Home Blog Page 1268

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: പിടിയിലായ സുല്‍ത്താൻ അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തിലെ കണ്ണി, മൂന്നര കിലോ എവിടെ?

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് പിടിയിലായ സുല്‍ത്താൻ അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തിലെ കണ്ണിയാണെന്ന് എക്സൈസ്.

സുല്‍ത്താൻ കഞ്ചാവ് കൂടുതലും ഇന്ത്യയിലേക്ക് എത്തിച്ചത് മലേഷ്യ, സിംഗപ്പൂർ, തായ്‌ലാൻഡ് എന്നീ രാജ്യങ്ങളില്‍ നിന്നാണെന്നും എക്സൈസ് കണ്ടെത്തി.

മലേഷ്യയില്‍ നിന്ന് സുല്‍ത്താൻ എത്തിച്ചത് 6.5 കിലോ ഹൈബ്രിഡ് കഞ്ചാവാണ്. എന്നാല്‍ തസ്ലീമയില്‍ നിന്ന് പിടികൂടിയത് 3 കിലോ കഞ്ചാവാണെന്നും 3.5 കിലോ ആർക്ക് കൈമാറി എന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. സുല്‍ത്താൻ്റെ വിദേശയാത്ര വിവരങ്ങള്‍ ശേഖരിക്കുമെന്നും എക്സൈസ് പറ‍ഞ്ഞു. മലേഷ്യ യാത്രയ്ക്കു ശേഷം സുല്‍ത്താൻ ഉപയോഗിച്ചത് പുതിയ പാസ്പോർട്ടാണെന്നും വിദേശയാത്ര ഇലക്‌ട്രോണിക് സ്ഥാപനത്തിലേക്ക് സാധനങ്ങള്‍ വാങ്ങാൻ എന്ന പേരിലായിരുന്നുവെന്നും എക്സൈസ് കണ്ടെത്തി.

ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലീമ സുല്‍ത്താനയെ അറസ്റ്റ് ചെയ്തത്. സിനിമാ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും തസ്‌ലീമ മൊഴി നല്‍കിയിരുന്നു. നടന്മാര്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായും തസ്‌ലീമ മൊഴി നല്‍കിയതായായിരുന്നു വിവരം. തസ്‌ലീമയും നടന്മാരും തമ്മിലുള്ള ചാറ്റ് എക്സൈസിന് ലഭിച്ചിരുന്നു.

സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണ് നടന്നതെന്നായിരുന്നു തസ്‌ലീമയെ പിടിച്ചതിന് പിന്നാലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. യുവതിക്ക് സിനിമാ മേഖലയിലെ ഉന്നതരുമായും ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് യുവതി എറണാകുളത്ത് വിതരണം ചെയ്തിരുന്നു. ആലപ്പുഴയിലും വിതരണ സംവിധാനം ഉണ്ടാക്കിയതോടെ എക്സൈസിന്റെ പിടിവീഴുകയായിരുന്നു.

ബീഹാറിൽ ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 20 ആയി13 പേർക്ക് പൊളളലേറ്റു

പറ്റ്ന: വടക്കന്‍ ബിഹാറിലുണ്ടായ ശക്തമായ ഇടി മിന്നലില്‍ 20 പേര്‍ മരിച്ചു. 13 പേർക്ക് പൊള്ളലേറ്റു .ഏഴ് ജില്ലകളിലാണ് മിന്നല്‍ ദുരന്തമുണ്ടായത്. ബെന്‍ഗുസാരായ്, ധര്‍ബാന്‍ഗ, മധുബാനി, സമാസ്തിപൂര്‍ ജില്ലകളിലാണ് മിന്നലുണ്ടായത്.

ബെന്‍ഗുസാരായില്‍ മിന്നലേറ്റ് അഞ്ചു പേരും ദര്‍ബാഗയില്‍ നാലു പേരും മധുബാനിയില്‍ മൂന്നു പേരും സമാസ്തിപൂരില്‍ ഒരാളുമാണ് മരിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഇന്നലെ രാവിലെ മുതല്‍ വടക്കന്‍ ബിഹാറില്‍ ശക്തമായ മിന്നലും മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായിരുന്നു.

