മുംബൈ.ഇന്ത്യൻ നാവികസേനയിലെ പുത്തൻ യുദ്ധക്കപ്പൽ ഐഎൻഎസ് മാഹി കമ്മീഷൻ ചെയ്തു. മുംബൈയിലെ നേവൽ ഡോക്യാർഡിലാണ് കമ്മീഷനിംഗ് ചടങ്ങ് നടന്നത്. കൊച്ചിൻ ഷിപ്പിയാർഡിൽ നിർമ്മിക്കുന്ന 8 മുങ്ങിക്കപ്പൽ പ്രതിരോധ കപ്പലുകളിൽ ആദ്യത്തേതാണ് ഐഎൻഎസ് മാഹി.
സമുദ്രത്തിലെ നിശബ്ദ വേട്ടക്കാരൻ നാവികസേനയുടെ ഭാഗമായി . കേരളതീരത്തെ മാഹിയുടെ പേരിലാണ് പുതിയ അവതാര പിറവി. ഉറുമിയാണ് ചിഹ്നം. വെസ്റേറൺ നേവൽ കമാൻഡ് മേധാവി വൈസ് അഡ്‌മിറൽ കൃഷ്ണ സ്വാമിനാഥൻ, കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ സേനാ വിഭാഗങ്ങളുടെ ഒരുമിച്ചുള്ള പ്രയത്നമാണ് ഓപ്പറേഷൻ സിന്ദൂരിൽ കണ്ടതെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു . ചൈനയിൽ നിന്ന് പാക്കിസ്ഥാന് വാങ്ങിക്കൂട്ടുന്ന ഹംഗൂർ മുങ്ങിക്കപ്പലുകൾ അടക്കം പുതിയ വെല്ലുവിളികളുണ്ട്. ഇത് കൂടിമുന്നിൽകണ്ടാണ് കൂടുതൽ മുങ്ങിക്കപ്പൽ പ്രതിരോധ കപ്പലുകൾ ഇന്ത്യ നിർമ്മിക്കുന്നത്. മാഹി ക്ലാസിൽ എട്ടു കപ്പലുകളാണ് ആകെ നിർമ്മിക്കുന്നത്. മൂന്നുമാസത്തിനകം അടുത്തതും കൊച്ചിൻ ഷിപ്പിയാർഡിൽ നിർമ്മാണം പൂർത്തിയാകും. ഏതാണ്ട് 90% വും തദ്ദേശീയമായാണ് നിർമ്മാണം. തീരത്തോട് ചേർന്നാണ് മാഹിയുടെ സേവനം കൂടുതൽ ഉപയോഗപ്പെടുത്തുക. മുങ്ങിക്കപ്പലുകളെ ആക്രമിക്കുക, മൈനുകളെ നശിപ്പിക്കുക തുടങ്ങിയവയാണ് പ്രാഥമികമായി ചുമതലകൾ. മുങ്ങിക്കപ്പൽ പ്രതിരോധ രംഗത്ത് അർണാല ക്ലാസ്സിൽ 8 കപ്പലുകൾ കൽക്കട്ടയിൽ നിർമ്മിക്കുന്നുണ്ട്. അതിൽ ആദ്യത്തെ രണ്ടെണ്ണം കമ്മീഷൻ ചെയ്തു കഴിഞ്ഞു.
നാവികസേനയിലെ പുത്തൻ യുദ്ധക്കപ്പൽ ഐഎൻഎസ് മാഹി കമ്മീഷൻ ചെയ്തു
തെരുവുനായ ആക്രമണം,വിനോദസഞ്ചാരിക്ക് അടക്കം കടിയേറ്റു
കൊച്ചിയിൽ വിദേശ വിനോദ സഞ്ചാരിയായ ഇറാൻ സ്വദേശിനിക്ക് തെരുവുനായയുടെ കടിയേറ്റു..
തിരുവനന്തപുരം വർക്കലയിൽ 5 വയസുകാരിക്കും തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു..മലപ്പുറത്ത് ബൈക്കിന് കുറുകെ തെരുവുനായ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു..
ഫോർട്ട് കൊച്ചിയിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇറാൻ സ്വദേശിനിയായ വിനോദ സഞ്ചാരിയെ തെരുവുനായ ആക്രമിച്ചത്..ബീച്ചിലൂടെ നടക്കുന്നതിനിടെ യാണ് തെരുവുനായയുടെ കടിയേറ്റത്.
