർ ജില്ലാ സമ്മേളനത്തിൽ എത്തിച്ചത്
ഏണിക്കര സ്വദേശി ഹരികുമാറിന്റെ മകൻ സിദ്ധാർത്ഥിനെയാണ് സമ്മേളനത്തിൽ പങ്കെടുപ്പിച്ചത്
സിദ്ധാർത്ഥനെ കാണാനായി പിതാവ് സ്കൂളിലെത്തിയപ്പോഴാണ് വിവരമറിഞ്ഞത്
എൻ എസ് എസ് അധ്യാപകനെതിരെ പരാതിയുമായി പിതാവ് ഹരികുമാർ സ്കൂളിൽ പ്രതിഷേധിച്ചു
പിതാവ് ഹരികുമാർ
കുട്ടിയെ പാർട്ടി പ്രവർത്തകർ നിർബന്ധിച്ചാണ് കൊണ്ടു പോയത്
തങ്ങളുടെ അനുവാദം ഇല്ലാതെയാണ് കുട്ടിയെ കൂട്ടികൊണ്ടു പോയത്
കുട്ടി എവിടെയെന്നു ഇപ്പോഴും അറിയില്ല
താൻ സിപിഐഎം അനുഭാവിയാണ്
എന്നാൽ ഇപ്പോൾ പാർട്ടി പ്രവർത്തകർ കാണിച്ചത് അംഗീകരിക്കാൻ കഴിയില്ല
NSS ക്യാമ്പിൽ പങ്കെടുക്കാനെത്തിയ കുട്ടിയെയാണ് ഈ രീതിയിൽ സമ്മേളനത്തിനു കൊണ്ടു പോയതെന്നും പിതാവ് ഹരികുമാർ
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി
വീണ്ടും വി.ജോയി
തിരുവനന്തപുരം. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി
വി.ജോയിയെ വീണ്ടും തിരഞ്ഞെടുത്തു.46
അംഗ ജില്ലാ കമ്മിറ്റിയേയും കോവളത്ത് നടന്ന
ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു.ജില്ലാ
കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട 2 അംഗങ്ങൾ
പ്രതിഷേധം പ്രകടിപ്പിച്ചു.വി.അമ്പിളി ജി.സുഗുണൻ
എന്നിവരാണ് പാനൽ തയാറാക്കാൻ ചേർന്ന ജില്ലാ
കമ്മിറ്റിയിൽ പ്രതിഷേധിച്ചത്.പ്രവർത്തനത്തിലെ
പോരായ്മ കൊണ്ടാണ് ഇ.പി.ജയരാജനെ LDF
കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന്
എം.വി.ഗോവിന്ദൻ സമ്മേളനത്തിൽ വെളിപ്പെടുത്തി.
CPIM തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ
അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല.നേതൃ
തലത്തിൽ നേരത്തെ ഉണ്ടാക്കിയ ധാരണ ജില്ലാ
സമ്മേളനം അതേപടി അംഗീകരിച്ചു.46അംഗ
ജില്ലാ കമ്മിറ്റിയിൽ 8 പേരെ പുതുതായി
ഉൾപെടുത്തി.നിലവിലുളള ജില്ലാ കമ്മിറ്റിയിൽ
നിന്ന് 8 പേരെ ഒഴിവാക്കിയാണ് പുതിയ ആളുകൾക്ക്
അവസരം നൽകിയത്.പുതിയ ജില്ലാ കമ്മിറ്റി
ചേർന്ന് വി.ജോയിയെ വീണ്ടും സെക്രട്ടറിയായി
തിരഞ്ഞെടുത്തു.ജില്ലാ കമ്മിറ്റിയിൽ നിന്ന്
ഒഴിവാക്കപ്പെട്ട ജി.സുഗുണനും വി.അമ്പിളിയും
പ്രതിഷേധം പ്രകടിപ്പിച്ചു.അമ്പിളിയെ ഒഴിവാക്കുന്നതിൽ
കമ്മിറ്റിയെ മറ്റ് വനിതാ അംഗങ്ങളും എതിർത്തു
32 സംസ്ഥാന സമ്മേളന പ്രതിനിധികളെയും ജില്ലാ
സമ്മേളനം തിരഞ്ഞെടുത്തു.പൊതുചർച്ചയിലെ
വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ സംസ്ഥാന
സെക്രട്ടറി എം.വി.ഗോവിന്ദൻ ഇ.പി.ജയരാജനെ
മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയത്
പ്രവർത്തനത്തിലെ പോരായ്മകൊണ്ടാണെന്ന്
വെളിപ്പെടുത്തി.കൺവീനർ എന്ന നിലയിൽ
ജയരാജൻെറ പ്രവർത്തനത്തിൽ പോരായ്മകൾ
ഉണ്ടെന്ന് നേരത്തെ വിലയിരുത്തി.എന്നാൽ തിരുത്തി
മുന്നോട്ട് പോകുമെന്ന് കരുതി ആഘട്ടത്തിൽ
മാറ്റിയില്ല.എന്നാൽ ലോകസഭാ തിരഞ്ഞെടുപ്പ്
നടക്കുന്ന സമയത്തെ പ്രസ്താവനകളും ജാവദേക്കർ
കൂടിക്കാഴ്ചയിലെ സ്ഥിരീകരണവും വന്നതോടെയാണ്
മാറ്റിയതെന്ന് ഗോവിന്ദൻ പ്രതിനിധി സമ്മേളനത്തെ
അറിയിച്ചു.തെറ്റുതിരുത്തൽ രേഖ നടപ്പാക്കിയിരുന്നെങ്കിൽ
മധു മുല്ലശേരിമാർ ഉണ്ടാകില്ലായിരുന്നുവെന്നും
എം.വി.ഗോവിന്ദൻ പറഞ്ഞു
