Home Blog Page 110

ശബരിമല സ്വര്‍ണക്കൊള്ള: എൻ. വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍  ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ. വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല. എന്നാൽ ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ എൻ.വാസു നൽകിയത് സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാനുള്ള ശുപാർശയാണെന്നും കോടതിയിൽ വാദിച്ചു. കേസിൽ മറ്റു പ്രതികളുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. 


അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസ് ഇഡിക്ക് അന്വേഷിക്കാമെന്ന് കോടതി. ഇ.ഡി അന്വേഷണം കോടതി തടസപ്പെടുത്തിയില്ലെന്നും രേഖകള്‍ക്കായി കോടതിയെ സമീപിക്കാമെന്നും കോടതി.  ശബരിമല സ്വര്‍ണക്കൊള്ളയില്‍ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍  ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ. വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല. എന്നാൽ ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ എൻ.വാസു നൽകിയത് സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാനുള്ള ശുപാർശയാണെന്നും കോടതിയിൽ വാദിച്ചു.

രാഹുൽ ഈശ്വറിനെ കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലെെംഗികാതിക്രമ പരാതി നൽകിയ കേസില്‍ അതിജീവിതയെ അധിക്ഷേപിക്കുകയും വ്യക്തി വിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്ത കേസിൽ രാഹുൽ ഈശ്വറിനെ കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം എസിജെഎം കോടതിയാണ് കസ്റ്റഡി അപേക്ഷ അനുവദിച്ചത്.


മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ആവശ്യമെങ്കിലും രണ്ട് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. ജാമ്യ ഹർജിയും രാഹുൽ ഈശ്വർ ഇന്ന് നൽകിയിരുന്നു. എന്നാൽ കസ്റ്റഡിയിൽ വിട്ടതിന്റെ അടിസ്ഥാനത്തിൽ അതിന് ശേഷമായിരിക്കും ഹർജി പരിഗണിക്കുക. തുടർച്ചയായി പ്രതിക്ക് വേണ്ടി പെൺകുട്ടിക്കെതിരെ വീഡിയോ ചെയ്തതും അവഹേളനം നടത്തിയതിനുമൊക്കെ പിന്നിൽ ഗൂഢാ ലോചനയുണ്ടണ്ടെന്ന് പൊലീസ് സംശയിക്കുന്നു. അതുകൊണ്ട് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.


നാളെ വെെകുന്നേരം വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ആദ്യം ജില്ലാ ജയിലിലും പിന്നീട് സെൻട്രൽ ജയിലിലുമാണ് രാഹുലിനെ പാർപ്പിച്ചിരുന്നത്.

ചക്കുളത്തുകാവ് പൊങ്കാല നാളെ

ആലപ്പുഴ: പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല നാളെ. വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദിവസമാണ് പൊങ്കാല. വ്യാഴാഴ്ച പുലര്‍ച്ചെ 4 ന് നിര്‍മ്മാല്യദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയും നടക്കും. തുടര്‍ന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കില്‍ നിന്നും ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി കെടാ വിളക്കിലേക്ക് ദീപം പകരും. ശേഷം നടപ്പന്തലില്‍ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദര്‍ശിയായ രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.

ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പൊങ്കാലനേദ്യത്തിനുശേഷം ദിവ്യാഅഭിഷേകവും ഉച്ചദീപാരാധനയും നടക്കും. ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരിയുടെ കാര്‍മ്മിക നേതൃത്വത്തില്‍ രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിലാണ് പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കുക. രാവിലെ 11 ന് 500- ല്‍ അധികം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും.

