Home Blog Page 1262

എൻഎസ്സിന്റെ വീട്ടിലേക്ക് എം എ ബേബി എത്തി

കരുനാഗപ്പള്ളി. സിപിഐ എം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം എ ബേബി തൻ്റെ രാഷ്ട്രീയ ഗുരുക്കളിൽ പ്രധാനിയായ എൻ എസ് എന്ന എൻ ശ്രീധരന്റെ വീട്ടിലെത്തി എൻഎസിൻ്റെ സഹധർമ്മിണി പത്മാവതി ടീച്ചറെ സന്ദർശിച്ചു. എം എ ബേബി വിദ്യാർത്ഥി, യുവജന സംഘടനാ നേതാവായിരുന്ന കാലത്ത് പാർട്ടിയിൽ വിദ്യാർത്ഥി യുവജന സംഘടനകളുടെ ചുമതലമുണ്ടായിരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു എൻ എസ്. അക്കാലത്താണ് എസ്എഫ്ഐയുടെ സംസ്ഥാന – ദേശീയ അധ്യക്ഷ പദവികളിലേക്ക് എം എ ബേബി എത്തുന്നത്. ഈ സന്ദർഭങ്ങളിൽ എല്ലാം എൻ ശ്രീധരനുമായി അടുത്ത ഹൃദയബന്ധം ഉണ്ടായിരുന്ന യുവ നേതാക്കളിൽ പ്രമുഖനായിരുന്നു എം എ ബേബി. അദ്ദേഹത്തിൻ്റെ മരണ ശേഷവും ഓർമ്മ ദിനങ്ങളിൽ ബേബിയും ഭാര്യ ബെറ്റിയും മുടങ്ങാതെ എൻ എസിൻ്റെ കുലശേഖരപുരം പുളിനിൽക്കുംകോട്ടയിൽ ഉള്ള വസതിയിൽ എത്തുമായിരുന്നു.

ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം വ്യാഴാഴ്ച ഉച്ചയോടെയാണ് എം എ ബേബിയും ഭാര്യ ബെറ്റിയും പത്മാവതി ടീച്ചറെ കാണാൻ എത്തിയത്. എൻഎസിനോടൊപ്പം നിരവധി തവണ വന്നിട്ടുള്ള വീട്ടിൽ പാർട്ടി ജനറൽ സെക്രട്ടറിയായി വീണ്ടും എത്തിയ എം എ ബേബിക്ക് പാർട്ടി പ്രവർത്തകരും പത്മാവതി ടീച്ചറും ചേർന്ന് വികാരനിർഭരമായ സ്വീകരണമാണ് നൽകിയത്. മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ അദ്ദേഹത്തെ എതിരേറ്റത്. ബേബിയെ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, പത്മാവതി ടീച്ചർ എന്നിവർ ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് പ്രവർത്തകരും നേതാക്കളും അദ്ദേഹത്തിന് സ്വീകരണം നൽകി. ടീച്ചർ നൽകിയ ഇളനീരും കഴിച്ച് അല്പസമയം ഓർമ്മകൾ പങ്കിട്ട ശേഷം പ്രവർത്തകരോടൊപ്പം ഫോട്ടോയും എടുത്തതിനുശേഷമാണ് അദ്ദേഹം കൊല്ലത്തേക്ക് മടങ്ങിയത്. സിപിഐ എം നേതാക്കളായ ടി മനോഹരൻ, പി ബി സത്യദേവൻ, പി ആർ വസന്തൻ പി കെ ബാലചന്ദ്രൻ, പി ഉണ്ണി, സി രാധാമണി, ബി കൃഷ്ണകുമാർ, ഡി രാജൻ, വി പി ജയപ്രകാശ് മേനോൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വസന്താ രമേശ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ അനിരുദ്ധൻ, പഞ്ചായത്ത് പ്രസിഡൻ്റ് മിനിമോൾ നിസാം തുടങ്ങിയവരും പാർട്ടി പ്രവർത്തകരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.

