ബെംഗളൂരുവില്‍ വാടക മുറിയില്‍ കോളജ് വിദ്യാര്‍ഥിനിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളുരു ആചാര്യ കോളേജിലെ അവസാന വര്‍ഷ ബിബിഎം വിദ്യാര്‍ഥിനിയായ ദേവിശ്രീ (21)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രേംവര്‍ധനായി പൊലീസ് തിരച്ചില്‍ തുടങ്ങി. ദേവിശ്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നിഗമനം.
ഞായറാഴ്ച മാനസ എന്ന സ്ത്രീയാണ് മുറി വാടകയ്‌ക്കെടുത്തത്. രാവിലെ 9:30ഓടെ വാടക മുറിയില്‍ എത്തിയ പ്രേമും ദേവിശ്രീയും രാത്രി 8:30 വരെ അവിടെ ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് പ്രേംവര്‍ധന്‍ മുറി പുറത്തുനിന്ന് പൂട്ടി കടന്നുകളയുകയായിരുന്നു. ദേവിശ്രീയുടെ മരണത്തില്‍ പ്രേം വര്‍ധന് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
വിദ്യാര്‍ഥിനിയുടെ മരണത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആന്ധ്രാപ്രദേശ് സ്വദേശിയും നിലവില്‍ ബെംഗളൂരുവില്‍ താമസക്കാരനുമായ ജയന്ത്.ടി എന്നയാള്‍ മാദനായകനഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 103(1) പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
ഒളിവില്‍ പോയ പ്രേമിനെ കണ്ടെത്താന്‍ അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. നിര്‍ണായക സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇയാളെ എത്രയും വേഗം പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കോളജ് വിദ്യാര്‍ഥിനിയെ വാടക മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി…. ആണ്‍സുഹൃത്തിനായി പോലീസ് അന്വേഷണം
ലൈംഗികാരോപണ കേസില്‍ മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ
പാലക്കാട്. ലൈംഗികാരോപണ കേസില്‍ അതിജീവിതയുടെ പുതിയ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തന്റെ ഭാഗം എന്താണെന്ന് കേള്‍ക്കാതെയാണ് മാധ്യമങ്ങള്‍ ഓഡിയോ പുറത്തുവിട്ടതെന്നും വിഷയത്തില്‍ ശരിയായ സമയത്ത് പ്രതികരിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഇപ്പോള്‍ വീഡിയോ പുറത്തുവിട്ടതിന്റെ ലക്ഷ്യം എന്താണെന്ന് അറിയാമെന്നും രാഹുല്‍ പറഞ്ഞു.
‘ഇതേ വിഷയം തന്നെയാണ് മാധ്യമങ്ങള്‍ തിരിച്ചും മറിച്ചും കഴിഞ്ഞ മൂന്ന് മാസമായിട്ട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ മൂന്നു മാസമായിട്ട് ഞാന്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് എനിക്ക് ഇന്നും പറയാനുള്ളൂ, ഒരു അന്വേഷണം നടക്കുന്നുണ്ട്, ആ അന്വേഷണത്തോട് എല്ലാ രീതിയിലും സഹകരിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട് ആ അന്വേഷണം മുന്നോട്ടു പോകട്ടെ, ആ അന്വേഷണം മുന്നോട്ട് പോയതിനുശേഷം അതിന്റെ ഒരു ഘട്ടം കഴിയുമ്പോള്‍ എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു തുടങ്ങാം’, രാഹുല്‍ പറഞ്ഞു.
ഓഡിയോയും ചാറ്റും രാഹുലിന്റേത് തന്നെയാണോയെന്ന ചോദ്യത്തോട് മറുപടി ഇങ്ങനെ-‘ എന്റേതാണെന്നും പറഞ്ഞ് മാധ്യമങ്ങള്‍ എന്റെയൊരു വോയ്‌സ് കൊടുക്കുന്നു, ആ കൊടുക്കുന്നതിന് മുമ്പ് നിങ്ങള്‍ എന്നോട് വിളിച്ചിട്ട് ഇങ്ങനെ ഒരു വോയ്‌സ് ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട് ഈ വോയ്‌സ് നിങ്ങളുടേതാണ് ആണോ എന്ന് ചോദിച്ചോ? അതിനുശേഷം ആണ് ആ ഓഡിയോ കൊടുക്കുന്നതെങ്കില്‍ എനിക്ക് മനസിലാക്കാം. ഒരു വോയ്‌സ് എന്റേതാണെന്നും പറഞ്ഞ് ,എന്റെ ചിത്രം ഉള്‍പ്പെടെ വെച്ചു കൊടുത്തതിനുശേഷം പിന്നെ അത് എന്നോട് എന്റെതാണോ എന്ന് ചോദിക്കുന്ന ആധികാരികത എന്താണ്.
