Home Blog Page 1135

‘നിറത്തിന്റെ പേരിൽ തന്നെ അധിക്ഷേപിച്ചത് ഉന്നതന്‍’; ഇതുവരെ ക്ഷമാപണം നടത്തിയിട്ടില്ലെന്നും ശാരദ മുരളീധരൻ

തിരുവനന്തപുരം: നിറത്തിന്റെ പേരിൽ തനിക്ക് അധിക്ഷേപം നേരിടേണ്ടി വന്നത് ഉന്നതനായ ഒരാളിൽ നിന്നാണെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. പിന്നീട് പല തവണ അദ്ദേഹവുമായി ഇടപെട്ടെങ്കിലും ഇതുവരെ ക്ഷമാപണം നടത്തിയിട്ടില്ലെന്ന് ശാരദ മുരളീധരൻ പറഞ്ഞു. ആ ഉന്നതൻ രാഷ്ട്രീയക്കാരനാണോ എന്ന ചോദ്യത്തിന് ചീഫ് സെക്രട്ടറി മറുപടി നൽകിയില്ല. സര്‍വീസില്‍ നിന്ന് നാളെ വിരമിക്കുകയാണ് ശാരദ മുരളീധരൻ

എൻ പ്രശാന്ത് ഐഎഎസിൻ്റെ കാര്യത്തിൽ റിപ്പോർട്ട് സർക്കാരിന് നൽകിയിട്ടുണ്ടെന്നും ഇനി സർക്കാർ നടപടി എടുക്കട്ടെയെന്നും ശാരദ മുരളീധരൻ പ്രതികരിച്ചു. സീനിയർ ഉദ്യോഗസ്ഥനെതിരായ എൻ പ്രശാന്ത് ഐഎഎസിൻ്റെ അധിക്ഷേപം പല ചോദ്യങ്ങളാണ് ഉയർത്തുന്നത്. താൻ ഇരയാണെന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രശാന്തിൻ്റെ നടപടികളെന്നും ഹിയറിംഗിലെ റിപ്പോർട്ടിൽ സർക്കാറാണ് ഇനി നടപടി എടുക്കേണ്ടതെന്നും ശാരദ മുരളീധരൻ കൂട്ടിച്ചേര്‍ത്തു. സര്‍വീസില്‍ ഇനിയും പലതും ചെയ്ത് തീർക്കാനുണ്ടായിരുന്നു. പ്രത്യേകിച്ചും മാലിന്യമുക്ത കേരളത്തിൻ്റെ കാര്യത്തിൽ. ഇനി നാളുകൾ സ്വസ്ഥമായി ജീവിക്കണമെന്നും കുറേ യാത്രകൾ ചെയ്യണമെന്നും ശാരദ മുരളീധരൻ പറയുന്നു.

പഠിപ്പ് കുറഞ്ഞയാളെ വിവാഹം കഴിച്ചു; ഡോക്ടറായ മകളെ പിതാവ് വെടിവച്ചുകൊന്നു

മുംബൈ: എംബിബിഎസ് ബിരുദമുള്ള മകൾ 12–ാം ക്ലാസ് വരെ മാത്രം പഠിച്ച യുവാവിനെ വിവാഹം കഴിച്ചതിലുള്ള രോഷത്തെ തുടർന്ന് സിആർപിഎഫ് മുൻ ഇൻസ്പെക്ടർ മകൾക്കും മരുമകനും നേരെ വെടിയുതിർത്തു; മകൾ തൃപ്തി (24) സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മരുമകൻ അവിനാഷ് വാഘ് (29) ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. റിട്ട. സിആർപിഎഫ് ഇൻസ്പെക്ടർ കിരൺ മാംഗ്ലെയാണ് (50) ആക്രമണം നടത്തിയത്.

ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. മകളും മരുമകനും വിവാഹച്ചടങ്ങിന് എത്തുന്നതറിഞ്ഞ് ക്ഷണമില്ലാഞ്ഞിട്ടും 50 കിലോമീറ്റർ യാത്ര ചെയ്ത് എത്തിയാണ് മാംഗ്ലെ വെടിയുതിർത്തത്. വിവാഹ പന്തലിൽ ഉണ്ടായിരുന്നവർ മാംഗ്ലെയെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. പുണെയിലെ ഒരു സ്ഥാപനത്തിൽ ഹെൽപറാണ് അവിനാഷ്. ദമ്പതികൾ പുണെയിലാണു താമസിച്ചിരുന്നത്. കൊലക്കുറ്റത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രഞ്ജിത്ത് കുമ്പിടിയെ തേടി വനംവകുപ്പ്;പുലിപ്പല്ല് കൈമാറിയത് ചെന്നൈയിൽ വെച്ച്, റാപ്പർ വേടനെതിരെ കൂടുതൽ വകുപ്പുകൾ

കൊച്ചി: റാപ്പര്‍ വേടന് (ഹിരണ്‍ ദാസ് മുരളി) പുലിപ്പല്ല് കൈമാറിയ ആരാധകൻ പ്രവാസി രഞ്ജിത്ത് കുമ്പിടിയെ ചോദ്യം ചെയ്യാൻ വനംവകുപ്പ്. രഞ്ജിത്ത് കുമ്പിടിയ്ക്കായി വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. മലേഷ്യൻ പ്രവാസിയാണ് രഞ്ജിത്ത് കുമ്പിടി. വേടന് ചെന്നൈയിൽ വെച്ചാണ് ഇയാള്‍ പുലിപ്പല്ല് കൈമാറിയത്. അതേസമയം, രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്നാണ് കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് കോടനാട് മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനിടെ വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

വേടൻ ചോദ്യം ചെയ്യലിനോട് പൂർണമായും സഹകരിക്കുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാവിലെ കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചാണ് ചോദ്യം ചെയ്തത്. എഡിസിഎഫ് അഭയ് യാദവിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. ഇവിടെ നിന്ന് വേടനെ കോടനാട് മലയാറ്റൂര്‍ ഡിവിഷൻ ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ചായിരിക്കും തുടര്‍ന്നുള്ള ചോദ്യം ചെയ്യൽ. തുടര്‍ന്ന് 11 മണിയോടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി പെരുമ്പാവൂര്‍ കോടതിയിൽ ഹാജരാക്കും.

നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വനം മന്ത്രി

റാപ്പര്‍ വേടനുമായി ബന്ധപ്പെട്ട കേസിൽ വനം വകുപ്പ് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.പുലിപ്പല്ല് ആരാധകൻ നൽകിയതാണോയെന്നത് കോടതിയിൽ തെളിയിക്കണം. ശിക്ഷാ നടപടികൾ തീരുമാനിക്കുന്നത് കോടതിയാണെന്നും ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

വേടന് പിന്തുണയുമായി രശ്മി ആർ നായർ… പ്രൊഫൈൽ ചിത്രവും മാറ്റി

ചുംബന സമരത്തിലൂടെ പ്രശസ്തയായ മോഡല്‍ രശ്മി ആർ നായർ റാപ്പര്‍ വേടന് പിന്തുണയുമായി രംഗത്ത്.  രശ്മി തന്റെ ഫെയ്സ് ബുക്ക് പ്രൊഫൈൽ ചിത്രം  വേടന്‍റെയാക്കിയാണ് പിന്തുണ അറിയിച്ചത്. കിലോക്കണക്കിന് സിന്തറ്റിക് ഡ്രഗ് കേരളത്തിൽ ഒഴുകുന്നുണ്ടെന്നും അത് പിടിക്കാനും നിർത്തലാക്കാനും സ്റ്റേറ്റിനും പൊലീസിനും കഴിവില്ലാണ്ട് വരുമ്പോൾ നൂറ് വേടന്മാർ ഇരയാകുമെന്നും രശ്മി  ഫെയ്സ് ബുക്കില്‍‌ കുറിച്ചു. അതേ സമയം വേടന് പിന്തുണ അറിയിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

