26.1 C
Kollam
Wednesday 31st December, 2025 | 10:04:34 PM
Home Blog Page 153

ഹോങ്കോങ്ങിൽ വൻ തീപിടിത്തം 13 മരണം

ഹോങ്കോങ്ങിൽ വൻ തീപിടിത്തം 13 മരണം
.തീപിടിച്ചത് ഫ്ളാറ്റ് സമുച്ചയത്തിന്
ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിലേക്ക് തീ പടരുകയായിരുന്നു

ഫ്ലാറ്റ് സമുച്ചയത്തിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

തായ് പോ ജില്ലയിലാണ് ദുരന്തം

ഫ്ലാറ്റുകളുടെ പുറംഭാഗത്ത് സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള ഫോൾഡിംഗിലേക്ക് തീപടർന്നാണ് അപകടം

2,000 അപ്പാർട്ടുമെന്റുകൾ ഉൾക്കൊള്ളുന്ന എട്ട് ബ്ലോക്കുകൾ ഉൾക്കൊള്ളുന്നതാണ് ഭവന സമുച്ചയം

സ്പെഷ്യൽ സബ് ജയിലിൽ റിമാന്റ് പ്രതിമരിച്ചു

കാസർഗോഡ്. സ്പെഷ്യൽ സബ് ജയിലിൽ റിമാന്റ് പ്രതിമരിച്ചു. ദേളി സ്വദേശി മുബഷിറാണ് മരിച്ചത്. 2016ലെ  പോക്സോ കേസിൽ പ്രതിയാണ് മുബഷിർ.


പുലർച്ചെയാണ് കാസർഗോഡ് സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ ഇരിക്കെ ദേളി സ്വദേശി മുബഷീർ മരിച്ചത്.  അഞ്ചുമണിയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട പ്രതിയെ ആശുപത്രിയിൽ എത്തിക്കും വഴി മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.  മുബഷീറിന് ജയിലിൽ മർദ്ദനമേറ്റിരുന്നതായി സഹോദരൻ മുഹമ്മദ് സൽമാൻ


ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്ന് പോസ്റ്റ്മോർട്ടം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


2016 ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയാണ് മുബഷിർ. കേസിന് പുറകെ വിദേശത്തേക്ക് കടന്ന പ്രതി രണ്ടുമാസം മുൻപാണ് നാട്ടിലെത്തിയത്. മൂന്നാഴ്ച മുൻപ് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു….

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു ഒരു കുട്ടിക്ക് ദാരുണാന്ത്യം

പത്തനംതിട്ട . സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു ഒരു കുട്ടിക്ക് ദാരുണാന്ത്യം. ആദിലക്ഷ്മി ( 8 ) ആണ് മരിച്ചത്.
അപകടം പത്തനംതിട്ട കരുമാൻതോട് തൂമ്പാക്കുളത്ത് .കരിമാൻതോട്
ശ്രീനാരായണ സ്കൂളിലെ
കുട്ടികളാണ്  അപകടത്തിൽ പെട്ടത്.അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കുട്ടികളെ കോന്നി ആശുപത്രിയിലേക്ക് മാറ്റി. 6 കുട്ടികളാണ് ഉണ്ടായിരുന്നത്..
വാഹനത്തിന് കുറുകെ പാമ്പ് ചാടിയപ്പോൾ വെട്ടിച്ചതെന്ന് പ്രാഥമിക നിഗമനം 
മറ്റ്കുട്ടികളുടെ പരിക്ക് ഗുരുതരമല്ല

സോഷ്യൽ മീഡിയയിലെ പ്രചാരണം വ്യാജം: ഓച്ചിറയിൽ വിദ്യാർത്ഥി ലഹരി ഉപയോഗിച്ചെന്ന വാർത്ത തെറ്റ്; കുട്ടിക്ക് സംഭവിച്ചത് സോഡിയം കുറവ്



ഓച്ചിറ: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ വെച്ച് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥി രാസലഹരി ഉപയോഗിച്ചു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തെറ്റായി ചിത്രീകരിച്ച് പ്രചരിച്ച ഈ വാർത്തയിൽ, ആദ്യം പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പേജായ ‘Ramesan B Three-rp Visuals’  പേജിലാണ് ഈ വ്യാജ വാർത്ത വന്നത്.

സത്യം ഇതാണ്:

സോഡിയം കുറഞ്ഞ അവസ്ഥ (Hyponatremia)
വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരിവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് വ്യക്തമായത്. കുട്ടിക്ക് സോഡിയത്തിന്റെ അളവ് കുറയുന്ന (Hyponatremia) ആരോഗ്യപ്രശ്നമാണ് ഉണ്ടായിരുന്നത്. തലകറക്കം, സ്ഥലകാലബോധം നഷ്ടപ്പെടുക, അസ്വഭാവികമായി പെരുമാറുക തുടങ്ങിയ ബുദ്ധിമുട്ടുകൾ ഇദ്ദേഹത്തിന് സ്ഥിരമായി ഉണ്ടാവാറുണ്ട്.
“മുൻപ് പരീക്ഷാ ഹാളിൽ വെച്ചും സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ഈ കുട്ടിക്ക് സമാനമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു.

