Home Blog Page 1812

ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റുവെന്ന് ഡോക്‌ടർമാർ

കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്നുള്ള വീഴ്‌ചയിൽ ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റുവെന്ന് ഡോക്‌ടർമാർ. എംഎൽഎ നിലവിൽ വെന്റിലേറ്ററിലാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. നിലവിൽ എംഎൽഎ അബോധാവസ്ഥയിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ശ്വാസകോശത്തിനും നട്ടെല്ലിനും തലച്ചോറിനും പരിക്കേറ്റതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. തലച്ചോറിന് ക്ഷതമേറ്റു’

വാരിയെല് പൊട്ടി ശ്വാസകോശത്തിൽ കയറി, രക്തസ്രാവം നിയന്ത്രണ വിധേയം. നിലവിൽ ആന്തരിക രക്തസ്രാവമില്ല
കൊണ്ടു വരുമ്പോൾ ബോധമുണ്ടായിരുന്നു.എങ്കിലും ഉടൻ ശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. വിദഗ്‌ധ ഡോക്‌ടർമാരുടെ സംഘം സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. പതിനഞ്ച് അടിയോളം ഉയരത്തിൽ നിന്ന് വീണ എംഎൽഎയുടെ തല കോൺക്രീറ്റിലാണ് ചെന്നിടിച്ചത്. പാലാരിവട്ടം റിനെ ആശുപത്രിയിലാണ് ഉമ തോമസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്ന നിലയിലായിരുന്നു എംഎംഎയെ ആശുപത്രിയിൽ എത്തിച്ചത്.

സുരക്ഷാമാനദണ്ഢങ്ങള്‍ പാലിക്കാത്തതാണ് അപകടത്തിനിരയാക്കിയത്. കൈവരിയില്ലാതെ അതിനായി റിബണ്‍കെട്ടി തയ്യാറാക്കിയ സാമഗ്രിയില്‍ കൈവരിയെന്നു കരുതി പിടിച്ചതോടെ നിയന്ത്രണം വിട്ടു വീഴുകയായിരുന്നു.

ഗാലറിയില്‍ ഉയരത്തില്‍ നിന്നും വീണ് ഉമാ തോമസ് എംഎല്‍എക്ക് ഗുരുതരപരുക്ക്

കൊച്ചി. കലൂര്‍ സ്റ്റേഡിയത്തില്‍ പരിപാടിക്കായി കെട്ടി ഉയര്‍ത്തിയ ഗാലറിയില്‍ നിന്നും വീണ് ഉമാ തോമസ് എംഎല്‍എക്ക് ഗുരുതര പരുക്ക്. ആറരയോടെയാണ് അപകടം.നൃത്ത പരിപാടിക്കായി തയ്യാറാക്കിയ വിഐപി ഗാലറിയിലേക്ക് കയറി ഇരിക്കുന്നതിനിടെയാണ് കാല്‍തെന്നി ഇരുപതടിയോളം താഴ്ചയിലേക്ക് വീണത്. രക്തത്തില്‍ കുളിച്ച നിലയിലാണ് ഉമയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ശൂരനാട് തെക്ക് ഇരവിച്ചിറ നടുവില്‍ മാരൂര്‍ മീനത്തേതില്‍ ഫാ. വൈ ജോണ്‍ നിര്യാതനായി

ശൂരനാട് തെക്ക്. ഇരവിച്ചിറ നടുവില്‍ മാരൂര്‍ മീനത്തേതില്‍ ഫാ. വൈ. ജോണ്‍(73)നിര്യാതനായി. സംസ്‌കാരം 31ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 2 30ന് ശൂരനാട് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചില്‍ നടക്കും.

കുന്നത്തൂർ കിഴക്ക് കരുത്തല താഴതിൽ ഭാസ്ക്കരൻ നിര്യാതനായി

കുന്നത്തൂർ:കുന്നത്തൂർ കിഴക്ക് കരുത്തല താഴതിൽ ഭാസ്ക്കരൻ (80) നിര്യാതനായി.സംസ്ക്കാക്കാരം നാളെ (തിങ്കൾ)രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ:രാധ.മക്കൾ:അജിത.ആർ,അനിത.ആർ.മരുമക്കൾ: ബേബി (പോലീസ്,കൊട്ടാരക്കര),പരേതനായ അനിൽ.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ എട്ടിന്.