കാലിൽ പരിക്കേറ്റ യുവതി ഫോർട്ട് കൊച്ചി ആശുപത്രിയിൽ ചികിത്സ തേടി.
തിരുവനന്തപുരം വർക്കലയിൽ അഞ്ചുവയസ്സുകാരിയാണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്.വർക്കല സ്വദേശി ഷഹീർ ആമിന ദമ്പതികളുടെ മകൾക്കാണ് നായയുടെ കടിയേറ്റത്.കുട്ടി മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു സംഭവം. കാലിനും മുഖത്തും പരിക്കേറ്റ കുട്ടി ഇപ്പോഴും ചികിത്സയിലാണ്.മലപ്പുറത്ത് ബൈക്കിന് തെരുവുനായ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.എടവണ്ണ സ്വദേശി റൗഫ്,ഒതായി സ്വദേശി നസിം എന്നിവർക്കാണ് പരിക്ക്.ജോലിക്ക് പോകുമ്പോൾ കരുളായിയിൽ വെച്ചായിരുന്നു അപകടം.സാരമായി പരിക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
rep image
കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട
കോഴിക്കോട്. നഗരത്തിൽ വൻ ലഹരി വേട്ട. രണ്ട് യുവാക്കളിൽ നിന്ന് 250 ഗ്രാം MDMA,44 ഗ്രാം ടാബ്ലറ്റ്, 99 LSD സ്റ്റാമ്പ് എന്നിവ പിടികൂടി.കല്ലായി സ്വദേശി ഷഹൽ,തിരുവണ്ണൂർ സ്വദേശി മുഹമ്മദ് ഇർഫാൻ എന്നിവരാണ് പിടിയിലായത്.ബാഗ്ലൂരിൽ നിന്നാണ് ഇവർ രാസലഹരി കോഴിക്കോട് എത്തിക്കുന്നത്.
സമീപകാലത്ത് കോഴിക്കോട് നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണ് ഇന്ന് പുതിയബസ്റ്റാൻ്റ് പരിസത്ത് നടന്നത്.
250 ഗ്രാം MDMA, 44 ഗ്രാം ടാബ്ലറ്റ് , 99 LSD എന്നിവയാണ് പിടികൂടിയത്.കുണ്ടുങ്ങൽ സ്വദേശി മുഹമ്മദ് സഹദ്, കോഴിക്കോട് തിരുവണ്ണൂർ സ്വദേശി ഇർഫാൻ എന്നിവരാണ് പിടിയിലായത്.കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘവും, കോഴിക്കോട് കസബ പോലീസും ചേർന്നാണ് ഇവരെ പിടികൂടുയത്. ബാംഗ്ലൂരിൽ നിന്നും വന്ന ടൂറിസ്റ്റ് ബസ്സിലാണ് ഇരുവരും ഉണ്ടായിരുന്നത്. വാട്ടർ ഹീറ്ററിന്റെ സ്റ്റീൽ ടാങ്കിനുള്ളിൽ സെല്ലോ ടേപ്പ് ചുറ്റി ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച ലഹരി മരുന്നാണ് പിടികൂടിയത്.
ചികിത്സ വൈകിയതാണ് വേണുവിൻ്റെ മരണത്തിൻ്റെ കാരണമെന്ന് കുടുംബം
തിരുവനന്തപുരം. മെഡിക്കൽ കോളേജിൽ വെച്ച് മരണമടഞ്ഞ വേണുവിൻ്റെ കുടുംബത്തിൻ്റെ മൊഴി രേഖപ്പെടുത്തി മെഡിക്കൽ എഡ്യൂക്കേഷൻ ജോയിൻ്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം.വേണുവിന് ചികിത്സ നിഷേധം ഉണ്ടായെന്ന് ആവർത്തിച്ച് കുടുംബത്തിൻ്റെ മൊഴി.അതേ സമയം
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ വിദഗ്ധസമിതിയുടെ റിപ്പോർട്ട് ഇതുവരെ ലഭിച്ചില്ലെന്ന് സുമയ്യ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച കൊല്ലം സ്വദേശി വേണുവിൻ്റെ കുടുംബത്തിൻ്റെ പരാതി അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച സംഘമാണ് കൊല്ലത്ത് എത്തിയത്.വേണുവിന് ചികിത്സ വൈകിയതാണ് മരണത്തിൻ്റെ കാരണമെന്ന് കുടുംബം അന്വേഷണ സംഘത്തോടും ആവർത്തിച്ചു.