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പും,സെനറ്റിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പും ഇന്ന്

തിരുവനന്തപുരം.കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പും,സെനറ്റിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പും ഇന്ന് നടക്കും. 2023 -24 കാലയളവിലെ യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഫലം വോട്ടെണ്ണൽ വേളയിലെ എസ്എഫ്ഐ കെഎസ്‌യു സംഘർഷത്തെ തുടർന്ന് പ്രഖ്യാപിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് രേഖകൾ നഷ്ടമായതിനാൽ 2024 25 കാലയളവിൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരെ ഉൾപ്പെടുത്തി ജനറൽ കൗൺസിൽ പുനഃസംഘടിപ്പിക്കാനും തെരഞ്ഞെടുപ്പ് നടത്താനും കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ തെരഞ്ഞെടുപ്പ്. രാവിലെ 10 മുതൽ 1 വരെയാണ് വോട്ടെടുപ്പ്. രണ്ടിന് വോട്ടെണ്ണൽ തുടങ്ങും. യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികളുടെയും സെനറ്റിലേക്കുള്ള 10 വിദ്യാർത്ഥി പ്രതിനിധികളുടെയും തിരഞ്ഞെടുപ്പാണ് നടക്കുക. ഒരു വർഷമാണ് യൂണിയൻ കാലാവധി.

ലോറി തോട്ടിലേക്ക് മറിഞ്ഞ് കർണാടക സ്വദേശിക്ക് പരുക്ക്

താമരശ്ശേരി. ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം; കർണാടക സ്വദേശിക്ക് പരുക്ക്.ദേശീയ പാതയിൽ വട്ടക്കുണ്ട് പാലത്തിലാണ് അപകടം.പാലത്തിൻ്റെ കൈവരി തകർത്താണ് ലോറി തോട്ടിൽ പതിച്ചത് .മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പെയ്ൻറ് കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർ കർണാടക ഹസ്സൻ സ്വദേശി പ്രസന്നന് പരുക്കേറ്റു

സിഐടിയുവുമായി തൽക്കാലം സംയുക്ത സമരത്തിനു ഇല്ലെന്നു ഐ എൻ ടി യു സി

തിരുവനന്തപുരം.സിഐടിയുവുമായി താൽക്കാലം സംയുക്ത സമരത്തിനു ഇല്ലെന്നു ഐ എൻ ടി യു സി. മെയ് 20ന് പ്രഖ്യാപിച്ച സംയുക്ത ദേശീയ പണിമുടക്കിന് ഇല്ല എന്നാണ് ഐഎൻടിയുസി തീരുമാനം. കെപിസിസിയുടെ നിർദ്ദേശപ്രകാരമാണ് ഐ എൻ ടി സിയുടെ പിന്മാറ്റം. സംയുക്ത സമരത്തിൽ നിന്ന് ഐൻടിയുസി പിന്മാറുന്നു എന്നു പറഞ്
സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിന് ഐൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്ര ശേഖരൻ കത്തയച്ചു.

ഒറ്റപ്പാലത്തു നിന്നും കാണാതായ യുവതിയെയും രണ്ടു കുട്ടികളെയും കണ്ടെത്തി

കൊച്ചി.ഒറ്റപ്പാലത്തു നിന്നും കാണാതായ യുവതിയെയും രണ്ടു കുട്ടികളെയും കണ്ടെത്തി. തൃപ്പൂണിത്തുറയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവർ മൂന്നുപേരും സുരക്ഷിതരാണ്. കാണാതായി യുവതിയുടെ ഫോൺ ഓൺ ചെയ്ത് ഭർത്താവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എട്ടുമണിയോടെയാണ് തൃപ്പൂണിത്തറയിൽ ഉണ്ട് എന്നുപറഞ്ഞ് ഭർത്താവിന് ഫോൺകോൾ വന്നത്. ബന്ധുക്കൾ ഇവരുടെ അടുത്ത് എത്തിയിട്ടുണ്ട്