പശുവിനെ അഴിക്കാന്‍ പോയ യുവാവ് കാട്ടാന ആക്രമണത്തില്‍ മരിച്ചു

തൊടുപുഴ: ഇടുക്കി മുള്ളരിങ്ങാട് അമേല്‍തൊട്ടിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹി (22) ആണ് മരിച്ചത്. തേക്കിന്‍കൂപ്പില്‍ പശുവിനെ അഴിക്കാന്‍ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. തേക്കിന്‍കൂപ്പില്‍ കെട്ടിയിരുന്ന പശുവിനെ അഴിക്കാന്‍ അമര്‍ ഇലാഹി സുഹൃത്തിനൊപ്പം പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. അപ്രതീക്ഷിതമായി കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാന ആക്രമണത്തില്‍ അമല്‍ ഇലാഹിക്ക് ഗുരുതരമായി പരിക്കേറ്റു. കാട്ടാനയെ കണ്ട് പേടിച്ചോടിയ സുഹൃത്തിനും പരിക്കേറ്റു. സുഹൃത്ത് മന്‍സൂറിന്റെ കാലിനാണ് പരിക്കേറ്റത്. മന്‍സൂര്‍ ചികിത്സയിലാണ്.മന്‍സൂര്‍ പറഞ്ഞത് അനുസരിച്ച് നാട്ടുകാര്‍ അമര്‍ ഇലാഹിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തൊടുപുഴ കാരിക്കോട് താലൂക്ക് ആശുപത്രിയിലാണ് കൊണ്ടുവന്നത്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ അമര്‍ ഇലാഹിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കാട്ടാന ശല്യമുള്ള പ്രദേശമാണ് മുള്ളരിങ്ങാട്. കാട്ടാന ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ഒരു മാസം മുന്‍പ് നാട്ടുകാരും വനംവകുപ്പും സംയുക്തമായി കാട്ടാനകളെ തുരത്താനുള്ള ദൗത്യം നിര്‍വഹിച്ചിരുന്നു. ഇതിന് ശേഷം കാട്ടാനകള്‍ ഈ പ്രദേശത്ത് നിന്ന് മറ്റൊരു ഭാഗത്തേയ്ക്ക് പോയി എന്നാണ് വനംവകുപ്പ് പറഞ്ഞിരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചത്. ഈ പ്രദേശത്തിനോട് തൊട്ടുചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ് മുള്ളരിങ്ങാട് മേഖല.

രമാദേവിയുടെ കുടുംബത്തിന് ധനസഹായം കൈമാറി

കുന്നത്തൂർ:കുന്നത്തൂരിൽ ഫ്ളോർമില്ലിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് മരിച്ച കുന്നത്തൂർ പടിഞ്ഞാറ് വിളയിൽ വീട്ടിൽ രമാദേവിയുടെ (56) കുടുംബത്തിന് ധനസഹായം നൽകി.പൊടി മില്ല് വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ശേഖരിച്ച ഒരു ലക്ഷം രൂപയാണ് നൽകിയത്.പഞ്ചായത്ത് അംഗം സൂര്യ രമാദേവിയുടെ ഭർത്താവ് പങ്കജാക്ഷൻ നായർക്ക് ധനസഹായം കൈമാറി.ഗ്രൂപ്പ്‌ അംഗങ്ങളായ സുനിൽ പത്തനംതിട്ട,വിനോദ് കൊല്ലം,നിസാമുദീൻ ശാസ്താംകോട്ട,സലിം വയനാട്,ഉണ്ണികൃഷ്ണൻ തൃശൂർ,മാത്യു ഫ്രാങ്കോ കൊല്ലം,ജോഷി കൊല്ലം,അജിത് കുമാർ കോട്ടയം,,മോനി അഞ്ചൽ,ഷഫീക് വയനാട്,വിനോദ് കൊല്ലം,അശ്വനികുമാർ, ജയപ്രമോദ് കടമ്പനാട്,കുന്നത്തൂർ മനോഹരൻ,മഹേഷ് ചൈതന്യ എന്നിവർ പങ്കെടുത്തു.

മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവ പുസ്തക പ്രകാശനം

മൈനാഗപ്പള്ളി: മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവ പുസ്തക പ്രകാശനം പ്രസിഡന്റ്‌ രവി മൈനാഗപ്പള്ളി നിർവഹിച്ചു.സെക്രട്ടറി സുരേഷ് ചാമവിള,ഋഷികേശൻ പിള്ള,ഭാരവാഹികളായ റ്റി.സുരേന്ദ്രൻ പിള്ള,വി.ആർ സനിൽ ചന്ദ്രൻ,ഡി.ഗുരുദാസൻ,പബ്ലിസിറ്റി കൺവീനർ വി.രാജീവ്,ശ്രീശൈലം ശിവൻ പിള്ള,പ്രസാദ്, ഉണ്ണികുമാർ,ജയൻ കാളിയേഴത്ത് തുടങ്ങിയവർ പങ്കെടുത്തു.

