Home Blog Page 1250

പുതിയ പേര് ‘ബ്ലാക്ക് ലൈൻ’, ലോണിനൊപ്പം പ്രൊസസിങ് ഫീയടക്കം തിരികെ തരും, വരാനിരിക്കുന്നത് വമ്പൻ ചതി, ജാഗ്രത

തിരുവനന്തപുരം: പ്രത്യേക മാനദണ്ഡങ്ങളൊന്നും കൂടാതെ പൊതുജനങ്ങൾക്ക് ഇൻസ്റ്റന്റ് വാഗ്ദാനം നൽകി തട്ടിപ്പു നടത്തുന്ന നിരവധി സംഘങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണെന്ന് കേരള പൊലീസ്. അതീവ ജാഗ്രത വണമെന്ന് കേരള പൊലീസ് അറിയിക്കുന്നു. ബ്ലാക്ക് ലൈൻ എന്ന കമ്പനിയുടെ പേരിലാണ് ഇപ്പോൾ പുതിയ ലോൺ തട്ടിപ്പ് വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ലോൺ ആവശ്യപ്പെടുന്നവരിൽ നിന്നും പ്രോസസ്സിംഗ് ഫീ, ടാക്സ് മുതലായവ ആവശ്യപ്പെടുകയും അധികമായി അടച്ച ഈ തുക ലോൺ തുകയോടൊപ്പം മടക്കി നൽകി വിശ്വാസം നേടിയെടുത്താണ് തട്ടിപ്പു നടത്തുന്നത്.

ഇത്തരത്തിൽ വിശ്വാസ്യത നേടിയെടുത്തശേഷം ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിൽ നിന്നും ശേഖരിക്കുന്ന സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കുകയും ഈ ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുകൾക്കും അയച്ചുകൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെടുന്നതാണ് തട്ടിപ്പുരീതി. സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ഇത്തരം ലോൺ ആപ്പുകളിൽ നിന്നും വിട്ടുനിൽക്കുകയാണ് നല്ലത്.

അംഗീകൃത ബാങ്കുകളിൽ നിന്ന് മാത്രം ആവശ്യമെങ്കിൽ ലോൺ സ്വീകരിക്കുക. നിങ്ങളുടെ ഫോണിൻറെ നിയന്ത്രണം ആവശ്യപ്പെടുന്ന വിശ്വാസയോഗ്യമല്ലാത്ത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. ഇത്തരത്തിലുള്ള സംശയകരമായ ലോൺ ആപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ സൈബർ ഹെൽപ്പ് ലൈൻ നമ്പരായ 1930ൽ അറിയിക്കണമെന്നും പൊലീസ് വ്യക്തമാക്കുന്നു.

കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി

കോഴിക്കോട് ലത്തീന്‍ രൂപത രൂപീകരണത്തിന്റെ ശതാബ്ദി വര്‍ഷത്തില്‍ അതിരൂപതയായി ഉയര്‍ത്തപ്പെട്ടു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം മൂന്നരയോടെ വത്തിക്കാനിലും കോഴിക്കോട്ടെ രൂപത ആസ്ഥാനത്തും ഒരേസമയം നടന്നു. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയാണ് ഇത് വായിച്ചത്.
ഇതോടെ കോഴിക്കോട് രൂപതയുടെ ബിഷപ്പായിരുന്ന ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് രൂപതകള്‍ ഇനി കോഴിക്കോട് അതിരൂപതയുടെ കീഴിലാകും. 2012 മുതല്‍ കോഴിക്കോട് രൂപതാധ്യക്ഷനായിരുന്നു ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.
ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനെ എം.പിമാരായ കെ.സി. വേണുഗോപാല്‍, എം.കെ. രാഘവന്‍, ടി. സിദ്ദിഖ് എം.എല്‍.എ എന്നിവര്‍ നേരിട്ടെത്തി അഭിനന്ദിച്ചു.

