Home Blog Page 129

സൈബർ പോരാട്ടം പരസ്പരം; കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതല ഹൈബിക്ക്

തിരുവനന്തപുരം .കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതല എറണാകുളം എംപി ഹൈബി ഈഡന്. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണ് തീരുമാനം. തുടർച്ചയായുള്ള വിവാദങ്ങൾക്കു പിന്നാലെയാണ് നേതൃമാറ്റം. മീഡിയാ സെൽ ചെയർമാനായ വിടി ബെൽറാമിനെ മാറ്റിയതിനൊപ്പം സെല്ലിന്റെ പേരിലും മാറ്റം വരുത്തി പുനഃസംഘടനയുടെ ഭാഗമായാണ് ഹൈബിഈഡന് ചുമതല നൽകിയതെന്നായിരുന്നു  വിടി ബൽറാമിന്റെ പ്രതികരണം


കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ വന്ന ബീഡി-ബിഹാർ പോസ്റ്റ് വിവാദത്തിൽ വലിയ വിമർശനമാണ് കെപിസിസി നേതൃത്വത്തിന് നേരിടേണ്ടി വന്നത്. ജാഗ്രതക്കുറവ് ഉണ്ടായെന്നു പറഞ്ഞ് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന് ഖേദം പ്രകടിപ്പിക്കേണ്ടിയും വന്നു. പോസ്റ്റ് തന്റെ അറിവോടെ അല്ലെന്ന് ഡിജിറ്റൽ മീഡിയ ചെയർമാൻ  വിടി ബൽറാം,  അറിയിച്ചങ്കിലും ഇത് അംഗീകരിക്കാൻ നേതൃത്വം തയ്യാറായില്ല.  രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വി ഡി സതീശന് എതിരെ സൈബർ ആക്രമണം അതിരുവിട്ടതോടെ ദേശീയ നേതൃത്വo സെല്ലിന്റെ കാര്യത്തിൽ‌ ഇടപെടൽ ശക്തമാക്കി.
കഴിഞ്ഞ കെപിസിസി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ദീപാദാസ്മുൻഷി തന്നെയാണ് പുതിയ ചുമതല ഹൈബി ഈഡനെ അറിയിച്ചത്.
എന്നാൽ മൂന്നുവർഷത്തോളം കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചെയർമാനായി പ്രവർത്തിച്ചയാളാണ് താനെന്നും ഭാരവാഹികളുടെ
പുനഃസംഘടനയുടെ ഭാഗമായാണ് ഹൈബിഈഡനു ചുമതല നൽകിയതെന്നും വിടി ബൽറാം

ദേശീയ തലത്തിലും മറ്റു സംസ്ഥാന ഘടകങ്ങളിലും സോഷ്യൽ മീഡിയ സെൽ എന്നറിയപ്പെടുന്നതിനാൽ കേരളത്തിലും
അങ്ങനെ തന്നെ മതിയെന്നാണ് നേതൃത്വത്തിന്റെ തീരുമാനം .മുതിർന്ന നേതാക്കളുടെ നിരീക്ഷണത്തിൽ പ്രഫഷനൽ ടീമിനെ  ഉപയോഗിച്ച് സെൽ  ശക്തമാക്കാനാണ്  ഹൈബിയുടെ നീക്കം.

തമിഴ്‌നാട്ടില്‍ വീണ്ടും ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 12 പേര്‍ മരിച്ചു

ചെന്നൈ: കഴിഞ്ഞ ദിവസവും തമിഴ്നാട്ടില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചതിന് പിന്നാലെ വീണ്ടും ബസുകള്‍ കൂട്ടിയിടിച്ച് അപകടം. തമിഴ്നാട് സമീപം നാച്ചിയാര്‍പുരത്ത് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. 40 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ നാച്ചിയാര്‍പുരം പോളിടെക്നിക് കോളജിന് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.
പരിക്കേറ്റവരെ തിരുപ്പത്തൂരിലെയും ശിവഗംഗയിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരില്‍ ചിലരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. കാരൈക്കുടിയിലേക്ക് പോകുകയായിരുന്ന ബസും മധുരയിലേക്ക് പോകുകയായിരുന്ന ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഒരു ബസിന്റെ മുന്‍ വശം പൂര്‍ണമായും തകര്‍ന്നു.