ഈ അന്വേഷണം മുന്നോട്ടു പോയതിനു ശേഷം ഒരു ഘട്ടം കഴിയുമ്പോള്‍ എനിക്ക് എപ്പോഴാണോ അതിന്റെ ബാക്കി കാര്യങ്ങള്‍ ആഡ് ചെയ്യാനുള്ളത് ആ സമയത്ത് ഞാന്‍ ആഡ് ചെയ്യുകയും എനിക്ക് നിയമപരമായി മുന്നോട്ടു പോകാനുള്ള അവകാശം രാജ്യത്ത് ഉണ്ടല്ലോ, ആ അവകാശം ഉള്ളിടത്തോളം കാലം ഞാന്‍ ആ അവകാശമായിട്ട് മുന്നോട്ടു പോവുകയും ചെയ്യും. ഞാന്‍ ഇപ്പോഴും ഇങ്ങനെ നില്‍ക്കുന്നതിന്റെ ഏറ്റവും ഉത്തമമായ ബോധ്യം ഞാന്‍ ഈ രാജ്യത്തെ ഏതെങ്കിലും നിയമത്തിനെതിരായിട്ട്, ഇന്നത്തെ ദിവസം വരെ ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ല എന്ന് ഉത്തമമായ ബോധ്യമുള്ളതിനാലാണ്. പോലീസ് ആ വോയിസില്‍ സ്വമേധയാ കേസ് എടുക്കുന്നെങ്കില്‍ എടുക്കട്ടെ’, രാഹുല്‍ പറഞ്ഞു.
രാഹുലിന്റെ ശബ്ദമല്ലെങ്കില്‍ എന്തുകൊണ്ട് ഡിഫമേഷന്‍ കൊടുക്കുന്നില്ലെന്ന ചോദ്യത്തിന് ഈ സംഭവം കഴിഞ്ഞുപോയിട്ടില്ലല്ലോയെന്നായിരുന്നു രാഹുലിന്റെ മറുപടി. ‘ഞാന്‍ എന്താണ് റിയാക്ട് ചെയ്യേണ്ടത് എപ്പോ റിയാക്ട് ചെയ്യണം എങ്ങനെയൊക്കെ നിയമപരമായി മുന്നോട്ടു പോകണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കാണ്. മാധ്യമങ്ങള്‍ പറയുമ്പോള്‍ ഞാന്‍ വിശദീകരണം തരേണ്ട കാര്യമില്ലല്ലോ. നിയമവിദഗ്ധരുമായി ആലോചിച്ചതിന് ശേഷം തീരുമാനിച്ചൊരു ഘട്ടമുണ്ട്. ആ ഘട്ടം കഴിയുമ്പോള്‍ എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു തുടങ്ങും. നിയമപരമായി എന്തെല്ലാം പോരാട്ടം എന്റെ ഭാഗത്ത് നിന്ന് വരാനിരിക്കുന്നു.
ഇപ്പോള്‍ ഈ ഓഡിയോ വന്നതിന്റെ ഉദ്ദേശലക്ഷ്യം എന്താണ് എന്റെ നിരപരാധിത്വം, ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് ബോധ്യപ്പെടുത്തേണ്ടത് ബഹുമാനപ്പെട്ട നീതിനായ കോടതിയിലാണ്. മാധ്യമ കോടതിയില്‍ അല്ല, നീതിനായ കോടതിയില്‍ എന്റെ നിരപരാധിത്വം വളരെ കൃത്യമായി ഞാന്‍ ബോധ്യപ്പെടുത്തും. അതിനുശേഷം ഞാന്‍ ജനങ്ങളോട് പ്രതികരിച്ചോളാം’, രാഹുല്‍ പറഞ്ഞു. പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്നതിന്റേതെന്ന് പറയപ്പെടുന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റുമുള്‍പ്പെടെയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നേരത്തേ സമാന വിവാദം ഉണ്ടായതിനെ തുടര്‍ന്ന് രാഹുലിനെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തിരുന്നു.