തെരുവുനായകൾക്ക് നേരെ ലൈംഗികാതിക്രമം; വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു, യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ നായകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. നൗഷാദ് എന്നയാളാണ് പിടിയിലായത്. മൃഗസ്നേഹികളുടെ സംഘടനകളുടെ പരാതിയിലാണ് നടപടി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

അതിക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 13 നായകൾക്ക് നേരെ ഇയാൾ അതിക്രമം നടത്തിയെന്ന് മൃഗസ്നേഹികളുടെ സംഘടന ആരോപിക്കുന്നത്. വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നാട്ടുകാർ പ്രതിയെ തിരിച്ചറിഞ്ഞു. പിന്നീട് ഇയാളെ കണ്ടെത്തി മർദ്ദിക്കുകയും ചെയ്തു. പിന്നീടാണ് പൊലീസിന് കൈമാറിയത്.

മറ്റൊരു സ്ത്രീയുമായി ബന്ധം, മദ്യലഹരിയിൽ അതിക്രമം; ചോദ്യം ചെയ്ത ഭാര്യയെ കൊന്ന് കുഴിച്ചുമൂടി, യുവാവ് പിടിയിൽ

മഥുര: ഉത്തർ പ്രദേശിലെ മഥുരയിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. മദ്യലഹരിയിൽ ഭാര്യയുമായി ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് വിജയ് എന്നയാൾ ക്രൂരമായ കൊല നടത്തിയത്. കൊല്ലപ്പെട്ട രേഖയുടെ സഹോദരൻ നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

സുഖ്ദേവ്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. വിജയ്ക്ക് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇരുവരും ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നെന്നും ഇത് ഇയാളുടെ ഭാര്യ എതിർത്തിരുന്നതായും പൊലീസ് പറയുന്നു. വ്യാഴാഴ്ച രാത്രി ഇരുവരും ഈ വിഷയവുമായി ബന്ധപ്പെട്ട് വീണ്ടും തർക്കം ഉണ്ടായി. തർക്കത്തെ തുടർന്ന് ടെറസിൽ നിന്ന് വിജയ് ഭാര്യ രേഖയെ തള്ളി താഴെയിടുകയായിരുന്നു. വീണയുടനെ രേഖ മരിച്ചു. തുടർന്ന് അടുത്തുള്ള വയലിലേക്ക് വിജയ് മൃതദേഹം വലിച്ചുകൊണ്ടുപോയി കുഴിച്ചിടുകയായിരുന്നു.

സംഭവം നടന്ന് പിറ്റേ ദിവസം ഒന്നും സംഭവിക്കാത്തതുപോലെയാണ് വിജയ് ഭാവിച്ചത്. രേഖയെ വീട്ടിൽ കാണാനില്ലെന്ന് മനസിലാക്കിയ വിജയുടെ അച്ഛൻ കാര്യം അന്വേഷിച്ചു. അപ്പോൾ രേഖ മരിച്ചെന്നും അടുത്തുള്ള പാടത്ത് കുഴിച്ചിട്ടെന്നും വിജയ് മറുപടി പറഞ്ഞു. തുടർന്ന് രേഖയുടെ സഹോദരൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വിജയിയെ ചോദ്യം ചെയ്യുകയും വെള്ളിയാഴ്ച വയലിൽ നിന്ന് രേഖയുടെ ബോഡി പുറത്തെടുക്കുകയും ചെയ്തു.

വിജയ്ക്കും സഹോദരങ്ങളായ രാജ്കുമാർ, കമൽ, ദിനേശ് എന്നിവർക്കെതിരെയും മാതാപിതാക്കൾക്കെതിരേയും രേഖയുടെ പിതാവ് പരാതി നൽകിയിട്ടുണ്ട്. കേസിൽ വിജയിയെ അറസ്റ്റ് ചെയ്തെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

വെളുത്തുള്ളി കൊളസ്ട്രോള്‍ കുറയ്ക്കുമോ….