ശബരിമലയിൽ ഭക്തൻ കുഴഞ്ഞുവീണു മരിച്ചു

ശബരിമല. ഭക്തൻ കുഴഞ്ഞുവീണു മരിച്ചു
ശബരിമലയിൽ ഭക്തൻ കുഴഞ്ഞുവീണു മരിച്ചു
കാസർഗോഡ് ഉദുമ സ്വദേശി ബാലകൃഷ്ണനാണ് (63) മരിച്ചത്

മൃതദേഹം പമ്പ ആശുപത്രിയിലേക്ക് മാറ്റി

ഇതുവരെ കുഴഞ്ഞുവീണു മരിച്ചവരുടെ എണ്ണം 11 ആയി

കൊല്ലം ആഴക്കടലിൽ വൻ എണ്ണ സമ്പത്ത്?കൊങ്കൺ മേഖലയിൽ കൊല്ലം ഭാഗത്ത് ഡ്രില്ലിങ്, വൻ കുതിച്ചുചാട്ടമെന്ന് കേന്ദ്രം

ഇന്ത്യയുടെ ഊർജ സ്വയംപര്യാപ്തതാ ലക്ഷ്യങ്ങൾക്ക് കരുത്തേകിക്കൊണ്ട്, കേരള-കൊങ്കൺ തീരക്കടലിലെ ആഴമേറിയ പ്രദേശങ്ങളിൽ വൻതോതിലുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ശേഖരം കണ്ടെത്തുന്നതിനുള്ള പര്യവേക്ഷണ ഡ്രില്ലിങ്ങിന് തുടക്കമായി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡാണ് (OIL) ഈ ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
കേരളത്തിന്റെ തെക്കേ അറ്റംമുതൽ മഹാരാഷ്ട്ര വരെ നീണ്ടുകിടക്കുന്ന കേരള-കൊങ്കൺ ബേസിനിൽ, പ്രത്യേകിച്ച് കൊല്ലത്തോട് ചേർന്നുള്ള ഭാഗത്താണ് നിലവിൽ പര്യവേക്ഷണം നടക്കുന്നത്.
ഈ സുപ്രധാന നീക്കം കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എക്സിലൂടെ സ്ഥിരീകരിച്ചു. “ഊർജ സ്വയംപര്യാപ്തതയിലേക്കുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഇതൊരു വൻ കുതിച്ചുചാട്ടമാണ്,” മന്ത്രി വ്യക്തമാക്കി.

  • ഇറക്കുമതി ആശ്രയത്വം കുറയ്ക്കാൻ ലക്ഷ്യം

നിലവിൽ, ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഉപഭോഗത്തിന്റെ 85-90% വും പ്രകൃതിവാതകത്തിന്റെ 50% വും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ആഭ്യന്തര ഉൽപാദനം ഗണ്യമായി വർദ്ധിപ്പിച്ച് ഈ ഇറക്കുമതി ആശ്രയത്വം കുറയ്ക്കുക എന്ന ദേശീയ ലക്ഷ്യത്തിന്റെ ഭാഗമായാണ് കേരള-കൊങ്കൺ മേഖലയിലെ പര്യവേക്ഷണ ശ്രമങ്ങൾ.
അടുത്തിടെ, ആൻഡമാൻ മേഖലയിലും സമാനമായ എണ്ണ-പ്രകൃതിവാതക ശേഖരം പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിൽ ഇന്ത്യ പര്യവേക്ഷണ നടപടികൾ ആരംഭിച്ചിരുന്നു. കേരള തീരത്തോടടുത്തുള്ള ഈ കണ്ടെത്തൽ യാഥാർത്ഥ്യമാവുകയാണെങ്കിൽ, രാജ്യത്തിന്റെ സാമ്പത്തിക ഭാവിക്കും ഊർജ്ജ സുരക്ഷയ്ക്കും അത് നിർണ്ണായകമായ ഒരു വഴിത്തിരിവാകും.

വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തണ്ണീർമുക്കം സ്വദേശിയായ പത്ത് വയസുകാരനാണ്‌ അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച‌ത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്‌. അമീബിക്ക് മസ്തിഷ്കജ്വരവുമായി ബന്ധപ്പെട്ട് മാർഗരേഖ പുറത്തിറക്കിയിരുന്നു. ഈ മാർഗരേഖ അനുസരിച്ചാണ്‌ ചികിത്സ. ജില്ലയിൽ ജാഗ്രത അനിവാര്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) അറിയിച്ചു.

വേനൽക്കാലത്ത് ജല സ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നതിനാൽ ചെളിയിലെ അമീബയുമായി സമ്പർക്കം കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവർ ശ്രദ്ധിക്കണം. ജലസംഭരണ ടാങ്കുകൾ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിങ്‌ പൂൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം.

ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി… സന്ദീപ് വാര്യര്‍ പ്രതി; അഞ്ചു പേര്‍ക്കെതിരെ കേസ്‌

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ചതില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ത്ത് പൊലീസ്. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാരിയര്‍, ദീപ ജോസഫ്, രഞ്ജിത പുളിക്കന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയാണ് ഒന്നാം പ്രതി. സുപ്രീം കോടതി അഭിഭാഷകയായ ദീപ് ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് മൂന്നാം പ്രതിയും സന്ദീപ് വാര്യര്‍ നാലാം പ്രതിയുമാണ്. അഞ്ചാം പ്രതി രാഹുല്‍ ഈശ്വര്‍ പൊലീസ് കസ്റ്റഡിയിലാണ്. രാഹുല്‍ ഈശ്വറിനെ വീട്ടില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. രാഹുല്‍ ഈശ്വറിനെ എ.ആര്‍. ക്യാംപിലെത്തിച്ചു.

