Home Blog Page 1203

കരുനാഗപ്പള്ളി ലിറ്ററേച്ചർ ഫെസ്റ്റിവലിന്  തുടക്കമായി

കരുനാഗപ്പള്ളി  കരുനാഗപ്പള്ളി ലിറ്ററേച്ചർ ഫെസ്റ്റിവലിന്  തുടക്കമായി.’ക ഖ ഗ ‘എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ കരുനാഗപ്പള്ളി ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂൾ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം നിർവഹിച്ചു. സാഹിത്യകാരൻ വി ആർ സുധീഷ് അധ്യക്ഷനായി.പ്രമോദ് ശിവദാസ് സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ പി കെ ഗോപൻ, മുൻ എംപി എ എം ആരിഫ്, എഴുത്തുകാരൻ എസ് ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ് ഗീതാകുമാരി, സന്ധ്യാരാജേന്ദ്രൻ, ഷെഹ്ന നസിം, എൽ ശ്രീലത, വി പി ജയപ്രകാശ് മേനോൻ തുടങ്ങിയവർ സംസാരിച്ചു.
നാടക നടി സന്ധ്യാരാജേന്ദ്രനെ ചടങ്ങിൽ ആദരിച്ചു.ക്യാപ്പിറ്റൽ മീഡിയയുടെ നേതൃത്വത്തിൽ  17,18,19,20 തീയതികളിലായി നാല് വേദികളിലെ 61 സെഷനുകളിലായി വിവിധ വിഷയങ്ങളിൽ മലയാള സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടികൾ നടക്കും.ചലച്ചിത്ര താരം വിജയരാഘവൻ, കൽപ്പറ്റ നാരായണൻ, ദീപൻ ശിവരാമൻ എന്നിവർക്ക് അവാർഡ് നൽകി ആദരിക്കും.റസൂൽ പൂക്കുട്ടി
സംവിധായകൻ ബ്ലസി,
എസ് ശാരദകുട്ടി,
സക്കറിയ,എസ് ഹരീഷ്
ഷിബു ചക്രവർത്തി,
സന്തോഷ് എച്ചിക്കാനം,
ജയരാജ് വാര്യർ, സുനിൽ പി ഇളയിടം,അലൻസിയർ,
രാധ കാക്കനാടൻ,
വിധുവിൻസൻ്റ്,മുരുകൻ കാട്ടാക്കട,ഗിരീഷ് പുലിയൂർ ,ജി ആർ ഇന്ദുഗോപൻ, മന്ത്രി പി രാജീവ്, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി,രമേശ് ചെന്നിത്തല,
സി പി ജോൺ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും സമാപന സമ്മേളനം 20ന് വൈകിട്ട് ആറിന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സി ആര്‍ മഹേഷ് എംഎൽഎ അധ്യക്ഷനാകും.

പാല് വാങ്ങിക്കാൻ ഇറങ്ങിയ 17 കാരനെ കുത്തിക്കൊലപ്പെടുത്തിയ രാജ്യ തലസ്ഥാനത്തെ ‘ലേഡി ഡോൺ’ സിക്ര അറസ്റ്റിൽ

ന്യൂ ഡെൽഹി :ദില്ലിയിൽ 17 കാരനെ കുത്തിക്കൊന്ന
രാജ്യ തലസ്ഥാനത്തെ കുപ്രസിദ്ധയായ ഗൂണ്ടാ സംഘാംഗമായ ലേഡി ഡോൺ എന്നറിയപ്പെടുന്ന സിക്ര അറസ്റ്റിൽ .അല്പം മുമ്പായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് 17 കാരനെ
സിക്രയും സംഘവും കുത്തിക്കൊന്നത്. സീലംപൂര്‍ സ്വദേശി കുനാലാണ് കൊല്ലപ്പെട്ടത്. പാലു വാങ്ങിക്കാൻ പോയ കൗമാരക്കാരനാണ് കൊല്ലപ്പെട്ടത്. ലേഡി ഡോൺ എന്നറിയപ്പെടുന്ന സിക്രയാണ് കൊല നടത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് സ്ഥലത്ത് ഉയർന്നത്.

