Home Blog Page 137

ശ്വാസകോശ രോഗങ്ങൾ: നാളെ സൗജന്യ പരിശോധനയുമായി എലിസ്റ്റർ ഹോസ്പിറ്റൽ

കൊല്ലം: വർധിച്ചു വരുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും സൗജന്യ രോഗനിർണയത്തിനും വേണ്ടി നവംബർ 30-ന് എലിസ്റ്റർ ഹോസ്പിറ്റലിൽ സൗജന്യ ശ്വാസകോശ രോഗനിർണയ ക്യാമ്പ് നടത്തുന്നു.

കൃത്യമായ ഇടവേളകളിലുള്ള മെഡിക്കൽ ചെക്കപ്പുകൾ ഒളിഞ്ഞിരിക്കുന്ന അസുഖങ്ങൾ മൂർഛിക്കുന്നത് തടയാൻ സഹായിക്കുമെന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് Elister Health Care ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.

സൗജന്യ പൾമണറി ഫംഗ്ഷൻ ടെസ്റ്റ് (PFT): ശ്വാസകോശത്തിന്റെ പ്രവർത്തനം അളക്കുന്നതിനുള്ള പ്രധാന പരിശോധനയാണിത്.

സൗജന്യ കൺസൾട്ടേഷനും രജിസ്‌ട്രേഷനും:

വിദഗ്ദ്ധ ഡോക്ടർമാരുമായി സൗജന്യമായി കൺസൾട്ടേഷൻ നേടാം.
ലാബ് പരിശോധനകൾക്ക് 10% കിഴിവ്: കൂടുതൽ പരിശോധനകൾ ആവശ്യമായി വരുന്നവർക്ക് ലാബ് ഇൻവെസ്റ്റിഗേഷനുകളിൽ 10% ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഒരു മുൻകരുതൽ എന്ന നിലയിൽ ഈ സൗജന്യ ക്യാമ്പിൽ എല്ലാവരും പങ്കെടുക്കണമെന്ന് എലിസ്റ്റർ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.

സ്ഥലം: എലിസ്റ്റർ ഹോസ്പിറ്റൽ (Elister Health Care), എലിസ്റ്റർ ടവർ, ശാസ്താംകോട്ട റോഡ്, ഭരണിക്കാവ്, കൊല്ലം.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും വിളിക്കുക: +91 953 933 1000.
വെബ്സൈറ്റ്: www.elistercare.com

HR88B8888 എന്ന നമ്പര്‍ സ്വന്തമാക്കാന്‍ നല്‍കിയ ബിസിനസുകാരന്‍ നല്‍കിയ ലേലത്തുക കണ്ട് കണ്ണുതള്ളി വാഹനപ്രേമികള്‍

വാഹന നമ്പര്‍ ലേലത്തിന്റെ ചരിത്രത്തില്‍ റെക്കോര്‍ഡ് ഇട്ട് ഹരിയാന ബിസിനസുകാരന്‍. ഫാന്‍സി വാഹന നമ്പറായ HR88B8888 സ്വന്തമാക്കാന്‍ ബിസിനസുകാരന്‍ അങ്ങേയറ്റം വരെ പോയപ്പോള്‍ ലേലത്തുക കോടി കടന്നു. ഒടുവില്‍ 1.17 കോടി രൂപയ്ക്ക് ലേലം ഉറപ്പിച്ചതോടെയാണ് വാഹന നമ്പര്‍ ലേലത്തിന്റെ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് ആയത്.

ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ നടന്ന ഓണ്‍ലൈന്‍ ലേലത്തിലാണ് ഈ വാഹന രജിസ്ട്രേഷന്‍ നമ്പര്‍ സ്വന്തമാക്കാന്‍ ഇത്രയും വലിയ തുക മുടക്കാന്‍ ബിസിനസുകാരന്‍ തയ്യാറായത്. ‘HR88B8888’ എന്ന ഫാന്‍സി നമ്പറിനായുള്ള ലേലം 50000 രൂപ മുതലാണ് ആരംഭിച്ചത്. ‘HR88B8888’ എന്നതിലെ HR എന്നത് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംസ്ഥാനത്തെയാണ് കാണിക്കുന്നത്. അതായത് ഹരിയാന. 88 എന്നത് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിനെയാണ് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍, അത് ചര്‍ഖി ദാദ്രി ആയിരുന്നു. B എന്നത് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ വാഹന പരമ്പര കോഡാണ്. 8888 എന്നത് ഓരോ വാഹനത്തിനും നല്‍കിയിട്ടുള്ള സവിശേഷമായ നാലക്ക നമ്പറാണ്.
ചാര്‍ഖി ദാദ്രിയിലെ ഭദ്ര സബ് ഡിവിഷനില്‍ നിന്നുള്ള ഒരു ബിസിനസുകാരനാണ് ലേലത്തില്‍ പങ്കെടുത്തത്. പങ്കാളിത്ത ഫീസായി 1,000 രൂപയും സെക്യൂരിറ്റി ഡെപ്പോസിറ്റായി 10,000 രൂപയും കെട്ടിവെച്ചാണ് ലേലത്തില്‍ പങ്കെടുത്തത്. ലേലത്തുക നിക്ഷേപിക്കാന്‍ അഞ്ച് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുശേഷം മുഴുവന്‍ പ്രക്രിയയും പൂര്‍ത്തിയായാല്‍ നമ്പര്‍ അനുവദിക്കും.
പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബിസിനസുകാരന്‍ ഭിവാനി ഗ്രാമത്തില്‍ നിന്നുള്ളയാളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫാന്‍സി നമ്പറിന്റെ അടിസ്ഥാന വില 50,000 ആണ്. എന്നാല്‍ ലേലം വിളി 1.17 കോടി വരെ ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പ്രത്യേക തുകയൊന്നും മനസ്സില്‍ ഉണ്ടായിരുന്നില്ല. നമ്പര്‍ ഇഷ്ടപ്പെട്ടു, മുന്നോട്ട് പോയി,’- അദ്ദേഹം പറഞ്ഞു. നമ്പര്‍ ഏത് വാഹനത്തിനാണ് ഉപയോഗിക്കേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ആ വ്യക്തി പറഞ്ഞു. ട്രാന്‍സ്പോര്‍ട്ട് ബിസിനസിന്റെയും സോഫ്‌റ്റ്വെയര്‍ കമ്പനിയുടെയും ഉടമസ്ഥനാണ് ഈ ബിസിനസുകാരന്‍.

നടിയെ ആക്രമിച്ച കേസ്; മൂന്നാം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുലര്‍ച്ചെ മദ്യലഹരിയിലായിരുന്നു സംഭവം. കൊച്ചി തമ്മനത്ത് താമസിക്കുന്ന മണികണ്ഠന്‍ കഴിഞ്ഞദിവസം മദ്യപിച്ചശേഷം നാട്ടുകാരോടും വാഹനയാത്രക്കാരോടും ബഹളം ഉണ്ടാക്കിയിരുന്നു. രാത്രി പരിശോധനയ്ക്കിറങ്ങിയ പാലാരിവട്ടം പൊലീസ് മണികണ്ഠനെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച മണികണ്ഠനെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കേസെടുത്തശേഷം വിട്ടയച്ചു. തുടര്‍ന്ന് സ്റ്റേഷനു പുറത്തെ കടയില്‍ നിന്നും ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു.
ഉടന്‍ തന്നെ പൊലീസെത്തി മണികണ്ഠനെ ആശുപത്രിയിലെത്തിച്ചു. ചികിത്സ നല്‍കിയശേഷം മണികണ്ഠനെ വിട്ടയച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തയാളാണ് മണികണ്ഠന്‍. ഡിസംബര്‍ എട്ടിന് നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി പ്രസ്താവിക്കാനിരിക്കുകയാണ്. കേസില്‍ എല്ലാ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ലിങ്ക് ബസ് ഇടിച്ച് ഒരാൾ മരിച്ചു

കായംകുളത്ത് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ലിങ്ക് ബസ് ഇടിച്ച് ഒരാൾ മരിച്ചു

പത്തിയൂർ സ്വദേശി മാങ്ങാട്ട് രാധാകൃഷ്ണൻ (59) ആണ് മരിച്ചത്

സ്‌കൂട്ടറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

അടൂർ കോടതി വളപ്പിൽ തെരുവ് നായക്കൂട്ടത്തെ ഉപേക്ഷിച്ചെന്ന് സംശയം

അടൂർ കോടതി വളപ്പിൽ തെരുവ് നായക്കൂട്ടത്തെ ഉപേക്ഷിച്ചെന്ന് സംശയം
കോടതി വളപ്പിൽ ഉള്ളത് ഇരുപതിലധികം നായകൾ
അടിയന്തര നടപടി ആവശ്യപ്പെട്ട് മജിസ്ട്രേറ്റ് നഗരസഭയ്ക്ക് കത്തു നൽകി

പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമെന്ന് അഭിഭാഷകർ

പൊലിസ് സ്റ്റേഷൻ വളപ്പിലും നായ്ക്കൂട്ടമുണ്ട്. ജീവനക്കാരുടെ ഉച്ചഭക്ഷണാവശിഷ്ടങ്ങൾ യഥേഷ്ടമുള്ളതിനാൽ നായ്ക്കൾ എങ്ങും പോകാറില്ല

ഒതായി മനാഫ് വധക്കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖിന് ജീവപര്യന്തം

മലപ്പുറം.യൂത്ത് ലീഗ് പ്രവർത്തകൻ ഒതായി മനാഫ് വധക്കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

വിധി വന്നത് കൊല നടന്ന് മുപ്പതു വർഷങ്ങൾക്ക് ശേഷം.