അഞ്ചു പേരുടെ പേരെടുത്ത് പറഞ്ഞാണ് അതിജീവത പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത രാഹുല്‍ ഈശ്വറിനെ അല്പസമയത്തിനകം തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിങ് കോളജിലേക്ക് കൊണ്ടുവരും. ഇവിടെവെച്ച് ചോദ്യം ചെയ്യലിന് വിധേയനാക്കും. നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഒളിവില്‍ കഴിയുന്ന സാഹചര്യത്തിലാണ്, അതിജീവിതയെ അപമാനിച്ചതിന് രാഹുല്‍ ഈശ്വറിനെതിരെയും നിയമനടപടി ഉണ്ടായിരിക്കുന്നത്.

ഇരയുടെ ചിത്രം സന്ദീപിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തപ്പെടുമെന്നതിനാല്‍ സന്ദീപ് ചിത്രം ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചതിനു ശേഷമായിരുന്നു സന്ദീപ് ചിത്രം നീക്കിയത്. പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന, പണ്ട് ഞാന്‍ ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ച കല്യാണ ഫോട്ടോ ചിലര്‍ ദുരുപയോഗിക്കുന്നതായി കാണിച്ച് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പലരും സന്ദേശം അയച്ചെന്നായിരുന്നു സന്ദീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ പരസ്യമായി അപമാനിച്ച കേസില്‍ സാമൂഹ്യ പ്രവര്‍ത്തകനായ രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയിലായി. തിരുവനന്തപുരം സൈബര്‍ പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട കേസിലെ അതിജീവിതയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയതിനാണ് നടപടി.
അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കസ്റ്റഡിയിലെടുത്ത രാഹുല്‍ ഈശ്വറിനെ അല്പസമയത്തിനകം തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിങ് കോളജിലേക്ക് കൊണ്ടുവരും. ഇവിടെവെച്ച് ചോദ്യം ചെയ്യലിന് വിധേയനാക്കും. നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഒളിവില്‍ കഴിയുന്ന സാഹചര്യത്തിലാണ്, അതിജീവിതയെ അപമാനിച്ചതിന് രാഹുല്‍ ഈശ്വറിനെതിരെയും നിയമനടപടി ഉണ്ടായിരിക്കുന്നത്.

അമ്മയെ പരിചരിക്കാൻ എത്തിയ ഹോം നഴ്സിനെ മകൻ ബലാല്‍സംഗം ചെയ്തു; അറസ്റ്റ്, സംഭവം  അടൂരില്‍

പത്തനംതിട്ട. കിടപ്പിലായ അമ്മയെ പരിചരിക്കാൻ എത്തിയ ഹോം നഴ്സിനെ മകൻ ബലാല്‍സംഗം ചെയ്തു. പത്തനംതിട്ട അടൂരിലാണ് ഹോം നഴ്സിനെ ബലാല്‍സംഗം ചെയ്തതായി പരാതി.

70 കാരിയെ ശുശ്രൂഷിക്കാൻ ജോലിക്കെത്തിയ 58 കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി റെന്നി റോയെ എറണാകുളത്തു നിന്നാണ് പിടിയിലായത്. പതിനാറാം തീയതിയാണ് 70 കാരിയുടെ മകൻ റെന്നി എറണാകുളത്തു നിന്ന് വരുന്നത്. കൂട്ടുകാർക്കൊപ്പം മദ്യപിച്ച ശേഷം രാത്രി ഹോം നേഴ്സിനെ പീഡിപ്പിക്കുകയായിരുന്നു‌. സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പാട്ടുപാടി വോട്ട് തേടി ഫിറോസ് എം. ശൂരനാട്; പിതാവിന്റെ പാരമ്പര്യം പിന്തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥി!

ദൃശ്യങ്ങൾ കാണാൻ ഫേസ്ബുക് 👇

https://www.facebook.com/share/v/1DEu2fyLL5/

ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ കാണാൻ👇

https://www.instagram.com/reel/DRrkPLaEzD2/?igsh=OWpvaXVtanZuMHhm

ശൂരനാട്: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ ചക്കുവള്ളി 12-ാം വാർഡിൽ പാട്ടുപാടി വോട്ട് അഭ്യർത്ഥിച്ച് ശ്രദ്ധേയനാവുകയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായ ഫിറോസ് എം. ശൂരനാട്. രാഷ്ട്രീയ പാരമ്പര്യം മാത്രമല്ല, സംഗീതത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫിറോസ്, നിരവധി ആൽബങ്ങളിൽ ഗായകനായും സംഗീത സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.