വൈകിട്ട് അഞ്ചിന് സാംസ്‌കാരികസമ്മേളനം മന്ത്രി സജിചെറിയാന്‍ ഉദ്ഘാടനം ചെയ്യും. തോമസ് കെ തോമസ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സിവി ആനന്ദബോസ് കാര്‍ത്തികസ്തംഭത്തില്‍ അഗ്‌നി പ്രോജ്വലിപ്പിക്കും. വളരെ പൊക്കമുള്ള തൂണില്‍ അനേകം വാഴക്കച്ചിയും തണുങ്ങും പൊതിഞ്ഞുകെട്ടി പഴയോലകളും ഇലഞ്ഞിത്തൂപ്പും പടക്കവും പഴയ ഉടയാടകളും കെട്ടിത്തൂക്കി തയ്യാറാക്കുന്ന സ്തംഭമാണ് കാര്‍ത്തിക സ്തംഭം. ഇതിനെ തിന്മയുടെ പ്രതീകമായി കണക്കാക്കുന്നു. നാട്ടിലെ സകല പാപങ്ങളും കാര്‍ത്തിക സ്തംഭത്തിലേക്ക് ആവാഹിക്കുന്നു എന്നാണ് വിശ്വാസം. സന്ധ്യയാകുന്നതോടുകൂടി ദേവിയെ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച് തിരിച്ച് നടപ്പന്തലില്‍ കിഴക്കോട്ടഭിമുഖമായി ഇരുത്തുന്നു. ദേവിയുടെ സാന്നിധ്യത്തില്‍ കാര്‍ത്തിക സ്തംഭം എരിഞ്ഞമരുന്നതോടൊപ്പം ക്ഷേത്രവും പരിസരവും നന്മയുടെ ദീപങ്ങളാല്‍ അലംകൃതമാകുന്നു എന്നാണ് വിശ്വാസം.

പൊങ്കാല ദിനമായ ഡിസംബര്‍ നാലിന് (വ്യാഴം) ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രാദേശിക അവധി നല്‍കി ആലപ്പുഴ ജില്ലാ കളക്ടര്‍ ഉത്തരവായി. തിരുവല്ല താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായും വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചുമതലകളുള്ള ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമല്ല.

സംസ്ഥാനത്ത് വ്യാപക വ്യാജ വിസ തട്ടിപ്പ്, കൊല്ലം സ്വദേശി പ്രതി

തിരുവനന്തപുരം . സംസ്ഥാനത്ത് വ്യാപക വ്യാജ വിസ തട്ടിപ്പ്

ഓസ്ട്രേലിയ, ഗ്രീസ്, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ജോലി നൽകാം എന്ന് പറഞ്ഞാണ് തട്ടിപ്പ്.

കൊല്ലം സ്വദേശി അർജുൻ, സുമ എന്നിവർക്കെതിരെ കൂത്താട്ടുകുളം പോലീസ് കേസെടുത്തു.
പാസ്പോർട്ടിൽ വ്യാജ വിസ പ്രിൻറ് ചെയ്ത് നൽകിയാണ് തട്ടിപ്പ് നടത്തിയത്.

തട്ടിപ്പ് അറിയുന്നത് വിമാനത്താവളത്തിൽ എത്തുമ്പോൾ മാത്രം.
കോടികൾ വെട്ടിപ്പ് നടത്തിയെന്ന് പ്രാഥമിക നിഗമനം.
പിന്നിൽ വലിയ ശൃംഖലയുണ്ടെന്ന് ഇരയായ ഇടനിലക്കാരൻ ശരത്ത് പറയുന്നു.

എസ്എസ്‌സി ജിഡി കോണ്‍സ്റ്റബിള്‍; വിവിധ സേനാവിഭാഗങ്ങളില്‍ 25,487 ഒഴിവുകള്‍, അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ 2026 റിക്രൂട്‌മെന്റിന്റെ ഭാഗമായി വിവിധ സേനാവിഭാഗങ്ങളിലെ 25,487 ജനറല്‍ ഡ്യൂട്ടി കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സസ്, സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്‌സ് എന്നീ വിഭാഗത്തില്‍ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കും അസം റൈഫിള്‍സില്‍ റൈഫിള്‍മാന്‍ തസ്തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.

എല്ലാ തസ്തികകള്‍ക്കും പേ സ്‌കെയില്‍ ലെവല്‍- 3 പ്രകാരം 21,700 രൂപ മുതല്‍ 69,100 രൂപ ശമ്പളം ലഭിക്കും. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ssc.gov.in വഴി അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന നടപടിയുമായി ബന്ധപ്പെട്ട പരീക്ഷ 2026 ഫെബ്രുവരിക്കും ഏപ്രിലിനും ഇടയില്‍ നടക്കാനാണ് സാധ്യത.