ആക്രമണം ഭയന്ന് പാകിസ്ഥാൻ, പട്ടാള മേധാവി എവിടെ എന്നത് ദുരൂഹം

ഇസ്ലാമബാദ്. ഇന്ത്യൻ ആക്രമണം ആസന്നമെന്ന് പാക്ക് പ്രതിരോധ മന്ത്രി

ആക്രമണം നേരിടാൻ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്നും മന്ത്രി

റോയിട്ടേഴ്സിന് നൽകി അഭിമുഖത്തിലാണ് പ്രതികരണം
വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തതെന്ന് പാക് പ്രതിരോധമന്ത്രി പിന്നീട് പറഞ്ഞു
എന്തിനും തയ്യാറെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ

എന്തെങ്കിലും സംഭവിക്കാൻ ഉണ്ടെങ്കിൽ അടുത്ത രണ്ടു മൂന്നു ദിവസത്തിനുള്ളിൽ സംഭവിക്കും.യുദ്ധം ഉറപ്പെന്നു പറഞ്ഞിട്ടില്ല.

എന്നാൽപാക് പട്ടാള മേധാവി എവിടെ? എന്ന ചോദ്യവുമായി മാധ്യമങ്ങൾ

കുടുംബത്തോടൊപ്പം അസീം മുനീർ പാകിസ്ഥാൻ വിട്ടെന്ന് സംശയം

പെഹൽഗാം തീവ്രവാദി ആക്രമണത്തിന് പിന്നാലെ പാക് പട്ടാള മേധാവി അസിം മുനീറിനെ പൊതുവേദികളിൽ കാണാനില്ല എന്നാണ് വാർത്തകൾ
അസിം മുനീർ റാവൽപിണ്ടിയിലെ ബങ്കറിൽ ആണെന്നും വാർത്തയുണ്ട്.
ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് തുർക്കി

മേഖലയിൽ സംഘർഷം ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് രജബ് തയ്യിബ് എർദോഗൻ

ഇതിനിടെ പാകിസ്താന് തുർക്കി ആയുധം നൽകുന്നുവെന്ന ആരോപണം നിഷേധിച്ച് എർദോഗൻ രംഗത്തു വന്നു.
അതേ സമയം  പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ
കശ്മീരിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ പകുതിയിലേറെ അടച്ചു.
87 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ 48 എണ്ണവും അടച്ചു.
സുരക്ഷ മുന്നറിയിപ്പിന്റ അടിസ്ഥാനത്തിലാണ് നടപടി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ദൃശ്യങ്ങള്‍ മലയാളിയുടെ കാമറയില്‍…. എന്‍ഐഎയ്ക്ക് കൈമാറി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ദൃശ്യങ്ങള്‍ മലയാളിയുടെ കാമറയില്‍. പുനെയില്‍ സ്ഥിരതാമസമാക്കിയ ശ്രീജിത്ത് രമേശന്റെ കാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. പഹല്‍ഗാമില്‍ ആക്രമണത്തിന് നാലുദിവസം മുമ്പ് പകര്‍ത്തിയ ദൃശ്യത്തിലാണ് ഭീകരരുടെ ചിത്രങ്ങള്‍ പതിഞ്ഞത്.

ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടവരുടെ രേഖാ ചിത്രങ്ങളും ഫോട്ടോകളും സുരക്ഷാ സേനപുറത്തുവിട്ടതിന് പിന്നാലെയാണ് ഇവരെ ശ്രീജിത്ത് തിരിച്ചറിഞ്ഞത്. വിവരം എന്‍ഐഎയെ അറിയിക്കുകയും ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു.
ഏപ്രില്‍ 18ന് ശ്രീജിത്ത് രമേശന്‍ കുടുംബവുമായി കശ്മീരില്‍ അവധി ആഘോഷത്തിനെത്തിയതായിരുന്നു. ഈ സമയത്ത് കുടുംബവുമായുള്ള ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് അതുവഴി കടന്നുപോയ ഭീകരരും ഫോണില്‍ പതിഞ്ഞത്. പഹല്‍ഗാം ടൗണില്‍ നിന്ന് ഏഴര കിലോമീറ്റര്‍ മാറി ബേതാബ് വാലിയെന്ന വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണിവ. ഇവിടെവെച്ച് മകളുടെ ഡാന്‍സ് വിഡിയോ ചിത്രീകരിക്കുന്നതിനിടെ ആകസ്മികമായി അതുവഴി കടന്നുപോയ ഭീകരര്‍ കാമറയില്‍ പതിയുകയായിരുന്നു.