ഭഗവദ്ഗീതയും നാട്യശാസ്ത്രയും യുനെസ്കോ പൈതൃകത്തിലേക്ക്; അഭിമാനമെന്ന് മോദി

ഇന്ത്യയുടെ ഭഗവദ്ഗീതയും നാട്യശാസ്ത്രവും യുനെസ്കോയുടെ മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ ഉൾപ്പെടുത്തി. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഭഗവദ്ഗീതയും നാട്യശാസ്ത്രവും നൂറ്റാണ്ടുകളായി നാഗരികതയെയും അവബോധത്തെയും പരിപോഷിപ്പിച്ചിട്ടുണ്ട്. അവരുടെ ഉൾക്കാഴ്ചകൾ ലോകത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.


കേന്ദ്ര സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്താണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌. അംഗീകാരം ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു.

കൊല്ലത്ത് മാനസികവെല്ലുവിളി നേരിടുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

കൊല്ലത്ത് മാനസികവെല്ലുവിളി നേരിടുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍. ശക്തികുളങ്ങര സ്വദേശി യേശുദാസനാണ് അറസ്റ്റിലായത്. അര്‍ധരാത്രിയില്‍ 41 കാരിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗികമായി ആക്രമിക്കുകയായിരുന്നു. പ്രതിയെ നാട്ടുകാര്‍ പിടികൂടിയാണ് പൊലീസിലേല്‍പ്പിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് യേശുദാസന്‍ യുവതിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി ബഹളംവെച്ചു. ഇതോടെ നാട്ടുകാരും ബന്ധുക്കളും എത്തി പിടികൂടുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റിട്ടുണ്ട്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കായലില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളിയാണ് യേശുദാസന്‍. പ്രായമായ അച്ഛനും അമ്മയും മാത്രമാണ് യുവതിക്കൊപ്പമുള്ളതെന്ന് മനസ്സിലാക്കിയാണ് ഇയാള്‍ അവരുടെ വീട്ടിലെത്തിയത്.

സംഭവത്തില്‍ ശക്തികുളങ്ങര പൊലീസ് യേശുദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. നേരത്തെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു കുട്ടിയെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

കിടങ്ങയം നടുവിൽ കളീലിൽ വീട്ടിൽ റിട്ട.അധ്യാപകൻ അബൂബക്കർ കുഞ്ഞ് നിര്യാതനായി

ശൂരനാട് തെക്ക്:കിടങ്ങയം നടുവിൽ കളീലിൽ വീട്ടിൽ റിട്ട.അധ്യാപകൻ അബൂബക്കർ കുഞ്ഞ് (87)  നിര്യാതനായി.കബറടക്കം നാലുമുക്ക് മുസ്ലിം ജുമാഅത്ത് പള്ളിയിൽ നടന്നു.ഭാര്യ:ഐഷ ബീവി (റിട്ട.സെക്രട്ടറി എസ് സി.ബി വയനകം).മക്കൾ:മുജീബ്,മുനീർ(ഹമദ് ഹോസ്പിറ്റൽ.ഖത്തർ),മുബഷിർ (മംഗളം ഇൻഫ്രാ പ്ലാനർ ഡെവലപ്പ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ബാംഗ്ലൂർ,സംസ്ഥാന സെക്രട്ടറി കോൺഗ്രസ്‌ സേവാദൾ).മരുമക്കൾ:നിസ,അജീന,(ഹമദ് ഖത്തർ).റോഷ്‌ന ഖരീം(ഫിഷറീസ് ഓഫീസർ തിരുവല്ല).

കിടങ്ങയം നടുവിൽ കളീലിൽ വീട്ടിൽ റിട്ട.അധ്യാപകൻ അബൂബക്കർ കുഞ്ഞ് നിര്യാതനായി

ശൂരനാട് തെക്ക്:കിടങ്ങയം നടുവിൽ കളീലിൽ വീട്ടിൽ റിട്ട.അധ്യാപകൻ അബൂബക്കർ കുഞ്ഞ് (87)  നിര്യാതനായി.കബറടക്കം നാലുമുക്ക് മുസ്ലിം ജുമാഅത്ത് പള്ളിയിൽ നടന്നു.ഭാര്യ:ഐഷ ബീവി (റിട്ട.സെക്രട്ടറി എസ് സി.ബി വയനകം).മക്കൾ:മുജീബ്,മുനീർ(ഹമദ് ഹോസ്പിറ്റൽ.ഖത്തർ),മുബഷിർ (മംഗളം ഇൻഫ്രാ പ്ലാനർ ഡെവലപ്പ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ബാംഗ്ലൂർ,സംസ്ഥാന സെക്രട്ടറി കോൺഗ്രസ്‌ സേവാദൾ).മരുമക്കൾ:നിസ,അജീന,(ഹമദ് ഖത്തർ).റോഷ്‌ന ഖരീം(ഫിഷറീസ് ഓഫീസർ തിരുവല്ല).