വേണുവിൻ്റെ മരണത്തിൻ്റെ ഉത്തരവാദിത്തം ഡോക്ടർമാർക്കെന്നും എക്കോ പരിശോധനയും ആൻജിയോഗ്രാമും നടത്തിയില്ലെന്നും വേണുവിൻ്റെ ഭാര്യ സിന്ധു അന്വേഷണ സംഘത്തോട് പറത്തു
രണ്ടു മണിക്കൂറോളം നീണ്ട മൊഴിയെടുപ്പിൽ പ്രതീക്ഷയെന്നുo സിന്ധു പറഞ്ഞു.അതേസമയം തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ കഴിഞ്ഞ രണ്ടുമാസമായി വിദഗ്ധസമിതിയുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്ന് സുമയ്യ പറഞ്ഞു.രണ്ടുമാസം മുമ്പ് ഇത് സംബന്ധിച്ച ആരോഗ്യവകുപ്പ് ഡയറക്ടർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതുവരെ അനുകൂലമായ ഒരു മറുപടിയും ലഭിച്ചില്ല
കുറ്റക്കാരായവർക്കെതിരെ സർക്കാർ യാതൊരു നടപടിയിൽ സ്വീകരിക്കുന്നില്ലെന്നും രണ്ടാം തീയതി റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും
സുമയ്യ പറഞ്ഞു
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും തോല്‍വി ഭീതിയില്‍ ഇന്ത്യ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും തോല്‍വി ഭീതിയില്‍ ഇന്ത്യ. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയെ 201 റണ്‍സിന് പുറത്താക്കിയ സന്ദര്‍ശകര്‍ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാമിന്നിങ്‌സ് ആരംഭിച്ചു. മൂന്നാംദിവസം കളി നിര്‍ത്തുമ്പോള്‍ അവര്‍ക്ക് ആകെ 314 റണ്‍സ് ലീഡുണ്ട്. രണ്ടാമിന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സ് എന്ന നിലയിലാണ്.
വിക്കറ്റ് നഷ്ടമില്ലാതെ 9 റണ്‍സ് എന്ന നിലയില്‍ മൂന്നാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് യശസ്വി ജയ്‌സ്വാളും കെ.എല്‍.രാഹുലും നല്ല തുടക്കം നല്‍കിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കോ ജാന്‍സണ്‍ എല്ലാ പദ്ധതിയും അട്ടിമറിച്ചു. 20 ഓവറില്‍ വെറും 48 റണ്‍സ് മാത്രം വഴങ്ങി ആറുവിക്കറ്റെടുത്ത ജാന്‍സന്‍ ഇന്ത്യന്‍ സ്‌കോര്‍ 201ല്‍ അവസാനിപ്പിച്ചു. 58 റണ്‍സെടുത്ത ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രണ്ടുവിക്കറ്റിന് 95 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ഇന്ത്യ കൂപ്പുകുത്തിയത്. മധ്യനിര അമ്പേ പരാജയപ്പെട്ടു. ജുറേലും പന്തും ജഡേജയും രണ്ടക്കം കാണാതെ മടങ്ങി. 48 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറിന്റെ പോരാട്ടവീര്യമാണ് സ്‌കോര്‍ 200 കടത്തിയത്. 19 റണ്‍സെടുത്ത കുല്‍ദീപ് യാദവ് സുന്ദറിന് നല്ല പിന്തുണ നല്‍കി. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ജാന്‍സന് പുറമേ 3 വിക്കറ്റെടുത്ത സൈമണ്‍ ഹാര്‍മറും തിളങ്ങി.
