കോഴിക്കോട് .കത്തി കാട്ടി ഹോട്ടൽ മുറിയിൽ മോഷണം നടത്തിയ രണ്ടുപേർ കൂടി പിടിയിൽ
കല്ലിക്കണ്ടി തുണ്ടിയിൽ മുഹമ്മദ് നഹാസ് , പൊയിലൂർ തൂവക്കുന്ന് മുഹമ്മദ് നിഹാൽ എന്നിവരാണ് പിടിയിലായത്
ഭീഷണിപ്പെടുത്തി 17000 രൂപയും മൊബൈൽഫോണും കവർന്ന കേസിലാണ് അറസ്റ്റ്
കൊണ്ടോട്ടി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്
കേസിൽ രണ്ടുപേർ നേരത്തെ പിടിയിലായിരുന്നു
കത്തി കാട്ടി ഹോട്ടൽ മുറിയിൽ മോഷണം
SIR ജോലികൾക്ക് വിദ്യാർത്ഥികളും
SIR ജോലികൾക്ക് വിദ്യാർത്ഥികളെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് കത്ത്
എന്യുമറേഷൻ ഫോം ശേഖരിക്കാനും ഡിജിറ്റലൈസേഷനും വിദ്യാർത്ഥികളെ ഉപയോഗിക്കുന്നത്
NCC, NSS വോളൻ്റിയർമാരെ വേണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കത്ത്
30 വരെ വിദ്യാർത്ഥികളെ വിട്ടു നൽകണമെന്നാണ് ആവശ്യം
ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ സ്കൂളുകൾക്ക് അയച്ച കത്ത് പുറത്ത്
തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട
തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട.
50 കിലോ കഞ്ചാവ് പിടികൂടി
ഡാൻസഫ് സംഘമാണ് പിടികൂടിയത്
കാറിൽ കടത്താനായിരുന്നു ശ്രമം
വെള്ളനാട് സ്വദേശി ശരൺ (23) കസ്റ്റഡിയിൽ
ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്
ആന്ധ്രയിൽ നിന്നും വാങ്ങി കേരളത്തിൽ വിൽപ്പന നടത്താൻ എത്തിച്ച കഞ്ചാവാണ് പിടികൂടിയത്
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്
ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം. നടന്‍ കൃഷ്ണകുമാറിന്‍റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്
ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
തട്ടിയെടുത്തത് 66 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച്
മൂന്ന് ജീവനക്കാരികളടക്കം നാല് പേരെ പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കി
ജീവനക്കാരികളായ വിനീത,ദിവ്യ, രാധാകുമാരി എന്നിവര്‍ പ്രതികൾ
വിനീതയുടെ ഭര്‍ത്താവ് ആദര്‍ശിനെയും പ്രതിചേര്‍ത്തു
ക്യു ആർ കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് എന്നും ക്രൈം ബ്രാഞ്ച്
തട്ടിയെടുത്ത പണം കൊണ്ട് സ്വര്‍ണവും വാഹനങ്ങളും വാങ്ങിയെന്നും കുറ്റപത്രത്തില്‍ പറയുന്നു
വാഹനാപകടത്തിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് പരിക്ക്
തൃശ്ശൂർ. വാഹനാപകടത്തിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് പരിക്ക്
കുഴൂർ ബ്ലോക്ക് ഡിവിഷൻ സിപിഐഎം സ്ഥാനാർത്ഥി തോമസ് പുളിക്കലിനാണ് അപകടത്തിൽ പരിക്കേറ്റത്
കുളൂർ സ്കൂളിന് സമീപത്തായി സ്കൂട്ടർ അപകടത്തിൽ റോഡിൽ വീണു കിടക്കുന്നതായി നാട്ടുകാരാണ് കണ്ടെത്തിയത്
അപകടകാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല
മുഖത്തുള്ള അസ്ഥികൾക്കുൾപ്പെടെ പൊട്ടൽ ഉണ്ടായിട്ടുണ്ട്
മാളയിലെ ബിലീവേഴ്സ് എൻ സി എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച തോമസിനെ ചികിത്സയ്ക്ക് എറണാകുളത്തേക്ക് മാറ്റി
ഗൾഫിൽ നിന്നും യൂറോപ്പിൽ നിന്നും തൊഴിൽദാതാക്കളെത്തും; ‘കേരള മോഡൽ’ പിന്തുടർന്ന് കർണാടക, തൊഴിൽമേള ജനുവരിയിൽ
ബെംഗളൂരു: അന്താരാഷ്ട്ര തൊഴിൽമേള സംഘടിപ്പിക്കാൻ കർണാടക സർക്കാർ. നഴ്സിംഗ് ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ വിദഗ്ധ തൊഴിലാളികൾക്ക് വിദേശത്ത് ജോലി നേടിക്കൊടുക്കുന്നതിനായാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. അടുത്ത വർഷം ജനുവരിയിൽ ബെംഗളൂരുവിലാണ് ഈ മേള നടക്കുക.
ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിൽദാതാക്കൾ മേളയുടെ ഭാഗമായി ബെംഗളൂരുവിൽ എത്തും. അവിടെ വെച്ച് തന്നെ ഉദ്യോഗാർത്ഥികളുടെ നിയമന നടപടികൾ ആരംഭിക്കുന്ന രീതിയിലാണ് തൊഴിൽമേളയുടെ ക്രമീകരണം. വിദേശത്തേക്ക് തൊഴിലാളികളെ അയക്കുന്ന കേരളത്തിന്റെ രീതി മാതൃകയാക്കിയാണ് ഈ തൊഴിൽമേള സംഘടിപ്പിക്കുന്നതെന്ന് കർണാടക നൈപുണി വികസന വകുപ്പ് അധികൃതർ അറിയിച്ചു.
നഴ്‌സുമാർ, കെയർടേക്കർമാർ, പ്ലംബർമാർ, മരപ്പണിക്കാർ, മെക്കാനിക്കുകൾ, മറ്റ് വിദഗ്ധ തൊഴിലാളികൾ എന്നിങ്ങനെ വിവിധ വിഭാഗക്കാർക്ക് ബെംഗളൂരുവിലെ തൊഴിൽമേള പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. വിദേശ ജോലി നേടാൻ ലക്ഷ്യമിടുന്നവരുടെ തൊഴിൽ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനായി പരിശീലന പരിപാടികൾ നടത്തുന്നുണ്ട്. ജർമനിയിലെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി ജർമൻ ഭാഷയിൽ പ്രത്യേക കോഴ്സും ഇതിന്റെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്.
കൊളസ്ട്രോൾ നിയന്ത്രിക്കുന്നത് മുതൽ പ്രതിരോധശേഷി കൂട്ടുന്നത് വരെ ; പെരുംജീരകം കഴിക്കുന്നതിന്റെ ആറ് ഗുണങ്ങൾ
പെരുംജീരകത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവയാൽ സമ്പന്നമായ പെരുംജീരകം ഹൃദയാരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. പെരുംജീരകത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര എന്നിവയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ, ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
ഉത്കണ്ഠ നിയന്ത്രിക്കുന്ന കാര്യത്തിൽ പെരുംജീരകം സഹായകമാണ്. പെരുംജീരകത്തിൽ നിന്നുള്ള സത്ത് ഓക്കാനം, ഛർദ്ദി, തലകറക്കം തുടങ്ങിയ ഉത്കണ്ഠ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നതായി അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തി.
പെരുംജീരകത്തിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ കുടൽ വീക്കം മൂലമുണ്ടാകുന്ന വീക്കം മൂലമുണ്ടാകുന്ന രോഗങ്ങളുടെ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നു. പെരുംജീരകത്തിന്റെ സത്ത് ദഹനനാളത്തിലെ വീക്കം ചികിത്സിക്കാൻ സഹായിക്കും. പെരുംജീരകം ഇട്ട് വെള്ളം കുടിയ്ക്കുന്നത് മൂത്രത്തിന്റെ ഉത്പാദനം കൂട്ടും. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ ഉപകരിക്കും. മെറ്റബോളിസം കൂട്ടാനും ഇത് നല്ലതാണ്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഇത് പതിവായി കുടിക്കാം.
പെരുംജീരക വെള്ളത്തിലെ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും മുഖക്കുരു, മറ്റ് ചർമ പ്രശ്‌നങ്ങൾ എന്നിവയെ പ്രതിരോധിക്കും. പെരുംജീരകം വിത്തിലെ ആന്റി-ഇൻഫ്‌ളമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
വിറ്റാമിൻ സി, എ, ഫൈബർ, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ് എന്നിവ അടങ്ങിയ പെരുംജീരകംശരീരത്തെ തണുപ്പിക്കാനും ക്ഷീണം, നിർജ്ജലീകരണം എന്നിവ തടയാനും നല്ലതാണ്. നാരുകൾ ധാരാളം അടങ്ങിയ പെരുംജീരകം വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ഇവയുടെ കലോറിയും വളരെ കുറവാണ്.