വെളുത്തുള്ളി കൊളസ്‌ട്രോൾ നിയന്ത്രിക്കാനുള്ള ഫലപ്രദമായ മാർഗമെന്ന് വിദഗ്‌ധർ. വെളുത്തുള്ളി വിവിധ രീതിയില്‍ കഴിക്കാവുന്നതാണ്. സാലഡിലും സോസിലും സൂപ്പിലുമൊക്കെ വെളുത്തുള്ളി ചേര്‍ക്കുന്നത് രുചിയ്‌ക്ക് പുറമെ ഗുണവും വര്‍ധിപ്പിക്കും.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന രോഗമാണ് കൊളസ്‌ട്രോൾ. എന്നാൽ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ മരുന്നുകൾക്ക് പുറമെ നമ്മൾ സ്ഥിരം കഴിക്കുന്ന പല ഭക്ഷണങ്ങൾക്ക് സാധിക്കും. അതിൽ ഒന്നാണ് വെളുത്തുള്ളി.

അസംസ്‌കൃത വെളുത്തുള്ളി പ്രധാന പങ്ക് വഹിക്കുന്നതായി പ്രശസ്‌ത ന്യൂട്രിഷ്യനിസ്‌റ്റ് ഡോ ലഹരി സുരപനേനി വ്യക്തമാക്കുന്നു. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിനാണ് ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നത്.

വീണയുടെ കാര്യം വീണ നോക്കി കൊള്ളുമെന്നാണ് പറഞ്ഞത്,അത് തന്നെയാണ് ശിവൻകുട്ടിയും പറയുന്നതെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: വീണ വിജയനെതിരായ കേസ് പ്രതിരോധിക്കേണ്ട ബാധ്യത ഇടതുമുന്നണിക്കില്ലന്ന പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്.തൻറെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു.വീണയുടെ കാര്യം വീണ നോക്കി കൊള്ളുമെന്നാണ് താൻ പറഞ്ഞത്.അത് തന്നെയാണ് ശിവൻകുട്ടിയും പറയുന്നത്.

പണ്ഡിതൻമാർ വ്യാഖ്യാനിച്ച് വലുതാക്കണ്ട.വീണയ്ക്ക് ഒരു കമ്പനി നടത്താനും നിയമനടപടിസ്വീകരിക്കാനും അറിയാം.ആ കേസ് LDFനും സർക്കാരിനുമെതിരെ വരുമ്പോൾCPI ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു

അതേ സമയം ബിനോയ് വിശ്വത്തിന് മറുപടി പറഞ്ഞാൽ വലിയ വാർത്തയാകുമെന്ന് സിപിഎം നേതാവ് എ റഹിം പറഞ്ഞു. വാർത്തക്ക് വേണ്ടി വർത്തമാനം പറയുന്നത് സി പി ഐ എം രീതിയല്ല. രാഷ്ട്രീയമായ ശരികേടാകും അത്. രാഷ്ട്രീയ ശരികേട് സിപിഐഎം കാണിക്കാറില്ല. വീണ വിജയനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്ന ബോധ്യം സി പി ഐ എമ്മിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഷുവിന് കണി കണ്ടുണരാൻ കൃഷ്ണ വിഗ്രഹങ്ങൾ

വിഷുവിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നിരത്തുകളില്‍ വില്പ്പനയ്ക്ക് കൃഷ്ണ വിഗ്രഹങ്ങള്‍ എത്തിക്കഴിഞ്ഞു. പ്ലാസ്റ്റര്‍ ഓഫ് പാരീസ്, വൈറ്റ് സിമിന്റ് എന്നിവ കൊണ്ട് നിര്‍മിച്ച ഒരടി മുതല്‍ മൂന്ന് അടി വരെ ഉയരമുള്ള കൃഷ്ണ വിഗ്രഹങ്ങളാണ് വിപണിയില്‍ എത്തിയിട്ടുള്ളത്.
ഓടക്കുഴല്‍ വായിക്കുന്ന കണ്ണന്‍, വെണ്ണ തിന്നുന്ന ഉണ്ണിക്കണ്ണന്‍, പ്രണയം തുളുമ്പുന്ന രാധാ-കൃഷ്ണന്‍മാര്‍, കാളിയമര്‍ദ്ദന സമയത്തെ കൃഷ്ണന്‍, ഗോക്കളെ മേയ്ക്കുന്ന കൃഷ്ണന്‍ തുടങ്ങി പല രൂപത്തിലും ഭാവത്തിലുമുള്ള കൃഷ്ണ വിഗ്രഹങ്ങള്‍ വിപണിയിലുണ്ട. പുനലൂര്‍ ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വിഗ്രഹ വില്പന പൊടിപൊടിക്കുകയാണ്. 150 രൂപ മുതല്‍ 1000 രൂപ വരെ വില വരുന്ന ചാരുത നിറഞ്ഞ കൃഷ്ണ വിഗ്രഹങ്ങളാണ് വിപണിയില്‍ സജീവമായിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൊന്നപ്പൂവ്, പച്ചമാങ്ങ, വെള്ളരി, കൈതച്ചക്ക, കശുവണ്ടിപ്പഴം, ചെറിയ ചക്ക, ഫ്രൂട്ട്‌സ് എന്നിവയും വിഷു വിപണി ലക്ഷ്യമിട്ട് വില്പന കേന്ദ്രങ്ങളിലെത്തും. കൃഷ്ണരൂപം നെയ്ത വിവിധ വര്‍ണത്തിലും രൂപത്തിലുമുള്ള സാരികളും ചുരിദാറുകളും മറ്റും വസ്ത്ര വിപണിയില്‍ എത്തിയിട്ടുണ്ട്. മഴയില്‍ പൂത്ത് കുലകുത്തി നിന്നിരുന്ന കണിക്കൊന്നകള്‍ കൊഴിഞ്ഞ നിലയിലാണ്. എന്നാല്‍ ഏത് പ്രതിസന്ധികളേയും അതിജീവിച്ച് കണി ഒരുക്കാനുള്ള ആവേശത്തിലാണ് മലയാളികള്‍.

സാൽവേഷൻ ആർമി തിരുവനന്തപുരം ഡിവിഷൻ വി ബി എസ് സംഗമം നടത്തി

തിരുവനന്തപുരം : പാട്ടും, ഡാൻസും, ഗെയിമുകളുമായി സാൽവേഷൻ ആർമി
തിരുവനന്തപുരം ഡിവിഷൻ്റെ വിബിഎസ് സംഗമം വേളി ടൂറിസ്റ്റ് വില്ലേജിൽ നടന്നു.

‘മാനത്തൊരു സ്വർണ്ണ കൊട്ടാരം’എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ചുകളിൽ കഴിഞ്ഞ 10 ദിവസം നടത്തിയ വിബിഎസിൻ്റെ ഡിഷൻ തല സംഗമം ഡിവിഷണൽ കമാൻഡർ ലെഫ്.കേണൽ ജേക്കബ്ബ് .ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. ഡിവിഷണൽ യൂത്ത് സെക്രട്ടറി മേജർ യേശുദാസ് ശാമുവേൽ അധ്യക്ഷനായി. സംസ്ഥാന യൂത്ത് സെക്രട്ടറി ക്യാപ്റ്റൻ അജേഷ് കുമാർ ജോസഫ്, ഡിവിഷണൽ സെക്രട്ടറി മേജർ മോത്തോ തോംപ്സൺ, തുടങ്ങിയവർ പ്രസംഗിച്ചു. ഡിവിഷനിലെ 22 പള്ളികളിൽ നിന്നുള്ള വിബിഎസ് കൂട്ടുകാരും, അധ്യാപകരും സംഗമത്തിൽ പങ്കെടുത്തു.

യുവതി മറ്റൊരു യുവതിയുടെ മുടിയിൽ കയറിപ്പിടിച്ച് അലറി, ‘പൊലീസിനെ വിളിക്കൂ’, എല്ലാം തുടങ്ങിയത് വാട്സാപ്പ് കോളിൽ

നോയിഡ: അടുത്തടുത്ത ഫ്ലാറ്റിലെ താമസക്കരായ രണ്ട് യുവതികൾ തമ്മിൽ പരസ്യമായി തമ്മിലടിക്കുന്നതിന്റെ വീഡിയോ വൈറൽ. നോയിഡയിലെ ഒരു റെസിഡൻഷ്യൽ കോംപ്ലക്സ് മെയിൻ ഗെയിറ്റിന് സമാീപം നടന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്.

