Home Blog Page 1202

വത്തിക്കാനിലെ പ്രത്യേക ധ്യാന ശ്ലോകത്തിൽ ആരെയും തിരസ്കരിക്കാത്ത ദൈവിക സമ്പദ്‌വ്യവസ്ഥയുടെ സന്ദേശവുമായി മാർപാപ്പ

വത്തിക്കാൻ സിറ്റി: മനുഷ്യരക്ഷയ്ക്കായി കുരിശുമരണം വരിച്ച ദൈവപുത്രന്റെ സ്മരണയിൽ വിശ്വാസികൾ ദുഃഖ വെള്ളി ആചരിച്ചു. കുരിശിന്റെ വഴിയിലും പ്രാർത്ഥനകളിലും വിശ്വാസി സമൂഹം അണിനിരന്നു. വത്തിക്കാനിൽ നിന്നും ഫ്രാൻസിസ് മാർപാപ്പ വിശ്വാസികൾക്ക് സന്ദേശവും പകർന്നു നൽകി.

സങ്കീർണമായ അൽഗോരിതങ്ങൾ നയിക്കുന്ന നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് മേൽ ആരെയും തിരസ്കരിക്കാത്ത ദൈവിക സമ്പദ്‌വ്യവസ്ഥയെ ഉൾക്കൊള്ളാൻ തയാറാകണമെന്നാണ് വിശ്വാസികളോട് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തത്. വത്തിക്കാനിൽ കുരിശിന്റെ വഴിയിൽ അവതരിപ്പിച്ച പ്രത്യേക ധ്യാന ശ്ലോകത്തിലാണ് വിതയ്ക്കുകയും വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ സമ്പദ് വ്യവസ്ഥയെപ്പറ്റി മാർപാപ്പ പറഞ്ഞത്.

കേരളത്തിലും വിപുലമായി ദുഃഖവെള്ളി ആചരിച്ചു

പീഢാനുഭവ സ്മരണയിൽ ക്രൈസ്തവർ സംസ്ഥാനത്തും ദുഃഖവെള്ളി ആചരിച്ചു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങൾ കേന്ദ്രീകരിച്ച് കുരിശിന്‍റെ വഴിയും പ്രാർത്ഥനയും നടന്നു. മുനമ്പം സമരം മുതൽ സെക്രട്ടറിയേറ്റ് പടിക്കലെ ആശവർക്കർമാരുടെ പോരാട്ടത്തെവരെ ഓർമ്മിപ്പിച്ചായിരുന്നു സഭാമേലധ്യക്ഷൻമാരുടെ സന്ദേശം. മുനമ്പം വിഷയം കോടതിയ്ക്കപ്പുറം എങ്ങനെ പരിഹരിക്കാമെന്ന് സർക്കാർ ആലോചിക്കണമെന്ന് കോഴിക്കോട് ആർച്ച് ബിഷപ് ഡോ വർഗീസ് ചക്കാലക്കൽ ആവശ്യപ്പെട്ടു. ലോകത്തിന്‍റെ പാപങ്ങളെല്ലാം സ്വയം ഏറ്റെടുത്ത് ഗാഗുൽത്താ മലയിൽ യേശു ക്രൂശിതനായതിന്‍റെ അനുസ്മരണമായിരുന്നു സംസ്ഥാനത്തെ വിവിധ ദേവാലയങ്ങൾ കേന്ദ്രീകരിച്ച് നടന്നത്. രാവിലെ ഏഴ് മണിയോടെ നഗരം ചുറ്റി കുരിശിന്‍റെ വഴിയിൽ നടന്നു.