ഒന്നാമിന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 489 റണ്‍സെടുത്തിരുന്നു. സെനുരന്‍ മുത്തുസ്വാമിയുടെ സെഞ്ചറിയും 93 റണ്‍സെടുത്ത മാര്‍ക്കോ ജാന്‍സന്റെ പ്രകടനവുമാണ് ഇതില്‍ മികച്ചുനിന്നത്. വിയാന്‍ മള്‍ഡര്‍ ഒഴികെ എല്ലാ ബാറ്റര്‍മാരും നന്നായി ബാറ്റ് ചെയ്തു. മൂന്നാംദിനം കളിയവസാനിക്കുമ്പോള്‍ 13 റണ്‍സോടെ റ്യാന്‍ റിക്കിള്‍ട്ടണും എയ്ഡന്‍ മാര്‍ക്രവുമാണ് ക്രീസില്‍. നാളെ പരമാവധി വേഗത്തില്‍ സ്‌കോര്‍ ചെയ്ത് ഡിക്ലയര്‍ ചെയ്യാനാകും ദക്ഷിണാഫ്രിക്കയുടെ ശ്രമം. പിന്നീടുള്ള സമയം പിടിച്ചുനില്‍ക്കാനായില്ലെങ്കില്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും.
യുവതിയുടെ പെപ്പര്‍ സ്പ്രേ പ്രയോഗത്തില്‍ ഇന്ത്യന്‍ കുടുംബത്തിന് പരിക്ക്
അമേരിക്കയിലെ സാന്‍ അന്റോണിയോയില്‍ യുവതിയുടെ പെപ്പര്‍ സ്പ്രേ പ്രയോഗത്തില്‍ ഇന്ത്യന്‍ കുടുംബത്തിന് പരിക്ക്. കുഞ്ഞ് ഉള്‍പ്പെടെ ഉള്ളവര്‍ക്കാണ് പരിക്കേറ്റത്. പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നതിന് മുമ്പ് യുവതി എല്ലാവരോടും ആക്രോശിക്കുകയും ചെയ്തു. . സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. ഫോണിന്റെ ശബ്ദം കുറയ്ക്കാന്‍ പറഞ്ഞതായിരുന്നു പ്രകോപനം.
ശനിയാഴ്ച വൈകുന്നേരം ഗോ റിയോ ബോട്ട് ടൂറിനിടെയാണ് സംഭവമുണ്ടായത്. ബോട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം യാത്രക്കാരുമായി സ്ത്രീ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് ചെറിയ കുട്ടി ഉള്‍പ്പെടെ എട്ട് പേര്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയുമായിരുന്നു.
ബോട്ട് ഓപ്പറേറ്റര്‍ സ്ത്രീയോട് ഫോണിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതായി സാന്‍ അന്റോണിയോ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. സംഭവത്തില്‍ യാത്രക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്.
ഭരണിക്കാവ്: കടയടപ്പ് സമരവും സത്യാഗ്രഹവും മാറ്റിവച്ചു; എം.എൽ.എയുടെ നേതൃത്വത്തിൽ ഉന്നതതല ചർച്ച
ഭരണിക്കാവ്: ഭരണിക്കാവിലെ ബസ് ബേകളിൽ ബസുകൾ നിർത്തണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായ ഏകോപന സമിതി നാളെ നടത്താനിരുന്ന കടയടപ്പ് സമരം പിൻവലിച്ചു. ഇതോടെ നാളെ (നവംബർ 25, ചൊവ്വാഴ്ച) ഭരണിക്കാവിലെ എല്ലാ കടകളും സാധാരണ പോലെ തുറന്നു പ്രവർത്തിക്കും.
എം.എൽ.എ. ശ്രീ. കോവൂർ കുഞ്ഞുമോന്റെ നേതൃത്വത്തിൽ, ഗതാഗത വകുപ്പ് മന്ത്രി ശ്രീ. കെ.ബി. ഗണേഷ് കുമാറുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സമര പ്രഖ്യാപനം പിൻവലിക്കാൻ തീരുമാനമായത്. ബസ് ബേകളിൽ ബസ് നിർത്തുന്നതുമായി ബന്ധപ്പെട്ട് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധത്തിൽ നിന്ന് പിന്മാറിയതെന്ന് ഭരണിക്കാവ് വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് ഷാജഹാൻ അറിയിച്ചു
ധർമേന്ദ്രയ്ക്ക് വിട നൽകി ബോളിവുഡ്
ഇതിഹാസ താരം ധർമേന്ദ്രയ്ക്ക് വിട നൽകി ബോളിവുഡ്. ബോളിവുഡിന്റെ എക്കാലത്തെയും മികച്ച നടനെ യാത്രയാക്കാൻ ഹിന്ദി സിനിമാ ലോകം പവൻ ഹാൻസിലേക്കെത്തി. പൊതുദർശനം ഉൾപ്പെടെയുള്ള ചടങ്ങുകൾ കുടുംബത്തിന്റെ ആവശ്യപ്രകാരം ഒഴിവാക്കുകയായിരുന്നു. സിനിമ താരങ്ങളോടും കുടുംബാംഗങ്ങളോടും അടുത്ത സുഹൃത്തുക്കളോടും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പവൻ ഹാൻസിലെത്താൻ അറിയിച്ചു.