കൈ കോർക്കാം യുവതക്കായി;ഓപ്പൺ ഫോറവുമായി കേരള പോലീസ് ഓഫീസർസ് അസോസിയേഷൻ

ചക്കുവള്ളി:കൈകോർക്കാം യുവതക്കായി,ലഹരിയല്ല യുവത്വം. യുവത്വമാണ് ലഹരി -എന്ന സന്ദേശവുമായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറലിന്റെ നേതൃത്വത്തിൽ ചക്കുവള്ളി ടൗണിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു.റൂറൽ എസ്.പി. സാബു മാത്യു.കെ.എം. ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.ദീപു.കെ.എസ്. അദ്ധ്യക്ഷത വഹിച്ചു.പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുബിനു മംഗലത്ത്,ശൂരനാട് തെക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീജ. എസ്.കെ,ഡോ.മോഹന്‍ റോയ്,പ്രേംജി.കെ.നായര്‍,സൗമ്യ.എസ്, വി.വിജയകുമാര്‍,മധു സന്ദീപനി എന്നിവര്‍ സംസാരിച്ചു.

തിരക്കേറിയ പാതയിൽ വാഹനം ഇടിച്ച് തകർന്ന ഇലക്ട്രിക് പോസ്റ്റ് കയർ കെട്ടി നിർത്തി കെഎസ്ഇബി

പുത്തൂർ:തിരക്കേറിയ പാതയിൽ വാഹനം ഇടിച്ച് തകർന്ന ഇലക്ട്രിക് പോസ്റ്റ് കയർ കെട്ടി നിർത്തി കെഎസ്ഇബി.പാങ്ങോട് – ശിവഗിരി ദേശിയ പാതയിൽ കുന്നത്തൂർ പാലത്തിനു സമീപം പാലമുക്കിനും പാങ്ങോട് ആയൂർവേദ മെഡിക്കൽ കോളേജിനുമിടയിലാണ് സംഭവം.ഇന്ന് രാവിലെ 6 ഓടെ എതിരെ വരികയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയെ വെട്ടിച്ച് പുത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന പാൽവണ്ടിയാണ് പോസ്റ്റിലേക്ക് ഇടിച്ചു കയറിയത്.അപകടത്തിൽ ആർക്കും പരിക്കില്ല.പുത്തൂർ പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.എന്നാൽ സ്ഥലത്തെത്തിയ കെഎസ്ഇബി പുത്തൂർ സെക്ഷൻ അധികൃതർ 11 കെ.വി ലൈൻ കടന്നു പോകുന്ന തകർന്ന പോസ്റ്റ് മാറ്റാൻ തയ്യാറായില്ലത്രേ.രണ്ടായി മുറിഞ്ഞ് കമ്പിയിൽ നിൽക്കുന്ന പോസ്റ്റ് കയറിൽ കെട്ടി മടങ്ങുകയായിരുന്നു.പോസ്റ്റ് മാറണമെന്നും ഇത്തരത്തിൽ ചെയ്യുന്നത് അപകട ഭീഷണിയാണെന്നും നാട്ടുകാർ അറിയിച്ചപ്പോൾ പണിക്കാർ ഇല്ലെന്ന് പറഞ്ഞ് തടിതപ്പുകയായിരുന്നു എന്നും പരാതിയുണ്ട്.വേനൽമഴയ്ക്കൊപ്പം കാറ്റ് ആഞ്ഞു വീശിയാലും സാമൂഹ്യ വിരുദ്ധർ കയർ അഴിച്ച് വിട്ടാലും രാപകൽ തിരക്കേറിയ കൊട്ടാരക്കര- കരുനാഗപ്പള്ളി റൂട്ടിൽ വലിയ അപകടമാകും സംഭവിക്കുകയെന്നും നാട്ടുകാർ ഭയപ്പെടുന്നു.