ലോറിയിൽ നിന്ന് അഞ്ച് ലക്ഷം കവർന്ന് ക്ലീനർ മുങ്ങി, ഏഴ് മാസത്തെ ആഡംബര ജീവിതത്തിനൊടുവിൽ പിടിയിൽ
മലപ്പുറം: മത്സ്യവുമായെത്തിയ ലോറിയില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷത്തിലധികം രൂപ കവര്‍ന്ന കേസിലെ പ്രതി പിടിയിൽ. ഏഴ് മാസങ്ങള്‍ക്കുശേഷമാണ് പ്രതിയെ കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. ഇടുക്കി രാജകുമാരി കാരഞ്ചേരിയില്‍ അനന്ദുവാണ് (26) അറസ്റ്റിലായത്.
കൊണ്ടോട്ടി പൊലീസ് പഴുതടച്ചു നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ കാസര്‍ക്കോട്ടുനിന്നാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ 10നാണ് കേസിനാസ്പദമായ സംഭവം. കൊണ്ടോട്ടിയിലെ മത്സ്യമൊത്ത മാര്‍ക്കറ്റിലേക്ക് മത്സ്യവുമായെത്തിയ താനാളൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയില്‍ വ്യാപാരാവശ്യത്തിനായി കരുതിയിരുന്ന പണം കവര്‍ന്ന് അനന്ദു കടന്നുകളയുകയായിരുന്നു. ലോറിയില്‍ ഒരുമാസം മുമ്പ് ക്ലീനർ ജോലിക്കാരനായി കയറിയതായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവറുടെ പരിചയത്തില്‍ ജോലിക്ക് കയറിയ യുവാവിന്റെ തിരിച്ചറിയല്‍ രേഖകളൊന്നും വാഹനയുടമയുടെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ന്ന് കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് സംഘം നടത്തിയ വിശദമായ അന്വേഷണത്തില്‍ ഇയാളുടെ മേല്‍വിലാസം കണ്ടെത്തിയെങ്കിലും അനന്ദു നാലുവര്‍ഷം മുമ്പ് നാട്ടില്‍നിന്ന് പോയതായാണ് വിവരം ലഭിച്ചത്. കൂടുതല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കാസര്‍ക്കോട്ടുവെച്ച് പിടികൂടാനായത്. മോഷണത്തിനുശേഷം ആഢംബര ജീവിതം നയിച്ചുവരികയായിരുന്ന യുവാവ് രാജ്യത്തിലെ വിവിധ ഭാഗങ്ങളില്‍ താമസിച്ച് തട്ടിപ്പുകള്‍ നടത്തി വരികയായിരുന്നെന്ന് പൊലീസ് പറയുന്നത്.
മറ്റൊരു സംഭവത്തിൽ വടകര അഴിയൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഹിമാലയ ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ച യുവാവിനെ പൊലീസ് പിടികൂടി. കാസര്‍കോട് പനയാല്‍ സ്വദേശി ചേര്‍ക്കപ്പാറ ഹസ്സ മന്‍സിലില്‍ താമസിക്കുന്ന ഇബ്രാഹിം ബാദുഷയാണ് പിടിയിലായത്. ചോമ്പാല പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ ടി സുനില്‍ കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.
എത്യോപ്യയിലെ അഗ്നി പർവതസ്ഫോടനം: ചാര മേഘങ്ങൾ ചൈനയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്, വൈകിട്ടോടെ ഇന്ത്യയിൽ നിന്ന് ഒഴിയും
ന്യൂഡൽഹി: എത്യോപ്യയിലെ അഗ്നിപർവ്വതത്തിൽ നിന്നുയർന്ന ചാര മേഘങ്ങൾ ചൈനയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വൈകിട്ട് 7.30 ഓടെ ചാരമേഘങ്ങൾ ഇന്ത്യയിൽ നിന്നും ഒഴിയും എന്നാണ് വിവരം. അഗ്നി പർവതസ്ഫോടനത്തിന് പിന്നാലെ വടക്കൻ ഇന്ത്യിലേക്ക് ചാരമേഘങ്ങൾ നീങ്ങിയിരുന്നു.
ന്യൂഡൽഹിയിലടക്കം വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഇത് ആശങ്ക ഉണ്ടാക്കിയിരുന്നു. കരിമേഘ പടലം വടക്കൻ ഇന്ത്യയിലേക്ക് നീങ്ങിയതിനാല്‍ കൊച്ചിയിലേക്കുള്ളതടക്കം നിരവധി വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. സർവീസുകൾക്ക് തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും അധികൃതർ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. ഇന്ന് നാല് ആഭ്യന്തര വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. വിമാനങ്ങളിൽ സുരക്ഷാ പരിശോധന നടത്താൻ വേണ്ടിയാണ് സർവീസ് റദ്ദാക്കിയത്. ചാരമേഘങ്ങൾ ബാധിച്ച മേഖലകളിലൂടെ പറന്ന വിമാനങ്ങളിലാണ് സുരക്ഷാ പരിശോധന. ചെന്നൈ – മുംബൈ, ഹൈദരാബാദ് – മുംബൈ, കൊൽക്കത്ത – മുംബൈ, ഹൈദരാബാദ് – ഡൽഹി സർവീസുകൾ ആണ് റദ്ദാക്കിയത്.
ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായി എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. എത്യോപ്യയിലെ അഫാർ മേഖലയിലുള്ള ഈ അഗ്നിപർവ്വത സ്ഫോടനം കാരണം സമീപത്തെ അഫ്ദെറ ഗ്രാമം മുഴുവൻ ചാരത്തിൽ മൂടിയിരുന്നു. സ്ഫോടനം എർത അലെ, അഫ്ദെറ ടൗൺ എന്നിവിടങ്ങളിൽ ചെറിയ ഭൂചലനങ്ങൾക്ക് കാരണമായി. സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്കുയർന്ന കട്ടിയുള്ള ചാരത്തിൻ്റെ കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചു. ഈ ചാരക്കൂമ്പാരത്തിൻ്റെ കട്ടിയുള്ള ഭാഗങ്ങൾ ഇപ്പോൾ ഡൽഹി, ഹരിയാണ, സമീപപ്രദേശങ്ങളായ ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്ക് നീങ്ങിയെത്തിയിരുന്നു. ഈ പുകപടലം അന്തരീക്ഷത്തിൻ്റെ മുകൾത്തട്ടിൽ മേഘപടലം പോലെ ആയതിനാൽ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വായുവിൻ്റെ ഗുണനിലവാരം കുറയാനുള്ള സാധ്യത കുറവാണെന്നാണ് കരുതുന്നത്.
വിമാന സർവീസുകൾ റദ്ദാക്കി; ജാഗ്രതാ നിർദ്ദേശം
അഗ്നിപർവ്വത ചാരം വിമാന എൻജിനുകൾക്ക് ഗുരുതരമായ തകരാറുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ആകാശ എയർ, ഇൻഡിഗോ, കെ.എൽ.എം തുടങ്ങിയ വിമാനക്കമ്പനികൾ തങ്ങളുടെ സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിരിക്കുകയാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈനുകൾക്ക് കരിമേഘ പടലങ്ങൾ ഉള്ള പ്രദേശങ്ങൾ ഒഴിവാക്കാനും, ഏറ്റവും പുതിയ അഡ്വൈസറികൾ അനുസരിച്ച് ഫ്ലൈറ്റ് പ്ലാനിംഗ്, റൂട്ടിംഗ്, ഇന്ധനത്തിൻ്റെ അളവ് എന്നിവയിൽ മാറ്റം വരുത്താനും നിർദ്ദേശം നൽകി. എൻജിൻ പ്രവർത്തനത്തിലെ അപാകതകളോ കാബിനിൽ പുകയോ ഗന്ധമോ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിമാനത്താവളങ്ങളിൽ അഗ്നിപർവ്വത ചാരത്തിൻ്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ റൺവേ, ടാക്‌സിവേ, അപ്രോൺ എന്നിവ ഉടൻ പരിശോധിക്കുകയും, സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം വിമാന സർവീസുകൾ പുനരാരംഭിക്കുകയും വേണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.മആകാശ എയർ: നവംബർ 24, 25 തീയതികളിലെ ജിദ്ദ, കുവൈറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ആകാശ എയർ വിമാനങ്ങൾ റദ്ദാക്കി. കെ.എൽ.എം. കെ.എൽ.എം. റോയൽ ഡച്ച് എയർലൈൻസിൻ്റെ ആംസ്റ്റർഡാം-ഡൽഹി (KL 871) സർവീസും തിരിച്ചുള്ള ഡൽഹി-ആംസ്റ്റർഡാം സർവീസും റദ്ദാക്കി. എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് ചാരത്തിൻ്റെ മേഘങ്ങൾ പടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട് ഉണ്ടെന്നും, യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും ഇൻഡിഗോ സോഷ്യൽ മീഡിയയിൽ അറിയിച്ചു.
സ്വര്‍ണവില വീണ്ടും 93,000ന് മുകളില്‍
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 93,000ന് മുകളില്‍. ഇന്ന് ഒറ്റയടിക്ക് 1400 രൂപയാണ് വര്‍ധിച്ചത്. 93,160 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 175 രൂപയാണ് വര്‍ധിച്ചത്. 11,645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്.








































