Home Blog Page 1269

മൂവാറ്റുപുഴയിൽ എംഡിഎംഎ യും കഞ്ചാവും കൈതോക്കുമായി യുവാക്കൾ പിടിയിൽ

എറണാകുളം. മൂവാറ്റുപുഴയിൽ എംഡിഎംഎ യും കഞ്ചാവും കൈതോക്കുമായി യുവാക്കൾ എക്സൈസിന്റെ പിടിയിൽ. 3280 മില്ലി ഗ്രാം എം ഡി എം എ, 5 ഗ്രാം കഞ്ചാവ്, 3 മൊബൈൽ ഫോണുകൾ, ഒരു കൈ തോക്ക് എന്നിവ കണ്ടെടുത്തു

കോളേജിലെ വിദ്യാർത്ഥികൾക്കും സിനിമാ മേഖലയിലെ ചിലർക്കും വേണ്ടിയാണ് കൊണ്ടുവന്ന ലഹരിയാണ് പിടികൂടിയത്.പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും

കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റായി എ എസ് ആരോമൽ ചുമതലയേറ്റു

ശാസ്താംകോട്ട: കെ.എസ്.യു കുന്നത്തൂർ നിയോജകമണ്ഡലംപ്രസിഡന്റായി എ.എസ്. ആരോമൽ ഭരണിക്കാവ് കോൺഹൗസിൽകൂടിയ സമ്മേളനത്തിൽ വെച്ച്ചുമതലയേറ്റു. സമ്മേളനം കെ.എസ്.യു. സംസ്ഥാനജനറൽസെക്രട്ടറി പ്രിയങ്കഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ അദ്ധ്യക്ഷത വഹിച്ചു.

കോൺഗ്രസ്സ് ബ്ലോക്ക്പ്രസിഡന്റ്
വൈ.ഷാജഹാൻ, ഡി.സി.സി ഭാരവാഹികളായ ദിനേശ് ബാബു, കല്ലടഗിരീഷ്, തുണ്ടിൽനൗഷാദ്, യൂത്ത് കോൺഗ്രസ്സ്സംസ്ഥാനസെക്രട്ടറിമാരായ ഹാഷിം സുലൈമാൻ , സുഹൈൽ അൻസാരി, രതീഷ് കുറ്റിയിൽ , നേതാക്കളായ അമൃതപ്രിയ, സൈറസ് പോൾ, എസ്.സുഭാഷ്, ആർ.ഡി.പ്രകാശ്, എം.വൈ. നിസാർ ,നാദിർഷകാരൂർക്കടവ്, ലോജുലോറൻസ് , ഗൗരി, മീനാക്ഷി , ആസിഫ് ഷാജഹാൻ, റിജോറെജി, അൻവർ ബിജു, സഞ്ചു തരകൻ, ആഷിക്ക് ,അഞ്ചന, സന്ധീപ് , വൈഷ്ണവ് , അബ്ദുള്ള, ഫാരിസ് തുടങ്ങിയവർ പ്രസംഗിച്ചു

കളൻതോട് എംഇഎസ് കോളജിലെ റാഗിംങ്ങിൽ 5 വിദ്യാർത്ഥികൾ അറസ്റ്റിൽ

കോഴിക്കോട് .കളൻതോട് എംഇഎസ് കോളജിലെ റാഗിംങ്ങിൽ 5 വിദ്യാർത്ഥികൾ അറസ്റ്റിൽ. ജില്ലാ കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ഇന്ന് പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. അർഷാദ്, ദിൽഷാദ്, നസ്രു , റഹീസ് , മുഹമ്മദ് റംഷാദ് എന്നിവരെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. റാഗിംഗിൽ രണ്ടാംവർഷ വിദ്യാർഥിയായ മുഹമ്മദ് മിൻഹാജിൻ്റെ മുഖത്തെ എല്ലുപൊട്ടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കുടുംബം നൽകിയ പരാതിയിൽ പൊലിസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടയിൽ കോഴിക്കോട് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപിച്ചുവെങ്കിലും തള്ളുകയും ചെയ്തു. ഇതോടെ 5 പേരും കീഴടങ്ങി. കളന്തോട് എം ഇ എസ് കോളജിലെ വിദ്യാർത്ഥികളായ അർഷാദ്, ദിൽഷാദ്, നസ്രു , റഹീസ് , മുഹമ്മദ് റംഷാദ് എന്നിവരെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ കുന്നമംഗലം പോലീസിനെതിരെ കുടുംബം ഉന്നത ഉദ്യോഗസർക്ക് പരാതിയും നൽകിരുന്നു.

