Home Blog Page 1227

കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ബസിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി, കുട്ടിക്ക് ഗുരുതര പരിക്ക്

എറണാകുളം: കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. എറണാകുളം നേര്യമംഗലം മണിയാമ്പാറയിലാണ് അപകടമുണ്ടായത്. മറിഞ്ഞ ബസിനടിയിൽ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്തി. സ്ഥലത്ത് ഫയർഫോഴ്സടക്കം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

നേര്യമംഗലത്തുനിന്നും ഇടുക്കിയിലേക്ക് വരുന്ന പാതയിലാണ് അപകടമുണ്ടായത്. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. ബസിന്‍റെ അടിയിൽ കുടുങ്ങിയ വിദ്യാര്‍ത്ഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെയും പരിക്കേറ്റ മറ്റുള്ളവരെയും ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ മറ്റുള്ളവരുടെ സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. ബസിനു അടിയിൽ കുടുങ്ങിയ കുട്ടിയെ കോതമംഗലം ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. മറ്റു പത്തോളം പേരെ കോതമംഗലം ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുവെന്നാണ് വിവരം. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയശേഷമാണ്

പുലര്‍ച്ചെ രണ്ടിന് വീടിന് മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണു, വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ വീടിന് മുകളിൽ മരം വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. ആനകല്ല് അയപ്പൻപൊറ്റയിൽ ആതുരാശ്രമം എസ് സ്റ്റേറ്റിൽ ശാന്തമ്മ രാമൻകുട്ടി (65)ക്കാണ് പരിക്കറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് സംഭവം. വീടിന് സമീപത്തുള്ള കൂറ്റൻ മരം മറിഞ്ഞുവീഴുകയായിരുന്നു.

വീഴ്ചയിൽ ഓടിട്ട വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടമ്മ മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരെ ഗുരുതര പരിക്കുകളോടെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇവര്‍.

നേര്യമംഗലം മണിയാമ്പാറയില്‍ കെഎസ്‌ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു

കൊച്ചി: നേര്യമംഗലം മണിയാമ്പാറയില്‍ കെഎസ്‌ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ബസിനടിയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ് ഡിവൈഡറില്‍ ഇടിച്ച ശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു. സ്ഥലത്ത് ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം തുടരുകയാണ്.

കണ്ണൂരില്‍ കെ.കെ.രാഗേഷ് ഇനി സിപിഎമ്മിനെ നയിക്കും

കണ്ണൂരില്‍ കെ.കെ.രാഗേഷ് ഇനി സിപിഎമ്മിനെ നയിക്കും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. രാഗേഷിന് പുറമെ ടി.വി.രാജേഷിനെയും എം.പ്രകാശനെയുമാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചത്. എം.വി.ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെയാണ് കണ്ണൂരില്‍ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. 

55കാരനായ കെ.കെ. രാഗേഷ് നിലവില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്. 2015 ല്‍ രാജ്യസഭാംഗമായിരുന്നു. സിപിഎം സംസ്ഥാന സമിതിയംഗം,എസ്എഫ്ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, പ്രസി‍ഡന്‍റ് ചുമതലകളും വഹിച്ചിട്ടുണ്ട്. 

പത്ത് രൂപ നൽകിയാൽ കൊല്ലം നഗരത്തിൽ എത്തുന്ന ആർക്കും ഇനി പ്രഭാത ഭക്ഷണം കിട്ടും

പത്ത് രൂപ നൽകിയാൽ കൊല്ലം നഗരത്തിൽ എത്തുന്ന ആർക്കും ഇനി പ്രഭാത ഭക്ഷണം കിട്ടും. കൊല്ലം കോർപ്പറേഷൻ ആണ് ഗുഡ് മോർണിംഗ് കൊല്ലം എന്ന പദ്ധതിയുമായി എത്തിയിരിക്കുന്നത്. ചിന്നക്കട ബസ് ബേയിലാണ് രാവിലെ കൗണ്ടർ പ്രവർത്തിക്കുക. പത്ത് രൂപക്ക് പ്രഭാത ഭക്ഷണം നൽകുന്ന ” ഗുഡ് മോർണിംഗ് കൊല്ലം ” ഭക്ഷണ കൗണ്ടർ ചിന്നക്കടയിൽ മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.