സെക്രട്ടേറിയറ്റില്‍ ഓഫീസ് മുറി അറ്റകുറ്റപ്പണിക്ക് ലക്ഷങ്ങൾ

തിരുവനന്തപുരം. സെക്രട്ടേറിയറ്റില്‍ ഓഫീസ് മുറി അറ്റകുറ്റപ്പണിക്ക് ലക്ഷങ്ങൾ. ധനകാര്യ സെക്രട്ടറി അജിത് പട്ടേൽ ഐഎഎസിന്റെ ഓഫീസ് അറ്റകുറ്റപ്പണിക്ക് 10 ലക്ഷം രൂപ അനുവദിച്ച് ഉത്തരവ്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. സെക്രട്ടേറിയറ്റിലെ 377 നമ്പർ മുറിയിലാണ് അറ്റകുറ്റപ്പണി

തണ്ണിമത്തന്‍, ചുവപ്പുനിറം കുത്തി വയ്ക്കുന്നുണ്ടോ

വേനല്‍ കടുത്തതോടെ സംസ്ഥാനത്തെ തണ്ണിമത്തന്‍ വിപണി ഉഷാറായി. വഴിയോരങ്ങളില്‍ കുന്നുപോലെയാണ് തണ്ണിമത്തന്‍ അഥവാ വത്തക്ക് വന്നുമറിയുന്നത്. ചുവപ്പും മഞ്ഞയും നിറമുള്ള തണ്ണിമത്തനാണ് സാദാതണ്ണിമത്തനേക്കാള്‍ പ്രിയം. ചുവപ്പും മധുരവുംമേറിയ കിരണിനാണ് വിപണി ഏറെ. എന്നാല്‍ ഈ വില്‍പ്പന ഇടിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരണവും കടുക്കുന്നുണ്ട്. നിറം കുത്തിവച്ച് തണ്ണിമത്തന്‍ വില്‍ക്കുന്നു എന്നാണ് പ്രചരണം.

തണ്ണിമത്തന് ചുവന്ന നിറം കിട്ടുന്നതിന് എറിത്രോസിന്‍ ബി എന്ന രാസവസ്തു കുത്തിവെക്കുന്നുണ്ടെന്നാണ് പ്രചാരണം.

എല്ലാ വേനല്‍ക്കാലത്തും പതിവായി കേള്‍ക്കുന്ന ആരോപണമാണ് തണ്ണിമത്തനിലെ നിറം ചേര്‍ക്കല്‍. എന്നാല്‍ ഇത് തികച്ചും അപ്രസക്തവും വ്യാജവുമായ പ്രചാരണമാണെന്ന് വിദഗ്ധര്‍ പറയുന്നു. തണ്ണിമത്തനില്‍ നിറം കുത്തിവെയ്ക്കാനാകുമെന്നത് മണ്ടത്തരമാണ്. എന്നാല്‍ ഈ വ്യാജ പ്രചാരണം ശരിവെച്ചുകൊണ്ട് ഡോക്ടര്‍മാര്‍ക്കും ചില വ്‌ളോഗര്‍മാര്‍ക്കും പുറമേ ഭക്ഷ്യ സുരക്ഷാ വകുപ്പ് തന്നെ രംഗത്തെത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.