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് മകന്‍

കൊല്ലം: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് മകന്‍. കൊല്ലം തേവലക്കരയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാരിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ മനുമോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൃഷ്ണകുമാരിയുടെ കവിളിലും വലതുകൈക്കുമാണ് വെട്ടേറ്റത്. വലതുകൈപ്പത്തിയുടെ ഞരമ്പിലടക്കം ആഴത്തില്‍ മുറിവേറ്റു. മകനെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മനുമോഹന്‍ സ്ഥിരം മദ്യപാനിയാണെന്നും വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. ഇക്കാര്യം നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നതാണ്. വീട്ടില്‍ പൊലീസെത്തി പല തര്‍ക്കങ്ങളും പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊടുവിലാണ് വീണ്ടും തര്‍ക്കമുണ്ടാവുകയും ക്രൂരമായ ആക്രമണത്തില്‍ കലാശിക്കുകയും ചെയ്തത്.

ബസും കാറും കൂട്ടിയിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു

കാസര്‍കോട്: ഐങ്ങോത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു. കാര്‍ യാത്രികരായ നീലേശ്വരം കണിച്ചിറ സ്വദേശികളായ സയിന്‍ റഹ്‌മാന്‍(5), ലഹബ് സൈനബ എന്നിവരാണ് മരിച്ചത്.
ദേശീയപാതയില്‍ ഐങ്ങോത്തുവെച്ചാണ് സംഭവം. കാറിലുണ്ടായിരുന്ന സുഫറാബി(40), സെറിന്‍(15) എന്നിവര്‍ക്കും രണ്ട് ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാഞ്ഞങ്ങാടുനിന്ന് നീലേശ്വരത്തേക്ക് പോകുകയായിരുന്ന കാറാണ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്.

യു പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവ് ഒമ്പതാം പ്രതി, കഞ്ചാവ് കേസിന്റെ എഫ്‌ഐആര്‍ പുറത്ത്

ആലപ്പുഴ: കഞ്ചാവ് കേസില്‍ യു. പ്രതിഭ എംഎല്‍എയുടെ മകനെതിരായ എഫ്‌ഐആര്‍ പുറത്ത്. എംഎല്‍എയുടെ മകന്‍ കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. ഒരു സ്വകാര്യ വാര്‍ത്താചാനലാണ് എഫ് ഐ ആറിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. കേസിലെ ഒന്‍പതാം പ്രതിയാണ് കനിവ്. സംഘത്തില്‍ നിന്ന് മൂന്നുഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തതെന്നും എഫ് ഐ ആറില്‍ പറയുന്ന
മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന വിശദീകരണവുമായി യു പ്രതിഭ എംഎല്‍ എ ഇന്നലെ ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. വാര്‍ത്ത വ്യാജമാണെന്നാണ് എംഎല്‍എ വ്യക്തമാക്കിയത്. മകന്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഇരുന്നത് ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നും മാദ്ധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും പ്രതിഭ പറഞ്ഞു, ‘മകനും സുഹൃത്തുക്കളും ചേര്‍ന്നിരിക്കുമ്പോള്‍ എക്‌സൈസുകാര്‍ വന്ന് ചോദ്യം ചോദിച്ചു. ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത് മകനെ കഞ്ചാവുമായി പിടിച്ചു എന്നാണ്. ഒരാള്‍ എംഎല്‍എ ആയതും പൊതുപ്രവര്‍ത്തക ആയതുകൊണ്ടും ഇത്തരം വാര്‍ത്തകള്‍ക്ക് മൈലേജ് കിട്ടും. വാര്‍ത്ത ശരിയാണെങ്കില്‍ ഞാന്‍ നിങ്ങളോട് മാപ്പ് പറയാം,? നേരെ തിരിച്ചാണെങ്കില്‍ മാദ്ധ്യമങ്ങള്‍ പരസ്യമായി മാപ്പ് പറയണം’എന്നാണ് പ്രതിഭ ആവശ്യപ്പെട്ടിരുന്നത്. ആരും തെറ്റായ വഴിയില്‍ പോകരുതെന്ന് ആ?ഗ്രഹിക്കുന്ന അമ്മയാണ് ഞാനും. എന്റെ മകന്‍ പോവരുതെന്ന് പറയാന്‍ മാത്രമേ എനിക്ക് കഴിയൂ. ആ വഴി തേടുന്നതും പോവാതിരിക്കുന്നതും മറ്റുള്ളവരുടെ ഉത്തരവാ?ദിത്തമാണെന്നും പ്രതിഭ പറഞ്ഞിരുന്നു.എംഎല്‍എയുടെ മകന്‍ കനിവിനെയും (21) മറ്റ് എട്ടുപേരെയുമാണ് കുട്ടനാട് എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. തകഴി പാലത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്.