കോടതി ബഹിഷ്‌കരണം, അഭിഭാഷകര്‍ക്കെതിരെ കോടതി

കൊച്ചി.അഭിഭാഷകരുടെ കോടതി ബഹിഷ്‌കരണത്തിന് പിന്നാലെ ഹൈക്കോടതിയുടെ കടുത്ത നടപടി. അഭിഭാഷകര്‍ ഹാജരാകാതിരുന്ന 11 കേസുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. കടുത്ത വിമര്‍ശനമാണ് അഭിഭാഷകര്‍ ഹാജരാകാതിരുന്ന കേസുകളില്‍ ഡിവിഷന്‍ ബെഞ്ച് ഉയര്‍ത്തിയത്. സര്‍ക്കാരാണ് കോടതി ഫീസ് വര്‍ദ്ധിപ്പിച്ചത്. ഇതിന്റെ പേരില്‍ അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ചത് നിയമവിരുദ്ധവും യുക്തിക്ക് നിരക്കാത്തതുമാണെന്നും ഡിവിഷന്‍ ബെഞ്ച്.

ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് യശ്വന്ത് ഷേണായിക്കും ഹൈക്കോടതിയുടെ വിമര്‍ശനം. അഭിഭാഷക അസോസിയേഷന്‍ ചീഫ് ജസ്റ്റിസിനയച്ച കത്തിലെ ഉള്ളടക്കം അരോചകമെന്ന് ഹൈക്കോടതി. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ നടത്തിയ സമരം അംഗീകരിക്കാനാവില്ലെന്നുമാണ് ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, എസ് ഈശ്വരന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നത്.

വഖഫ് നിയമഭേദഗതി ഭരണഘടനാ വിരുദ്ധം, എഐസിസി

അഹമ്മദാബാദ്.വഖഫ് നിയമഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് പ്രമേയം പാസാക്കി എഐസിസി അഹമ്മദാബാദ് സമ്മേളനം. മുസ്ലീങ്ങൾക്ക് പിന്നാലെ ക്രിസ്ത്യാനികൾക്ക് നേരെയും സംഘപരിവാർ തിരിയുകയാണെന്ന് ഓർഗനൈസർ ലേഖനം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറി തടയാൻ ബാലറ്റിലേക്ക് മടങ്ങണമെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻഖർഗെ ആവശ്യപ്പെട്ടു.സ്ഥാനാർഥി നിർണയത്തിലടക്കം ഡിസിസികൾക്ക് കൂടുതൽ അധികാരം നൽകാൻ പാർട്ടി തീരുമാനിച്ചു.

വഖഫിൽ പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പങ്ങളില്ലെന്ന പ്രഖ്യാപനമാണ് രാഹുൽ നടത്തിയത്. ഇത് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമായി കാണേണ്ട. ക്രിസ്ത്യൻ സമുദായത്തിനെതിരെയും അവർ തിരിഞ്ഞ് കഴിഞ്ഞെന്ന് ഓർഗണൈസറിൽ വന്ന ലേഖനം ചൂണ്ടിക്കാട്ടി രാഹുൽ പറഞ്ഞു. വഖഫ് ബോർഡിൽ മുസ്ലീം ഇതര അംഗത്തെ ഉൾപ്പെടുത്തുന്നത് അനുവദിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും പറഞ്ഞു.

ബാലറ്റിലേക്ക് മടങ്ങാനുള്ള ആഹ്വാനവും പാർട്ടി സമ്മേളനത്തിലുണ്ടായി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം ഖർഗെയും രാഹുലും എടുത്ത് കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒത്തുകളിക്കുകയാണെന്ന് ഇരുവരും ആരോപിച്ചു. പാർട്ടിയെ ശക്തമായി തിരിച്ച് കൊണ്ടുവരുന്നതിന് ജില്ലാ അധ്യക്ഷൻമാർക്കും കമ്മറ്റികൾക്കും കൂടുതൽ അധികാരവും ഉത്തരവാദിത്തവും നൽകും. സ്ഥാനാർഥി നിർണയത്തിലടക്കം ജില്ലാ അധ്യക്ഷൻമാരുടെ നിർദ്ദേശങ്ങൾക്ക് കാര്യമായ പരിഗണന കിട്ടുമെന്നും രാഹുലും ഖർഗെയും പറഞ്ഞു. ഇന്ത്യാ സഖ്യത്തെ കൂടുതൽ ഒരുമയോടെ മുന്നോട്ട് കൊണ്ടുപോവണമെന്നും സമ്മേളനം തീരുമാനം എടുത്തു

ബീഹാറിൽ നാല് ജില്ലകളിൽ ഇടിമിന്നലേറ്റ് 13 പേർ മരിച്ചു

പറ്റ്ന: വടക്കന്‍ ബിഹാറിലുണ്ടായ ശക്തമായ ഇടി മിന്നലില്‍ 13 പേര്‍ മരിച്ചു. നാലു ജില്ലകളിലാണ് മിന്നല്‍ ദുരന്തമുണ്ടായത്. ബെന്‍ഗുസാരായ്, ധര്‍ബാന്‍ഗ, മധുബാനി, സമാസ്തിപൂര്‍ ജില്ലകളിലാണ് മിന്നലുണ്ടായത്.