തിരുവനന്തപുരത്ത് വിവിധ കത്തോലിക്ക സഭകൾ സംയുക്തമായാണ് കുരിശിന്‍റെ വഴി നടത്തിയത്. പാളയം സെന്‍റ് ജോസഫ് കത്തിഡ്രലിൽ നിന്ന് ആരംഭിച്ച് നഗരത്തെ വലംവെച്ചായിരുന്നു യാത്ര. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ പ്രാരംഭ സന്ദേശവും, ആ‍ച്ച് ബിഷപ് ഡോ തോമസ് ജെ നെറ്റോ സമാപന സന്ദേശവും നൽകി. കോഴിക്കോട് ദേവമാതാ കത്തിഡ്രലിൽ നിന്നാണ് കുരിശിന്‍റെ വഴി തുടങ്ങിയത്. പീഢാനുഭവത്തിന്‍റെ 14 ഇടങ്ങളിൽ പ്രാർത്ഥനകൾ പൂർത്തിയാക്കി യാത്ര സെന്‍റ് ജോസഫ് ദേവാലയത്തിൽ സമാപിച്ചു. കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് ഡോ വർഗീസ് ചക്കാലക്കൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ കോലഞ്ചേരി പള്ളിയിൽ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു. യാക്കോബായ സഭാ അധ്യക്ഷൻ ജോസഫ് പ്രഥമൻ കാതോലിക്കാ ബാവ മണർകാട് സെന്‍റ് മേരീസ് പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. ഓർത്തഡോകസ്സ സഭാധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ വാഴുർ സെന്‍ർറ് പീറ്റേഴ്സ് പള്ളിയിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ബം​ഗ്ലാദേശിൽ ഹിന്ദു നേതാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തി, പ്രതികളെ തിരഞ്ഞ് പൊലീസ്

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു നേതാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ദിനാജ്പൂരിലെ ബിരാൽ ഉപാസിലയിലാണ് സംഭവം. പ്രദേശത്തെ ഹിന്ദു സമൂഹത്തിലെ നേതാവായിരുന്നു ഭാബേഷ് ചന്ദ്ര എന്നയാളാണ് കൊല്ലപ്പെട്ടത്. ഇദ്ദേ​ഹം ബംഗ്ലാദേശ് പൂജ ഉദ്ജപൻ പരിഷത്തിന്റെ ബിരാൽ യൂണിറ്റിന്റെ വൈസ് പ്രസിഡന്റായിരുന്നു.

വ്യാഴാഴ്ച രണ്ട് മോട്ടോർ സൈക്കിളുകളിൽ എത്തിയ നാല് പേർ ഭാബേഷിനെ അവരുടെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്ന് ബംഗ്ലാദേശിലെ പ്രമുഖ പത്രമായ ദി ഡെയ്‌ലി സ്റ്റാറിനോട് ചന്ദ്രയുടെ ഭാര്യ ശാന്തന റോയ് പറഞ്ഞു.

അക്രമികൾ ഭാബേഷിനെ നരബാരി ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നതും അവിടെ വെച്ച് ക്രൂരമായി മർദ്ദിക്കുന്നതും കണ്ടതായി നിരവധി സാക്ഷികൾ പറഞ്ഞു. വൈകുന്നേരം അക്രമികൾ ഭാബേഷിന്റെ അബോധാവസ്ഥയിൽ വീട്ടിലെത്തിച്ചു. ഉടൻ തന്നെ അദ്ദേഹത്തെ ബിരാൽ ഉപജില ഹെൽത്ത് കോംപ്ലക്സിലേക്ക് കൊണ്ടുപോയി. തുടർന്ന്, അദ്ദേഹത്തെ ദിനാജ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ഊർജിതമായ അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

വെൻറിലേറ്ററിൽ എയർഹോസ്റ്റസിനെ പീഡിപ്പിച്ച കേസിൽ പ്രതിയെ പിടികൂടി, പ്രതി ആശുപത്രിയിലെ ടെക്നീഷ്യൻ

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ വാർത്തയായിരുന്നു എയർഹോസ്റ്റസ് വെന്റിലേറ്ററിൽ വച്ച് ലൈംഗിക പീഡനത്തിന് ഇരയായ സംഭവം. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ എയർഹോസ്റ്റസ് വെന്റിലേറ്ററിൽ വച്ച് ലൈംഗിക പീഡനത്തിന് ഇരയായ കേസിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന ദീപക് എന്നയാളാണ് പിടിയിലായത്. പരാതി നൽകി അഞ്ച് ദിവസത്തിനുശേഷമാണ് ഇയാളെ പൊലീസ് പിടികൂടിയത്.

