Home Blog Page 1130

കഞ്ചാവ് കേസില്‍ യുവാവിന് അഞ്ച് വര്‍ഷം കഠിനതടവ്

കൊല്ലം: കഞ്ചാവ് കേസില്‍ യുവാവിന് അഞ്ച് വര്‍ഷം കഠിനതടവ്. വടക്കേവിള പള്ളിമുക്ക് ഗോപാലശേരി ഹബീസുള്ള മന്‍സിലില്‍ ഷീബു (38) വിനെയാണ് കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് അഞ്ചുവര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. 2023ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. കിളികൊല്ലൂര്‍ ഇരട്ടക്കുളങ്ങര ജങ്ഷനില്‍ വച്ച് സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തവേ കൊല്ലം എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്‍ഡ് ആന്റ്ി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയുടെ അമ്മായിയമ്മ ഷാഹിദാ ബീവിയുടെ പേരിലുള്ള സ്‌കൂട്ടറാണ് കഞ്ചാവ് കടത്താനായി ഉപയോഗിച്ചത്. ഷാഹിദാ ബീവിയടക്കം ഏഴ് സാക്ഷികളെ വിസ്തരിച്ച കേസില്‍ പ്രതിയെ പിടികൂടിയത് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസ് ആയിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിസിന്‍ ജി. മുണ്ടയ്ക്കല്‍ ഹാജരായി. ഗ്രേഡ് പ്രിവന്റിവ് ഓഫീസര്‍ രാജഗോപാലന്‍ ചെട്ടിയാര്‍ പ്രോസിക്യൂഷന്‍ സഹായിയായി.

ചര്‍മ്മത്തെ വേനല്‍ക്കാലത്തും സംരക്ഷിക്കാം

വേനല്‍ക്കാലമാണ്…. വിയര്‍പ്പ്, ചൂട്, ഈര്‍പ്പം എന്നിവ ചര്‍മ്മത്തില്‍ ചൊറിച്ചില്‍, തിണര്‍പ്പ്, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകുന്നു. ചില ലളിത ജീവിത മാറ്റങ്ങള്‍ വഴി നിങ്ങളുടെ ചര്‍മ്മത്തെ വേനല്‍ക്കാലത്തും സംരക്ഷിക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം.

വായുസഞ്ചാരമുള്ള വസ്ത്രം ധരിക്കാം

ഇളം കോട്ടണ്‍ വസ്ത്രങ്ങള്‍ വിയര്‍പ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചര്‍മ്മത്തിനെ ശ്വസിക്കാന്‍ അനുവദിക്കുകയും വരളാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
രണ്ട് തവണ കുളിക്കുക

ദിവസം രണ്ടു തവണ കുളിക്കുന്നത് വിയര്‍പ്പ് ബാക്ടീരിയ അലര്‍ജികള്‍ എന്നിവയില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്നു. ഇത് ചൊറിച്ചിലും ചുണങ്ങും ഉണ്ടാക്കുന്നത് കുറയ്ക്കുന്നു.
കടുത്ത ലോഷനുകള്‍ ഒഴിവാക്കുക

ചര്‍മ്മത്തിന്റെ സുഷിരങ്ങള്‍ അടഞ്ഞു പോകുന്നതും കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുന്നതുമായ ലോഷനുകള്‍ ഒഴിവാക്കി നേര്‍ത്ത മോയ്‌സ്ചറൈസറുകള്‍ മാത്രം ഉപയോഗിക്കുക.
കലാമിന്‍ ലോഷന്‍ പുരട്ടാം

ചൊറിച്ചില്‍ ചൂട് എന്നിവ മൂലം ഉണ്ടാകുന്ന അലര്‍ജിക്ക് കലാമിന്‍ ലോഷന്‍ പുരട്ടുന്നതും നല്ലതാണ്.
ധാരാളം വെള്ളം

വേനല്‍ കാലത്ത് ധാരാളം വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ വിഷ വസ്തുക്കളെ പുറന്തള്ളാനും ആന്തരിക ചൂടു കുറയ്ക്കാനും സഹായിക്കുന്നു.
ആന്റി ഫംഗല്‍ പൗഡറുകള്‍ ഉപയോഗിക്കാം

കക്ഷങ്ങള്‍, തുടകള്‍ തുടങ്ങിയ ശരീര മടക്കുകളില്‍ വിയര്‍പ്പ് തിണര്‍പ്പ് എന്നിവ തടയാന്‍ ആന്റി ഫംഗല്‍ പൗഡറുകള്‍ ഉപയോഗിക്കാവുന്നതാണ്.
എരിവുള്ള ഭക്ഷണം ഒഴിവാക്കാം.