ഭീകരരുടെ രേഖാചിത്രങ്ങളുമായിസാമ്യമുള്ളതിനാല്‍ ശ്രീജിത്ത് എന്‍ഐഎയെ ബന്ധപ്പെടുകയും ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു. എന്‍ഐഎ ഇദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.

പഹല്‍ഗാം താഴ്വരയ്ക്കൊപ്പം മറ്റു സ്ഥലങ്ങളും ആക്രമണത്തിനായി ഭീകരര്‍ തെരഞ്ഞെടുത്തിരുന്നുവെന്നാണ് സംശയിക്കുന്നത്. അന്നേദിവസം ആയിരത്തോളം ടിക്കറ്റുകളാണ് പഹല്‍ഗാമില്‍ വിറ്റുപോയത്.

വടക്കൻ മൈനാഗപ്പള്ളി പഞ്ഞി പ്പുല്ലും വിളയിൽ വീട്ടിൽ [P P V ] അബ്ദുൽ സമദ് നിര്യാതനായി

വടക്കൻ മൈനാഗപ്പള്ളി പഞ്ഞി പ്പുല്ലും വിളയിൽ വീട്ടിൽ [P P V ] അബ്ദുൽ സമദ് (85) നിര്യാതനായി. ഭാര്യാ ഐഷാ ക്കുഞ്ഞ്. മക്കൾ. ന്തർജഹാൻ. അബ്ദുൽ അസീസ്സ്.( സൗദിഅറേബ്യ) അൻസാർ (സൗദിഅ.അറേബ്യാ )ഷാജഹാൻ . സൗദി അറേബ്യാ )ഷെമീന ‘മരുമക്കൾ. Late അബ്ബാസ്.നസീമാ. റജീനാ’ സഫീതാ ബീവി ( അദ്ധ്യാപ്രിക SKVLPS കാരൂർക്കടവ്) കബറടക്കം  29-04-2025 പകൽ 12 മണിക്ക് വടക്കൻ മൈനാഗപ്പള്ളി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ…..

പോളിടെക്നിക്കിലെ കഞ്ചാവ് കച്ചവടം,നാലു വിദ്യാർത്ഥികൾ ഔദ്യോഗികമായി പുറത്ത്

കൊച്ചി .കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കച്ചവടം

നാലു വിദ്യാർത്ഥികളെ കോളേജ് ഔദ്യോഗികമായി പുറത്താക്കി

പുറത്താക്കിയ വിദ്യാർത്ഥികൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് അനുവദിക്കില്ല

ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം

ആകാശ്, ആദിത്യൻ ,അഭിരാജ്,അനുരാജ് എന്നീ വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്

കോടതി അനുമതിയോടെ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നു

വിദ്യാർത്ഥികളുടെ പരീക്ഷഫലം തടഞ്ഞുവെക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ എന്ന് കോളേജ് അധികൃതർ

മാധ്യമങ്ങൾക്കും പി വി അൻവറിനും വിവരങ്ങൾ നൽകി, കമാൻഡോകൾക്ക് സസ്പെൻഷൻ

മലപ്പുറം.മാധ്യമങ്ങൾക്കും പി വി അൻവറിനും വിവരങ്ങൾ നൽകിയ രണ്ട് SOG കമാൻഡോകൾക്ക് സസ്പെൻഷൻ