ഇന്ത്യയുടെ അഭിമാനം ഉയരങ്ങളില്‍ എത്തിച്ച് വനിതാ കബഡി ടീമും ലോക ചാംപ്യന്‍മാര്‍
ധാക്ക: വനിതാ ഏകദിന ലോകകപ്പ് നേട്ടത്തിനു പിന്നാലെ ഇന്ത്യയുടെ അഭിമാനം ഉയരങ്ങളില്‍ എത്തിച്ച് വനിതാ കബഡി ടീമും ലോക ചാംപ്യന്‍മാര്‍. തുടരെ രണ്ടാം വട്ടമാണ് വനിതകള്‍ കബഡി ലോക ചാംപ്യന്‍മാരാകുന്നത്. പുരുഷ വിഭാഗത്തിലും ഇന്ത്യ ലോക കിരീടം നിലനിര്‍ത്തിയിരുന്നു. പിന്നാലെയാണ് വനിതാ ടീമും നേട്ടം ആവര്‍ത്തിച്ചത്.
ഫൈനലില്‍ ചൈനീസ് തായ്പേയ് വനിതാ ടീമിനെ വീഴ്ത്തിയാണ് ലോകത്തിന്റെ നെറുകയിലെത്തിയത്. ഫൈനലില്‍ 35-28 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ വനിതകളുടെ ജയം. 11 രാജ്യങ്ങളാണ് വനിതാ കബഡി ലോകകപ്പില്‍ മാറ്റുരച്ചത്. ടൂര്‍ണമെന്റില്‍ അപരാജിത മുന്നേറ്റമാണ് ഇന്ത്യന്‍ വനിതകള്‍ നടത്തിയത്. തായ്ലന്‍ഡിനെ 65-20 സ്‌കോറിനും, ആതിഥേയരായ ബംഗ്ലാദേശിനെ 43-18, ജര്‍മനിയെ 63-22, ഉഗാണ്ടയെ 51-16നും ലീഗ് ഘട്ടത്തില്‍ ഇന്ത്യ വീഴ്ത്തി. സെമിയില്‍ ഇറാനെ 33-21 എന്ന സ്‌കോറിനും പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് മുന്നേറിയത്.
ഡൽഹി വിമാനത്താവളത്തിൽ വിമാനം റൺവേ മാറിയിറങ്ങി,ഒഴിവായത് വന്‍ അപകടം
ന്യൂഡെല്‍ഹി.ഡൽഹി വിമാനത്താവളത്തിൽ വിമാനം റൺവേ മാറിയിറങ്ങി. കാബൂളിൽ നിന്നുള്ള അരിയാന അഫ്ഗാൻ എയർലൈൻസിന്റെ വിമാനമാണ് ലാൻഡിംഗ് റൺവേക്ക് പകരം ടേക് ഓഫ് റൺവേയിൽ ഇറങ്ങിയത്. ലാൻഡിംഗ് സമയത്ത് മറ്റ് വിമാനം റൺവേയിൽ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.
കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന അരിയാന അഫ്ഗാൻ വിമാനത്തിനാണ് പിഴവുണ്ടായത്. വിമാനത്തിന് 29L റൺവേയിൽ ഇറങ്ങാനാണ് എയർ ട്രാഫിക് കൺട്രോൾ അനുമതി നൽകിയിരുന്നത്. എന്നാൽ, പൈലറ്റ് വിമാനം 29R റൺവേയിൽ ഇറക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12.06 ഓടെയാണ് സംഭവം.
ലാൻഡിംഗിന് പിന്നാലെ പൈലറ്റ് തന്നെയാണ് തെറ്റായ റൺവേയിലാണ് വിമാനം ഇറക്കിയതെന്ന് എടിസിയെ അറിയിച്ചത്. സംഭവത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചു.മോശം ദൃശ്യപരിധിയും വിമാനത്തിന്റെ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റത്തിനുണ്ടായ തകരാറുമാണ് റൺവേ മാറ്റി ലാൻഡ് ചെയ്യാൻ കാരണമായതെന്നാണ് വിമാനത്തിന്റെ ക്യാപ്റ്റൻ വ്യക്തമാക്കിയത്.