പൂരത്തിന് ഒരുങ്ങി കൊല്ലം

കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന കൊല്ലം പൂരത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കുടമാറ്റത്തില്‍ മുഖാമുഖം നില്‍ക്കുന്ന പുതിയകാവ് ക്ഷേത്രവും താമരക്കുളം മഹാഗണപതി ക്ഷേത്രവും വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്, സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു, ഡോ.ബി.ആര്‍ അംബേദ്കര്‍, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ ഛായാചിത്രങ്ങള്‍, റോക്കറ്റ്, മയില്‍, വിടര്‍ന്ന താമരപ്പൂവില്‍ സരസ്വതി, നെടുംകുതിരകള്‍ തുടങ്ങി 17 ഇനങ്ങള്‍ പുതിയകാവ് കുടമാറ്റത്തിനായി ഒരുക്കുന്നുണ്ട്. 31 അടി വീതം ഉയരമുള്ള 2 നെടുംകുതിരകളെ പിന്നില്‍ നിര്‍ത്തിയാണ് താമരക്കുളം കുടമാറ്റം നടത്തുന്നത്. ശിവന്‍, ഭരതനാട്യം തുടങ്ങി ഒട്ടേറെ രൂപങ്ങള്‍ ദൃശ്യവിരുന്ന് ഒരുക്കും.
പൂരം സാംസ്‌കാരിക സമ്മേളനം വൈകിട്ട് 6ന് ആശ്രാമം മൈതാനത്ത് മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും. ഡോ.ബി.രവിപിള്ള ഭദ്രദീപം തെളിക്കും. മന്ത്രി ജെ.ചിഞ്ചുറാണി ആദരിക്കല്‍ നടത്തും. എക്സിബിഷന്‍ ലോഗോ പ്രകാശനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. മന്ത്രി സജി ചെറിയാന്‍, മേയര്‍ ഹണി ബെഞ്ചമിന്‍, രമേശ് ചെന്നിത്തല, എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, എം.മുകേഷ് എംഎല്‍എ, എന്‍.നൗഷാദ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.
പൂരത്തിന് 27 ആനകള്‍ എത്തുമെങ്കിലും ആശ്രാമം മൈതാനത്ത് നടക്കുന്ന കുടമാറ്റത്തില്‍ 11 ഗജവീരന്മാര്‍ വീതമാണ് അണി നിരക്കുക. തൃക്കടവൂര്‍ ശിവരാജു ആണ് ആശ്രാമം ക്ഷേത്രത്തിലെ തിടമ്പേറ്റുക. താമരക്കുളം മഹാഗണപതിയുടെ തിടമ്പ് ഏറ്റുന്നത് ആമ്പാടി ബാലന്‍ എന്ന ഗജവീരനാണ്.

തിന്നർ ഒഴിച്ച് തീ കൊളുത്തിയ സംഭവം; കാസർകോട്ടെ പലചരക്ക് കടയുടമ രമിത മരിച്ചു

കാസർകോട്: കാസർകോട് ജില്ലയിലെ മുന്നാട് തമിഴ്‌നാട് സ്വദേശിയുടെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പലചരക്ക് കടയുടമയായ രമിത (27) ആണ് മരിച്ചത്. തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം തിന്നർ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ മംഗലാപുരത്തെ ആശുപത്രിയിൽ വെച്ചാണ് രമിത അന്ത്യശ്വാസം വലിച്ചത്. റിമാൻ്റിൽ കഴിയുന്ന പ്രതി രാമാമൃതത്തിനെതിരെ ഇനി കൊലക്കുറ്റം ചുമത്തും.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാമാമൃതം, തിന്നർ ഒഴിച്ച് രമിതയുടെ ശരീരത്തിൽ തീ കൊളുത്തിയത്. രമിതയുടെ കടയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഫർണീച്ചർ കട നടത്തിപ്പുകാരനാണ് രാമാമൃതം. പതിവായി മദ്യപിച്ച് കടയിൽ വന്ന് രാമാമൃകം പ്രശ്നമുണ്ടാക്കുന്നത് രമിത കടയുടമയോട് പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് രാമാമൃതത്തോട് കടയുടമ കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. ഇതിലെ വിരോധമാണ് രമിതയെ ആക്രമിക്കാൻ കാരണം എന്നാണ് വിവരം.

50 ശതമാനത്തിലേറെ പൊള്ളലേറ്റ രമിതയെ ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ സ്ഥിതി അതീവ ഗുരുതരമായതിനാൽ പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. പക്ഷെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രാമാമൃതത്തെ സംഭവം നടന്ന അന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വൈറ്റ് ഹൗസ് ഇടപെടൽ അനുവദിച്ചില്ല: ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ടാണ് മരവിപ്പിച്ചത്. യൂണിവേഴ്‌സിറ്റിയുടെ ഭരണനിര്‍വഹണത്തില്‍ വൈറ്റ് ഹൗസ് ഇടപെടല്‍ അനുവദിക്കാതിരുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. യൂണിവേഴ്‌സിറ്റിക്കുളളിലെ ജൂതവിരുദ്ധ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്നും ക്യാംപസിനകത്ത് വൈവിധ്യവും നീതിയും തുല്യതയും പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ നിര്‍ത്തലാക്കണമെന്നുമുളള സര്‍ക്കാരിന്റെ ഉത്തരവുകള്‍ പാലിക്കാത്തതാണ് ഫണ്ട് മരവിപ്പിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ തടയണമെന്നും പ്രതിഷേധക്കാരായ വിദ്യാർത്ഥികളെ പറഞ്ഞുവിടണമെന്നുമടക്കം ഒട്ടേറെ പരിഷ്കരണങ്ങൾ നിയാമവലിയിൽ വരുത്തണമെന്ന് കഴിഞ്ഞ ദിവസവും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരുന്നു. മെറിറ്റ് നിയമനങ്ങളിലും ഇടപെടൽ ആവശ്യപ്പെട്ടതോടെ യൂണിവേഴ്സിറ്റി എതിർപ്പറിയിക്കുകയായിരുന്നു. ഏകാധിപത്യം അംഗീകരിക്കില്ലെന്നാണ് യൂണിവേഴ്സിറ്റി നിലപാട്. ട്രംപിൻറെ നീക്കത്തിൽ പ്രതിഷേധിച്ച് കാമ്പസിൽ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും നേതൃത്വത്തിൽ പ്രകടനം നടന്നു.