ഒരുപാട് എരിവുള്ള നോണ്‍വെജ് ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. പകരം തൈര് വെള്ളരിക്ക പുതിന നാരങ്ങ എന്നിവ ധാരാളമായി കഴിക്കാവുന്നതാണ്.
വേനല്‍ക്കാലത്ത് നിങ്ങളുടെ ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഒരു പരിധിവരെ ഇവയെല്ലാം സഹായിക്കുമെങ്കിലും കൂടുതല്‍ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഒരു ഡോക്ടറെ കാണുന്നത് തീര്‍ച്ചയായും നല്ലതാണ്.

ക്രിക്കറ്റ് മത്സരത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപണം; മംഗളൂരുയുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ട കൊല. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. കുടുപ്പു എന്ന സ്ഥലത്തെ ഭത്ര കല്ലുര്‍ട്ടി ക്ഷേത്രത്തിന് സമീപത്തുള്ള മൈതാനത്ത് കഴിഞ്ഞ ദിവസം പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കവേ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിനു ശേഷം മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെട്ടു. തലയ്ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് വ്യക്തമാക്കി. 35നും 40നും ഇടയില്‍ പ്രായമുള്ളയാളാണ് കൊല്ലപ്പെട്ടത്.
ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതായി പോലീസ് കമ്മീഷണര്‍ അറിയിച്ചു. സംഭവത്തില്‍ 19 പേര്‍ക്കെതിരെ കേസെടുത്തു. 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുപ്പു സ്വദേശി ടി സച്ചിന്‍ എന്നയാളാണ് ആള്‍ക്കൂട്ട ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് പോലീസ് പറയുന്നത്.

‘സ്ത്രീധനത്തിന്റെ പേരിലും കുഞ്ഞിന്റെ നിറത്തിന്റെ പേരിലും പീഡനം’; യുവതിയുടെ മരണത്തില്‍ പരാതിയുമായി കുടുംബം

കണ്ണൂര്‍ പായം സ്വദേശിയായ സ്‌നേഹയുടെ ആത്മഹത്യയില്‍ പരാതിയുമായി കുടുംബം രംഗത്ത്. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനം കാരണമാണ് സ്‌നേഹ ആത്മഹത്യ ചെയ്തതെന്നാണ് പരാതി. ഇത് ചൂണ്ടിക്കാട്ടി സ്‌നേഹയുടെ ആത്മഹത്യ കുറിപ്പും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിലും, കുഞ്ഞിന്റെ നിറം തന്റേതു പോലെയല്ല എന്ന് പറഞ്ഞുമാണ് സ്‌നേഹയെ ഭര്‍ത്താവ് ജിനീഷ് പീഡിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
24 കാരിയായ സ്‌നേഹ സ്വന്തം വീട്ടില്‍ ഇന്നലെയാണ് തൂങ്ങിമരിച്ചത്. മരണത്തിനു മുന്‍പ് ഭര്‍ത്താവ് ഫോണില്‍ വിളിച്ച് മാനസികമായി പീഡിപ്പിച്ചിരുന്നു. ഇതിനുശേഷം സ്‌നേഹ പൊട്ടിക്കരയുന്നത് വീട്ടിലുള്ളവര്‍ കണ്ടതായി മൊഴിയുണ്ട്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായും ശാരീരികമായും പീഡനം തുടങ്ങിയിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതി. പലതവണ പൊലീസില്‍ പരാതിപ്പെട്ടപ്പോഴും ഒത്തുതീര്‍പ്പാക്കപ്പെട്ടു. എന്നാല്‍ പീഡനങ്ങള്‍ അവസാനിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ലോറി ഡ്രൈവര്‍ ആണ് ഭര്‍ത്താവ് ജിനീഷ്. കുഞ്ഞിന് മൂന്ന് വയസ്സാണ് പ്രായം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

ഇടവിള കൃഷി നടീൽ ഉൽഘാടനം

മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്ത് കാർഷിക കർമസേനയുടെ നേതൃത്വത്തിൽ ആരംഭിച്ച ഇടവിള കൃഷിയുടെ നടീൽ ഉൽഘാടനം മൈനാഗപ്പള്ളി പഞ്ചായത്ത്‌ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സജിമോന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വർഗീസ് തരകൻ നിർവഹിച്ചു. പഞ്ചായത്ത്‌ അംഗം ജലജ രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത്‌ അംഗം പി എം സെയ്ദ്, ശാസ്താംകോട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷാനിദ ബീവി, കൃഷി ഓഫീസർ അശ്വതി, കർമസേന സെക്രട്ടറി അനിൽകുമാർ എന്നിവർ സംസാരിച്ചു. മൈനാഗപ്പള്ളി മൂന്നാം വാർഡിലെ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് 1 ഏക്കർ ഭൂമിയാണ് കൃഷിയോഗ്യമാകുന്നത്.