തെക്കൻ ജില്ലകളിൽ മുന്നണികൾക്ക് വിമത ഭീഷണി ഒഴിയുന്നില്ല
തിരുവനന്തപുരം.തദ്ദേശ തിരഞ്ഞെടുപ്പിൻെറ മത്സരചിത്രം തെളിഞ്ഞിട്ടും തെക്കൻ ജില്ലകളിൽ
മുന്നണികൾക്ക് വിമത ഭീഷണി ഒഴിയുന്നില്ല. തിരുവനന്തപുരം ജില്ലയിലെ തദ്ദേശ
സ്ഥാപനങ്ങളിലാണ് മുന്നണികൾ വിമതശല്യം നേരിടുന്നത്.കൊല്ലം പത്തനംതിട്ട ജില്ലകളിൽ കാര്യമായ
വിമതഭീഷണിയില്ല.തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ തദ്ദേശസ്ഥാപനങ്ങളിലാണ്
ഇടത് വലത് എൻഡിഎ മുന്നണികൾ വിമതഭീഷണി നേരിടുന്നത്.നെടുമങ്ങാട് മുൻസിപ്പാലിറ്റിയിൽ 3
മുന്നണികളും വിമതശല്യം നേരിടുന്നു. സ്ഥാനാർഥിത്വം നിഷേധിച്ചതിനെ
തുടർന്ന് ആത്മഹത്യക്ക്ശ്രമിച്ച നെടുമങ്ങാട് നഗരസഭയിലെ പനങ്ങോട്ടേല BJP-യ്ക്ക് സ്ഥാനാർത്ഥി
ശാലിനി സനലിനെതിരെ വിമത സ്ഥാനാർഥിയുണ്ട് ആറ്റിങ്ങൽ, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റികളിലും
വിമതഭീഷണിയുണ്ട്.കൊല്ലം പത്തനംതിട്ട ജില്ലകളിൽ കാര്യമായ വിമതശല്യമില്ല
കെ എസ് ആർ ടി സി ബസ് കയറി ഇറങ്ങി; വിദ്യാർത്ഥിനിയുടെ കൈ രണ്ടായി മുറിഞ്ഞു
തിരുവനന്തപുരം. കെ എസ് ആർ ടി സി ബസ് കയറി ഇറങ്ങി; വിദ്യാർത്ഥിനിയുടെ കൈ രണ്ടായി മുറിഞ്ഞു.വെഞ്ഞാറമൂട്ടിലാണ് ബസ് കയറിയിറങ്ങി വിദ്യാർത്ഥിനിയുടെ കൈയ്യറ്റത്.നാഗരുകുഴി സ്വദേശി ഫാത്തിമ (19) യുടെ കൈ ആണ് മുറിഞ്ഞത്
വെഞ്ഞാറമൂട് പുത്തൻപാലം നെടുമങ്ങാട് റോഡിൽ മാർക്കറ്റ് ജംഗഷന് സമീപമായിരുന്നു അപകടം.ഫാത്തിമ പഠനം കഴിഞ്ഞ് ഇരുചക്രവാഹനത്തിൽ വീട്ടിലേയ്ക്ക് മടങ്ങിയപ്പോഴായിരുന്നു അപകടം.ബസ് ഇരുചക്ര വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിയ്ക്കവെ ഇരുചക്ര വാഹനത്തിൽ തട്ടിയാണ് അപകടം.ഫാത്തിമയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
എല്ലാ വാര്‍ഡുകള്‍ക്കും ഉപാധിരഹിതമായ വികസന ഫണ്ട്,ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫിന്റെ പ്രകടന പത്രിക
തിരുവനന്തപുരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസനം ലക്ഷ്യമിട്ട് യുഡിഎഫിന്റെ പ്രകടനപത്രിക. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ക്ഷേമപദ്ധതികള്‍ പുനഃസ്ഥാപിക്കുക എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന പത്രികയില്‍, എല്ലാ വാര്‍ഡുകള്‍ക്കും ഉപാധിരഹിതമായ വികസന ഫണ്ട് നൽകുമെന്നും പ്രഖ്യാപിച്ചു. ആശാവർക്കർമാർക്ക് പ്രത്യേക അലവൻസും വാഗ്ദാനം ചെയ്തു
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫിന്റെ പ്രകടന പത്രിക. ആശവര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ പ്രത്യേക അലവൻസ് , തൊഴിലില്ലായ്മ പരിഹരിക്കാന്‍ പഞ്ചായത്ത് തലത്തില്‍ പദ്ധതികള്‍, തദ്ദേശ സ്ഥാപനങ്ങളിലെ സീറോ വേസ്റ്റ് അടക്കം ജനപ്രിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. വീടില്ലാത്തവര്‍ക്ക് പ്രത്യേക താമസസൗകര്യം ഒരുക്കുമെന്നും വീട് നിര്‍മ്മിക്കുന്നതുവരെ വാടകയ്ക്ക് വീടൊരുക്കുമെന്നും പത്രികയില്‍ പറയുന്നു.
സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് വാഗ്ദാനങ്ങള്‍.തെരുവുനായ ശല്യത്തിനെതിരെ പദ്ധതികള്‍, വന്യജീവികളില്‍ നിന്ന് സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക സ്‌ക്വാഡ്, ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി ആശ്രയ 2 നവീകരിച്ച് നടപ്പിലാക്കും തുടങ്ങിയവയാണ് ശ്രദ്ധേയ പ്രഖ്യാപനങ്ങൾ.നടപ്പാക്കാന്‍ സാധിക്കുമെന്ന് ഉറപ്പുള്ളത് മാത്രമാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
ഗതാഗതവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ആറ് കോർപ്പറേഷനുകളിൽ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തുമെന്നാണ് പ്രഖ്യാപനം. പ്രതിപക്ഷ നേതാവിനെ കൂടാതെ കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള യുഡിഎഫ് നേതാക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു പ്രകടനപത്രിക പ്രകാശനം ചെയ്തത്
കൊല്ലം ജില്ലാ പഞ്ചായത്ത് അഞ്ചൽ ഡിവിഷനിലെ യുഡിഎഫിലെ തർക്കം തീർന്നു
അഞ്ചൽ. കൊല്ലം ജില്ലാ പഞ്ചായത്ത് അഞ്ചൽ ഡിവിഷനിലെ യുഡിഎഫിലെ തർക്കം തീർന്നു.യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി മുസ്ലിം ലീഗിൽ നിന്ന്.ഡിസിസി നിർവാഹക സമിതി അംഗമായ പി ബി വേണുഗോപാൽ അവസാന നിമിഷം നാമനിർദ്ദേശപത്രിക പിൻവലിച്ചു.പാർട്ടി പറയുന്നത് അനുസരിക്കുമെന്ന് പി.ബി വേണുഗോപാൽ
അഞ്ചൽ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗ് പുനലൂർ നിയോജകമണ്ഡലം വർക്കിംഗ് പ്രസിഡൻ്റ് അഞ്ചൽ ബദറുദ്ദീൻ മത്സരിക്കും
നാവികസേനയിലെ പുത്തൻ യുദ്ധക്കപ്പൽ ഐഎൻഎസ് മാഹി കമ്മീഷൻ ചെയ്തു
മുംബൈ.ഇന്ത്യൻ നാവികസേനയിലെ പുത്തൻ യുദ്ധക്കപ്പൽ ഐഎൻഎസ് മാഹി കമ്മീഷൻ ചെയ്തു. മുംബൈയിലെ നേവൽ ഡോക്യാർഡിലാണ് കമ്മീഷനിംഗ് ചടങ്ങ് നടന്നത്. കൊച്ചിൻ ഷിപ്പിയാർഡിൽ നിർമ്മിക്കുന്ന 8 മുങ്ങിക്കപ്പൽ പ്രതിരോധ കപ്പലുകളിൽ ആദ്യത്തേതാണ് ഐഎൻഎസ് മാഹി.
