കോഴിക്കോട് ഫറോക്കില്‍ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ക്രൂരപീഡനത്തിനിരയാക്കിയെന്ന് പരാതി. ഒപ്പമുണ്ടായിരുന്ന പതിനൊന്ന് വയസ്സുകാരന്‍ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.
പതിനഞ്ച് വയസ്സുള്ള രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് തന്നെ പീഡനത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി തന്നെയാണ് കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തിയത്. ഒരാഴ്ച്ച മുന്‍പാണ് പീഡനം നടന്നതെന്നും പെണ്‍കുട്ടി പറഞ്ഞു.
സംഭവത്തില്‍ നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേ സമയം ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളോട് ചൊവ്വാഴ്ച സിഡബ്ല്യൂസിക്ക് മുന്‍പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ക്ക് നോട്ടീസ് നല്‍കി.
പതിനഞ്ചുകാരിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ക്രൂരപീഡനത്തിനിരയാക്കി…. പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയത് 11-കാരന്‍
പട്ടാപ്പകല്‍ ബൈക്ക് മോഷണം….. കൊല്ലം സ്വദേശികള്‍ കഴക്കൂട്ടത്ത് പിടിയില്‍
കഴക്കൂട്ടത്ത് പട്ടാപ്പകല്‍ ബൈക്ക് മോഷ്ടിച്ച പ്രതികള്‍ പിടിയില്‍. കൊല്ലം മൈലക്കാട് സ്വദേശികളായ സുധീഷ്, അഖില്‍ എന്നിവരാണ് പിടിയിലായത്. ഏപ്രില്‍ ഏഴാം തീയതി ഉച്ചയ്ക്ക് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷണം പോയത്. നമ്പര്‍ മാറ്റി ബൈക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. പ്രതികളായ സുധീഷും അഖിലും സ്ഥിരം കുറ്റവാളികളാണെന്ന് പൊലീസ് പറഞ്ഞു.
നടിയും സോഷ്യല്‍മീഡിയ താരവുമായ അഷിക അശോകന്‍ വിവാഹിതയായി
നടിയും സോഷ്യല്‍മീഡിയ താരവുമായ അഷിക അശോകന്‍ വിവാഹിതയായി. ബന്ധുവും മലപ്പുറം സ്വദേശിയുമായ പ്രണവാണ് അഷികയുടെ വരന്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായാണ് വിവാഹം നടന്നത്. സോഷ്യല്‍മീഡിയ താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
ആര്‍ക്കിടെക്റ്റാണ് പ്രണവ്. വളരെക്കാലമായി അറിയാവുന്ന ആളാണ് പ്രണവെന്നും പെട്ടെന്നുള്ള കല്യാണമായിരുന്നെന്നും വിവാഹത്തിന് ശേഷം അഷിക ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
നിരവധി ഹിറ്റ് ഹ്രസ്വ ചിത്രങ്ങളില്‍ അഷിക അഭിനയിച്ചിട്ടുണ്ട്. കൂടാതെ പുന്നഗൈ സൊല്ലും, സെന്‍ട്രിതാഴ് എന്നീ തമിഴ് സിനിമകളിലും അഷിക പ്രധാനവേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മലയാളത്തില്‍ വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയില്‍ അഭിനയിച്ചു. ഇന്ദ്രജിത്തിന്റെ ധീരം ആണ് അഷികയുടേതായി വരാനിരിക്കുന്ന ചിത്രം.
അടുക്കളയിൽ സ്ഥാപിച്ചിരിക്കുന്ന എക്സ്ഹോസ്റ്റ് ഫാൻ അടഞ്ഞുപോയോ? എങ്കിൽ ഉടനെ വൃത്തിയാക്കിക്കോളൂ
അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് എക്സ്ഹോസ്റ്റ് ഫാൻ. എപ്പോഴും പാചകം ചെയ്യുന്നതുകൊണ്ട് തന്നെ അടുക്കളയിൽ പൊടിപടലങ്ങളും പുകയും ദുർഗന്ധവും ഉണ്ടാവും. ഇതിനെ പുറംതള്ളണമെങ്കിൽ എക്സ്ഹോസ്റ്റ് ഫാൻ അടുക്കളയിൽ നിർബന്ധമായും ഉണ്ടായിരിക്കണം. എന്നാൽ നിരന്തരമായി ഇത് ഉപയോഗിക്കുമ്പോൾ എക്സ്ഹോസ്റ്റ് ഫാനിൽ പൊടിപടലങ്ങൾ അടിഞ്ഞുകൂടി ശരിയായ രീതിയിൽ പ്രവർത്തിക്കാത്ത സാഹചര്യം ഉണ്ടാവാറുണ്ട്. ഇത് അടുക്കളയിൽ പുക തങ്ങി നിർത്തുക മാത്രമല്ല ചുമരിലും സീലിങ്ങിലും അഴുക്കുകൾ പറ്റിയിരിക്കാനും വഴിയൊരുക്കുന്നു.
