ഗുരുവായൂരപ്പന് വഴിപാട് ആയി 36 പവന്‍ (288.5 ഗ്രാം) തൂക്കം വരുന്ന സ്വര്‍ണ കിരീടം സമര്‍പ്പിച്ചു. തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗന്‍ എന്ന ഭക്തനാണ് വഴിപാടായി സ്വര്‍ണ കിരീടം സമര്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെ കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമര്‍പ്പണം. ഗുരുവായൂര്‍ ക്ഷേത്രത്തിന് വേണ്ടി ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ കിരീടം ഏറ്റുവാങ്ങി. അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, ക്ഷേത്രം അസി.മാനേജര്‍മാരായ കെ. രാമകൃഷ്ണന്‍, കെ.കെ.സുഭാഷ്, സി.ആര്‍. ലെജുമോള്‍, കുലോത്തുംഗന്റെ ഭാര്യ രേണുകാദേവി, മക്കള്‍ എന്നിവര്‍ സന്നിഹിതരായി.
ഗുരുവായൂരപ്പന് വഴിപാട് ആയി 36 പവന്‍ തൂക്കം വരുന്ന സ്വര്‍ണ കിരീടം
ചൂട് കൂടും; 12 ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്ന് 12 ജില്ലകളില്‍ താപനില ഉയരാൻ സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും; തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഇന്നും ബുധനാഴ്ചയും ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
കുളവാഴ നീക്കം ചെയ്യല്‍, തൊഴിലുറപ്പ് പദ്ധതിയില്‍ ഉൾപ്പെടുത്തണമെന്ന് കൊടിക്കുന്നിൽ
ന്യൂഡെല്‍ഹി. ജലാശയങ്ങളിലെ കുളവാഴ നീക്കം ചെയ്യുന്നത് എംജിഎൻആർഇജിഎസിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (എം.ജി.എൻ.ആർ.ഇ.ജി.എസ്.) ഉൾപ്പെടുത്തി കുട്ടനാടൻ മേഖലയിലെ ജലാശയങ്ങളിൽ നിന്ന് കുളവാഴ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന് കത്ത് നൽകി.
നദികളിലും കനാലുകളിലും നെൽവയലുകളിലും അനിയന്ത്രിതമായ കുളവാഴ പെരുകുന്നത് മൂലമുണ്ടാകുന്ന പാരിസ്ഥിതികവും ഉപജീവനവുമായ വെല്ലുവിളികൾ ഉയർത്തിക്കാട്ടി സുരേഷ്, ആക്രമണകാരിയായ സസ്യങ്ങൾ ഉൾനാടൻ ജലഗതാഗതത്തെ സാരമായി തടസ്സപ്പെടുത്തുകയും ജലസേചന ചാലുകളെ തടസ്സപ്പെടുത്തുകയും നെൽക്കൃഷിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്ന അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു.
സമുദ്രനിരപ്പിന് താഴെയുള്ളതും പ്രവർത്തനക്ഷമമായ ജല പരിപാലന സംവിധാനങ്ങളെ വളരെയധികം ആശ്രയിക്കുന്നതുമായ താഴ്ന്ന കാർഷിക മേഖലയായ കുട്ടനാട്ടിലെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ജീവിതത്തെ ഈ പ്രശ്നം സാരമായി ബാധിക്കുന്നുണ്ടെന്ന് സുരേഷ് കത്തിൽ പറഞ്ഞു.
കേന്ദ്രാനുമതിയും സാങ്കേതിക പിന്തുണയും ലഭിച്ചാൽ കുട്ടനാട്ടിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുളവാഴ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നീക്കം ചെയ്യാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എംജിഎൻആർഇജിഎസിന് കീഴിൽ അത്തരം ജോലികൾ അനുവദിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്ന് അദ്ദേഹം മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു, ഘടനാപരമായതും മിഷൻ-മോഡ് സമീപനത്തിനും ജലാശയങ്ങളുടെ സുസ്ഥിരമായ ശുചീകരണം, പരിപാലനം, പുനരുദ്ധാരണം എന്നിവ ഉറപ്പാക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടി.