അമിതാഭ് ബച്ചൻ, സഞ്ജയ് ദത്ത്, ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, അഭിഷേക് ബച്ചൻ,അനിൽ കപൂർ, റൺവീർ സിങ്, ദീപിക പദുക്കോൺ, കരൺ ജോഹർ, കജോൾ, കരീന കപൂർ, മനീഷ് മൽഹോത്ര ഉൾപ്പെടെയുള്ളവർ പവൻ ഹാൻസിൽ എത്തി അന്തിമോപചാരമർപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, നടൻ അക്ഷയ് കുമാർ തെലുങ്ക് താരം ജൂനിയർ എൻടിആർ എന്നിവർ സോഷ്യൽ മീഡിയയിൽ അനുശോചനം അറിയിച്ചു.
തിങ്കൾ പകൽ മുംബൈയിലെ വസതിയിലായിരുന്നു ധർമേന്ദ്രയുടെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നവംബർ ഒന്നിനാണ് നടനെ മുംബൈയിലുള്ള ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നവംബർ 12ന് കുടുംബത്തിന്റെ ആവശ്യപ്രകാരം ഡിസ്ചാർജ് ചെയ്യുകയായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ ജുഹുവിലെ വസതിയിലായിരുന്നു അന്ത്യം.
നാട്ടുകാർക്ക് പ്രിയങ്കരിയായ കവിത ഇനി ഓർമ മാത്രം: അവിശ്വസനീയമായ ദുരന്തത്തിൽ ഞെട്ടി കരിക്കോട്
കൊല്ലം: കരിക്കോട് അപ്പോളോ നഗർ: നാട്ടുകാർക്ക് ഏറെ പ്രിയങ്കരിയായിരുന്ന കവിതയുടെ (46) ദാരുണമായ മരണം ഈ പ്രദേശത്തെയാകെ അവിശ്വാസത്തിന്റെയും ദുഃഖത്തിന്റെയും ആഴങ്ങളിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഭർത്താവ് മധുസൂദനൻ പിള്ള (54) ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കവിതയുടെ ഓർമ്മകളിൽ കണ്ണീരടക്കാനാവാതെ നിൽക്കുകയാണ് അയൽവാസികൾ.
പ്രദേശത്തെ ഏവരുമായും നല്ല ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു കവിത. ആരെയും സഹായിക്കാൻ മനസ്സുള്ള, എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി സമീപിക്കുന്ന ‘കവിത ചേച്ചി’യെ ഓർക്കുമ്പോൾ നാട്ടുകാരുടെ വാക്കുകൾ മുറിയുകയാണ്.
“ഒരു പരാതി പറയാനില്ലാത്ത കുട്ടിയായിരുന്നു അവൾ. എല്ലാവരുമായി നല്ല സ്നേഹത്തിലായിരുന്നു. സ്വന്തം കാര്യം നോക്കി വീട്ടിലിരിക്കുന്ന, ആർക്കും ഒരു ഉപദ്രവവും ചെയ്യാത്ത ഒരാൾക്ക് ഇങ്ങനെയൊരു ദുരന്തം വന്നത് വിശ്വസിക്കാൻ കഴിയുന്നില്ല,” ഒരു അയൽവാസി വിതുമ്പലോടെ പറഞ്ഞു.