എക്സ്ഹോസ്റ്റ് ഫാൻ വൃത്തിയാക്കേണ്ടത് ഇങ്ങനെയാണ്?
- ഫാൻ ഓഫ് ചെയ്ത് അൺപ്ലഗ് ചെയ്തതിന് ശേഷം മാത്രം വൃത്തിയാക്കാൻ ശ്രദ്ധിക്കാം.
- എക്സ്ഹോസ്റ്റ് ഫാനുകളിൽ ഇളക്കി മാറ്റാൻ കഴിയുന്ന കവറുകളും ബ്ലേഡുകളുമുണ്ട്. വൃത്തിയാക്കാൻ എടുക്കുമ്പോൾ ശ്രദ്ധാപൂർവ്വം ഇവ മാറ്റാൻ ശ്രദ്ധിക്കണം.
- ഒരു പാത്രത്തിൽ ചെറുചൂടുവെള്ളം എടുത്തതിന് ശേഷം അതിലേക്ക് ഡിഷ് വാഷ് ലിക്വിഡോ അല്ലെങ്കിൽ ബേക്കിംഗ് സോഡയോ ചേർത്തുകൊടുക്കാവുന്നതാണ്.
- ഇളക്കി മാറ്റിയ കവറും ബ്ലേഡും 20 മിനിട്ടോളം വെള്ളത്തിൽ മുക്കിവയ്ക്കുകയും വേണം.
- മുക്കിവെച്ച ബ്ലേഡുകളും കവറും സ്‌ക്രബർ ഉപയോഗിച്ച് ഉരച്ച് കഴുകാം.
- കടുത്ത കറകളുണ്ടെങ്കിൽ വിനാഗിരിയോ നാരങ്ങ നീരോ ചേർത്ത് കഴുകിയെടുക്കാവുന്നതാണ്.
- നന്നായി വെള്ളത്തിൽ കഴുകിയെടുത്തതിന് ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ചെടുക്കണം.
- കഴുകിവെച്ച ഭാഗങ്ങൾ പൂർണമായും ഉണങ്ങിയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഇവ ഫാനിൽ ഘടിപ്പിക്കാവുന്നതാണ്.
വീട്ടുടമ ചായയുമായെത്തിയപ്പോൾ പി.ജി. മനു വാങ്ങിക്കുടിച്ചു, കൂട്ടുകാരെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ
കൊല്ലം: സർക്കാർ മുൻ അഭിഭാഷകൻ പി.ജി. മനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടുമാസം മുൻപാണ് കൊല്ലം ആനന്ദവല്ലീശ്വരത്ത് വീട് വാടകയ്ക്ക് എടുത്തത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദനദാസ് കേസിലെ പ്രതിഭാഗം അഭിഭാഷകനായിരുന്നു പി.ജി. മനു.
അഭിഭാഷകനായ ആളൂരിനോടൊപ്പം മനു കൊല്ലം കോടതിയിൽ ഹാജരായിരുന്നു. കോടതിയിൽ കേസ് നടപടികൾ നടക്കുമ്പോഴാണ് വാടകവീട്ടിൽ വന്നിരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി മനു ഇവിടെ താമസിച്ചിരുന്നു. കേസിനെ കുറിച്ച് കൂടുതൽ പഠിക്കാനാണ് താമസിച്ചതെന്നാണ് വീട്ടുടമസ്ഥനോട് പറഞ്ഞത്. ഇന്ന് രാവിലെ വീട്ടുടമ ചായ എത്തിച്ചപ്പോൾ വാങ്ങി കുടിച്ചിരുന്നു അതിനുശേഷം സുഹൃത്തുക്കൾ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്നു. പീഡന കേസിൽ പ്രതിയായതോടെ രാജിവക്കുകയായിരുന്നു. എൻഐഎ ഉൾപ്പെടെ ഏജൻസികളുടെയും അഭിഭാഷകനായിരുന്നു ഇയാൾ. നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയായിരുന്നു ഉപാധികൾ. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.