കുട്ടനാട്ടിലെ ജനങ്ങൾക്ക് പരിസ്ഥിതി സംരക്ഷണവും ഉപജീവനോപാധിയും ഉറപ്പാക്കാൻ മന്ത്രാലയത്തിൻ്റെ അനുകൂലമായ നടപടികൾ അനിവാര്യമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി കൂട്ടിച്ചേർത്തു.
താനെയിൽ 10 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു
.മഹാരാഷ്ട്രയിലെ താനെയിൽ 10 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു, 20കാരൻ അറസ്റ്റിൽ. ചോക്ലേറ്റും ചിപ്സും കാണിച്ച് പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചാണ് പ്രതി ക്രൂരകൃത്യം ചെയ്തത്. കൊലപാതക ശേഷം മൃതദേഹം കെട്ടിടത്തിന് താഴെക്ക് ഇട്ടു
പ്രതിയെ പോലീസ് പിടികൂടി. വീട്ടുജോലി ചെയ്യുന്ന അമ്മ പുറത്തുപോയ സമയത്താണ് കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്
പാതിവില തട്ടിപ്പ്; ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി:
പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. പാതിവില തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാണ് ആനന്ദകുമാര്‍. തട്ടിപ്പിൽ ആനന്ദ കുമാറിന് നിർണായ പങ്കുണ്ടെന്നാണ് ഒന്നാം പ്രതി അനന്തു കൃഷ്ണന്റെ മൊഴി.
സിഎസ്ആര്‍ ഫണ്ട് വാങ്ങാനായി രൂപീകരിച്ച കോണ്‍ഫഡറേഷൻ ഓഫ് എൻജിഒ എന്ന സംഘടനയുടെ പ്രസിഡൻ്റെന്ന നിലയിൽ ആനന്ദ് കുമാറിനെ എല്ലാ മാസവും പ്രതിഫലവും ലഭിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
‘കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയില്‍ വരും’; വീണക്കെതിരെ കേസെടുക്കാനൊരുങ്ങി ഇ.ഡി; എസ്.എഫ്.ഐ.ഒയോട് മാസപ്പടി കേസിന്റെ രേഖകള്‍ ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുക്കാൻ സാധ്യത.
മാസപ്പടി കേസുമായി ബന്ധപ്പെട്ട രേഖകള്‍ എസ്.എഫ്.ഐ.ഒയോട് ഇ.ഡി ആവശ്യപ്പെട്ടു. നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്ന ഇ.ഡി കേസ് കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് പറയുന്നത്.
നേരത്തെ കർണാടക ഹൈക്കോടതിയില്‍ ഈ കേസ് വന്നപ്പോഴാണ് ഇ.ഡി പ്രാഥമികാന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ എസ്‌എഫ്‌ഐഒയോട് ഇ.ഡി രേഖകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, മാസപ്പടിക്കേസില്‍ എസ്.എഫ്.ഐ.ഒയുടെ തുടർനടപടികള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള സിം.എം.ആർ.എല്‍ ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 2.30നാണ് ഹർജികളില്‍ വാദം കേള്‍ക്കുക. കേസില്‍ ടി. വീണയെ പ്രതിചേർത്ത് എസ്‌എഫ്‌ഐഒ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ കേന്ദ്ര കമ്ബനി കാര്യമന്ത്രാലയം പ്രോസികൂഷൻ നടപടികള്‍ക്ക് അനുമതി നല്‍കിയിരുന്നു.
സേവനമില്ലാതെ പണം കൈപ്പറ്റിയെന്ന കണ്ടെത്തലിലാണ് വീണക്കും സി.എം.ആർ.എല്‍ എം.ഡി ശശിധരൻ കർത്തക്കും എക്സാലോജിക്കിനും സി.എം.ആർ.എല്ലിനും സഹോദര സ്ഥാപനങ്ങള്‍ക്കുമെതിരെ കമ്പനികാര്യചട്ടം 447 വകുപ്പ് ചുമത്തിയത്. ആറുമാസം മുതല്‍ 10 വർഷംവരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. വീണ ഉള്‍പ്പെടെയുള്ളവർക്കെതിരായ 166 പേജ് കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
വാര്‍ത്താനോട്ടം
2025 ഏപ്രിൽ 09 ബുധൻ
BREAKING NEWS
?എൻ പ്രശാന്ത് ഐഎഎസ് നേരിട്ട് ഹാജരാകൻ നോട്ടീസ് നൽകി. ചീഫ് സെക്രട്ടറി പ്രശാന്തിനെ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയത്.