സമുദ്രത്തിലെ നിശബ്ദ വേട്ടക്കാരൻ നാവികസേനയുടെ ഭാഗമായി . കേരളതീരത്തെ മാഹിയുടെ പേരിലാണ് പുതിയ അവതാര പിറവി. ഉറുമിയാണ് ചിഹ്നം. വെസ്റേറൺ നേവൽ കമാൻഡ് മേധാവി വൈസ് അഡ്‌മിറൽ കൃഷ്ണ സ്വാമിനാഥൻ, കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ സേനാ വിഭാഗങ്ങളുടെ ഒരുമിച്ചുള്ള പ്രയത്നമാണ് ഓപ്പറേഷൻ സിന്ദൂരിൽ കണ്ടതെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു . ചൈനയിൽ നിന്ന് പാക്കിസ്ഥാന് വാങ്ങിക്കൂട്ടുന്ന ഹംഗൂർ മുങ്ങിക്കപ്പലുകൾ അടക്കം പുതിയ വെല്ലുവിളികളുണ്ട്. ഇത് കൂടിമുന്നിൽകണ്ടാണ് കൂടുതൽ മുങ്ങിക്കപ്പൽ പ്രതിരോധ കപ്പലുകൾ ഇന്ത്യ നിർമ്മിക്കുന്നത്. മാഹി ക്ലാസിൽ എട്ടു കപ്പലുകളാണ് ആകെ നിർമ്മിക്കുന്നത്. മൂന്നുമാസത്തിനകം അടുത്തതും കൊച്ചിൻ ഷിപ്പിയാർഡിൽ നിർമ്മാണം പൂർത്തിയാകും. ഏതാണ്ട് 90% വും തദ്ദേശീയമായാണ് നിർമ്മാണം. തീരത്തോട് ചേർന്നാണ് മാഹിയുടെ സേവനം കൂടുതൽ ഉപയോഗപ്പെടുത്തുക. മുങ്ങിക്കപ്പലുകളെ ആക്രമിക്കുക, മൈനുകളെ നശിപ്പിക്കുക തുടങ്ങിയവയാണ് പ്രാഥമികമായി ചുമതലകൾ. മുങ്ങിക്കപ്പൽ പ്രതിരോധ രംഗത്ത് അർണാല ക്ലാസ്സിൽ 8 കപ്പലുകൾ കൽക്കട്ടയിൽ നിർമ്മിക്കുന്നുണ്ട്. അതിൽ ആദ്യത്തെ രണ്ടെണ്ണം കമ്മീഷൻ ചെയ്തു കഴിഞ്ഞു.
തെരുവുനായ ആക്രമണം,വിനോദസഞ്ചാരിക്ക് അടക്കം കടിയേറ്റു
കൊച്ചിയിൽ വിദേശ വിനോദ സഞ്ചാരിയായ ഇറാൻ സ്വദേശിനിക്ക് തെരുവുനായയുടെ കടിയേറ്റു..
തിരുവനന്തപുരം വർക്കലയിൽ 5 വയസുകാരിക്കും തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു..മലപ്പുറത്ത് ബൈക്കിന് കുറുകെ തെരുവുനായ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു..
ഫോർട്ട് കൊച്ചിയിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇറാൻ സ്വദേശിനിയായ വിനോദ സഞ്ചാരിയെ തെരുവുനായ ആക്രമിച്ചത്..ബീച്ചിലൂടെ നടക്കുന്നതിനിടെ യാണ് തെരുവുനായയുടെ കടിയേറ്റത്.
കാലിൽ പരിക്കേറ്റ യുവതി ഫോർട്ട് കൊച്ചി ആശുപത്രിയിൽ ചികിത്സ തേടി.
തിരുവനന്തപുരം വർക്കലയിൽ അഞ്ചുവയസ്സുകാരിയാണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്.വർക്കല സ്വദേശി ഷഹീർ ആമിന ദമ്പതികളുടെ മകൾക്കാണ് നായയുടെ കടിയേറ്റത്.കുട്ടി മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു സംഭവം. കാലിനും മുഖത്തും പരിക്കേറ്റ കുട്ടി ഇപ്പോഴും ചികിത്സയിലാണ്.മലപ്പുറത്ത് ബൈക്കിന് തെരുവുനായ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.എടവണ്ണ സ്വദേശി റൗഫ്,ഒതായി സ്വദേശി നസിം എന്നിവർക്കാണ് പരിക്ക്.ജോലിക്ക് പോകുമ്പോൾ കരുളായിയിൽ വെച്ചായിരുന്നു അപകടം.സാരമായി പരിക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
rep image








