വാർത്ത സത്യമാണെന്ന് കരുതി   Kollam പ്രാദേശികം ആ പേജ് ഷെയർ ചെയ്യുക ഉണ്ടായി അതിന് ആ കുട്ടിയോടും കുടുംബത്തോടും നിലവിൽ മാപ്പ് പറയുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് അഫ്ഗാൻ മാധ്യമങ്ങൾ

കാബൂൾ. ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഉൾപ്പെടെ നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും വാർത്തകൾ

മുൻ പ്രധാനമന്ത്രി പാകിസ്ഥാനിലെ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കൊല്ലപ്പെട്ടെന്നാണ്  റിപ്പോർട്ടുകൾ

വാർത്തകൾക്ക് പിന്നാലെ അഡിയാല ജയിലിന് മുന്നിലെത്തിയ ഇമ്രാൻ ഖാൻ്റെ സഹോദരിമാരെ പൊലീസ് ആക്രമിച്ചതായും ആരോപണമുണ്ട്

72 കാരനായ ഖാൻ മനുഷ്യത്വരഹിതമായ പീഡനത്തിന് കീഴടങ്ങിയെന്നും അദ്ദേഹത്തിന്റെ മൃതദേഹം ജയിലിന് പുറത്തേക്ക് മാറ്റിയെന്നും അഫ്ഗാൻ ടൈംസ് റിപ്പോർട്ട് ചെയ്തു

കഴിഞ്ഞ മേയിലും ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായി വാർത്ത പരന്നിരുന്നു.

പാകിസ്ഥാൻ സർക്കാർ വാർത്തകൾ നിഷേധിച്ചു

കസ്റ്റഡിയിലായിരുന്ന ഇമ്രാൻ ഖാനെ അസിം മുനീറും ഐഎസ്‌ഐ ഭരണകൂടവും കൊലപ്പെടുത്തിയതായാണ് ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ എക്സ് പോസ്റ്റ്

ഇത് തീവ്രവാദ പാകിസ്ഥാന്റെ സമ്പൂർണ്ണ അന്ത്യത്തെ അടയാളപ്പെടുത്തുമെന്നും ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയം

ഇമ്രാൻ ഖാൻ 2023 ഓഗസ്റ്റ് മുതൽ ജയിലിലാണ്

ജയിലിൽ ഇമ്രാൻ ഖാനെ സന്ദർശിക്കുന്നതിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്

പാകിസ്ഥാൻ തെഹ്രീക് ഇ-ഇൻസാഫ് (പിടിഐ) മേധാവിയാണ് ഇമ്രാൻ ഖാൻ

കർണ്ണാടക, മല്ലികാർജ്ജുൻ ഖാർഗെക്ക് നറുക്കു വീഴുമോ

ബംഗളുരു. കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം തുടരുന്നു

ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ പിന്തുണച്ച്  ബിജെപി രംഗത്തെത്തി. കേന്ദ്രം ആവശ്യപ്പെട്ടാൽ ശിവകുമാറിനെ പിന്തുണയ്ക്കുമെന്ന് ബിജെപി നേതാവ് സദാനന്ദഗൌഡ പറഞ്ഞു.


അതിനിടെ, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മുഖ്യമന്ത്രിയാകണമെന്ന്  മന്ത്രി ശിവാനന്ദ പാട്ടീൽ ആവശ്യപ്പെട്ടു.മുൻപ് ഖർഗെയെ പിന്തുണയ്ക്കാത്തതിൽ താനിപ്പോൾ ഖേദിക്കുന്നുവെന്നും ശിവാനന്ദ പാട്ടീൽ പറഞ്ഞു. 2015 ൽ മല്ലികാർജുൻ ഖാർഗെയെ മറികടന്നാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായത്.

തമിഴ്നാട് ട്രിച്ചിയിൽ 4000 മയക്കുമരുന്ന് ഗുളിക പിടി കൂടി

ട്രിച്ചി. തമിഴ്നാട് ട്രിച്ചിയിൽ മയക്കുമരുന്ന് വേട്ട
രണ്ട് പേർ പിടിയിൽ
വിൽപനയ്ക്കായി എത്തിച്ച 4000 മയക്ക് ഗുളികകൾ പിടികൂടി

മെഡിക്കൽ റെപ്രസെന്ററ്റീവ് വെങ്കടേഷ്, വിൽപനക്കാരൻ സതീഷ് എന്നിവരാണ് പിടിയിലായത്

പിടികൂടിയ മയക്ക് ഗുളികകൾക്ക് 1,62,000 രൂപ വിലവരും

യുവാവിനെ കാണാതായി

വർക്കല. മുതലപ്പൊഴിയിൽ ചൂണ്ട ഇടുന്നതിനിടയിൽ യുവാവിനെ കാണാതായി.

മാടൻവിള സ്വദേശി ജഹാസ് (28) നെയാണ് കാണാതായത്.

രാവിലെ 8.30 ഓടുകൂടി സൃഹൃത്ത് ഷെഹിനോടൊപ്പം ചുണ്ട ഇടാൻ എത്തിയതായിരുന്നു.