ആകെയുള്ള ഒഴിവുകളില്‍ 23,467 എണ്ണം പുരുഷന്മാര്‍ക്കും ബാക്കിയുള്ള 2,020 എണ്ണം സ്ത്രീകള്‍ക്കുമാണ്. മറ്റ് വിഭാഗങ്ങള്‍ക്ക് സംവരണാടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള സീറ്റുകളുടെ എണ്ണവും അറിയിപ്പില്‍ നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (BSF), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (CISF), സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (CRPF), സശസ്ത്ര സീമാ ബല്‍ (SSB), ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP), അസം റൈഫിള്‍സ് (AR), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF) എന്നിവിടങ്ങളില്‍ നിയമനം നല്‍കും.

പ്രധാന തീയതികള്‍

2025 ഡിസംബര്‍ 31 രാത്രി 11 മണി വരെ അപേക്ഷിക്കാം. ഫീസ് അടയ്ക്കാനുള്ള സൗകര്യം 2026 ജനുവരി ഒന്നിന് അവസാനിക്കും. അപേക്ഷാ ഫോമുമായി ബന്ധപ്പെട്ട് തിരുത്തലുകള്‍ വരുത്താന്‍ ജനുവരി എട്ട് മുതല്‍ ജനുവരി പത്ത് വരെ അവസരമുണ്ട്.

ആദ്യമായി അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തണം.
അതിനുശേഷം രജിസ്‌ട്രേഷന്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
ജിഡി കോണ്‍സ്റ്റബിള്‍ റിക്രൂട്‌മെന്റ് ക്ലിക്ക് ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
അപേക്ഷാഫീസായ 100 രൂപ അടച്ച് ഫോം സബ്മിറ്റ് ചെയ്യുക
18-നും 23-നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുക. എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷം വരെ പ്രായപരിധിയില്‍ ഇളവ് ലഭിക്കും. അതേസമയം വിമുക്തഭടന്‍, ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ ഇളവിന് അര്‍ഹതയുണ്ട്.

ചേലക്കരയിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

ചേലക്കര. വാഴക്കോട് – പ്ലാഴി സംസ്ഥാന പാതയിൽ ഉദുവടിയിൽ വെച്ചാണ് ബസ്സുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്

തിരുവില്വാമല-കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന KSRTC ബസ്സും ഷൊർണ്ണൂർ-ചേലക്കര റൂട്ടിൽ സർവ്വീസ് നടത്തുന്ന മനമേൽ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്

പരുക്കേറ്റവരെ ചേലക്കര താലൂക്ക് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി

അപകടത്തെ തുടർന്ന് വാഴക്കോട് – പ്ലാഴി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

ചേലക്കര പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നു

സ്കൂൾ കുട്ടിയുടെ ബാഗിൽ ഉപയോഗ ശൂന്യമായ വെടിയുണ്ടകൾ

കാർത്തികപള്ളി. സ്വകാര്യ സ്കൂളിലെ എട്ടാം ക്‌ളാസുകാരന്റെ ബാഗിൽ നിന്നാണ് കണ്ടെത്തിയത്

നാല് ദിവസം മുമ്പാണ്‌ സംഭവം
പഴകി, ക്ലാവ് പിടിച്ച വെടിയുണ്ടകളുടെ പുറം ചട്ടയെന്ന് പോലീസ്

പറമ്പിൽ നിന്ന് കിട്ടിയതെന്ന് കുട്ടിയുടെ മൊഴി

ഹൃദയത്തെ കാക്കാൻ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ

ഭക്ഷണത്തിന് ഹൃദയാരോഗ്യത്തിൽ കാര്യമായ സ്വാധീനമുണ്ട്. കൂടാതെ ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഓക്സിജനും പോഷകങ്ങളും നിറഞ്ഞ രക്തം എല്ലാ അവയവങ്ങളിലേക്കും ടിഷ്യുകളിലേക്കും പമ്പ് ചെയ്യുന്നത് മുതൽ ശരീരം പ്രവർത്തിപ്പിക്കുന്നത് വരെ നിരവധി പ്രവർത്തനങ്ങൾ ഹൃദയം ചെയ്ത് വരുന്നു.

ദൈനംദിന ഭക്ഷണക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വിവിധ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിന് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

വാൾനട്ട്

വാൾനട്ട് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയത്തിലെ ധമനികളുടെ വീക്കം തടയുകയും ചെയ്തേക്കാം. ഒമേഗ-3 ഫാറ്റി ആസിഡുകൾ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, പ്ലാന്റ് സ്റ്റിറോളുകൾ, നാരുകൾ എന്നിവയെല്ലാം വാൾനട്ടിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഒലീവ് ഓയിൽ

ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ധാരാളമായി ഒലീവ് ഓയിലിൽ അടങ്ങിയിട്ടുണ്ട്. അവ രക്തക്കുഴലുകളെ സംരക്ഷിക്കും. പൂരിത കൊഴുപ്പുകൾക്ക് പകരം ഒലിവ് ഓയിൽ ഉപയോഗിക്കുമ്പോൾ കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയും.