കഴിഞ്ഞ ജനുവരി 31 നാണ് പുത്തൻകുരിശ് ഡിവൈഎസ്പിയക്ക് മുന്നിൽ പിജി മനു കീഴടങ്ങിയത്. 2018 ൽ ഉണ്ടായ ലൈംഗിക അതിക്രമ കേസിൽ അഞ്ച് വർഷമായിട്ടും നടപടിയാകാതെ വന്നപ്പോൾ പൊലീസ് നിർദ്ദേശപ്രകാരം നിയമ സഹായം തേടിയെത്തിയ യുവതിയെ ഓഫീസിൽ വച്ചും വീട്ടിൽ വെച്ചും ബലാത്സഗം ചെയ്തെന്നാണ് പിജി മനുവിനെതിരായ കേസ്. അഭിഭാഷകൻ അയച്ച വാട്സ്ആപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ട്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരുന്നത്.
റീയൂണിയൻ ദ്വീപുകളിൽ ചിക്കൻഗുനിയ വ്യാപനം, കേരളം കരുതിയിരിക്കണം: ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേർന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയൻ ദ്വീപുകളിൽ ചിക്കൻഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തിൽ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കൻഗുനിയ ബാധ ഉണ്ടായത്. അന്ന് റീയൂണിയൻ ദ്വീപുകളിൽ തുടങ്ങി നമ്മുടെ നാട് ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. എണ്ണത്തിൽ അത്രത്തോളം ഇല്ലെങ്കിലും റീയൂണിയൻ ദ്വീപുകളിൽ ഇപ്പോൾ ചിക്കൻഗുനിയയുടെ വ്യാപനമുണ്ട്.
പതിനയ്യായിരത്തോളം ആളുകൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും നവജാതശിശുക്കൾ ഉൾപ്പെടെ ഒട്ടേറെ ആളുകൾ ആശുപത്രികളിൽ അഡ്മിറ്റ് ആവുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്ന് ലോകാരോഗ്യ സംഘടന വിദഗ്ധരുടെ യോഗം വിളിച്ചു ചേർക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ പ്രതിരോധം ശക്തമാക്കാൻ ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈഡിസ് ഈജിപ്തി/ആൽബോപിക്റ്റസ് കൊതുകുകളാണ് ചിക്കൻഗുനിയ പരത്തുന്നത്. അതിനാൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും വ്യക്തിഗത സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലും മഴക്കാലപൂർവ ശുചീകരണ യോഗങ്ങൾ ചേർന്നിരുന്നു. മഴക്കാലപൂർവ ശുചീകരണം എല്ലാ തദ്ദേശ സ്ഥാപനങ്ങളും കൃത്യമായി ചെയ്യണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
പെട്ടെന്നുള്ള കഠിനമായ പനി, സന്ധികളിൽ (പ്രത്യേകിച്ച് കൈകൾ, കണങ്കാലുകൾ, കാൽമുട്ടുകൾ) അതികഠിനമായ വേദന, പേശിവേദന, തലവേദന, ക്ഷീണം, ചില ആളുകളിൽ ചർമ്മത്തിൽ തടിപ്പുകൾ എന്നിവയാണ് ചിക്കൻഗുനിയയുടെ രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടേണ്ടതാണ്. സ്വയം ചികിത്സ ഒഴിവാക്കുക. നീണ്ട് നിൽക്കുന്ന പനിയാണെങ്കിൽ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. മുൻപ് ചിക്കൻഗുനിയ വന്നിട്ടുള്ളവർക്ക് പ്രതിരോധശക്തി ഉണ്ടാകാനാണ് സാധ്യത. അതിനാൽ രോഗം ചെറുപ്പക്കാരെയും കൊച്ചുകുട്ടികളെയും കൂടുതൽ ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. യൂണിയൻ ദ്വീപുകളിൽ നവജാത ശിശുക്കൾ ഉൾപ്പെടെ ബാധിക്കപ്പെട്ടു എന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചു കുഞ്ഞുങ്ങളെ കൊതുകു വലയ്ക്കുള്ളിൽ തന്നെ കിടക്കുന്ന കാര്യം ശ്രദ്ധിക്കണം.
പ്രതിരോധ മാർഗങ്ങൾ
· വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.
· കൊതുകുകൾ മുട്ടയിടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. (ഉദാഹരണത്തിന്: വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങൾ, ടയറുകൾ, ചിരട്ടകൾ എന്നിവ നീക്കം ചെയ്യുക).
· വീട്ടിലെ ജല സംഭരണികൾ അടച്ചു വെക്കുക.