മാളയില്‍ നടന്നത് അതിക്രൂര കൊലപാതകം; പോസ്റ്റ് മാർട്ടം ഇന്ന് , ആറ് വയസുകാരനെ കൊന്നത് പീഡന ശ്രമം അമ്മയെ അറിയിക്കുമെന്ന് പറഞ്ഞതോടെ

തൃശ്ശൂര്‍: തൃശ്ശൂര്‍ മാളയില്‍ പീഡനശ്രമം ചെറുത്ത ആറ് വയസുകാരനെ കുളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ പ്രതി ജിജോയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയേക്കും. കുട്ടിയുടെ മൃതദേഹം കുഴിക്കാട്ടുശ്ശേരിയിലെ മരിയ തെരേസ ആശുപത്രി മോർച്ചറിയില്‍ നിന്ന് പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

തൃശൂരില്‍ മാളയെ നടുക്കിയ ആറുവയസുകാരന്‍റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വന്നത്. യുകെജി വിദ്യാർത്ഥിയായ ആറ് വയസുകാരനെ അയല്‍വാസിയായ ജോജോ (20) കുളത്തില്‍ മുക്കി കൊലപ്പെടുത്തിയത് പ്രകൃതി വിരുദ്ധ ബന്ധത്തെ എതിർത്തപ്പോഴെന്ന് തൃശൂർ റൂറല്‍ എസ്പി ബി കൃഷ്ണകുമാർ അറിയിച്ചു. ജോജോ കുട്ടിയെ പ്രകൃതിവിരുദ്ധ ബന്ധത്തിന് ഇരയാക്കാൻ ശ്രമിച്ചു. കുട്ടി എതിർത്തതോടെ വിവരം പുറത്തറിയുമെന്ന് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ്പി പറഞ്ഞു. പീഡന ശ്രമം അമ്മയെ അറിയിക്കുമെന്ന് പറഞ്ഞതോടെയാണ് കുട്ടിയെ കൊന്നതെന്ന് പ്രതി പറഞ്ഞെന്ന് എസ്പി ബി കൃഷ്ണകുമാർ കൂട്ടിച്ചേര്‍‍ത്തു.

കുട്ടിയുടെ വീടിൻ്റെ തൊട്ട് അയല്‍വാസിയാണ് പ്രതിയായ ജോജോ. ഇയാള്‍ നേരത്തെ ബൈക്ക് മോഷണ കേസില്‍ പ്രതിയായിരുന്നു. ഈ അടുത്താണ് ജാമ്യത്തില്‍ ഇറങ്ങിയത്. കൂട്ടുകാർക്കൊപ്പം കളിക്കുന്ന ഏബലിനെ ജോജോ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ച്‌ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു. എന്നാല്‍ പീഡനം ചെറുത്ത ആറ് വയസുകാരൻ നിലവിളിക്കുകയും വിവരം അമ്മയെ അറിയിക്കുമെന്ന് ജോജോയോട് പറഞ്ഞു. ഇതോടെയാണ് കുട്ടിയെ കുളത്തിലേക്ക് തള്ളിയിട്ടത്. കയറി വരാൻ ശ്രമിച്ചപ്പോള്‍ വീണ്ടും തള്ളി. മൂന്നാം തവണ തള്ളിയിട്ടപ്പോഴാണ് കുട്ടി ചെളിയില്‍ താഴ്‌ന്നത്. കൃത്യം നടത്തിയതിനുശേഷം തൊട്ടടുത്ത പറമ്പിലേക്ക് പ്രതിമാറി നിന്നു. തെരച്ചില്‍ നടത്തുന്ന നാട്ടുകാർക്കൊപ്പം പിന്നീട് കൂടി. പ്രതിക്കൊപ്പം കുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയതിനുശേഷവും കൂസല്‍ ഇല്ലാതെ കുട്ടിയെ കണ്ടില്ലെന്ന് പറഞ്ഞു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം

ആലപ്പുഴ.ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. യാത്രക്കാരിൽ കുറച്ചുപേർക്കും ബസ് ഡ്രൈവർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. ബസ്സിൽ 25 ഓളം പേർ ഉണ്ടായിരുന്നു. മണ്ണഞ്ചേരി പോലീസും ഫയർഫോഴ്സും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ആരുടെയും പരിക്കു ഗുരുതരമല്ല. പുലർച്ചെ മൂന്നരയോടെ ആയിരുന്നു അപകടം

ഇടതുമുന്നണിയുടെ പ്രവർത്തനം രാജഭരണ കാലത്തെ പോലെ,സിപിഐ

തിരുവനന്തപുരം.ഇടതുമുന്നണിയുടെ പ്രവർത്തനം രാജഭരണ കാലത്തെ പോലെയെന്ന് വിമർശനം. വിമർശനം സിപിഐ സംസ്ഥാന കൗൺസിലിൽ. കൂട്ടുകക്ഷി ഭരണമാണെന്ന് CPM മറക്കുന്നു . മുഖ്യമന്ത്രിയെ മാത്രം ഉയർത്തിക്കാട്ടുന്നു. സർക്കാർ വാർഷികത്തിലും മുഖ്യമന്ത്രിയെ മാത്രം ഉയർത്തിക്കാട്ടിയുള്ള പ്രചരണമാണ് നടക്കുന്നത്.

ഘടകകക്ഷി മന്ത്രിമാരെയും നേതാക്കളെയും അവഗണിച്ചു. നാലാം വാർഷികത്തിന് ഭീമമായ ചെലവെന്നും വിമർശനം. വാർഷികാഘോഷങ്ങൾക്ക് ഇത്രയും ചെലവ് എന്തിനെന്ന് നേതാക്കൾ. പന്തലിനായി മുടക്കുന്നത് ലക്ഷങ്ങൾ
ഇത്രയും ആർഭാടം എന്തിനെന്നും ചോദ്യം

പാറശ്ശാല ആര്‍ടിഒ ഓഫീസില്‍ ഏജന്റിനായി പ്രത്യേക ക്യാബിൻ, വിജിലന്‍സിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം.പാറശ്ശാല ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നൽ പരിശോധന.ഡ്രൈവിംഗ് സ്കൂൾ ജിവനക്കാരൻ ആര്‍ടിഒ  ഉദ്യോഗസ്ഥർക്ക് നൽകാൻ കൊണ്ടുവന്ന പണം പിടിച്ചെടുത്തു. 50800 രൂപയാണ്  വിജിലൻസ് പിടിച്ചെടുത്തത്. ശരീരത്തിൽ പല ഭാഗങ്ങളിലായി രൂപ ഒളിപ്പിച്ച നിലയിലായിരുന്നു

ഉച്ചക്കട മോട്ടോർ ഡ്രൈവിംഗ് സ്കുളിലെ ജീവനക്കാരൻ സുരേന്ദ്രനെ വിജിലൻസ് കസ്റ്റഡിയിലെടുത്തു. മൂന്നു മാസമായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു.ഏജന്റിനായി സർക്കാർ ഓഫീസിൽ പ്രത്യേക ക്യാബിൻ. ഡ്രൈവിംഗ് സ്കൂൾ വിവരങ്ങൾ സൂക്ഷിക്കാൻ ആർടിഒ ഓഫീസിൽ പ്രത്യേക ക്യാബിൻ. ക്യാബിനുള്ളിൽ ഡ്രൈവിംഗ് സ്കൂൾ രേഖകളും ഉദ്യോഗസ്ഥർക്കുള്ള പണവും