നഷ്ടക്കുരുക്കിൽ കൊച്ചി മെട്രോ
കൊച്ചി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ട് പുറത്തുവന്നപ്പോൾ വരുമാനത്തിലധികം നഷ്ടവുമായി കൊച്ചി മെട്രോ.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോയ്ക്ക് ഉണ്ടായത് 433.39 കോടി രൂപ നഷ്ടം. വരുമാനത്തിൽ വർദ്ധനവുണ്ടായപ്പോഴും ചിലവ് വർദ്ധിച്ചതാണ് നഷ്ടം ഉണ്ടാകാനുള്ള കാരണം .
മെട്രോ വരുമാനത്തിലെ വർദ്ധനവും ഉണ്ടായ നഷ്ടവും വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വാർഷിക സാമ്പത്തിക റിപ്പോർട്ട്. കഴിഞ്ഞ വർഷമുണ്ടായ നഷ്ടം 335.71 കോടി . മുൻ വർഷത്തേക്കാൾ 100 കോടിയോളം നഷ്ടമാണിത്. വരുമാനത്തിൽ വർദ്ധനവ് ഉണ്ടായതായും കെഎംആർഎൽ പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത്തവണ മെട്രോയുടെ പ്രവർത്തന വരുമാനം ആയി നേടിയത് 151.30 കോടി രൂപയാണ്. മറ്റ് ഇനത്തിലുള്ള വരുമാനം 95.11 കോടി. ആകെ വരുമാനം 246.6 1. വായ്പ തിരിച്ചടവിൽ വീഴ്ച വന്നതിനെ തുടർന്ന് ഇന്ത്യ റേറ്റിംഗ് ആൻഡ് റിസർച്ച് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചി മെട്രോയുടെ റേറ്റിംഗ് കുറച്ചിട്ടുണ്ട്. വരുമാനം 46 കോടി രൂപ വർദ്ധിച്ചതായും വാർഷിക വരുമാന റിപ്പോർട്ട് സൂചിപ്പിക്കുന്നു.വാട്ടർമെട്രോയുടെ പദ്ധതി തുക 1064.83 കോടി രൂപയാണ്. ഇതിൽ 156.07 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിക്കും. ശേഷിക്കുന്ന തുക ജർമൻ ഏജൻസിയായ കെ.എഫ്.ഡബ്ല്യു.വിൽ നിന്നാണ് വായ്പയായി ലഭ്യമാകുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം മെട്രോയിൽ യാത്രചെയ്തത് 3,23,23,249 പേരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വിദ്യാരംഭം സെൻട്രൽ സ്കൂളിന്റെ വാർഷികാഘോഷ പരിപാടികൾ നടത്തി
വേങ്ങ സർഗോത്സവം എന്നറിയപ്പെടുന്ന വിദ്യാരംഭം സെൻട്രൽ സ്കൂളിന്റെ വാർഷികാഘോഷ പരിപാടികൾ നടത്തി. രണ്ടു ദിവസങ്ങളിലായി ആയിരത്തിലധികം കുട്ടികളുടെ സർഗ്ഗവാസനകൾ വിളിച്ചോതുന്ന കലാപരിപാടികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ വർഗീസ് തരകൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ഉത്ഘാടന ശേഷം വിശിഷ്ടാ തിഥി യായെത്തിയ അഷ്‌ഫിയ അൻവറിന്റെ സംഗീത വിരുന്നും ഉണ്ടായിരുന്നു. തദവസരത്തിൽ പിടിഎ പ്രസിഡണ്ട് കുറ്റിയിൽ നിസാം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വൈ ഷാജഹാൻ, ഗ്രാമപഞ്ചായത്ത് അംഗം റാഫിയ നവാസ്, പിടിഎ എക്സിക്യൂട്ടീവ് അംഗം ഡോക്ടർ ബൈജു എസ്,സ്കൂൾ ചെയർമാൻ എ. എ.റഷീദ്,മാനേജർ വിദ്യാരംഭം ജയകുമാർ, വൈസ് ചെയർമാൻ സുബൈർ കുട്ടി. കെ. കെ. വില്ല, ട്രഷറർ കൊടിയിൽ ലത്തീഫ്,പ്രിൻസിപ്പൽ എസ്. മഹേശ്വരി സീനിയർ പ്രിൻസിപ്പൽ ടി കെ രവീന്ദ്രനാഥ് വൈസ് പ്രിൻസിപ്പൽ ജെ യാസർ ഖാൻ കോഡിനേറ്റർമാരായ ശ്രീമതി അഞ്ജനി തിലകം ഷിംന മുനീർ അധ്യാപക പ്രതിനിധികളായ വിനീത വി.ഒ പ്രിയ മോൾ എന്നിവർ ആശംസ അർപ്പിച്ചു.പ്രോഗ്രാം കോർഡിനേറ്റർമാരായസാലിം അസീസ്, സന്ദീപ് വി ആചാര്യ, റാം കൃഷ്ണൻ,സുബി സാജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രക്ഷ കർത്താക്കളുടെയും, നാട്ടുകാരുടെയും നിസിമമായ സാനിധ്യം കൊണ്ട് വാർഷികാഘോഷം ഒരു വൻ വിജയമായിത്തീർന്നു.
കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
കൊട്ടാരക്കര: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ചെങ്ങമനാട് അരിങ്ങട ചരുവിള വീട്ടില്‍ വിഷ്ണു ദേവ് (29) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30-ഓടെ സര്‍വീസ് കഴിഞ്ഞ് ബസ് സ്റ്റാന്‍ഡിലേക്ക് പാര്‍ക്കിങ്ങിനായി പോകും വഴി ട്രാഫിക്കില്‍ വച്ച് ബസ് വീശി എടുക്കുന്നതിനിടെ വിഷ്ണു ദേവ് സഞ്ചരിച്ച ബൈക്കില്‍ തട്ടുകയായിരുന്നു. ഇതോടെ ബസിന്റെ അടിയിലേക്ക് വീണ വിഷ്ണുവിന്റെ ശരീരത്തിലൂടെ ബസിന്റെ പിന്‍ ചക്രം കയറി ഇറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു.
പുനലൂര്‍ ഭാഗത്തു നിന്നും സഹോദരന്‍ വൈശാഖിനെ വിളിക്കാന്‍ കൊട്ടാരക്കരയിലേക്ക് എത്തിയതായിരുന്നു വിഷ്ണു. ബസ് അമിത വേഗതയില്‍ വീശി എടുത്തതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എട്ട് മാസം മുന്‍പാണ് വിഷ്ണുവിന്റെ വിവാഹം കഴിഞ്ഞത്. കൊട്ടാരക്കര പോലീസ് കേസ്സെടുത്ത് കെഎസ്ആര്‍ടിസി ബസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഭാര്യ: വൈഷ്ണവി, അച്ഛന്‍: ശശികുമാര്‍, അമ്മ: ഷീജ, സഹോദരന്‍: വൈശാഖ്.
സ്‌നേഹത്തിന്റെ സന്ദേശം നൽകി ആക്ട്‌സ്- ശാന്തിഗിരി പീസ് കാർണിവലിന് സമാപനം
പോത്തൻകോട് : ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമപ്പുറം അതിർവരമ്പുകളില്ലാത്ത സ്‌നേഹത്തിന്റെ സന്ദേശം നൽകി പീസ് കാർണിവലിന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ സമാപനമായി. ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്‌സും ശാന്തിഗിരിയും സംയുക്തമായാണ് ഇത്തവണ തലസ്ഥാനത്ത് പീസ് കാർണിവൽ സംഘടിപ്പിച്ചത്. ഡിസംബർ 20 ന് ആരംഭിച്ച കാർണിവലിന്റെ സമാപനദിനത്തിൽ റിസർച്ച് സോൺ ഓഡിറ്റോറിയത്തിൽ നടന്ന സൗഹൃദസമ്മേളനവും വ്യത്യസ്തമായി. ബിലീവേഴ്‌സ് ചർച്ച് സെമിനാരിയിൽ പഠിക്കുന്ന ആസാം, സിക്കിം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുളള വൈദിക വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിച്ച കരോൾ ഗാനത്തോടെയായിരുന്നു പരിപാടിയുടെ തുടക്കം.
ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പത്നി മറിയാമ്മ ഉമ്മൻചാണ്ടിയും മുൻആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷണന്റെ പത്നി വിനോദിനി ബാലകൃഷ്ണനും ചേർന്ന് കേക്ക് മുറിച്ച് ക്രിസ്തുമസ്- പുതുവത്സര ആഘോഷം ഉദ്ഘാടനം ചെയ്തു. ആക്ട്‌സ് പ്രസിഡന്റ് ബിഷപ്പ് ഉമ്മൻ ജോർജ് ക്രിസ്തുമസ് സന്ദേശവും പാളയം ഇമാം ഡോ.വി.പി.ഷുഹൈബ് മൌലവി പുതുവത്സരസന്ദേശവും നൽകി.