1 മണിയോടെ മുതലപ്പൊഴി  ലേലപ്പുരയിലെ വാർഫിനടിയിൽ  ചൂണ്ടയിടാൻ ഇറങ്ങിയിരുന്നു

സുഹൃത്തായ ഷഹിനാണ് ജഹാസിനെ കാണാതായ വിവരം പോലീസിനെയും നാട്ടുകാരെയും അറിയിക്കുന്നത്

അഗ്നിശമനാസേനയും കോസ്റ്റൽ പോലീസും  സംയുക്തമായി തിരച്ചിൽ ആരംഭിച്ചു

ഇന്ത്യയുടെ റണ്‍ അടിസ്ഥാനത്തിലെ ഏറ്റവും വലിയ തോല്‍വി

ഗുവാഹത്തിയില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തില്‍ 408 റണ്‍സിന് ദക്ഷിണാഫ്രിക്ക വിജയിച്ചു. 549 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 140 റണ്‍സില്‍ ഓള്‍ഔട്ടായി. ഇന്ത്യയുടെ റണ്‍ അടിസ്ഥാനത്തിലെ ഏറ്റവും വലിയ തോല്‍വിയാണിത്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 30 റണ്‍സിന് ജയിച്ചിരുന്നു. ദക്ഷിണാഫ്രിക്ക ആദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ ഒരു സമ്പൂര്‍ പരമ്പര വിജയം സ്വന്തമാക്കുന്നത്.
അഞ്ചാം ദിനമായ ബുധനാഴ്ച പ്രതിരോധിച്ചുനിന്നിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് തോല്‍വിയെങ്കിലും ഒഴിവാക്കി സമനില കൊണ്ട് തൃപ്തിപ്പെടാമായിരുന്നു. പക്ഷേ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പിടിച്ചുനില്‍ക്കാനാകാതെ കുഴങ്ങി. അര്‍ധ സെഞ്ചറി നേടിയ രവീന്ദ്ര ജഡേജ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ കുറച്ചെങ്കിലും പൊരുതിയത്. 87 പന്തുകള്‍ നേരിട്ട ജഡേജ 54 റണ്‍സെടുത്തു പുറത്തായി.
കുല്‍ദീപ് യാദവ് (38 പന്തില്‍ അഞ്ച്), ധ്രുവ് ജുറേല്‍ (മൂന്ന് പന്തില്‍ രണ്ട്), ഋഷഭ് പന്ത് (16 പന്തില്‍ 13), സായ് സുദര്‍ശന്‍ (139 പന്തില്‍ 14), വാഷിങ്ടന്‍ സുന്ദര്‍ (44 പന്തില്‍ 16), നിതീഷ് കുമാര്‍ റെഡ്ഡി (പൂജ്യം), മുഹമ്മദ് സിറാജ് (പൂജ്യം) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനങ്ങള്‍. അവസാന ദിനം കളി തുടങ്ങിയതിനു പിന്നാലെ കുല്‍ദീപ് യാദവിനെ സ്പിന്നര്‍ സിമോണ്‍ ഹാര്‍മര്‍ ബോള്‍ഡാക്കി. ധ്രുവ് ജുറേല്‍ വീണ്ടും നിരാശപ്പെടുത്തി. ഹാര്‍മറിന്റെ പന്തില്‍ മാര്‍ക്രം ക്യാച്ചെടുത്താണ് ജുറേല്‍ മടങ്ങിയത്. ഒരു സിക്‌സും ഫോറും നേടിയ ഋഷഭ് പന്തും അതേ രീതിയില്‍ പുറത്തായി.

കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ തടയാതെ സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണ ( എസ്ഐആര്‍ ) നടപടികള്‍ തടയാതെ സുപ്രീംകോടതി. കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഡിസംബര്‍ രണ്ടിന് ( ചൊവ്വാഴ്ച ) പരിഗണിക്കാനായി മാറ്റി. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

കേരളത്തിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിസംബര്‍ ഒന്നിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കാനും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്ഐആര്‍ നടപ്പാക്കുന്നതില്‍ എന്തെങ്കിലും പ്രശ്നം നേരിടുന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

ജില്ലാ കലക്ടര്‍മാര്‍ അടക്കം എസ്ഐആര്‍ നടപടികളുമായി സഹകരിച്ചു മുന്നോട്ടു പോകുന്നുണ്ട്. തെരഞ്ഞെടുപ്പും എസ്ഐആറും ഒപ്പം വന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് അറിയിക്കേണ്ടത്. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ വാദം ഉന്നയിക്കാന്‍ അവകാശമില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കമ്മീഷന്‍ ഉന്നയിക്കുന്ന സാഹചര്യമല്ല കേരളത്തിലേതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളോട് കോടതി നിര്‍ദേശിച്ചത്. ഡിസംബര്‍ 9 ന് വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിച്ചപ്പോള്‍, ഡിസംബര്‍ നാലിന് നടപടികള്‍ അവസാനിക്കുന്നതിനാല്‍ അടിയന്തരമായി പരിഗണിക്കണമെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഡിസംബര്‍ 2 ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്.