ബെന്‍ഗുസാരായില്‍ മിന്നലേറ്റ് അഞ്ചു പേരും ദര്‍ബാഗയില്‍ നാലു പേരും മധുബാനിയില്‍ മൂന്നു പേരും സമാസ്തിപൂരില്‍ ഒരാളുമാണ് മരിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഇന്ന് രാവിലെ(ബുധനാഴ്ച) മുതല്‍ വടക്കന്‍ ബിഹാറില്‍ ശക്തമായ മിന്നലും മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായിരുന്നു.

അതേസമയം മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി. നാലു ലക്ഷം രൂപ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. ജനങ്ങള്‍ ദുരന്ത നിവാരണ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ് പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തലസ്ഥാനമായ പറ്റ്ന ഉൾപ്പെടെ 70 ബ്ലോക്കുകളിൽ ബിഹാർ കാലാവസ്ഥാ വകുപ്പ് അടിയന്തര മുന്നറിയിപ്പ് നൽകിയിരുന്നു. യെല്ലോ അലേർട്ടാണ് ഇവിടങ്ങളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഫെബ്രുവരിയിൽ സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ട് പ്രകാരം, 2023ൽ ഇടിമിന്നല്‍ മൂലം സംസ്ഥാനത്ത് 275 മരണങ്ങളാണ് രേഖപ്പെടുത്തിയത്.  
  

കാശുള്ളവന് ഡ്രൈ ഡേയില്ല, കള്ളിന് സ്ഥാനക്കയറ്റം

തിരുവനന്തപുരം. കാശുള്ളവന് ഡ്രൈ ഡേയില്ല, കള്ളിന് സ്ഥാനക്കയറ്റം. സര്‍ക്കാരിന്റെ പുതിയ മദ്യനയമാണ് ശ്രദ്ധേയം. ത്രീസ്റ്റാര്‍ വരെയുള്ള ഹോട്ടുകളില്‍ ഡ്രൈഡേയിലും മദ്യം വിളമ്പാം. കള്ള് ഹോട്ടലുകളില്‍ വിളമ്പാം. അത് ഷാപ്പില്‍നിന്നും വാങ്ങിയതായിരിക്കണം. സ്വന്തമായി ചെത്തിഎടുക്കാനാവില്ല. ഒന്നാം തീയതി വിദേശ ടൂറിസ്റ്റുകള്‍ക്കു മദ്യംവിളമ്പാം. വിവാഹപാര്‍ട്ടികള്‍ക്ക് 50,000 രൂപ ഫീസ് അടച്ചാല്‍ ഒന്നാം തീയതിയും മദ്യസല്‍ക്കാരം നടത്താം

ത്രീ സ്റ്റാർ വരെയുളള ഹോട്ടലുകൾക്ക് ഡ്രൈഡേയിൽ
ഇളവ് നൽകിക്കൊണ്ട് സർക്കാരിൻെറ പുതിയ മദ്യനയം.
ടൂറിസം പരിപാടികൾ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഡ്രൈ
ഡേ ദിവസം പ്രത്യേക ഫീസ് ഈടാക്കി മദ്യം വിളമ്പാം.
ത്രീ സ്റ്റാർ വരെയുളള ഹോട്ടലുകളിൽ കളള് വിളമ്പാനും
മദ്യ നയത്തിൽ അനുമതിയുണ്ട്.വിനോദ സഞ്ചാര
യാനങ്ങളിലും മദ്യം വിളമ്പാൻ അനുമതി നൽകുന്ന
മദ്യം നയം മന്ത്രിസഭ അംഗീകരിച്ചു.