നിറം ചേര്‍ത്ത തണ്ണിമത്തനെ കണ്ടെത്തുന്നതിന് വിഡിയോയും ഇറക്കിയിട്ടുണ്ട്. തണ്ണിമത്തൻ രണ്ടായി മുറിച്ച ശേഷം പഞ്ഞിയോ, ടിഷ്യൂ പേപ്പറോ ഉപയോഗിച്ച്‌ അമർത്തി പരിശോധിക്കുമ്ബോള്‍ നിറം പേപ്പറില്‍ പടരുന്നുണ്ടെങ്കില്‍ അത് നിറം ചേർത്തതാകാമെന്നാണ് വിഡിയോകളില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് തികച്ചും അശാസ്ത്രീയമായും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. നന്നായി പഴുത്ത തണ്ണിമത്തനുകളിലും ചില തണ്ണിമത്തൻ ബ്രീഡുകളിലുമെല്ലാം ഇതുപോലെ ടിഷ്യൂ പേപ്പർ ഉപയോഗിച്ച്‌ അമർത്തി തുടച്ചാല്‍ നിറം പടരും. അതിനു നിറം ചേർത്തിരിക്കണമെന്നുമില്ല. ഇത്തരത്തില്‍ ടിഷ്യൂ പേപ്പറില്‍ നിറം പടരുന്നത് കണ്ട് തുടർ പരിശോധനയ്ക് അയച്ച സാമ്ബിളുകളില്‍ ഒന്നിലും തന്നെ എറിത്രോസിൻ കണ്ടെത്തിയിട്ടുമില്ല.

ഈ വിഡിയോകള്‍ സോഷ്യല്‍മീഡിയയിലൂടെ സാധാരണക്കാരായ നിരവധി ജനങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ നിറം ചേർത്ത തണ്ണിമത്തൻ കർഷകരില്‍ നിന്നോ വ്യാപാരികളില്‍ നിന്നോ പിടിക്കപ്പെട്ടതായോ അതില്‍ എറിത്രോസിൻ രാസവസ്തു കണ്ടെത്തിയതായോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് ഒന്നാമത്തെ കാര്യം. മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു വിഡിയോ മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് തെളിയിക്കപ്പെട്ടതാണ്. ഹൈബ്രിഡ് വെറൈറ്റി തണ്ണിമത്തനുകള്‍ക്ക് സ്വാഭാവികമായും നല്ല ചുവന്ന നിറം ഉണ്ടാകാറുണ്ട് താനും. ഇങ്ങനുള്ള സാഹചര്യത്തില്‍ ഇത്തരം പ്രചാരണം ജനങ്ങളില്‍ പരിഭ്രാന്തി പരത്തും.

ഭക്ഷണത്തിനു ചുവന്ന നിറം നല്‍കുന്ന ഒരു രാസവസ്തുവാണ് എറിത്രോസിന്‍ ബി. ഇത് പഴങ്ങള്‍ കൂടുതല്‍ പഴത്തതായും നീരുള്ളതായും തോന്നിപ്പിക്കും. എറിത്രോസിന്‍ ബി ശരീരത്തില്‍ എത്തിയാല്‍ ഛര്‍ദ്ദി, ഓക്കാനം, വയറിളക്കം, വയറവേദന, വിശപ്പില്ലായ്മ എന്നിവയ്ക്ക് കാരണമാകും. കൂടാതെ ന്യൂട്രീഷന്‍ ആന്റ് ഫുഡ് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഇത്തരം രാസവസ്തുക്കള്‍ ഭ്രൂണത്തെ ബാധിക്കാനും വന്ധ്യതയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിലേക്കും നയിക്കുന്നു.

ലോഡുകണക്കിന് തണ്ണിമത്തന്‍ വന്നുമറിയുന്നതില്‍ എത്രയെണ്ണത്തിനാണ് കുത്തിവയ്പെടുക്കുന്നത് എന്ന ഒരു ചോദ്യം വ്യാപാരികള്‍ ചോദിക്കുന്നുണ്ട്.

കോടതി ഫീസുകൾ കുത്തനെ വർധിപ്പിച്ചതിനെതിരെ കേരള ഹൈകോടതി അഭിഭാഷക അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ ഹൈകോടതി സർക്കാരിന്റെ വിശദീകരണം തേടി