മലപ്പുറം അരിക്കോട് ക്യാമ്പിലെ കമാൻഡോകളായ പയസ് സെബാസ്റ്റ്യൻ, മുഹമ്മദ് ഇല്യാസ് എന്നിവർക്കാണ് സസ്പെൻഷൻ


അരിക്കോട്  ക്യാമ്പിൽ   ഹവിൽദാർ വിനീത് സ്വയം വെടിയുതിർത്തു ആത്മഹത്യ ചെയ്ത സംഭവത്തിൽ മാധ്യമങ്ങൾക്കും ഒരു ഉന്നത രാഷ്ട്രീയ നേതാവിനും വിവരങ്ങൾ നൽകി എന്ന് കമാൻഡോയുടെ റിപ്പോർട്ട്

പി വി അൻവർ ക്യാമ്പ് പ്രവർത്തനങ്ങൾക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.


SOG യുടെ പ്രവർത്തനങ്ങൾ തെറ്റായി പ്രചരിക്കാൻ ഇടയായെന്നും കണ്ടെത്തൽ.


വിശദ അന്വേഷണം നടത്താൻ ഇന്ത്യ റിസർവ്വ് ബറ്റാലിയൻ ഡെപ്യൂട്ടി കമാണ്ടൻ്റ്  സജീഷ്  ബാബുവിന് ചുമതല.

ഇന്റർനെറ്റ് കോൾ, 2023ൽ എക്സൈസ് പിടിച്ചു; സ്കൂട്ടറിലും ബാഗിലും ‘എൽഎസ്ഡി സ്റ്റാമ്പ്’ ആര് വച്ചു, ഷീലയെ ചതിച്ചതാര്

തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ നാരായണദാസിനെ കസ്റ്റഡിയിൽ എടുത്തു. കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നാരായണ ദാസിൻറെ അറസ്റ്റിൽ സന്തോഷം പ്രകടിപ്പിച്ച ഷീലാ സണ്ണി, തൻറെ ബാഗിൽ വ്യാജ ലഹരി വസ്തു വച്ചതിന് പിന്നിൽ മരുമകളും അവരുടെ സഹോദരിയും ആണെന്ന് പറഞ്ഞു.

ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് ചാലക്കുടിയിലെ വ്യാജ ലഹരിക്കേസ് കൊടുങ്ങല്ലൂർ ഡിവൈഎസ്പി വികെ. രാജുവിൻറെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസിലെ മുഖ്യ പ്രതി നാരായണ ദാസിനായി രണ്ടു മാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ ബെംഗളൂരുവിൽ നിന്ന് കസ്റ്റഡിയിലെടുത്ത്. ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിയുടെ സുഹൃത്താണ് നാരായണ ദാസ്. നാരായണ ദാസിനെ ചോദ്യം ചെയ്യുന്നതിലൂടെ വ്യാജ ലഹരി വസ്തുക്കൾ ഷീലാ സണ്ണിയുടെ സ്കൂട്ടറിലും ബാഗിലും ആര് വച്ചു എന്നത് വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്സൈസ് സംഘം പിടികൂടിയത്. ഇന്റർനെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാൽ, വ്യാജ എൽഎസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ 72 ദിവസമാണ് ഷീലാ ജയിലിൽ കഴിഞ്ഞത്.

സംഭവത്തിൽ, എക്സൈസിന് വ്യാജ വിവരം നൽകിയത് മരുമകളുടെ സഹോദരിയുടെ സുഹൃത്തായ തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസാണെന്നായിരുന്നു കണ്ടെത്തൽ. എക്സൈസ് ക്രൈംബ്രാഞ്ച് നാരായണദാസിനെ കേസിൽ പ്രതി ചേർത്തിരുന്നു. അതിനിടെയാണ് കേസ് പൊലീസിന് കൈമാറാനുള്ള ഹൈക്കോടതി നിർദ്ദേശം ഉണ്ടാകുന്നതും കൊടുങ്ങല്ലൂർ ഡിവൈഎസ്പി നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കുന്നതും.