· കൊതുക് കടിയിൽ നിന്ന് രക്ഷ നേടാൻ കൊതുക് വലകൾ, ലേപനങ്ങൾ എന്നിവ ഉപയോഗിക്കുക.
· ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക.
· പകൽ സമയത്തും കൊതുകുകൾ കടിക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.
· എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് നശീകരണ പ്രവർത്തനങ്ങൾ നടത്തുക.
· തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന കൊതുക് നിയന്ത്രണ പ്രവർത്തനങ്ങളിൽ സഹകരിക്കുക.
· ചിക്കൻഗുനിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.
· ചിക്കൻഗുനിയയെ പ്രതിരോധിക്കാൻ കൂട്ടായ ശ്രമം അനിവാര്യമാണ്. പൊതുജനങ്ങളുടെ സഹകരണത്തോടെ ഈ രോഗത്തെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും.
പ്രേമം എന്ന ചിത്രത്തിലെ മേരിയായെത്തിയ അനുപമ പരമേശ്വരനും നടൻ ധ്രുവ് വിക്രമും പ്രണയത്തിലോ…?
പ്രേമം എന്ന ചിത്രത്തിൽ മേരിയായെത്തി സിനിമാ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് അനുപമ പരമേശ്വരൻ. മലയാളത്തിന് പുറമേ കന്നഡ, തെലുങ്ക് ഭാഷകളിലും സജീവമാണ് അനുപമ. ഇപ്പോഴിതാ നടൻ ധ്രുവ് വിക്രമുമായി അനുപമ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇരുവരും ചുംബിക്കുന്ന ഒരു ചിത്രമാണ് പുതിയ അഭ്യൂഹങ്ങൾക്ക് കാരണമായിരിക്കുന്നത്.
ബ്ലൂമൂൺ എന്ന സ്‌പോട്ടിഫൈ ലിസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇത് അനുപമയും ധ്രുവ് വിക്രമും ആണെന്നും ഇരുവരും പ്രണയത്തിലാണെന്നുമാണ് ആരാധകരുടെ കണ്ടെത്തൽ. എന്നാൽ ഗോസിപ്പുകളോട് ഇതുവരെ അനുപമയോ ധ്രുവോ പ്രതികരിച്ചിട്ടില്ല. അതേസമയം ബൈസൺ എന്ന ചിത്രത്തിൽ ധ്രുവും അനുപമയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്.
സ്‌പോർട്‌സ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രം മാരി സെൽവരാജ് ആണ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ഭാഗമായുള്ള പ്രൊമോഷനാണ് ഇതെന്നാണ് മറ്റു ചിലരുടെ കണ്ടെത്തൽ. ചിത്രത്തിന്റെ ഷൂട്ടിനിടെ എടുത്ത ഫോട്ടോ ആയിരിക്കുമെന്നും അത് ലീക്കായതാകുമെന്നും ചിലർ അഭിപ്രായപ്പെടുന്നു. മുൻപ് ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രിത് ബുംറയും അനുപമയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലും ഗോസിപ്പുകൾ ഉയർന്നിരുന്നു.
പീഢന കേസിൽ പ്രതിയായ മുൻ സീനിയർ ഗവ.പ്ലീഡർ അഡ്വ.പി ജി മനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം:പ്രമുഖ അഭിഭാഷകൻ പി ജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
എറണാകുളം പിറവം സ്വദേശിയാണ്. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ മുൻ ഗവ. പ്ലീഡർ കൂടിയാണ് പി ജി മനു. മരണകാരണം വ്യക്തമല്ല.
ആ കേസിൽ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലായിരുന്നു ജാമ്യം. മറ്റൊരു കേസുമായി ബന്ധപ്പെട്ടു നിയമോപദേശത്തിനായി മാതാപിതാക്കള്‍ക്ക് ഒപ്പമെത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫിസിലും പെണ്‍കുട്ടിയുടെ വീട്ടിലും വച്ചു പീഡിപ്പിച്ചെന്നാണു പരാതി. 2018ല്‍ നടന്ന കേസുമായി ബന്ധപ്പെട്ടാണു 2023 ഒക്ടോബറില്‍ പരാതിക്കാരിയും മാതാപിതാക്കളും അഭിഭാഷകനെ കാണാന്‍ എത്തിയത്. കഴിഞ്ഞ നവംബര്‍ 29നു ചോറ്റാനിക്കര പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്








