ആൾകൂട്ട വിചാരണയോ? ഭർത്താവ് ഭാര്യക്കെതിരെ പള്ളിയിൽ പരാതി നൽകി, പിന്നീട് നടന്നത് കൂട്ടംകൂടിയുള്ള അതിക്രമം

ബെംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് നൽകിയ പരാതിയിൽ 38 കാരിയെ മർദിച്ച് ആൾക്കൂട്ടം. ബെംഗളൂരിലാണ് സംഭവം. ഷബീന ബാനു എന്ന യുവതിയാണ് ക്രൂരമായ മർദനത്തിന് ഇരയായത്. കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിൻറെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ഭാര്യയ്ക്കെതിരെ ഒരു പള്ളിയിലാണ് ഇയാൾ പരാതി നൽകിയത്. പള്ളിക്കു പുറത്തുവെച്ച് ഒരുകൂട്ടം പുരുഷന്മാർ യുവതിയെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.

ഏപ്രിൽ ഏഴിന് ഷബീന ബാനുവിനെ കാണാൻ ബന്ധുവായ നസീറും ഫയാസെന്ന മറ്റൊരാളും വീട്ടിലെത്തി. ഷബീനയുടെ ഭർത്താവ് ജമീൽ അഹമ്മദിന് ഇത് ഇഷ്ടപ്പെട്ടില്ല. തുടർന്ന് ഇയാൾ അടുത്തുള്ള ജുമ മസ്ജിദിലെത്തി ഭാര്യയ്ക്കും വീട്ടിലെത്തിയ രണ്ട് യുവാക്കൾക്കുമെതിരെ പരാതി നൽകുകയായിരുന്നു.

തുടർന്ന് ഏപ്രിൽ ഒമ്പതിന് മൂന്നുപേരെയും പള്ളിയിൽ നിന്ന് വിളിപ്പിച്ചു. ഷബീന പള്ളിയിൽ എത്തുമ്പോഴേക്കും ആറുപുരുഷന്മാർ ചേർന്ന് മർദനം ആരംഭിച്ചു. ക്രൂരമായ അക്രമത്തിൽ ഷബീനയ്ക്ക് പരിക്കേറ്റു. അക്രമത്തിൻറെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. ഗൂഢാലോചനയും കൊലപാതക ശ്രമവും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചേർത്തിട്ടുണ്ട്.

പാടത്തു കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് ഉണ്ണി മുകുന്ദൻ

പാടത്തു കുട്ടികള്‍ക്കൊപ്പം ടെന്നിസ് ബോള്‍ ക്രിക്കറ്റ് കളിക്കുന്ന ഉണ്ണി മുകുന്ദന്റെ വിഡിയോ വൈറലാവുകയാണ്. ഒറ്റപ്പാലം പല്ലാർമംഗലം പാടത്താണ് വേനലവധി ആഘോഷിക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ക്കൊപ്പം നടന്‍ ഉണ്ണി മുകുന്ദനും ഇറങ്ങിയത്. സിനിമാ തിരക്കിന് അവധി നൽകി കഴിഞ്ഞ ദിവസമാണു താരം ഒറ്റപ്പാലത്തെ വീട്ടിലെത്തിയത്. വൈകിട്ട് സുഹൃത്ത് അർജുനൊപ്പം ബൈക്കിൽ പാടത്തെത്തി കുട്ടികളോടൊപ്പം ക്രിക്കറ്റ്‌ കളിക്കാൻ ഉറങ്ങുകയായിരുന്നു.
ബാറ്റിങ്ങില്‍ മാത്രമല്ല ബോളിങ്ങിലും ഫീൽഡിലുമെല്ലാം താരം കളം നിറഞ്ഞു.  മത്സരങ്ങൾ  അവസാനിക്കുവോളം മൈതാനത്തു ചെലവഴിച്ചായിരുന്നു ഉണ്ണിയുടെ മടക്കം.

കളിക്കുന്നതിനിടെനാളേയും വരുമോയെന്ന് ചോദിക്കുന്നുണ്ട് കുട്ടിത്താരത്തിലൊരാള്‍ ഉണ്ണിയോട്. നാളേയോ നോക്കാം എന്നായിരുന്നു ഉണ്ണിയുടെ മറുപടി.