കുടുംബപ്രശ്നങ്ങൾ മറച്ചുപിടിച്ച പുഞ്ചിരി
കഴിഞ്ഞ കുറേ നാളുകളായി ഭർത്താവിന്റെ ഭാഗത്തുനിന്നുണ്ടായിരുന്ന പീഡനങ്ങളെക്കുറിച്ചും കുടുംബപ്രശ്നങ്ങളെക്കുറിച്ചും പുറത്ത് അധികമാരോടും അവർ പങ്കുവെച്ചിരുന്നില്ല. എല്ലാ ദുരിതങ്ങളും സ്വന്തം മനസ്സിലൊതുക്കി, പുറമെ സന്തോഷത്തോടെ ഇടപെഴകാൻ അവർ ശ്രമിച്ചിരുന്നതായി അടുത്ത ബന്ധുക്കൾ പറയുന്നു.
കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന കവിതയുടെ അകാല വിയോഗം മകൾക്കും ബന്ധുക്കൾക്കും കനത്ത ആഘാതമായി. ഭർത്താവിന്റെ അമിതമായ മദ്യപാനവും വിഷാദരോഗവുമായി ബന്ധപ്പെട്ട് ദീർഘനാളായി വീട്ടിൽ വഴക്കുകളുണ്ടായിരുന്നതായും, ഇതിന്റെയെല്ലാം ഒടുവിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നതെന്നും പോലീസ് പറയുന്നു.
പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എങ്കിലും, കവിതയുടെ ആകസ്മികമായ വിയോഗം സൃഷ്ടിച്ച ശൂന്യതയിൽ കരിക്കോട് അപ്പോളോ നഗർ കോളനി
#KollamMurder
#KeralaCrime
#GasCylinderMurder
#DomesticViolence
#CrimeAgainstWomen
#WifeMurder
#Kollam
#Kerala
#kollampradeshikam
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക ആരോപണ വിവാദം, ഗര്‍ഭിണിയാക്കിയതായി ആരോപിക്കുന്ന വാട്സ് ആപ് ചാറ്റ് പുറത്ത്
പാലക്കാട്.രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക ആരോപണ വിവാദം.രാഹുലിന്റെ ചാറ്റും കൂടുതൽ ശബ്ദ രേഖയും പുറത്തു.പെൺകുട്ടി ഗർഭിണിയാകണമെന്ന് ചാറ്റിൽ രാഹുൽ മാങ്കൂട്ടത്തിൽ.നമ്മുടെ കുഞ്ഞ് വേണമെന്നും വാട്ട്സ് ആപ്പ് ചാറ്റിൽ രാഹുൽ
വാട്ട്സ് ആപ്പ് ചാറ്റ് പുറത്ത്.ശബ്ദ രേഖയിൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി രാഹുൽ മാങ്കൂട്ടത്തിൽ. പെൺകുട്ടി : അമ്മയ്ക്ക് അറിയാവുന്ന ഡോക്ടറാണ്. അത് കൊണ്ടാണ് പേടി. രാഹുൽ : എവിടെയാണ് പോകുന്നത്?
പെൺകുട്ടി : എനിക്ക് വയ്യാതെ ഇരിക്കുകയാണ്.
ഛർദി ഉൾപ്പടെ പ്രശ്നങ്ങൾ ഉണ്ട്
രാഹുൽ : പൊന്നു യാഥാർഥ്യ ബോധത്തിൽ സംസാരിക്കു.ഡ്രാമ കാണിക്കുന്നവരെ ഇഷ്ടമല്ല.പെൺകുട്ടി : എന്ത് ഡ്രാമയാണ്.എനിക്ക് വയ്യാതെ ഇരിക്കുകയാണ്. വീട്ടിൽ പോകാൻ കഴിയുന്നില്ല
ഇതിനു മറുപടി രാഹുലിന്റെ തെറി
ഗർഭനിരോധന ഗുളിക കഴിക്കരുതെന്ന് നിർദ്ദേശിച്ചു. കൊല്ലാക്കൊല ചെയ്യരുതെന്ന് യുവതി അപേക്ഷിച്ചു.കുഞ്ഞിനെ ഇല്ലാതാക്കണമെന്ന് രാഹുൽ നിരന്തരം നിർബന്ധിച്ചു. ഗർഭധാരണത്തിനു ശേഷം യുവതി അകപ്പെട്ടത് ഗുരുതരാരോഗ്യ പ്രശ്നങ്ങളിൽ. ഗർഭനിരോധന മാർഗങ്ങൾ ഇല്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചത് രാഹുൽ എന്നും ചാറ്റില്‍ വ്യക്തം








