അഞ്ച് ദിവസം വേനൽ മഴ ശക്തമാകും

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

ശുചിത്വ സാഗരം സുന്ദരതീരം പദ്ധതി തുടങ്ങി

ചവറ.കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക്ക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ തുടങ്ങി ജില്ലയിലെ മുഴുവൻ ജനവിഭാഗങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ശുചിത്വ സാഗരം സുന്ദരതീരം പദ്ധതി തുടങ്ങി. കടലും, തീരവും പ്ലാസ്റ്റിക്ക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒറ്റദിവസം നീണ്ടുനിൽക്കുന്ന പ്ലാസ്റ്റിക് മാലിന്യ ശേഖരണവും അതിന്റെ പുനരുപയോഗവുമാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്. 37 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന കൊല്ലം ജില്ലയുടെ കടൽ തീരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് ജില്ലയുടെ തീരപ്രദേശത്തെ 25 ആക്ഷൻ കേന്ദ്രങ്ങളായി തിരിച്ച് 2025 ഏപ്രിൽ 11 ന് രാവിലെ 7 മണി മുതൽ 11 മണി വരെയാണ് പരിപാടി.

നീണ്ടകര ഹാർബറിൽ സുജിത്ത് വിജയൻ പിള്ള എം.എൽ.എ, ഉദ്ഘാടനം ചെയ്തു. നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാജീവൻ, ഫിഷറീസ് അസി.ഡയറക്ടർ ചന്ദ്രലേഖ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർമാരായ പോൾ രാജൻ, താര, ഫിഷറീസ് വകുപ്പ് ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ, ഹരിത കർമ്മ സേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

മുനമ്പം വഖഫ് കേസ്, വഖഫ് ട്രിബ്യൂണലിൽ വാദം തുടരുന്നു

കോഴിക്കോട് .മുനമ്പം വഖഫ് കേസില്‍ കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ വാദം തുടരുന്നു. മുനമ്പം ഭൂമി വഖഫ് സ്വത്താണെന്ന 1971ലെ പറവൂർ സബ് കോടതി വിധി ശരിവെച്ച 1975 ലെ ഹൈക്കോടതി വിധിയാണ് ട്രിബ്യൂണൽ ഇന്നലെ പരിശോധിച്ചത്. പറവൂർ സബ് കോടതിയും ഹൈക്കോടതിയും ഭൂമിയുടെ കൈവശാവകാശത്തിൽ മാത്രമാണ് തീരുമാനമെടുത്തതെന്നും
അതിനാൽ മുനമ്പം ഭൂമിയുടെ സ്വഭാവം പരിശോധിക്കണമെന്നും ട്രിബ്യൂണൽ നിരീക്ഷിച്ചിരുന്നു.
ഭൂമി വഖഫ്‌ ആണോ ദാനമാണോ എന്ന് പരിശോധിക്കാനാണ് ട്രിബ്യൂണൽ തീരുമാനം. 1950 മുതൽ ക്രയവിക്രയം നടത്തിയതുമായി ബന്ധപ്പെട്ട രജിസ്റ്റർ, ആധാരം തുടങ്ങിയവ ഹാജാരാക്കാൻ ട്രിബ്യൂണൽ നിർദേശിച്ചിട്ടുണ്ട്. കേസിൽ 2019 ലെ വഖഫ് ബോർഡിന്റെ ഉത്തരവാണ് ഇന്ന് ട്രിബ്യൂണൽ പരിശോധിക്കുക.

കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ നിര്യാതനായി

കൊച്ചി:കെ പി സി സി രാഷ്ട്രീയ കാര്യസമതി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. ശൂരനാട് രാജശേഖരൻ (75) നിര്യാതനായി. കൊല്ലം ജില്ലാ മുൻ ഡി സി സി പ്രസിഡന്റും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററും ആയിരുന്നു.
രക്താർബുദ ബാധിതനായിരുന്ന അദ്ദേഹത്തിൻ്റെ അന്ത്യം ഇന്ന് പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. കൊല്ലം ചാത്തന്നൂർ ശീമാട്ടി ജംഗ്ഷനിലുളള വീട്ടിൽ മാത്രമാണ് പൊതു ദർശനം. സംസ്ക്കാരം വീട്ടു വളപ്പിൽ 5 മണിക്ക്.