ഫിറോസിന്റെ പിതാവ് വി. എം. ഹനീഫ 1980-85 കാലഘട്ടത്തിൽ ഇതേ വാർഡിലെ മെമ്പർ ആയിരുന്നു. പിതാവ് ജനപ്രതിനിധിയായിരുന്ന അതേ വാർഡിൽ തന്നെയാണ് മകനും ജനവിധി തേടുന്നത്.

കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന ഫിറോസ്, 10 വർഷം മുമ്പ് തനിക്ക് ലഭിച്ച സ്ഥാനം വേണ്ടെന്ന് വെച്ച് മറ്റൊരാൾക്ക് നൽകിയിരുന്നു. എന്നാൽ, തുടർച്ചയായി മത്സരിക്കുന്നവരെ മാറ്റിനിർത്തി പുതിയ യുവാക്കൾക്ക് അവസരം നൽകണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോൺഗ്രസ് പാർട്ടി തള്ളിക്കളഞ്ഞതോടെയാണ് അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗപ്രവേശം ചെയ്തത്.

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ശക്തനായ KSU പ്രവർത്തകനായിരുന്നു ഫിറോസ്. യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ശൂരനാട് മണ്ഡലം ജനറൽ സെക്രട്ടറി, രണ്ട് തവണ യൂത്ത് കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് ജനറൽ സെക്രട്ടറി, INTUC യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി, INTUC സിനിമ യൂണിയൻ ഇഫ്റ്റാ സംസ്ഥാന നിർവ്വാഹക സമിതി അംഗം, INTUC കുന്നത്തൂർ റീജിയണൽ ജനറൽ സെക്രട്ടറി, നിലവിൽ കോൺഗ്രസ് ശൂരനാട് മണ്ഡലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

. ഒരുപാട് സ്വപ്ന പദ്ധതികൾ നടപ്പിലാക്കാൻ യുവാക്കൾക്ക് കഴിയുമെന്നും അത്തരം പദ്ധതികൾ തന്റെ മനസ്സിലുണ്ടെന്നും അദ്ദേഹം പറയുന്നു. “ഈ പദ്ധതികൾ നടപ്പിലാക്കി തന്റെ നാടിനെ വികസനത്തിന്റെ പാതയിൽ എത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യം” എന്നും ഫിറോസ് കൂട്ടിച്ചേർത്തു.

മലമ്പുഴ സർക്കാർ സ്കൂളിന് സമീപം ഇന്നലെ കണ്ടെത്തിയ പുലിയെ പിടികൂടാൻ ആകാത്തതിൽ ആശങ്ക

പാലക്കാട്. മലമ്പുഴ സർക്കാർ സ്കൂളിന് സമീപം ഇന്നലെ കണ്ടെത്തിയ പുലിയെ പിടികൂടാൻ ആകാത്തതിൽ ആശങ്കയിലായി പ്രദേശവാസികൾ.  ഇന്നലെ രാത്രി യാത്രക്കാർ കണ്ട പുലിക്കായി ഇന്നും വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.  പ്രദേശത്തെ ജാഗ്രത  തുടരണമെന്ന പോലീസ് വകുപ്പും..
അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം. 


മലമ്പുഴ ഹൈസ്കൂളിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് കാർ യാത്രക്കാർ പുലിയെ കണ്ടത്.
ജലസേചനവകുപ്പ് ജയിലിനായി വിട്ടുകൊടുത്ത സ്ഥലത്തെ മതിലിലാണ് പുലി ഉണ്ടായിരുന്നത്. തുടർന്ന്  ആർആർടി സംഘം  രാത്രി വൈകിയും ഇന്നും മലമ്പുഴ സർക്കാർ സ്കൂൾ പരിസരം, ഉൾപ്പടെ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. .
ഇതോടെയാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്.. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രി യാത്രചെയ്യുന്നവർക്കാണ് ജാഗ്രത നിർദ്ദേശം.
അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പോലീസും വനം വകുപ്പുഅറിയിച്ചു.
പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണത്തിന് രണ്ട് സംഘങ്ങളായി വനം വകുപ്പ് പ്രത്യേക സ്‌ക്വാഡ് തുടരും.പൊലീസ് സഹായത്തോടെ പ്രദേശത്തെ CCTV ദൃശ്യങ്ങൾ ശേഖരിക്കാനുള്ളശ്രമത്തിലാണ് വനം വകുപ്പ് .
ഇന്നത്തെ രാത്രി പരിശോധനക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കും.