വിശദ വിവരങ്ങൾ ഇങ്ങനെ

ആശുപത്രിയിൽ വെൻറിലേറ്റർ സഹായത്തിലായിരുന്നപ്പോൾ ലൈംഗികാതിക്രമം നേരിട്ടെന്ന ഗുരുതര ആരോപണവുമായി എയർഹോസ്റ്റസ് രംഗത്തെത്തിയത് രാജ്യത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു. 46 കാരിയായ എയർഹോസ്റ്റസിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ സദർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഏപ്രിൽ ആറിന് പീഡിപ്പിക്കപ്പെട്ടെന്നാണ് എയർഹോസ്റ്റസ് നൽകിയ പരാതിയിൽ പറയുന്നത്.

ഏപ്രിൽ 13 ന് ഡിസ്ചാർജ് ചെയ്ത ശേഷമാണ് യുവതി ഭർത്താവിനോട് ഇക്കാര്യം പറഞ്ഞത്. പിന്നാലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതി നൽകി അഞ്ചാം ദിവസമാണ് ആശുപത്രിയിൽ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന ദീപകിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ട്രെയിനിങിൽ പങ്കെടുക്കാനാണ് എയർ ഹോസ്റ്റസ് ഗുരുഗ്രാമിൽ എത്തിയത്. അതിനിടെ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ വീണ് ഗുരുതരാവസ്ഥയിലായ യുവതിയെ ഗുരുഗ്രാമിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വെൻറിലേറ്റർ സഹായത്തിൽ ആയിരുന്നപ്പോഴാണ് ആശുപത്രി ജീവനക്കാരൻ ലൈംഗികാതിക്രമം നടത്തിയതെന്നായിരുന്നു ഇവരുടെ പരാതി. ആ സമയത്ത് നിലവിളിക്കാനോ എതിർക്കാനോ കഴിയുന്ന അവസ്ഥയിൽ ആയിരുന്നെന്നും പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു. അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ ലിസ്റ്റടക്കം പൊലീസ് പരിശോധിച്ചിരുന്നു. സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയതെന്നാണ് വ്യക്തമാകുന്നത്. നേരത്തെ പരാതിക്കാരിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു.

ബൈക്ക് നിയന്ത്രണം വിട്ട് 40അടി താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം .ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കഴക്കൂട്ടം കാരോട് ദേശീയപാതയിൽ ബൈക്ക് നിയന്ത്രണം വിട്ട് അപകടം. ബൈക്ക് യാത്രികനായ കോട്ടുകാൽ സ്വദേശി മഹേഷ്‌ (23) മരിച്ചു. ബൈക്ക് നിയന്ത്രണം തെറ്റി പതിച്ചത് നാല്പതോളം അടി താഴ്ചയിലേക്ക്. മൃതദേഹം മെഡിക്കൽ കോളേജിൽ

കൊല്ലത്ത് അപകടം, വാഹനം ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു; പരിശോധനയിൽ പിടിച്ചത് 109 ചാക്ക് ലഹരി ഉൽപ്പന്നങ്ങൾ

കൊല്ലം: കൊല്ലം നഗരത്തിൽ വൻ ലഹരി വേട്ട. വാഹനത്തിൽ കടത്തുകയായിരുന്ന 109 ചാക്ക് നിരോധിക പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കൊല്ലം വെസ്റ്റ് പൊലീസിൻ്റെ വാഹന പരിശോധനക്കിടെ ആയിരുന്നു സംഭവം.