?കരുവന്നൂർ ബാങ്ക് കേസിൽ കെ രാധാകൃഷ്ണൻ എംപിയെ സാക്ഷിയാക്കുമെന്ന് ഇ ഡി. ഇന്നലെ ഏഴ് മണിക്കൂർ മൊഴി എടുത്തിരുന്നു.
?ഔഷധ മേഖലയ്ക്കും തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.

?മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതിയും സൂത്രധാരനുമായ തഹാവൂർ റാണെയെ ഉടൻ ഇന്ത്യയ്ക്ക് കൈമാറും, നടപടികൾ അവസാന ഘട്ടത്തിൽ
?ഇരുതലമൂരിയെ കടത്തിയ സംഭവത്തിൽ പിടിയിലായവരെ രക്ഷിക്കാൻ കൈക്കൂലി വാങ്ങി പിടിയിലായ പാലോട് റെയ്ഞ്ച് ഓഫീസറെ സസ്പെൻ്റ് ചെയ്തു.
?കോഴിക്കോട് ചേമഞ്ചേരിയിൽ രാവിലെ 6.30 ഓടെ ടൈലുമായി പോയ ടോറസ് ലോറി നിയന്ത്രണം വിട്ട് സ്ക്കൂട്ടർ യാത്രികനെ ഇടിച്ച് മറിഞ്ഞു.

?കേരളീയം?
? സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുഭാവ പൂര്‍വമായ സമീപനമുണ്ടായാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് ആശാ സമര സമിതി. സിപിഎം ജനറല്‍ സെക്രട്ടറിക്ക് അയച്ച തുറന്ന കത്തിലാണ് സമരം അവസാനിപ്പിക്കാന്‍ സത്വര നടപടിയെടുക്കാനുള്ള അഭ്യര്‍ത്ഥന.
? തമിഴ്നാട് ഗവര്‍ണര്‍ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറല്‍ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
? കേരള സര്‍വകലാശാലയിലെ എംബിഎ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കുറ്റക്കാരനായ അധ്യാപകനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടേക്കും. ഇക്കാര്യത്തില്‍ വിസിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ബൈക്കില്‍ ഉത്തരക്കടലാസ് പാലക്കാടേക്ക് കൊണ്ടുപോയത് വീഴ്ചയെന്നാണ് അന്വേഷണ സമിതി റിപ്പോര്‍ട്ട്.

? കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ബാങ്കുമായി ഇടപാടുകളില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബോധ്യമായതായി കെ. രാധാകൃഷ്ണന്‍ എംപി. ചോദ്യംചെയ്യലിന് ശേഷം കൊച്ചിയില്‍ ഇഡി ഓഫീസിനുമുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംപി.
? കെ എസ് ആര്‍ ടി സിക്ക് സര്‍ക്കാര്‍ സഹായമായി 102.62 കോടി രൂപകൂടി ധനവകുപ്പ് അനുവദിച്ചു. പെന്‍ഷന്‍ വിതരണത്തിനായാണ് 72.62 കോടി രൂപ. മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായാണ് 30 കോടി രൂപ അനുവദിച്ചത്.
? സുരേഷ് ഗോപിയെ കുറിച്ചുള്ള തൊപ്പി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന സമരത്തെ പരിഹസിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പൊലീസ് തൊപ്പിയെ പറ്റി പറഞ്ഞാല്‍ തൊപ്പിയല്ലേ തനിക്കെതിരെ സമരം ചെയ്യേണ്ടതെന്ന് ഗണേഷ് കുമാര്‍ ചോദിച്ചു. സിനിമാ ഷൂട്ടിങിന് കൊണ്ടുവന്ന ഒരു തൊപ്പിയെ പറ്റിയാണ് താന്‍ തമാശ പറഞ്ഞത്.

? എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദപ്രസംഗം അവഗണിച്ചു തള്ളേണ്ടതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടര്‍ ഭരണം കിട്ടുമോ എന്നതില്‍ തദ്ദേശ തെരഞ്ഞെടുപ്പോടെ വ്യക്തത വരുമെന്നും ബിജെപിയെ താഴെ ഇറക്കാന്‍ എവിടെയൊക്കെ കോണ്‍ഗ്രസുമായി സഹകരിക്കണോ അവിടെയൊക്കെ അത് ചെയ്യുമെന്നും എംഎ ബേബി പ്രതികരിച്ചു.
? എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍. വെള്ളാപ്പള്ളിയെ ജനങ്ങള്‍ക്കറിയാമെന്നും മലപ്പുറത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയെ മറ്റൊരു രീതിയില്‍ കാണേണ്ടെന്നും മന്ത്രി പറഞ്ഞു.

? പി ജയരാജനെ വാഴ്ത്തിയുള്ള ഫ്ലെക്സ് ബോര്‍ഡുകള്‍ തള്ളി എം വി ജയരാജന്‍ . വ്യക്തിയല്ല പാര്‍ട്ടിയാണ് വലുതെന്നും പാര്‍ട്ടിയെക്കാള്‍ വലുതായി പാര്‍ട്ടിയില്‍ ആരും ഇല്ലെന്ന് ഇഎംഎസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
? അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
? പെണ്‍കുട്ടികള്‍ മുഴുവന്‍ റോഡിലൂടെ ഫോണ്‍ വിളിച്ച് നടക്കുകയാണെന്ന് നടന്‍ സലിംകുമാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും ഇത്രയും ഫോണ്‍ കോള്‍ ഉണ്ടാകില്ലെന്നും ഇവരൊന്നും ശ്രദ്ധിക്കുന്നില്ലെന്നും ഇവര്‍ക്കൊക്കെ കേരളത്തോട് പരമപുച്ഛമാണെന്നും ഇവരെ സംസ്‌കാരം പഠിപ്പിക്കണമെന്നും സലിംകുമാര്‍ പറഞ്ഞു.

? രാത്രി പട്രോളിങ്ങിനിടെ വാഹനത്തിലിരുന്ന് മദ്യപിച്ച കൊല്ലം പത്തനാപുരത്തെ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പൊലീസ് കണ്‍ട്രോള്‍ റൂം ഗ്രേഡ് എസ്.ഐ. സുമേഷ് ലാല്‍, ഡ്രൈവര്‍ സി. മഹേഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. വകുപ്പതല അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി സാമു മാത്യുവാണ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്.
? ഗായത്രിപ്പുഴയില്‍ ചീരക്കുഴി റെഗുലേറ്ററിനു താഴെ ഒഴുക്കില്‍പ്പെട്ട് 12 വയസുകാരന്‍ മരിച്ചു. പാലക്കാട് പുതുശ്ശേരി സ്വദേശി മനോജിന്റെയും ജയശ്രീയുടെയും മകന്‍ വിശ്വജിത്ത് ആണ് മരിച്ചത്. ഒഴുക്കില്‍പെട്ട രണ്ട് സുഹൃത്തുക്കളെ രക്ഷിച്ച് പുഴയിലുണ്ടായിരുന്ന പാറയോടടുപ്പിച്ച ശേഷമാണ് വിശ്വജിത്ത് ഒഴിക്കില്‍പ്പെട്ടത്.

?? ദേശീയം ??
? പ്രജാപിത ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയ അധ്യക്ഷ രാജയോഗിണി ദാദി രത്തന്‍മോഹിനി(101) അന്തരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം. നാളെയാണ് സംസ്‌കാരച്ചടങ്ങുകള്‍.
? പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയ, രാഷ്ട്രപതി ഒപ്പുവച്ച വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍. ഇന്നലെ മുതല്‍ നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഒന്നിന് പുറകെ ഒന്നായി പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

??അന്തർദേശീയം??
? അമേരിക്ക – ചൈന വ്യാപാരയുദ്ധം അതിരു കടക്കുന്നു. ചൈനീസ് ഉത്പ്ന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമാക്കി ഉയര്‍ത്തി ചൈനയെ വെല്ലുവിളിച്ചിരിക്കുകയാണ് അമേരിക്ക. ഇന്ന് മുതല്‍ പുതുക്കിയ തീരുവ പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു.
?അമേരിക്ക ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 34 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ചപ്പോള്‍ അതേ നാണയത്തില്‍ ചൈന തിരിച്ചടിച്ചതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. എന്നാല്‍ ചൈനയ്ക്കുമേലുള്ള യുഎസിന്റെ പകരച്ചുങ്കം അടിസ്ഥാനരഹിതമാണെന്നും ഏകപക്ഷീയമായ ഭീഷണിപ്പെടുത്തല്‍ രീതിയാണെന്നും ചൈനീസ് വാണിജ്യമന്ത്രാലയം പ്രതികരിച്ചു.

? ചൈനീസ് സമ്പദ്വ്യവസ്ഥ ഒരു കുളമല്ല, മറിച്ച് ഒരു സമുദ്രമാണെന്നാണ് വ്യാപര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ പ്രതികരണം. അതേസമയം 70 ഓളം രാജ്യങ്ങള്‍ താരിഫ് ചര്‍ച്ചകള്‍ക്കായി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ലോകത്തിന് അമേരിക്കയുടെ ആവശ്യമുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കി.
? കായികം ?
? ഐപിഎല്ലില്‍ ഇന്നലെ നടന്ന ത്രില്ലര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 4 റണ്‍സിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗ 36 പന്തില്‍ 87 റണ്‍സെടുത്ത നിക്കോളാസ് പുരാന്റേയും 81 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന്റേയും 47 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്കത്തിന്റേയും കരുത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെടുത്തു.

? ഐപിഎല്ലില്‍, ഇന്നലെ നടന്ന മറ്റൊരു ത്രില്ലര്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സിന് 18 റണ്‍സിന്റെ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് കിങ്സ് 42 പന്തില്‍ 103 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയുടെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു.
? കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.
ശബരിമല വ്രതം നോക്കുന്ന കാലത്ത് കടകളിൽ സസ്യാഹാരം മാത്രമേ പാടുള്ളൂ എന്ന് ഞങ്ങൾ പറയാറില്ല, പക്ഷേ മലപ്പുറത്ത് അങ്ങനെയല്ല കാര്യങ്ങള്‍, കെ സുരേന്ദ്രന്‍