വിധിയിൽ സന്തോഷമെന്നും വെറുതെ വിട്ടവർക്ക് ശിക്ഷ വാങ്ങി നൽകാൻ ഏതറ്റം വരെയും പോകുമെന്നും കുടുംബം.

മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ്  വിധി പറഞ്ഞത്. പിഴതുകയായ ഒരു ലക്ഷം കേസിലെ രണ്ടാം സാക്ഷിയും കൊല്ലപ്പെട്ട മനാഫിന്റെ സഹോദരിയുമായ ഫാത്തിമക്ക് നൽകണം. പിഴതുക അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം. ഭാര്യക്കും രണ്ട് മക്കൾക്കും താൻ മാത്രമാണ് ഉള്ളതെന്നും താനും ഭാര്യയും നിത്യം മരുന്ന് കഴിക്കുന്ന രോഗികൾ ആണെന്നും ഷഫീഖ് കോടതിയെ അറിയിച്ചു. അതിനു ശേഷമാണു ശിക്ഷ വിധിച്ചത്. മാലങ്ങാടൻ ഷഫീഖ് മനാഫിനെ കൊല്ലുന്നത് കണ്ടിരുന്നുവെന്ന്  സഹോദരി ഫാത്തിമ. വൈകിയാണെങ്കിലും ശിക്ഷ കിട്ടിയതിൽ സന്തോഷം ഉണ്ട്. വെറുതെ വിട്ടവർക്ക് എതിരെ മേൽക്കോടതിയെ സമീപിക്കും

1995 ഏപ്രിൽ 13നാണ് പള്ളിപ്പറമ്പൻ മനാഫ് ഒതായി അങ്ങാടിയിൽ വെച്ച് കൊല്ലപ്പെട്ടത്. മുൻ എം.എൽ.എ, പിവി അൻവർ ഉൾപ്പെടെ 26 പേർ പ്രതികളായ കേസിൽ ഒരാൾ മാപ്പ് സാക്ഷി ആവുകയും 24 പേരെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ ഒന്നാം പ്രതി ഉൾപ്പെടെ 4 പേരെ തിരികെ എത്തിക്കാൻ കോടതിക്ക് പുറത്തും വലിയ പോരാട്ടമാണ് മനാഫിന്റെ കുടുംബം നടത്തിയത്.


നടൻ അമിത് ചക്കാലക്കലിന്‍റെ ഒരു വാഹനം വിട്ടു നൽകി

കൊച്ചി. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്‍റെ ഒരു വാഹനം വിട്ടു നൽകി. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാന്‍ഡ്ക്രൂയിസര്‍ വാഹനമാണ് വിട്ടു നൽകിയത്. അമിതിന്‍റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെ തീരുമാനം. ബോണ്ടിന്റെയും 20ശതമാനം ബാങ്ക് ഗ്യാരണ്ടിയുടെയും അടിസ്ഥാനത്തിലാണ് നടപടി. വാഹനം ഉപയോഗിക്കരുത്, കേരളത്തിന്‌ പുറത്തുകൊണ്ട് പോകരുത് തുടങ്ങി ഉപാധികളോടെയാണ് വിട്ടു നൽകിയത്. നേരത്തെ ദുൽഖർ സൽമാന്റെ വാഹനവും സമാനമായ ഉപാധികളോടെ വിട്ടു നൽകിയിരുന്നു

എൽ ഡി എഫ് വിമത സ്ഥാനാർഥിക്ക് കുത്തേറ്റു

എറണാകുളം ചേന്ദമംഗലത്ത് എൽ ഡി എഫ് വിമത സ്ഥാനാർഥിക്ക് കുത്തേറ്റു..
ചേന്ദമംഗലം പഞ്ചായത്ത് 10ആം വാർഡ് സ്ഥാനാർഥി ഫസൽ റഹ്‌മാനാണ് കുത്തേറ്റത്.പ്രതി വടക്കേക്കര സ്വദേശി മനോജിനെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിയായ മനോജും ഫസൽ റഹ്മാനും തമ്മിലുള്ള വ്യക്തി വിരോധമാണ് കത്തിക്കുത്തിൽ കലാശിച്ചത്.ഇന്നലെ ഉച്ചയോടെ ചേന്ദമംഗലം പഞ്ചായത്തിൽ വെച്ചാണ് ഫസൽ റഹ്മാന് കുത്തേറ്റത്.
പഞ്ചായത്ത്‌ ഓഫീസിൽ സെക്രടറിയെ കാണാൻ എത്തിയ മനോജും ഫസൽ റഹ്മാനും തമ്മിൽ വാക്കെറ്റവും സംഘർഷവുമുണ്ടായി.തുടർന്ന് മനോജ്‌ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്  ഫസൽ റഹ്മാനെ
കുത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഫസലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിയായ മനോജ്  പൊലീസ് കസ്റ്റഡിയിലാണ്.ഫേസ്ബുക് പോസ്റ്റുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണം എന്നാണ് പോലീസ് കണ്ടെത്തൽ.
ചേന്ദമംഗലത്ത് പഞ്ചായത്തിൽ 10-ാം വാർഡിൽ ഇടതുപക്ഷ വിമത  സ്ഥാനാർഥിയാണ് ഫസൽ റഹ്മാൻ.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഫസലിനെ കഴിഞ്ഞ ദിവസം പാർട്ടി പുറത്താക്കിയിരുന്നു.

പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി

തലശേരിയിൽ പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി. കാണാതായ തമിഴ്‌നാട് സേലം സ്വദേശിനിയായ വയോധികയുടേതായിരിക്കാം തലയോട്ടി എന്നാണ് സംശയം. ഇവരുടെ മകൾ നൽകിയ പരാതിയിൽ തലശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിക്ക് ആറു മാസം പഴക്കമുണ്ടെന്നാണ് സൂചന.


അതേസമയം, സംഭവുമായി ബന്ധപ്പെട്ട് വയോധികയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം

ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’യെന്ന തലക്കെട്ടോടെയാണ് വീക്ഷണത്തിന്റെ എഡിറ്റോറിയല്‍. രാഹുലിനെതിരൊയ നീക്കം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎം നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയാണ്. എതിരാളികള്‍ക്കെതിരെയുള്ള വ്യാജമായ ലൈംഗിക ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎമ്മില്‍ പടര്‍ന്നുപിടിക്കുന്ന അതിസാരവും ഛര്‍ദിയുമാണെന്ന് വീക്ഷണം മുഖപ്രസംഗം പറയുന്നു.
രാഹുലിന്റെ തലമുറയില്‍പ്പെട്ട ഒരുപറ്റം ചെറുപ്പക്കാര്‍ കോണ്‍ഗ്രസില്‍ വളര്‍ന്നു വരുന്നത് സിപിഎം ഭീതിയോടെ കാണുന്നു. അവരെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. രാഷ്ട്രീയ സര്‍ഗാത്മകതയും പ്രജ്ഞാശേഷിയുമുള്ള ചെറുപ്പക്കാര്‍ വളര്‍ന്നുവന്നാല്‍ അത് സിപിഎമ്മിനെ ഗോത്രഹത്യയിലേക്ക് എടുത്തെറിയുമെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി സിപിഎം രാഷ്ട്രീയ പ്രതിയോഗികളെയും അവരുടെ നിരപരാധികളായ കുടുംബത്തെയും കണ്ണീര് കുടിപ്പിക്കുകയും സമൂഹത്തിന് മുന്നില്‍ മോശക്കാരായി ചിത്രീകരിക്കുകയും ചെയ്ത ഒട്ടനവധി സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. 1996 ലെ സൂര്യനെല്ലി കേസും 2006 ലെയും 2011 ലെയും ഐസ്‌ക്രീം പാര്‍ലര്‍ കേസും വീക്ഷണം മുഖപ്രസം?ഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. സോളാര്‍ കേസിനു ശേഷം രണ്ടുതവണ സിപിഎം അധികാരത്തില്‍ വന്നെങ്കിലും ഒരു തുണ്ടുകടലാസ് തെളിവുപോലും കണ്ടെത്താന്‍ അന്നത്തെ ഗൂഢാലോചനാ സംഘത്തിനോ അതിന് ജന്മംകൊടുത്ത പിണറായി സര്‍ക്കാരിനോ സാധിച്ചില്ല.
ഇപ്പോഴും സിപിഎം മാലിന്യം വമിക്കുന്ന വ്യാജ കഥകളുണ്ടാക്കുന്നു. മറ്റ് പാര്‍ട്ടികള്‍ക്കില്ലാത്ത മികച്ച വിത്തുഗുണത്തെ ചവിട്ടിയരച്ച് കുലമൊടുക്കുകയാണ് ഇത്തരം രാഷ്ട്രീയപ്രേരിത ആരോപണങ്ങളുടെയും വ്യക്തിഹത്യയുടെയും ലക്ഷ്യം. അപവാദങ്ങളില്‍ പതറാതെയും വ്യക്തിഹത്യയില്‍ തകരാതെയും ജാഗ്രതയോടെ മുന്നോട്ടു പോകണമെന്നും മുഖപ്രസംഗത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയുമ്പോഴാണ്, പാര്‍ട്ടി പത്രം പരസ്യ പിന്തുണയുമായി രംഗത്തു വന്നിട്ടുള്ളത്.