ഡിവൈഡറിൽ ഇട്ടിച്ചു നിന്ന വാഹനം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. എന്നാൽ പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇയാളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.

വയനാട്ടില്‍ കർണാടക ട്രാൻസ്പോർട്ട് ബസിൽ നിന്ന് കഞ്ചാവ് പിടികൂടി

വയനാട്. സുൽത്താൻബത്തേരി പൊൻകുഴിയിൽ കർണാടക ട്രാൻസ്പോർട്ട് ബസിൽ നിന്ന് കഞ്ചാവ് പിടികൂടി.19 കിലോയോളം കഞ്ചാവാണ് പോലീസ് പിടികൂടിയത്.കോടഞ്ചേരി അടിവാരം സ്വദേശി ഒ യോഹന്നാൻ (44), വിരാജ് പേട്ട സ്വദേശി ജലീൽ (43) എന്നിവർ അറസ്റ്റിൽ.പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്

കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കൊച്ചി.കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. കാക്കനാട് നിലമ്പതിഞ്ഞി ബ്ലൂ ചിപ്പ് അപ്പാർട്ട്മെൻറ് മുകളിൽ നിന്നാണ് തൊഴിലാളി വീണത്. ഇന്ന് പുലർച്ചെ നാലു മുപ്പതിനാണ് അപകടമുണ്ടായത്. പശ്ചിമബംഗാൾ സ്വദേശി ചൗര ഒറിയോൺ ആണ് മരിച്ചത്

ഷൈൻ ടോം ചാക്കോ ഇന്ന് പോലീസിന് മുന്നിൽ ഹാജരാവും

കൊച്ചി.ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ജനൽ വഴി ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ഇന്ന് മൂന്നിന് എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകും. ഇന്നലെ നോട്ടീസ് നൽകാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ഷൈൻ്റെ പിതാവാണ് ഇക്കാര്യം അറിയിച്ചത്.നടൻ എത്തിയാൽ സെൻട്രൽ എ സി പി യുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ചോദ്യം ചെയ്യും.ഇതിനായി പോലീസ് 32 ചോദ്യാവലികൾ തയ്യാറാക്കിയിട്ടുണ്ട്. വളരെ ഗൗരവത്തോടെയാണ് ഈ സംഭവം പോലീസ് കാണുന്നത്.

ലഹരിവേട്ട നടത്തുന്ന ഡാൻസാഫ് സംഘം എത്തിയതറിഞ്ഞ് ബുധനാഴ്ച രാത്രി കലൂരിലെ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെട്ട നടൻ അജ്ഞാതന്റെ ബൈക്കില്‍ നഗരത്തിലെ മറ്റൊരു ഹോട്ടലിലേക്കായിരുന്നു ആദ്യം പോയത്. ഇവിടെ നിന്ന് പുലർ‌ച്ചെയോടെ സ്ഥലം വിട്ടു.

ഷൂട്ടിംഗിനിടെ മയക്കുമരുന്ന് ഉപയോഗിച്ച്‌ മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ് കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്‌സിന് നല്‍കിയ പരാതി പുറത്താവുകയും ആരോപണ വിധേയൻ ഷൈനാണെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തതിന് പിന്നാലെയാണ് നടൻ സ്ഥലം വിട്ടത്.വിൻസിയുടെ വെളിപ്പെടുത്തലിലും പോലീസ് പ്രാഥമിക വിവരങ്ങൾ തേടിയേക്കും.’നോട്ടീസിൽ ഉള്ളത് ‘ ഓടിക്കളഞ്ഞതിന് വിശദീകരണം നൽകണം എന്ന് മാത്രമാണ്.