ഒരേ കോംപ്ലക്സിൽ താമസക്കാരാണ് രണ്ട് പേരും. എന്നാൽ ഇരുവരും തമ്മിൽ നല്ല പരിചയമുള്ളവരുമാണ്. കഴിഞ്ഞ ദിവസം വാട്സാപ്പ് കോളിൽ തുടങ്ങിയ ചെറിയ തര്‍ക്കം വലിയ വാഗ്വാദത്തിലേക്കും തെറിവിളികളിലേക്കും നയിക്കുകയായിരുന്നു. ഇതിന്ന പിന്നാലെയാണ് ഫ്ലാറ്റിന്റെ മുൻ വശത്തെ ഗേറ്റിൽ ഇരുവരും തമ്മിലടിച്ചത്. ഇരുവരും തമ്മിലുള്ള അടി ഏറെ നേരം ഫ്ലാറ്റിൽ വലിയ പരിഭ്രാന്തി സൃഷ്ടിക്കുന്ന സാഹചര്യവും ഉണ്ടായി.

വാട്സാപ്പ് കോളിലെ തര്‍ക്കത്തിന് പിന്നാലെ അടുത്ത ദിവസം ഇരുവരും കണ്ടപ്പോഴായിരുന്നു ഒരാൾ മറ്റൊരാളുടെ മുടിയിൽ കയറി പിടിക്കുകയും പൊലീസിനെ വിളിക്കൂ.. എന്ന് അലറുകയും ചെയ്തത്. അതേസമയം, മുടിയിൽ പിടിവീണ സ്ത്രീ നിലത്ത് കിടന്ന് നിനക്ക് ഇത്ര ധൈര്യമോ എന്ന് ചോദിച്ച് തിരികെ ആക്രമിക്കാൻ ശ്രമിക്കുന്നതും കാണാം. അയൽവാസികളായ സ്ത്രീകൾ ചുറ്റും കൂടി നിന്ന് ഇരുവരെയും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ പൊലീസെത്തി ഇരുവരെയും പിരിച്ചുവിട്ടതായും, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും എൻഡിടിവി റിപ്പോര്‍ട്ടിൽ പറയുന്നു.

ട്രെയിനിന് നേരെ കല്ലേറ്, പൊലീസുമായി ഏറ്റുമുട്ടൽ; ബംഗാളിൽ വഖഫ് നിയമത്തിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് നിയമ ഭേദ​ഗതിക്കെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായി. നിംതിറ്റ സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിനിന് നേരെ ജനക്കൂട്ടം കല്ലെറിഞ്ഞു. റെയിൽവേ സ്റ്റേഷൻ സ്വത്തുക്കളും നശിപ്പിച്ചു. അക്രമത്തിൽ പത്തോളം പൊലീസുകാർക്ക് പരിക്കേറ്റു. അക്രമം നിയന്ത്രിക്കാൻ അതിർത്തി സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കുകയും അഞ്ച് ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു. ആക്രമണത്തിൽ ഏതാനും യാത്രക്കാർക്കും പരിക്കേറ്റു. വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.

ഗവർണർ സിവി ആനന്ദ ബോസ് പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകുകയും അംതല, സുതി, ധൂലിയാൻ, മുർഷിദാബാദ്, നോർത്ത് 24 പർഗാനാസ് എന്നിവിടങ്ങളിലെ പ്രശ്നബാധിത പ്രദേശങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഗവർണർ മുഖ്യമന്ത്രിയുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പൊലീസ് സേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും രാജ്ഭവൻ സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടാതെ 24×7 കൺട്രോൾ റൂമും പൊതുജന സഹായത്തിനായി ഒരു പ്രത്യേക ഹെൽപ്പ് ലൈനുംസജ്ജീകരിച്ചിട്ടുണ്ട്.

ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഈ വിഷയത്തിൽ ബന്ധപ്പെട്ടുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. അതേസമയം, ഏപ്രിൽ 16 ന് കൊൽക്കത്തയിൽ മമത ബാനർജി ഇമാമുകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി പ്രതിഷേധക്കാരോട് സമാധാനം പാലിക്കാൻ തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് അഭ്യർത്ഥിച്ചു. വിവാദ വഖഫ് നിയമത്തിനെതിരെ വെള്ളിയാഴ്ച കൊൽക്കത്തയിലെ ആലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തി.