ആക്ട്‌സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. മാത്യൂസ് മാർ സിൽവാനിയോസ്, സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺവില്യം പോളിമെറ്റ്ല, ഡോ.വർക്കി എബ്രഹാം കാച്ചാണത്ത്, ഫാദ. വർക്കി എബ്രഹാം ആറ്റുപുറത്ത്, സബീർ തിരുമല, സാജൻ വേളൂർ, ഷേർലി സ്റ്റുവർട്ട്, പ്രമീള, ഷെവലിയാർ കോശി എം ജോർജ്, ഡോ. കെ.കെ . മനോജൻ, ഡോ. ഷീജ ജി മനോജ്, ഡെന്നീസ് ജേക്കബ്, പൂലന്തറ കെ.കിരൺ ദാസ്, ആർ. സഹീറത്ത് ബീവി, ജയപ്രകാശ്. എ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയുടെ മാന്ത്രികസംഗീതവിരുന്നോടെയാണ് ഇക്കൊല്ലത്തെ പീസ് കാർണിവലിന് സമാപനമായത്.
എം പി യെയും കൂവിപ്പാഞ്ഞ് മെമു
ചെങ്ങന്നൂർ . ചെറിയനാട് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചെങ്കിലും മെമു ട്രെയിൻ സ്റ്റോപ്പിൽ നിർത്താതെ പോയി. ഇന്നുമുതൽ സ്റ്റോപ്പ് അനുവദിച്ചിരുന്ന മെമു ട്രെയിനിനെ സ്വീകരിക്കാൻ രാവിലെ 7.15 ന് കൊടിക്കുന്നിൽ സുരേഷ് എംപി എംപി അടക്കമുള്ളവർ എത്തിയിരുന്നു. സ്റ്റേഷനിൽ ഗ്രീൻ സിഗ്നൽ കാണിച്ചിട്ടും ട്രെയിൻ നിർത്താതെ പോവുകയായിരുന്നു.
ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ
സ്റ്റേഷനിൽ സമയം രാവിലെ 7 30. സ്ഥലം എംപി കൊടിക്കുന്നിൽ സുരേഷും ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റും അടക്കമുള്ള ജനപ്രതിനിധികൾ ട്രെയിന് സ്വീകരിക്കാൻ എത്തി. കൃത്യസമയത്ത് തന്നെ ട്രെയിൻ എത്തിച്ചേർന്നു. എന്നാൽ ഗ്രീൻ സിഗ്നൽ കണ്ടിട്ടും ട്രെയിൻ സ്റ്റേഷനിൽ നിർത്താതെ യാത്ര തുടർന്നു.
ലോക്കോപൈലറ്റ്നുണ്ടായ അബദ്ധമാണ് ഇങ്ങനെ സംഭവിക്കുവാൻ കാരണമെന്നാണ് റെയിൽവേ അധികൃതർ കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചത്. കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന മെമ്മോ മൂന്നു മാസങ്ങൾക്ക് മുൻപാണ് അനുവദിച്ചത്. നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് കൊടിക്കുന്നിൽ സുരേഷിന്റെ ഇടപെടലിന് തുടർന്നായിരുന്നു ട്രെയിൻ അനുവദിച്ചതും ചെറിയനാട് സ്റ്റോപ്പിനും പിന്നീട് അനുമതി നൽകിയതും
ലൈംഗികാതിക്രമം, മുകേഷ് എംഎൽഎയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
തൃശ്ശൂർ ‘ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്
നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ കേസ് എടുത്തത്
പ്രത്യേക അന്വേഷണസംഘമാണ് കുറ്റപത്രം സമർപ്പിച്ചത്
വടക്കാഞ്ചേരി കോടതിയിലാണ് സമർപ്പിച്ചത്
2011ൽ സിനിമ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വച്ച് ലൈംഗിക അതിക്രമം കാട്ടി എന്നായിരുന്നു പരാതി
എംഎൽഎയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
തൃശ്ശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്
നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ കേസ് എടുത്തത്
പ്രത്യേക അന്വേഷണസംഘമാണ് കുറ്റപത്രം സമർപ്പിച്ചത്
വടക്കാഞ്ചേരി കോടതിയിലാണ് സമർപ്പിച്ചത്
2011ൽ സിനിമ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വച്ച് ലൈംഗിക അതിക്രമം കാട്ടി എന്നായിരുന്നു പരാതി









