കോഴിക്കോട്. മലപ്പുറത്ത് തികഞ്ഞ ഫാസിസ്റ്റ് നിലപാടാണ് പല കാര്യങ്ങളിലും മുസ്ലിം ലീഗ് എടുത്തിട്ടുള്ളതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മുസ്ലിം ലീഗ് തികഞ്ഞ വർഗീയ പാർട്ടിയാണ്. കേരളത്തിൻറെ മറ്റു ഭാഗങ്ങളിൽ ഉള്ളത് പോലെയല്ല മലപ്പുറത്ത് കാര്യങ്ങൾ നടക്കുന്നത്. ശബരിമല വ്രതം നോക്കുന്ന കാലത്ത് കടകളിൽ സസ്യാഹാരം മാത്രമേ പാടുള്ളൂ എന്ന് ഞങ്ങൾ പറയാറില്ല
പക്ഷേ മലപ്പുറം ജില്ലയിൽ ഒരു മാസം ഒരു തുള്ളി വെള്ളം ഒരാൾക്കും ലഭിക്കില്ല. രാമനാട്ടുകര മുതൽ തൃശ്ശൂർ ജില്ലയുടെ അതിർത്തി വരെ ഒരുതുള്ളി വെള്ളം ഒരാൾക്കും കിട്ടില്ല. പലസ്ഥലത്തും ഉച്ചക്കഞ്ഞി വരെ മുടങ്ങി. ഇത് ചോദ്യം ചെയ്യാൻ അവിടെ ന്യൂനപക്ഷം ആയിട്ടുള്ള രക്ഷിതാക്കൾക്ക് കഴിയുന്നില്ല. നിർബന്ധിച്ചാണോ കട അടപ്പിക്കുന്നത് എന്ന് ചോദിച്ചാൽ ആരും നിർബന്ധിക്കുന്നത് ഞങ്ങൾ കണ്ടിട്ടില്ല. പക്ഷേ കടകളൊന്നും തുറക്കുന്നില്ല. ഇത് ശരിയായ സമീപനം അല്ല
പുരോഹിത പാർട്ടികൾ ഇതിനെതിരെ രംഗത്ത് വരണം. ഇപ്പോൾ മലപ്പുറം ജില്ലയിൽ വാക്സിൻ എടുക്കുന്നില്ല. ഒരു വീട്ടിൽ ഒരു സ്ത്രീ അഞ്ചു പ്രസവം നടത്തി. ഇതിന് പിന്നിൽ ഒക്കെ ആൾക്കാർ ഉണ്ട്,വാക്സിനേഷനെതിരെ ബോധപൂർവ്വമായിട്ടുള്ള ക്യാമ്പയിൻ നടക്കുന്നു
ചരിത്രത്തിലേക്ക് പറക്കാൻ ഒരുങ്ങി എയര്‍ കേരള
ദുബൈ: ഇന്ത്യൻ വ്യോമയാന മേഖലയില്‍ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങി കേരളത്തിന്‍റെ സ്വന്തം എയർലൈൻ കമ്പനിയായ ‘എയർ, കേരള’.
കേരളത്തില്‍നിന്ന് ആദ്യ വിമാന സർവിസ് ആരംഭിക്കാൻ തയാറെടുക്കുന്ന എയർ കേരളയുടെ കോർപറേറ്റ് ഓഫിസ് ഉദ്ഘാടനം ഏപ്രില്‍ 15ന് നടക്കും.
ആലുവയില്‍ നിർമാണം പൂർത്തിയായ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോർപറേറ്റ് ഓഫിസിന്‍റെ ഉദ്ഘാടനം 15ന് വൈകീട്ട് 5.30ന് കേരള വ്യവസായ മന്ത്രി പി.പി. രാജീവ് നിർവഹിക്കും. പ്രൗഢമായ ചടങ്ങില്‍ ലോക്സഭ എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, രാജ്യസഭ എം.പി ഹാരിസ് ബീരാൻ, എം.എല്‍.എമാരായ അൻവർ സാദത്ത്, റോജി എം. ജോണ്‍, ആലുവ മുനിസിപ്പല്‍ ചെയർമാൻ എം.ഒ. ജോണ്‍, വൈസ് ചെയർപേഴ്സൻ സൈജി ജോളി, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ, മുൻ വിദേശകാര്യ സഹമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ വി. മുരളീധരൻ, ബിസിനസ് പ്രമുഖർ, സാംസ്കാരിക രംഗത്തെ മറ്റ് പ്രമുഖ അഭ്യുദയകാംക്ഷികള്‍, എയർ കേരളയുടെ സാരഥികള്‍, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും. മൂന്ന് നിലകളിലായി അത്യാധുനിക പരിശീലന സൗകര്യങ്ങള്‍ ഉള്‍പ്പെടെ വിശാലമായ ഓഫിസ് സമുച്ചയം ആലുവ മെട്രോ സ്റ്റേഷനു സമീപത്താണ് സ്ഥിതി ചെയ്യുന്നത്.
ഒരേ സമയം 200ല്‍ പരം വ്യോമയാന വിദഗ്ധർക്ക് ജോലി ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഓഫിസ് ക്രമീകരിച്ചിട്ടുള്ളത്. ഈ വർഷം അവസാനത്തോടെ സ്ഥാപനത്തില്‍ 750 ലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് എയർ കേരള മാനേജ്മെന്‍റ് അറിയിച്ചു. ആദ്യ ഘട്ടത്തില്‍ ആഭ്യന്തര സർവിസ് ആരംഭിക്കുന്ന എയർ കേരള വൈകാതെ അന്താരാഷ്ട്ര സർവിസിനും തുടക്കമിടും.