കൊല്ലം ശാസ്താംകോട്ട ഡിബി കോളജിൽ കേരള വിദ്യാർഥി യൂണിയൻ പ്രവർത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരൻ കെഎസ്‌യു സംസ്ഥാന ഭാരവാഹി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പാർലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.

തഹാവൂര്‍ റാണയെ 18 ദിവസംഎൻഐഎ കസ്റ്റഡിയിൽ വിട്ടു ; ചോദ്യം ചെയ്യൽ ഇന്ന്,മുംബൈ ഭീകരാക്രമണ കേസിൻ്റെ നാൾവഴികളിലൂടെ

ന്യൂഡല്‍ഹി: 16 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ ഇന്ത്യയ്ക്ക് കൈമാറി കിട്ടിയ
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണ(64) യെ 18 ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു. 2008 നവംബർ 26 ന് നടന്ന മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതികളിലൊരാളായ പാക് വംശജൻ തഹാവൂർ റാണയെ ഇന്ന് പുലർച്ചെ 2.38 നാണ് എൻഐഎ ആസ്ഥാനത്ത് എത്തിച്ച്.ഇവിടെ പ്രത്യകം തയ്യാറാക്കിയ അതീവ സുരക്ഷാ സെല്ലിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്.
അമേരിക്കയിൽ നിന്ന് പ്രത്യേക വ്യോമ സേന വിമാനത്തിൽ ന്യൂ ഡെൽഹി പാലം വിമാനത്താവളത്തിലെത്തിച്ച റാണെയുടെ അറസ്റ്റ് എൻഐഎ രേഖപ്പെടുത്തിയ ശേഷം ഇയാളെ പാട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. എൻഐഎയുടെ 20 ദിവസത്തെ കസ്റ്റഡി അപേക്ഷയിൽ വാദം നടന്നു.12 മണിയോടെ വാദം പൂർത്തിയായെങ്കിലും പിന്നെയും മണിക്കൂറുകൾ നീണ്ടു കോടതി നടപടികൾ.തഹാവൂർ റാണെയ്ക്ക് വേണ്ടി അഡ്വ. പിയൂഷ് സച്ച്ദേവ് ഹാജരായി.
പാകിസ്താൻ വംശജനും കനേഡിയൻ പൗരനുമായ തഹാവൂർ റാണ ലോസ് ആഞ്ജലിസിലെ തടങ്കല്‍ കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്. അസുഖബാധിതനായ തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്നും ഇന്ത്യയിലെത്തിയാല്‍ താൻ മതത്തിന്റെ പേരില്‍ പീഡനത്തിനിരയാകുമെന്നും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും റാണ യുഎസ് സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. 2008 നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരില്‍ ഒരാളായ പാക്-യുഎസ് ഭീകരൻ ഡേവിഡ് കോള്‍മാൻ ഹെഡ്‌ലിയുമായി റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു

2019-ലാണ് തഹാവൂർ റാണയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കയ്ക്ക് അപേക്ഷ നല്‍കിയത്. റാണയ്‌ക്കെതിരായ തെളിവുകളും രാജ്യം കൈമാറി. ഡൊണാള്‍ഡ് ട്രംപ്- നരേന്ദ്രമോദി കൂടിക്കാഴ്ച്ചയിലും വിഷയം ചർച്ചയായി. ഇന്ത്യക്ക് തന്നെ കൈമാറരുതെന്ന് ആവശ്യപ്പെട്ടുളള റാണയുടെ ഹർജികള്‍ യുഎസ് സുപ്രീംകോടതി തളളി. 2025 ജനുവരി 25-നാണ് റാണയെ ഇന്ത്യക്ക് കൈമാറാൻ യുഎസ് അനുമതി നല്‍കിയത്. ഇന്ത്യയില്‍ എത്തിക്കുന്ന റാണ തുടക്കത്തില്‍ എൻഐഎ കസ്റ്റഡിയിലായിരിക്കും. 2008-ല്‍ മുംബൈയില്‍ ഭീകരാക്രമണം നടക്കുന്നതിന് തൊട്ടുമുൻപുളള ദിവസങ്ങളില്‍ തഹാവൂർ റാണ ഇന്ത്യയിലുണ്ടായിരുന്നു. ഇയാള്‍ ഇന്ത്യവിട്ട് ദിവസങ്ങള്‍ക്കുളളിലാണ് ഭീകരാക്രമണം നടന്നത്. ഡേവിഡ് കോള്‍മാനുമായി ചേർന്ന് അമേരിക്കയില്‍ ആക്രമണങ്ങള്‍ നടത്താൻ പദ്ധതിയിടുന്നതിനിടെയാണ് റാണ പിടിയിലായത്.
എട്ട് തവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്.

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും, ഏറ്റവും വലിയ നഗരവും ആയ മുംബൈയിൽ 2008 നവംബർ 26-ന്‌ ആസൂത്രിതമായ 10 ഭീകരാക്രമണങ്ങൾ നടത്തി. 2008 നവംബർ 26-ന്‌ തുടങ്ങിയ ഈ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം പിന്നിട്ട് 2008 നവംബർ 29-ന്‌ ഇന്ത്യൻ ആർമി അക്രമിക്കപ്പെട്ട സ്ഥലങ്ങൾ തിരിച്ചു പിടിക്കുന്നതു വരെ നീണ്ടു നിന്നു. 22വിദേശികളടക്കം ഏതാണ്ട് 195 പേരെങ്കിലും ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഏതാണ്ട് 327 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദക്ഷിണ മുംബൈയിലാണ് ഈ ആക്രമണങ്ങളിൽ കൂടുതലും നടന്നത്. ഛത്രപതി ശിവജി റെർമിനസ് റെയിൽവേ സ്റ്റേഷൻ, നരിമാൻ പോയന്റിലെ ഒബ്റോയി ട്രിഡന്റ്, ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ടാജ് മഹൽ പാലസ് & ടവർ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകൾ, ലിയോപോൾഡ് കഫേ എന്ന മുംബൈയിലെ കൊളാബയിലെ ഒരു ടൂറിസ്റ്റ് റെസ്റ്റോറന്റ്, കാമ ഹോസ്പിറ്റൽ, മുംബൈ ചബാദ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള ഓർത്തഡോക്സ് ജ്യൂയിഷ്; മെട്രോ ആഡ്ലാബ്‌സ് തീയേറ്റർ; പോലീസ് ഹെഡ് ക്വോർട്ടേസ് എന്നീ സ്ഥലങ്ങളിലാണ്‌ ഭീകരാക്രമണങ്ങൾ നടന്നത്. പോലീസ് ഹെഡ് ക്വാർട്ടേർസിൽ നടന്ന വെടിവെപ്പിൽ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിലെ ചീഫ് ഓഫീസറടക്കം 3 ഉന്നത പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പത്താമത്തെ സ്ഫോടനം നടന്നത് മുംബൈ വിമാനത്താവളത്തിനു സമീപത്തുള്ള വിലെ പാർലെ എന്ന ഉണ്ടായ കാർ ബോബ് സ്ഫോടനം ഈ അക്രമണ പരമ്പരയുമായി ബന്ധപ്പെട്ടതാണെന്ന സ്ഥീതികരണം ഉണ്ടായിട്ടില്ല. ഏതാണ്ട് 50-നും 60-നും ഇടയിൽ തീവ്രവാദികൾ ഈ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതായി കരുതുന്നു.