കരുനാഗപ്പള്ളി ലിറ്ററേച്ചർ ഫെസ്റ്റിവലിന്  തുടക്കമായി

കരുനാഗപ്പള്ളി  കരുനാഗപ്പള്ളി ലിറ്ററേച്ചർ ഫെസ്റ്റിവലിന്  തുടക്കമായി.’ക ഖ ഗ ‘എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ കരുനാഗപ്പള്ളി ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂൾ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം നിർവഹിച്ചു. സാഹിത്യകാരൻ വി ആർ സുധീഷ് അധ്യക്ഷനായി.പ്രമോദ് ശിവദാസ് സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ പി കെ ഗോപൻ, മുൻ എംപി എ എം ആരിഫ്, എഴുത്തുകാരൻ എസ് ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ് ഗീതാകുമാരി, സന്ധ്യാരാജേന്ദ്രൻ, ഷെഹ്ന നസിം, എൽ ശ്രീലത, വി പി ജയപ്രകാശ് മേനോൻ തുടങ്ങിയവർ സംസാരിച്ചു.
നാടക നടി സന്ധ്യാരാജേന്ദ്രനെ ചടങ്ങിൽ ആദരിച്ചു.ക്യാപ്പിറ്റൽ മീഡിയയുടെ നേതൃത്വത്തിൽ  17,18,19,20 തീയതികളിലായി നാല് വേദികളിലെ 61 സെഷനുകളിലായി വിവിധ വിഷയങ്ങളിൽ മലയാള സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടികൾ നടക്കും.ചലച്ചിത്ര താരം വിജയരാഘവൻ, കൽപ്പറ്റ നാരായണൻ, ദീപൻ ശിവരാമൻ എന്നിവർക്ക് അവാർഡ് നൽകി ആദരിക്കും.റസൂൽ പൂക്കുട്ടി
സംവിധായകൻ ബ്ലസി,
എസ് ശാരദകുട്ടി,
സക്കറിയ,എസ് ഹരീഷ്
ഷിബു ചക്രവർത്തി,
സന്തോഷ് എച്ചിക്കാനം,
ജയരാജ് വാര്യർ, സുനിൽ പി ഇളയിടം,അലൻസിയർ,
രാധ കാക്കനാടൻ,
വിധുവിൻസൻ്റ്,മുരുകൻ കാട്ടാക്കട,ഗിരീഷ് പുലിയൂർ ,ജി ആർ ഇന്ദുഗോപൻ, മന്ത്രി പി രാജീവ്, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി,രമേശ് ചെന്നിത്തല,
സി പി ജോൺ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും സമാപന സമ്മേളനം 20ന് വൈകിട്ട് ആറിന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സി ആര്‍ മഹേഷ് എംഎൽഎ അധ്യക്ഷനാകും.

പാല് വാങ്ങിക്കാൻ ഇറങ്ങിയ 17 കാരനെ കുത്തിക്കൊലപ്പെടുത്തിയ രാജ്യ തലസ്ഥാനത്തെ ‘ലേഡി ഡോൺ’ സിക്ര അറസ്റ്റിൽ

ന്യൂ ഡെൽഹി :ദില്ലിയിൽ 17 കാരനെ കുത്തിക്കൊന്ന
രാജ്യ തലസ്ഥാനത്തെ കുപ്രസിദ്ധയായ ഗൂണ്ടാ സംഘാംഗമായ ലേഡി ഡോൺ എന്നറിയപ്പെടുന്ന സിക്ര അറസ്റ്റിൽ .അല്പം മുമ്പായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് 17 കാരനെ
സിക്രയും സംഘവും കുത്തിക്കൊന്നത്. സീലംപൂര്‍ സ്വദേശി കുനാലാണ് കൊല്ലപ്പെട്ടത്. പാലു വാങ്ങിക്കാൻ പോയ കൗമാരക്കാരനാണ് കൊല്ലപ്പെട്ടത്. ലേഡി ഡോൺ എന്നറിയപ്പെടുന്ന സിക്രയാണ് കൊല നടത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് സ്ഥലത്ത് ഉയർന്നത്.