കറുവപ്പട്ട

രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട., ഇവ രണ്ടും ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്. ദിവസവും ഒരു കപ്പ് കറുവപ്പട്ട ചായ കുടിക്കുന്നത് രക്തക്കുഴലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കറുവപ്പട്ട സപ്ലിമെന്റേഷൻ ഹൃദയ സംബന്ധമായ അപകട ഘടകങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഗണ്യമായ ഗുണങ്ങൾ കാണിക്കുന്നു. കറുവപ്പട്ടയിൽ പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുകയും മൊത്തത്തിലുള്ള പ്രതിരോധശേഷിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ധാന്യങ്ങൾ

ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന നാരുകളും മറ്റ് പോഷകങ്ങളും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം നിലനിർത്താനും സഹായിക്കുന്നു. ശുദ്ധീകരിച്ച ധാന്യ ഉൽപ്പന്നങ്ങൾക്ക് പകരം എളുപ്പത്തിൽ ഉപയോഗിക്കാവുന്നവ സ്വീകരിക്കുന്നതിലൂടെ ഹൃദയാരോഗ്യകരമായ ഭക്ഷണത്തിൽ ധാന്യങ്ങളുടെ അനുപാതം വർദ്ധിപ്പിക്കാൻ കഴിയും.

ഉലുവ

നാരുകളാലും ആന്റിഓക്‌സിഡന്റുകളാലും സമ്പുഷ്ടമാണ് ഉലുവ. ഇത് രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും അളവ് നിയന്ത്രിക്കാനും ആരോഗ്യകരമായ ഹൃദയത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ആഴ്ചയിൽ ഒരിക്കൽ ഉലുവ ചായ കുടിക്കുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും കരളിനെ ശുദ്ധീകരിക്കാനും സഹായിക്കും.

ഇലക്കറികൾ

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ ഇലക്കറി ധമനികളെ സംരക്ഷിക്കാനും ആരോഗ്യകരമായ രക്തം കട്ടപിടിക്കുന്നതിനെ പിന്തുണയ്ക്കാനും സഹായിക്കുന്നു.

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട് ജ്യൂസ് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു. ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഗ്ലൈക്കോസൈലേറ്റഡ് ഹീമോഗ്ലോബിൻ (HbA1c), അപ്പോളിപോപ്രോട്ടീൻ B100, കരൾ എൻസൈമുകൾ (AST, ALT), ഹോമോസിസ്റ്റീൻ അളവ്, സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിച്ചതായി കണ്ടെത്തി.

മഞ്ഞൾ

മഞ്ഞളിൽ കുർക്കുമിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വീക്കം തടയുന്ന ഗുണങ്ങളുള്ളതും ധമനികളെ സംരക്ഷിക്കുന്നതും പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയുന്നതും ആണ്. മഞ്ഞൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുകയും ആന്റിഓക്‌സിഡന്റ്, വീക്കം തടയുന്ന അവസ്ഥ, ധമനികളുടെ അവസ്ഥ എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യും.

ഇടുക്കിയിൽ മയക്കു മരുന്നുമായി 12 പേർ പിടിയിൽ

ഇടുക്കി. മയക്കു മരുന്നുമായി 12 പേർ പിടിയിൽ
എറണാകുളം വൈപ്പിൻ ഇളംകുന്നപ്പുഴയിൽ നിന്നും വിനോദ യാത്രക്ക് എത്തിയ സംഘമാണ് പിടിയിലായത്

ഇവരുടെ പക്കൽ നിന്നും 10 എൽ എസ് ഡി സ്റ്റാമ്പുകളും 10 ഗ്രാം വീതം കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി

ഗ്യാപ്പ് റോഡിൽ പ്രവർത്തിക്കുന്ന ഹോം സ്റ്റേയിൽ നിന്നാണിവരെ കസ്റ്റഡിയിലെടുത്തത്

ഇടുക്കി ജില്ല പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘമാണ് പിടികൂടിയത്

രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് ഹൈക്കമാൻഡും, പുറത്താക്കികൊണ്ടുള്ള തീരുമാനം ഉടൻ, കെപിസിസി ശുപാർശയിൽ എഐസിസി നടപടിയെടുക്കും

തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഉൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് ഹൈക്കമാൻഡ് സംരക്ഷിക്കില്ല. രാഹുലിനെ പുറത്താക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച തീരുമാനം ഉടനുണ്ടായേക്കും. കെപിസിസി ശുപാർശയോടെ എഐസിസി ഇതുസംബന്ധിച്ച തീരുമാനമെടുക്കും. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കടുത്ത നടപടിയിൽ കെപിസിസിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന സന്ദേശം ഹൈക്കമാൻഡ് നൽകി.

രാഹുലിനെതിരെ ലഭിച്ച പരാതികളിൽ ഹൈക്കമാൻഡ് വിവരങ്ങൾ തേടി. കേരളത്തിൻറെ ചുമതലയുള്ള ദീപ ദാസ് മുൻഷിയിൽ നിന്നാണ് വിവരങ്ങൾ തേടിയത്. എം എൽഎക്കെതിരായ പരാതികൾ ഗുരുതര സ്വഭാവമുള്ളതെന്ന് ദീപ ദാസ് മുൻഷി നേതൃത്വത്തെ അറിയിച്ചു. തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്നും ദീപ ദാസ് മുൻഷി നേതൃത്വത്തെ ധരിപ്പിച്ചു. ആദ്യപരാതി വന്ന സമയം തന്നെ വിശദമായ റിപ്പോർട്ട് ദീപ ദാസ് മുൻഷി നേതൃത്വത്തിന് നൽകിയിരുന്നു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിൻറെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് 16ാമത്തെ കേസായിട്ടായിരിക്കും പരിഗണിക്കുക. അവസാനമായിരിക്കും ഹർജിയിലെ വാദം പരിഗണിക്കുക. അടച്ചിട്ട കോടതി മുറിയിൽ വാദം കേൾക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കും. രാഹുൽ മാങ്കൂട്ടത്തിൽ ഇതുസംബന്ധിച്ച ഹർജി നൽകിയിരുന്നു. എന്നാൽ, ഇര ആവശ്യപ്പെട്ടാലായിരിക്കും ഇക്കാര്യം കോടതി അംഗീകരിക്കുകയെന്നാണ് വിവരം. രഹസ്യവാദത്തിനുള്ള മെമ്മോയാണ് പ്രോസിക്യൂഷൻ നൽകിയിരിക്കുന്നത്. അതേസമയം, പരാതിക്കാരിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് ഇതുവരെ സംസ്ഥാനത്ത് 31 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ കോൺഗ്രസ് രാജ്യസഭാ എംപി ജെബി മേത്തറും പ്രതികരിച്ചു. രാഹുലിനെതിരെ ആദ്യം തന്നെ നടപടിയെടുത്തുകൊണ്ട് സ്ത്രീപക്ഷ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്ന് ജെബി മേത്തർ പറഞ്ഞു. നേരത്തെ കൂട്ടായിട്ടാണ് നടപടിയെടുത്തത്. ആരുടെയും വ്യക്തിപരമായ തീരുമാനമായിരുന്നില്ല. അടുത്ത നടപടി ഉചിതമായ സമയത്ത് ഉണ്ടാകുമെന്നും ജെബി മേത്തർ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് കെ മുരളീധരൻ രാവിലെ വ്യക്തമാക്കിയത്. പുകഞ്ഞ കൊള്ളി പുറത്താണെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നുമാണ് മുരളീധരൻറെ പ്രതികരണം. രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരണോയെന്ന് അദ്ദേഹം തന്നെ തീരുമാനിക്കണം. അത് പാർട്ടിയല്ല തീരുമാനിക്കേണ്ടത്. പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാമെന്നും തൻറെ നിലപാട് കെപിസിസി അധ്യക്ഷനെ അറിയിച്ചെന്നും രാഹുൽ മാങ്കൂട്ടത്തിലുമായുള്ള പൊക്കിൾ കൊടി ബന്ധം പാർട്ടി അവസാനിപ്പിച്ചുവെന്നും മുരളീധരൻ വ്യക്തമാക്കി.