ഫോർച്യൂണറിന് എതിരാളിയായി കോഡിയാക്

ടൊയോട്ടക്ക് പറ്റിയ എതിരാളിയെ ഇന്ത്യയിൽ അവതരിപ്പിച്ച് ചെക്ക് വാഹന നിർമ്മാണ കമ്പനിയായ സ്കോഡ. സ്കോഡ ഇന്ത്യയുടെ ഏറ്റവും പുതിയ മോഡലായ കോഡിയാക് ആണ് ഫോർച്യൂണറിന് എതിരാളിയായി വരുന്നത്. 4×4 സെഗ്‌മെന്റിലെ ഈ വാഹനത്തിന് 46.89 ലക്ഷം രൂപയാണ് പ്രാരംഭ വില. മുമ്പത്തേക്കാൾ കൂടുതൽ നൂതനവും, സ്റ്റൈലിഷും, പ്രീമിയവുമാണ് പുതിയ എസ്.യു.വി.
വാഹനം രണ്ട് വകഭേദങ്ങളിലാണ് ലഭ്യമാകുക. സ്‌പോർട്ലൈൻ വേരിയന്റിന്റെ എക്സ് ഷോറൂം വില 46.89 ലക്ഷം രൂപയും എൽ ആൻഡ് കെ വേരിയന്റിന്റെ എക്‌സ് ഷോറൂം വില 48.69 ലക്ഷം രൂപയുമാണ്.
ഏറെ പ്രത്യേകതകളുമായാണ് പുതിയ കോഡിയാക് എത്തുന്നത്. പ്രധാനമായും വാഹനത്തിന്റെ നീളം 61 എം.എം വർധിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ കാബിനിൽ മുമ്പത്തേക്കാൾ കൂടുതൽ സ്ഥലമുണ്ട്. ഇതിന്റെ ഗുണം ലഭിക്കുക രണ്ടാമത്തെയും മൂന്നാമത്തെയും നിരകളിൽ ഇരിക്കുന്ന യാത്രക്കാർക്കായിരിക്കും. കൂടാതെ സി ആകൃതിയിലുള്ള എൽ.ഇ.ഡി ടെയിൽ ലൈറ്റുകൾ, റൂഫ് റെയിലുകൾ, ഇല്യൂമിനേറ്റഡ് ഗ്രിൽ, പുതിയ 18 ഇഞ്ച് അലോയ് വീലും വാഹനത്തിന്റെ പ്രത്യേകതയാണ്.
12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം കോഡിയാകിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ 10 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ത്രീ-സോൺ ക്ലൈമറ്റ് കണ്ട്രോൾ, 360 ഡിഗ്രി കാമറ, മുൻ സീറ്റുകളിൽ ഹീറ്റിങ്, വെന്റിലേഷൻ, മെമ്മറി, മിറർ ഫങ്‌ഷൻ തുടങ്ങിയ നിരവധി പ്രീമിയം സവിശേഷതകൾ ടോപ്പ് വേരിയന്റുകളിൽ ലഭ്യമാണ്.

സ്കോഡ കോഡിയാക് എസ്.യു.വിക്ക് 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോ – പെട്രോൾ എൻജിൻ ലഭിക്കുന്നു. ഇത് 201 ബി.എച്ച്.പി കരുത്തും 320 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കും. എൻജിൻ 7-സ്പീഡ് ഡി,എസ്.ജി ഗിയർബോക്സും 4×4 ഓൾ-വീൽ ഡ്രൈവ് സിസ്റ്റവുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതുമൂലം നഗര പ്രദേശത്തും പരുക്കൻ റോഡുകളിലും മികച്ച പ്രകടനം നടത്താൻ വാഹനത്തിന് സാധിക്കും. വാഹനം അവതരിപ്പിച്ചതോടൊപ്പം തന്നെ കമ്പനി പുതിയ കോഡിയാകിന്റെ പ്രീ ബുക്കിങും ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ‘ആൻജിയോപ്ലാസ്റ്റിയുടെ പിതാവ്’… ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു

ചെന്നൈ: ഇന്ത്യയിലെ ‘ആൻജിയോപ്ലാസ്റ്റിയുടെ പിതാവ്’ എന്നറിയപ്പെടുന്ന പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധൻ ഡോ. മാത്യു സാമുവൽ കളരിക്കൽ (77) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.


1986-ൽ ഡോ. മാത്യു കളരിക്കലാണ് ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആൻജിയോപ്ലാസ്റ്റി നടത്തിയത്. 1948-ൽ കോട്ടയത്തായിരുന്നു ജനനം. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പഠനത്തിനു ശേഷം ചെന്നൈയിലായിരുന്നു ഉപരിപഠനം. 2000-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.