പുലിപ്പല്ല് കേസിൽ റാപ്പർ വേടന് ജാമ്യമില്ല; വനംവകുപ്പിന്റെ കസ്റ്റഡിയിൽ

പുലിപ്പല്ല് കേസിൽ റാപ്പർ വേടന് ജാമ്യമില്ല. രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍ തുടരും. ജാമ്യപേക്ഷ മെയ് രണ്ടിന് പരിഗണിക്കും. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി. പെരുമ്പാവൂർ JFCM 3 ന്റേതാണ് നടപടി. തെളിവ് ശേഖരണം നടത്തണമെന്ന് വനം വകുപ്പ് അറിയിച്ചു. ഇന്ന് എറണാകുളത്തെ ഫ്ലാറ്റിൽ എത്തിക്കും. നാളെ തൃശൂർ വീയുരുള്ള ജ്വലറിയിൽ തെളിവെടുപ്പ് നടത്തും.തെളിവുകള്‍ ശേഖരിക്കാന്‍ കസ്റ്റഡിയില്‍ വേണമെന്ന് വനം വകുപ്പ് കോടതിയെ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.

വിരമിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേ ഫുട്‌ബോള്‍ താരം ഐ.എം. വിജയന് കേരള പോലീസില്‍ സ്ഥാനക്കയറ്റം

വിരമിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേ ഫുട്‌ബോള്‍ താരം ഐ.എം. വിജയന് കേരള പോലീസില്‍ സ്ഥാനക്കയറ്റം. എംഎസ്പിയില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായ അദ്ദേഹത്തിന് ഡെപ്യൂട്ടി കമാന്‍ഡന്റായി സ്ഥാനക്കയറ്റം നല്‍കി. ഫുട്‌ബോളിന് നല്‍കിയ സംഭാവനകള്‍ പരി?ഗണിച്ചാണ് സ്ഥാനക്കയറ്റം.
സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം. ഫുട്ബോള്‍ മികവുമായി 18ാം വയസിലാണ് ഐഎം വിജയന്‍ അതിഥി താരമായി പൊലീസിലെത്തുന്നത്.
കേരള പൊലീസ് ഫുട്ബോള്‍ ടീമിന്റെ നെടുംതൂണുകളില്‍ ഒന്നായി വിജയന്‍ പില്‍ക്കാലത്ത് മാറി. വിപി സത്യന്‍, യു ഷറഫലി, സിവി പാപ്പച്ചന്‍, കെടി ചാക്കോ, കുരികേശ് മാത്യു, പിപി തോബിയാസ് അടക്കമുള്ള കേരള പൊലീസ് ഫുട്ബോള്‍ ടീമിന്റെ സുവര്‍ണ സംഘത്തിലെ അവസാന കണ്ണിയാണ് ഐഎം വിജയന്‍. 1987ല്‍ 18 വയസ് പൂര്‍ത്തിയായപ്പോള്‍ കോണ്‍സ്റ്റബിളായാണ് ജോലിയില്‍ പ്രവേശിച്ചത്. 1991ല്‍ പൊലീസ് വിട്ട് കൊല്‍ക്കത്ത മോഹന്‍ ബഗാനിലേക്ക് കളിക്കാന്‍ പോയി. 1992ല്‍ പൊലീസില്‍ തിരിച്ചെത്തി. 1993ല്‍ വീണ്ടും പൊലീസ് വിട്ട വിജയന്‍ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ജെസിടി, എഫ്സി കൊച്ചില്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് ക്ലബുകള്‍ക്കായി കളിച്ചു.
1991 മുതല്‍ 2003 വരെ 12 വര്‍ഷം ഇന്ത്യന്‍ ടീമിലെ നിറ സാന്നിധ്യം. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായും ഏറെക്കാലം. 88 കളികളില്‍ നിന്നു 39 ഗോളുകള്‍. 2006ല്‍ ഈസ്റ്റ് ബംഗാളില്‍ കളിക്കവെ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്നു വിരമിച്ചു. പിന്നീട് എഎസ്ഐ ആയി വീണ്ടും കേരള പൊലീസില്‍ എത്തി. 2021ല്‍ എംഎസ്പി അസി. കമാന്‍ഡന്റ് ആയി. 2002ല്‍ അര്‍ജുന അവര്‍ഡും ഈ വര്‍ഷം പത്മശ്രീ നല്‍കിയും രാജ്യം ആദരിച്ചു.

പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ 11 പ്രതികളും കുറ്റക്കാര്‍… ശിക്ഷ നാളെ വിധിക്കും

പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ 11 പ്രതികളും കുറ്റക്കാര്‍. ശിക്ഷ നാളെ വിധിക്കും. 11 പ്രതികള്‍ക്കുമെതിരെ കൊലപാതകക്കുറ്റം തെളിഞ്ഞു. നെടുമങ്ങാട് പട്ടികജാതി- പട്ടിക വര്‍ഗ പ്രത്യേക കോടതിയാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ഒന്നു മുതല്‍ മൂന്നു വരെ പ്രതികള്‍ ആയുധം ഉപയോഗിച്ചതായി കണ്ടെത്തി. എന്നാല്‍ ഗൂഢാലോചന നടത്തിയതായി പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നും പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം എല്ലാ പ്രതികള്‍ക്കുമെതിരെ നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് അടക്കം 11 പേരാണ് കേസിലെ പ്രതികള്‍. പ്രതികള്‍ ?ഗുണ്ട?കളാണെന്നതിനാല്‍ തന്നെ ആക്രമണം ഭയന്ന് ദൃസാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയിരുന്നു. എന്നാല്‍ പ്രതികള്‍ സുധീഷിന്റെ വെട്ടിയെടുത്ത കാല്‍പ്പത്തിയുമായി പോവുന്നതിന്റെയടക്കം സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളുമാണ് കേസില്‍ നിര്‍ണായകമായത്. കൊല്ലപ്പെട്ട സുധീഷിന്റെ രക്തസാമ്പിള്‍ പ്രതികളുടെ വസ്ത്രത്തിലെയും ആയുധങ്ങളിലേയും രക്തവുമായി ഒത്തുനോക്കുകയും ചെയ്തു.

2021 ഡിസംബര്‍ 11നാണ് മംഗലപുരം സ്വദേശി സുധീഷിനെ പ്രതികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഗുണ്ടാപ്പകയായിരുന്നു കൊലപാതകത്തിന് കാരണം. അക്രമിസംഘത്തെ കണ്ട് ഒരു വീട്ടില്‍ ഓടിയൊളിച്ച സുധീഷിനെ, പിന്തുടര്‍ന്നെത്തിയ സംഘം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
പിന്നാലെ സുധീഷിന്റെ കാലും വെട്ടിമാറ്റിയാണ് പ്രതികള്‍ കടന്നുകളഞ്ഞത്. വെട്ടിയെടുത്ത കാല്‍ നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് ആഹ്ലാദപ്രകടനം നടത്തിയ പ്രതികള്‍ തുടര്‍ന്ന് വാഹനങ്ങളില്‍ രക്ഷപെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

വേടന് ജാമ്യമില്ല

കൊച്ചി . വേടന് ജാമ്യമില്ല.വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു
രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി.ജാമ്യപേക്ഷ രണ്ടിന് പരിഗണിക്കും

പെരുമ്പാവൂർ JFCM 3 ന്റേതാണ് നടപടി
തെളിവ് ശേഖരണം നടത്തണമെന്ന് വനം വകുപ്പ്

ഇന്ന് എറണാകുളത്തെ ഫ്ലാറ്റിൽ എത്തിക്കും
നാളെ തൃശൂർ വീയുരുള്ള ജ്വലറിയിൽ തെളിവെടുപ്
നാളെ വൈകുനേരം അഞ്ചുമണിവരെയാണ് കസ്റ്റഡി

അറസ്റ്റിനു പിന്നാലെ വേടനെ അനുകൂലിച്ച് ഗീവർഗീസ് കൂറിലോസ് 
മനുഷ്യർക്ക്‌ മാത്രമല്ല മൃഗങ്ങൾക്കും അവയുടെ ശരീരഭാഗങ്ങൾക്കു പോലും ജാതിയുള്ള നാട്

വേടന്റെ “കറുപ്പിന്റെ ” രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയും എന്റെ നിലപാട്

വേടന്റെ “വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള ” കലാവിപ്ലവം തുടരട്ടെ
ഫെയ്സ്ബുക്ക് കുറുപ്പിലൂടെയാണ് പിന്തുണ

സിപ്പ് ലൈൻ ഓപ്പറേറ്ററും സംശയ നിഴലിൽ

ശ്രീനഗർ. മുസമ്മിലിന് ആക്രമണത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു എന്ന് സംശയം
പഹൽഗാം ആക്രമണം

സിപ്പ് ലൈൻ ഓപ്പറേറ്ററും സംശയ നിഴലിൽ

ആക്രമണ സമയത്തും സിപ്പ് ലൈനിൽ ആളെ അയച്ചു

സിപ് ലൈൻ പ്രവർത്തിപ്പിക്കുമ്പോൾ അള്ളാഹു അക്ബർ എന്ന് തുടർച്ചയായി പറഞ്ഞു


സിപ്പ് ലൈൻ ഓപ്പറേറ്റർ മുസമ്മിലിനെ NIA ചോദ്യം ചെയ്തു

ഗുജറാത്തിൽ നിന്നുള്ള വിനോദസഞ്ചാരി പങ്കുവെച്ച ദൃശ്യങ്ങളാണ് ചോദ്യം ചെയ്യലിന് ആധാരം