ഈ സാമ്പത്തിക വർഷത്തെ മദ്യനയത്തിലാണ്
ഡ്രൈ ഡേയിൽ അടക്കം ഇളവ് നൽകുന്ന
തീരുമാനത്തിലേക്ക് സർക്കാർ കടന്നിരിക്കുന്നത്.
മദ്യനയത്തിലെ ഇളവുകളെല്ലാം വിനോദസഞ്ചാര
മേഖലയെ ലക്ഷ്യം വെച്ചാണ്.ഇൻറർനാഷണൽ
കോൺഫറൻസുകളോ ഡെസ്റ്റിനേഷൻ വെഡിങ്ങോ
മറ്റ് പരിപാടികളോ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ ത്രീ
സ്റ്റാർ വരെയുളള ഹോട്ടലുകളെ ഡ്രൈ ഡേയിൽ
മദ്യം വിളമ്പാൻ അനുവദിക്കും.അനുമതിക്കായി
എക്സൈസ് കമ്മീഷണർക്ക് അപേക്ഷ നൽകണം
50000 രൂപ ഫീസ് ഈടാക്കി ഇംഗ്ളീഷ് മാസം 1ന്
മദ്യം വിളമ്പാൻ അനുമതി നൽകാമെന്നാണ്
പുതിയ മദ്യനയത്തിലെ വ്യവസ്ഥ.ക്രൂയിസ് ഷിപ്പ്
ബോട്ട് തുടങ്ങിയ യാനങ്ങളിലും മദ്യം വിളമ്പാൻ
ഇനി മുതൽ അനുമതിയുണ്ടാകും.ഹൌസ് ബോട്ടുകൾ
ഇതിൽ ഉൾപ്പെടില്ല.നക്ഷത്രഹോട്ടലുകളിൽ
കേരളത്തിൻെറ തനത് പാനീയമായ കളള് വിളമ്പാനുളള
അനുമതിയാണ് പുതിയ മദ്യനയത്തിലെ മറ്റൊരു
ശ്രദ്ധേയമായ തീരുമാനം.വിളമ്പുന്ന കളള് ഹോട്ടലിൻെറ
പരിധിയിലുളള റേഞ്ചിലെ കളള് ഷാപ്പിൽ നിന്ന്
വേണം വാങ്ങാൻ.കളള് ഷാപ്പുകളോട് അനുബന്ധിച്ചുളള
നാടൻ ഭക്ഷണശാലകളിലും കളള് വിളമ്പാൻ അനുമതി
ഉണ്ട്.കുപ്പിയിലടച്ച കളളും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും
കയറ്റുമതി ചെയ്യാനും മദ്യനയം അനുമതി നൽകുന്നുണ്ട്
ലേലത്തിൽ പോകാത്ത കളള് ഷാപ്പുകളുടെ നടത്തിപ്പ്
തൊഴിലാളികളുടെ സംഘത്തിന് നൽകും.ബാറുകളുടെ
പ്രവർത്തന സമയത്തിൽ മാറ്റം വരുത്താൻ മദ്യനയം
തയാറായിട്ടില്ല.ബാറുകളുടെ ലൈസൻസ് ഫീസ്
കൂട്ടാനും തീരുമാനമില്ല.ഇപ്പോൾ 35 ലക്ഷം രൂപയായ
ലൈസൻസ് ഫീസ് ഇനിയും കൂട്ടിയാൽ ബാറുകൾ
പൂട്ടിപ്പോകുമെന്നാണ് എക്സൈസ് വകുപ്പിൻെറ
വിലയിരുത്തൽ

തനിക്കുവേണ്ടി പ്രാർത്ഥിച്ച ജനങ്ങൾക്ക് നന്ദി,ഉമാ തോമസ് വീണ്ടും പൊതുപരിപാടിയിൽ

കൊച്ചി. കലൂരിലെ നൃത്ത പരിപാടിക്കിടെ അപകടം സംഭവിച്ചതിനുശേഷം തൃക്കാക്കര എംഎൽഎ ഉമാ തോമസ് വീണ്ടും പൊതുപരിപാടിയിൽ പങ്കെടുത്തു. തൃക്കാക്കര ഐ എം ജി ജംഗ്ഷനിലെ  എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനത്തിനാണ് ഉമാ തോമസ് എം എൽ എ  എത്തിയത്. തൃക്കാക്കര ലവ് യു എന്ന വാചകത്തോടുകൂടിയ  സ്റ്റേജും ഓപ്പൺ ജിമ്മും ആണ് എംഎൽഎ നാടിനു സമർപ്പിച്ചത്. വലിയൊരു ആപത്തിൽ നിന്ന് തിരികെയെത്താൻ തനിക്കുവേണ്ടി പ്രാർത്ഥിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞു. ഇപ്പോഴും ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആയുർവേദ കേന്ദ്രത്തിൽ നാളെ മുതൽ തോമസ് എംഎൽഎ അഡ്മിറ്റാകും.

പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ സാക്ഷ്യപത്രം നല്‍കണം

സംസ്ഥാനത്തെ സ്വാശ്രയ സ്വകാര്യ മേഖലയിലെ പാരാമെഡിക്കല്‍, ഫാര്‍മസി സ്ഥാപനങ്ങളുമായി  ബന്ധപ്പെട്ട വിവരങ്ങള്‍  നിശ്ചിത മാതൃകയില്‍ 200 രൂപയുടെ മുദ്രപത്രത്തില്‍ സാക്ഷ്യപത്രമായി ഏപ്രില്‍ 15നകം   സെക്രട്ടറിയേറ്റ് ആരോഗ്യകുടുംബക്ഷേമ (കെ) വകുപ്പില്‍ സമര്‍പ്പിക്കണം.   അഫിഡവിറ്റ് ഹാജരാക്കാത്തതും, തെറ്റായ വിവരങ്ങള്‍ നല്‍കുന്നതുമായ സ്ഥാപനങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് കൂടാതെ നിരാക്ഷേപ പത്രം (എന്‍.ഒ.സി) റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍  സ്വീകരിക്കും  മാതൃക കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസില്‍   ലഭിക്കും.

കേരളം ലഹരിക്കെതിരായ യുദ്ധത്തിലെന്ന് മുഖ്യമന്ത്രി, 17 ന് സർവ്വകക്ഷി യോഗം

തിരുവനന്തപുരം: ലഹരി വിപത്തിനെതിരെ സംസ്ഥാന സർക്കാർ യുദ്ധം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ ലഹരിക്കെതിരെ സംസ്ഥാന സർക്കാർ കൈക്കൊണ്ടിരിക്കുന്നതും നടപ്പാക്കാൻ ഉദ്യേശിക്കുന്നതുമായ പദ്ധതികൾ വിവരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഹരിയുടെ തായ് വേര് അറുത്ത് വരും തലമുറയെ കൊടും വിപത്തിൽ നിന്ന് രക്ഷിക്കാൻ ഈ നാടിൻ്റെ യാകെ പിന്തുണ ആവശ്യമാണ്. ലഹരിക്കെതിരായ യുദ്ധം വീടുകളിൽ നിന്ന് തുടങ്ങണം. രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഹരിയെപ്പറ്റി ബോധവല്ക്കരണം നടത്തണം. ജീവിതമാണ് ലഹരി എന്നത് തിരിച്ചറിയണം. മയക്ക് മരുന്ന് ആസക്തി കുടുംബ ബന്ധങ്ങൾ തകർക്കുന്നു. അതിൻ്റെ ഫലമായി സാമ്പത്തിക പ്രശ്നങ്ങൾ, കുറ്റവാസന, ആത്മഹത്യ, വൈകാരിക പ്രശ്നങ്ങൾ എന്നിവ വർദ്ധിച്ചു വരികയാണന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരിക്കെതിരെ ഇന്നും വിപുലമായ യോഗം ചേർന്നു.പോലീസ്, എക്സൈസ്, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തൊഴിൽ, പട്ടികജാതി, ആരോഗ്യം, സാംസ്ക്കാരികം, യുവജനക്ഷേമം വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഇന്നത്തെ മീറ്റിംഗിൽ ഉയർന്നുന്ന അഭിപ്രായങ്ങൾ ഒരു വിദഗ്ധ സമിതിക്ക് മുമ്പാകെ വെയ്ക്കും. അവരുടെ അഭിപ്രായങ്ങൾ കൂടി കൂടി പരിഗണിച്ച് വിപുലമായ കർമ്മ പദ്ധതിയ്ക്ക് രൂപം നൽകും. അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ആക്ഷൻ പ്ലാൻ ഉണ്ടാക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. 16ന് മതമേലധ്യക്ഷൻമാരുടെയും 17 ന് സർവ്വകക്ഷി യോഗവും ചേരും.ഓപ്പറേഷൻ ഡീ ഹണ്ട് ഫലപ്രദമായി തുടരുന്നു.2025 മാർച്ചവരെ 12760 കേസുകളിലായി 13449 പ്രതികളെ കണ്ടെത്തി. 12 കോടിയുടെ മയക്ക് മരുന്നും പിടികൂടിയിട്ടുണ്ട്.

രണ്ടാം, പിണറായി സർക്കാരിൻ്റെ നാലാം വാർഷീകം ഏപ്രിൽ 21 മുതൽ 30 വരെ നടത്തും.9 വർഷത്തെ വികസനനേട്ടങ്ങൾ വാർഷികത്തിൽ അവതരിപ്പിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.