കൊച്ചി. സംസ്ഥാനത്തെ കോടതി ഫീസുകൾ കുത്തനെ വർധിപ്പിച്ചതിനെത്തൊരെ കേരള ഹൈകോടതി അഭിഭാഷക അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ ഹൈകോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജിയിൽ എതിർ സത്യവാഗ്മൂലം സമർപ്പിക്കാനും കോടതി ഫീ വർധനവിന് ആസ്പദമായ ജസ്റ്റിസ്‌ വി കെ മോഹനൻ കമ്മിറ്റീ റിപ്പോർട്ട്‌ അടക്കമുള്ള രേഖകൾ ഹാജരാക്കാനും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.റിപ്പോർട്ടുകൾ മുദ്ര വെച്ച കവറിൽ ഹാജരാകാൻ അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. നിലവിലെ കോടതി ഫീസ് വർധന 400 മുതൽ 900 ശതമാനം വരെ ആണെന്നും യാതൊരു അടിസ്ഥാനവും ഇല്ലാതെ ആണ് ഇതെന്നും ഹർജിഭാഗത്തിന് ഹാജരായ അഡ്വ യശ്വന്തു ഷെനോയ് വാദിച്ചു.കോടതി ഫീസുകൾ ഉയർത്തുന്നതിനുള്ള കാരണങ്ങൾ ഇത് സംബന്ധിച്ചു സർക്കാർ പാസ്സാക്കിയ ബില്ലിൽ വ്യക്തം ആകിയിട്ടില്ലെന്നും വർധന യുക്തി സഹമല്ലെന്നും ഹർജി ഭാഗം ചൂണ്ടികാട്ടി. അതിനാൽ നിലവിലെ വർധന നടപ്പാകുന്നത് തടയാണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു. അതെ സമയം നിയമ സഭ പാസ്സാക്കിയ ഒരു നിയമത്തിനു ഭരണാഘടന സാധുത ഉണ്ടെന്നാണ് വ്യാഖ്യാനികേണ്ടതെന്നും അതിനാൽ ഈ ഘട്ടത്തിൽ ഇടപെടാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ വേഗത്തിൽ വാദം കേൾക്കാം എന്നും ചീഫ് ജസ്റ്റിസ്‌ നിതിൻ ജംദാർ, എസ് മനു എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു. കേസ് മെയ്‌ 23 ന് വാദം കേൾക്കാൻ മാറ്റി.

പ്രതികള്‍ രോഗികളെങ്കില്‍ കഴിയേണ്ടത് ലക്ഷ്വറി ആശുപത്രിയിലെ മുറികളിലല്ല,ഹൈക്കോടതി

കൊച്ചി.ആരോഗ്യകാരണം മുന്‍നിര്‍ത്തിയുള്ള ജാമ്യാപേക്ഷകളില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.പ്രതികള്‍ രോഗികളെങ്കില്‍ കഴിയേണ്ടത് ലക്ഷ്വറി ആശുപത്രിയിലെ മുറികളിലല്ല.വിദഗ്ധ ചികിത്സ നല്‍കണോ എന്ന് തീരുമാനിക്കേണ്ടത് ജയില്‍ ഡോക്ടര്‍.പ്രതികളെങ്കില്‍ ജയില്‍ ഭക്ഷണത്തിന്റെ രുചിയറിയണം, വീട്ടിലെ ഭക്ഷണത്തിന്റെയല്ല

റിമാന്‍ഡ് ചെയ്താല്‍ ജയില്‍ ഡോക്ടറെ മറികടന്ന് ആശുപത്രിയിലേക്ക് പോകാനാവില്ല.ഇത്തരം നിരവധി സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്നും ഹൈക്കോടതിയുടെ വിമര്‍ശനം.വിമര്‍ശനം ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേത്.കെഎന്‍ അനന്ദ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം

ഉത്തരവില്‍ ബിജെപി നേതാവ് പിസി ജോര്‍ജ്ജിന്റെ പേരെടുത്ത് പറഞ്ഞ് ഹൈക്കോടതി വിമര്‍ശനം.നിര്‍ബന്ധിത സാഹചര്യത്തില്‍ കോടതിക്ക് പിസി ജോര്‍ജ്ജിനെ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു.പിസി ജോര്‍ജ്ജ് ജയിലിന്റെ പടിവാതില്‍ കാണാതെ ജാമ്യം നേടി പുറത്തിറങ്ങിയെന്നും ഹൈക്കോടതി