എയർ കേരളയുടെ ആദ്യ വിമാനം ജൂണില്‍ കൊച്ചിയില്‍നിന്നു പറന്നുയരും. അള്‍ട്രാ ലോ കോസ്റ്റ് വിമാന സർവിസുകളാണ് കമ്പനി നടത്തുകയെന്ന് ചെയർമാൻ അഫി അഹ്മദ് പറഞ്ഞു. അഞ്ച് വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നത് സംബന്ധിച്ച് ഐറിഷ് കമ്ബനികളുമായി കരാറായിട്ടുണ്ട്.
വിമാനങ്ങള്‍ സ്വന്തമായി വാങ്ങാനും പദ്ധതിയുണ്ടെന്ന് വൈസ് ചെയർമാൻ അയ്യൂബ് കല്ലട അറിയിച്ചു. ദക്ഷിണ, മധ്യ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും എയർ കേരള സർവിസുകള്‍ നടത്തുന്നതെന്ന് സി.ഇ.ഒ ഹരീഷ് കുട്ടി അറിയിച്ചു. 76 സീറ്റുകളുള്ള എ.ടി.ആർ വിമാനങ്ങളാണ് സർവിസിന് ഉപയോഗിക്കുന്നത്. എല്ലാം ഇക്കോണമി ക്ലാസ് സീറ്റുകളായിരിക്കും.
ജൂതനെ പിണറായി എതിര്‍ത്തത് ഇവിടെ വോട്ടില്ലാത്തതിനാല്‍, കെഎം ഷാജി
കോഴിക്കോട്.മുഖ്യമന്ത്രിയെ പരിഹസിച്ചു കെ എം ഷാജി . പിണറായിയും സിപിഐഎമ്മും ഇസ്രായേലിനെ എതിർത്തു,കാരണം ഇവിടെ ഒരു ജൂതനും വോട്ട് ചെയ്യാൻ ഇല്ല .
വെള്ളാപ്പള്ളിയെയും പിസി ജോർജിനെയും എതിർക്കില്ല,കാരണം വോട്ട് നഷ്ടപ്പെടും.ഒരു ചിലവും ഇല്ലാതെ സദ്ദാം ഹുസൈന് പിന്തുണ നൽകും,സംവരണം ഉൾപ്പെടെയുള്ള ഇവിടുത്തെ മുസ്ലിംകളുടെ അടിസ്ഥാന പ്രശ്നത്തെ പരിഗണിക്കില്ല.
വെള്ളാപ്പള്ളി പറഞ്ഞതിനേക്കാൾ മോശമായി സിപിഐഎം മലപ്പുറത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട് .
വെള്ളാപ്പള്ളി വിഷയത്തില്‍ വെള്ളാപ്പള്ളി തനിച്ചല്ല,പിന്നിൽ പിണറായി വിജയനും,രാജീവ് ചന്ദ്ര ശേഖരനും,വൃത്തികെട്ട മന്ത്രി സജി ചെറിയാനും ഉണ്ട്
വെള്ളാപ്പള്ളിയേക്കാൾ വലിയ വിഷത്തെ അതിജീവിക്കാനുള്ള കരുത്ത് മതേതര കേരളത്തിന് ഉണ്ട് . വെള്ളാപ്പള്ളിക്ക് കള്ള് കച്ചവടം അല്ലാതെ എന്തറിയാം . കോളെജ് അനുവദിക്കാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഒരു പേപ്പർ നൽകിയാൽ മതി,വെള്ളാപ്പള്ളി ഒരു പേപ്പർ എങ്കിലും നൽകിയിട്ടുണ്ടോ എന്നും കെഎം ഷാജി









































